വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 103

പൂട്ടിയിട്ടിരിക്കുന്ന ഒരു മുറിയിലേക്ക്‌

പൂട്ടിയിട്ടിരിക്കുന്ന ഒരു മുറിയിലേക്ക്‌

യേശു​വി​ന്റെ ശരീരം വെച്ചി​രു​ന്ന കല്ലറ വിട്ട്‌ പത്രൊ​സും യോഹ​ന്നാ​നും പോയി​ക്ക​ഴി​യു​മ്പോൾ മറിയ മാത്രം ബാക്കി​യാ​കു​ന്നു. അവൾ കരയാൻ തുടങ്ങു​ന്നു. കഴിഞ്ഞ ചിത്ര​ത്തിൽ നമ്മൾ കണ്ടതു​പോ​ലെ അവൾ കുനിഞ്ഞ്‌ കല്ലറയി​ലേ​ക്കു നോക്കു​ന്നു. അവിടെ അവൾ രണ്ടു ദൂതന്മാ​രെ കാണുന്നു! അവർ അവളോട്‌ ‘നീ എന്തിനാ​ണു കരയു​ന്നത്‌?’ എന്നു ചോദി​ക്കു​ന്നു.

മറിയ ഇങ്ങനെ ഉത്തരം പറയുന്നു: ‘അവർ എന്റെ കർത്താ​വി​നെ എടുത്തു​കൊ​ണ്ടു പോയി; അവർ അവനെ എവിടെ വെച്ചു എന്ന്‌ എനിക്ക്‌ അറിയില്ല.’ ഇതു പറഞ്ഞിട്ട്‌ മറിയ തിരിഞ്ഞു നോക്കു​മ്പോൾ ഒരു മനുഷ്യ​നെ കാണുന്നു. അവൻ അവളോട്‌ ‘നീ ആരെയാണ്‌ അന്വേ​ഷി​ക്കു​ന്നത്‌?’ എന്നു ചോദി​ക്കു​ന്നു.

ആ മനുഷ്യൻ തോട്ട​ക്കാ​ര​നാ​ണെ​ന്നും അവൻ യേശു​വി​ന്റെ ശരീരം എടുത്തി​രി​ക്കാ​മെ​ന്നും മറിയ വിചാ​രി​ക്കു​ന്നു. അതു​കൊണ്ട്‌ അവൾ പറയുന്നു: ‘നീ അവനെ എടുത്തു​കൊ​ണ്ടു​പോ​യെ​ങ്കിൽ അവനെ എവിടെ വെച്ചു എന്ന്‌ എന്നോടു പറയുക.’ എന്നാൽ യഥാർഥ​ത്തിൽ ഈ മനുഷ്യൻ യേശു​വാണ്‌. മറിയ​യ്‌ക്കു തിരി​ച്ച​റി​യാൻ കഴിയാത്ത ഒരു ശരീര​മാണ്‌ അവൻ എടുത്തി​രി​ക്കു​ന്നത്‌. എന്നാൽ അവൻ അവളെ പേർചൊ​ല്ലി വിളി​ക്കു​മ്പോൾ അത്‌ യേശു​വാ​ണെ​ന്നു മറിയ​യ്‌ക്കു മനസ്സി​ലാ​കു​ന്നു. അവൾ ഓടി​പ്പോ​യി, ‘ഞാൻ കർത്താ​വി​നെ കണ്ടു!’ എന്ന്‌ ശിഷ്യ​ന്മാ​രോ​ടു പറയുന്നു.

