വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 35

യഹോവ തന്റെ നിയമങ്ങൾ നൽകുന്നു

യഹോവ തന്റെ നിയമങ്ങൾ നൽകുന്നു

ഇസ്രാ​യേ​ല്യർ ഈജി​പ്‌തിൽനി​ന്നു പുറ​പ്പെ​ട്ടു​പോന്ന്‌ ഏകദേശം രണ്ടു മാസം കഴിഞ്ഞ​പ്പോൾ അവർ സീനായി പർവത​ത്തിന്‌ അടുത്ത്‌ എത്തി. ആ മലയ്‌ക്ക്‌ ഹോ​രെബ്‌ എന്നും പേരുണ്ട്‌. കത്തുന്ന മുൾച്ചെ​ടി​യിൽനിന്ന്‌ യഹോവ മോ​ശെ​യോ​ടു സംസാ​രി​ച്ചത്‌ ഓർമ​യി​ല്ലേ? അത്‌ ഇവി​ടെ​വെ​ച്ചാ​യി​രു​ന്നു. ജനം ഇവിടെ കൂടാ​ര​മ​ടിച്ച്‌ കുറച്ചു​കാ​ലം തങ്ങുന്നു.

ജനത്തെ താഴെ നിറു​ത്തി​യിട്ട്‌ മോശെ മലമു​ക​ളി​ലേ​ക്കു കയറി​പ്പോ​കു​ന്നു. അവി​ടെ​വെച്ച്‌ യഹോവ അവനോട്‌, ഇസ്രാ​യേ​ല്യർ തന്നെ അനുസ​രി​ക്കാ​നും തന്റെ പ്രത്യേക ജനമാ​യി​രി​ക്കാ​നും താൻ ആഗ്രഹി​ക്കു​ന്നു​വെന്ന്‌ പറയുന്നു. മോശെ താഴെ​വന്ന്‌ യഹോവ പറഞ്ഞ കാര്യം ഇസ്രാ​യേ​ല്യ​രെ അറിയി​ക്കു​ന്നു. അതു കേട്ട​പ്പോൾ തങ്ങൾ യഹോ​വ​യു​ടെ ജനമാ​യി​രി​ക്കാൻ ആഗ്രഹി​ക്കു​ന്നു​വെ​ന്നും അതു​കൊണ്ട്‌ അവനെ അനുസ​രി​ക്കാൻ സമ്മതമാ​ണെ​ന്നും അവർ പറയുന്നു.

യഹോവ ഇപ്പോൾ ഒരു അസാധാ​രണ കാര്യം ചെയ്യുന്നു. പർവത​ത്തി​ന്റെ മുകൾവ​ശ​ത്തു​നി​ന്നു പുക ഉയരാ​നും ഉച്ചത്തി​ലു​ള്ള ഇടിമു​ഴ​ക്കം ഉണ്ടാകാ​നും അവൻ ഇടയാ​ക്കു​ന്നു. അവൻ ജനത്തോ​ടു സംസാ​രി​ക്കു​ന്നു: ‘നിങ്ങളെ ഈജി​പ്‌തിൽനി​ന്നു കൊണ്ടു​വന്ന നിങ്ങളു​ടെ ദൈവ​മാ​യ യഹോവ ഞാൻ തന്നേ.’ തുടർന്ന്‌ അവൻ ഇങ്ങനെ കൽപ്പി​ക്കു​ന്നു: ‘എന്നെയ​ല്ലാ​തെ മറ്റൊരു ദൈവത്തെ നിങ്ങൾ ആരാധി​ക്ക​രുത്‌.’

