വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 51

രൂത്തും നവോമിയും

രൂത്തും നവോമിയും

ബൈബി​ളിൽ രൂത്ത്‌ എന്നു പേരുള്ള ഒരു പുസ്‌ത​കം ഉണ്ട്‌. ഇസ്രാ​യേ​ലിൽ ന്യായാ​ധി​പ​ന്മാർ ഉണ്ടായി​രു​ന്ന കാലത്തു ജീവി​ച്ചി​രു​ന്ന ഒരു കുടും​ബ​ത്തി​ന്റെ കഥയാണ്‌ അത്‌. രൂത്ത്‌ മോവാ​ബിൽനി​ന്നു​ള്ള ഒരു ചെറു​പ്പ​ക്കാ​രി​യാണ്‌, അവൾ ദൈവ​ത്തി​ന്റെ ജനമായ ഇസ്രാ​യേ​ലിൽനി​ന്നു​ള്ളവൾ അല്ല. എന്നാൽ സത്യ​ദൈ​വ​മാ​യ യഹോ​വ​യെ​ക്കു​റി​ച്ചു മനസ്സി​ലാ​ക്കു​മ്പോൾ അവൾ അവനെ അതിയാ​യി സ്‌നേ​ഹി​ക്കാൻ തുടങ്ങു​ന്നു. യഹോ​വ​യെ​ക്കു​റിച്ച്‌ അറിയാൻ രൂത്തിനെ സഹായിച്ച പ്രായം​ചെന്ന ഒരു സ്‌ത്രീ​യാണ്‌ നവോമി.

നവോമി ഇസ്രാ​യേ​ല്യ​യാണ്‌. ഇസ്രാ​യേ​ലിൽ ക്ഷാമം ഉണ്ടായ ഒരു കാലത്ത്‌ അവളും ഭർത്താ​വും രണ്ട്‌ ആൺമക്ക​ളും കൂടെ മോവാ​ബി​ലേ​ക്കു മാറി​ത്താ​മ​സി​ച്ച​താണ്‌. മോവാ​ബിൽ വെച്ച്‌ നവോ​മി​യു​ടെ ഭർത്താവ്‌ മരിച്ചു​പോ​യി. പിന്നീട്‌ നവോ​മി​യു​ടെ മക്കൾ രൂത്ത്‌, ഓർപ്പാ എന്നീ മോവാ​ബ്യ പെൺകു​ട്ടി​ക​ളെ വിവാഹം കഴിച്ചു. എന്നാൽ ഏകദേശം 10 വർഷത്തി​നു ശേഷം നവോ​മി​യു​ടെ മക്കളും മരിച്ചു. നവോ​മി​ക്കും ആ രണ്ടു പെൺകു​ട്ടി​കൾക്കും എത്രമാ​ത്രം സങ്കടം തോന്നി​യി​രി​ക്ക​ണം! നവോമി ഇപ്പോൾ എന്തു ചെയ്യും?

ദൂരെ​യു​ള്ള തന്റെ സ്വന്തം ജനത്തിന്റെ അടു​ത്തേ​ക്കു തിരി​ച്ചു​പോ​കാൻ നവോമി തീരു​മാ​നി​ച്ചു. രൂത്തും ഓർപ്പാ​യും അവളോ​ടൊ​പ്പം കഴിയാൻ ആഗ്രഹി​ച്ചു. അതു​കൊണ്ട്‌ അവരും അവളോ​ടൊ​പ്പം പോയി. എന്നാൽ അവർ കുറച്ചു ദൂരം യാത്ര ചെയ്‌തു കഴിഞ്ഞ​പ്പോൾ നവോമി പെൺകു​ട്ടി​ക​ളു​ടെ നേരെ തിരിഞ്ഞ്‌ ഇങ്ങനെ പറഞ്ഞു: ‘നിങ്ങളു​ടെ സ്വന്തം വീട്ടി​ലേ​ക്കു പോയി അമ്മമാ​രോ​ടൊ​പ്പം കഴിയൂ.’

നവോമി ഇരുവ​രെ​യും ചുംബിച്ച്‌ യാത്ര​യാ​ക്കു​ന്നു. അപ്പോൾ അവർ കരയാൻ തുടങ്ങു​ന്നു. കാരണം, നവോ​മി​യെ അവർ അത്രമാ​ത്രം സ്‌നേ​ഹി​ച്ചി​രു​ന്നു. ‘ഇല്ല! ഞങ്ങൾ നിന്നോ​ടൊ​പ്പം നിന്റെ ജനത്തിന്റെ അടു​ത്തേ​ക്കു വരിക​യാണ്‌,’ അവർ പറയുന്നു. എന്നാൽ നവോമി പിന്നെ​യും പറയുന്നു: ‘നിങ്ങൾ മടങ്ങി​പ്പോ​ക​ണം മക്കളേ, നിങ്ങളു​ടെ വീട്ടി​ലാ​യി​രി​ക്കും നിങ്ങൾക്കു സുഖം.’ അപ്പോൾ ഓർപ്പാ വീട്ടി​ലേ​ക്കു തിരിച്ചു. എന്നാൽ രൂത്ത്‌ പോകു​ന്നി​ല്ല.

