വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 66

ഈസേബെൽ—ഒരു ദുഷ്ടരാജ്ഞി

ഈസേബെൽ—ഒരു ദുഷ്ടരാജ്ഞി

യൊ​രോ​ബെ​യാം രാജാ​വി​ന്റെ മരണ​ശേ​ഷം ഇസ്രാ​യേ​ലി​ന്റെ വടക്കേ പത്തു​ഗോ​ത്ര രാജ്യം ഭരിക്കുന്ന എല്ലാ രാജാ​ക്ക​ന്മാ​രും ദുഷ്ടന്മാ​രാണ്‌. അവരിൽ ഏറ്റവും ദുഷ്ടൻ ആഹാബ്‌ രാജാ​വാണ്‌. അത്‌ എന്തു​കൊ​ണ്ടാ​ണെന്ന്‌ അറിയാ​മോ? പ്രധാന കാരണം അവന്റെ ഭാര്യ​യാ​യ ഈസേ​ബെൽ എന്ന ദുഷ്ടരാ​ജ്ഞി​യാണ്‌.

ഈസേ​ബെൽ ഒരു ഇസ്രാ​യേ​ല്യ​യല്ല. അവൾ സീദോ​നി​ലെ രാജാ​വി​ന്റെ മകളാണ്‌. അവൾ വ്യാജ​ദൈ​വ​മാ​യ ബാലി​നെ​യാണ്‌ ആരാധി​ക്കു​ന്നത്‌; ആഹാബും അനേകം ഇസ്രാ​യേ​ല്യ​രും ബാലിനെ ആരാധി​ക്കാൻ അവൾ ഇടയാ​ക്കു​ക​യും ചെയ്യുന്നു. ഈസേ​ബെൽ യഹോ​വ​യെ വെറു​ക്കു​ക​യും അവന്റെ പ്രവാ​ച​ക​ന്മാ​രിൽ കുറെ പേരെ കൊല്ലു​ക​യും ചെയ്യുന്നു. കൊല്ല​പ്പെ​ടാ​തി​രി​ക്കാൻ മറ്റു ചിലർ ഗുഹക​ളിൽ ഒളിച്ചു താമസി​ക്കേ​ണ്ടി​വ​രു​ന്നു. ഈസേ​ബെ​ലിന്‌ എന്തെങ്കി​ലും വേണ​മെ​ന്നു​ണ്ടെ​ങ്കിൽ അതിനു വേണ്ടി ഒരാളെ കൊല്ലാൻ പോലും അവൾക്കു മടിയില്ല.

ഒരിക്കൽ ആഹാബ്‌ രാജാവ്‌ വളരെ സങ്കട​പ്പെ​ട്ടി​രി​ക്കു​ന്ന​തു കണ്ട ഈസേ​ബെൽ, ‘എന്തിനാണ്‌ ഇങ്ങനെ സങ്കട​പ്പെ​ട്ടി​രി​ക്കു​ന്നത്‌?’ എന്നു ചോദി​ക്കു​ന്നു.

‘നാബോ​ത്താണ്‌ അതിനു കാരണ​ക്കാ​രൻ’ എന്ന്‌ ആഹാബ്‌ ഉത്തരം പറയുന്നു. ‘ഞാൻ അവന്റെ മുന്തി​രി​ത്തോ​ട്ടം വാങ്ങാൻ ആഗ്രഹി​ച്ചു. എന്നാൽ അവൻ അത്‌ എനിക്കു തരിക​യി​ല്ലെ​ന്നു പറഞ്ഞു’.

‘വിഷമി​ക്കേണ്ട, ഞാൻ അതു വാങ്ങി​ത്ത​രാം,’ ഈസേ​ബെൽ പറയുന്നു.

ഈസേ​ബെൽ നാബോത്ത്‌ പാർക്കുന്ന പട്ടണത്തി​ലെ ചില പ്രധാ​നി​കൾക്ക്‌ കത്തുകൾ അയയ്‌ക്കു​ന്നു. ‘നാബോത്ത്‌ ദൈവ​ത്തെ​യും രാജാ​വി​നെ​യും ശപിച്ചി​രി​ക്കു​ന്നു എന്നു സാക്ഷ്യം പറയാൻ നീചന്മാ​രാ​യ ചിലയാ​ളു​ക​ളെ ഏർപ്പാടു ചെയ്യുക. പിന്നെ അവനെ പട്ടണത്തി​നു വെളി​യിൽ കൊണ്ടു​പോ​യി കല്ലെറി​ഞ്ഞു​കൊ​ല്ലു​ക’ എന്ന്‌ അവൾ അവർക്ക്‌ എഴുതു​ന്നു.

നാബോത്ത്‌ മരി​ച്ചെ​ന്നു കേൾക്കുന്ന ഉടൻതന്നെ ഈസേ​ബെൽ ആഹാബി​നോട്‌: ‘ഇപ്പോൾ, പോയി അവന്റെ മുന്തി​രി​ത്തോ​ട്ടം എടുത്തു​കൊൾക’ എന്നു പറയുന്നു. എത്ര ഭയങ്കരം അല്ലേ? അത്തര​മൊ​രു കാര്യം ചെയ്‌ത​തിന്‌ ഈസേ​ബെ​ലിന്‌ നല്ല ശിക്ഷ കിട്ടേ​ണ്ട​ത​ല്ലേ?

അതു​കൊണ്ട്‌ കുറച്ചു​നാൾ കഴിഞ്ഞ്‌ യഹോവ അവളെ ശിക്ഷി​ക്കാ​നാ​യി യേഹൂ എന്ന മനുഷ്യ​നെ അയയ്‌ക്കു​ന്നു. യേഹൂ വരുന്നു​ണ്ടെ​ന്നു കേൾക്കു​മ്പോൾ ഈസേ​ബെൽ കണ്ണിൽ മഷി​യെ​ഴു​തി സുന്ദരി​യാ​യി​രി​ക്കാൻ ശ്രമി​ക്കു​ന്നു. പക്ഷേ യേഹൂ വന്ന്‌ ഈസേ​ബെൽ ജനാല​യ്‌ക്കൽ ഇരിക്കു​ന്ന​തു കാണു​മ്പോൾ കൊട്ടാ​ര​ത്തി​ലു​ള്ള ആളുക​ളോട്‌ ഇങ്ങനെ വിളി​ച്ചു​പ​റ​യു​ന്നു: ‘അവളെ താഴോട്ട്‌ തള്ളിയി​ടു​വിൻ!’ ഈ ചിത്ര​ത്തിൽ കാണാൻ കഴിയു​ന്ന​തു​പോ​ലെ ആ പുരു​ഷ​ന്മാർ അവനെ അനുസ​രി​ക്കു​ന്നു. അവർ അവളെ തള്ളിയി​ടു​ന്നു. അങ്ങനെ, ദുഷ്ടരാ​ജ്ഞി​യാ​യ ഈസേ​ബെൽ മരിക്കു​ന്നു.