എന്റെ ബൈബിൾ കഥാപുസ്തകത്തിന്റെ പഠന ചോദ്യങ്ങൾ
കഥ 1
ദൈവം സൃഷ്ടി തുടങ്ങുന്നു
നമുക്കുള്ള എല്ലാ നല്ല വസ്തുക്കളും ഉണ്ടായത് എങ്ങനെയാണ്, ഒരു ഉദാഹരണം പറയാമോ?
ദൈവം ആദ്യം സൃഷ്ടിച്ചത് ആരെ?
ആദ്യത്തെ ദൂതൻ വളരെ വിശേഷപ്പെട്ടവൻ ആയിരുന്നത് എന്തുകൊണ്ട്?
തുടക്കത്തിൽ ഭൂമി എങ്ങനെയാണിരുന്നത്? (ചിത്രം കാണുക.)
മൃഗങ്ങൾക്കും മനുഷ്യർക്കും ജീവിക്കാനായി ദൈവം ഭൂമിയെ ഒരുക്കിത്തുടങ്ങിയത് എങ്ങനെ?
കൂടുതലായ ചോദ്യങ്ങൾ:
യിരെമ്യാവു 10:12 വായിക്കുക.
സൃഷ്ടിയിൽ ദൈവത്തിന്റെ ഏതെല്ലാം ഗുണങ്ങൾ നമുക്കു കാണാൻ കഴിയുന്നു? (യെശ. 40:26; റോമ. 11:33)
കൊലൊസ്സ്യർ 1:15-17 വായിക്കുക.
സൃഷ്ടിയിൽ യേശുവിന്റെ പങ്ക് എന്തായിരുന്നു, അവനെക്കുറിച്ചുള്ള നമ്മുടെ വീക്ഷണത്തെ ഇത് എങ്ങനെ ബാധിക്കണം? (കൊലൊ. 1:15-17)
ഉല്പത്തി 1:1-10 വായിക്കുക.
(എ) ഭൂമി ഉണ്ടായത് എങ്ങനെ? (ഉല്പ. 1:1)
(ബി) ആദ്യത്തെ സൃഷ്ടിപ്പിൻ ദിവസം എന്താണു സംഭവിച്ചത്? (ഉല്പ. 1:3-5)
(സി) രണ്ടാം സൃഷ്ടിപ്പിൻ ദിവസം സംഭവിച്ചത് എന്ത്? (ഉല്പ. 1:7, 8)
കഥ 2
മനോഹരമായ ഒരു തോട്ടം
നമുക്കു താമസിക്കാനായി ദൈവം ഭൂമിയെ ഒരുക്കിയെടുത്തത് എങ്ങനെ?
ദൈവം ഏതെല്ലാം തരം മൃഗങ്ങളെയാണ് ഉണ്ടാക്കിയതെന്നു പറയാമോ? (ചിത്രം കാണുക.)
ഏദെൻതോട്ടം വിശേഷപ്പെട്ടത് ആയിരുന്നത് എന്തുകൊണ്ട്?
മുഴു ഭൂമിയും എന്ത് ആയിത്തീരാനാണു ദൈവം ആഗ്രഹിച്ചത്?
കൂടുതലായ ചോദ്യങ്ങൾ:
ഉല്പത്തി 1:11-25 വായിക്കുക.
(എ) മൂന്നാം സൃഷ്ടിപ്പിൻ ദിവസം ദൈവം എന്തൊക്കെയാണു സൃഷ്ടിച്ചത്? (ഉല്പ. 1:12)
(ബി) നാലാം സൃഷ്ടിപ്പിൻ ദിവസം എന്തു സംഭവിച്ചു? (ഉല്പ. 1:16)
(സി) അഞ്ചും ആറും സൃഷ്ടിപ്പിൻ ദിവസങ്ങളിൽ ഏതൊക്കെ തരം ജീവികളെയാണു ദൈവം സൃഷ്ടിച്ചത്? (ഉല്പ. 1:20, 21, 25)
ഉല്പത്തി 2.8, 9 വായിക്കുക.
ദൈവം തോട്ടത്തിൽ ഏതു രണ്ടു പ്രത്യേക മരങ്ങൾ ഉണ്ടാക്കി? അവ എന്തിനെ പ്രതിനിധീകരിച്ചു?
കഥ 3
ആദ്യത്തെ പുരുഷനും സ്ത്രീയും
മൂന്നാം കഥയിലെ ചിത്രം രണ്ടാം കഥയിലെ ചിത്രവുമായി വ്യത്യാസപ്പെട്ടിരിക്കുന്നത് എങ്ങനെ?
ആദ്യമനുഷ്യനെ സൃഷ്ടിച്ചത് ആര്, ആ മനുഷ്യന്റെ പേര് എന്ത്?
ദൈവം ആദാമിന് എന്തു ജോലിയാണു കൊടുത്തത്?
ചുറ്റും നടക്കുന്നതൊന്നും അറിയാത്തവിധത്തിൽ ആദാം ഉറങ്ങിപ്പോകാൻ ദൈവം ഇടയാക്കിയത് എന്തുകൊണ്ട്?
ആദാമിനും ഹവ്വായ്ക്കും എത്ര കാലം ജീവിക്കാമായിരുന്നു, അവർ എന്തു വേല ചെയ്യാനാണ് യഹോവ ആഗ്രഹിച്ചത്?
കൂടുതലായ ചോദ്യങ്ങൾ:
സങ്കീർത്തനം 83:18 വായിക്കുക.
ദൈവത്തിന്റെ പേര് എന്ത്, ലോകത്തിൽ അവനു മാത്രമുള്ള സ്ഥാനമെന്ത്? (യിരെ. 16:21; ദാനീ. 4:17)
ഉല്പത്തി 1:26-31 വായിക്കുക.
(എ) ആറാം ദിവസം സൃഷ്ടിയുടെ അവസാനമായി ദൈവം സൃഷ്ടിച്ചത് ആരെ, ഈ സൃഷ്ടി മൃഗങ്ങളിൽനിന്നു വ്യത്യാസപ്പെട്ടിരുന്നത് എങ്ങനെ? (ഉല്പ. 1:26)
(ബി) മനുഷ്യനും മൃഗങ്ങൾക്കും വേണ്ടി ദൈവം എന്തു നൽകി? (ഉല്പ. 1:30)
ഉല്പത്തി 2:7-25 വായിക്കുക.
(എ) മൃഗങ്ങൾക്കു പേരിടാനായി ആദാം എന്ത് ചെയ്യേണ്ടതുണ്ടായിരുന്നു? (ഉല്പ. 2:19)
(ബി) വിവാഹം, വിവാഹമോചനം, വേർപിരിയൽ എന്നിവയെക്കുറിച്ച് യഹോവ എന്തു വിചാരിക്കുന്നുവെന്നു മനസ്സിലാക്കാൻ ഉല്പത്തി 2:24 നമ്മെ സഹായിക്കുന്നത് എങ്ങനെ? (മത്താ. 19:4-6, 9)
കഥ 4
അവർക്കു ഭവനം നഷ്ടപ്പെട്ടതിന്റെ കാരണം
ചിത്രത്തിൽ, ആദാമിനും ഹവ്വായ്ക്കും എന്തു സംഭവിക്കുന്നതാണു കാണുന്നത്?
യഹോവ അവരെ ശിക്ഷിക്കാൻ കാരണമെന്ത്?
പാമ്പ് ഹവ്വായോട് എന്താണു പറഞ്ഞത്?
പാമ്പിനെക്കൊണ്ട് ഹവ്വായോടു സംസാരിപ്പിച്ചത് ആര്?
ആദാമിനും ഹവ്വായ്ക്കും പറുദീസയിലെ ജീവിതം നഷ്ടപ്പെട്ടത് എന്തുകൊണ്ട്?
കൂടുതലായ ചോദ്യങ്ങൾ:
ഉല്പത്തി 2:16, 17; 3:1-13, 24 വായിക്കുക.
(എ) ഹവ്വായോടുള്ള പാമ്പിന്റെ ചോദ്യം യഹോവയെക്കുറിച്ചു തെറ്റായ ധാരണ നൽകിയത് എങ്ങനെ? (ഉല്പ. 3:1-5; 1 യോഹ. 5:3)
(ബി) ഹവ്വായ്ക്ക് സംഭവിച്ചതിൽനിന്ന് നാം എന്തു പാഠം പഠിക്കുന്നു? (ഫിലി. 4:8; യാക്കോ. 1:14, 15; 1 യോഹ. 2.16)
(സി) ആദാമും ഹവ്വായും തങ്ങളുടെ പ്രവൃത്തികളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിൽ പരാജയപ്പെട്ടത് എങ്ങനെ? (ഉല്പ. 3:12, 13)
(ഡി) ഏദെൻ തോട്ടത്തിന്റെ കിഴക്കുവശത്ത് നിറുത്തിയിരുന്ന കെരൂബുകൾ യഹോവയുടെ പരമാധികാരം ഉയർത്തിപ്പിടിച്ചത് എങ്ങനെ? (ഉല്പ. 3:24)
വെളിപ്പാടു 12:9 വായിക്കുക.
മനുഷ്യവർഗത്തെ ദൈവത്തിന്റെ ഭരണത്തിനെതിരെ തിരിക്കുന്നതിൽ സാത്താൻ എത്രത്തോളം വിജയിച്ചിരിക്കുന്നു? (1 യോഹ. 5:19)
കഥ 5
കഷ്ടപ്പാടു നിറഞ്ഞ ജീവിതം തുടങ്ങുന്നു
ഏദെൻ തോട്ടത്തിനു വെളിയിൽ ആദാമിന്റെയും ഹവ്വായുടെയും ജീവിതം എങ്ങനെയുള്ളത് ആയിരുന്നു?
ആദാമിനും ഹവ്വായ്ക്കും എന്തു സംഭവിച്ചു തുടങ്ങി, എന്തുകൊണ്ട്?
ആദാമിന്റെയും ഹവ്വായുടെയും മക്കൾ വയസ്സുചെന്ന് മരിക്കേണ്ടി വരുമായിരുന്നത് എന്തുകൊണ്ട്?
ആദാമും ഹവ്വായും യഹോവയെ അനുസരിച്ചിരുന്നെങ്കിൽ അവരുടെയും മക്കളുടെയും ജീവിതം എങ്ങനെയുള്ളത് ആയിരിക്കുമായിരുന്നു?
ഹവ്വായുടെ അനുസരണക്കേട് അവൾക്കു വേദന വരുത്തിയത് എങ്ങനെ?
ആദാമിന്റെയും ഹവ്വായുടെയും ആദ്യത്തെ രണ്ടു മക്കളുടെ പേര് എന്ത്?
ചിത്രത്തിൽ കാണുന്ന മറ്റു കുട്ടികൾ ആരാണ്?
കൂടുതലായ ചോദ്യങ്ങൾ:
ഉല്പത്തി 3:16-23; 4:1, 2 വായിക്കുക.
