വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം 8

ബൈബിൾ മുൻകൂട്ടിപ്പറയുന്നത്‌ സത്യമായിത്തീരുന്നു

ബൈബിൾ മുൻകൂട്ടിപ്പറയുന്നത്‌ സത്യമായിത്തീരുന്നു

ബൈബിൾ കഴിഞ്ഞ​കാ​ല​ത്തെ സംഭവങ്ങൾ സത്യമാ​യി വിവരി​ക്കു​ക മാത്രമല്ല, ഭാവി​യിൽ സംഭവി​ക്കാ​നി​രി​ക്കു​ന്നതു മുൻകൂ​ട്ടി​പ്പ​റ​യു​ക​യും ചെയ്യുന്നു. ഭാവി​യിൽ എന്തു സംഭവി​ക്കും എന്നു പറയാ​നു​ള്ള കഴിവ്‌ മനുഷ്യർക്കി​ല്ല. അതു​കൊണ്ട്‌ ബൈബിൾ ദൈവ​ത്തിൽനി​ന്നു​ള്ള​താ​ണെന്ന്‌ നാം മനസ്സി​ലാ​ക്കു​ന്നു. ഭാവി​യെ​ക്കു​റിച്ച്‌ ബൈബിൾ എന്താണു പറയു​ന്നത്‌?

ദൈവ​ത്തി​ന്റെ ഒരു മഹായു​ദ്ധ​ത്തെ​ക്കു​റിച്ച്‌ അതു പറയുന്നു. ആ യുദ്ധത്തി​ലൂ​ടെ ദൈവം ഭൂമി​യിൽനി​ന്നു സകല ദുഷ്ടത​യെ​യും ദുഷ്ടമ​നു​ഷ്യ​രെ​യും തുടച്ചു​നീ​ക്കും. എന്നാൽ തന്നെ സേവി​ക്കു​ന്ന​വ​രെ അവൻ സംരക്ഷി​ക്കും. ദൈവ​ത്തി​ന്റെ ദാസന്മാർ സമാധാ​ന​വും സന്തോ​ഷ​വും ആസ്വദി​ക്കു​ന്നു​വെ​ന്നും അവർ പിന്നെ ഒരിക്ക​ലും രോഗി​ക​ളാ​കു​ക​യോ മരിക്കു​ക​യോ ചെയ്യു​ക​യി​ല്ലെ​ന്നും ദൈവം രാജാ​വാ​യി തിര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള യേശു​ക്രി​സ്‌തു ഉറപ്പു​വ​രു​ത്തും.

ദൈവം ഭൂമി​യിൽ ഒരു പുതിയ പറുദീസ സൃഷ്ടി​ക്കാൻ പോകു​ന്നു എന്നതിൽ നാം സന്തുഷ്ട​രാണ്‌, അല്ലേ? എന്നാൽ ഈ പറുദീ​സ​യിൽ ജീവി​ക്ക​ണ​മെ​ങ്കിൽ നാം ചിലതു ചെയ്യേ​ണ്ട​തുണ്ട്‌. തന്നെ സേവി​ക്കു​ന്ന​വർക്കാ​യി ദൈവം കരുതി​വെ​ച്ചി​രി​ക്കു​ന്ന അത്ഭുത കാര്യങ്ങൾ ആസ്വദി​ക്ക​ണ​മെ​ങ്കിൽ നാം എന്താണു ചെയ്യേ​ണ്ട​തെന്ന്‌ ഈ പുസ്‌ത​ക​ത്തി​ലെ അവസാ​ന​ത്തെ കഥയിൽ നാം പഠിക്കും. അതു​കൊണ്ട്‌ 8-ാം ഭാഗം വായിച്ച്‌ ബൈബിൾ ഭാവി​യെ​ക്കു​റി​ച്ചു പറയു​ന്നത്‌ നമുക്കു മനസ്സി​ലാ​ക്കാം.

 

ഈ വിഭാഗത്തിൽ

കഥ 114

സകല ദുഷ്ടതയുടെയും അവസാനം

അർമഗെദോൻ യുദ്ധത്തിൽ യേശുവിന്റെ നേതൃത്വത്തിലുള്ള സൈന്യത്തെ ദൈവം അയയ്‌ക്കുന്നത്‌ എന്തിനുവേണ്ടിയാണ്‌?

കഥ 115

ഭൂമിയിൽ പുതിയ ഒരു പറുദീസ

ഒരിക്കൽ ആളുകൾ പറുദീസാഭൂമിയിൽ ജീവിച്ചിരുന്നു. അങ്ങനെയൊരു അവസ്ഥ വീണ്ടും വരും.

കഥ 116

നമുക്ക്‌ എന്നേക്കും ജീവിക്കാൻ കഴിയുന്ന വിധം

യഹോവയെയും യേശുവിനെയും കുറിച്ച്‌ വെറുതെ അറിഞ്ഞാൽ മാത്രം മതിയോ? വേറെ എന്തുകൂടെ ചെയ്യണം?