വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 106

തടവറയിൽനിന്നു മോചിപ്പിക്കപ്പെടുന്നു

തടവറയിൽനിന്നു മോചിപ്പിക്കപ്പെടുന്നു

തടവറ​യു​ടെ വാതിൽ തുറന്നു പിടി​ച്ചി​രി​ക്കു​ന്ന ദൂതനെ നോക്കൂ. അവൻ മോചി​പ്പി​ക്കു​ന്ന ഈ പുരു​ഷ​ന്മാർ യേശു​വി​ന്റെ അപ്പൊ​സ്‌ത​ല​ന്മാ​രാണ്‌. അവർ എങ്ങനെ​യാണ്‌ ഈ തടവറ​യിൽ എത്തി​പ്പെ​ട്ടത്‌? നമുക്കു നോക്കാം.

യേശു​വി​ന്റെ ശിഷ്യ​ന്മാ​രു​ടെ​മേൽ പരിശു​ദ്ധാ​ത്മാ​വു വന്നിട്ട്‌ അധിക​മാ​യി​ട്ടി​ല്ല. ഇപ്പോൾ ഒരു കാര്യം സംഭവി​ക്കു​ന്നു. ഒരു ദിവസം ഉച്ചതി​രിഞ്ഞ്‌ പത്രൊ​സും യോഹ​ന്നാ​നും യെരൂ​ശ​ലേ​മി​ലെ ആലയത്തി​ലേ​ക്കു പോകു​ക​യാണ്‌. അവിടെ വാതി​ലി​ന​രി​കിൽ, ജന്മനാ കാലിനു സുഖമി​ല്ലാ​തി​രു​ന്ന ഒരു മനുഷ്യൻ ഉണ്ടായി​രു​ന്നു. ആലയത്തി​ലേ​ക്കു പോകു​ന്ന​വ​രോ​ടു ഭിക്ഷ ചോദി​ക്കാ​നാ​യി ആളുകൾ ദിവസ​വും അയാളെ അവിടെ കൊണ്ടു​പോ​യി ഇരുത്തുക പതിവാ​യി​രു​ന്നു. പത്രൊ​സി​നെ​യും യോഹ​ന്നാ​നെ​യും കണ്ടപ്പോൾ അയാൾ അവരോ​ടു ഭിക്ഷ ചോദി​ക്കു​ന്നു. അപ്പൊ​സ്‌ത​ല​ന്മാർ എന്താണു ചെയ്യു​ന്നത്‌?

അവർ അവി​ടെ​നിന്ന്‌ ആ ഭിക്ഷക്കാ​ര​നെ നോക്കു​ന്നു. ‘എന്റെ കൈയിൽ പണമില്ല,’ പത്രൊസ്‌ പറയുന്നു, ‘എന്നാൽ എന്റെ കൈവശം ഉള്ളത്‌ ഞാൻ നിനക്കു തരാം. യേശു​വി​ന്റെ നാമത്തിൽ എഴു​ന്നേ​റ്റു നടക്കുക!’ പത്രൊസ്‌ അയാളെ വലംകൈ പിടിച്ച്‌ എഴു​ന്നേൽപ്പി​ക്കു​ന്നു. അയാൾ ചാടി​യെ​ഴു​ന്നേറ്റ്‌ നടന്നു തുടങ്ങു​ന്നു. ആളുകൾ ഇതു കണ്ട്‌ അതിശ​യി​ക്കു​ന്നു. ഈ വലിയ അത്ഭുതം അവരെ വളരെ സന്തുഷ്ട​രാ​ക്കു​ന്നു.

‘യേശു​വി​നെ മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പി​ച്ച ദൈവ​ത്തി​ന്റെ ശക്തിയാ​ലാണ്‌ ഞങ്ങൾ ഈ അത്ഭുതം ചെയ്‌തത്‌,’ പത്രൊസ്‌ പറയുന്നു. അവനും യോഹ​ന്നാ​നും സംസാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോൾ ചില മതനേ​താ​ക്ക​ന്മാർ വരുന്നു. യേശു മരിച്ച​വ​രിൽനിന്ന്‌ ഉയിർത്തെ​ഴു​ന്നേ​റ്റു എന്ന്‌ പത്രൊ​സും യോഹ​ന്നാ​നും ആളുക​ളോ​ടു പറയു​ന്ന​തു കേൾക്കു​മ്പോൾ അവർക്കു ദേഷ്യം സഹിക്കാൻ കഴിയു​ന്നി​ല്ല. അതു​കൊണ്ട്‌ അവർ അവരെ പിടി​കൂ​ടി തടവറ​യിൽ അടയ്‌ക്കു​ന്നു.

അടുത്ത ദിവസം മതനേ​താ​ക്ക​ന്മാർ ഒരു വലിയ യോഗം ചേരുന്നു. പത്രൊ​സി​നെ​യും യോഹ​ന്നാ​നെ​യും അവർ സുഖ​പ്പെ​ടു​ത്തി​യ മനുഷ്യ​നെ​യും അവിടെ കൊണ്ടു​വ​രു​ന്നു. ‘എന്തു ശക്തിയാ​ലാണ്‌ നിങ്ങൾ ഈ അത്ഭുതം ചെയ്‌തത്‌?’ മതനേ​താ​ക്ക​ന്മാർ ചോദി​ക്കു​ന്നു.

