വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 25

യാക്കോബിന്റെ കുടുംബം ഈജിപ്‌തിലേക്കു പോകുന്നു

യാക്കോബിന്റെ കുടുംബം ഈജിപ്‌തിലേക്കു പോകുന്നു

ഇപ്പോൾ യോ​സേ​ഫി​നു തന്റെ കരച്ചിൽ അടക്കാൻ കഴിയു​ന്നി​ല്ല. മുറി​വി​ട്ടു​പോ​കാൻ അവൻ തന്റെ എല്ലാ ദാസന്മാ​രോ​ടും പറയുന്നു. അവനും സഹോ​ദ​ര​ന്മാ​രും മാത്ര​മാ​യ​പ്പോൾ യോ​സേഫ്‌ കരയുന്നു. അവൻ കരയു​ന്നത്‌ എന്തിനാ​ണെന്ന്‌ അറിയാ​ത്ത​തു​കൊണ്ട്‌ അവർ എത്രമാ​ത്രം അമ്പരന്നു​പോ​യി​രി​ക്കും എന്നു നമുക്ക്‌ ഊഹി​ക്കാൻ കഴിയും. ഒടുവിൽ അവൻ പറയുന്നു: ‘ഞാൻ യോ​സേ​ഫാണ്‌. എന്റെ അപ്പൻ ഇപ്പോ​ഴും ജീവ​നോ​ടി​രി​ക്കു​ന്നു​വോ?’

അതു​കേട്ട്‌ അവർ അത്ഭുത​പ്പെ​ടു​ന്നു, അവർക്കു സംസാ​രി​ക്കാൻപോ​ലും കഴിയു​ന്നി​ല്ല. അവന്റെ സഹോ​ദ​ര​ന്മാർ പേടി​ച്ചു​വി​റ​ച്ചു നിൽക്കു​ക​യാണ്‌. എന്നാൽ യോ​സേഫ്‌ ഇങ്ങനെ പറയുന്നു: ‘അടുത്തു വരൂ.’ അവർ അടു​ത്തേ​ക്കു ചെല്ലു​മ്പോൾ അവൻ പറയുന്നു: ‘ഞാൻ നിങ്ങളു​ടെ സഹോ​ദ​ര​നാണ്‌, നിങ്ങൾ ഈജി​പ്‌തി​ലേ​ക്കു വിറ്റു​ക​ളഞ്ഞ യോ​സേഫ്‌.’

യോ​സേഫ്‌ അവരോ​ടു പിന്നെ​യും ദയാപൂർവം സംസാ​രി​ക്കു​ന്നു: ‘എന്നെ ഈജി​പ്‌തി​ലേ​ക്കു വിറ്റു​ക​ള​ഞ്ഞ​തു​കൊണ്ട്‌ നിങ്ങൾ വിഷമി​ക്കേണ്ട. ജനങ്ങളു​ടെ ജീവൻ രക്ഷിക്കാ​നാ​യി ദൈവ​മാണ്‌ എന്നെ ഇവി​ടേ​ക്കു കൊണ്ടു​വ​ന്നത്‌. ഫറവോൻ എന്നെ മുഴു​ദേ​ശ​ത്തി​നും അധികാ​രി​യാ​ക്കി വെച്ചി​രി​ക്കു​ന്നു. അതു​കൊണ്ട്‌ വേഗം ചെന്ന്‌ എന്റെ അപ്പനെ ഇതെല്ലാം അറിയി​ക്കു​ക. ഇവിടെ വന്നു പാർക്കാൻ അപ്പനോ​ടു പറയുക.’

തുടർന്ന്‌ യോ​സേഫ്‌ അവരെ​യെ​ല്ലാം കെട്ടി​പ്പി​ടിച്ച്‌ ചുംബി​ക്കു​ന്നു. യോ​സേ​ഫി​ന്റെ സഹോ​ദ​ര​ന്മാർ വന്നിട്ടു​ണ്ടെന്ന്‌ ഫറവോൻ കേൾക്കു​മ്പോൾ അവൻ യോ​സേ​ഫി​നോട്‌ ഇങ്ങനെ പറയുന്നു: ‘അവർ രഥങ്ങൾ കൊണ്ടു​പോ​യി അപ്പനെ​യും മറ്റു കുടും​ബാം​ഗ​ങ്ങ​ളെ​യും കൂട്ടി ഇവി​ടേ​ക്കു വരട്ടെ. ഞാൻ അവർക്ക്‌ ഈജി​പ്‌തി​ലെ ഏറ്റവും നല്ല ദേശം കൊടു​ക്കും.’

അവർ അങ്ങനെ​ത​ന്നെ ചെയ്‌തു. യാക്കോബ്‌ തന്റെ മുഴു കുടും​ബ​വു​മാ​യി ഈജി​പ്‌തിൽ എത്തു​മ്പോൾ യോ​സേഫ്‌ അവനെ എതി​രേൽക്കു​ന്ന ചിത്രം കണ്ടോ?

യാക്കോ​ബി​ന്റെ കുടും​ബം ഇതി​നോ​ട​കം വളരെ വലുതാ​യി​ത്തീർന്നി​രു​ന്നു. ഈജി​പ്‌തി​ലേ​ക്കു വരു​മ്പോൾ യാക്കോ​ബും മക്കളും കൊച്ചു​മ​ക്ക​ളും കൂടെ ആകെ 70 പേർ ഉണ്ടായി​രു​ന്നു. അവരു​ടെ​യൊ​ക്കെ ഭാര്യ​മാ​രും ഒപ്പം പോന്നു. കൂടാതെ, അനേകം ദാസീ​ദാ​സ​ന്മാ​രും അവരുടെ കൂടെ ഉണ്ടായി​രു​ന്നി​രി​ക്ക​ണം. അവരെ​ല്ലാം ഈജി​പ്‌തിൽ പാർപ്പു​റ​പ്പി​ച്ചു. അവർ ഇസ്രാ​യേ​ല്യർ എന്ന്‌ അറിയ​പ്പെ​ട്ടു, കാരണം ദൈവം യാക്കോ​ബി​ന്റെ പേര്‌ ഇസ്രാ​യേൽ എന്നു മാറ്റി​യി​രു​ന്നു. നാം പിന്നീടു കാണാൻ പോകു​ന്ന​തു​പോ​ലെ, ഇസ്രാ​യേ​ല്യർ ദൈവ​ത്തി​ന്റെ പ്രത്യേക ജനമാ​യി​ത്തീർന്നു.