വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 71

ദൈവം ഒരു പറുദീസ വാഗ്‌ദാനം ചെയ്യുന്നു

ദൈവം ഒരു പറുദീസ വാഗ്‌ദാനം ചെയ്യുന്നു

ദൈവം തന്റെ പ്രവാ​ച​ക​നാ​യ യെശയ്യാ​വി​നു കാണിച്ചു കൊടു​ത്തി​രി​ക്കാൻ ഇടയുള്ള പറുദീ​സ​യു​ടെ ചിത്ര​മാണ്‌ ഇത്‌. യോനാ മരിച്ചു​ക​ഴി​ഞ്ഞ ഉടനെ​യു​ള്ള കാലത്താണ്‌ യെശയ്യാ​വു ജീവി​ച്ചി​രു​ന്നത്‌.

പറുദീസ എന്നതിന്റെ അർഥം “പാർക്ക്‌” അല്ലെങ്കിൽ “പൂന്തോ​ട്ടം” എന്നാണ്‌. ഈ ചിത്രം കണ്ടിട്ട്‌ മുമ്പ്‌ ഈ പുസ്‌ത​ക​ത്തിൽ കണ്ട എന്തെങ്കി​ലും ഓർമ​യി​ലേ​ക്കു വരുന്നു​ണ്ടോ? ആദാമി​നും ഹവ്വായ്‌ക്കും വേണ്ടി യഹോ​വ​യാം ദൈവം ഉണ്ടാക്കിയ സുന്ദര​മാ​യ തോട്ടം​പോ​ലെ തന്നെയുണ്ട്‌ ഇത്‌, അല്ലേ? പക്ഷേ ഭൂമി മുഴു​വ​നും എന്നെങ്കി​ലും ഒരു പറുദീസ ആയിത്തീ​രു​മോ?

യഹോവ തന്റെ ജനത്തി​നു​വേ​ണ്ടി കൊണ്ടു​വ​രാൻ പോകുന്ന പുതിയ പറുദീ​സ​യെ​ക്കു​റിച്ച്‌ എഴുതാൻ അവൻ തന്റെ പ്രവാ​ച​ക​നാ​യ യെശയ്യാ​വി​നോ​ടു പറഞ്ഞു: ‘ചെന്നാ​യും കുഞ്ഞാ​ടും ഒരുമിച്ച്‌ സമാധാ​ന​ത്തിൽ ജീവി​ക്കും. പശുക്കി​ടാ​വും സിംഹ​ക്കു​ട്ടി​യും ഒരുമി​ച്ചു മേയും, ഒരു കൊച്ചു കുട്ടി അവയെ നോക്കി​ന​ട​ത്തും. ഒരു ശിശു വിഷപ്പാ​മ്പി​ന്റെ കൂടെ കളിച്ചാ​ലും അത്‌ ഒരു ഉപദ്ര​വ​വും ചെയ്യില്ല.’

‘ഇത്‌ ഒരിക്ക​ലും സംഭവി​ക്കാൻ പോകു​ന്നി​ല്ല. ഭൂമി​യിൽ എന്നും കുഴപ്പങ്ങൾ ഉണ്ടായി​രു​ന്നി​ട്ടുണ്ട്‌, ഇനി ഉണ്ടായി​രി​ക്കു​ക​യും ചെയ്യും’ എന്നു പലരും പറഞ്ഞേ​ക്കാം. എന്നാൽ ഇതേക്കു​റി​ച്ചു ചിന്തി​ക്കു​ക: ദൈവം ആദാമി​നും ഹവ്വായ്‌ക്കും താമസി​ക്കാൻ ഏതുതരം സ്ഥലമാണു നൽകി​യത്‌?

ദൈവം അവരെ ഒരു പറുദീ​സ​യി​ലാണ്‌ ആക്കി​വെ​ച്ചത്‌. സുന്ദര​മാ​യ ആ താമസ​സ്ഥ​ലം അവർക്കു നഷ്ടമാ​യ​തും അവർ വയസ്സു​ചെന്ന്‌ മരിച്ചു പോയ​തു​മൊ​ക്കെ ദൈവ​ത്തോട്‌ അനുസ​ര​ണ​ക്കേ​ടു കാണി​ച്ച​തു​കൊ​ണ്ടു മാത്ര​മാണ്‌. എന്നാൽ നഷ്ടപ്പെ​ട്ട​തെ​ല്ലാം, തന്നെ സ്‌നേ​ഹി​ക്കു​ന്ന ആളുകൾക്കു നൽകു​മെന്ന്‌ ദൈവം വാഗ്‌ദാ​നം ചെയ്യുന്നു.

വരാൻപോ​കു​ന്ന ആ പുതിയ പറുദീ​സ​യിൽ, നാശം ചെയ്യു​ന്ന​തോ വേദനി​പ്പി​ക്കു​ന്ന​തോ ആയ ഒന്നും ഉണ്ടായി​രി​ക്കു​ക​യി​ല്ല. എല്ലാവർക്കും സമാധാ​നം ഉണ്ടായി​രി​ക്കും. എല്ലാ വ്യക്തി​ക​ളും ആരോ​ഗ്യ​മു​ള്ള​വ​രും സന്തുഷ്ട​രു​മാ​യി​രി​ക്കും. എല്ലാം ദൈവം ആദ്യം ആഗ്രഹി​ച്ച​തു​പോ​ലെ​തന്നെ ആയിത്തീ​രും. എന്നാൽ ഇതൊക്കെ ദൈവം എങ്ങനെ​യാ​ണു ചെയ്യു​ന്ന​തെ​ന്നു നാം പിന്നീടു പഠിക്കും.