(എ) ഭൂമിയുടെമേലുള്ള ശാപം ആദാമിനെ ബാധിച്ചത് എങ്ങനെ? (ഉല്പ. 3:17-19; റോമ. 8:20, 22)
(ബി) “ജീവനുള്ളവൾ” എന്ന അർഥമുള്ള ഹവ്വാ എന്ന പേര് അനുയോജ്യമായിരുന്നത് എന്തുകൊണ്ട്? (ഉല്പ. 3:20)
(സി) പാപം ചെയ്തതിനുശേഷം പോലും യഹോവ ആദാമിനോടും ഹവ്വായോടും പരിഗണന കാണിച്ചത് എങ്ങനെ? (ഉല്പ. 3:7, 21)
വെളിപ്പാടു 21:3-5 വായിക്കുക.
ഇവിടെനിന്ന് എന്തെല്ലാം കാര്യങ്ങൾ തുടച്ചുനീക്കപ്പെടാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?
കഥ 6
ഒരു നല്ല മകനും ഒരു ദുഷ്ട മകനും
കയീനും ഹാബെലും വളർന്നപ്പോൾ ആരായിത്തീർന്നു?
കയീനും ഹാബെലും യഹോവയ്ക്ക് എന്തു സമ്മാനം കൊണ്ടുവരുന്നു?
യഹോവയ്ക്ക് ഹാബെലിന്റെ സമ്മാനം ഇഷ്ടമാകാനും കയീന്റേത് ഇഷ്ടമാകാതിരിക്കാനുമുള്ള കാരണമെന്ത്?
കയീൻ എങ്ങനെയുള്ളവനാണ്, യഹോവ അവനെ തിരുത്താൻ ശ്രമിക്കുന്നത് എങ്ങനെ?
വയലിൽ മറ്റാരുമില്ലാത്തപ്പോൾ കയീൻ തന്റെ അനുജനെ എന്താണു ചെയ്യുന്നത്?
സഹോദരനെ കൊന്നുകഴിഞ്ഞ് കയീന് എന്തു സംഭവിച്ചെന്നു പറയുക.
കൂടുതലായ ചോദ്യങ്ങൾ:
ഉല്പത്തി 4:2-26 വായിക്കുക.
(എ) കയീൻ പോകുന്നത് അപകടത്തിലേക്കാണ് എന്ന് യഹോവ അവനു പറഞ്ഞുകൊടുത്തത് എങ്ങനെ? (ഉല്പ. 4:7)
(ബി) കയീൻ തന്റെ ഹൃദയത്തിലുള്ളത് വെളിപ്പെടുത്തിയത് എങ്ങനെ? (ഉല്പ. 4:9)
(സി) നിഷ്കളങ്ക രക്തം ചൊരിയുന്നതു സംബന്ധിച്ച് യഹോവയുടെ വീക്ഷണമെന്ത്? (ഉല്പ. 4:10; യെശ. 26:21)
1 യോഹന്നാൻ 3:11, 12 വായിക്കുക.
(എ) കയീന് വളരെയധികം ദേഷ്യമുണ്ടാകാൻ കാരണമെന്ത്, അത് ഇന്നു നമുക്ക് ഒരു മുന്നറിയിപ്പായിരിക്കുന്നത് എങ്ങനെ? (ഉല്പ. 4:4, 5; സദൃ. 14:30; 28:22)
(ബി) നമ്മുടെ കുടുംബാംഗങ്ങളിൽ ആർക്കും യഹോവയെ ഇഷ്ടമില്ലാത്തപ്പോൾപ്പോലും നമുക്ക് അവനെ ആരാധിക്കാൻ കഴിയുമെന്ന് ബൈബിൾ കാണിക്കുന്നത് എങ്ങനെ? (സങ്കീ. 27:10; മത്താ. 10:21, 22)
യോഹന്നാൻ 11:25 വായിക്കുക.
നീതി നിമിത്തം മരിക്കേണ്ടിവരുന്നവരെക്കുറിച്ച് യഹോവ എന്ത് ഉറപ്പാണ് നൽകുന്നത്? (യോഹ. 5:24)
കഥ 7
ധൈര്യമുള്ള ഒരു മനുഷ്യൻ
ഹാനോക്ക് വ്യത്യസ്തനായിരുന്നത് ഏതു വിധത്തിൽ?
ഹാനോക്കിന്റെ കാലത്തെ ആളുകൾ വഷളായ ഒട്ടേറെ കാര്യങ്ങൾ ചെയ്തത് എന്തുകൊണ്ടാണ്?
ആളുകൾ എന്തൊക്കെ ദുഷ്ട കാര്യങ്ങളാണു ചെയ്തുകൊണ്ടിരുന്നത്? (ചിത്രം കാണുക.)
ഹാനോക്കിനു ധൈര്യം ഉണ്ടായിരിക്കേണ്ടിയിരുന്നത് എന്തുകൊണ്ട്?
അന്നൊക്കെ ആളുകൾ എത്ര കാലം ജീവിച്ചിരുന്നു, എന്നാൽ ഹാനോക്ക് എത്ര വയസ്സുവരെ ജീവിച്ചു?
ഹാനോക്ക് മരിച്ചുകഴിഞ്ഞ് എന്തു സംഭവിച്ചു?
കൂടുതലായ ചോദ്യങ്ങൾ:
ഉല്പത്തി 5:21-24, 27 വായിക്കുക.
(എ) ഹാനോക്കിന് യഹോവയുമായി ഏതു തരത്തിലുള്ള ബന്ധമാണ് ഉണ്ടായിരുന്നത്? (ഉല്പ. 5:24)
(ബി) ബൈബിൾ ചരിത്രമനുസരിച്ച് ഏറ്റവും കൂടുതൽ കാലം ഭൂമിയിൽ ജീവിച്ചിരുന്ന മനുഷ്യൻ ആര്, മരിക്കുമ്പോൾ അദ്ദേഹത്തിന് എത്ര വയസ്സുണ്ടായിരുന്നു? (ഉല്പ. 5:27)
ഉല്പത്തി 6:5 വായിക്കുക.
ഹാനോക്കിന്റെ മരണശേഷം ഭൂമിയിലെ അവസ്ഥകൾ എത്രത്തോളം വഷളായി, ഇതുമായി നമ്മുടെ നാളിന് എന്തു സാമ്യം ഉണ്ട്? (2 തിമൊ. 3:13)
എബ്രായർ 11:5 വായിക്കുക.
ഹാനോക്കിന്റെ ഏതു ഗുണം ദൈവത്തെ “പ്രസാദിപ്പിച്ചു” അഥവാ സന്തോഷിപ്പിച്ചു, അതിന് എന്തു ഫലമുണ്ടായി? (ഉല്പ. 5:22)
യൂദാ 14, 15 വായിക്കുക.
വരാനിരിക്കുന്ന അർമഗെദോൻ യുദ്ധത്തെക്കുറിച്ച് ആളുകൾക്കു മുന്നറിയിപ്പു കൊടുക്കുമ്പോൾ ഇന്നു ക്രിസ്ത്യാനികൾക്ക് ഹാനോക്കിന്റെ ധൈര്യം അനുകരിക്കാൻ കഴിയുന്നതെങ്ങനെ? (2 തിമൊ. 4:2; എബ്രാ. 13:6)
കഥ 8
ഭൂമിയിൽ രാക്ഷസന്മാർ
ദൈവത്തിന്റെ ദൂതന്മാരിൽ ചിലർ സാത്താൻ പറയുന്നതു കേട്ടപ്പോൾ എന്തു സംഭവിച്ചു?
ചില ദൂതന്മാർ സ്വർഗത്തിലെ തങ്ങളുടെ വേല ഉപേക്ഷിച്ച് ഭൂമിയിലേക്കു വന്നത് എന്തുകൊണ്ട്?
ദൂതന്മാർ ഭൂമിയിലേക്കു വന്ന് മനുഷ്യ ശരീരം എടുക്കുന്നത് തെറ്റായിരുന്നത് എന്തുകൊണ്ട്?
ദൂതന്മാരുടെ കുട്ടികളുടെ പ്രത്യേകത എന്തായിരുന്നു?
നിങ്ങൾക്കു ചിത്രത്തിൽ കാണാൻ കഴിയുന്നതുപോലെ, ദൂതന്മാരുടെ മക്കൾ രാക്ഷസന്മാരായിത്തീർന്നപ്പോൾ എന്താണു ചെയ്തത്?
ഹാനോക്കിനു ശേഷം ഭൂമിയിൽ ജീവിച്ചിരുന്ന നല്ല മനുഷ്യൻ ആര്, ദൈവം അവനെ ഇഷ്ടപ്പെടാൻ കാരണമെന്ത്?
കൂടുതലായ ചോദ്യങ്ങൾ:
ഉല്പത്തി 6:1-8 വായിക്കുക.
നമ്മൾ ചെയ്യുന്ന കാര്യങ്ങൾ യഹോവയെ ബാധിക്കുന്നവിധം സംബന്ധിച്ച് ഉല്പത്തി 6:6 എന്തു വെളിപ്പെടുത്തുന്നു? (സങ്കീ. 78:40, 41; സദൃ. 27:11)
യൂദാ 6 വായിക്കുക.
നോഹയുടെ നാളുകളിലെ, സ്വർഗത്തിലെ ‘തങ്ങളുടെ വാഴ്ച കാത്തുകൊള്ളാഞ്ഞ’ ദൂതന്മാർ ഇന്നു നമുക്ക് ഒരു മുന്നറിയിപ്പായിരിക്കുന്നത് എങ്ങനെ? (1 കൊരി. 3:5-9; 2 പത്രൊ. 2:4, 9, 10)
കഥ 9
നോഹ ഒരു പെട്ടകം പണിയുന്നു
നോഹയുടെ കുടുംബത്തിൽ എത്ര പേർ ഉണ്ടായിരുന്നു, അവന്റെ മൂന്നു പുത്രന്മാരുടെ പേര് എന്ത്?
എന്ത് അസാധാരണ കാര്യം ചെയ്യാനാണ് ദൈവം നോഹയോടു പറഞ്ഞത്, എന്തുകൊണ്ട്?
പെട്ടകത്തെപ്പറ്റി നോഹ അയൽക്കാരോടു പറഞ്ഞപ്പോൾ അവർ എങ്ങനെ പ്രതികരിച്ചു?
മൃഗങ്ങളെ എന്തു ചെയ്യാനാണ് ദൈവം നോഹയോടു പറഞ്ഞത്?
ദൈവം പെട്ടകത്തിന്റെ വാതിൽ അടച്ച ശേഷം നോഹയും കുടുംബവും എന്തു ചെയ്യേണ്ടിയിരുന്നു?
കൂടുതലായ ചോദ്യങ്ങൾ:
ഉല്പത്തി 6:9-22 വായിക്കുക.
