വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം 7

യേശു ഉയിർപ്പിക്കപ്പെടുന്നതുമുതൽ പൗലൊസിനെ തടവിലാക്കുന്നതുവരെ

യേശു ഉയിർപ്പിക്കപ്പെടുന്നതുമുതൽ പൗലൊസിനെ തടവിലാക്കുന്നതുവരെ

മരിച്ചു മൂന്നു ദിവസം കഴിഞ്ഞ്‌ യേശു ഉയിർപ്പി​ക്ക​പ്പെ​ടു​ന്നു. അന്ന്‌ അവൻ വ്യത്യ​സ്‌ത സമയങ്ങ​ളി​ലാ​യി അഞ്ചു പ്രാവ​ശ്യം തന്റെ അനുയാ​യി​കൾക്കു പ്രത്യ​ക്ഷ​പ്പെ​ട്ടു. അടുത്ത 40 ദിവസ​ത്തി​നി​ട​യിൽ പല പ്രാവ​ശ്യം യേശു അവർക്കു പ്രത്യ​ക്ഷ​നാ​യി. പിന്നീട്‌ തന്റെ ശിഷ്യ​ന്മാ​രിൽ ചിലർ നോക്കി​നിൽക്കെ അവൻ സ്വർഗ​ത്തി​ലേ​ക്കു പോയി. പത്തു ദിവസം കഴിഞ്ഞ്‌, യെരൂ​ശ​ലേ​മിൽ കാത്തി​രി​ക്കു​ക​യാ​യി​രുന്ന യേശു​വി​ന്റെ അനുഗാ​മി​കൾക്കു ദൈവം പരിശു​ദ്ധാ​ത്മാ​വി​നെ നൽകി.

പിന്നീട്‌, ദൈവ​ത്തി​ന്റെ ശത്രുക്കൾ അപ്പൊ​സ്‌ത​ല​ന്മാ​രെ തടവി​ലാ​ക്കി; എന്നാൽ ഒരു ദൂതൻ അവരെ വിടു​വി​ച്ചു. ശിഷ്യ​നാ​യ സ്‌തെ​ഫാ​നൊ​സി​നെ എതിരാ​ളി​കൾ കല്ലെറി​ഞ്ഞു കൊന്നു. എന്നാൽ ഈ എതിരാ​ളി​ക​ളിൽ ഒരുവനെ യേശു തന്റെ പ്രത്യേക ദാസനാ​യി തിര​ഞ്ഞെ​ടു​ത്തത്‌ എങ്ങനെ​യെന്ന്‌ നാം കാണും; അവൻ അപ്പൊ​സ്‌ത​ല​നാ​യ പൗലൊസ്‌ ആയിത്തീർന്നു. യേശു മരിച്ച്‌ മൂന്നര വർഷം കഴിഞ്ഞ്‌ ദൈവം അപ്പൊ​സ്‌ത​ല​നാ​യ പത്രൊ​സി​നെ യഹൂദൻ അല്ലാത്ത കൊർന്നേ​ല്യൊ​സി​നോ​ടും അവന്റെ കുടും​ബ​ത്തോ​ടും പ്രസം​ഗി​ക്കാ​നാ​യി അയച്ചു.

ഏതാണ്ട്‌ 13 വർഷം കഴിഞ്ഞ്‌ പൗലൊസ്‌ സുവാർത്ത പ്രസം​ഗി​ക്കു​ന്ന​തി​നു​ള്ള തന്റെ ഒന്നാമത്തെ പര്യടനം ആരംഭി​ച്ചു. അവന്റെ രണ്ടാം യാത്ര​യിൽ തിമൊ​ഥെ​യൊ​സും അവനോ​ടൊ​പ്പം പോയി. പൗലൊ​സി​നും അവന്റെ യാത്ര​ക​ളിൽ കൂടെ പോയ​വർക്കും ദൈവ​സേ​വ​ന​ത്തിൽ ആവേശ​ക​ര​മാ​യ അനേകം അനുഭ​വ​ങ്ങൾ ഉണ്ടായ​തി​നെ​ക്കു​റി​ച്ചു നാം പഠിക്കു​ന്നു. ഒടുവിൽ പൗലൊസ്‌ റോമിൽ തടവി​ലാ​ക്ക​പ്പെ​ട്ടു. രണ്ടു വർഷം കഴിഞ്ഞ്‌ അവൻ സ്വത​ന്ത്ര​നാ​യി. എങ്കിലും അവൻ വീണ്ടും തടവി​ലാ​ക്ക​പ്പെ​ടു​ക​യും കൊല്ല​പ്പെ​ടു​ക​യും ചെയ്‌തു. 7-ാം ഭാഗത്തി​ലെ സംഭവങ്ങൾ ഏതാണ്ടു 32 വർഷത്തി​നി​ട​യിൽ നടന്നവ​യാണ്‌.

