വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 46

യരീഹോയുടെ മതിലുകൾ

യരീഹോയുടെ മതിലുകൾ

യെരീ​ഹോ​യു​ടെ മതിലു​കൾ ഇടിഞ്ഞു വീഴു​ന്ന​തി​ന്റെ കാരണം എന്താണ്‌? കണ്ടിട്ട്‌ അവിടെ ഒരു വലിയ ബോംബു വീണ ലക്ഷണമു​ണ്ട​ല്ലോ. പക്ഷേ അന്നൊ​ന്നും ബോംബ്‌ ഇല്ലായി​രു​ന്നു. തോക്കു പോലും ഇല്ലായി​രു​ന്നു. ഇത്‌ യഹോ​വ​യു​ടെ മറ്റൊരു അത്ഭുത​മാണ്‌! ഇതെങ്ങനെ സംഭവി​ച്ചെ​ന്നു നമുക്കു നോക്കാം.

യഹോവ യോശു​വ​യോട്‌ ഇങ്ങനെ പറയുന്നു: ‘നീയും നിന്റെ പടയാ​ളി​ക​ളും പട്ടണത്തി​നു ചുറ്റും മാർച്ചു ചെയ്യണം. ദിവസ​വും ഒരു പ്രാവ​ശ്യം വീതം ആറു ദിവസ​ത്തേക്ക്‌ അങ്ങനെ ചെയ്യണം. നിയമ​പെ​ട്ട​ക​വും എടുക്കണം. ഏഴു പുരോ​ഹി​ത​ന്മാർ കാഹളം ഊതി​ക്കൊണ്ട്‌ അവർക്കു മുമ്പായി നടക്കണം.

‘ഏഴാം ദിവസം നിങ്ങൾ ഏഴു പ്രാവ​ശ്യം പട്ടണത്തെ ചുറ്റണം. എന്നിട്ട്‌ കാഹളം നീട്ടി ഊതണം. ഒപ്പം ഓരോ​രു​ത്ത​നും ഉച്ചത്തിൽ ആർപ്പി​ടു​ക​യും വേണം. അപ്പോൾ മതിലു​കൾ തകർന്നു വീഴും!’

യോശു​വ​യും ജനവും യഹോവ പറയു​ന്ന​തു​പോ​ലെ തന്നെ ചെയ്യുന്നു. അവർ പട്ടണത്തെ ചുറ്റു​മ്പോൾ ആരും ഒരക്ഷരം പോലും മിണ്ടു​ന്നി​ല്ല. അവരുടെ കാലൊ​ച്ച​യും കാഹള​ത്തി​ന്റെ ശബ്ദവും മാത്രമേ കേൾക്കാ​നു​ള്ളൂ. യെരീ​ഹോ​യി​ലു​ള്ള, ദൈവ​ജ​ന​ത്തി​ന്റെ ശത്രുക്കൾ ശരിക്കും പേടിച്ചു പോയി​രി​ക്ക​ണം. ഒരു ജനാല​യിൽനി​ന്നു തൂങ്ങി​ക്കി​ട​ക്കു​ന്ന ആ ചുവന്ന ചരട്‌ കണ്ടോ? അത്‌ ആരുടെ വീടാണ്‌? അതേ, രാഹാബ്‌ ഒറ്റുകാർ പറഞ്ഞതു​പോ​ലെ തന്നെ ചെയ്‌തി​രി​ക്കു​ന്നു. അവളും അവളുടെ വീട്ടു​കാ​രും അകത്തി​രുന്ന്‌ പുറത്തു നടക്കു​ന്ന​തൊ​ക്കെ നോക്കു​ക​യാണ്‌.

ഒടുവിൽ ഏഴാം ദിവസം വന്നെത്തി. പട്ടണത്തെ ഏഴു പ്രാവ​ശ്യം ചുറ്റി​യ​ശേ​ഷം അവർ കാഹളം ഊതു​ക​യും പടയാ​ളി​കൾ ആർപ്പി​ടു​ക​യും ചെയ്യു​മ്പോൾ മതിലു​കൾ തകർന്നു വീഴുന്നു. അപ്പോൾ യോശുവ പറയുന്നു: ‘പട്ടണത്തി​ലു​ള്ള എല്ലാവ​രെ​യും കൊന്നു​ക​ളഞ്ഞ്‌ പട്ടണം ചുട്ടെ​രി​ക്കു​ക. അതിലു​ള്ള​തെ​ല്ലാം ചുട്ടെ​രി​ക്കു​ക. വെള്ളി​യും സ്വർണ​വും ചെമ്പും ഇരിമ്പും മാത്രം എടുത്ത്‌ യഹോ​വ​യു​ടെ കൂടാ​ര​ത്തി​ലേ​ക്കു കൊടു​ക്കു​ക.’

രണ്ട്‌ ഒറ്റുകാ​രോ​ടു യോശുവ പറയുന്നു: ‘രാഹാ​ബി​ന്റെ വീട്ടി​ലേ​ക്കു പോയി, അവളെ​യും മുഴു കുടും​ബ​ത്തെ​യും പുറത്തു കൊണ്ടു​വ​രി​ക.’ ഒറ്റുകാർ വാഗ്‌ദാ​നം ചെയ്‌തി​രു​ന്ന​തു പോലെ രാഹാ​ബും കുടും​ബ​വും സംരക്ഷി​ക്ക​പ്പെ​ടു​ന്നു.