വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 109

പത്രൊസ്‌ കൊർന്നേല്യൊസിനെ സന്ദർശിക്കുന്നു

പത്രൊസ്‌ കൊർന്നേല്യൊസിനെ സന്ദർശിക്കുന്നു

അപ്പൊ​സ്‌ത​ല​നാ​യ പത്രൊ​സാണ്‌ അവിടെ നിൽക്കു​ന്നത്‌; അവന്റെ പിന്നി​ലു​ള്ളത്‌ ചില കൂട്ടു​കാ​രും. എന്നാൽ എന്തിനാണ്‌ പത്രൊ​സി​ന്റെ മുന്നിൽ ആ മനുഷ്യൻ കുമ്പി​ടു​ന്നത്‌? അവൻ അങ്ങനെ ചെയ്യു​ന്ന​തു ശരിയാ​ണോ? അവൻ ആരാണ്‌?

അത്‌ കൊർന്നേ​ല്യൊ​സാണ്‌. അവൻ റോമാ​ക്കാ​രു​ടെ സൈന്യ​ത്തി​ലെ ഒരു ഉദ്യോ​ഗ​സ്ഥ​നാണ്‌. കൊർന്നേ​ല്യൊ​സിന്‌ പത്രൊ​സി​നെ അറിയില്ല. എന്നാൽ ഇപ്പോൾ പത്രൊ​സി​നെ തന്റെ വീട്ടി​ലേ​ക്കു ക്ഷണിക്കാൻ അവൻ പ്രേരി​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാണ്‌. അത്‌ എങ്ങനെ സംഭവി​ച്ചെ​ന്നു നമുക്കു നോക്കാം.

യേശു​വി​ന്റെ ആദ്യ അനുഗാ​മി​കൾ യഹൂദ​ന്മാ​രാ​യി​രു​ന്നു. എന്നാൽ കൊർന്നേ​ല്യൊസ്‌ യഹൂദനല്ല. പക്ഷേ അവൻ ദൈവത്തെ സ്‌നേ​ഹി​ക്കു​ന്നു, ദൈവ​ത്തോ​ടു പ്രാർഥി​ക്കു​ന്നു, ആളുക​ളോ​ടു വളരെ ദയ കാണി​ക്കു​ന്നു. ഒരു ദിവസം ഉച്ചകഴിഞ്ഞ്‌ ഒരു ദൂതൻ അവനു പ്രത്യ​ക്ഷ​നാ​യി. ദൂതൻ പറയുന്നു, ‘ദൈവം നിന്നിൽ സന്തുഷ്ട​നാണ്‌. അവൻ നിന്റെ പ്രാർഥ​ന​കൾക്ക്‌ ഉത്തരം തരാൻ പോകു​ക​യാണ്‌. യോപ്പ​യിൽ കടൽത്തീ​ര​ത്തു താമസി​ക്കു​ന്ന ശിമോ​ന്റെ വീട്ടിൽ ഉള്ള പത്രൊസ്‌ എന്ന മനുഷ്യ​നെ ആളയച്ചു വിളി​പ്പി​ക്കു​ക.’

അപ്പോൾത്ത​ന്നെ കൊർന്നേ​ല്യൊസ്‌ പത്രൊ​സി​നെ കൊണ്ടു​വ​രാൻ ആളയയ്‌ക്കു​ന്നു. അടുത്ത ദിവസം, കൊർന്നേ​ല്യൊസ്‌ അയച്ച ആളുകൾ യോപ്പ​യോട്‌ അടുക്കവേ, പത്രൊസ്‌ ശിമോ​ന്റെ വീടിന്റെ മുകളിൽ ഇരിക്കു​ക​യാണ്‌. അപ്പോൾ സ്വർഗ​ത്തിൽനിന്ന്‌ ഒരു വലിയ തുണി ഇറങ്ങി​വ​രു​ന്ന​തു​പോ​ലെ പത്രൊസ്‌ കാണുന്നു. ദൈവ​മാണ്‌ അവന്‌ അങ്ങനെ തോന്നാൻ ഇടയാ​ക്കു​ന്നത്‌. ആ തുണി​യിൽ പലതരം മൃഗങ്ങ​ളുണ്ട്‌. ന്യായ​പ്ര​മാ​ണം അനുസ​രിച്ച്‌ ഈ മൃഗങ്ങൾ അശുദ്ധ​മാ​യ​തി​നാൽ അവയെ ഭക്ഷിക്കാ​നാ​വി​ല്ല. എന്നാൽ ഒരു ശബ്ദം കേൾക്കു​ന്നു: ‘പത്രൊ​സേ, എഴു​ന്നേറ്റ്‌ കൊന്നു ഭക്ഷിക്കുക.’