(എ) നോഹയെ സത്യദൈവത്തിന്റെ ഒരു മുഖ്യ ആരാധകനാക്കിത്തീർത്തത് എന്ത്? (ഉല്പ. 6:9, 22)
(ബി) യഹോവ അക്രമത്തെ എങ്ങനെയാണു കാണുന്നത്, ഈ അറിവ് വിനോദം തിരഞ്ഞെടുക്കുമ്പോൾ നമ്മെ എങ്ങനെ ബാധിക്കണം? (ഉല്പ. 6:11, 12; സങ്കീ. 11:5)
(സി) യഹോവയുടെ സംഘടനയിൽനിന്നു മാർഗനിർദേശം ലഭിക്കുമ്പോൾ നമുക്ക് എങ്ങനെ നോഹയെ അനുകരിക്കാൻ കഴിയും? (ഉല്പ. 6:22; 1 യോഹ. 5:3)
ഉല്പത്തി 7:1-9 വായിക്കുക.
അപൂർണ മനുഷ്യനായിരുന്ന നോഹയെ യഹോവ നീതിമാനായി കണക്കാക്കി എന്ന വസ്തുത ഇന്നു നമ്മെ പ്രോത്സാഹിപ്പിക്കുന്നത് എങ്ങനെ? (ഉല്പ. 7:1; സദൃ. 10:16; യെശ. 26:7)
കഥ 10
മഹാപ്രളയം
മഴ തുടങ്ങിക്കഴിഞ്ഞ് ആർക്കും പെട്ടകത്തിൽ കയറാൻ കഴിയാതിരുന്നത് എന്തുകൊണ്ട്?
എത്ര രാത്രിയും പകലും മഴ പെയ്യാൻ യഹോവ ഇടയാക്കി, വെള്ളം എത്രത്തോളം ഉയർന്നു?
വെള്ളം ഭൂമിയെ മൂടാൻ തുടങ്ങിയപ്പോൾ പെട്ടകത്തിന് എന്തു സംഭവിച്ചു?
പ്രളയത്തിൽ രാക്ഷസന്മാർ രക്ഷപ്പെട്ടോ, അവരുടെ പിതാക്കന്മാർക്ക് എന്തു സംഭവിച്ചു?
അഞ്ചു മാസം കഴിഞ്ഞപ്പോൾ പെട്ടകത്തിന് എന്തു സംഭവിച്ചു?
നോഹ ഒരു മലങ്കാക്കയെ പെട്ടകത്തിനു പുറത്തേക്കു വിട്ടത് എന്തിന്?
വെള്ളം ഇറങ്ങിയെന്ന് നോഹ മനസ്സിലാക്കിയത് എങ്ങനെ?
നോഹയും കുടുംബവും ഒരു വർഷത്തിൽ കൂടുതൽ പെട്ടകത്തിൽ ആയിരുന്നതിനുശേഷം യഹോവ നോഹയോട് എന്താണു പറഞ്ഞത്?
കൂടുതലായ ചോദ്യങ്ങൾ:
ഉല്പത്തി 7:10-24 വായിക്കുക.
(എ) ഭൂമിയിലെ ജീവനാശം എത്ര പൂർണമായിരുന്നു? (ഉല്പ. 7:23)
(ബി) പ്രളയജലം ഇറങ്ങാൻ എത്ര കാലം എടുത്തു? (ഉല്പ. 7:24)
ഉല്പത്തി 8:1-17 വായിക്കുക.
ഭൂമിയെക്കുറിച്ച് യഹോവയ്ക്ക് ആദ്യം ഉണ്ടായിരുന്ന ഉദ്ദേശ്യത്തിനു മാറ്റം വന്നിട്ടില്ലെന്ന് ഉല്പത്തി 8:17 കാണിക്കുന്നതെങ്ങനെ? (ഉല്പ. 1:22)
1 പത്രൊസ് 3:19, 20 വായിക്കുക.
(എ) മത്സരികളായ ദൂതന്മാർ സ്വർഗത്തിലേക്കു തിരിച്ചു പോയപ്പോൾ അവർക്ക് എന്തു ശിക്ഷാവിധിയാണു ലഭിച്ചത്? (യൂദാ 6)
(ബി) നോഹയെയും കുടുംബത്തെയും കുറിച്ചുള്ള വിവരണം, തന്റെ ജനത്തെ വിടുവിക്കാനുള്ള പ്രാപ്തി യഹോവയ്ക്ക് ഉണ്ടെന്ന നമ്മുടെ ഉറപ്പിനെ ശക്തമാക്കുന്നത് എങ്ങനെ? (2 പത്രൊ. 2:9)
കഥ 11
ആദ്യത്തെ മഴവില്ല്
ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ, പെട്ടകത്തിനു പുറത്തുവന്നപ്പോൾ നോഹ ആദ്യമായി ചെയ്തത് എന്തായിരുന്നു?
പ്രളയത്തിനു ശേഷം ദൈവം നോഹയ്ക്കും കുടുംബത്തിനും എന്തു കൽപ്പന നൽകി?
ദൈവം എന്തു വാഗ്ദാനം ചെയ്തു?
ഒരു മഴവില്ലു കാണുമ്പോൾ, അതു നമ്മെ എന്തിനെക്കുറിച്ച് ഓർമിപ്പിക്കണം?
കൂടുതലായ ചോദ്യങ്ങൾ:
ഉല്പത്തി 8:18-22 വായിക്കുക.
(എ) ഇന്നു നമുക്ക് എങ്ങനെയാണ് ദൈവത്തിന് “സൌരഭ്യവാസന” നൽകാൻ കഴിയുന്നത്? (ഉല്പ. 8:21; എബ്രാ. 13:15, 16)
(ബി) മനുഷ്യന്റെ ഹൃദയനിലയെക്കുറിച്ച് യഹോവ എന്താണു പറയുന്നത്? അതുകൊണ്ട് നാം എന്തു ശ്രദ്ധിക്കേണ്ടതുണ്ട്? (ഉല്പ. 8:21; മത്താ. 15:18, 19)
ഉല്പത്തി 9:9-17 വായിക്കുക.
(എ) ഭൂമിയിലെ സകല ജീവജാലങ്ങളോടും യഹോവ എന്തു നിയമം അഥവാ ഉടമ്പടി ചെയ്തു? (ഉല്പ. 9:10, 11)
(ബി) മഴവിൽ ഉടമ്പടി എത്ര കാലത്തേക്കുള്ളതായിരുന്നു? (ഉല്പ. 9:16)
കഥ 12
മനുഷ്യർ ഒരു വലിയ ഗോപുരം പണിയുന്നു
നിമ്രോദ് ആരായിരുന്നു, ദൈവത്തിന് അവനെ ഇഷ്ടമായിരുന്നോ?
ചിത്രത്തിൽ കാണുന്നതുപോലെ ആളുകൾ ഇഷ്ടികകൾ ഉണ്ടാക്കിയത് എന്തിനായിരുന്നു?
ഗോപുരം പണി യഹോവയ്ക്ക് ഇഷ്ടമില്ലാതിരുന്നത് എന്തുകൊണ്ട്?
ആളുകൾ ഗോപുരം പണി നിറുത്തിക്കളയാൻ ദൈവം ഇടയാക്കിയത് എങ്ങനെ?
എന്തായിരുന്നു ആ നഗരത്തിന്റെ പേര്, ആ പേരിന്റെ അർഥമെന്തായിരുന്നു?
ദൈവം ഭാഷ കലക്കിയപ്പോൾ ആളുകൾക്കെല്ലാം എന്തു സംഭവിച്ചു?
കൂടുതലായ ചോദ്യങ്ങൾ:
ഉല്പത്തി 10:1, 8-10 വായിക്കുക.
നിമ്രോദ് എങ്ങനെയുള്ളവനായിരുന്നു? നമുക്ക് ഇത് എന്തു മുന്നറിയിപ്പു നൽകുന്നു? (സദൃ. 3:31, NW)
ഉല്പത്തി 11:1-9 വായിക്കുക.
ഗോപുരം പണിതതിന്റെ പിന്നിലെ ലക്ഷ്യം എന്തായിരുന്നു? ആ പദ്ധതി ഒരിക്കലും വിജയിക്കുമായിരുന്നില്ല എന്നു പറയാൻ കഴിയുന്നത് എന്തുകൊണ്ട്? (ഉല്പ. 11:4; സദൃ. 16:18; യോഹ. 5:44)
കഥ 13
അബ്രാഹാം—ദൈവത്തിന്റെ സ്നേഹിതൻ
ഊർ പട്ടണത്തിൽ ജീവിച്ചിരുന്നവർ എങ്ങനെയുള്ളവർ ആയിരുന്നു?
ചിത്രത്തിൽ കാണിച്ചിരിക്കുന്ന ഈ മനുഷ്യൻ ആരാണ്, അവൻ ജനിച്ചത് എപ്പോഴാണ്, അവൻ എവിടെയാണു താമസിച്ചിരുന്നത്?
എന്തു ചെയ്യാനാണ് ദൈവം അബ്രാഹാമിനോട് പറഞ്ഞത്?
അബ്രാഹാം ദൈവത്തിന്റെ സ്നേഹിതൻ എന്ന് അറിയപ്പെടാൻ ഇടയായത് എന്തുകൊണ്ടാണ്?
അബ്രാഹാം ഊരിൽനിന്നു പോയപ്പോൾ ആരെല്ലാം കൂടെപ്പോയി?
അബ്രാഹാം കനാൻ ദേശത്ത് എത്തിയപ്പോൾ ദൈവം അവനോട് എന്താണു പറഞ്ഞത്?
അബ്രാഹാമിന് 99 വയസ്സായപ്പോൾ ദൈവം അവന് എന്തു വാഗ്ദാനമാണു നൽകിയത്?
കൂടുതലായ ചോദ്യങ്ങൾ:
ഉല്പത്തി 11:27-32 വായിക്കുക.
(എ) അബ്രാഹാമും ലോത്തും തമ്മിലുള്ള ബന്ധം എന്തായിരുന്നു? (ഉല്പ. 11:27)
(ബി) കനാനിലേക്ക് തന്റെ കുടുംബത്തെ കൊണ്ടുവന്നതിനുള്ള ബഹുമതി തേരഹിനാണ് നൽകുന്നതെങ്കിലും, വാസ്തവത്തിൽ അബ്രാഹാമാണ് അതിനു മുൻകൈ എടുത്തത് എന്ന് നമുക്ക് എങ്ങനെ അറിയാം, അവൻ അങ്ങനെ ചെയ്തത് എന്തുകൊണ്ട്? (ഉല്പ. 11:31; പ്രവൃ. 7:2-4)
ഉല്പത്തി 12:1-7 വായിക്കുക.
