വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 39

അഹരോന്റെ വടിയിൽ പൂക്കൾ ഉണ്ടാകുന്നു

അഹരോന്റെ വടിയിൽ പൂക്കൾ ഉണ്ടാകുന്നു

കഴിക്കാൻ പാകമായ ബദാം കായ്‌ക​ളും പൂക്കളും ഉള്ള ഈ വടി ഒന്നു നോക്കൂ. ഇത്‌ അഹരോ​ന്റെ വടിയാണ്‌. ഈ പൂക്കളും കായ്‌ക​ളും ഒരൊറ്റ രാത്രി​കൊണ്ട്‌ ഉണ്ടായ​താണ്‌! അത്‌ എങ്ങനെ സംഭവി​ച്ചു? നമുക്കു നോക്കാം.

കുറേ​ക്കാ​ല​മാ​യി ഇസ്രാ​യേ​ല്യർ മരുഭൂ​മി​യിൽ അലഞ്ഞു​തി​രി​യു​ക​യാണ്‌. മോശെ നേതാ​വാ​യി​രി​ക്കു​ന്ന​തോ അഹരോൻ മഹാപു​രോ​ഹി​ത​നാ​യി​രി​ക്കു​ന്ന​തോ ചിലർക്ക്‌ ഇഷ്ടമല്ല. അങ്ങനെ​യു​ള്ള ഒരാളാണ്‌ കോരഹ്‌. അതു​പോ​ലെ, ദാഥാ​നും അബീരാ​മും ജനത്തിന്റെ നേതാ​ക്ക​ളാ​യ മറ്റ്‌ 250 പേരും ഈ കൂട്ടത്തിൽപ്പെ​ടു​ന്നു. ഇവരെ​ല്ലാം കൂടി മോ​ശെ​യു​ടെ അടുത്തു​വന്ന്‌ അവനോട്‌, ‘നീ ഞങ്ങൾക്കു മീതെ നിന്നെ​ത്ത​ന്നെ ഉയർത്തി​യി​രി​ക്കു​ന്ന​തെന്ത്‌?’ എന്നു ചോദി​ക്കു​ന്നു.

മോശെ കോര​ഹി​നോ​ടും അവന്റെ ആളുക​ളോ​ടും പറയുന്നു: ‘നാളെ രാവിലെ എല്ലാവ​രും ധൂപപാ​ത്ര​ത്തിൽ ധൂപവർഗം നിറച്ച്‌ യഹോ​വ​യു​ടെ സമാഗമന കൂടാ​ര​ത്തി​ലേ​ക്കു വരിക. യഹോവ ആരെ തിര​ഞ്ഞെ​ടു​ക്കും എന്നു നമുക്കു കാണാം.’

പിറ്റേ ദിവസം കോര​ഹും അവനോ​ടൊ​പ്പ​മു​ള്ള 250 പേരും സമാഗമന കൂടാ​ര​ത്തി​ലേ​ക്കു ചെന്നു. അവരെ നേതാ​ക്ക​ന്മാ​രാ​ക്കാൻ ആഗ്രഹിച്ച വേറെ​യും ആളുകൾ ഉണ്ടായി​രു​ന്നു അവരുടെ കൂടെ. യഹോവ ഇപ്പോൾ വളരെ കോപി​ഷ്‌ഠ​നാണ്‌. ‘ഈ ദുഷ്ട മനുഷ്യ​രു​ടെ കൂടാ​ര​ങ്ങ​ളിൽനി​ന്നു ദൂരെ മാറുക’ എന്ന്‌ മോശെ പറയുന്നു. ‘അവർക്കുള്ള യാതൊ​ന്നി​ലും തൊട​രുത്‌.’ ജനം അനുസ​രി​ക്കു​ന്നു. അവർ കോരഹ്‌, ദാഥാൻ, അബീരാം എന്നിവ​രു​ടെ കൂടാ​ര​ങ്ങ​ളിൽനിന്ന്‌ ദൂരെ മാറി​നിൽക്കു​ന്നു.

ഇപ്പോൾ മോശെ പറയുന്നു: ‘യഹോവ ആരെ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു എന്ന്‌ ഇതിനാൽ നിങ്ങൾ മനസ്സി​ലാ​ക്കും. ഭൂമി പിളർന്ന്‌ ഈ ദുഷ്ട മനുഷ്യ​രെ വിഴു​ങ്ങി​ക്ക​ള​യും.’

