വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 68

വീണ്ടും ജീവിക്കുന്ന രണ്ടു ബാലന്മാർ

വീണ്ടും ജീവിക്കുന്ന രണ്ടു ബാലന്മാർ

നിങ്ങൾ മരിച്ചു​പോ​യെ​ന്നി​രി​ക്കട്ടെ, ആരെങ്കി​ലും നിങ്ങളെ ജീവനി​ലേ​ക്കു തിരിച്ചു കൊണ്ടു​വ​ന്നാൽ അതു നിങ്ങളു​ടെ അമ്മയ്‌ക്ക്‌ എത്ര സന്തോഷം പകരും അല്ലേ? എന്നാൽ മരിച്ചു​പോ​യ ഒരാൾക്ക്‌ വീണ്ടും ജീവനി​ലേ​ക്കു വരാൻ കഴിയു​മോ? മുമ്പ്‌ എപ്പോ​ഴെ​ങ്കി​ലും അങ്ങനെ സംഭവി​ച്ചി​ട്ടു​ണ്ടോ?

ഈ ചിത്ര​ത്തി​ലെ പുരു​ഷ​നെ​യും സ്‌ത്രീ​യെ​യും കുട്ടി​യെ​യും നോക്കൂ. ആ പുരുഷൻ പ്രവാ​ച​ക​നാ​യ ഏലീയാവ്‌ ആണ്‌. സ്‌ത്രീ സാരെ​ഫാത്ത്‌ പട്ടണത്തിൽനി​ന്നു​ള്ള​വ​ളാണ്‌, ഭർത്താവു മരിച്ചു​പോ​യ ആ സ്‌ത്രീ​യു​ടെ മകനാണ്‌ ആ കുട്ടി. ഒരിക്കൽ ആ കുട്ടിക്ക്‌ രോഗം പിടി​പെ​ടു​ന്നു. രോഗം കൂടി അവൻ മരിക്കു​ന്നു. അപ്പോൾ ഏലീയാവ്‌ സ്‌ത്രീ​യോ​ടു പറയുന്നു: ‘ബാലനെ എന്റെ കൈയിൽ തരിക.’

ഏലീയാവ്‌ കുട്ടിയെ വീടിന്റെ മുകളി​ല​ത്തെ നിലയി​ലേ​ക്കു കൊണ്ടു​പോ​യി കട്ടിലിൽ കിടത്തു​ന്നു. എന്നിട്ട്‌ അവൻ പ്രാർഥി​ക്കു​ന്നു: ‘യഹോവേ, ബാലനെ വീണ്ടും ജീവി​പ്പി​ക്കേ​ണ​മേ.’ അപ്പോൾ കുട്ടി ശ്വസി​ച്ചു​തു​ട​ങ്ങു​ന്നു! ഏലീയാവ്‌ ബാലനെ താഴെ കൊണ്ടു​പോ​യി സ്‌ത്രീ​യെ ഏൽപ്പി​ച്ചിട്ട്‌ പറയുന്നു: ‘ഇതാ, നിന്റെ മകൻ ജീവി​ച്ചി​രി​ക്കു​ന്നു!’ ആ അമ്മ ഇത്ര സന്തുഷ്ട​യാ​യി​രി​ക്കു​ന്ന​തി​ന്റെ കാരണം അതാണ്‌.

യഹോ​വ​യു​ടെ മറ്റൊരു പ്രധാ​ന​പ്പെട്ട പ്രവാ​ച​ക​നാണ്‌ എലീശാ. അവൻ ഏലീയാ​വി​ന്റെ സഹായി​യാണ്‌. എന്നാൽ അത്ഭുതങ്ങൾ പ്രവർത്തി​ക്കാൻ യഹോവ പിന്നീട്‌ എലീശാ​യെ​യും ഉപയോ​ഗി​ക്കു​ന്നു. ഒരു ദിവസം എലീശാ ശൂനേം പട്ടണത്തി​ലേ​ക്കു പോകു​ന്നു. അവിടെ ഒരു സ്‌ത്രീ അവനോ​ടു വളരെ ദയ കാണി​ക്കു​ന്നു. പിന്നീട്‌ അവൾക്ക്‌ ഒരു മകൻ ജനിക്കു​ന്നു.

കുട്ടി കുറച്ചു വലുതാ​യി കഴിഞ്ഞ്‌, ഒരു ദിവസം രാവിലെ അവൻ വയലിൽ വേല ചെയ്യുന്ന പിതാ​വി​നെ സഹായി​ക്കാൻ പോകു​ന്നു. പെട്ടെന്ന്‌ ‘എന്റെ തല വേദനി​ക്കു​ന്നേ!’ എന്ന്‌ അവൻ നിലവി​ളി​ക്കു​ന്നു. കുട്ടിയെ വീട്ടി​ലേ​ക്കു കൊണ്ടു​വ​രു​ന്നു, അവൻ മരിക്കു​ന്നു. അവന്റെ അമ്മയ്‌ക്ക്‌ എത്ര സങ്കടമാ​കു​ന്നു​വെ​ന്നോ! അവൾ നേരേ പോയി എലീശാ​യെ വിളി​ച്ചു​കൊ​ണ്ടു വരുന്നു.

എലീശാ വന്ന്‌ കുട്ടി മരിച്ചു​കി​ട​ക്കു​ന്ന മുറി​യി​ലേ​ക്കു പോകു​ന്നു. അവൻ യഹോ​വ​യോ​ടു പ്രാർഥി​ച്ചിട്ട്‌ കുട്ടി​യു​ടെ​മേൽ കിടക്കു​ന്നു. പെട്ടെന്ന്‌ കുട്ടി​യു​ടെ ശരീരം ചൂടാ​കു​ക​യും അവൻ ഏഴു പ്രാവ​ശ്യം തുമ്മു​ക​യും ചെയ്യുന്നു. ബാലന്റെ അമ്മ അകത്തേക്കു വരു​മ്പോൾ അവൻ ജീവ​നോ​ടെ​യി​രി​ക്കു​ന്നതു കാണുന്നു. അവളുടെ സന്തോ​ഷ​ത്തിന്‌ അതിരില്ല!

ധാരാളം ആളുകൾ മരിച്ചു​പോ​യി​ട്ടുണ്ട്‌. അത്‌ അവരുടെ ബന്ധുക്ക​ളെ​യും കൂട്ടു​കാ​രെ​യു​മെ​ല്ലാം ദുഃഖ​ത്തി​ലാ​ഴ്‌ത്തി​യി​രി​ക്കു​ന്നു. നമുക്ക്‌ മരിച്ച​വ​രെ ഉയിർപ്പി​ക്കാ​നു​ള്ള കഴിവില്ല. എന്നാൽ യഹോ​വ​യ്‌ക്ക്‌ അതിനു കഴിയും. മരിച്ചു പോയി​ട്ടു​ള്ള ലക്ഷക്കണ​ക്കിന്‌ ആളുകളെ അവൻ ജീവനി​ലേ​ക്കു തിരികെ കൊണ്ടു​വ​രു​ന്നത്‌ എങ്ങനെ​യാ​യി​രി​ക്കും എന്നതി​നെ​ക്കു​റിച്ച്‌ നമ്മൾ പിന്നീട്‌ പഠിക്കും.