വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 63

ജ്ഞാനിയായ ശലോമോൻ രാജാവ്‌

ജ്ഞാനിയായ ശലോമോൻ രാജാവ്‌

ശലോ​മോൻ രാജാ​വാ​കു​മ്പോൾ അവൻ ചെറു​പ്പ​മാണ്‌. അവൻ യഹോ​വ​യെ സ്‌നേ​ഹി​ക്കു​ന്നു. അവന്റെ അപ്പനായ ദാവീദ്‌ നൽകി​യി​രു​ന്ന ഉപദേശം അനുസ​രി​ച്ചാണ്‌ അവൻ പ്രവർത്തി​ക്കു​ന്നത്‌. യഹോ​വ​യ്‌ക്ക്‌ ശലോ​മോ​നെ വളരെ ഇഷ്ടമാണ്‌; അതു​കൊണ്ട്‌ ഒരു രാത്രി​യിൽ അവൻ സ്വപ്‌ന​ത്തിൽ അവനോട്‌ ഇങ്ങനെ ചോദി​ക്കു​ന്നു: ‘ശലോ​മോ​നേ, ഞാൻ നിനക്ക്‌ എന്താണു തരേണ്ടത്‌?’

അതിനു ശലോ​മോൻ ഇങ്ങനെ ഉത്തരം നൽകുന്നു: ‘എന്റെ ദൈവ​മാ​യ യഹോവേ, ഞാൻ തീരെ ചെറു​പ്പ​മാണ്‌, എങ്ങനെ ഭരിക്ക​ണ​മെന്ന്‌ എനിക്ക്‌ അറിയില്ല. അതു​കൊണ്ട്‌ നിന്റെ ജനത്തെ ശരിയായ വിധത്തിൽ ഭരിക്കു​ന്ന​തിന്‌ ആവശ്യ​മാ​യ ജ്ഞാനം എനിക്കു തരേണമേ.’

ശലോ​മോൻ ചോദിച്ച കാര്യം യഹോ​വ​യെ സന്തുഷ്ട​നാ​ക്കി. അതു​കൊണ്ട്‌ അവൻ പറയുന്നു: ‘ഒരുപാ​ടു കാലം ജീവി​ച്ചി​രി​ക്കാ​നോ വളരെ സമ്പത്ത്‌ തരാനോ ഒന്നും ചോദി​ക്കാ​തെ നീ ജ്ഞാനത്തി​നു​വേ​ണ്ടി അപേക്ഷി​ച്ചി​രി​ക്ക​യാൽ ഞാൻ നിന്നെ ഇതുവരെ ജീവി​ച്ചി​രു​ന്നി​ട്ടു​ള്ള ഏതൊ​രു​വ​നെ​ക്കാ​ളും ജ്ഞാനി​യാ​ക്കും, എന്നാൽ നീ അപേക്ഷി​ച്ചി​ട്ടി​ല്ലാ​ത്ത സമ്പത്തും മഹത്ത്വ​വും കൂടെ ഞാൻ നിനക്കു തരും.’

കുറച്ചു​നാൾ കഴിഞ്ഞ്‌ രണ്ടു സ്‌ത്രീ​കൾ ഒരു വലിയ പ്രശ്‌ന​വു​മാ​യി ശലോ​മോ​ന്റെ അടുക്കൽ വരുന്നു. ‘ഈ സ്‌ത്രീ​യും ഞാനും ഒരേ വീട്ടി​ലാ​ണു താമസി​ക്കു​ന്നത്‌. ഞാൻ ഒരു ആൺകു​ട്ടി​യെ പ്രസവി​ച്ചു; രണ്ടു ദിവസം കഴിഞ്ഞ്‌ അവളും ഒരു ആൺകു​ട്ടി​യെ പ്രസവി​ച്ചു. ഒരു ദിവസം രാത്രി അവളുടെ കുട്ടി മരിച്ചു​പോ​യി. എന്നാൽ ഞാൻ ഉറങ്ങി​ക്കി​ട​ക്കു​മ്പോൾ അവൾ മരിച്ച​കു​ട്ടി​യെ എന്റെ അടുക്കൽ കിടത്തി​യിട്ട്‌ എന്റെ കുഞ്ഞിനെ എടുത്തു​കൊ​ണ്ടു​പോ​യി. ഞാൻ ഉണർന്ന്‌ ആ മരിച്ച​കു​ട്ടി​യെ നോക്കി​യ​പ്പോൾ അത്‌ എന്റേത​ല്ലെന്ന്‌ എനിക്കു മനസ്സി​ലാ​യി’ എന്ന്‌ അവരി​ലൊ​രു​വൾ വിവരി​ക്കു​ന്നു.