യേശു​വി​നെ മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പി​ച്ച ദൈവ​ത്തി​ന്റെ ശക്തിയാ​ലാണ്‌ എന്നു പത്രൊസ്‌ അവരോ​ടു പറയുന്നു. പുരോ​ഹി​ത​ന്മാർക്ക്‌ എന്തു ചെയ്യണ​മെന്ന്‌ അറിയില്ല, അത്ഭുതം നടന്നി​ട്ടി​ല്ല എന്നു പറഞ്ഞാൽ ആരും വിശ്വ​സി​ക്കി​ല്ല. അതു​കൊണ്ട്‌ മേലാൽ യേശു​വി​നെ​ക്കു​റി​ച്ചു സംസാ​രി​ച്ചു പോക​രുത്‌ എന്ന താക്കീ​തും നൽകി അവർ അപ്പൊ​സ്‌ത​ല​ന്മാ​രെ വിട്ടയ​യ്‌ക്കു​ന്നു.

ദിവസങ്ങൾ കടന്നു​പോ​ക​വേ, അപ്പൊ​സ്‌ത​ല​ന്മാർ യേശു​വി​നെ​ക്കു​റി​ച്ചു പ്രസം​ഗി​ക്കു​ന്ന​തി​ലും രോഗി​ക​ളെ സുഖ​പ്പെ​ടു​ത്തു​ന്ന​തി​ലും തുടരു​ന്നു. ഈ അത്ഭുത​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വാർത്ത എങ്ങും പരക്കുന്നു. യെരൂ​ശ​ലേ​മി​നു ചുറ്റു​മു​ള്ള പട്ടണങ്ങ​ളിൽനി​ന്നു​പോ​ലും ആളുകൾ രോഗി​ക​ളെ അപ്പൊ​സ്‌ത​ല​ന്മാ​രു​ടെ അടുക്കൽ കൊണ്ടു​വ​രു​ന്നു. ഇത്‌ മതനേ​താ​ക്ക​ളെ അസൂയാ​ലു​ക്ക​ളാ​ക്കു​ക​യും അവർ അപ്പൊ​സ്‌ത​ല​ന്മാ​രെ പിടിച്ച്‌ തടവറ​യിൽ ആക്കുക​യും ചെയ്യുന്നു. പക്ഷേ അവർക്ക്‌ അവിടെ അധിക​കാ​ലം കിട​ക്കേ​ണ്ടി വരുന്നില്ല.

ഇവിടെ കാണാൻ കഴിയു​ന്ന​തു​പോ​ലെ രാത്രി​യിൽ ദൈവ​ത്തി​ന്റെ ദൂതൻ വന്ന്‌ അവർക്കു തടവറ​യു​ടെ വാതിൽ തുറന്നു കൊടു​ക്കു​ന്നു. ദൂതൻ പറയുന്നു: ‘ആലയത്തി​ലേ​ക്കു പോയി ആളുക​ളോ​ടു സംസാ​രി​ക്കു​ന്ന​തിൽ തുടരുക.’ അടുത്ത ദിവസം രാവിലെ, അപ്പൊ​സ്‌ത​ല​ന്മാ​രെ കൊണ്ടു​വ​രാൻ മതനേ​താ​ക്കൾ ആളുകളെ അയച്ചു. പക്ഷേ അവർ പോയി നോക്കു​മ്പോ​ഴ​താ, തടവറ ശൂന്യ​മാ​യി കിടക്കു​ന്നു! പിന്നീട്‌ അപ്പൊ​സ്‌ത​ല​ന്മാർ ആലയത്തിൽ നിൽക്കു​ന്നത്‌ അവർ കാണുന്നു. അവർ അവിടെ ആളുകളെ പഠിപ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. അപ്പോൾ ആ ആളുകൾ അപ്പൊ​സ്‌ത​ല​ന്മാ​രെ പിടിച്ച്‌ സൻഹെ​ദ്രി​മി​നു മുമ്പാകെ കൊണ്ടു​വ​രു​ന്നു.

‘യേശു​വി​നെ​ക്കു​റി​ച്ചു സംസാ​രി​ക്ക​രു​തെന്ന്‌ ഞങ്ങൾ നിങ്ങൾക്കു കർശന​മാ​യ താക്കീതു തന്നിരു​ന്നു,’ മതനേ​താ​ക്ക​ന്മാർ പറയുന്നു. ‘എന്നാൽ നിങ്ങൾ യെരൂ​ശ​ലേ​മി​നെ നിങ്ങളു​ടെ പഠിപ്പി​ക്ക​ലു​ക​ളാൽ നിറച്ചി​രി​ക്കു​ന്നു.’ ഇതിന്‌ അപ്പൊ​സ്‌ത​ല​ന്മാർ ഉത്തരം പറയുന്നു: ‘ഞങ്ങൾ മനുഷ്യ​രെ​ക്കാ​ള​ധി​ക​മാ​യി ദൈവ​ത്തെ​യാണ്‌ അനുസ​രി​ക്കേ​ണ്ടത്‌.’ അങ്ങനെ, അവർ “സുവാർത്ത” പ്രസം​ഗി​ക്കു​ന്ന​തിൽ തുടർന്നു. നമുക്ക്‌ അനുക​രി​ക്കാൻ പറ്റിയ എത്ര നല്ല മാതൃക, അല്ലേ?

പ്രവൃ​ത്തി​കൾ 3 മുതൽ 5 വരെയുള്ള അധ്യാ​യ​ങ്ങൾ.