നവോമി അവളോ​ടു പറയുന്നു. ‘ഓർപ്പാ പൊയ്‌ക്ക​ഴി​ഞ്ഞു. നീയും അവളോ​ടു​കൂ​ടെ വീട്ടി​ലേ​ക്കു പോകൂ.’ എന്നാൽ രൂത്ത്‌ പറയുന്നു: ‘നിന്നെ വിട്ടു​പോ​കാൻ എന്നെ നിർബ​ന്ധി​ക്ക​രു​തേ! നിന്നോ​ടൊ​പ്പം വരാൻ എന്നെ അനുവ​ദി​ക്കൂ. നീ പോകു​ന്നി​ടത്ത്‌ ഞാനും വരും, നീ എവിടെ താമസി​ക്കു​ന്നു​വോ അവിടെ ഞാനും താമസി​ക്കും. നിന്റെ ജനം എന്റെയും ജനമാ​യി​രി​ക്കും, നിന്റെ ദൈവ​മാ​യി​രി​ക്കും എന്റെയും ദൈവം. നീ മരിക്കു​ക​യും അടക്ക​പ്പെ​ടു​ക​യും ചെയ്യു​ന്നി​ട​ത്താ​യി​രി​ക്കും ഞാനും മരിക്കു​ക​യും അടക്ക​പ്പെ​ടു​ക​യും ചെയ്യു​ന്നത്‌.’ രൂത്ത്‌ ഇങ്ങനെ പറഞ്ഞ​ശേ​ഷം അവളെ തിരി​ച്ച​യ​യ്‌ക്കാൻ നവോമി പിന്നെ ശ്രമി​ക്കു​ന്നി​ല്ല.

ഒടുവിൽ അവർ ഇസ്രാ​യേ​ലിൽ എത്തുന്നു. അവിടെ അവർ താമസ​മാ​ക്കു​ന്നു. രൂത്ത്‌ പെട്ടെ​ന്നു​ത​ന്നെ വയലിൽ വേല ചെയ്യാൻ പോയി​ത്തു​ട​ങ്ങു​ന്നു. അത്‌ ബാർലി കൊയ്‌ത്തി​ന്റെ സമയമാണ്‌. തന്റെ വയലിൽനി​ന്നു ബാർലി ശേഖരി​ക്കാൻ ബോവസ്‌ എന്നു പേരുള്ള ഒരു മനുഷ്യൻ അവളെ അനുവ​ദി​ക്കു​ന്നു. ബോവ​സി​ന്റെ അമ്മ ആരാ​ണെന്ന്‌ അറിയാ​മോ? യെരീ​ഹോ പട്ടണത്തിൽ താമസി​ച്ചി​രു​ന്ന രാഹാ​ബി​നെ ഓർമ​യി​ല്ലേ? അവൾതന്നെ.

ഒരു ദിവസം ബോവസ്‌ രൂത്തി​നോ​ടു പറയുന്നു: ‘നിന്നെ​പ്പ​റ്റി​യും നീ നവോ​മി​യോ​ടു ദയ കാണി​ച്ച​തി​നെ​ക്കു​റി​ച്ചും ഞാൻ കേട്ടി​രി​ക്കു​ന്നു. നിന്റെ അപ്പനെ​യും അമ്മയെ​യും സ്വന്ത ദേശ​ത്തെ​യും വിട്ട്‌ മുമ്പ്‌ അറിയാത്ത ഒരു ജനത്തോ​ടൊ​പ്പം വസിക്കാൻ നീ എത്തിയ​തി​നെ​ക്കു​റി​ച്ചും എനിക്ക്‌ അറിയാം. യഹോവ നിനക്കു നന്മ വരുത്തട്ടെ!’

അപ്പോൾ രൂത്ത്‌ പറയുന്നു: ‘അങ്ങ്‌ വളരെ ദയാലു​വാണ്‌. എന്നോട്‌ ഇങ്ങനെ സംസാ​രി​ക്ക​യാൽ അങ്ങ്‌ എനിക്ക്‌ ആശ്വാസം കൈവ​രു​ത്തി​യി​രി​ക്കു​ന്നു.’ ബോവസ്‌ രൂത്തിനെ വളരെ ഇഷ്ടപ്പെ​ടു​ന്നു, ഏറെ താമസി​യാ​തെ അവർ വിവാഹം കഴിക്കു​ക​യും ചെയ്യുന്നു. ഇത്‌ നവോ​മി​യെ എത്ര സന്തുഷ്ട​യാ​ക്കു​ന്നു! എന്നാൽ രൂത്തി​ന്റെ​യും ബോവ​സി​ന്റെ​യും ആദ്യത്തെ മകനായ ഓബെദ്‌ പിറക്കു​മ്പോൾ നവോ​മിക്ക്‌ അതി​നെ​ക്കാൾ സന്തോ​ഷ​മാ​കു​ന്നു. പിന്നീട്‌ ഓബെദ്‌ ദാവീ​ദി​ന്റെ വല്യപ്പ​നാ​യി​ത്തീ​രു​ന്നു. ദാവീ​ദി​നെ​ക്കു​റിച്ച്‌ ധാരാളം കാര്യങ്ങൾ നാം പിന്നീട്‌ പഠിക്കും.

രൂത്ത്‌ എന്ന ബൈബിൾ പുസ്‌ത​കം.