വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 76

യെരൂശലേം നശിപ്പിക്കപ്പെടുന്നു

യെരൂശലേം നശിപ്പിക്കപ്പെടുന്നു

നെബൂ​ഖ​ദ്‌നേ​സർ രാജാവ്‌ ഏറ്റവും പഠിപ്പുള്ള ഇസ്രാ​യേ​ല്യ​രെ​യെ​ല്ലാം ബാബി​ലോ​ണി​ലേ​ക്കു കൊണ്ടു​പോ​യിട്ട്‌ 10 വർഷത്തിൽ അധിക​മാ​യി. ഇപ്പോൾ എന്താണു സംഭവി​ക്കു​ന്ന​തെ​ന്നു നോക്കൂ. യെരൂ​ശ​ലേം കത്തിന​ശി​ക്കു​ക​യാണ്‌! കൊല്ല​പ്പെ​ടാ​തി​രു​ന്ന ഇസ്രാ​യേ​ല്യ​രെ​യെ​ല്ലാം ബാബി​ലോ​ണി​യർ തടവു​കാ​രാ​യി തങ്ങളുടെ നാട്ടി​ലേ​ക്കു പിടി​ച്ചു​കൊ​ണ്ടു പോകു​ന്നു.

ആളുകൾ തങ്ങൾ ചെയ്‌തു​കൊ​ണ്ടി​രി​ക്കുന്ന മോശ​മാ​യ കാര്യ​ങ്ങൾക്കു മാറ്റം വരുത്തി​യി​ല്ലെ​ങ്കിൽ സംഭവി​ക്കു​മെന്ന്‌ യഹോ​വ​യു​ടെ പ്രവാ​ച​ക​ന്മാർ മുന്നറി​യി​പ്പു കൊടു​ത്തത്‌ ഈ നാശത്തെ കുറി​ച്ചാ​യി​രു​ന്നു. എന്നാൽ ഇസ്രാ​യേ​ല്യർ പ്രവാ​ച​ക​ന്മാർക്കു ചെവി​കൊ​ടു​ത്തി​ല്ല. അവർ യഹോ​വ​യ്‌ക്കു പകരം വ്യാജ​ദൈ​വ​ങ്ങ​ളെ ആരാധി​ക്കു​ന്ന​തിൽ തുടർന്നു. അതു​കൊണ്ട്‌ ഈ ശിക്ഷ അവർക്കു കിട്ടേ​ണ്ട​തു​ത​ന്നെ​യാണ്‌. ഇസ്രാ​യേ​ല്യർ ചെയ്‌തു​കൂ​ട്ടി​യ മോശ​മാ​യ കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ദൈവ​ത്തി​ന്റെ പ്രവാ​ച​ക​നാ​യ യെഹെ​സ്‌കേൽ നമ്മോടു പറഞ്ഞി​രി​ക്കു​ന്ന​തു​കൊണ്ട്‌ നമുക്ക്‌ അത്‌ അറിയാം.

യെഹെ​സ്‌കേൽ ആരാ​ണെന്ന്‌ അറിയാ​മോ? യെരൂ​ശ​ലേ​മി​ന്റെ ഈ വലിയ നാശത്തി​നു 10 വർഷം മുമ്പ്‌ നെബൂ​ഖ​ദ്‌നേ​സർ രാജാവ്‌ ബാബി​ലോ​ണി​ലേ​ക്കു പിടി​ച്ചു​കൊ​ണ്ടു​പോയ ചെറു​പ്പ​ക്കാ​രിൽ ഒരാളാ​യി​രു​ന്നു അവൻ. ദാനീ​യേ​ലി​നെ​യും അവന്റെ കൂട്ടു​കാ​രാ​യ ശദ്രക്‌, മേശക്‌, അബേദ്‌നെ​ഗോ എന്നിവ​രെ​യും ബാബി​ലോ​ണി​ലേ​ക്കു പിടി​ച്ചു​കൊ​ണ്ടു പോയ​തും അതേ സമയത്തു തന്നെയാ​യി​രു​ന്നു.

യെഹെ​സ്‌കേൽ ബാബി​ലോ​ണിൽ ആയിരി​ക്കു​മ്പോൾത്ത​ന്നെ യെരൂ​ശ​ലേ​മി​ലെ ആലയത്തിൽ നടക്കുന്ന മോശ​മാ​യ കാര്യങ്ങൾ യഹോവ അവനു കാണി​ച്ചു​കൊ​ടു​ക്കു​ന്നു. ഒരു അത്ഭുത​ത്തി​ലൂ​ടെ​യാണ്‌ യഹോവ ഇതു ചെയ്യു​ന്നത്‌. യെഹെ​സ്‌കേൽ ശരിക്കും ബാബി​ലോ​ണിൽ ആണെങ്കി​ലും ആലയത്തിൽ നടക്കു​ന്ന​തെ​ല്ലാം അവനു കാണാൻ കഴിയു​ന്നു. എത്ര ഞെട്ടി​ക്കു​ന്ന കാര്യ​ങ്ങ​ളാണ്‌ അവൻ കാണു​ന്നത്‌!

