വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 22

യോസേഫിനെ തടവിലാക്കുന്നു

യോസേഫിനെ തടവിലാക്കുന്നു

യോ​സേ​ഫി​നെ ഈജി​പ്‌തി​ലേ​ക്കു കൊണ്ടു​പോ​കു​മ്പോൾ അവന്‌ 17 വയസ്സേ ഉള്ളൂ. അവിടെ അവനെ ഈജി​പ്‌തി​ലെ രാജാ​വാ​യ ഫറവോ​ന്റെ ജോലി​ക്കാ​ര​നാ​യ പോത്തീ​ഫ​റി​നു വിൽക്കു​ന്നു.

യോ​സേഫ്‌ തന്റെ യജമാ​ന​നു​വേ​ണ്ടി കഷ്ടപ്പെട്ടു പണി​യെ​ടു​ക്കു​ന്നു. അതു​കൊണ്ട്‌ അവൻ കുറേ​ക്കൂ​ടെ വലുതാ​കു​മ്പോൾ പോത്തീ​ഫർ തന്റെ വീട്ടിലെ എല്ലാ ഉത്തരവാ​ദി​ത്വ​ങ്ങ​ളും അവനെ ഏൽപ്പി​ക്കു​ന്നു. അങ്ങനെ​യാ​ണെ​ങ്കിൽ യോ​സേഫ്‌ ഇപ്പോൾ തടവിൽ ആയിരി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? അതിനു കാരണം പോത്തീ​ഫ​റി​ന്റെ ഭാര്യ​യാണ്‌.

യോ​സേഫ്‌ വളർന്നു​വ​രു​മ്പോൾ വളരെ സുന്ദര​നാ​യി​ത്തീ​രു​ന്നു. അവൻ തന്നോ​ടൊ​പ്പം കിടക്കാൻ പോത്തീ​ഫ​റി​ന്റെ ഭാര്യ ആഗ്രഹി​ക്കു​ന്നു. എന്നാൽ ഇതു തെറ്റാ​ണെന്ന്‌ യോ​സേ​ഫി​ന​റി​യാം, അവൻ അതു ചെയ്യു​ക​യി​ല്ല. അതു​കൊണ്ട്‌ അവൾക്ക്‌ യോ​സേ​ഫി​നോ​ടു കടുത്ത ദേഷ്യം വരുന്നു. ഭർത്താവു വരു​മ്പോൾ അവൾ അയാ​ളോട്‌ ഇങ്ങനെ കള്ളം പറയുന്നു: ‘ദുഷ്ടനായ ആ യോ​സേഫ്‌ വന്ന്‌ എന്റെ കൂടെ കിടക്കാൻ ശ്രമിച്ചു!’ പോത്തീ​ഫർ ഭാര്യ പറഞ്ഞതു വിശ്വ​സി​ച്ചു, അയാൾക്ക്‌ യോ​സേ​ഫി​നോ​ടു വല്ലാത്ത ദേഷ്യ​മാ​യി. അങ്ങനെ അവനെ തടവി​ലാ​ക്കു​ന്നു.

യോ​സേഫ്‌ നല്ലവനാ​ണെന്ന്‌ തടവറ​യു​ടെ മേൽനോ​ട്ട​ക്കാ​ര​നു പെട്ടെ​ന്നു​ത​ന്നെ മനസ്സി​ലാ​കു​ന്നു. അതു​കൊണ്ട്‌ മറ്റു തടവു​കാ​രു​ടെ​യെ​ല്ലാം മേൽനോ​ട്ടം അവൻ യോ​സേ​ഫി​നെ ഏൽപ്പി​ക്കു​ന്നു. അങ്ങനെ​യി​രി​ക്കെ ഒരിക്കൽ ഫറവോൻ തന്റെ പാനപാ​ത്ര​വാ​ഹ​ക​നോ​ടും അപ്പക്കാ​ര​നോ​ടും ദേഷ്യ​പ്പെട്ട്‌ അവരെ തടവി​ലാ​ക്കു​ന്നു. ഒരു രാത്രി​യിൽ അവർ രണ്ടു​പേ​രും ഓരോ സ്വപ്‌നം കാണുന്നു. അവ സാധാരണ സ്വപ്‌ന​ങ്ങൾ അല്ലെന്നു മനസ്സി​ലാ​യെ​ങ്കി​ലും അവയുടെ അർഥം അവർക്കു മനസ്സി​ലാ​കു​ന്നി​ല്ല. അടുത്ത ദിവസം യോ​സേഫ്‌ അവരോ​ടു പറയുന്നു: ‘നിങ്ങളു​ടെ സ്വപ്‌നം എന്നോടു പറയൂ.’ അവർ സ്വപ്‌നം പറയു​മ്പോൾ ദൈവ​ത്തി​ന്റെ സഹായ​ത്താൽ യോ​സേഫ്‌ അവയുടെ അർഥം അവർക്കു പറഞ്ഞു കൊടു​ക്കു​ന്നു.

പാനപാ​ത്ര​വാ​ഹ​ക​നോ​ടു യോ​സേഫ്‌ പറയുന്നു: ‘മൂന്നു ദിവസ​ത്തി​നു​ള്ളിൽ നിന്നെ ഇവി​ടെ​നി​ന്നു വിട്ടയ​യ്‌ക്കും, നീ ഒരിക്കൽക്കൂ​ടി ഫറവോ​ന്റെ പാനപാ​ത്ര​വാ​ഹ​ക​നാ​കും.’ എന്നിട്ട്‌ യോ​സേഫ്‌ ഇങ്ങനെ കൂടെ പറഞ്ഞു: ‘പുറത്തു​പോ​യി കഴിയു​മ്പോൾ നീ എന്നെക്കു​റിച്ച്‌ ഫറവോ​നോ​ടു പറയണം, ഇവി​ടെ​നി​ന്നു പുറത്തി​റ​ങ്ങാൻ നീ എന്നെ സഹായി​ക്ക​ണം.’ എന്നാൽ അപ്പക്കാ​ര​നോട്‌ യോ​സേഫ്‌ പറയുന്നു: ‘വെറും മൂന്നു ദിവസ​ത്തി​നു​ള്ളിൽ ഫറവോൻ നിന്റെ തല വെട്ടും.’

മൂന്നു ദിവസ​ത്തി​നു​ള്ളിൽ യോ​സേഫ്‌ പറഞ്ഞതു​പോ​ലെ​ത​ന്നെ കാര്യങ്ങൾ നടക്കുന്നു. ഫറവോൻ അപ്പക്കാ​ര​ന്റെ തല വെട്ടാൻ കൽപ്പി​ക്കു​ന്നു, പാനപാ​ത്ര​വാ​ഹ​ക​നെ തടവിൽനി​ന്നു പുറത്തി​റ​ക്കു​ക​യും ഒരിക്കൽക്കൂ​ടെ രാജാ​വി​ന്റെ ജോലി​ക്കാ​രൻ ആക്കുക​യും ചെയ്യുന്നു. എന്നാൽ പാനപാ​ത്ര​വാ​ഹ​കൻ യോ​സേ​ഫി​ന്റെ കാര്യം അപ്പാടെ മറന്നു​പോ​കു​ന്നു! അവൻ യോ​സേ​ഫി​നെ കുറിച്ചു ഫറവോ​നോ​ടു പറയു​ന്നി​ല്ല, യോ​സേ​ഫിന്‌ തടവിൽത്ത​ന്നെ കഴി​യേ​ണ്ടി​വ​രു​ന്നു.