വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം 6

യേശുവിന്റെ ജനനംമുതൽ മരണംവരെ

യേശുവിന്റെ ജനനംമുതൽ മരണംവരെ

മറിയ എന്ന സത്‌സ്വ​ഭാ​വി​യാ​യ ഒരു യുവതി​യു​ടെ അടുക്ക​ലേക്ക്‌ ദൈവം ഗബ്രീ​യേൽ ദൂതനെ അയച്ചു. എന്നെ​ന്നേ​ക്കും രാജാ​വാ​യി ഭരിക്കാൻ പോകുന്ന ഒരു കുഞ്ഞ്‌ അവൾക്കു ജനിക്കു​മെന്ന്‌ അവൻ അവളോ​ടു പറഞ്ഞു. ആ കുഞ്ഞ്‌ യേശു​വാ​യി​രു​ന്നു. അവൻ ഒരു തൊഴു​ത്തിൽ ജനിച്ചു. ആട്ടിട​യ​ന്മാർ അവിടെ ചെന്ന്‌ അവനെ കണ്ടു. പിന്നീട്‌ കിഴക്കു​നി​ന്നു​ള്ള ചില പുരു​ഷ​ന്മാർക്ക്‌ ഒരു നക്ഷത്രം യേശു​വി​ന്റെ അടുക്ക​ലേ​ക്കു പോകാ​നു​ള്ള വഴി കാണി​ച്ചു​കൊ​ടു​ത്തു. അവർ ആ നക്ഷത്രം കാണു​ന്ന​തിന്‌ ഇടയാ​ക്കി​യത്‌ ആരാ​ണെ​ന്നും യേശു​വി​നെ കൊല്ലു​ന്ന​തി​നു​ള്ള ശ്രമങ്ങ​ളിൽനിന്ന്‌ അവൻ രക്ഷപ്പെ​ട്ടത്‌ എങ്ങനെ​യാ​ണെ​ന്നും നാം കാണുന്നു.

അടുത്ത​താ​യി നമ്മൾ കാണു​ന്നത്‌ ആലയത്തി​ലെ ഉപദേ​ഷ്ടാ​ക്ക​ന്മാ​രു​മാ​യി സംസാ​രി​ക്കു​ന്ന 12 വയസ്സുള്ള യേശു​വി​നെ​യാണ്‌. പതി​നെ​ട്ടു വർഷം കഴിഞ്ഞ്‌ അവൻ സ്‌നാ​പ​ന​മേ​റ്റു. ഉടൻതന്നെ അവൻ ഭൂമി​യിൽ ചെയ്യാ​നാ​യി ദൈവം തന്നെ ഏൽപ്പിച്ച രാജ്യ​പ്ര​സം​ഗ വേലയും പഠിപ്പി​ക്കൽ വേലയും തുടങ്ങി. ഈ വേലയിൽ തന്നെ സഹായി​ക്കാ​നാ​യി യേശു 12 പുരു​ഷ​ന്മാ​രെ തിര​ഞ്ഞെ​ടുത്ത്‌ അവരെ തന്റെ അപ്പൊ​സ്‌ത​ല​ന്മാ​രാ​ക്കി.

യേശു അനേകം അത്ഭുത​ങ്ങ​ളും പ്രവർത്തി​ച്ചു. അവൻ ഏതാനും അപ്പവും കുറച്ചു ചെറിയ മീനും​കൊണ്ട്‌ ആയിര​ക്ക​ണ​ക്കിന്‌ ആളുകൾക്ക്‌ ആഹാരം നൽകി. അവൻ രോഗി​ക​ളെ സുഖ​പ്പെ​ടു​ത്തു​ക​യും മരിച്ച​വ​രെ ഉയിർപ്പി​ക്കു​ക​പോ​ലും ചെയ്‌തു. അവസാ​ന​മാ​യി, യേശു​വി​ന്റെ ജീവി​ത​ത്തി​ന്റെ അവസാന ദിവസം സംഭവിച്ച അനേകം കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും അവൻ കൊല്ല​പ്പെട്ട വിധ​ത്തെ​ക്കു​റി​ച്ചും നമ്മൾ മനസ്സി​ലാ​ക്കു​ന്നു. യേശു ഏതാണ്ട്‌ മൂന്നര വർഷക്കാ​ലം പ്രസം​ഗി​ച്ചു. അങ്ങനെ, 34-ലധികം വർഷത്തെ സംഭവങ്ങൾ നമ്മൾ 6-ാം ഭാഗത്ത്‌ കാണുന്നു.

 

ഈ വിഭാഗത്തിൽ

കഥ 84

ഒരു ദൂതൻ മറിയയെ സന്ദർശിക്കുന്നു

ദൈവത്തിൽനിന്നുള്ള ഒരു സന്ദേശവുമായി ഒരു ദൂതൻ എത്തി: മറിയയ്‌ക്ക്‌ ഒരു കുഞ്ഞ്‌ ജനിക്കും. അവൻ എന്നും ഒരു രാജാവായി ഭരിക്കും.

കഥ 85

യേശു ഒരു തൊഴുത്തിൽ ജനിക്കുന്നു

ഭാവിരാജാവ്‌ എന്തുകൊണ്ടാണ്‌ തൊഴുത്തിൽ ജനിച്ചത്‌?

