വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 26

ഇയ്യോബ്‌ ദൈവത്തോടു വിശ്വസ്‌തൻ

ഇയ്യോബ്‌ ദൈവത്തോടു വിശ്വസ്‌തൻ

രോഗി​യാ​യ ഈ മനുഷ്യ​നെ കണ്ടിട്ട്‌ പാവം തോന്നു​ന്നു, അല്ലേ? ഈ മനുഷ്യ​ന്റെ പേര്‌ ഇയ്യോബ്‌ എന്നാണ്‌. അടുത്തു നിൽക്കു​ന്നത്‌ ഭാര്യ​യാണ്‌. അവൾ ഇയ്യോ​ബി​നോ​ടു പറയു​ന്നത്‌ എന്താ​ണെ​ന്നോ? ‘ദൈവത്തെ ശപിച്ചിട്ട്‌ മരിക്കുക.’ അവൾ അങ്ങനെ പറയാൻ കാരണം എന്താ​ണെ​ന്നും ഇയ്യോ​ബിന്‌ ഇത്രയ​ധി​കം കഷ്ടത വന്നത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നും നമുക്കു നോക്കാം.

യഹോ​വ​യെ അനുസ​രി​ച്ച വിശ്വ​സ്‌ത​നാ​യ ഒരു മനുഷ്യ​നാ​യി​രു​ന്നു ഇയ്യോബ്‌. കനാനിൽനിന്ന്‌ അധികം ദൂരെ​യ​ല്ലാ​ത്ത ഊസ്‌ ദേശത്താണ്‌ അവൻ പാർത്തി​രു​ന്നത്‌. യഹോവ ഇയ്യോ​ബി​നെ വളരെ​യ​ധി​കം സ്‌നേ​ഹി​ച്ചി​രു​ന്നു. പക്ഷേ അവനെ ഒട്ടും ഇഷ്ടമി​ല്ലാ​യി​രു​ന്ന ഒരാളു​ണ്ടാ​യി​രു​ന്നു. അതാരാ​ണെന്ന്‌ അറിയാ​മോ?

പിശാ​ചാ​യ സാത്താൻ. അവൻ യഹോ​വ​യെ വെറു​ക്കു​ന്ന ഒരു ദുഷ്ടദൂ​ത​നാ​ണെന്ന കാര്യം ഓർക്കു​ന്നു​ണ്ട​ല്ലോ, അല്ലേ? ആദാമും ഹവ്വായും യഹോ​വ​യോട്‌ അനുസ​ര​ണ​ക്കേ​ടു കാണി​ക്കാൻ അവൻ ഇടയാക്കി, അതു​കൊണ്ട്‌ മറ്റ്‌ എല്ലാവ​രെ​ക്കൊ​ണ്ടും അതുതന്നെ ചെയ്യി​ക്കാൻ കഴിയു​മെന്ന്‌ അവൻ വിചാ​രി​ച്ചു. പക്ഷേ അവന്‌ അതിനു കഴിഞ്ഞോ? ഒരിക്ക​ലു​മി​ല്ല. നാം ഇതുവ​രെ​യു​ള്ള പാഠങ്ങ​ളിൽ കണ്ട വിശ്വ​സ്‌ത​രാ​യ ആളുക​ളെ​ക്കു​റി​ച്ചെ​ല്ലാം ഒന്നോർത്തു നോക്കൂ. അവരിൽ എത്ര പേരുടെ പേരുകൾ ഓർമ​യിൽനി​ന്നു പറയാൻ കഴിയും?

യാക്കോ​ബും യോ​സേ​ഫും ഈജി​പ്‌തിൽവെ​ച്ചു മരിച്ച​ശേ​ഷം മുഴു​ഭൂ​മി​യി​ലും വെച്ച്‌ യഹോ​വ​യോട്‌ ഏറ്റവും വിശ്വ​സ്‌ത​നാ​യി​രു​ന്ന വ്യക്തി ഇയ്യോ​ബാ​യി​രു​ന്നു. സകല​രെ​യും വഴി​തെ​റ്റി​ക്കാൻ സാത്താനു കഴിയി​ല്ലെന്ന്‌ അവനു കാണിച്ചു കൊടു​ക്കാൻ യഹോവ ആഗ്രഹി​ച്ചു. അതു​കൊണ്ട്‌ യഹോവ ഇങ്ങനെ പറഞ്ഞു: ‘ഇയ്യോ​ബി​നെ നോക്കൂ, അവൻ എന്നോട്‌ എത്ര വിശ്വ​സ്‌ത​നാ​ണെ​ന്നു കണ്ടോ?’

