വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 31

മോശെയും അഹരോനും ഫറവോനെ ചെന്നുകാണുന്നു

മോശെയും അഹരോനും ഫറവോനെ ചെന്നുകാണുന്നു

മോശെ ഈജി​പ്‌തിൽ തിരി​ച്ചെ​ത്തി​യ​പ്പോൾ അവൻ തന്റെ ജ്യേഷ്‌ഠ​നാ​യ അഹരോ​നോട്‌ താൻ കണ്ട അത്ഭുത​ങ്ങ​ളെ​ക്കു​റി​ച്ചെ​ല്ലാം പറഞ്ഞു. മോ​ശെ​യും അഹരോ​നും ഇസ്രാ​യേ​ല്യർക്ക്‌ ഈ അത്ഭുതങ്ങൾ കാണി​ച്ചു​കൊ​ടു​ത്ത​പ്പോൾ യഹോവ അവരോ​ടു​കൂ​ടെ ഉണ്ടെന്ന്‌ അവർ വിശ്വ​സി​ച്ചു.

പിന്നെ മോ​ശെ​യും അഹരോ​നും ഫറവോ​നെ കാണാൻ പോയി. അവർ ഫറവോ​നോ​ടു പറഞ്ഞു: ‘ഇസ്രാ​യേ​ലി​ന്റെ ദൈവ​മാ​യ യഹോവ ഇങ്ങനെ പറയുന്നു, “മരുഭൂ​മി​യിൽവെച്ച്‌ എന്നെ ആരാധി​ക്കേ​ണ്ട​തിന്‌ എന്റെ ജനത്തെ മൂന്നു ദിവസ​ത്തേ​ക്കു വിട്ടയ​യ്‌ക്കേ​ണം.”’ എന്നാൽ ഫറവോ​ന്റെ മറുപടി എന്തായി​രു​ന്നെ​ന്നോ? അവൻ പറഞ്ഞു: ‘ഞാൻ യഹോ​വ​യിൽ വിശ്വ​സി​ക്കു​ന്നി​ല്ല, ഞാൻ ഇസ്രാ​യേ​ലി​നെ വിട്ടയ​യ്‌ക്കാ​നും പോകു​ന്നി​ല്ല.’

യഹോ​വ​യെ ആരാധി​ക്കാ​നാ​യി തങ്ങളുടെ വേല നിറു​ത്തി​യി​ട്ടു പോകാൻ ജനം ആഗ്രഹി​ച്ച​തു​കൊണ്ട്‌ ഫറവോ​നു ദേഷ്യം വന്നു. അതു​കൊണ്ട്‌ അവൻ മുമ്പ​ത്തേ​തി​ലും കൂടു​ത​ലാ​യി അവരെ​ക്കൊ​ണ്ടു പണി​യെ​ടു​പ്പി​ച്ചു. തങ്ങളുടെ കഷ്ടപ്പാട്‌ കൂടി​യ​താ​യി കണ്ടപ്പോൾ ജനം മോ​ശെ​യെ കുറ്റ​പ്പെ​ടു​ത്താൻ തുടങ്ങി. അതു​കേട്ട്‌ മോ​ശെക്ക്‌ ആകെ സങ്കടമാ​യി. എന്നാൽ വിഷമി​ക്കേ​ണ്ട​തി​ല്ലെന്ന്‌ യഹോവ മോ​ശെ​യോ​ടു പറഞ്ഞു. ‘ഫറവോൻ എന്റെ ജനത്തെ വിട്ടയ​യ്‌ക്കാൻ ഞാൻ ഇടയാ​ക്കും,’ യഹോവ പറഞ്ഞു.

മോ​ശെ​യും അഹരോ​നും പിന്നെ​യും ഫറവോ​നെ കാണാൻ പോയി. ഇത്തവണ അവർ ഒരു അത്ഭുതം കാണിച്ചു. അഹരോൻ തന്റെ വടി നിലത്തി​ട്ടു, അത്‌ ഒരു വലിയ പാമ്പ്‌ ആയി മാറി. എന്നാൽ ഫറവോ​ന്റെ മന്ത്രവാ​ദി​ക​ളും വടികൾ നിലത്തി​ട്ടു, അവയും പാമ്പുകൾ ആയി മാറി. എന്നാൽ അതാ നോക്കൂ, അഹരോ​ന്റെ പാമ്പ്‌ മന്ത്രവാ​ദി​ക​ളു​ടെ പാമ്പു​ക​ളെ വിഴു​ങ്ങി​ക്ക​ള​യു​ക​യാ​ണ​ല്ലോ! എന്നിട്ടും ഫറവോൻ ഇസ്രാ​യേ​ല്യ​രെ വിട്ടയ​യ്‌ക്കു​ന്നി​ല്ല.

അങ്ങനെ, ഫറവോ​നെ ഒരു പാഠം പഠിപ്പി​ക്കാ​നു​ള്ള യഹോ​വ​യു​ടെ സമയം വന്നു. ദൈവം അത്‌ എങ്ങനെ​യാ​ണു ചെയ്‌ത​തെ​ന്നോ? ഈജി​പ്‌തിൽ 10 ബാധകൾ അല്ലെങ്കിൽ വലിയ കഷ്ടങ്ങൾ വരുത്തി​ക്കൊ​ണ്ടാണ്‌ അവൻ അതു ചെയ്‌തത്‌.

പല ബാധകൾ ഉണ്ടാകു​മ്പോ​ഴും ഫറവോൻ ആളയച്ചു മോ​ശെ​യെ വിളി​പ്പിച്ച്‌ പറയുന്നു: ‘ഈ ബാധ നിറുത്തൂ, ഞാൻ ഇസ്രാ​യേ​ലി​നെ വിട്ടയ​യ്‌ക്കാം.’ എന്നാൽ ബാധ നിൽക്കു​മ്പോൾ ഫറവോൻ തന്റെ മനസ്സു മാറ്റും. അവൻ ജനത്തെ പോകാൻ അനുവ​ദി​ക്കു​ക​യി​ല്ല. എന്നാൽ ഒടുവിൽ, പത്താമത്തെ ബാധയ്‌ക്കു ശേഷം ഫറവോൻ ഇസ്രാ​യേ​ല്യ​രെ വിട്ടയ​യ്‌ക്കു​ന്നു.

എന്നാൽ ഏതെല്ലാ​മാ​യി​രു​ന്നു ആ 10 ബാധകൾ? ഈ പേജ്‌ മറിക്കുക, നമുക്ക്‌ അവയെ​ക്കു​റി​ച്ചു പഠിക്കാം.