അബ്രാഹാം കനാൻദേശത്ത് എത്തിച്ചേർന്നപ്പോൾ അബ്രാഹാമിനോട് നേരത്തേ ചെയ്ത ഉടമ്പടിയിൽ യഹോവ എന്തുംകൂടെ ഉൾപ്പെടുത്തി? (ഉല്പ. 12:7)
ഉല്പത്തി 17:1-8, 15-17 വായിക്കുക.
(എ) അബ്രാമിന് 99 വയസ്സായപ്പോൾ അവന്റെ പേരിന് എന്തു മാറ്റം ഉണ്ടായി, എന്തുകൊണ്ട്? (ഉല്പ. 17:5)
(ബി) യഹോവ സാറായ്ക്ക് എന്ത് ഭാവി അനുഗ്രഹങ്ങൾ വാഗ്ദാനം ചെയ്തു? (ഉല്പ. 17:15, 16)
ഉല്പത്തി 18:9-19 വായിക്കുക.
(എ) ഉല്പത്തി 18:19 അനുസരിച്ച് പിതാക്കന്മാർക്ക് എന്തെല്ലാം ഉത്തരവാദിത്വങ്ങളാണ് ഉള്ളത്? (ആവ. 6:6, 7; എഫെ. 6:4)
(ബി) യഹോവയിൽനിന്നു നമുക്ക് ഒന്നും ഒളിക്കാൻ കഴിയില്ലെന്ന് സാറായുടെ ഏത് അനുഭവം നമ്മെ പഠിപ്പിക്കുന്നു? (ഉല്പ. 18:12, 15; സങ്കീ. 44:21)
കഥ 14
ദൈവം അബ്രാഹാമിന്റെ വിശ്വാസം പരീക്ഷിക്കുന്നു
അബ്രാഹാമിനോട് ദൈവം എന്തു വാഗ്ദാനം ചെയ്തു, ആ വാഗ്ദാനം ദൈവം നിവർത്തിച്ചത് എങ്ങനെ?
ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ, ദൈവം അബ്രാഹാമിന്റെ വിശ്വാസം പരീക്ഷിച്ചത് എങ്ങനെയാണ്?
ദൈവം നൽകിയ കൽപ്പനയുടെ കാരണം മനസ്സിലായില്ലെങ്കിൽപ്പോലും അബ്രാഹാം എന്തു ചെയ്തു?
തന്റെ മകനെ കൊല്ലാനായി അബ്രാഹാം കത്തി എടുത്തപ്പോൾ എന്തു സംഭവിച്ചു?
അബ്രാഹാമിനു ദൈവത്തിലുണ്ടായിരുന്ന വിശ്വാസം എത്ര ശക്തമായിരുന്നു?
അബ്രാഹാമിന് യാഗം കഴിക്കാനായി ദൈവം എന്തു നൽകി, എങ്ങനെ?
കൂടുതലായ ചോദ്യങ്ങൾ:
ഉല്പത്തി 21:1-7 വായിക്കുക.
അബ്രാഹാം തന്റെ മകനെ എട്ടാം ദിവസം പരിച്ഛേദന ചെയ്യിച്ചത് എന്തുകൊണ്ടായിരുന്നു? (ഉല്പ. 17:10-12; 21:4)
ഉല്പത്തി 22:1-18 വായിക്കുക.
യിസ്ഹാക് തന്റെ പിതാവായ അബ്രാഹാമിനു കീഴ്പെട്ടിരുന്നത് എങ്ങനെ, ഇത് ഇതിലും പ്രാധാന്യമുള്ള വരാനിരുന്ന ഒരു സംഭവത്തിലേക്കു വിരൽചൂണ്ടിയത് എങ്ങനെ? (ഉല്പ. 22:7-9; 1 കൊരി. 5:7; ഫിലി. 2:8, 9)
കഥ 15
ലോത്തിന്റെ ഭാര്യ പുറകോട്ടു നോക്കി
ലോത്തും അബ്രാഹാമും വേർപിരിഞ്ഞത് എന്തുകൊണ്ട്?
ലോത്ത് താമസത്തിനായി സൊദോം തിരഞ്ഞെടുത്തത് എന്തുകൊണ്ട്?
സൊദോമിലെ ആളുകൾ എങ്ങനെയുള്ളവരായിരുന്നു?
രണ്ടു ദൂതന്മാർ ലോത്തിന് എന്തു മുന്നറിയിപ്പു നൽകി?
ലോത്തിന്റെ ഭാര്യ ഒരു ഉപ്പുതൂണായി മാറിയത് എന്തുകൊണ്ട്?
ലോത്തിന്റെ ഭാര്യക്കു സംഭവിച്ചതിൽനിന്നും നമുക്ക് എന്തു പാഠം പഠിക്കാൻ കഴിയും?
കൂടുതലായ ചോദ്യങ്ങൾ:
ഉല്പത്തി 13:5-13 വായിക്കുക.
വ്യക്തികൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്ന കാര്യത്തിൽ നമുക്ക് അബ്രാഹാമിൽനിന്ന് എന്തു പഠിക്കാൻ കഴിയും? (ഉല്പ. 13:8, 9; റോമ. 12:10; ഫിലി. 2:3, 4)
ഉല്പത്തി 18:20-33 വായിക്കുക.
യഹോവയും യേശുവും നീതിപൂർവം ന്യായംവിധിക്കും എന്നതിന് അബ്രാഹാമിനോടുള്ള യഹോവയുടെ ഇടപെടലുകൾ എന്ത് ഉറപ്പു നൽകുന്നു? (ഉല്പ. 18:25, 26; മത്താ. 25:31-33)
ഉല്പത്തി 19:1-29 വായിക്കുക.
(എ) സ്വവർഗസംഭോഗത്തെക്കുറിച്ചുള്ള ദൈവത്തിന്റെ വീക്ഷണം സംബന്ധിച്ച് ഈ ബൈബിൾ വിവരണം എന്താണു കാണിക്കുന്നത്? (ഉല്പ. 19:5, 13; ലേവ്യ. 20:13)
(ബി) ദൈവത്തിന്റെ മാർഗനിർദേശത്തോട് അബ്രാഹാമും ലോത്തും പ്രതികരിച്ച രീതിയിൽ നാം എന്തു വ്യത്യാസം കാണുന്നു, നമുക്ക് ഇതിൽനിന്ന് എന്തു പഠിക്കാൻ കഴിയും? (ഉല്പ. 19:15, 16, 19, 20; 22:3)
ലൂക്കൊസ് 17:28-32 വായിക്കുക.
ഭൗതിക സ്വത്തുക്കളോട് ലോത്തിന്റെ ഭാര്യക്കുണ്ടായിരുന്ന മനോഭാവം എന്തായിരുന്നു, ഇത് നമുക്ക് ഒരു മുന്നറിയിപ്പ് ആയിരിക്കുന്നത് എങ്ങനെ? (ലൂക്കൊ. 12:15; 17:31, 32; മത്താ. 6:19-21, 25)
2 പത്രൊസ് 2:6-8 വായിക്കുക.
ലോത്തിനെപ്പോലെ, നമുക്കു ചുറ്റുമുള്ള ഭക്തികെട്ട ലോകത്തെക്കുറിച്ചുള്ള നമ്മുടെ മനോഭാവം എന്തായിരിക്കണം? (യെഹെ. 9:4; 1 യോഹ. 2:15-17)
കഥ 16
യിസ്ഹാക്കിന് ഒരു നല്ല ഭാര്യയെ കിട്ടുന്നു
ചിത്രത്തിൽ കാണിച്ചിരിക്കുന്ന പുരുഷനും സ്ത്രീയും ആരാണ്?
തന്റെ മകന് ഒരു ഭാര്യയെ കിട്ടുന്നതിന് അബ്രാഹാം എന്തു ചെയ്തു, എന്തുകൊണ്ട്?
അബ്രാഹാമിന്റെ ദാസന്റെ പ്രാർഥനയ്ക്ക് ഉത്തരം കിട്ടിയത് എങ്ങനെയായിരുന്നു?
യിസ്ഹാക്കിനെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവോ എന്നു ചോദിച്ചപ്പോൾ റിബെക്കാ എന്തു പറഞ്ഞു?
യിസ്ഹാക്കിനെ വീണ്ടും സന്തോഷവാനാക്കിയത് എന്തായിരുന്നു?
കൂടുതലായ ചോദ്യങ്ങൾ:
ഉല്പത്തി 24:1-67 വായിക്കുക.
(എ) അബ്രാഹാമിന്റെ ദാസനെ കിണറ്റുകരയിൽവെച്ചു കണ്ടപ്പോൾ ഏതു നല്ല ഗുണങ്ങളാണു റിബെക്കാ പ്രകടമാക്കിയത്? (ഉല്പ. 24:17-20; സദൃ. 31:17, 31)
(ബി) യിസ്ഹാക്കിന്റെ വിവാഹക്കാര്യത്തിൽ അബ്രാഹാം ചെയ്ത ക്രമീകരണം ഇന്നു ക്രിസ്ത്യാനികൾക്ക് എന്തു നല്ല ദൃഷ്ടാന്തം വെക്കുന്നു? (ഉല്പ. 24:37, 38; 1 കൊരി. 7:39; 2 കൊരി. 6:14)
(സി) യിസ്ഹാക് ചെയ്തതുപോലെ നാം ധ്യാനിക്കുന്നതിനു സമയം കണ്ടെത്തേണ്ടത് എന്തുകൊണ്ട്? (ഉല്പ. 24:63; സങ്കീ. 77:12; ഫിലി. 4:8)
കഥ 17
വ്യത്യസ്തരായ ഇരട്ടകൾ
ഏശാവും യാക്കോബും ആരായിരുന്നു, അവർ വ്യത്യസ്തരായിരുന്നത് എങ്ങനെ?
വല്യപ്പനായ അബ്രാഹാം മരിക്കുമ്പോൾ ഏശാവിനും യാക്കോബിനും എത്ര വയസ്സായിരുന്നു?
തന്റെ അപ്പനെയും അമ്മയെയും വളരെ ദുഃഖിപ്പിച്ച എന്താണ് ഏശാവ് ചെയ്തത്?
ഏശാവിന് തന്റെ സഹോദരനായ യാക്കോബിനോടു കടുത്ത ദേഷ്യം തോന്നിയത് എന്തുകൊണ്ട്?
യിസ്ഹാക് തന്റെ മകനായ യാക്കോബിനോട് എന്തു ചെയ്യാനാണു പറഞ്ഞത്?
കൂടുതലായ ചോദ്യങ്ങൾ:
ഉല്പത്തി 25:5-11, 20-34 വായിക്കുക.
(എ) റിബെക്കായുടെ രണ്ടു പുത്രന്മാരെക്കുറിച്ച് യഹോവ എന്താണു മുൻകൂട്ടി പറഞ്ഞത്? (ഉല്പ. 25:23)
(ബി) ജ്യേഷ്ഠാവകാശം സംബന്ധിച്ച് ഏശാവിനും യാക്കോബിനും എന്തു വ്യത്യസ്ത വീക്ഷണങ്ങളായിരുന്നു ഉണ്ടായിരുന്നത്? (ഉല്പ. 25:31-34)
ഉല്പത്തി 26:34, 35; 27:1-46 28:1-5 വായിക്കുക.