ഉടനെ സാത്താൻ പറഞ്ഞു: ‘അവൻ വിശ്വ​സ്‌ത​നാണ്‌, കാരണം ഒരുപാട്‌ സമ്പത്തൊ​ക്കെ കൊടുത്ത്‌ നീ അവനെ അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നു. അതെല്ലാം ഒന്ന്‌ എടുത്തു​മാ​റ്റി​നോ​ക്കൂ, അപ്പോൾ കാണാം അവൻ നിന്നെ ശപിക്കു​ന്നത്‌.’

അപ്പോൾ യഹോവ പറഞ്ഞു: ‘ശരി, നീ പോയി അവനു​ള്ള​തൊ​ക്കെ എടുത്തു​മാ​റ്റു​ക. ഇയ്യോ​ബി​നോ​ടു നിനക്കു ചെയ്യാൻ പറ്റുന്ന​തൊ​ക്കെ ചെയ്യുക. അവൻ എന്നെ ശപിക്കു​മോ എന്നു നമുക്കു കാണാം. അവനെ കൊല്ലുക മാത്രം അരുത്‌.’

ആദ്യം​ത​ന്നെ ഇയ്യോ​ബി​ന്റെ കന്നുകാ​ലി​ക​ളെ​യും ഒട്ടകങ്ങ​ളെ​യും മോഷ്ടി​ച്ചു​കൊ​ണ്ടു​പോ​കാ​നും ആടുകളെ കൊന്നു​ക​ള​യാ​നും സാത്താൻ ഇടയാ​ക്കു​ന്നു. പിന്നെ ഇയ്യോ​ബി​ന്റെ പത്തു മക്കളെ​യും ഒരു കൊടു​ങ്കാറ്റ്‌ അയച്ച്‌ കൊല്ലി​ക്കു​ന്നു. അടുത്ത​താ​യി ഇയ്യോ​ബി​നു ഭയങ്കര​മാ​യ ഈ രോഗം വരുത്തു​ന്നു. പാവം ഇയ്യോബ്‌, അവൻ വളരെ​യേ​റെ കഷ്ടം അനുഭ​വി​ച്ചു. അതു​കൊ​ണ്ടാണ്‌ അവന്റെ ഭാര്യ അവനോട്‌: ‘ദൈവത്തെ ശപിച്ചി​ട്ടു മരിക്കുക’ എന്നു പറഞ്ഞത്‌. പക്ഷേ ഇയ്യോബ്‌ അങ്ങനെ ചെയ്യു​ന്നി​ല്ല. മാത്രമല്ല, അവന്റെ കൂട്ടു​കാ​രാ​ണെ​ന്നും പറഞ്ഞ്‌ വന്ന മൂന്നു പേർ ഇയ്യോബ്‌ ഒരു മോശം ജീവിതം നയിച്ച​തു​കൊ​ണ്ടാണ്‌ ഇങ്ങനെ​യൊ​ക്കെ ഉണ്ടാകു​ന്ന​തെന്ന്‌ അവനോ​ടു പറയുന്നു. എങ്കിലും ഇയ്യോബ്‌ വിശ്വ​സ്‌തത പാലിച്ചു.

യഹോ​വ​യെ ഇതു വളരെ സന്തോ​ഷി​പ്പി​ച്ചു. ഈ ചിത്ര​ത്തിൽ കാണു​ന്ന​തു​പോ​ലെ പിന്നീട്‌ യഹോവ ഇയ്യോ​ബി​നെ അനു​ഗ്ര​ഹി​ച്ചു. അവന്റെ രോഗ​മൊ​ക്കെ മാറി അവനു നല്ല സുഖമാ​യി. ഇയ്യോ​ബി​നു വീണ്ടും സൗന്ദര്യ​മു​ള്ള പത്തു മക്കളു​ണ്ടാ​യി. ആടുമാ​ടു​കൾ, ഒട്ടകങ്ങൾ എന്നിവ​യെ​ല്ലാം മുമ്പു​ണ്ടാ​യി​രു​ന്ന​തി​ന്റെ ഇരട്ടി അവനു ലഭിച്ചു.

ഇയ്യോ​ബി​നെ​പ്പോ​ലെ നിങ്ങളും എല്ലായ്‌പോ​ഴും യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കു​മോ? ആയിരി​ക്കു​മെ​ങ്കിൽ യഹോവ നിങ്ങ​ളെ​യും അനു​ഗ്ര​ഹി​ക്കും. ഈ മുഴു​ഭൂ​മി​യും ഏദെൻതോ​ട്ടം പോലെ സുന്ദര​മാ​ക്ക​പ്പെ​ടു​മ്പോൾ നിങ്ങൾക്ക്‌ അവിടെ എന്നേക്കും ജീവി​ക്കാൻ കഴിയും.