‘ഇല്ല!’ പത്രൊസ്‌ മറുപടി പറയുന്നു. ‘ഞാൻ ഒരിക്ക​ലും അശുദ്ധ​മാ​യ​തു തിന്നി​ട്ടി​ല്ല.’ എന്നാൽ ശബ്ദം പത്രൊ​സി​നോ​ടു പറയുന്നു: ‘ദൈവം ശുദ്ധം എന്നു പറയു​ന്ന​തി​നെ അശുദ്ധം എന്നു വിളി​ക്കു​ന്ന​തു നിറു​ത്തു​ക.’ മൂന്നു പ്രാവ​ശ്യം ഇതു സംഭവി​ക്കു​ന്നു. ഇതി​ന്റെ​യെ​ല്ലാം അർഥ​മെ​ന്താണ്‌ എന്നു പത്രൊസ്‌ ചിന്തി​ച്ചു​കൊ​ണ്ടി​രി​ക്കെ, കൊർന്നേ​ല്യൊസ്‌ അയച്ച ആളുകൾ ആ വീട്ടി​ലെ​ത്തി പത്രൊ​സി​നെ അന്വേ​ഷി​ക്കു​ന്നു.

പത്രൊസ്‌ താഴേക്കു ചെല്ലുന്നു. അവൻ പറയുന്നു: ‘നിങ്ങൾ അന്വേ​ഷി​ക്കു​ന്ന മനുഷ്യൻ ഞാനാണ്‌. നിങ്ങൾ വന്ന കാര്യം എന്താ​ണെ​ന്നു പറയൂ.’ പത്രൊ​സി​നെ വീട്ടി​ലേ​ക്കു ക്ഷണിക്കാൻ ദൂതൻ കൊർന്നേ​ല്യൊ​സി​നോ​ടു പറഞ്ഞ കാര്യം അവർ വിശദീ​ക​രി​ക്കു​മ്പോൾ അവരോ​ടൊ​പ്പം പോകാൻ അവൻ സമ്മതി​ക്കു​ന്നു. അടുത്ത ദിവസം പത്രൊ​സും മറ്റു ചില ശിഷ്യ​ന്മാ​രും കൊർന്നേ​ല്യൊ​സി​നെ കാണാൻ കൈസ​ര്യ​യി​ലേ​ക്കു പുറ​പ്പെ​ടു​ന്നു.

കൊർന്നേ​ല്യൊസ്‌ തന്റെ ബന്ധുക്ക​ളെ​യും അടുത്ത കൂട്ടു​കാ​രെ​യും വിളി​ച്ചു​കൂ​ട്ടി​യി​ട്ടുണ്ട്‌. പത്രൊസ്‌ എത്തി​ച്ചേ​രു​മ്പോൾ, ചിത്ര​ത്തിൽ കാണു​ന്ന​തു​പോ​ലെ കൊർന്നേ​ല്യൊസ്‌ അവന്റെ കാൽക്കൽ വീഴുന്നു. എന്നാൽ പത്രൊസ്‌ പറയുന്നു: ‘എഴു​ന്നേ​ല്‌ക്കൂ, ഞാൻ വെറു​മൊ​രു മനുഷ്യ​നാണ്‌.’ ഒരു മനുഷ്യ​ന്റെ മുമ്പാകെ കുമ്പി​ടു​ക​യോ ആരാധി​ക്കു​ക​യോ ചെയ്യു​ന്ന​തു ശരിയ​ല്ലെന്ന്‌ ബൈബിൾ കാണി​ച്ചു​ത​രു​ന്നു. നാം യഹോ​വ​യെ മാത്രമേ ആരാധി​ക്കാ​വൂ.

പത്രൊസ്‌ അവിടെ കൂടി​യി​രു​ന്ന​വ​രോ​ടു സംസാ​രി​ക്കു​ന്നു. ‘ദൈവത്തെ സേവി​ക്കാൻ ആഗ്രഹി​ക്കു​ന്ന എല്ലാവ​രെ​യും അവൻ സ്വീക​രി​ക്കു​ന്നു എന്നു ഞാൻ മനസ്സി​ലാ​ക്കു​ന്നു,’ പത്രൊസ്‌ പറയുന്നു. അവൻ സംസാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോൾ ദൈവം തന്റെ പരിശു​ദ്ധാ​ത്മാ​വി​നെ അയയ്‌ക്കു​ക​യും അവിടെ കൂടി​യി​രു​ന്ന​വർ വ്യത്യ​സ്‌ത ഭാഷക​ളിൽ സംസാ​രി​ക്കാൻ തുടങ്ങു​ക​യും ചെയ്യുന്നു. ദൈവ​പ്രീ​തി തങ്ങൾക്കു മാത്രമേ ഉള്ളൂ എന്നു വിചാ​രി​ച്ചി​രു​ന്ന, പത്രൊ​സി​ന്റെ കൂടെ​യു​ണ്ടാ​യി​രു​ന്ന യഹൂദ ശിഷ്യ​ന്മാർ ഇതു കണ്ട്‌ അത്ഭുത​പ്പെ​ടു​ന്നു. ദൈവം ഏതെങ്കി​ലും വർഗത്തെ മറ്റൊ​ന്നി​നെ​ക്കാൾ നല്ലതോ പ്രധാ​ന​പ്പെ​ട്ട​തോ ആയി കാണു​ന്നി​ല്ല എന്ന്‌ ഈ സംഭവം അവരെ പഠിപ്പി​ക്കു​ന്നു. നാമെ​ല്ലാം ഓർത്തി​രി​ക്കേണ്ട ഒരു കാര്യ​മ​ല്ലേ അത്‌?