(എ) ആത്മീയ കാര്യങ്ങളോടുള്ള ഏശാവിന്റെ വിലമതിപ്പില്ലായ്മ എങ്ങനെയാണ് പ്രകടമായത്? (ഉല്പ. 26:34, 35; 27:46)
(ബി) യാക്കോബിന് ദൈവത്തിന്റെ അനുഗ്രഹം കിട്ടാൻ തക്കവണ്ണം എന്തു ചെയ്യാനാണ് യിസ്ഹാക് അവനോടു പറഞ്ഞത്? (ഉല്പ. 28:1-4)
എബ്രായർ 12:16, 17 വായിക്കുക.
വിശുദ്ധകാര്യങ്ങളോട് അവജ്ഞ കാണിക്കുന്നവർക്കു ലഭിക്കുന്ന പരിണതഫലം സംബന്ധിച്ച് ഏശാവിന്റെ ദൃഷ്ടാന്തം എന്തു പ്രകടമാക്കുന്നു?
കഥ 18
യാക്കോബ് ഹാരാനിലേക്കു പോകുന്നു
ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്ന യുവതി ആരാണ്, യാക്കോബ് അവൾക്കുവേണ്ടി എന്തു ചെയ്തു?
റാഹേലിനെ വിവാഹം കഴിക്കാൻ യാക്കോബ് എന്തു ചെയ്യാൻ തയ്യാറായിരുന്നു?
യാക്കോബിനു റാഹേലിനെ വിവാഹം കഴിക്കാൻ സമയമായപ്പോൾ ലാബാൻ എന്താണു ചെയ്തത്?
യാക്കോബ് റാഹേലിനെ തന്റെ ഭാര്യയായി കിട്ടാൻ എന്തു ചെയ്യാമെന്നു സമ്മതിച്ചു?
കൂടുതലായ ചോദ്യങ്ങൾ:
ഉല്പത്തി 29:1-30 വായിക്കുക.
(എ) ലാബാൻ കബളിപ്പിച്ചപ്പോഴും യാക്കോബ് എങ്ങനെയാണു മാന്യമായി പെരുമാറിയത്, നമുക്ക് ഇതിൽനിന്ന് എന്തു പഠിക്കാൻ കഴിയും? (ഉല്പ. 25:27; 29:26-28; മത്താ. 5:37)
(ബി) ഒരാളോടു തോന്നുന്ന യഥാർഥ സ്നേഹവും വെറും ഭ്രമവും തമ്മിലുള്ള വ്യത്യാസം യാക്കോബിന്റെ ദൃഷ്ടാന്തം പ്രകടമാക്കുന്നത് എങ്ങനെ? (ഉല്പ. 29:18, 20, 30; ഉത്ത. 8:6)
(സി) യാക്കോബിന്റെ കുടുംബത്തിന്റെ ഭാഗമായിത്തീരുകയും അവനു പുത്രന്മാരെ പ്രസവിക്കുകയും ചെയ്ത നാലു സ്ത്രീകൾ ആരെല്ലാം? (ഉല്പ. 29:23, 24, 28, 29)
കഥ 19
യാക്കോബിന്റെ വലിയ കുടുംബം
യാക്കോബിന്റെ ആദ്യഭാര്യ ലേയയ്ക്കു ജനിച്ച ആറു പുത്രന്മാരുടെ പേരുകൾ എന്തെല്ലാം?
ലേയയുടെ ദാസി സിൽപ്പയ്ക്ക് ഏതു രണ്ടു പുത്രന്മാർ ജനിച്ചു?
റാഹേലിന്റെ ദാസി ബിൽഹ യാക്കോബിനു പ്രസവിച്ച രണ്ടു പുത്രന്മാരുടെ പേരുകൾ എന്തായിരുന്നു?
റാഹേലിനു ജനിച്ച രണ്ടു പുത്രന്മാരുടെ പേരുകൾ എന്തായിരുന്നു, രണ്ടാമത്തെ മകൻ ജനിച്ചപ്പോൾ എന്തു സംഭവിച്ചു?
ചിത്രം അനുസരിച്ച് യാക്കോബിന് എത്ര പുത്രന്മാർ ഉണ്ടായിരുന്നു, അവരിൽ നിന്ന് ഏതു ജനത ഉത്ഭവിച്ചു?
കൂടുതലായ ചോദ്യങ്ങൾ:
ഉല്പത്തി 29:32-35; 30:1-26; 35:16-19 വായിക്കുക.
യാക്കോബിന്റെ 12 പുത്രന്മാരുടെ കാര്യത്തിൽ കാണുന്നതുപോലെ, പുരാതന കാലത്ത് എബ്രായ ബാലന്മാർക്കു പേരിടുന്നത് മിക്കവാറും എങ്ങനെയായിരുന്നു?
ഉല്പത്തി 37:35 വായിക്കുക.
ദീനായുടെ പേരു മാത്രമേ ബൈബിളിൽ പറഞ്ഞിട്ടുള്ളൂ എങ്കിലും, യാക്കോബിന് ഒന്നിലധികം പുത്രിമാർ ഉണ്ടായിരുന്നെന്നു നമുക്കെങ്ങനെ അറിയാം? (ഉല്പ. 37:34, 35)
കഥ 20
ദീനാ കുഴപ്പത്തിൽ അകപ്പെടുന്നു
തങ്ങളുടെ മക്കൾ കനാൻദേശത്തുനിന്നു വിവാഹം കഴിക്കാൻ അബ്രാഹാമും യിസ്ഹാക്കും ആഗ്രഹിക്കാതിരുന്നത് എന്തുകൊണ്ടായിരുന്നു?
തന്റെ മകൾ കനാൻദേശത്തെ പെൺകുട്ടികളോടു കൂട്ടുകൂടാൻ പോകുന്നത് യാക്കോബിന് ഇഷ്ടമായിരുന്നോ?
ചിത്രത്തിൽ ദീനായെത്തന്നെ നോക്കിനിൽക്കുന്ന പുരുഷൻ ആരാണ്, അവൻ എന്തു മോശമായ കാര്യം ചെയ്തു?
സംഭവിച്ചതിനെക്കുറിച്ചു കേട്ടപ്പോൾ ദീനായുടെ സഹോദരന്മാരായ ശിമെയോനും ലേവിയും എന്തു ചെയ്തു?
ശിമെയോനും ലേവിയും ചെയ്തത് യാക്കോബിന് ഇഷ്ടമുള്ള കാര്യമായിരുന്നോ?
കുടുംബത്തിലെ പ്രശ്നങ്ങൾ എല്ലാം തുടങ്ങിയത് എങ്ങനെയായിരുന്നു?
കൂടുതലായ ചോദ്യങ്ങൾ:
ഉല്പത്തി 34:1-31 വായിക്കുക.
(എ) ദീനാ കനാൻദേശത്തെ പെൺകുട്ടികളെ കാണാൻ പോയത് ഒരു ഒറ്റപ്പെട്ട സംഭവമായിരുന്നോ? വിശദീകരിക്കുക. (ഉല്പ. 34:1, NW)
(ബി) തന്റെ ചാരിത്ര്യം നഷ്ടമായതിൽ ദീനായും ഒരു പരിധിവരെ കുറ്റക്കാരിയായിരുന്നത് എന്തുകൊണ്ട്? (ഗലാ. 6:7)
(സി) ദീനായുടെ ദൃഷ്ടാന്തം ഒരു മുന്നറിയിപ്പായി ചെവിക്കൊണ്ടിരിക്കുന്നു എന്ന് ഇന്നത്തെ ചെറുപ്പക്കാർക്ക് എങ്ങനെ കാണിക്കാൻ കഴിയും? (സദൃ. 13:20; 1 കൊരി. 15:33; 1 യോഹ. 5:19)
കഥ 21
യോസേഫിന്റെ ജ്യേഷ്ഠന്മാർ അവനെ വെറുക്കുന്നു
യോസേഫിന്റെ ജ്യേഷ്ഠന്മാർക്ക് അവനോട് അസൂയയായിരുന്നത് എന്തുകൊണ്ട്, അതുകൊണ്ട് അവർ എന്തു ചെയ്തു?
യോസേഫിനെ എന്തു ചെയ്യാനാണ് അവന്റെ ജ്യേഷ്ഠന്മാർ ആഗ്രഹിക്കുന്നത്, എന്നാൽ രൂബേൻ എന്തു പറയുന്നു?
ഇശ്മായേല്യ കച്ചവടക്കാർ അതുവഴി വന്നപ്പോൾ എന്തു സംഭവിക്കുന്നു?
യോസേഫ് മരിച്ചുപോയെന്നു പിതാവിനെ ധരിപ്പിക്കാൻ അവന്റെ ജ്യേഷ്ഠന്മാർ എന്തു ചെയ്യുന്നു?
കൂടുതലായ ചോദ്യങ്ങൾ:
ഉല്പത്തി 37:1-35 വായിക്കുക.
(എ) സഭയിലുള്ളവർ ചെയ്യുന്ന തെറ്റുകളെക്കുറിച്ച് റിപ്പോർട്ടു ചെയ്യുന്ന കാര്യത്തിൽ ക്രിസ്ത്യാനികൾക്കു യോസേഫിന്റെ ദൃഷ്ടാന്തം എങ്ങനെ അനുകരിക്കാൻ കഴിയും? (ഉല്പ. 37:2; ലേവ്യ. 5:1; 1 കൊരി. 1:11)
(ബി) യോസേഫിനോടു വഞ്ചനകാണിക്കാൻ അവന്റെ ജ്യേഷ്ഠന്മാരെ പ്രേരിപ്പിച്ചത് എന്തായിരുന്നു? (ഉല്പ. 37:11, 18; സദൃ. 27:4, NW; യാക്കോ. 3:14-16)
(സി) ദുഃഖം വരുമ്പോൾ സാധാരണ ചെയ്യാറുള്ള ഏതു കാര്യമാണ് യാക്കോബ് ചെയ്തത്? (ഉല്പ. 37:35)
കഥ 22
യോസേഫിനെ തടവിലാക്കുന്നു
ഈജിപ്തിലേക്കു കൊണ്ടുപോയപ്പോൾ യോസേഫിന് എത്ര വയസ്സുണ്ടായിരുന്നു, അവിടെ ചെല്ലുമ്പോൾ എന്തു സംഭവിക്കുന്നു?
യോസേഫ് തടവിലായത് എങ്ങനെയാണ്?
തടവറയിൽ അവന് എന്ത് ഉത്തരവാദിത്വം ലഭിക്കുന്നു?