അപ്പോൾ മറ്റേ സ്‌ത്രീ പറയുന്നു: ‘അല്ല! ജീവനുള്ള കുട്ടി എന്റേതാണ്‌; മരിച്ച കുട്ടി അവളു​ടേ​തും!’ ആദ്യത്തെ സ്‌ത്രീ ഇങ്ങനെ ഉത്തരം പറയുന്നു: ‘അല്ല! മരിച്ച കുട്ടി നിന്റേ​താണ്‌; ജീവനുള്ള കുട്ടി​യാണ്‌ എന്റേത്‌!’ ഈ വിധത്തിൽ ആ സ്‌ത്രീ​കൾ തർക്കി​ക്കു​ന്നു. ശലോ​മോൻ ഇപ്പോൾ എന്തു ചെയ്യും?

അവൻ ഒരു വാൾ കൊണ്ടു​വ​രാൻ കൽപ്പി​ക്കു​ന്നു. അതു കൊണ്ടു​വ​ന്നു കഴിയു​മ്പോൾ അവൻ പറയുന്നു: ‘ജീവനുള്ള കുട്ടിയെ വെട്ടി പകുതി വീതം ഓരോ സ്‌ത്രീ​ക്കും കൊടു​ക്കു​ക.’

‘അയ്യോ കുഞ്ഞിനെ കൊല്ല​രു​തേ!’ കുട്ടി​യു​ടെ യഥാർഥ അമ്മ നിലവി​ളി​ക്കു​ന്നു. ‘അതിനെ അവൾക്കു കൊടു​ത്തു​കൊ​ള്ളൂ!’ അവൾ പറയുന്നു. മറ്റേ സ്‌ത്രീ​യാ​ക​ട്ടെ ഇങ്ങനെ പറയുന്നു: ‘വേണ്ട, അതിനെ ഞങ്ങൾക്കു രണ്ടു​പേർക്കും തരേണ്ട. അതിനെ രണ്ടായി വെട്ടി​മു​റി​ക്കു​ക.’

അപ്പോൾ ശലോ​മോൻ പറയുന്നു: ‘കുട്ടിയെ കൊല്ല​രുത്‌! അതിനെ ആദ്യത്തെ സ്‌ത്രീ​ക്കു കൊടു​ക്കു​ക. അവളാണ്‌ കുട്ടി​യു​ടെ അമ്മ.’ ശലോ​മോന്‌ അത്‌ എങ്ങനെ അറിയാം? യഥാർഥ അമ്മ തന്റെ കുഞ്ഞിനെ വളരെ​യ​ധി​കം സ്‌നേ​ഹി​ക്കു​ന്നു, അതു​കൊ​ണ്ടാണ്‌ അതിനെ കൊല്ലാൻ പോകു​ക​യാ​ണെ​ന്നു കണ്ടപ്പോൾ അങ്ങനെ ചെയ്യാ​തി​രി​ക്കാ​നാ​യി കുഞ്ഞിനെ മറ്റേ സ്‌ത്രീ​ക്കു കൊടു​ക്കാൻ അവൾ സമ്മതി​ച്ചത്‌ എന്ന്‌ ശലോ​മോൻ മനസ്സി​ലാ​ക്കു​ന്നു. ശലോ​മോൻ ഈ പ്രശ്‌നം പരിഹ​രി​ച്ച വിധ​ത്തെ​ക്കു​റിച്ച്‌ ജനം കേൾക്കു​മ്പോൾ ഇത്ര ജ്ഞാനി​യാ​യ ഒരു രാജാ​വി​നെ കിട്ടി​യ​തിൽ അവർ സന്തോ​ഷി​ക്കു​ന്നു.

ശലോ​മോ​ന്റെ ഭരണകാ​ലത്ത്‌ ദൈവം ജനത്തെ അനു​ഗ്ര​ഹി​ക്കു​ന്നു. ദേശത്ത്‌ ഗോത​മ്പും ബാർലി​യും മുന്തി​രി​പ്പ​ഴ​വും അത്തിപ്പ​ഴ​വു​മൊ​ക്കെ ഇഷ്ടം​പോ​ലെ വളരാൻ അവൻ ഇടയാ​ക്കു​ന്നു. ജനങ്ങൾക്കു ധരിക്കാൻ നല്ല വസ്‌ത്ര​വും പാർക്കാൻ നല്ല വീടു​ക​ളും ഉണ്ട്‌. എല്ലാവർക്കും എല്ലാ നല്ല സാധന​ങ്ങ​ളും വേണ്ടതി​ല​ധി​ക​മുണ്ട്‌.