വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 74

നിർഭയനായ ഒരു മനുഷ്യൻ

നിർഭയനായ ഒരു മനുഷ്യൻ

ഈ ചെറു​പ്പ​ക്കാ​ര​നെ ആളുകൾ കളിയാ​ക്കു​ന്ന​തു നോക്കൂ. അവൻ ആരാ​ണെ​ന്നോ? ദൈവ​ത്തി​ന്റെ ഒരു പ്രധാന പ്രവാ​ച​ക​നാണ്‌ അവൻ. പേര്‌ യിരെ​മ്യാവ്‌.

യോശീ​യാ രാജാവു ദേശത്തെ വിഗ്ര​ഹ​ങ്ങൾ നശിപ്പി​ക്കാൻ തുടങ്ങി ഉടനെ​ത​ന്നെ യഹോവ യിരെ​മ്യാ​വി​നോട്‌ തന്റെ പ്രവാ​ച​ക​നാ​യി​രി​ക്കാൻ പറയുന്നു. പക്ഷേ തനിക്കു പ്രവാ​ച​ക​നാ​കാ​നു​ള്ള പ്രായ​മാ​യി​ല്ലെന്ന്‌ യിരെ​മ്യാവ്‌ വിചാ​രി​ക്കു​ന്നു. എന്നാൽ താൻ അവനെ സഹായി​ക്കു​മെന്ന്‌ യഹോവ ഉറപ്പു​നൽകു​ന്നു.

മോശ​മാ​യ കാര്യങ്ങൾ ചെയ്യു​ന്ന​തു നിറു​ത്താൻ യിരെ​മ്യാവ്‌ ഇസ്രാ​യേ​ല്യ​രോ​ടു പറയുന്നു. ‘ജനതക​ളി​ലെ ആളുകൾ ആരാധി​ക്കു​ന്ന​തു വ്യാജ​ദൈ​വ​ങ്ങ​ളെ​യാണ്‌,’ അവൻ പറയുന്നു. എന്നാൽ സത്യ​ദൈ​വ​മാ​യ യഹോ​വ​യെ ആരാധി​ക്കു​ന്ന​തി​നു പകരം വിഗ്ര​ഹ​ങ്ങ​ളെ ആരാധി​ക്കാ​നാണ്‌ പല ഇസ്രാ​യേ​ല്യ​രും ഇഷ്ടപ്പെ​ടു​ന്നത്‌. അവരുടെ ദുഷ്ടത കാരണം യഹോവ അവരെ ശിക്ഷി​ക്കു​മെന്ന്‌ യിരെ​മ്യാവ്‌ പറയു​മ്പോൾ അവർ അവനെ കളിയാ​ക്കു​ന്നു.

വർഷങ്ങൾ കടന്നു​പോ​കു​ന്നു. യോശീ​യാവ്‌ മരിക്കു​ക​യും മൂന്നു മാസത്തി​നു​ശേ​ഷം അവന്റെ പുത്ര​നാ​യ യെഹോ​യാ​ക്കീം രാജാ​വാ​കു​ക​യും ചെയ്യുന്നു. യിരെ​മ്യാവ്‌ തുടർന്നും ആളുക​ളോ​ടു പറയുന്നു: ‘നിങ്ങൾ നിങ്ങളു​ടെ തെറ്റായ വഴികൾക്കു മാറ്റം വരുത്താ​തി​രു​ന്നാൽ യെരൂ​ശ​ലേം നശിപ്പി​ക്ക​പ്പെ​ടും.’ പുരോ​ഹി​ത​ന്മാർ യിരെ​മ്യാ​വി​നെ കടന്നു​പി​ടിച്ച്‌ ഇങ്ങനെ പറയുന്നു: ‘ഇങ്ങനെ സംസാ​രി​ക്കു​ന്ന​തിന്‌ നിന്നെ കൊ​ല്ലേ​ണ്ട​താണ്‌.’ അവർ ഇസ്രാ​യേ​ലി​ലെ പ്രഭു​ക്ക​ന്മാ​രോ​ടു പറയുന്നു: ‘നമ്മുടെ പട്ടണത്തി​നെ​തി​രെ പ്രവചി​ച്ചി​രി​ക്ക​യാൽ യിരെ​മ്യാ​വി​നെ കൊല്ലു​ക​ത​ന്നെ വേണം.’

യിരെ​മ്യാവ്‌ ഇപ്പോൾ എന്തു ചെയ്യും? അവന്‌ അശേഷം പേടി​യി​ല്ല! അവൻ അവരോ​ടു പറയുന്നു: ‘ഈ കാര്യങ്ങൾ നിങ്ങ​ളോ​ടു പറയാൻ യഹോവ എന്നെ അയച്ചി​രി​ക്കു​ന്നു. നിങ്ങളു​ടെ ദുഷ്ട ജീവി​ത​രീ​തി​ക്കു മാറ്റം വരുത്തി​യി​ല്ലെ​ങ്കിൽ യഹോവ യെരൂ​ശ​ലേ​മി​നെ നശിപ്പി​ച്ചു​ക​ള​യും. എന്നാൽ ഇത്‌ ഓർത്തു​കൊൾവിൻ: ‘എന്നെ കൊല്ലു​ക​യാ​ണെ​ങ്കിൽ യാതൊ​രു തെറ്റും ചെയ്‌തി​ട്ടി​ല്ലാ​ത്ത ഒരാ​ളെ​യാ​യി​രി​ക്കും നിങ്ങൾ കൊല്ലു​ന്നത്‌.’

പ്രഭു​ക്ക​ന്മാർ യിരെ​മ്യാ​വി​നെ വിട്ടയ​യ്‌ക്കു​ന്നു. എന്നാൽ ഇസ്രാ​യേ​ല്യർ തങ്ങളുടെ ദുഷ്ട വഴികൾക്കു മാറ്റ​മൊ​ന്നും വരുത്തു​ന്നി​ല്ല. പിന്നീട്‌ ബാബി​ലോ​ണി​യൻ രാജാ​വാ​യ നെബൂ​ഖ​ദ്‌നേ​സർ യെരൂ​ശ​ലേ​മി​നെ​തി​രെ യുദ്ധം ചെയ്യുന്നു. അവസാനം നെബൂ​ഖ​ദ്‌നേ​സർ ഇസ്രാ​യേ​ല്യ​രെ തന്റെ അടിമ​ക​ളാ​ക്കു​ന്നു. ആയിര​ങ്ങ​ളെ അവൻ ബാബി​ലോ​ണി​ലേ​ക്കു കൊണ്ടു​പോ​കു​ന്നു. മുമ്പൊ​രി​ക്ക​ലും കണ്ടിട്ടി​ല്ലാ​ത്ത ചില ആളുകൾ വന്ന്‌ വീട്ടിൽനിന്ന്‌ ദൂരെ​യു​ള്ള, നിങ്ങൾ ഒരിക്ക​ലും പോയി​ട്ടി​ല്ലാ​ത്ത ഒരു സ്ഥലത്തേക്ക്‌ നിങ്ങളെ പിടി​ച്ചു​കൊ​ണ്ടു പോയാൽ എങ്ങനെ​യി​രി​ക്കു​മെന്ന്‌ ഒന്ന്‌ ഓർത്തു​നോ​ക്കൂ!