അന്നുതന്നെ കുറെ കഴിഞ്ഞ്‌ രണ്ടു ശിഷ്യ​ന്മാർ എമ്മാവുസ്സ്‌ എന്ന ഗ്രാമ​ത്തി​ലേ​ക്കു നടന്നു​പോ​കു​മ്പോൾ ഒരു മനുഷ്യൻ അവരോ​ടൊ​പ്പം കൂടുന്നു. യേശു കൊല്ല​പ്പെ​ട്ട​തിൽ ശിഷ്യ​ന്മാർ വളരെ സങ്കട​പ്പെ​ട്ടി​രി​ക്കു​ക​യാണ്‌. എന്നാൽ അവർ നടന്നു പോകുന്ന വഴിക്ക്‌ ആ മനുഷ്യൻ അവർക്കു ബൈബി​ളിൽനി​ന്നു ധാരാളം കാര്യങ്ങൾ വിശദീ​ക​രി​ച്ചു കൊടു​ക്കു​ന്നു. ഇത്‌ അവർക്ക്‌ ആശ്വാസം നൽകുന്നു. ഒടുവിൽ അവർ ഭക്ഷണം കഴിക്കാ​നി​രു​ന്ന​പ്പോൾ അത്‌ യേശു​വാ​ണെന്ന്‌ ശിഷ്യ​ന്മാർ തിരി​ച്ച​റി​യു​ന്നു. പെട്ടെന്ന്‌ യേശു അപ്രത്യ​ക്ഷ​നാ​കു​ന്നു. ഉടനെ ആ ശിഷ്യ​ന്മാർ രണ്ടു പേരും വന്ന ദൂരമ​ത്ര​യും തിരി​ച്ചു​ന​ടന്ന്‌ യെരൂ​ശ​ലേ​മി​ലെ​ത്തി സംഭവിച്ച കാര്യം അപ്പൊ​സ്‌ത​ല​ന്മാ​രെ അറിയി​ക്കു​ന്നു.

അതിനി​ട​യിൽ യേശു പത്രൊ​സി​നും പ്രത്യ​ക്ഷ​നാ​കു​ന്നു. ഇതേക്കു​റി​ച്ചു കേട്ട്‌ മറ്റ്‌ അപ്പൊ​സ്‌ത​ല​ന്മാർ ആവേശം നിറഞ്ഞ്‌ ഇരിക്കു​മ്പോ​ഴാണ്‌ ആ രണ്ടു ശിഷ്യ​ന്മാർ യെരൂ​ശ​ലേ​മിൽ എത്തുന്നത്‌. യേശു വഴിയിൽവെച്ച്‌ തങ്ങൾക്കു പ്രത്യ​ക്ഷ​പ്പെ​ട്ട​തി​നെ​ക്കു​റിച്ച്‌ അവർ പറയുന്നു. അവർ ഇതു പറഞ്ഞു​കൊ​ണ്ടി​രി​ക്കെ അത്ഭുത​ക​ര​മാ​യ ഒരു കാര്യം സംഭവി​ക്കു​ന്നു. അത്‌ എന്താണ്‌?

ചിത്ര​ത്തി​ലേ​ക്കു നോക്കൂ. വാതിൽ അടച്ചി​രി​ക്കു​ക​യാ​ണെ​ങ്കി​ലും യേശു മുറി​യിൽ പ്രത്യ​ക്ഷ​പ്പെ​ടു​ന്നു. ശിഷ്യ​ന്മാർക്ക്‌ എത്ര സന്തോ​ഷ​മാ​കു​ന്നു! ആവേശ​ക​ര​മാ​യ ഒരു ദിവസം തന്നെ, അല്ലേ? ഇതുവരെ യേശു ശിഷ്യ​ന്മാർക്ക്‌ എത്ര തവണ പ്രത്യ​ക്ഷ​പ്പെ​ട്ടു എന്നൊന്ന്‌ എണ്ണിപ്പ​റ​യാ​മോ? അഞ്ചു തവണ, അല്ലേ?

യേശു പ്രത്യ​ക്ഷ​പ്പെ​ടു​മ്പോൾ അപ്പൊ​സ്‌ത​ല​നാ​യ തോമാസ്‌ അവിടെ ഉണ്ടായി​രു​ന്നി​ല്ല. ശിഷ്യ​ന്മാർ അവനോട്‌, ‘ഞങ്ങൾ കർത്താ​വി​നെ കണ്ടു!’ എന്നു പറയുന്നു. എന്നാൽ നേരിട്ടു കാണാതെ താൻ വിശ്വ​സി​ക്കു​ക​യി​ല്ല എന്നാണ്‌ തോമാ​സി​ന്റെ മറുപടി. എട്ടു ദിവസ​ത്തി​നു​ശേ​ഷം ശിഷ്യ​ന്മാർ വീണ്ടും അടച്ചിട്ട മുറി​യിൽ ആണ്‌. ഇത്തവണ തോമാ​സും അവരോ​ടൊ​പ്പം ഉണ്ട്‌. പെട്ടെ​ന്ന​താ, യേശു മുറി​യിൽ നിൽക്കു​ന്നു! ഇപ്പോൾ തോമാസ്‌ വിശ്വ​സി​ക്കു​ന്നു.