വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 95

യേശു പഠിപ്പിക്കുന്ന വിധം

യേശു പഠിപ്പിക്കുന്ന വിധം

ഒരിക്കൽ യേശു ഒരു മനുഷ്യ​നോട്‌ അവന്റെ അയൽക്കാ​ര​നെ സ്‌നേ​ഹി​ക്ക​ണ​മെ​ന്നു പറയുന്നു. ആ മനുഷ്യൻ യേശു​വി​നോട്‌, ‘എന്റെ അയൽക്കാ​രൻ ആരാണ്‌?’ എന്നു ചോദി​ക്കു​ന്നു. ഈ മനുഷ്യൻ എന്താണു ചിന്തി​ക്കു​ന്ന​തെന്ന്‌ യേശു​വി​ന​റി​യാം. തന്റെ സ്വന്തം വർഗത്തി​ലും മതത്തി​ലും​പെ​ട്ട​വർ മാത്ര​മാണ്‌ തന്റെ അയൽക്കാർ എന്നാണ്‌ ആ മനുഷ്യൻ വിചാ​രി​ക്കു​ന്നത്‌. അതു​കൊണ്ട്‌ യേശു അവനോട്‌ എന്തു പറയു​ന്നു​വെന്ന്‌ നമുക്കു കാണാം.

ചില​പ്പോൾ യേശു ഒരു കഥയി​ലൂ​ടെ ആളുകളെ പഠിപ്പി​ക്കാ​റുണ്ട്‌. ഇവി​ടെ​യും അതാണ്‌ അവൻ ചെയ്യു​ന്നത്‌. അവൻ ഒരു യഹൂദ​നെ​യും ശമര്യ​ക്കാ​ര​നെ​യും കുറി​ച്ചു​ള്ള കഥ പറയുന്നു. മിക്ക യഹൂദർക്കും ശമര്യ​ക്കാ​രെ ഇഷ്ടമല്ല എന്ന കാര്യം നാം മുമ്പു മനസ്സി​ലാ​ക്കി​യ​ല്ലോ. യേശു പറയുന്ന കഥ ഇതാണ്‌:

ഒരിക്കൽ ഒരു യഹൂദൻ ഒരു മലമ്പാ​ത​യി​ലൂ​ടെ യെരീ​ഹോ​യി​ലേ​ക്കു പോകു​ക​യാ​യി​രു​ന്നു. എന്നാൽ കൊള്ള​ക്കാർ അവന്റെ​മേൽ ചാടി​വീ​ണു. അവർ അവന്റെ പണമെ​ല്ലാം തട്ടിപ്പ​റി​ക്കു​ക​യും അവനെ അടിച്ച്‌ വല്ലാതെ പരി​ക്കേൽപ്പി​ക്കു​ക​യും ചെയ്‌തു.

പിന്നീട്‌ ഒരു യഹൂദ പുരോ​ഹി​തൻ ആ വഴി വന്നു. അടി​കൊണ്ട്‌ മരിക്കാ​റാ​യി കിടക്കുന്ന ആ മനുഷ്യ​നെ അയാൾ കണ്ടു. അപ്പോൾ ആ പുരോ​ഹി​തൻ എന്താണു ചെയ്‌ത​തെ​ന്നോ? അയാൾ റോഡി​ന്റെ മറ്റേ വശത്തേക്കു മാറി നടന്നു​പോ​യി. പിന്നെ വളരെ മതഭക്ത​നാ​യ മറ്റൊ​രാൾ വന്നു. അയാൾ ഒരു ലേവ്യ​നാ​യി​രു​ന്നു. അയാൾ അവിടെ നിന്നോ? ഇല്ല, അടി​കൊ​ണ്ടു കിടക്കുന്ന ആ മനുഷ്യ​നെ സഹായി​ക്കാൻ അയാളും നിന്നില്ല. ആ പുരോ​ഹി​ത​നും ലേവ്യ​നും കുറെ അകലെ​യാ​യി നടന്നു പോകു​ന്നത്‌ ഈ ചിത്ര​ത്തിൽ കണ്ടോ?

എന്നാൽ അടി​കൊ​ണ്ടു കിടക്കുന്ന ആ മനുഷ്യ​ന്റെ അടുക്കൽ ഒരാളു​ണ്ട​ല്ലോ, അത്‌ ആരാണ്‌? അയാൾ ഒരു ശമര്യ​ക്കാ​ര​നാണ്‌. അയാൾ യഹൂദനെ സഹായി​ക്കു​ക​യാണ്‌. അയാൾ അവന്റെ മുറി​വു​ക​ളിൽ മരുന്നു വെച്ചു​കെ​ട്ടു​ന്നു. പിന്നെ അയാൾ ആ യഹൂദനെ, സുഖം പ്രാപി​ക്കു​ന്ന​തു​വ​രെ താമസി​ക്കാ​നാ​കു​ന്ന ഒരു സ്ഥലത്ത്‌ കൊണ്ടു​പോ​യാ​ക്കു​ന്നു.

ഈ കഥ പറഞ്ഞു​തീർത്തിട്ട്‌ തന്നോടു ചോദ്യം ചോദിച്ച ആളി​നോട്‌ യേശു ഇങ്ങനെ ചോദി​ക്കു​ന്നു: ‘അടി​കൊ​ണ്ട ആ മനുഷ്യ​നോട്‌ ഒരു അയൽക്കാ​ര​നെ​പ്പോ​ലെ പെരു​മാ​റി​യത്‌ ഈ മൂന്നു പേരിൽ ആരാ​ണെ​ന്നാണ്‌ നീ വിചാ​രി​ക്കു​ന്നത്‌? പുരോ​ഹി​ത​നോ, ലേവ്യ​നോ, ശമര്യ​ക്കാ​ര​നോ?’

ആ മനുഷ്യൻ ഇങ്ങനെ ഉത്തരം പറയുന്നു: ‘ശമര്യ​ക്കാ​രൻ. അടി​കൊ​ണ്ട മനുഷ്യ​നോട്‌ അയാൾ ദയ കാണിച്ചു.’

യേശു പറയുന്നു: ‘നീ പറഞ്ഞതു ശരിയാണ്‌. അതു​കൊണ്ട്‌ നീയും പോയി അയാൾ ചെയ്‌ത​തു​പോ​ലെ മറ്റുള്ള​വ​രോ​ടു ചെയ്യുക.’

യേശു എത്ര രസകര​മാ​യി​ട്ടാ​ണു പഠിപ്പി​ക്കു​ന്നത്‌ അല്ലേ? ബൈബി​ളിൽ യേശു പറഞ്ഞി​രി​ക്കു​ന്ന കാര്യങ്ങൾ ശ്രദ്ധി​ക്കു​ക​യാ​ണെ​ങ്കിൽ പ്രധാ​ന​പ്പെട്ട എത്ര​യെ​ത്ര കാര്യ​ങ്ങ​ളാ​ണു നമുക്കു പഠിക്കാൻ കഴിയുക!