വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 45

യോർദ്ദാൻ നദി കടക്കുന്നു

യോർദ്ദാൻ നദി കടക്കുന്നു

നോക്കൂ! ഇസ്രാ​യേ​ല്യർ യോർദ്ദാൻ നദി കുറുകെ കടക്കു​ക​യാണ്‌! എന്നാൽ നദിയി​ലെ വെള്ളം എവി​ടെ​പ്പോ​യി? അതു നല്ല മഴയുടെ സമയം ആയതു​കൊണ്ട്‌ കുറച്ചു മുമ്പു​വ​രെ നദി നിറ​ഞ്ഞൊ​ഴു​കു​ക​യാ​യി​രു​ന്നു. എന്നാൽ ഇപ്പോൾ വെള്ള​മെ​ല്ലാം പൊയ്‌പോ​യി​രി​ക്കു​ന്നു! ചെങ്കട​ലിൽ സംഭവി​ച്ച​തു​പോ​ലെ ഇസ്രാ​യേ​ല്യർ ഉണങ്ങിയ നിലത്തു​കൂ​ടെ നദി കുറുകെ കടക്കു​ക​യാണ്‌. വെള്ള​മെ​ല്ലാം എവി​ടെ​പ്പോ​യി? നമുക്കു നോക്കാം.

യോർദ്ദാൻ കടക്കാ​നു​ള്ള സമയമാ​യ​പ്പോൾ യഹോവ യോശു​വ​യെ​ക്കൊണ്ട്‌ ജനത്തോട്‌ ഇങ്ങനെ പറയിച്ചു: ‘പുരോ​ഹി​ത​ന്മാർ നിയമ​പെ​ട്ട​കം എടുത്തു​കൊണ്ട്‌ മുമ്പേ നടക്കണം. അവർ നദിയി​ലേ​ക്കു കാലെ​ടു​ത്തു വെക്കു​മ്പോൾ വെള്ളത്തി​ന്റെ ഒഴുക്കു നിൽക്കും.’

അതു​കൊണ്ട്‌ പുരോ​ഹി​ത​ന്മാർ നിയമ​പെ​ട്ട​കം എടുത്തു​കൊണ്ട്‌ ജനത്തിനു മുമ്പേ നടക്കുന്നു. എന്നിട്ട്‌ അവർ ആദ്യം നദിയി​ലേക്ക്‌ ഇറങ്ങുന്നു. നല്ല ആഴവും ഒഴുക്കു​മു​ള്ള നദിയാണ്‌ അത്‌. എന്നാൽ അത്ഭുതം​ത​ന്നെ! പുരോ​ഹി​ത​ന്മാ​രു​ടെ കാൽ വെള്ളത്തിൽ തൊട്ട​തും അതിന്റെ ഒഴുക്കു നിൽക്കു​ന്നു. നദിയു​ടെ മുകൾഭാ​ഗ​ത്തു​നി​ന്നു വരുന്ന വെള്ളം യഹോവ തടഞ്ഞു​നി​റു​ത്തു​ന്നു. അങ്ങനെ കുറച്ചു കഴിയു​മ്പോൾ നദിയിൽ ഒട്ടും വെള്ളം ഇല്ലാ​തെ​യാ​കു​ന്നു!

നിയമ​പെ​ട്ട​കം ചുമക്കുന്ന പുരോ​ഹി​ത​ന്മാർ ഉണങ്ങി​ക്കി​ട​ക്കു​ന്ന നദിയു​ടെ നടുക്കു​പോ​യി നിൽക്കു​ന്നു. ചിത്ര​ത്തിൽ അവരെ കാണാൻ കഴിയു​ന്നു​ണ്ടോ? അവർ അവി​ടെ​ത്ത​ന്നെ നിൽക്കെ, മുഴു ഇസ്രാ​യേ​ല്യ​രും ഉണങ്ങിയ നിലത്തു​കൂ​ടെ യോർദ്ദാൻ നദി കടക്കുന്നു!

എല്ലാവ​രും കടന്നു​ക​ഴി​ഞ്ഞ​പ്പോൾ യഹോവ യോശുവ മുഖാ​ന്ത​രം ശക്തരായ 12 പുരു​ഷ​ന്മാ​രോട്‌ ഇങ്ങനെ പറയുന്നു: ‘നദിയു​ടെ നടുവിൽ പുരോ​ഹി​ത​ന്മാർ നിയമ​പെ​ട്ട​ക​വു​മാ​യി നിൽക്കു​ന്നി​ട​ത്തേ​ക്കു പോയി 12 കല്ലുകൾ എടുക്കുക. അതു കൊണ്ടു​വന്ന്‌, ഇന്നുരാ​ത്രി നിങ്ങൾ തങ്ങുന്നി​ട​ത്തു വെക്കുക. ഭാവി​യിൽ നിങ്ങളു​ടെ മക്കൾ ഈ കല്ലുകൾ എന്താണ്‌ അർഥമാ​ക്കു​ന്ന​തെ​ന്നു ചോദി​ച്ചാൽ, യഹോ​വ​യു​ടെ നിയമ​പെ​ട്ട​കം നദി കടന്ന​പ്പോൾ നദിയു​ടെ ഒഴുക്കു നിന്നു​പോ​യ കാര്യം നിങ്ങൾ അവരോ​ടു പറയണം. ഈ കല്ലുകൾ ആ അത്ഭുതത്തെ കുറിച്ചു നിങ്ങളെ ഓർമി​പ്പി​ക്കും!’ നദിയിൽ പുരോ​ഹി​ത​ന്മാർ നിന്നി​ട​ത്തും യോശുവ 12 കല്ലുകൾ നാട്ടി​വെ​ച്ചു.

അവസാനം യോശുവ നിയമ​പെ​ട്ട​കം ചുമന്നി​രു​ന്ന പുരോ​ഹി​ത​ന്മാ​രോട്‌, ‘യോർദ്ദാ​നിൽനി​ന്നു കയറു​വിൻ’ എന്നു പറഞ്ഞു. അവർ കയറിയ ഉടനെ വെള്ളം പഴയതു​പോ​ലെ ഒഴുകാൻ തുടങ്ങി.