മോശെ അതു പറഞ്ഞു​തീർന്ന​തും ഭൂമി രണ്ടായി പിളരു​ന്നു. കോര​ഹി​ന്റെ കൂടാ​ര​വും എല്ലാ സാധന​ങ്ങ​ളും, അതോ​ടൊ​പ്പം ദാഥാ​നും അബീരാ​മും അവരോ​ടു കൂടെ​യു​ണ്ടാ​യി​രു​ന്ന​വ​രും ഭൂമി​ക്ക​ടി​യി​ലേ​ക്കു വീണു​പോ​കു​ന്നു, ഭൂമി അവർക്കു​മേൽ കൂടി​ച്ചേ​രു​ക​യും ചെയ്യുന്നു. ഭൂമി​ക്ക​ടി​യി​ലേ​ക്കു വീഴുന്ന ആളുക​ളു​ടെ നിലവി​ളി കേൾക്കു​മ്പോൾ ജനം വിളിച്ചു പറയുന്നു: ‘ഓടി​ക്കോ​ളൂ! ഭൂമി നമ്മെയും വിഴു​ങ്ങി​ക്ക​ള​ഞ്ഞേ​ക്കാം!’

കോര​ഹും അവന്റെ 250 ആളുക​ളും ഇപ്പോ​ഴും സമാഗമന കൂടാ​ര​ത്തി​ന​രി​കിൽ നിൽക്കു​ക​യാണ്‌. അതു​കൊണ്ട്‌ യഹോവ തീ അയച്ച്‌ അവരെ ദഹിപ്പി​ച്ചു കളയുന്നു. യഹോവ അഹരോ​ന്റെ മകനായ എലെയാ​സാ​രി​നോട്‌ കൊല്ല​പ്പെ​ട്ട​വ​രു​ടെ ധൂപപാ​ത്ര​ങ്ങൾ എടുത്ത്‌ അടിച്ചു പരത്തി അതു​കൊണ്ട്‌ യാഗപീ​ഠം പൊതി​യാൻ കൽപ്പിച്ചു. ഇത്‌, അഹരോ​നോ അവന്റെ പുത്ര​ന്മാ​രോ അല്ലാതെ മറ്റാരും യഹോ​വ​യു​ടെ മുമ്പാകെ പുരോ​ഹി​ത​വേല ചെയ്യരുത്‌ എന്നതു സംബന്ധിച്ച്‌ ഇസ്രാ​യേ​ല്യർക്കു​ള്ള ഒരു ഓർമി​പ്പി​ക്കൽ ആയിരി​ക്കു​മാ​യി​രു​ന്നു.

എന്നാൽ താൻ പുരോ​ഹി​ത​ന്മാ​രാ​യി തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നത്‌ അഹരോ​നെ​യും പുത്ര​ന്മാ​രെ​യും ആണെന്നു കുറേ​ക്കൂ​ടെ വ്യക്തമാ​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു. അതു​കൊണ്ട്‌ അവൻ മോ​ശെ​യോ​ടു പറയുന്നു: ‘ഇസ്രാ​യേ​ലി​ലെ ഓരോ ഗോ​ത്ര​ത്ത​ല​വ​നും അവന്റെ വടി കൊണ്ടു​വ​ര​ട്ടെ. ലേവി ഗോ​ത്ര​ത്തി​നു വേണ്ടി അഹരോ​നും തന്റെ വടി കൊണ്ടു​വ​ര​ട്ടെ. ആ വടിക​ളെ​ല്ലാം എടുത്ത്‌ സമാഗമന കൂടാ​ര​ത്തി​നു​ള്ളിൽ നിയമ​പെ​ട്ട​ക​ത്തി​നു മുമ്പിൽ വെക്കുക. പുരോ​ഹി​ത​നാ​യി ഞാൻ ആരെ തിര​ഞ്ഞെ​ടു​ക്കു​ന്നു​വോ അവന്റെ വടിയിൽ പൂക്കൾ ഉണ്ടാകും.’

മോശെ അടുത്ത ദിവസം ചെന്നു നോക്കു​മ്പോൾ അഹരോ​ന്റെ വടിയിൽ അതാ, പൂക്കളും കായ്‌ക​ളും! അഹരോ​ന്റെ വടിയിൽ പൂക്കൾ ഉണ്ടാകാൻ യഹോവ ഇടയാ​ക്കി​യത്‌ എന്തു​കൊ​ണ്ടെന്ന്‌ ഇപ്പോൾ മനസ്സി​ലാ​യോ?