വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 64

ശലോമോൻ ആലയം പണിയുന്നു

ശലോമോൻ ആലയം പണിയുന്നു

തന്റെ ആലയം പണിയു​ന്ന​തി​നു വേണ്ട വിവരങ്ങൾ യഹോ​വ​ത​ന്നെ ദാവീ​ദി​നു നൽകുന്നു. ദാവീദ്‌ മരിക്കു​ന്ന​തി​നു മുമ്പ്‌ ആ വിവരങ്ങൾ ശലോ​മോ​നു കൊടു​ക്കു​ന്നു. രാജാ​വാ​യി നാലാം വർഷം ശലോ​മോൻ ആലയം പണിയാൻ തുടങ്ങു​ന്നു; അതു പൂർത്തി​യാ​ക്കു​ന്ന​തിന്‌ ഏഴര വർഷം വേണ്ടി​വ​രു​ന്നു. പതിനാ​യി​ര​ക്ക​ണ​ക്കിന്‌ ആളുകൾ ആലയത്തി​ന്റെ പണിയിൽ പങ്കെടു​ക്കു​ന്നു. അതിന്‌ ധാരാളം പണം ചെലവാ​കു​ന്നു, കാരണം വളരെ​യ​ധി​കം സ്വർണ​വും വെള്ളി​യും ഉപയോ​ഗി​ച്ചാണ്‌ ആലയം പണിയു​ന്നത്‌.

സമാഗമന കൂടാ​ര​ത്തിന്‌ ഉണ്ടായി​രു​ന്ന​തു​പോ​ലെ തന്നെ ഈ ആലയത്തി​നും രണ്ടു പ്രധാന മുറി​ക​ളുണ്ട്‌. എന്നാൽ ഈ മുറികൾ സമാഗമന കൂടാ​ര​ത്തി​ലെ മുറി​ക​ളു​ടെ ഇരട്ടി വലുപ്പ​മു​ള്ള​വ​യാണ്‌. ശലോ​മോൻ നിയമ​പെ​ട്ട​കം ആലയത്തി​ന്റെ അകത്തെ മുറി​യിൽ വെച്ചു; സമാഗമന കൂടാ​ര​ത്തിൽ ഉണ്ടായി​രു​ന്ന മറ്റു സാധനങ്ങൾ മറ്റേ മുറി​യി​ലും.

ആലയത്തി​ന്റെ പണി തീരു​മ്പോൾ ഒരു വലിയ ആഘോഷം നടക്കുന്നു. ഈ ചിത്ര​ത്തിൽ കാണാൻ കഴിയു​ന്ന​തു​പോ​ലെ ശലോ​മോൻ ആലയത്തി​ന്റെ മുമ്പിൽ മുട്ടു​കു​ത്തി പ്രാർഥി​ക്കു​ന്നു. ‘മുഴു​സ്വർഗ​ത്തി​നു​പോ​ലും നിന്നെ ഉൾക്കൊ​ള്ളാൻ സാധി​ക്ക​യി​ല്ല​ല്ലോ, ആ സ്ഥിതിക്ക്‌ ഈ ആലയത്തിന്‌ എത്രയോ അസാധ്യം. എങ്കിലും എന്റെ ദൈവമേ, നിന്റെ ജനം ഈ സ്ഥലത്തേക്കു തിരിഞ്ഞു പ്രാർഥി​ക്കു​മ്പോൾ ദയവായി അവരുടെ പ്രാർഥന കേൾക്കേ​ണ​മേ’ എന്ന്‌ ശലോ​മോൻ യഹോ​വ​യോ​ടു പറയുന്നു.

ശലോ​മോൻ പ്രാർഥി​ച്ചു​ക​ഴി​യു​മ്പോൾ സ്വർഗ​ത്തിൽനി​ന്നു തീ ഇറങ്ങി അർപ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന മൃഗയാ​ഗ​ങ്ങ​ളെ ദഹിപ്പി​ക്കു​ന്നു. യഹോ​വ​യിൽനി​ന്നു​ള്ള വലി​യൊ​രു വെളിച്ചം ആലയത്തിൽ നിറയു​ന്നു. യഹോവ ശ്രദ്ധി​ക്കു​ന്നു​ണ്ടെ​ന്നും അവൻ ആലയത്തി​ലും ശലോ​മോ​ന്റെ പ്രാർഥ​ന​യി​ലും സന്തുഷ്ട​നാ​ണെ​ന്നും ഇതു കാണി​ക്കു​ന്നു. ആരാധ​ന​യ്‌ക്കാ​യി ജനങ്ങൾ ഇപ്പോൾ സമാഗമന കൂടാ​ര​ത്തി​നു പകരം ആലയത്തിൽ കൂടി​വ​രാൻ തുടങ്ങു​ന്നു.

കുറേ​ക്കാ​ലം ശലോ​മോൻ ജ്ഞാനപൂർവം ഭരണം നടത്തുന്നു, ജനം സന്തുഷ്ട​രു​മാണ്‌. എന്നാൽ ശലോ​മോൻ മറ്റു രാജ്യ​ങ്ങ​ളിൽനിന്ന്‌ യഹോ​വ​യെ ആരാധി​ക്കാ​ത്ത അനേകം സ്‌ത്രീ​ക​ളെ വിവാഹം ചെയ്യുന്നു. അവരി​ലൊ​രാൾ ഒരു വിഗ്ര​ഹ​ത്തെ ആരാധി​ക്കു​ന്നത്‌ ചിത്ര​ത്തിൽ കണ്ടോ? അവസാനം ശലോ​മോ​നും മറ്റു ദൈവ​ങ്ങ​ളു​ടെ ആരാധ​ന​യി​ലേ​ക്കു തിരി​യാൻ അവന്റെ ഭാര്യ​മാർ ഇടയാ​ക്കു​ന്നു. ശലോ​മോൻ ഇതു ചെയ്യു​മ്പോൾ എന്തു സംഭവി​ക്കു​ന്നെ​ന്നോ? അവൻ ജനത്തോ​ടു ദയയി​ല്ലാ​തെ പെരു​മാ​റാൻ തുടങ്ങു​ന്നു; അവൻ ക്രൂര​നാ​യി​ത്തീ​രു​ന്നു. ജനം മേലാൽ സന്തുഷ്ടരല്ല.

യഹോവ ശലോ​മോ​നോ​ടു കോപി​ക്കു​ന്ന​തിന്‌ ഇത്‌ ഇടയാ​ക്കി​ത്തീർക്കു​ന്നു; അവൻ ഇങ്ങനെ പറയുന്നു: ‘ഞാൻ രാജ്യം നിന്നിൽനിന്ന്‌ എടുത്ത്‌ മറ്റൊരു മനുഷ്യ​നു കൊടു​ക്കും. നീ ജീവി​ച്ചി​രി​ക്കു​മ്പോൾ അതു ചെയ്യാതെ നിന്റെ പുത്രന്റെ ഭരണകാ​ലത്ത്‌ ഞാൻ അതു ചെയ്യും. എന്നാൽ ഞാൻ നിന്റെ പുത്ര​നിൽനിന്ന്‌ രാജ്യ​ത്തി​ലെ സകല ആളുക​ളെ​യും എടുത്തു​ക​ള​ക​യി​ല്ല.’ ഇത്‌ എങ്ങനെ സംഭവി​ക്കു​ന്നെ​ന്നു നമുക്കു കാണാം.