 

ഈ വിഭാഗത്തിൽ

കഥ 102

യേശു ജീവിച്ചിരിക്കുന്നു

ഒരു ദൂതൻ യേശുവിന്റെ കല്ലറയുടെ കല്ല്‌ ഉരുട്ടിമാറ്റിയിരുന്നു. കല്ലറയുടെ ഉള്ളിൽ കണ്ട കാര്യങ്ങൾ കാവൽഭടന്മാരെ ഞെട്ടിക്കുന്നു.

കഥ 103

പൂട്ടിയിട്ടിരിക്കുന്ന ഒരു മുറിയിലേക്ക്‌

ഉയിർത്തെഴുന്നേറ്റ യേശുവിനെ എന്തുകൊണ്ടാണ്‌ ശിഷ്യന്മാർ തിരിച്ചറിയാതിരുന്നത്‌?

കഥ 104

യേശു സ്വർഗത്തിലേക്കു തിരികെ പോകുന്നു

ആകാശത്തേക്കു കയറിപ്പോകുന്നതിനു മുമ്പ്‌ യേശു ശിഷ്യന്മാർക്ക്‌ അവസാനമായി ഒരു കൽപ്പന കൊടുത്തു.

കഥ 105

യെരൂശലേമിൽ കാത്തിരിക്കുന്നു

പെന്തിക്കോസ്‌ത്‌ ദിവസം യേശു ശിഷ്യന്മാരുടെ മേൽ പരിശുദ്ധാത്മാവിനെ പകർന്നത്‌ എന്തിനുവേണ്ടിയായിരുന്നു?

കഥ 106

തടവറയിൽനിന്നു മോചിപ്പിക്കപ്പെടുന്നു

പ്രസംഗപ്രവർത്തനം നിറുത്തിക്കുന്നതിനായി ചില മതനേതാക്കന്മാർ അപ്പോസ്‌തലന്മാരെ ജയിലലടച്ചു. പക്ഷേ ദൈവം മറ്റു ചില കാര്യങ്ങൾ മനസ്സിൽക്കണ്ടിരുന്നു.

കഥ 107

സ്‌തെഫാനൊസിനെ കല്ലെറിയുന്നു

ഉപദ്രവം നേരിട്ട സമയത്തും സ്‌തെഫാനൊസ്‌ പ്രാർഥിക്കുന്നു.

കഥ 108

ദമസ്‌കൊസിലേക്കുള്ള വഴിയിൽ

ഒരു കണ്ണഞ്ചിപ്പിക്കുന്ന പ്രകാശവും സ്വർഗത്തിൽനിന്നുള്ള ശബ്ദവും ശൗലിന്റെ ജീവിതത്തെ മാറ്റിമറിച്ചു.

കഥ 109

പത്രൊസ്‌ കൊർന്നേല്യൊസിനെ സന്ദർശിക്കുന്നു

ദൈവം ഏതെങ്കിലും വർഗത്തെ മറ്റൊന്നിനെക്കാൾ നല്ലതോ പ്രധാനപ്പെട്ടതോ ആയി കാണുന്നുണ്ടോ?

കഥ 110

തിമൊഥെയൊസ്‌—പൗലോസിന്റെ പുതിയ സഹായി

പൗലോസിനോടൊപ്പം പ്രസംഗപ്രവർത്തനത്തിനായി തിമൊഥെയൊസ്‌ വീടു വിട്ടു.

കഥ 111

ഉറങ്ങിപ്പോയ ഒരു ബാലൻ

പൗലോസ്‌ ആദ്യം പ്രസംഗിച്ചുകൊണ്ടിരുന്നപ്പോഴാണ്‌ യൂത്തിക്കൊസ്‌ ഉറങ്ങിപ്പോയത്‌, രണ്ടാമത്തെ പ്രസംഗത്തിന്റെ സമയത്തല്ല. ആ രണ്ടു പ്രസംഗങ്ങൾക്കിടയിൽ നടന്നത്‌ ഒരു അത്ഭുതംതന്നെയായിരുന്നു.

കഥ 112

ഒരു ദ്വീപിനടുത്തുവെച്ച്‌ കപ്പൽ തകരുന്നു

എല്ലാം നഷ്ടപ്പെട്ടു എന്നു വിചാരിച്ചിരുന്ന സമയത്ത്‌ പ്രതീക്ഷയ്‌ക്കു വകനൽകുന്ന സന്ദേശം പൗലോസിന്‌ ദൈവത്തിൽനിന്ന്‌ ലഭിച്ചു.

കഥ 113

പൗലോസ്‌ റോമിൽ

ജയിലിലായിരുന്നപ്പോൾ പൗലോസിന്‌ എങ്ങനെയാണ്‌ ഒരു അപ്പോസ്‌തലനായി പ്രവർത്തിക്കാനായത്‌?