വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 105

യെരൂശലേമിൽ കാത്തിരിക്കുന്നു

യെരൂശലേമിൽ കാത്തിരിക്കുന്നു

ഇവർ യേശു​വി​ന്റെ ശിഷ്യ​ന്മാ​രാണ്‌. അവൻ പറഞ്ഞത​നു​സ​രിച്ച്‌ അവർ യെരൂ​ശ​ലേ​മിൽത്ത​ന്നെ കഴിയു​ക​യാണ്‌. അവരെ​ല്ലാം കാത്തി​രി​ക്കെ, വീട്ടി​നു​ള്ളിൽ ഉച്ചത്തി​ലു​ള്ള ഒരു ശബ്ദം കേൾക്കു​ന്നു. ശക്തിയാ​യി കാറ്റടി​ക്കു​മ്പോൾ ഉണ്ടാകു​ന്ന​തു​പോ​ലു​ള്ള ഒരു ശബ്ദമാണ്‌ അത്‌. പെട്ടെ​ന്ന​താ, ശിഷ്യ​ന്മാ​രു​ടെ ഓരോ​രു​ത്ത​രു​ടെ​യും തലയ്‌ക്കു മുകളിൽ തീനാ​ള​ങ്ങൾ പ്രത്യ​ക്ഷ​പ്പെ​ടു​ന്നു! ഈ ചിത്ര​ത്തിൽ അതു കാണാൻ കഴിയു​ന്നി​ല്ലേ? എന്താണ്‌ ഇതി​ന്റെ​യെ​ല്ലാം അർഥം?

അതൊരു അത്ഭുത​മാണ്‌! ഇപ്പോൾ പിതാ​വി​നോ​ടൊ​പ്പം സ്വർഗ​ത്തിൽ ആയിരി​ക്കു​ന്ന യേശു തന്റെ ശിഷ്യ​ന്മാ​രു​ടെ​മേൽ ദൈവ​ത്തി​ന്റെ പരിശു​ദ്ധാ​ത്മാ​വി​നെ പകരു​ക​യാണ്‌. ആത്മാവ്‌ അവരു​ടെ​മേൽ വരു​മ്പോൾ അവർ എന്തു ചെയ്യു​ന്നെ​ന്നോ? അവരെ​ല്ലാം വ്യത്യ​സ്‌ത ഭാഷക​ളിൽ സംസാ​രി​ച്ചു തുടങ്ങു​ന്നു.

യെരൂ​ശ​ലേ​മിൽ ഉണ്ടായി​രു​ന്ന പല ആളുക​ളും വലിയ കാറ്റി​ന്റേ​തു​പോ​ലു​ള്ള ആ ശബ്ദം കേൾക്കു​ന്നു, എന്താണു സംഭവി​ക്കു​ന്നത്‌ എന്നു കാണാൻ അവർ അങ്ങോട്ടു വരുന്നു. ആ ആളുക​ളിൽ ചിലർ യെരൂ​ശ​ലേ​മി​ലെ പെന്തെ​ക്കൊ​സ്‌തു പെരു​ന്നാ​ളിൽ പങ്കെടു​ക്കാൻ മറ്റു രാജ്യ​ങ്ങ​ളിൽനി​ന്നു വന്നിട്ടു​ള്ള​വ​രാണ്‌. എത്ര വലിയ ഒരു അത്ഭുത​മാണ്‌ അവർ അവിടെ കാണു​ന്നത്‌! ദൈവം ചെയ്‌തി​രി​ക്കു​ന്ന അത്ഭുത​ക​ര​മാ​യ കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ തങ്ങളുടെ ഓരോ​രു​ത്ത​രു​ടെ​യും ഭാഷയിൽ ശിഷ്യ​ന്മാർ സംസാ​രി​ക്കു​ന്നത്‌ അവർ കേൾക്കു​ന്നു.

‘ഇവരെ​ല്ലാം ഗലീല​ക്കാ​രാ​ണ​ല്ലോ, പിന്നെ പല രാജ്യ​ക്കാ​രാ​യ നമ്മുടെ ഓരോ​രു​ത്ത​രു​ടെ​യും ഭാഷയിൽ സംസാ​രി​ക്കാൻ ഇവർക്ക്‌ എങ്ങനെ കഴിയു​ന്നു?’ എന്ന്‌ അവർ പരസ്‌പ​രം ചോദി​ക്കു​ന്നു.

അപ്പോൾ പത്രൊസ്‌ എഴു​ന്നേ​റ്റു​നിന്ന്‌ എല്ലാവ​രും കേൾക്കെ കാര്യങ്ങൾ വിശദീ​ക​രി​ക്കു​ന്നു. യഹൂദ​ന്മാർ യേശു​വി​നെ കൊല​പ്പെ​ടു​ത്തി​യ​തി​നെ​ക്കു​റി​ച്ചും മരിച്ച​വ​രു​ടെ ഇടയിൽനിന്ന്‌ ദൈവം അവനെ ഉയിർപ്പി​ച്ച​തി​നെ​ക്കു​റി​ച്ചും അവൻ അവരോ​ടു പറയുന്നു. ‘യേശു ഇപ്പോൾ സ്വർഗ​ത്തിൽ പിതാ​വി​ന്റെ വലതു ഭാഗത്ത്‌ ഉണ്ട്‌,’ അവൻ പറയുന്നു. ‘വാഗ്‌ദാ​നം​ചെ​യ്‌ത​തു​പോ​ലെ അവൻ പരിശു​ദ്ധാ​ത്മാ​വി​നെ നൽകി​യി​രി​ക്കു​ന്നു. അതു​കൊ​ണ്ടാണ്‌ നിങ്ങൾ കാണു​ക​യും കേൾക്കു​ക​യും ചെയ്യുന്ന ഈ അത്ഭുതങ്ങൾ സംഭവി​ക്കു​ന്നത്‌.’

പത്രൊസ്‌ ഈ കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചു പറയു​മ്പോൾ യേശു​വി​നോ​ടു ചെയ്‌ത കാര്യങ്ങൾ സംബന്ധിച്ച്‌ ആളുക​ളിൽ പലർക്കും വിഷമം തോന്നു​ന്നു. ‘ഞങ്ങൾ എന്താണു ചെയ്യേ​ണ്ടത്‌?’ അവർ ചോദി​ക്കു​ന്നു. പത്രൊസ്‌ അവരോ​ടു പറയുന്നു: ‘നിങ്ങൾ നിങ്ങളു​ടെ വഴികൾക്കു മാറ്റം വരുത്തി സ്‌നാ​പ​ന​മേൽക്കു​ക.’ ആ ഒരൊറ്റ ദിവസം ഏകദേശം 3,000 പേർ സ്‌നാ​പ​ന​മേറ്റ്‌ യേശു​വി​ന്റെ അനുഗാ​മി​ക​ളാ​യി​ത്തീ​രു​ന്നു.