‘ആലയത്തിൽ ആളുകൾ ചെയ്‌തു​കൊ​ണ്ടി​രി​ക്കുന്ന മോശ​മാ​യ കാര്യങ്ങൾ നോക്കൂ,’ യഹോവ യെഹെ​സ്‌കേ​ലി​നോ​ടു പറയുന്നു. ‘ഭിത്തികൾ കണ്ടോ, മുഴു​വ​നും പാമ്പു​ക​ളു​ടെ​യും മറ്റു മൃഗങ്ങ​ളു​ടെ​യും ചിത്ര​ങ്ങ​ളാണ്‌. ഇസ്രാ​യേ​ല്യർ എന്താണു ചെയ്യു​ന്ന​തെ​ന്നു നോക്കൂ, അവർ അവയെ ആരാധി​ക്കു​ക​യാണ്‌!’ യെഹെ​സ്‌കേ​ലിന്‌ ഇതെല്ലാം കാണാൻ കഴിയു​ന്നുണ്ട്‌, കാണുന്ന കാര്യ​ങ്ങ​ളെ​ല്ലാം അവൻ എഴുതി​വെ​ക്കു​ക​യും ചെയ്യുന്നു.

‘ഇസ്രാ​യേ​ലി​ലെ നേതാ​ക്ക​ന്മാർ രഹസ്യ​ത്തിൽ ചെയ്യു​ന്ന​തെ​ന്തെ​ന്നു നീ കണ്ടോ?’ യഹോവ യെഹെ​സ്‌കേ​ലി​നോ​ടു ചോദി​ക്കു​ന്നു. ഉവ്വ്‌, അവന്‌ അതും കാണാൻ കഴിയു​ന്നുണ്ട്‌. അവിടെ 70 പുരു​ഷ​ന്മാ​രുണ്ട്‌. അവരെ​ല്ലാം വ്യാജ​ദൈ​വ​ങ്ങ​ളെ ആരാധി​ക്കു​ക​യാണ്‌. അവർ ഇങ്ങനെ പറയുന്നു, ‘നാം ചെയ്യു​ന്നത്‌ യഹോവ കാണു​ന്നി​ല്ല. അവൻ ദേശം​വി​ട്ടു പോയി​രി​ക്കു​ന്നു.’

പിന്നീട്‌ യഹോവ ആലയത്തി​ന്റെ വടക്കേ വാതിൽക്ക​ലു​ള്ള ചില സ്‌ത്രീ​ക​ളെ യെഹെ​സ്‌കേ​ലി​നു കാണിച്ചു കൊടു​ക്കു​ന്നു. അവർ അവിടെ വ്യാജ​ദൈ​വ​മാ​യ തമ്മൂസി​നെ ആരാധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ഇനി, യഹോ​വ​യു​ടെ ആലയത്തി​ലേ​ക്കു കയറി​വ​രു​ന്നി​ട​ത്തു​ള്ള ആ പുരു​ഷ​ന്മാ​രെ നോക്കൂ! അവർ ഏകദേശം 25 പേരുണ്ട്‌. യെഹെ​സ്‌കേൽ അവരെ കാണുന്നു. അവർ കിഴ​ക്കോ​ട്ടു തിരിഞ്ഞ്‌ കുമ്പിട്ട്‌ സൂര്യനെ ആരാധി​ക്കു​ക​യാണ്‌!

‘ഈ ജനത്തിന്‌ എന്നോട്‌ തെല്ലും ബഹുമാ​ന​മി​ല്ല,’ യഹോവ പറയുന്നു. ‘അവർ മോശ​മാ​യ കാര്യങ്ങൾ ചെയ്യുന്നു എന്നു മാത്രമല്ല, എന്റെ ആലയത്തിൽവെ​ച്ചു​ത​ന്നെ അവ പ്രവർത്തി​ക്കു​ക​യും ചെയ്യുന്നു!’ അതു​കൊണ്ട്‌ യഹോവ സത്യം ചെയ്യുന്നു: ‘എന്റെ ഭയങ്കര കോപം അവർ അനുഭ​വി​ക്കേ​ണ്ടി വരും. അവർ നശിപ്പി​ക്ക​പ്പെ​ടു​മ്പോൾ എനിക്കു സങ്കടം തോന്നു​ക​യി​ല്ല.’

