വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 57

ദൈവം ദാവീദിനെ തിരഞ്ഞെടുക്കുന്നു

ദൈവം ദാവീദിനെ തിരഞ്ഞെടുക്കുന്നു

ഇവിടെ സംഭവി​ച്ചത്‌ എന്താ​ണെ​ന്നു മനസ്സി​ലാ​യോ? ഈ ബാലൻ ആ ആട്ടിൻകു​ട്ടി​യെ കരടി​യിൽനി​ന്നു രക്ഷിച്ചു. കരടി വന്ന്‌ ആട്ടിൻകു​ട്ടി​യെ പിടി​ച്ചു​കൊ​ണ്ടു​പോ​യി തിന്നാൻ തുടങ്ങു​ക​യാ​യി​രു​ന്നു. എന്നാൽ ബാലൻ അതിന്റെ പുറകേ ഓടി​ച്ചെന്ന്‌ ആട്ടിൻകു​ട്ടി​യെ കരടി​യു​ടെ വായിൽനി​ന്നു രക്ഷിച്ചു. കരടി എഴു​ന്നേ​റ്റ​പ്പോൾ അവൻ അതിനെ അടിച്ചു​കൊ​ന്നു! മറ്റൊ​രി​ക്കൽ അവൻ സിംഹ​ത്തി​ന്റെ വായിൽനിന്ന്‌ ഒരു ആട്ടിൻകു​ട്ടി​യെ രക്ഷിച്ചു. എന്തൊരു ധൈര്യം, അല്ലേ? ആരായി​രി​ക്കും ഈ ബാലൻ?

ഇതു ദാവീ​ദാണ്‌. അവൻ ബേത്‌ല​ഹേം പട്ടണത്തി​ലാ​ണു താമസി​ക്കു​ന്നത്‌. രൂത്തി​നെ​യും ബോവാ​സി​നെ​യും ഓർക്കു​ന്നി​ല്ലേ, അവരുടെ മകനായ ഓബേദ്‌ ആണ്‌ അവന്റെ വല്യപ്പൻ. ദാവീ​ദി​ന്റെ അപ്പന്റെ പേര്‌ യിശ്ശായി എന്നാണ്‌. ദാവീ​ദാണ്‌ അപ്പന്റെ ആടുകളെ മേയ്‌ക്കു​ന്നത്‌. യഹോവ ശൗലിനെ രാജാ​വാ​യി തിര​ഞ്ഞെ​ടുത്ത്‌ 10 വർഷം കഴിഞ്ഞാണ്‌ ദാവീദു ജനിക്കു​ന്നത്‌.

യഹോവ ശമൂ​വേ​ലി​നോട്‌ ഇങ്ങനെ അരുളി​ച്ചെ​യ്യു​ന്ന സമയം വരുന്നു: ‘വിശിഷ്ട തൈല​ത്തിൽ കുറെ എടുത്തു​കൊണ്ട്‌ നീ ബേത്‌ല​ഹേ​മിൽ യിശ്ശാ​യി​യു​ടെ വീട്ടി​ലേ​ക്കു ചെല്ലുക. ഞാൻ അവന്റെ പുത്ര​ന്മാ​രിൽ ഒരുവനെ രാജാ​വാ​യി​രി​ക്കാൻ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു.’ ശമൂവേൽ യിശ്ശാ​യി​യു​ടെ മൂത്തമ​ക​നാ​യ എലീയാ​ബി​നെ കാണു​മ്പോൾ തന്നോ​ടു​ത​ന്നെ പറയുന്നു: ‘യഹോ​വ​യാൽ തിര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വൻ ഇവൻ തന്നെ.’ എന്നാൽ യഹോവ അവനോ​ടു പറയുന്നു: ‘അവന്റെ പൊക്ക​വും സൗന്ദര്യ​വും നീ നോക്ക​രുത്‌. ഞാൻ അവനെ രാജാ​വാ​യി​രി​ക്കാൻ തിര​ഞ്ഞെ​ടു​ത്തി​ട്ടി​ല്ല.’

അതു​കൊണ്ട്‌ യിശ്ശായി തന്റെ മകനായ അബീനാ​ദാ​ബി​നെ ശമൂ​വേ​ലി​ന്റെ മുമ്പിൽ വരുത്തു​ന്നു. ‘ഇല്ല, യഹോവ ഇവനെ​യും തിര​ഞ്ഞെ​ടു​ത്തി​ട്ടി​ല്ല’ എന്നു ശമൂവേൽ പറയുന്നു. യിശ്ശായി അടുത്ത​താ​യി തന്റെ മറ്റൊരു മകനായ ശമ്മായെ കൊണ്ടു​വ​രു​ന്നു. ‘ഇല്ല, യഹോവ ഇവനെ​യും തിര​ഞ്ഞെ​ടു​ത്തി​ട്ടി​ല്ല.’ യിശ്ശായി തന്റെ ആൺമക്ക​ളിൽ ഏഴു പേരെ ശമൂ​വേ​ലി​ന്റെ അടുക്കൽ കൊണ്ടു​വ​രു​ന്നു, പക്ഷേ യഹോവ ഇവരിൽ ആരെയും തിര​ഞ്ഞെ​ടു​ക്കു​ന്നി​ല്ല. ‘ഇത്രയും പുത്ര​ന്മാ​രേ നിനക്കു​ള്ളോ?’ ശമൂവേൽ ചോദി​ക്കു​ന്നു.

‘ഇനി, ഏറ്റവും ഇളയ മകനും​കൂ​ടെ ഉണ്ട്‌’ എന്നു യിശ്ശായി പറയുന്നു. ‘പക്ഷേ അവൻ പുറത്ത്‌ ആടുകളെ മേയ്‌ക്കു​ക​യാണ്‌.’ ദാവീ​ദി​നെ വിളി​ച്ചു​വ​രു​ത്തു​മ്പോൾ അവൻ സുന്ദര​നാ​ണെ​ന്നു ശമൂ​വേ​ലി​നു കാണാൻ കഴിയു​ന്നു. ‘ഞാൻ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നവൻ ഇവൻ തന്നേ. അവന്റെ​മേൽ തൈലം ഒഴിക്കുക’ എന്ന്‌ യഹോവ അരുളി​ച്ചെ​യ്യു​ന്നു. അതാണ്‌ ശമൂവേൽ ചെയ്യു​ന്നത്‌. ഒരിക്കൽ ദാവീദ്‌ ഇസ്രാ​യേ​ലി​ന്റെ രാജാ​വാ​യി​ത്തീ​രും.