തടവിൽവെച്ച് ഫറവോന്റെ പാനപാത്രവാഹകനും അപ്പക്കാരനും വേണ്ടി യോസേഫ് എന്താണു ചെയ്യുന്നത്?
പാനപാത്രവാഹകൻ മോചിതനായിക്കഴിഞ്ഞ് എന്തു സംഭവിക്കുന്നു?
കൂടുതലായ ചോദ്യങ്ങൾ:
ഉല്പത്തി 39:1-23 വായിക്കുക.
യോസേഫിന്റെ കാലത്ത് വ്യഭിചാരത്തെ കുറ്റംവിധിക്കുന്ന എഴുതപ്പെട്ട നിയമങ്ങൾ ഒന്നും ഇല്ലായിരുന്നെങ്കിലും ഫറവോന്റെ ഭാര്യയുടെ സമീപത്തുനിന്ന് ഓടിയകലാൻ അവനെ പ്രേരിപ്പിച്ചത് എന്തായിരുന്നു? (ഉല്പ. 2:24; 20:3; 39:9)
ഉല്പത്തി 40:1-23 വായിക്കുക.
(എ) പാനപാത്രവാഹകന്റെ സ്വപ്നത്തെക്കുറിച്ചും അതിന് യഹോവ യോസേഫിനു നൽകിയ വ്യാഖ്യാനത്തെക്കുറിച്ചും ചുരുക്കിപ്പറയുക. (ഉല്പ. 40:9-13)
(ബി) അപ്പക്കാരൻ കണ്ട സ്വപ്നവും അതിന്റെ അർഥവും എന്തായിരുന്നു? (ഉല്പ. 40:16-19)
(സി) വിശ്വസ്തനും വിവേകിയുമായ അടിമ ഇന്നു യോസേഫിന്റെ മനോഭാവം അനുകരിച്ചിരിക്കുന്നത് എങ്ങനെ? (ഉല്പ. 40:8; സങ്കീ. 36:9; യോഹ. 17:17; പ്രവൃ. 17:2, 3)
(ഡി) പിറന്നാൾ ആഘോഷങ്ങൾ സംബന്ധിച്ച് ക്രിസ്ത്യാനികൾക്ക് ഉണ്ടായിരിക്കേണ്ട വീക്ഷണത്തിലേക്ക് ഉല്പത്തി 40:20 വെളിച്ചം വീശുന്നത് എങ്ങനെ? (സഭാ. 7:1; മർക്കൊ. 6:21-28)
കഥ 23
ഫറവോന്റെ സ്വപ്നങ്ങൾ
ഒരു രാത്രിയിൽ ഫറവോന് എന്തു സംഭവിക്കുന്നു?
പാനപാത്രവാഹകൻ ഒടുവിൽ യോസേഫിനെ ഓർത്തത് എന്തുകൊണ്ടാണ്?
ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ, ഏതു രണ്ടു സ്വപ്നങ്ങളാണ് ഫറവോൻ കണ്ടത്?
സ്വപ്നങ്ങളുടെ അർഥം എന്താണെന്നാണ് യോസേഫ് പറയുന്നത്?
ഫറവോൻ കഴിഞ്ഞാൽ ഈജിപ്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയായി യോസേഫ് മാറുന്നത് എങ്ങനെ?
യോസേഫിന്റെ ജ്യേഷ്ഠന്മാർ ഈജിപ്തിലേക്കു വരുന്നത് എന്തുകൊണ്ട്, അവർ അവനെ തിരിച്ചറിയാത്തത് എന്തുകൊണ്ട്?
യോസേഫ് ഏതു സ്വപ്നത്തിന്റെ കാര്യമാണ് ഓർക്കുന്നത്, എന്തു മനസ്സിലാക്കാൻ അത് അവനെ സഹായിക്കുന്നു?
കൂടുതലായ ചോദ്യങ്ങൾ:
ഉല്പത്തി 41:1-57 വായിക്കുക.
(എ) യോസേഫ് യഹോവയിലേക്കു ശ്രദ്ധ ക്ഷണിച്ചത് എങ്ങനെ, ഇന്നു ക്രിസ്ത്യാനികൾക്ക് ഏതു വിധത്തിൽ അവന്റെ ദൃഷ്ടാന്തം അനുകരിക്കാൻ കഴിയും? (ഉല്പ. 41:16, 25, 28; മത്താ. 5:16; 1 പത്രൊ. 2:12)
(ബി) ഭക്ഷ്യസമൃദ്ധിയുടെ ഏഴുവർഷവും അതിനെ തുടർന്നുവന്ന കടുത്ത ക്ഷാമത്തിന്റെ ഏഴുവർഷവും, ഇന്നത്തെ യഹോവയുടെ ജനത്തിന്റെ ആത്മീയ അവസ്ഥയും ക്രൈസ്തവലോകത്തിന്റെ അവസ്ഥയും തമ്മിലുള്ള വ്യത്യാസം കൃത്യമായി കാണിക്കുന്നത് എങ്ങനെ? (ഉല്പ. 41:29, 30; ആമോ. 8:11, 12)
ഉല്പത്തി 42:1-8; 50:20 വായിക്കുക.
ഒരു വ്യക്തിയുടെ സ്ഥാനത്തോട് ആദരവും ബഹുമാനവും കാണിക്കുന്നതിന് അയാളുടെ മുമ്പിൽ കുമ്പിടുന്നത് ഒരു ദേശത്തെ ആചാരമാണെങ്കിൽ യഹോവയുടെ ദാസന്മാർ അങ്ങനെ ചെയ്യുന്നതു തെറ്റാണോ? (ഉല്പ. 42:6)
കഥ 24
യോസേഫ് തന്റെ സഹോദരന്മാരെ പരീക്ഷിക്കുന്നു
യോസേഫ് തന്റെ ജ്യേഷ്ഠന്മാർ ഒറ്റുകാരാണെന്ന് പറയുന്നത് എന്തുകൊണ്ട്?
ഈജിപ്തിലേക്കു പോകാൻ യാക്കോബ് തന്റെ ഇളയമകൻ ബെന്യാമീനെ അനുവദിക്കുന്നത് എന്തുകൊണ്ട്?
യോസേഫിന്റെ വെള്ളികൊണ്ടുള്ള പാനപാത്രം ബെന്യാമീന്റെ ചാക്കിൽ വരുന്നത് എങ്ങനെ?
ബെന്യാമീനെ മോചിപ്പിച്ചു കിട്ടാൻ യഹൂദ എന്തു പറയുന്നു?
യോസേഫിന്റെ ജ്യേഷ്ഠന്മാർക്ക് എന്തു മാറ്റമാണു വന്നിരിക്കുന്നത്?
കൂടുതലായ ചോദ്യങ്ങൾ:
ഉല്പത്തി 42:9-38 വായിക്കുക.
ഉല്പത്തി 42:18-ലെ യോസേഫിന്റെ വാക്കുകൾ ഇന്ന് യഹോവയുടെ സംഘടനയിലെ ഉത്തരവാദിത്വ സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്ക് ഒരു നല്ല ഓർമിപ്പിക്കലായിരിക്കുന്നത് ഏതു വിധത്തിൽ? (നെഹെ. 5:15; 2 കൊരി. 7:1, 2)
ഉല്പത്തി 43:1-34 വായിക്കുക.
(എ) ആദ്യജാതൻ രൂബേൻ ആയിരുന്നെങ്കിലും എപ്പോഴും സഹോദരന്മാർക്കുവേണ്ടി സംസാരിച്ചത് യഹൂദ ആയിരുന്നെന്നു വ്യക്തമാകുന്നത് എങ്ങനെ? (ഉല്പ. 43:3, 8, 9; 44:14, 18; 1 ദിന. 5:2)
(ബി) യോസേഫ് തന്റെ സഹോദരന്മാരെ പരീക്ഷിച്ചത് എങ്ങനെയാണ്, എന്തുകൊണ്ട്? (ഉല്പ. 43:33, 34)
ഉല്പത്തി 44:1-34 വായിക്കുക.
(എ) തന്നെ സഹോദരന്മാർ തിരിച്ചറിയാതിരിക്കാനുള്ള സൂത്രത്തിന്റെ ഭാഗമായി യോസേഫ് താൻ എങ്ങനെയുള്ള ഒരാളാണെന്നു നടിച്ചു? (ഉല്പ. 44:5, 15; ലേവ്യ. 19:26)
(ബി) നേരത്തെ തങ്ങളുടെ സഹോദരനോടു കാണിച്ച അസൂയ നിറഞ്ഞ മനോഭാവം പൊയ്പോയിരിക്കുന്നുവെന്നു യോസേഫിന്റെ സഹോദരന്മാർ വ്യക്തമാക്കിയത് എങ്ങനെ? (ഉല്പ. 44:13, 33, 34)
കഥ 25
യാക്കോബിന്റെ കുടുംബം ഈജിപ്തിലേക്കു പോകുന്നു
താൻ ആരാണെന്ന് യോസേഫ് തന്റെ സഹോദരന്മാരോടു പറയുമ്പോൾ എന്തു സംഭവിക്കുന്നു?
തന്റെ സഹോദരന്മാരോട് അവൻ ദയാപൂർവം എന്തു വിശദീകരിക്കുന്നു?
യോസേഫിന്റെ സഹോദരന്മാർ വന്നിട്ടുണ്ടെന്നു കേൾക്കുമ്പോൾ ഫറവോൻ എന്തു പറയുന്നു?
ഈജിപ്തിലേക്കു വന്നപ്പോൾ യോസേഫിന്റെ കുടുംബം എത്ര വലുതായിരുന്നു?
യാക്കോബിന്റെ കുടുംബം എങ്ങനെ അറിയപ്പെടാൻ തുടങ്ങി, എന്തുകൊണ്ട്?
കൂടുതലായ ചോദ്യങ്ങൾ:
ഉല്പത്തി 45:1-28 വായിക്കുക.
തന്റെ ദാസന്മാരെ ദ്രോഹിക്കാനായി ചെയ്യുന്ന കാര്യങ്ങളെ നന്മയിലേക്കു തിരിച്ചുവിടാൻ യഹോവയ്ക്കു കഴിയുമെന്ന് യോസേഫിനെക്കുറിച്ചുള്ള ബൈബിൾ വിവരണം കാണിക്കുന്നത് എങ്ങനെ? (ഉല്പ. 45:5-8; യെശ. 8:10; ഫിലി. 1:12-14)
ഉല്പത്തി 46:1-27 വായിക്കുക.
ഈജിപ്തിലേക്കുള്ള യാത്രാമധ്യേ യഹോവ യാക്കോബിന് എന്ത് ഉറപ്പാണു നൽകുന്നത്? (ഉല്പ. 46:1-4)
കഥ 26
ഇയ്യോബ് ദൈവത്തോടു വിശ്വസ്തൻ
ഇയ്യോബ് ആരായിരുന്നു?
സാത്താൻ എന്തു ചെയ്യാൻ ശ്രമിച്ചു, അവൻ വിജയിച്ചോ?
