വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 69

ഒരു പെൺകുട്ടി ഒരു ശക്തനെ സഹായിക്കുന്നു

ഒരു പെൺകുട്ടി ഒരു ശക്തനെ സഹായിക്കുന്നു

ഈ കൊച്ചു പെൺകു​ട്ടി എന്തായി​രി​ക്കും പറയു​ന്നത്‌? യഹോ​വ​യു​ടെ പ്രവാ​ച​ക​നാ​യ എലീശാ​യെ​ക്കു​റി​ച്ചും അത്ഭുതങ്ങൾ പ്രവർത്തി​ക്കാൻ യഹോവ അവനെ സഹായി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ആണ്‌ അവൾ ആ സ്‌ത്രീ​യോ​ടു പറയു​ന്നത്‌. ആ സ്‌ത്രീ ഒരു ഇസ്രാ​യേ​ല്യ അല്ല, അതു​കൊണ്ട്‌ അവൾക്ക്‌ യഹോ​വ​യെ​ക്കു​റിച്ച്‌ അറിയില്ല. അങ്ങനെ​യെ​ങ്കിൽ ഈ പെൺകു​ട്ടി എങ്ങനെ ആ സ്‌ത്രീ​യു​ടെ വീട്ടിൽ എത്തി? നമുക്കു നോക്കാം.

അവൾ ഒരു അരാമ്യ സ്‌ത്രീ​യാണ്‌. അവളുടെ ഭർത്താ​വാ​യ നയമാൻ അരാമി​ലെ സേനാ​നാ​യ​ക​നാണ്‌. അരാമ്യർ ഈ കൊച്ചു പെൺകു​ട്ടി​യെ ഇസ്രാ​യേ​ലിൽനി​ന്നു പിടി​ച്ചു​കൊ​ണ്ടു പോന്ന​താണ്‌. എന്നിട്ട്‌ അവളെ നയമാന്റെ ഭാര്യക്ക്‌ ദാസി​യാ​യി കൊടു​ത്തു.

നയമാന്‌ കുഷ്‌ഠം എന്ന ഒരു രോഗം ഉണ്ട്‌. ശരീര​ത്തി​ലെ മാംസം അടർന്നു പോകാൻ പോലും ഈ രോഗം ഇടയാ​ക്കും. ഇപ്പോൾ ആ പെൺകു​ട്ടി നയമാന്റെ ഭാര്യ​യോട്‌ പറയു​ന്നത്‌ ഇതാണ്‌: ‘യജമാനൻ ഇസ്രാ​യേ​ലിൽ യഹോ​വ​യു​ടെ പ്രവാ​ച​ക​ന്റെ അടുത്ത്‌ പോയി​രു​ന്നെ​ങ്കിൽ അവൻ യജമാ​ന​നെ സുഖ​പ്പെ​ടു​ത്തു​മാ​യി​രു​ന്നു.’ പിന്നീട്‌ നയമാൻ ഈ കാര്യം അറിയു​ന്നു.

രോഗം മാറി​ക്കി​ട്ടാൻ നയമാന്‌ വളരെ ആഗ്രഹ​മുണ്ട്‌. അതു​കൊണ്ട്‌ അവൻ ഇസ്രാ​യേ​ലി​ലേ​ക്കു പോകാൻ തീരു​മാ​നി​ക്കു​ന്നു. അവി​ടെ​യെ​ത്തു​മ്പോൾ അവൻ എലീശാ​യു​ടെ വീട്ടിൽ ചെല്ലുന്നു. നയമാ​നോട്‌ യോർദ്ദാൻ നദിയിൽ പോയി ഏഴു പ്രാവ​ശ്യം മുങ്ങാൻ തന്റെ യജമാനൻ പറഞ്ഞതാ​യി എലീശാ​യു​ടെ ദാസൻ പുറത്തു​വ​ന്നു പറയുന്നു. ഇതു കേൾക്കു​മ്പോൾ നയമാന്‌ ദേഷ്യം വരുന്നു. അവൻ പറയുന്നു: ‘എന്റെ ദേശത്തുള്ള നദികൾ ഇസ്രാ​യേ​ലി​ലെ ഏതു നദി​യെ​ക്കാ​ളും മെച്ചമാണ്‌!’ എന്നിട്ട്‌ നയമാൻ മടങ്ങുന്നു.

എന്നാൽ അവന്റെ ദാസന്മാ​രി​ലൊ​രാൾ പറയുന്നു: ‘യജമാ​ന​നേ, കുറേ​ക്കൂ​ടെ ബുദ്ധി​മു​ട്ടു​ള്ള എന്തെങ്കി​ലും എലീശാ പറഞ്ഞി​രു​ന്നെ​ങ്കിൽ അങ്ങു ചെയ്യു​മാ​യി​രു​ന്നി​ല്ലേ? പിന്നെ ഇപ്പോൾ അവൻ പറഞ്ഞതു​പോ​ലെ കുളി​ക്കാൻ പാടി​ല്ല​യോ?’ നയമാൻ ആ ദാസന്റെ വാക്കു​കൾക്കു ചെവി​കൊ​ടു​ക്കു​ന്നു. അവൻ യോർദ്ദാൻ നദിയിൽ ഏഴു പ്രാവ​ശ്യം മുങ്ങുന്നു. എന്തൊ​ര​ത്ഭു​തം, അവന്റെ ത്വക്ക്‌ ഉറപ്പു​ള്ള​തും ആരോ​ഗ്യ​മു​ള്ള​തു​മാ​യി​ത്തീ​രു​ന്നു!