കഥ 86

ഒരു നക്ഷത്രം വഴികാണിച്ചു കൊടുക്കുന്നു

ജോത്സ്യന്മാരെ ആരാണ്‌ യേശുവിന്റെ അടുത്തേക്കു വഴിനയിച്ചത്‌? അതിന്റെ ഉത്തരം നിങ്ങളെ ശരിക്കും അതിശയിപ്പിക്കും.

കഥ 87

ബാലനായ യേശു ആലയത്തിൽ

യേശുവിന്റെ ചില വാക്കുകൾ കേട്ട്‌ ആലയത്തിലെ ഉപദേഷ്ടാക്കന്മാർപോലും അതിശയിച്ചുപോയി.

കഥ 88

യോഹന്നാൻ യേശുവിനെ സ്‌നാനപ്പെടുത്തുന്നു

പാപികളായ ആളുകളെയാണ്‌ യോഹന്നാൻ സ്‌നാനപ്പെടുത്തുന്നത്‌. യേശു പാപം ചെയ്‌തിട്ടില്ലാത്ത സ്ഥിതിക്കു യേശുവിനെ എന്തിനാണ്‌ യോഹന്നാൻ സ്‌നാനപ്പെടുത്തുന്നത്‌?

കഥ 89

യേശു ആലയം ശുദ്ധിയാക്കുന്നു

ആലയത്തോടുള്ള സ്‌നേഹം കാരണം യേശു കോപിക്കുന്നു.

കഥ 90

കിണറ്റിങ്കലെ സ്‌ത്രീയോടുകൂടെ

യേശു നൽകുന്ന വെള്ളം കുടിച്ചാൽ ഒരു സ്‌ത്രീക്ക്‌ എന്നേക്കും ദാഹിക്കാതിരിക്കുന്നത്‌ എങ്ങനെ?

കഥ 91

യേശു ഒരു മലയിൽവെച്ച്‌ പഠിപ്പിക്കുന്നു

ഗിരിപ്രഭാഷണത്തിൽനിന്ന്‌ യേശുവിന്റെ ജ്ഞാനത്തെക്കുറിച്ച്‌ പഠിക്കുക.

കഥ 92

യേശു മരിച്ചവരെ ഉയിർപ്പിക്കുന്നു

ദൈവം കൊടുത്ത ശക്തിയാൽ വെറും രണ്ട്‌ വാക്കുകൾ പറഞ്ഞുകൊണ്ട്‌ യേശു യായീറൊസിന്റെ മകളെ ഉയിർപ്പിച്ചു.

കഥ 93

യേശു അനേകർക്ക്‌ ആഹാരം നൽകുന്നു

അത്ഭുതകരമായി ആയിരക്കണക്കിന്‌ ആളുകളുടെ വിശപ്പകറ്റിയതിലൂടെ യേശു ഏതു പ്രധാന കാര്യം തെളിയിച്ചു?

കഥ 94

അവൻ കൊച്ചുകുട്ടികളെ സ്‌നേഹിക്കുന്നു

അപ്പോസ്‌തലന്മാർക്ക്‌ കൊച്ചുകുട്ടികളെക്കുറിച്ച്‌ ധാരാളം പഠിക്കാമെന്നു യേശു പഠിപ്പിച്ചു, അവരിൽനിന്ന്‌ പഠിക്കാമെന്നും.

കഥ 95

യേശു പഠിപ്പിക്കുന്ന വിധം

യേശുവിന്റെ പഠിപ്പിക്കൽരീതിയുടെ നല്ല ഒരു ഉദാഹരണമാണ്‌ നല്ല അയൽക്കാരനെക്കുറിച്ചുള്ള ഉപമ.

കഥ 96

യേശു രോഗികളെ സുഖപ്പെടുത്തുന്നു

യേശു ഈ അത്ഭുതങ്ങൾ ചെയ്‌തതിലൂടെ എന്താണ്‌ അർഥമാക്കിയത്‌?

കഥ 97

യേശു രാജാവെന്ന നിലയിൽ വരുന്നു

വലിയൊരു കൂട്ടം ആളുകൾ യേശുവിനെ സ്വാഗതം ചെയ്യുന്നു, പക്ഷേ എല്ലാവരും അതിൽ സന്തോഷിക്കുന്നില്ല.

കഥ 98

ഒലീവ്‌ മലയിൽ

നമ്മുടെ നാളിൽ നടക്കുന്ന ചില സംഭവങ്ങളെക്കുറിച്ച്‌ യേശു നാല്‌ അപ്പോസ്‌തലന്മാരോടു പറയുന്നു.

കഥ 99

ഒരു മാളികമുറിയിൽ

ഈ പ്രത്യേക ആചരണം എല്ലാ വർഷവും ആചരിക്കണമെന്നു യേശു ശിഷ്യന്മാരോടു പറഞ്ഞത്‌ എന്തുകൊണ്ടാണ്‌?

കഥ 100

യേശു തോട്ടത്തിൽ

എന്തിനാണ്‌ യൂദാസ്‌ യേശുവിനെ ഒരു ചുംബനത്തിലൂടെ ഒറ്റിക്കൊടുത്തത്‌?

കഥ 101

യേശു കൊല്ലപ്പെടുന്നു

ദണ്ഡനസ്‌തംഭത്തിൽ കിടന്നപ്പോൾ യേശു പറുദീസയെക്കുറിച്ച്‌ ഒരു വാഗ്‌ദാനം നൽകി.