യഹോവ യെഹെ​സ്‌കേ​ലിന്‌ ഈ കാര്യങ്ങൾ കാണിച്ചു കൊടുത്ത്‌ ഏകദേശം മൂന്നു വർഷം കഴിയു​മ്പോൾ ഇസ്രാ​യേ​ല്യർ നെബൂ​ഖ​ദ്‌നേ​സ​രി​നെ​തി​രെ മത്സരി​ക്കു​ന്നു. അതു​കൊണ്ട്‌ അവൻ അവർക്കെ​തി​രെ യുദ്ധത്തി​നു ചെല്ലുന്നു. ഒന്നര വർഷത്തി​നു​ശേ​ഷം ബാബി​ലോ​ണ്യർ യെരൂ​ശ​ലേ​മി​ന്റെ മതിലു​കൾ തകർക്കു​ക​യും നഗരം ചുട്ട്‌ ചാമ്പലാ​ക്കു​ക​യും ചെയ്‌തു. മിക്കവ​രെ​യും​ത​ന്നെ അവർ കൊല്ലു​ന്നു, അല്ലെങ്കിൽ ബാബി​ലോ​ണി​ലേക്ക്‌ അടിമ​ക​ളാ​യി കൊണ്ടു​പോ​കു​ന്നു.

ഇസ്രാ​യേ​ല്യ​രു​ടെ​മേൽ ഭയങ്കര​മാ​യ ഈ നാശം വരാൻ യഹോവ അനുവ​ദി​ച്ചത്‌ എന്തു​കൊ​ണ്ടാണ്‌? എന്തു​കൊ​ണ്ടെ​ന്നാൽ അവർ അവനു ചെവി​കൊ​ടു​ക്കു​ക​യോ അവന്റെ കൽപ്പനകൾ അനുസ​രി​ക്കു​ക​യോ ചെയ്‌തി​ല്ല. നമ്മൾ എല്ലായ്‌പോ​ഴും ദൈവം പറയുന്ന കാര്യങ്ങൾ ചെയ്യേ​ണ്ടത്‌ എത്ര പ്രധാ​ന​മാ​ണെന്ന്‌ ഇതു കാണി​ച്ചു​ത​രു​ന്നി​ല്ലേ?

ആദ്യം കുറച്ച്‌ ആളുകളെ ഇസ്രാ​യേ​ലിൽത്ത​ന്നെ കഴിയാൻ നെബൂ​ഖ​ദ്‌നേ​സർ രാജാവ്‌ അനുവ​ദി​ക്കു​ന്നു. ഇവരുടെ മേൽനോ​ട്ട​ത്തി​നാ​യി ഗെദല്യാവ്‌ എന്നു പേരുള്ള ഒരു യഹൂദ​നെ​യും അവൻ ആക്കി​വെ​ച്ചു. എന്നാൽ ചില ഇസ്രാ​യേ​ല്യർ ഗെദല്യാ​വി​നെ കൊല്ലു​ന്നു. ഇതു കാരണം ബാബി​ലോ​ണ്യർ വന്ന്‌ തങ്ങളെ​യെ​ല്ലാം നശിപ്പി​ച്ചു​ക​ള​യു​മെന്നു ഭയന്ന്‌ അവി​ടെ​യു​ണ്ടാ​യി​രു​ന്ന ജനം ഈജി​പ്‌തി​ലേക്ക്‌ ഓടി​പ്പോ​കു​ന്നു. തങ്ങൾക്കൊ​പ്പം വരാൻ അവർ യിരെ​മ്യാ​വി​നെ​യും നിർബ​ന്ധി​ക്കു​ന്നു.

അങ്ങനെ ഇസ്രാ​യേൽ ദേശത്ത്‌ ബാക്കി ഒരാൾ പോലും ഇല്ലാതാ​കു​ന്നു. 70 വർഷ​ത്തേക്ക്‌ ആരും അവിടെ വസിക്കു​ന്നി​ല്ല. എന്നാൽ 70 വർഷത്തി​നു​ശേ​ഷം തന്റെ ജനത്തെ തിരികെ വരുത്തു​മെന്ന്‌ യഹോവ വാഗ്‌ദാ​നം ചെയ്യുന്നു. എന്നാൽ അതിനി​ട​യ്‌ക്ക്‌, ബാബി​ലോ​ണിൽ തടവു​കാ​രാ​യി​രി​ക്കുന്ന ദൈവ​ജ​ന​ത്തിന്‌ എന്താണു സംഭവി​ക്കു​ന്നത്‌? നമുക്കു നോക്കാം.