വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 65

രാജ്യം വിഭജിക്കപ്പെടുന്നു

രാജ്യം വിഭജിക്കപ്പെടുന്നു

ഈ മനുഷ്യൻ തന്റെ വസ്‌ത്രം കീറു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്ന്‌ അറിയാ​മോ? അങ്ങനെ ചെയ്യാൻ യഹോവ അവനോ​ടു കൽപ്പി​ച്ച​താണ്‌. അവൻ ദൈവ​ത്തി​ന്റെ പ്രവാ​ച​ക​നാ​യ അഹീയാ​വാണ്‌. ഒരു പ്രവാ​ച​കൻ എന്നു പറഞ്ഞാൽ ആരാണ്‌? സംഭവി​ക്കാൻ പോകുന്ന കാര്യങ്ങൾ ദൈവം മുൻകൂ​ട്ടി അറിയി​ക്കു​ന്ന വ്യക്തി​യെ​യാണ്‌ പ്രവാ​ച​കൻ എന്നു വിളി​ക്കു​ന്നത്‌.

ഇവിടെ അഹീയാ​വു​മാ​യി സംസാ​രി​ച്ചു​കൊ​ണ്ടു നിൽക്കുന്ന ആളുടെ പേര്‌ യൊ​രോ​ബെ​യാം എന്നാണ്‌. ശലോ​മോൻ തന്റെ നിർമാ​ണ​വേ​ല​യിൽ ചിലതി​ന്റെ മേൽനോ​ട്ട​ത്തിന്‌ ആക്കി​വെ​ച്ചി​രു​ന്ന ഒരു മനുഷ്യ​നാണ്‌ യൊ​രോ​ബെ​യാം. യൊ​രോ​ബെ​യാ​മി​നെ ഇവിടെ വഴിയിൽവെ​ച്ചു കാണു​മ്പോൾ അഹീയാവ്‌ ഒരു അസാധാ​രണ സംഗതി ചെയ്യുന്നു. അവൻ തന്റെ പുതിയ അങ്കി ഊരി 12 കഷണങ്ങ​ളാ​യി കീറുന്നു. അവൻ യൊ​രോ​ബെ​യാ​മി​നോട്‌: ‘10 കഷണം നീ എടുത്തു​കൊൾക’ എന്നു പറയുന്നു. അഹീയാവ്‌ യൊ​രോ​ബെ​യാ​മി​നു 10 കഷണങ്ങൾ കൊടു​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​യി​രി​ക്കും?

യഹോവ ശലോ​മോ​നിൽനി​ന്നു രാജ്യം എടുത്തു​ക​ള​യാൻ പോകു​ക​യാ​ണെന്ന്‌ അഹീയാ​വു വിശദ​മാ​ക്കു​ന്നു. യഹോവ യൊ​രോ​ബെ​യാ​മി​നു 10 ഗോ​ത്ര​ങ്ങൾ കൊടു​ക്കു​മെന്ന്‌ അവൻ പറയുന്നു. ഇതിന്റെ അർഥം ശലോ​മോ​ന്റെ മകനായ രെഹ​ബെ​യാം രണ്ടു ഗോ​ത്ര​ങ്ങ​ളു​ടെ​മേൽ മാത്രമേ രാജാ​വാ​യി​രി​ക്കു​ക​യു​ള്ളൂ എന്നാണ്‌.

അഹീയാവ്‌ യൊ​രോ​ബെ​യാ​മി​നോ​ടു പറഞ്ഞതി​നെ​ക്കു​റിച്ച്‌ ശലോ​മോൻ കേൾക്കു​മ്പോൾ അവൻ വളരെ കോപി​ക്കു​ന്നു. അവൻ യൊ​രോ​ബെ​യാ​മി​നെ കൊല്ലാൻ ശ്രമി​ക്കു​ന്നു. എന്നാൽ യൊ​രോ​ബെ​യാം ഈജി​പ്‌തി​ലേക്ക്‌ ഓടി​പ്പോ​കു​ന്നു. കുറച്ചു​നാൾ കഴിഞ്ഞ്‌ ശലോ​മോൻ മരിക്കു​ന്നു. അവൻ 40 വർഷം രാജാ​വാ​യി​രു​ന്നു. എന്നാൽ ഇപ്പോൾ അവന്റെ പുത്ര​നാ​യ രെഹ​ബെ​യാം രാജാ​വാ​യി. ശലോ​മോൻ മരി​ച്ചെന്ന്‌ യൊ​രോ​ബെ​യാം ഈജി​പ്‌തിൽവെ​ച്ചു കേൾക്കു​ന്നു, അതു​കൊണ്ട്‌ അവൻ ഇസ്രാ​യേ​ലി​ലേ​ക്കു തിരി​ച്ചു​വ​രു​ന്നു.