എന്തു ചെയ്യാനാണ് യഹോവ സാത്താന് അനുവാദം നൽകിയത്, എന്തുകൊണ്ട്?
‘ദൈവത്തെ ശപിച്ചിട്ടു മരിക്കുക’ എന്ന് ഇയ്യോബിന്റെ ഭാര്യ പറഞ്ഞത് എന്തുകൊണ്ടായിരുന്നു? (ചിത്രം കാണുക.)
രണ്ടാമത്തെ ചിത്രത്തിൽ കാണാൻ കഴിയുന്നതുപോലെ യഹോവ ഇയ്യോബിനെ അനുഗ്രഹിച്ചത് എങ്ങനെ, എന്തുകൊണ്ട്?
നാം ഇയ്യോബിനെപ്പോലെ യഹോവയോടു വിശ്വസ്തരായിരുന്നാൽ നമുക്ക് എന്ത് അനുഗ്രഹങ്ങൾ ലഭിക്കും?
കൂടുതലായ ചോദ്യങ്ങൾ:
ഇയ്യോബ് 1:1-22 വായിക്കുക.
ക്രിസ്ത്യാനികൾക്ക് ഇന്ന് ഇയ്യോബിനെ അനുകരിക്കാൻ കഴിയുന്നത് എങ്ങനെ? (ഇയ്യോ. 1:1; ഫിലി. 2:15; 2 പത്രൊ. 3:14)
ഇയ്യോബ് 2:1-13 വായിക്കുക.
സാത്താൻ വരുത്തിയ പീഡനത്തോട് ഇയ്യോബും അവന്റെ ഭാര്യയും തികച്ചും വ്യത്യസ്തമായ ഏതു വിധങ്ങളിൽ പ്രതികരിച്ചു? (ഇയ്യോ. 2:9, 10; സദൃ. 19:3; മീഖാ 7:7; മലാ. 3:14)
ഇയ്യോബ് 42:10-17 വായിക്കുക.
(എ) വിശ്വസ്തമായ ജീവിതഗതി പിന്തുടർന്നതിനാൽ ഇയ്യോബിനു കിട്ടിയ പ്രതിഫലവും യേശുവിനു കിട്ടിയതും തമ്മിലുള്ള സമാനതകൾ എന്തെല്ലാം? (ഇയ്യോ. 42:12; ഫിലി. 2:9-11)
(ബി) ദൈവത്തോടു ദൃഢവിശ്വസ്തത പാലിച്ചതിൽ ഇയ്യോബിനു കിട്ടിയ അനുഗ്രഹങ്ങൾ കണ്ട് നാം പ്രോത്സാഹിതരാകുന്നത് എങ്ങനെ? (ഇയ്യോ. 42:10, 12; എബ്രാ. 6:10; യാക്കോ. 1:2-4, 12; 5:11)
കഥ 27
ഒരു ദുഷ്ടരാജാവ് ഈജിപ്ത് ഭരിക്കുന്നു
ചിത്രത്തിൽ ചാട്ടയുമായി നിൽക്കുന്ന മനുഷ്യൻ ആരാണ്, ആരെയാണ് അയാൾ അടിക്കുന്നത്?
യോസേഫിന്റെ മരണശേഷം ഇസ്രായേല്യർക്ക് എന്തു സംഭവിച്ചു?
ഈജിപ്തുകാർ ഇസ്രായേല്യരെ ഭയന്നത് എന്തുകൊണ്ട്?
പ്രസവ സമയത്ത് ഇസ്രായേല്യ അമ്മമാരെ സഹായിച്ച സ്ത്രീകൾക്ക് ഫറവോൻ എന്ത് ആജ്ഞയാണു നൽകിയത്?
കൂടുതലായ ചോദ്യങ്ങൾ:
പുറപ്പാടു 1:6-22 വായിക്കുക.
(എ) അബ്രാഹാമിനോടുള്ള തന്റെ വാഗ്ദാനം യഹോവ നിവൃത്തിയേറ്റാൻ തുടങ്ങിയത് ഏതു വിധത്തിൽ? (പുറ. 1:7; ഉല്പ. 12:2; പ്രവൃ. 7:17)
(ബി) എബ്രായ സൂതികർമിണികൾ ജീവന്റെ പവിത്രതയോട് ആദരവു കാണിച്ചത് എങ്ങനെ? (പുറ. 1:17; ഉല്പ. 9:6)
(സി) യഹോവയോടു വിശ്വസ്തത കാണിച്ചതു നിമിത്തം സൂതികർമിണികൾക്കു പ്രതിഫലം കിട്ടിയത് എങ്ങനെ? (പുറ. 1:20, 21; സദൃ. 19:17)
(ഡി) വാഗ്ദാനം ചെയ്യപ്പെട്ട അബ്രാഹാമ്യ സന്തതിയെക്കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യത്തെ വിഫലമാക്കാൻ സാത്താൻ ശ്രമിച്ചത് എങ്ങനെ? (പുറ. 1:22; മത്താ. 2:16)
കഥ 28
ശിശുവായ മോശെ സംരക്ഷിക്കപ്പെട്ട വിധം
ചിത്രത്തിൽ കാണുന്ന കുഞ്ഞ് ആരാണ്, അവൻ ആരുടെ വിരലിലാണു പിടിച്ചിരിക്കുന്നത്?
തന്റെ കുഞ്ഞ് കൊല്ലപ്പെടാതിരിക്കേണ്ടതിന് മോശെയുടെ അമ്മ എന്താണു ചെയ്യുന്നത്?
ചിത്രത്തിൽ കാണുന്ന ഈ കൊച്ചുപെൺകുട്ടി ആരാണ്, അവൾ എന്തു ചെയ്തു?
ഫറവോന്റെ പുത്രി കുഞ്ഞിനെ കണ്ടെത്തിയപ്പോൾ മിര്യാം എന്താണു പറഞ്ഞത്?
മോശെയുടെ അമ്മയോടു രാജകുമാരി എന്തു പറഞ്ഞു?
കൂടുതലായ ചോദ്യം:
പുറപ്പാടു 2:1-10 വായിക്കുക.
മോശെയുടെ ശൈശവത്തിൽ അവനെ പരിശീലിപ്പിക്കാനും പഠിപ്പിക്കാനുമുള്ള ഏത് അവസരമാണ് അവന്റെ അമ്മയ്ക്കു ലഭിച്ചത്, ഇത് ഇന്ന് മാതാപിതാക്കൾക്ക് എന്തു ദൃഷ്ടാന്തം വെക്കുന്നു? (പുറ. 2:9, 10; ആവ. 6:6-9; സദൃ. 22:6; എഫെ. 6:4; 2 തിമൊ. 3:15)
കഥ 29
മോശെ ഓടിപ്പോയതിന്റെ കാരണം
മോശെ വളർന്നത് എവിടെയായിരുന്നു, അവനു തന്റെ മാതാപിതാക്കളെക്കുറിച്ച് എന്ത് അറിയാമായിരുന്നു?
മോശെക്ക് 40 വയസ്സ് ഉണ്ടായിരുന്നപ്പോൾ അവൻ എന്തു ചെയ്തു?
വഴക്കുണ്ടാക്കിയ ഒരു ഇസ്രായേല്യനോട് മോശെ എന്താണു പറഞ്ഞത്, അതിന് അയാൾ എന്തു മറുപടി നൽകി?
മോശെ ഈജിപ്തിൽനിന്ന് ഓടിപ്പോയത് എന്തുകൊണ്ടാണ്?
മോശെ എവിടേക്കാണ് ഓടിപ്പോയത്, അവൻ അവിടെ ആരെ കണ്ടുമുട്ടി?
ഈജിപ്തിൽനിന്ന് ഓടിപ്പോയതിനു ശേഷമുള്ള 40 വർഷം അവൻ എന്തു ചെയ്തു?
കൂടുതലായ ചോദ്യങ്ങൾ:
പുറപ്പാടു 2:11-25 വായിക്കുക.
മോശെക്ക് ഈജിപ്തുകാരുടെ ജ്ഞാനപ്രകാരമുള്ള വിദ്യാഭ്യാസം വർഷങ്ങളോളം ലഭിച്ചിരുന്നെങ്കിലും യഹോവയോടും അവന്റെ ജനത്തോടുമുള്ള തന്റെ വിശ്വസ്തത മോശെ എങ്ങനെയാണു പ്രകടമാക്കിയത്? (പുറ. 2:11, 12; എബ്രാ. 11:24)
പ്രവൃത്തികൾ 7:22-29 വായിക്കുക.
ഇസ്രായേല്യരെ ഈജിപ്തിന്റെ അടിമത്തത്തിൽനിന്നു വിടുവിക്കാനുള്ള മോശെയുടെ സ്വന്തം ശ്രമത്തിൽനിന്ന് നമുക്ക് എന്തു പാഠം ഉൾക്കൊള്ളാൻ കഴിയും? (പ്രവൃ. 7:23-25; 1 പത്രൊ. 5:6, 10)
കഥ 30
കത്തിജ്ജ്വലിക്കുന്ന മുൾച്ചെടി
ചിത്രത്തിൽ കാണുന്ന മലയുടെ പേരെന്താണ്?
മോശെ തന്റെ ആടുകളുമായി മലയിൽ കയറിച്ചെന്നപ്പോൾ കണ്ട അസാധാരണ കാഴ്ചയെക്കുറിച്ചു വിവരിക്കുക.
കത്തിജ്ജ്വലിക്കുന്ന മുൾച്ചെടിയിൽനിന്നു കേട്ട ശബ്ദം എന്താണു പറഞ്ഞത്, അത് ആരുടെ ശബ്ദമായിരുന്നു?
തന്റെ ജനത്തെ ഈജിപ്തിൽനിന്നും പുറത്തു കൊണ്ടുവരുന്നത് മോശെയായിരിക്കും എന്നു ദൈവം പറഞ്ഞപ്പോൾ അവന്റെ മറുപടി എന്തായിരുന്നു?
ആരാണു തന്നെ അയച്ചതെന്നു ജനം ചോദിക്കുമ്പോൾ എന്തു മറുപടി നൽകണമെന്നാണു ദൈവം മോശെയോടു പറഞ്ഞത്?
ദൈവമാണു മോശെയെ അയച്ചത് എന്ന് അവന് എങ്ങനെ തെളിയിക്കാൻ കഴിയുമായിരുന്നു?
കൂടുതലായ ചോദ്യങ്ങൾ:
പുറപ്പാടു 3:1-22 വായിക്കുക.
ഒരു ദിവ്യാധിപത്യ നിയമനം നിറവേറ്റാൻ നാം യോഗ്യരല്ലെന്നു നമുക്കു തോന്നുന്നെങ്കിലും യഹോവ നമ്മെ പിന്തുണയ്ക്കും എന്നതിന് മോശെയുടെ അനുഭവം നമുക്ക് ഉറപ്പു നൽകുന്നത് എങ്ങനെ? (പുറ. 3:11, 13; 2 കൊരി. 3:5, 6)
പുറപ്പാടു 4:1-20 വായിക്കുക.
