വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 47

ഇസ്രായേലിൽ ഒരു കള്ളൻ

ഇസ്രായേലിൽ ഒരു കള്ളൻ

ഈ മനുഷ്യൻ തന്റെ കൂടാ​ര​ത്തിൽ കുഴി​ച്ചി​ടു​ന്നത്‌ എന്താ​ണെ​ന്നു നോക്കൂ! നല്ല ഭംഗി​യു​ള്ള ഒരു ഉടുപ്പും ഒരു സ്വർണ​ക്ക​ട്ടി​യും ഏതാനും കഷണം വെള്ളി​യും. അയാൾ അത്‌ യെരീ​ഹോ പട്ടണത്തിൽനിന്ന്‌ എടുത്ത​താണ്‌. എന്നാൽ യെരീ​ഹോ​യി​ലെ സാധന​ങ്ങ​ളെ​ല്ലാം എന്തു ചെയ്യാ​നാണ്‌ അവരോ​ടു പറഞ്ഞി​രു​ന്ന​തെന്ന്‌ ഓർമ​യു​ണ്ടോ?

അവർ അവ നശിപ്പി​ച്ചു കളയേ​ണ്ടി​യി​രു​ന്നു. സ്വർണ​വും വെള്ളി​യും യഹോ​വ​യു​ടെ സമാഗമന കൂടാ​ര​ത്തി​ലേ​ക്കു കൊടു​ക്ക​ണ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ ഈ ആളുകൾ ദൈവ​ത്തോട്‌ അനുസ​ര​ണ​ക്കേ​ടു കാണി​ച്ചി​രി​ക്കു​ക​യാണ്‌. ദൈവ​ത്തി​നു കൊടു​ക്കേ​ണ്ടി​യി​രു​ന്ന സാധനങ്ങൾ അവർ മോഷ്ടി​ച്ചു വെച്ചി​രി​ക്കു​ന്നു. ഈ മനുഷ്യ​ന്റെ പേര്‌ ആഖാൻ എന്നാണ്‌. അയാളു​ടെ വീട്ടു​കാ​രാണ്‌ കൂടെ​യു​ള്ളത്‌. എന്താണു സംഭവി​ക്കു​ന്ന​തെന്ന്‌ നമുക്കു നോക്കാം.

ആഖാൻ ഈ സാധനങ്ങൾ എടുത്ത ശേഷം യോശുവ ഹായി പട്ടണം പിടി​ക്കാൻ പടയാ​ളി​ക​ളെ അയയ്‌ക്കു​ന്നു. എന്നാൽ യുദ്ധത്തിൽ അവർ പിടി​ക്ക​പ്പെ​ടു​ന്നു. ചിലർ കൊല്ല​പ്പെ​ടു​ന്നു, ബാക്കി​യു​ള്ള​വർ ഓടി​പ്പോ​കു​ന്നു. യോശു​വ​യ്‌ക്ക്‌ വളരെ സങ്കടമാ​യി. അവൻ നിലത്ത്‌ കമിഴ്‌ന്നു കിടന്നു​കൊണ്ട്‌ യഹോ​വ​യോ​ടു പ്രാർഥി​ക്കു​ന്നു: ‘ഞങ്ങൾക്ക്‌ ഇങ്ങനെ സംഭവി​ക്കാൻ നീ അനുവ​ദി​ച്ച​തെന്ത്‌?’

യഹോവ ഉത്തരം നൽകുന്നു: ‘എഴു​ന്നേൽക്കു​ക! ഇസ്രാ​യേൽ പാപം ചെയ്‌തി​രി​ക്കു​ന്നു. നശിപ്പി​ച്ചു കളയു​ക​യോ യഹോ​വ​യു​ടെ സമാഗമന കൂടാ​ര​ത്തി​ലേ​ക്കു കൊടു​ക്കു​ക​യോ ചെയ്യേ​ണ്ടി​യി​രു​ന്ന വസ്‌തു​ക്കൾ അവർ എടുത്തി​രി​ക്കു​ന്നു. അവർ ഭംഗി​യു​ള്ള ഒരു ഉടുപ്പ്‌ മോഷ്ടിച്ച്‌ ഒളിപ്പി​ച്ചു വെച്ചി​രി​ക്കു​ന്നു. ആ കള്ളനെ കൊല്ലു​ക​യും അവൻ മോഷ്ടിച്ച സാധനങ്ങൾ നശിപ്പി​ച്ചു കളയു​ക​യും ചെയ്യാതെ ഞാൻ നിങ്ങളെ അനു​ഗ്ര​ഹി​ക്കു​ക​യി​ല്ല.’ ആ ദുഷ്ടമ​നു​ഷ്യൻ ആരാ​ണെ​ന്നു താൻ കാണിച്ചു തരാ​മെ​ന്നു യഹോവ യോശു​വ​യോ​ടു പറയുന്നു.

യോശുവ ജനത്തെ ഒരുമി​ച്ചു കൂട്ടുന്നു, യഹോവ ദുഷ്ടമ​നു​ഷ്യ​നാ​യ ആഖാനെ കാണിച്ചു കൊടു​ക്കു​ന്നു. ആഖാൻ പറയുന്നു: ‘ഞാൻ പാപം ചെയ്‌തു​പോ​യി. ഞാൻ ഭംഗി​യു​ള്ള ഒരു ഉടുപ്പും ഒരു സ്വർണ​ക്ക​ട്ടി​യും ഏതാനും കഷണം വെള്ളി​യും കണ്ടു. എനിക്ക്‌ വളരെ ഇഷ്ടം തോന്നി​യ​തു​കൊണ്ട്‌ ഞാൻ അവ എടുത്തു. ഞാൻ അവ കൂടാ​ര​ത്തി​നു​ള്ളിൽ കുഴി​ച്ചി​ട്ടി​രി​ക്കു​ക​യാണ്‌.’

ആ സാധന​ങ്ങ​ളെ​ല്ലാം കണ്ടെടുത്ത്‌ യോശു​വ​യു​ടെ അടുക്ക​ലേ​ക്കു കൊണ്ടു​വ​രു​മ്പോൾ അവൻ ആഖാ​നോ​ടു പറയുന്നു: ‘നീ ഞങ്ങളെ കുഴപ്പ​ത്തി​ലാ​ക്കി​യത്‌ എന്തിന്‌? ഇപ്പോൾ യഹോവ നിന്റെ​മേൽ ദോഷം വരുത്തും!’ അപ്പോൾ ജനമെ​ല്ലാം ആഖാ​നെ​യും കുടും​ബ​ത്തെ​യും കല്ലെറി​ഞ്ഞു കൊല്ലു​ന്നു. നമ്മുടെ സ്വന്തമ​ല്ലാ​ത്ത യാതൊ​ന്നും നാം എടുക്ക​രു​തെന്ന്‌ ഇതു കാണിച്ചു തരുന്നി​ല്ലേ?

അതു കഴിഞ്ഞ്‌ ഇസ്രാ​യേൽ വീണ്ടും ഹായിക്കു നേരെ യുദ്ധത്തി​നു പോകു​ന്നു. ഇത്തവണ യഹോവ തന്റെ ജനത്തെ സഹായി​ക്കു​ന്നു, അവർ യുദ്ധം ജയിക്കു​ന്നു.