രെഹ​ബെ​യാം ഒരു നല്ല രാജാവല്ല. അവൻ തന്റെ അപ്പനായ ശലോ​മോ​നെ​ക്കാൾ മോശ​മാ​യി​ട്ടാ​ണു ജനത്തോ​ടു പെരു​മാ​റി​യത്‌. യൊ​രോ​ബെ​യാ​മും ജനത്തിന്റെ ഇടയിലെ മറ്റു ചില പ്രധാന ആളുക​ളും രെഹ​ബെ​യാം രാജാ​വി​ന്റെ അടുക്കൽ ചെന്ന്‌ ജനത്തോട്‌ കുറേ​ക്കൂ​ടെ നന്നായി പെരു​മാ​റ​ണ​മെന്ന്‌ അപേക്ഷി​ക്കു​ന്നു. എന്നാൽ രെഹ​ബെ​യാം ശ്രദ്ധി​ക്കു​ന്നി​ല്ല. മാത്രമല്ല അവൻ മുമ്പ​ത്തെ​ക്കാൾ ക്രൂര​നാ​യി​ത്തീ​രു​ക​യും ചെയ്യുന്നു. അതു​കൊണ്ട്‌ ജനം യൊ​രോ​ബെ​യാ​മി​നെ 10 ഗോ​ത്ര​ങ്ങ​ളു​ടെ​മേൽ രാജാ​വാ​ക്കു​ന്നു; എന്നാൽ ബെന്യാ​മീൻ, യെഹൂദാ എന്നീ രണ്ടു ഗോ​ത്ര​ങ്ങൾ രെഹ​ബെ​യാ​മി​നെ തങ്ങളുടെ രാജാ​വാ​യി നിലനി​റു​ത്തു​ന്നു.

ജനം യഹോ​വ​യു​ടെ ആലയത്തിൽ ആരാധി​ക്കാ​നാ​യി യെരൂ​ശ​ലേ​മി​ലേ​ക്കു പോകു​ന്നത്‌ യൊ​രോ​ബെ​യാ​മിന്‌ ഇഷ്ടമല്ല. അതു​കൊണ്ട്‌ അവൻ രണ്ടു സ്വർണ കാളക്കു​ട്ടി​ക​ളെ ഉണ്ടാക്കു​ക​യും 10 ഗോത്ര രാജ്യ​ത്തി​ലെ ജനങ്ങ​ളെ​ക്കൊണ്ട്‌ അവയെ ആരാധി​പ്പി​ക്കു​ക​യും ചെയ്യുന്നു. പെട്ടെ​ന്നു​ത​ന്നെ ദേശം അക്രമ​വും കുറ്റകൃ​ത്യ​വും കൊണ്ടു നിറയു​ന്നു.

രണ്ടു​ഗോ​ത്ര രാജ്യ​ത്തി​ലും കുഴപ്പ​ങ്ങ​ളുണ്ട്‌. രെഹ​ബെ​യാം രാജാ​വാ​യി അഞ്ചു വർഷം ആകുന്ന​തി​നു മുമ്പ്‌ ഈജി​പ്‌തി​ലെ രാജാവ്‌ യെരൂ​ശ​ലേ​മി​നെ​തി​രെ യുദ്ധത്തി​നു വരുന്നു. അവൻ യഹോ​വ​യു​ടെ ആലയത്തിൽനി​ന്നു വിലപി​ടി​പ്പു​ള്ള അനേകം സാധനങ്ങൾ എടുത്തു​കൊ​ണ്ടു​പോ​കു​ന്നു. അതു​കൊണ്ട്‌ ആലയം പണിയ​പ്പെ​ട്ട​പ്പോ​ഴ​ത്തെ നിലയിൽ കുറച്ചു​കാ​ലം മാത്രമേ തുടരു​ന്നു​ള്ളൂ.