വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം 5

ബാബിലോണിലെ തടവുമുതൽ യെരൂശലേമിന്റെ മതിലുകൾ വീണ്ടും പണിയുന്നതുവരെ

ബാബിലോണിലെ തടവുമുതൽ യെരൂശലേമിന്റെ മതിലുകൾ വീണ്ടും പണിയുന്നതുവരെ

ബാബി​ലോ​ണിൽ തടവി​ലാ​യി​രി​ക്കെ ഇസ്രാ​യേ​ല്യർക്ക്‌ വിശ്വാ​സ​ത്തി​ന്റെ അനേകം പരി​ശോ​ധ​ന​കൾ നേരിട്ടു. ശദ്രക്കും മേശക്കും അബേദ്‌നെ​ഗോ​വും തീച്ചൂ​ള​യിൽ എറിയ​പ്പെ​ട്ടു; എങ്കിലും ദൈവം അവരെ ജീവ​നോ​ടെ വെളി​യിൽ കൊണ്ടു​വ​ന്നു. പിന്നീട്‌ പേർഷ്യ​ക്കാ​രും മേദ്യ​രും ചേർന്ന്‌ ബാബി​ലോൺ കീഴട​ക്കി​യ​തി​നു​ശേഷം ദാനീ​യേൽ ഒരു സിംഹ​ക്കു​ഴി​യിൽ എറിയ​പ്പെ​ട്ടു. എങ്കിലും ദൈവം സിംഹ​ങ്ങ​ളു​ടെ വായ്‌ അടച്ചു​കൊണ്ട്‌ അവനെ​യും സംരക്ഷി​ച്ചു.

ഒടുവിൽ, പേർഷ്യൻ രാജാ​വാ​യ കോ​രെശ്‌ ഇസ്രാ​യേ​ല്യ​രെ സ്വത​ന്ത്ര​രാ​ക്കി. അവർ ബാബി​ലോ​ണി​ലേക്ക്‌ തടവു​കാ​രാ​യി കൊണ്ടു​പോ​ക​പ്പെട്ട്‌ 70 വർഷം കഴിഞ്ഞ്‌ സ്വന്തം നാട്ടി​ലേ​ക്കു മടങ്ങി​വ​ന്നു. അവർ യെരൂ​ശ​ലേ​മി​ലേ​ക്കു മടങ്ങി​വ​ന്ന​പ്പോൾ ആദ്യം ചെയ്‌ത സംഗതി​ക​ളി​ലൊന്ന്‌ യഹോ​വ​യു​ടെ ആലയത്തി​ന്റെ പണി ആരംഭി​ക്കു​ക എന്നതാ​യി​രു​ന്നു. എങ്കിലും ശത്രുക്കൾ പെട്ടെ​ന്നു​ത​ന്നെ അവരുടെ വേല തടഞ്ഞു. അതു​കൊണ്ട്‌ അവർ യെരൂ​ശ​ലേ​മിൽ മടങ്ങി​യെ​ത്തി ഏതാണ്ട്‌ 22 വർഷം കഴിഞ്ഞാണ്‌ ആലയത്തി​ന്റെ പണി പൂർത്തി​യാ​യത്‌.

അടുത്ത​താ​യി, ആലയത്തെ മനോ​ഹ​ര​മാ​ക്കാ​നാ​യി എസ്രാ യെരൂ​ശ​ലേ​മി​ലേക്ക്‌ തിരിച്ചു വരുന്ന​തി​നെ​ക്കു​റി​ച്ചു നാം പഠിക്കു​ന്നു. ഇത്‌ ആലയം പൂർത്തി​യാ​യി ഏതാണ്ട്‌ 47 വർഷത്തി​നു​ശേ​ഷ​മാ​യി​രു​ന്നു. എസ്രാ​യു​ടെ യാത്ര​യ്‌ക്കു 13 വർഷത്തി​നു​ശേ​ഷം നെഹെ​മ്യാവ്‌ യെരൂ​ശ​ലേ​മി​ന്റെ തകർന്ന മതിലു​കൾ പുതു​ക്കി​പ്പ​ണി​യു​ന്ന​തി​നു സഹായി​ച്ചു. ഈ കാലം​വ​രെ​യു​ള്ള 152 വർഷത്തെ ചരിത്രം നമുക്ക്‌ അഞ്ചാം ഭാഗത്തു കാണാം.

 

ഈ വിഭാഗത്തിൽ

കഥ 77

അവർ കുമ്പിടുകയില്ല

അനുസരണമുള്ള ഈ മൂന്നു ബാലന്മാരെ ദൈവം എരിയുന്ന തീച്ചൂളയിൽനിന്ന്‌ രക്ഷിച്ചോ?

കഥ 78

ചുവരിലെ കയ്യെഴുത്ത്‌

നാലു നിഗൂഢവാക്കുകളുടെ അർഥം ദാനിയേൽ പ്രവാചകൻ വെളിപ്പെടുത്തുന്നു

കഥ 79

ദാനീയേൽ സിംഹക്കുഴിയിൽ

ദാനിയേലിനു വധശിക്ഷ കിട്ടി. അത്‌ ദാനിയേലിന്‌ ഒഴിവാക്കാനായോ?

കഥ 80

ദൈവജനം ബാബിലോണിൽനിന്നു മടങ്ങിപ്പോകുന്നു

പേർഷ്യയിലെ കോരെശ്‌ രാജാവ്‌ ബാബിലോണിനെ പിടിച്ചടക്കിയപ്പോൾ ഒരു പ്രവചനം നിറവേറി. ഇപ്പോൾ ഇതാ മറ്റൊന്നു നിറവേറുന്നു.

കഥ 81

ദൈവത്തിന്റെ സഹായത്തിൽ ആശ്രയിക്കുന്നു

ദൈവത്തെ അനുസരിക്കുന്നതിനുവേണ്ടി ഇസ്രായേല്യർ മനുഷ്യരുടെ നിയമങ്ങൾ തെറ്റിക്കുന്നു. ദൈവം അവരെ അനുഗ്രഹിച്ചോ?

കഥ 82

മൊർദ്ദെഖായിയും എസ്ഥേറും

വസ്ഥി രാജ്ഞി സുന്ദരിയായിരുന്നു. എന്നിട്ടും അഹശ്വേരശ്‌ രാജാവ്‌ എന്തുകൊണ്ടാണ്‌ വസ്ഥി രാജ്ഞിയെ മാറ്റി ആ സ്ഥാനത്ത്‌ എസ്ഥേറിനെ രാജ്ഞിയാക്കിയത്‌?

കഥ 83

യെരൂശലേമിന്റെ മതിലുകൾ

മതിൽ പുതുക്കിപ്പണിത സമയത്ത്‌ രാത്രിയും പകലും ജോലിക്കാർ അവരുടെ വാളുകളും കുന്തങ്ങളും കൂടെത്തന്നെ വെക്കണമായിരുന്നു.