കൂടു​ത​ലാ​യ ഒമ്പതു കൽപ്പനകൾ അല്ലെങ്കിൽ നിയമ​ങ്ങൾകൂ​ടെ ദൈവം ഇസ്രാ​യേ​ല്യർക്കു കൊടു​ക്കു​ന്നു. പക്ഷേ ആളുകൾക്കു ഭയമായി. അവർ മോ​ശെ​യോ​ടു പറയുന്നു: ‘ദൈവം ഞങ്ങളോ​ടു സംസാ​രി​ച്ചിട്ട്‌ ഞങ്ങൾ മരിക്കാ​തി​രി​ക്കേ​ണ്ട​തിന്‌ നീ ഞങ്ങളോ​ടു സംസാ​രി​ക്കേ​ണ​മേ.’

പിന്നീട്‌ യഹോവ മോ​ശെ​യോ​ടു പറയുന്നു: ‘മല കയറി എന്റെയ​ടു​ത്തേ​ക്കു വരിക. ജനം അനുസ​രി​ക്കേണ്ട കൽപ്പനകൾ എഴുതിയ രണ്ടു കൽപ്പല​ക​കൾ ഞാൻ നിനക്കു തരാം.’ അതു​കൊണ്ട്‌ മോശെ പിന്നെ​യും മലയി​ലേ​ക്കു കയറി​പ്പോ​കു​ന്നു. നാൽപ്പതു രാത്രി​യും നാൽപ്പതു പകലും അവൻ അവിടെ കഴിയു​ന്നു.

ദൈവം തന്റെ ജനം അനുസ​രി​ക്കേണ്ട കുറെ കൽപ്പനകൾ നൽകുന്നു. മോശെ ഈ കൽപ്പനകൾ എല്ലാം എഴുതി​യെ​ടു​ക്കു​ന്നു. കൂടാതെ ദൈവം മോ​ശെക്ക്‌ ആ രണ്ടു കൽപ്പല​ക​ക​ളും കൊടു​ക്കു​ന്നു. അവയിൽ ദൈവം​ത​ന്നെ, അവൻ ജനത്തോ​ടു പറഞ്ഞ പത്തു നിയമ​ങ്ങ​ളും എഴുതി​യി​ട്ടു​ണ്ടാ​യി​രു​ന്നു. അവ പത്തു കൽപ്പനകൾ എന്ന്‌ അറിയ​പ്പെ​ടു​ന്നു.

പത്തു കൽപ്പനകൾ പ്രധാ​ന​പ്പെട്ട നിയമ​ങ്ങ​ളാണ്‌. ദൈവം ഇസ്രാ​യേ​ല്യർക്കു കൊടുത്ത മറ്റു നിയമ​ങ്ങ​ളും അങ്ങനെ​ത​ന്നെ. അവയി​ലൊ​രു നിയമം ഇതാണ്‌: ‘നിന്റെ ദൈവ​മാ​യ യഹോ​വ​യെ നീ പൂർണ​ഹൃ​ദ​യ​ത്തോ​ടും പൂർണ​മ​ന​സ്സോ​ടും പൂർണ​ശ​ക്തി​യോ​ടും​കൂ​ടെ സ്‌നേ​ഹി​ക്കേ​ണം.’ മറ്റൊരു കൽപ്പന ഇതാണ്‌: ‘കൂട്ടു​കാ​ര​നെ നിന്നെ​പ്പോ​ലെ തന്നേ സ്‌നേ​ഹി​ക്കേ​ണം.’ യഹോവ തന്റെ ജനമായ ഇസ്രാ​യേ​ല്യർക്കു കൊടുത്ത നിയമ​ങ്ങ​ളിൽ ഏറ്റവും പ്രധാ​ന​പ്പെ​ട്ടത്‌ ഇവ രണ്ടും ആണെന്ന്‌ ദൈവ​ത്തി​ന്റെ പുത്ര​നാ​യ യേശു​ക്രി​സ്‌തു പറഞ്ഞു. ദൈവ​ത്തി​ന്റെ പുത്ര​നെ​ക്കു​റി​ച്ചും അവൻ പഠിപ്പിച്ച കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും പലതും നമ്മൾ പിന്നീട്‌ പഠിക്കും.