വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 30

കത്തിജ്ജ്വലിക്കുന്ന മുൾച്ചെടി

കത്തിജ്ജ്വലിക്കുന്ന മുൾച്ചെടി

മോശെ തന്റെ ആടുകൾക്കു തീറ്റി​യ​ന്വേ​ഷി​ച്ചു നടന്നു നടന്ന്‌ ഹോ​രേബ്‌ മലയിൽ എത്തി. അപ്പോൾ അതാ, ഒരു മുൾച്ചെ​ടി​ക്കു തീപി​ടി​ച്ചി​രി​ക്കു​ന്നു, പക്ഷേ അതു കരിഞ്ഞു​പോ​കു​ന്നി​ല്ല!

‘ഇതെന്ത്‌ അത്ഭുത​മാണ്‌? ഒന്ന്‌ അടുത്തു ചെന്നു നോക്കി​യി​ട്ടു വരാം’ എന്ന്‌ ഓർത്തു മോശെ അടുത്തു ചെന്ന​പ്പോൾ ആ ചെടി​യിൽനി​ന്നും ഒരു ശബ്ദം ഇങ്ങനെ പറഞ്ഞു. ‘ഇങ്ങോട്ട്‌ അടുത്തു വരരുത്‌. നിന്റെ ചെരി​പ്പ​ഴി​ക്കു​ക, കാരണം നീ നിൽക്കുന്ന സ്ഥലം വിശു​ദ്ധ​മാ​കു​ന്നു.’ അത്‌ ദൈവം തന്റെ ദൂതൻ മുഖാ​ന്ത​രം സംസാ​രി​ച്ച​താ​യി​രു​ന്നു, അതു​കൊണ്ട്‌ മോശെ തന്റെ മുഖം മൂടി.

അപ്പോൾ ദൈവം പറഞ്ഞു: ‘ഈജി​പ്‌തി​ലു​ള്ള എന്റെ ജനത്തിന്റെ കഷ്ടത ഞാൻ കണ്ടിരി​ക്കു​ന്നു. ഞാൻ അവരെ അവി​ടെ​നി​ന്നു രക്ഷപ്പെ​ടു​ത്താൻ പോകു​ക​യാണ്‌. എന്റെ ജനത്തെ ഈജി​പ്‌തിൽനി​ന്നു പുറത്തു കൊണ്ടു​വ​രു​ന്ന​തി​നാ​യി ഞാൻ അയയ്‌ക്കു​ന്ന​തു നിന്നെ​യാണ്‌.’ യഹോവ തന്റെ ജനത്തെ സുന്ദര​മാ​യ കനാൻദേ​ശ​ത്തേ​ക്കു കൊണ്ടു​വ​രാൻ പോകു​ക​യാ​യി​രു​ന്നു.

എന്നാൽ മോശെ ഇങ്ങനെ പറഞ്ഞു: ‘അതിനു ഞാൻ ആരുമ​ല്ല​ല്ലോ. എനിക്കിത്‌ എങ്ങനെ കഴിയും? ഇനി ഞാൻ അവിടെ ചെല്ലു​ക​യാ​ണെ​ങ്കിൽത്തന്നെ ഇസ്രാ​യേ​ല്യർ എന്നോട്‌ ചോദി​ക്കും, “ആരാണു നിന്നെ അയച്ചത്‌?” എന്ന്‌, അപ്പോൾ ഞാൻ എന്ത്‌ ഉത്തരം പറയും?’

അപ്പോൾ ‘നീ ഇങ്ങനെ പറയണം,’ ദൈവം പറഞ്ഞു: ‘അബ്രാ​ഹാ​മി​ന്റെ​യും യിസ്‌ഹാ​ക്കി​ന്റെ​യും യാക്കോ​ബി​ന്റെ​യും ദൈവ​മാ​യ യഹോവ എന്നെ നിങ്ങളു​ടെ അടുക്കൽ അയച്ചി​രി​ക്കു​ന്നു.’ എന്നിട്ട്‌ യഹോവ ഇങ്ങനെ​യും പറഞ്ഞു: ‘ഇതാണ്‌ എന്നേക്കും എന്റെ നാമം.’

‘പക്ഷേ നീ എന്നെ അയച്ചു എന്ന കാര്യം അവർ വിശ്വ​സി​ക്കു​ന്നി​ല്ലെ​ങ്കി​ലോ,’ മോശെ പറഞ്ഞു.

‘നിന്റെ കൈയി​ലെ​ന്താണ്‌?’ ദൈവം ചോദി​ച്ചു.

‘ഒരു വടി,’ മോശെ മറുപടി നൽകി.

‘അതു നിലത്തി​ടു​ക,’ ദൈവം പറഞ്ഞു. മോശെ അങ്ങനെ ചെയ്‌ത​പ്പോൾ ആ വടി ഒരു പാമ്പ്‌ ആയി മാറി. പിന്നെ യഹോവ മോ​ശെ​യെ മറ്റൊരു അത്ഭുതം കാണിച്ചു. അവൻ പറഞ്ഞു: ‘നിന്റെ കൈ നിന്റെ ഉടുപ്പി​നു​ള്ളിൽ ഇടുക.’ മോശെ തന്റെ കൈ ഉടുപ്പി​നു​ള്ളിൽ ഇട്ടിട്ട്‌ പുറ​ത്തെ​ടു​ത്ത​പ്പോൾ അതു മഞ്ഞു​പോ​ലെ വെളു​ത്തി​രു​ന്നു! അതു കണ്ടാൽ കുഷ്‌ഠം എന്നു പേരുള്ള മഹാ​രോ​ഗം പിടി​പെ​ട്ട​തു​പോ​ലെ ഉണ്ടായി​രു​ന്നു. അടുത്ത​താ​യി യഹോവ മോ​ശെക്ക്‌ മൂന്നാ​മ​തൊ​രു അത്ഭുതം കാണി​ക്കാ​നു​ള്ള ശക്തികൂ​ടെ നൽകി. അവസാനം ദൈവം ഇങ്ങനെ പറഞ്ഞു: ‘നീ ഇസ്രാ​യേ​ല്യ​രു​ടെ മുമ്പാകെ ഈ അത്ഭുതങ്ങൾ എല്ലാം കാണി​ക്കു​മ്പോൾ ഞാൻ നിന്നെ അയച്ചി​രി​ക്കു​ന്നു​വെന്ന്‌ അവർ വിശ്വ​സി​ക്കും.’

അതിനു​ശേ​ഷം മോശെ വീട്ടിൽചെന്ന്‌ യി​ത്രോ​യോട്‌ ‘ഈജി​പ്‌തി​ലു​ള്ള എന്റെ ബന്ധുക്കൾ സുഖമാ​യി​രി​ക്കു​ന്നു​വോ എന്ന്‌ ഞാനൊ​ന്നു പോയി നോക്കട്ടെ’ എന്നു പറഞ്ഞു. അങ്ങനെ യിത്രോ മോ​ശെ​യെ യാത്ര​യാ​ക്കി. മോശെ തിരിച്ച്‌ ഈജി​പ്‌തി​ലേ​ക്കു​ള്ള യാത്ര തുടങ്ങി.