നയമാൻ വളരെ സന്തോ​ഷി​ക്കു​ന്നു. അവൻ എലീശാ​യു​ടെ അടുക്കൽ മടങ്ങി​ച്ചെന്ന്‌ പറയുന്നു: ‘ഇസ്രാ​യേ​ലി​ന്റെ ദൈവ​മാണ്‌ മുഴു​ഭൂ​മി​യി​ലും വെച്ച്‌ ഏക സത്യ​ദൈ​വം എന്ന്‌ ഇപ്പോൾ ഞാൻ മനസ്സി​ലാ​ക്കു​ന്നു. അതു​കൊണ്ട്‌ ദയവായി, എന്റെ ഈ സമ്മാനം സ്വീക​രി​ച്ചാ​ലും.’ പക്ഷേ എലീശാ പറയുന്നു: ‘ഇല്ല, ഞാൻ സ്വീക​രി​ക്കു​ക​യി​ല്ല.’ നയമാനെ സുഖ​പ്പെ​ടു​ത്തി​യത്‌ യഹോ​വ​യാണ്‌. അതു​കൊണ്ട്‌ താൻ സമ്മാനം സ്വീക​രി​ക്കു​ന്ന​തു ശരിയ​ല്ലെന്ന്‌ എലീശാ​യ്‌ക്ക്‌ അറിയാം. എന്നാൽ എലീശാ​യു​ടെ ദാസനായ ഗേഹസിക്ക്‌ ആ സമ്മാനം കിട്ടി​യാൽ കൊള്ളാ​മെ​ന്നുണ്ട്‌.

അതു​കൊണ്ട്‌ നയമാൻ തിരിച്ചു പോകു​മ്പോൾ ഗേഹസി പിന്നാലെ ഓടി​ച്ചെ​ല്ലു​ന്നു. ‘ഇപ്പോൾ വന്ന ചില സ്‌നേ​ഹി​തർക്കു കൊടു​ക്കാ​നാ​യി നീ കൊണ്ടു​വന്ന സമ്മാന​ങ്ങ​ളിൽ ചിലത്‌ തരാമോ എന്ന്‌ എലീശാ ചോദി​ച്ചു’ എന്ന്‌ അവൻ നയമാ​നോ​ടു പറയുന്നു. ഇത്‌ ഒരു നുണയാണ്‌. പക്ഷേ, നയമാൻ അത്‌ അറിയു​ന്നി​ല്ല. അവൻ സമ്മാന​ങ്ങ​ളിൽ ചിലത്‌ ഗേഹസി​ക്കു നൽകുന്നു.

ഗേഹസി ചെയ്‌തത്‌ എന്താ​ണെന്ന്‌ എലീശാ​യ്‌ക്ക്‌ അറിയാം, കാരണം യഹോവ അത്‌ അവനെ അറിയി​ച്ചി​രി​ക്കു​ന്നു. അതു​കൊണ്ട്‌ അവൻ തിരികെ വീട്ടി​ലേ​ക്കു വരു​മ്പോൾ എലീശാ പറയുന്നു: ‘നീ ഈ മോശ​മാ​യ കാര്യം ചെയ്‌ത​തി​നാൽ നയമാന്റെ കുഷ്‌ഠം നിന്റെ​മേൽ വരും.’ അപ്പോൾത്ത​ന്നെ അതു സംഭവി​ക്കു​ന്നു!

ഇതിൽനി​ന്നു നമുക്ക്‌ എന്താണു പഠിക്കാ​നു​ള്ളത്‌? ഒന്നാമത്‌, നാം ആ കൊച്ചു പെൺകു​ട്ടി​യെ​പ്പോ​ലെ ആയിരി​ക്ക​ണം, അതായത്‌ യഹോ​വ​യെ​ക്കു​റി​ച്ചു മറ്റുള്ള​വ​രോ​ടു പറയണം. അതു​കൊണ്ട്‌ വളരെ​യ​ധി​കം ഗുണം ഉണ്ടാകും. രണ്ടാമത്‌, നയമാൻ ആദ്യം ചെയ്‌ത​തു​പോ​ലെ നാം അഹങ്കരി​ക്ക​രുത്‌, ദൈവ​ദാ​സ​ന്മാ​രെ അനുസ​രി​ക്ക​ണം. മൂന്നാ​മ​താ​യി, ഗേഹസി​യെ​പ്പോ​ലെ നാം നുണ പറയരുത്‌. ബൈബിൾ വായി​ക്കു​മ്പോൾ നമുക്ക്‌ എത്ര കാര്യ​ങ്ങ​ളാ​ണ​ല്ലേ പഠിക്കാൻ കഴിയു​ന്നത്‌?