വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 70

യോനായും വലിയ മീനും

യോനായും വലിയ മീനും

വെള്ളത്തിൽ മുങ്ങി​ത്താ​ഴു​ന്ന ഈ മനുഷ്യ​നെ നോക്കൂ. അവൻ ശരിക്കും കുഴപ്പ​ത്തിൽ അകപ്പെ​ട്ടി​രി​ക്കു​ക​യാണ്‌, അല്ലേ? ആ വലിയ മീൻ ഇപ്പോൾ അവനെ വിഴു​ങ്ങാൻ പോകു​ക​യാണ്‌! ഈ മനുഷ്യൻ ആരാ​ണെന്ന്‌ അറിയാ​മോ? അവന്റെ പേര്‌ യോനാ എന്നാണ്‌. അവൻ ഈ കുഴപ്പ​ത്തിൽ വന്നു​പെ​ട്ടത്‌ എങ്ങനെ​യാ​ണെന്ന്‌ അറി​യേ​ണ്ടേ?

യോനാ യഹോ​വ​യു​ടെ ഒരു പ്രവാ​ച​ക​നാണ്‌. പ്രവാ​ച​ക​നാ​യ എലീശാ മരിച്ച്‌ അധിക കാലം കഴിയു​ന്ന​തി​നു മുമ്പ്‌ യഹോവ യോനാ​യോ​ടു പറയുന്നു: ‘വലിയ പട്ടണമായ നീനെ​വേ​യി​ലേ​ക്കു പോകുക. അവിടത്തെ ജനങ്ങളു​ടെ ദുഷ്ടത വലുതാണ്‌. അതേക്കു​റിച്ച്‌ നീ പോയി അവരോ​ടു സംസാ​രി​ക്ക​ണം.’

പക്ഷേ അങ്ങോട്ടു പോകാൻ യോനാ​യ്‌ക്ക്‌ ഇഷ്ടമില്ല. അതു​കൊണ്ട്‌ അവൻ നീനെ​വേ​യു​ടെ എതിർ ദിശയിൽ പോകുന്ന ഒരു കപ്പലിൽ കയറുന്നു. യോനാ​യു​ടെ ഈ ഒളി​ച്ചോ​ട്ട​ത്തിൽ യഹോവ ഒട്ടും സന്തുഷ്ടനല്ല. അതു​കൊണ്ട്‌ അവൻ ഒരു വലിയ കൊടു​ങ്കാറ്റ്‌ അടിക്കാൻ ഇടയാ​ക്കു​ന്നു. കൊടു​ങ്കാ​റ്റിൽപ്പെട്ട്‌ കപ്പൽ മുങ്ങി​പ്പോ​കും എന്ന സ്ഥിതി​യാ​യി. കപ്പലി​ലു​ള്ള​വർ വല്ലാതെ പേടി​ക്കു​ന്നു. സഹായ​ത്തി​നാ​യി അവർ താന്താ​ങ്ങ​ളു​ടെ ദൈവ​ങ്ങ​ളോ​ടു നിലവി​ളി​ക്കു​ന്നു.

അവസാനം യോനാ അവരോട്‌ ഇങ്ങനെ പറയുന്നു: ‘ഞാൻ ആകാശ​ത്തി​ന്റെ​യും ഭൂമി​യു​ടെ​യും സ്രഷ്ടാ​വാ​യ യഹോ​വ​യു​ടെ ആരാധ​ക​നാണ്‌. അവൻ എന്നോടു പറഞ്ഞ ഒരു കാര്യം ചെയ്യാതെ ഞാൻ ഒളി​ച്ചോ​ടു​ക​യാണ്‌.’ അപ്പോൾ കപ്പലി​ലു​ള്ള​വർ അവനോട്‌, ‘കൊടു​ങ്കാറ്റ്‌ നിൽക്കാൻ ഞങ്ങൾ എന്തു ചെയ്യണം’ എന്നു ചോദി​ക്കു​ന്നു.

‘എന്നെ കടലിൽ എറിയുക. അതോടെ കടൽ ശാന്തമാ​കും,’ യോനാ പറയുന്നു. കപ്പലി​ലു​ള്ള​വർക്ക്‌ അങ്ങനെ ചെയ്യാൻ ആഗ്രഹ​മി​ല്ല. പക്ഷേ കൊടു​ങ്കാറ്റ്‌ മുമ്പ​ത്തെ​ക്കാൾ ശക്തമാ​കു​ന്ന​തു​കൊണ്ട്‌ അവസാനം അവർ യോനാ​യെ കടലി​ലേക്ക്‌ എറിയു​ന്നു. ഉടനെ കൊടു​ങ്കാറ്റ്‌ നിൽക്കു​ന്നു, കടൽ ശാന്തമാ​കു​ന്നു.

യോനാ വെള്ളത്തി​ലേ​ക്കു താഴ്‌ന്നു​പോ​കു​മ്പോൾ ആ വലിയ മത്സ്യം അവനെ വിഴു​ങ്ങു​ന്നു. എന്നാൽ അവൻ മരിക്കു​ന്നി​ല്ല. മൂന്നു രാത്രി​യും മൂന്നു പകലും അവൻ മീനിന്റെ വയറ്റിൽ കഴിയു​ന്നു. യഹോ​വ​യെ അനുസ​രിച്ച്‌ നീനെ​വേ​യി​ലേ​ക്കു പോകാ​തി​രു​ന്ന​തിൽ ഇപ്പോൾ യോനാ​യ്‌ക്കു വലിയ വിഷമം തോന്നു​ന്നു. അതു​കൊണ്ട്‌ അവൻ എന്തു ചെയ്യു​ന്നു​വെ​ന്നോ?

സഹായ​ത്തി​നാ​യി അവൻ യഹോ​വ​യോ​ടു പ്രാർഥി​ക്കു​ന്നു. അപ്പോൾ മീൻ യോനാ​യെ കരയി​ലേ​ക്കു ഛർദി​ക്കാൻ യഹോവ ഇടയാ​ക്കു​ന്നു. തുടർന്ന്‌ യോനാ നീനെ​വേ​യി​ലേ​ക്കു പോകു​ന്നു. യഹോവ പറയു​ന്ന​തെ​ന്തും നാം അനുസ​രി​ക്കു​ന്നത്‌ എത്ര പ്രധാ​ന​മാ​ണെന്ന്‌ ഇതു നമ്മെ പഠിപ്പി​ക്കു​ന്നി​ല്ലേ?