വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 18

യാക്കോബ്‌ ഹാരാനിലേക്കു പോകുന്നു

യാക്കോബ്‌ ഹാരാനിലേക്കു പോകുന്നു

യാക്കോബ്‌ ഇവിടെ സംസാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നത്‌ ആരോ​ടാ​ണെന്ന്‌ അറിയാ​മോ? അനേക ദിവസത്തെ യാത്ര​യ്‌ക്കു ശേഷം യാക്കോബ്‌ അവരെ ഒരു കിണറ്റു​ക​ര​യിൽവെച്ച്‌ കണ്ടുമു​ട്ടി​യ​താണ്‌. അവർ ആടുകളെ മേയ്‌ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. അപ്പോൾ യാക്കോബ്‌ അവരോ​ടു ചോദി​ച്ചു: ‘നിങ്ങൾ എവിടുന്ന്‌ ഉള്ളവരാണ്‌?’

‘ഹാരാ​നിൽനിന്ന്‌,’ അവർ മറുപടി പറഞ്ഞു.

‘നിങ്ങൾ ലാബാനെ അറിയു​മോ?’ യാക്കോബ്‌ ചോദി​ച്ചു.

‘അറിയാം,’ ‘അതാ നോക്കൂ, ലാബാന്റെ മകൾ റാഹേൽ അവന്റെ ആടുക​ളു​മാ​യി വരുന്നുണ്ട്‌,’ അവർ പറഞ്ഞു. റാഹേൽ ദൂരെ​നി​ന്നു വരുന്നത്‌ ചിത്ര​ത്തിൽ കാണാൻ കഴിയു​ന്നു​ണ്ടോ?

തന്റെ അമ്മാവ​നാ​യ ലാബാന്റെ ആടുക​ളു​മാ​യി റാഹേൽ വരുന്നതു യാക്കോബ്‌ കണ്ടപ്പോൾ അവൻ ഉടനെ കിണറ്റിൻക​ര​യിൽ ചെന്ന്‌ അവയ്‌ക്കു വെള്ളം കുടി​ക്കാൻ തക്കവണ്ണം കല്ല്‌ ഉരുട്ടി​മാ​റ്റി. എന്നിട്ട്‌ യാക്കോബ്‌ റാഹേ​ലി​നെ ചുംബി​ക്കു​ക​യും താൻ ആരാ​ണെ​ന്നു പറയു​ക​യും ചെയ്‌തു. അവൾക്കു വളരെ സന്തോ​ഷ​മാ​യി. അവൾ വീട്ടി​ലേക്ക്‌ ഓടി​പ്പോ​യി തന്റെ അപ്പനായ ലാബാ​നോട്‌ നടന്ന​തെ​ല്ലാം പറഞ്ഞു.

യാക്കോ​ബി​നെ കൂടെ താമസി​പ്പി​ക്കാൻ ലാബാനു സന്തോ​ഷ​മേ ഉണ്ടായി​രു​ന്നു​ള്ളൂ. റാഹേ​ലി​നെ വിവാഹം കഴിക്കു​ന്ന​തി​നെ കുറിച്ച്‌ യാക്കോ​ബു ചോദി​ച്ച​പ്പോൾ ലാബാൻ വളരെ​യ​ധി​കം സന്തോ​ഷി​ച്ചു. എന്നിരു​ന്നാ​ലും, റാഹേ​ലി​നു​വേ​ണ്ടി തന്റെ വയലിൽ ഏഴുവർഷം വേല​ചെ​യ്യാൻ ലാബാൻ യാക്കോ​ബി​നോട്‌ ആവശ്യ​പ്പെ​ട്ടു. യാക്കോബ്‌ റാഹേ​ലി​നെ വളരെ​യ​ധി​കം സ്‌നേ​ഹി​ച്ചി​രു​ന്ന​തി​നാൽ അങ്ങനെ ചെയ്‌തു. എന്നാൽ വിവാ​ഹ​ത്തി​നു​ള്ള സമയം വന്നപ്പോൾ എന്തു സംഭവി​ച്ചു​വെ​ന്നോ?

റാഹേ​ലി​നു പകരം തന്റെ മൂത്ത മകളായ ലേയയെ ആണ്‌ ലാബാൻ യാക്കോ​ബി​നു നൽകി​യത്‌. പിന്നെ​യും ഏഴുവർഷം വേല​ചെ​യ്യാ​മെ​ന്നു യാക്കോ​ബു സമ്മതി​ച്ച​പ്പോൾ ലാബാൻ റാഹേ​ലി​നെ​യും അവനു ഭാര്യ​യാ​യി കൊടു​ത്തു. അക്കാലത്ത്‌ ഒരാൾക്ക്‌ ഒന്നില​ധി​കം ഭാര്യ​മാ​രെ ദൈവം അനുവ​ദി​ച്ചി​രു​ന്നു. എന്നാൽ, ഇപ്പോൾ ഒരാൾക്ക്‌ ഒരു ഭാര്യയെ ആകാവൂ എന്നു ബൈബിൾ കാണി​ക്കു​ന്നു.