(എ) മോശെ മിദ്യാനിൽ ചെലവഴിച്ച 40 വർഷംകൊണ്ട് അവന്റെ മനോഭാവത്തിന് എന്തു മാറ്റമാണു വന്നത്, സഭയിൽ പദവികൾ എത്തിപ്പിടിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതിൽനിന്ന് എന്തു പാഠം ഉൾക്കൊള്ളാൻ കഴിയും? (പുറ. 2:11, 12; 4:10, 13; മീഖാ 6:8; 1 തിമൊ. 3:1, 6, 10)
(ബി) തന്റെ സംഘടന മുഖേന യഹോവ നമുക്കു ശിക്ഷണം നൽകിയാലും മോശെയുടെ അനുഭവം നമുക്ക് എന്ത് ഉറപ്പു നൽകുന്നു? (പുറ. 4:12-14; സങ്കീ. 103:14; എബ്രാ. 12:4-11)
കഥ 31
മോശെയും അഹരോനും ഫറവോനെ ചെന്നുകാണുന്നു
മോശെയും അഹരോനും കാണിച്ച അത്ഭുതങ്ങൾക്ക് ഇസ്രായേല്യരുടെമേൽ എന്തു ഫലമുണ്ടായി?
മോശെയും അഹരോനും ഫറവോനോട് എന്തു പറഞ്ഞു, ഫറവോന്റെ മറുപടി എന്തായിരുന്നു?
ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ, അഹരോൻ തന്റെ വടി നിലത്തിട്ടപ്പോൾ എന്തു സംഭവിച്ചു?
യഹോവ ഫറവോനെ ഒരു പാഠം പഠിപ്പിച്ചത് എങ്ങനെ, ഫറവോൻ എങ്ങനെ പ്രതികരിച്ചു?
പത്താമത്തെ ബാധയ്ക്കു ശേഷം എന്തു സംഭവിച്ചു?
കൂടുതലായ ചോദ്യങ്ങൾ:
പുറപ്പാടു 4:27-31; 5:1-23 വായിക്കുക.
“ഞാൻ യഹോവയെ അറികയില്ല” എന്നു ഫറവോൻ പറഞ്ഞപ്പോൾ അവൻ എന്താണ് അർഥമാക്കിയത്? (പുറ. 5:2; 1 ശമൂ. 2:12; റോമ. 1:21)
പുറപ്പാടു 6:1-13, 26-30 വായിക്കുക.
(എ) അബ്രാഹാമിനും, യിസ്ഹാക്കിനും, യാക്കോബിനും യഹോവ തന്നെത്തന്നെ വെളിപ്പെടുത്താതിരുന്നത് ഏത് അർഥത്തിലാണ്? (പുറ. 3:13, 14; 6:3; ഉല്പ. 12:8)
(ബി) തനിക്കു നിയോഗിച്ചുതന്ന നിയമനം നിർവഹിക്കാൻ താൻ അപ്രാപ്തനാണെന്നു മോശെക്കു തോന്നിയെങ്കിലും യഹോവ മോശെയെത്തന്നെ ഉപയോഗിച്ചുവെന്നറിയുന്നത് നമ്മെ എങ്ങനെ ബാധിക്കുന്നു? (പുറ. 6:12, 30; ലൂക്കൊ. 21:13-15)
പുറപ്പാടു 7:1-13 വായിക്കുക.
(എ) ഫറവോനോട് യഹോവയുടെ ന്യായവിധികൾ ധൈര്യത്തോടെ ഘോഷിച്ചുകൊണ്ടു മോശെയും അഹരോനും യഹോവയുടെ ഇന്നത്തെ ദാസന്മാർക്ക് എന്തു മാതൃകയാണു വെച്ചത്? (പുറ. 7:2, 3, 6; പ്രവൃ. 4:29-31)
(ബി) യഹോവ താൻ ഈജിപ്തിലെ ദൈവങ്ങളെക്കാൾ ശക്തനാണെന്നു തെളിയിച്ചത് എങ്ങനെ? (പുറ. 7:12; 1 ദിന. 29:12)
കഥ 32
10 ബാധകൾ
ഇവിടെ കൊടുത്തിരിക്കുന്ന ചിത്രങ്ങൾ നോക്കി, യഹോവ ഈജിപ്തിന്മേൽ വരുത്തിയ ആദ്യത്തെ മൂന്നു ബാധകളെക്കുറിച്ചു വിവരിക്കുക.
ആദ്യ മൂന്നു ബാധകളും മറ്റു ബാധകളും തമ്മിൽ എന്തു വ്യത്യാസം ഉണ്ടായിരുന്നു?
നാലാമത്തെയും അഞ്ചാമത്തെയും ആറാമത്തെയും ബാധകൾ ഏതെല്ലാമായിരുന്നു?
ഏഴാമത്തെയും എട്ടാമത്തെയും ഒമ്പതാമത്തെയും ബാധകളെക്കുറിച്ചു വിവരിക്കുക.
പത്താമത്തെ ബാധയ്ക്കുമുമ്പ് എന്തു ചെയ്യാനാണ് യഹോവ ഇസ്രായേല്യരോടു പറഞ്ഞത്?
പത്താമത്തെ ബാധ എന്തായിരുന്നു, അതിനുശേഷം എന്തു സംഭവിച്ചു?
കൂടുതലായ ചോദ്യങ്ങൾ:
പുറപ്പാടു 7:19-8:23 വായിക്കുക.
(എ) യഹോവ വരുത്തിയ ആദ്യ രണ്ടു ബാധകൾ അനുകരിക്കാൻ ഫറവോന്റെ മന്ത്രവാദികൾക്കും കഴിഞ്ഞെങ്കിലും മൂന്നാമത്തെ ബാധയെത്തുടർന്ന് അവർക്ക് എന്തു സമ്മതിക്കേണ്ടിവന്നു? (പുറ. 8:18, 19; മത്താ. 12:24-28)
(ബി) തന്റെ ജനത്തെ സംരക്ഷിക്കാനുള്ള യഹോവയുടെ പ്രാപ്തി നാലാമത്തെ ബാധയിലൂടെ പ്രകടമായത് എങ്ങനെ? ഇത് അറിയുന്നത് ‘മഹോപദ്രവത്തെ’ നേരിടാനിരിക്കുന്ന ദൈവജനത്തെ എങ്ങനെ ശക്തീകരിക്കും? (പുറ. 8:22, 23; വെളി. 7:13, 14; 2 ദിന. 16:9)
പുറപ്പാടു 8:24; 9:3, 6, 10, 11, 14, 16, 23-25; 10:13-15, 21-23 വായിക്കുക.
(എ) പത്തു ബാധകൾ ഏതു രണ്ടു കൂട്ടങ്ങൾ തമ്മിലുള്ള വ്യത്യാസം തുറന്നുകാട്ടി. ആ കൂട്ടങ്ങളെ നാം ഇന്നു വീക്ഷിക്കുന്നതിനെ ഇത് എങ്ങനെ ബാധിക്കണം? (പുറ. 8:10, 18, 19; 9:14)
(ബി) സാത്താനെ ഇന്നുവരെ തുടരാൻ യഹോവ അനുവദിച്ചിരിക്കുന്നതിന്റെ കാരണം മനസ്സിലാക്കാൻ പുറപ്പാടു 9:16 നമ്മെ സഹായിക്കുന്നത് എങ്ങനെ? (റോമ. 9:21, 22, 24)
പുറപ്പാടു 12:21-32 വായിക്കുക.
പെസഹാ അനേകർക്കും രക്ഷ സാധ്യമാക്കിയത് എങ്ങനെ, അത് എന്തിലേക്കു വിരൽചൂണ്ടി? (പുറ. 12:21-23; യോഹ. 1:29; റോമ. 5:18, 19, 21; 1 കൊരി. 5:7)
കഥ 33
ചെങ്കടൽ കടക്കുന്നു
എത്ര ഇസ്രായേല്യ പുരുഷന്മാരാണ് സ്ത്രീകളോടും കുട്ടികളോടും കൂടെ ഈജിപ്തിൽനിന്നു പുറപ്പെട്ടത്, അവരോടൊപ്പം മറ്റാരുംകൂടെ പോന്നു?
ഇസ്രായേല്യരെ വിട്ടയച്ചു കഴിഞ്ഞപ്പോൾ ഫറവോന് എന്തു തോന്നി, അവൻ എന്തു ചെയ്തു?
തന്റെ ജനത്തെ ഈജിപ്തുകാർ ആക്രമിക്കുന്നതു തടയാൻ യഹോവ എന്താണു ചെയ്തത്?
ചെങ്കടലിനു നേരെ മോശെ വടിനീട്ടിയപ്പോൾ എന്തു സംഭവിച്ചു, ഇസ്രായേല്യർ എന്തു ചെയ്തു?
ഇസ്രായേല്യരുടെ പുറകേ കടലിലേക്കു കുതിച്ച ഈജിപ്തുകാർക്ക് എന്തു സംഭവിച്ചു?
രക്ഷപ്പെട്ടതിൽ തങ്ങൾ സന്തുഷ്ടരും യഹോവയോടു നന്ദിയുള്ളവരുമാണെന്ന് ഇസ്രായേല്യർ പ്രകടമാക്കിയത് എങ്ങനെ?
കൂടുതലായ ചോദ്യങ്ങൾ:
പുറപ്പാടു 12:33-36 വായിക്കുക.
വർഷങ്ങളോളം ഈജിപ്തുകാരുടെ അടിമത്തത്തിലായിരുന്ന തന്റെ ജനത്തിന് അവരുടെ അധ്വാനഫലം ലഭിച്ചെന്ന് യഹോവ ഉറപ്പുവരുത്തിയത് എങ്ങനെ? (പുറ. 3:21, 22; 12:35, 36)
പുറപ്പാടു 14:1-31 വായിക്കുക.
പുറപ്പാടു 14:13, 14-ൽ രേഖപ്പെടുത്തിയിരിക്കുന്ന മോശെയുടെ വാക്കുകൾ അർമഗെദോൻ യുദ്ധത്തിനു സാക്ഷ്യം വഹിക്കാനിരിക്കുന്ന യഹോവയുടെ ഇന്നത്തെ ദാസന്മാരെ എങ്ങനെ ബാധിക്കുന്നു? (2 ദിന. 20:17; സങ്കീ. 91:8)
പുറപ്പാടു 15:1-8, 20, 21 വായിക്കുക.
(എ) യഹോവയുടെ ദാസന്മാർ അവനു സ്തുതിഗീതങ്ങൾ പാടേണ്ടത് എന്തുകൊണ്ട്? (പുറ. 15:1, 2; സങ്കീ. 105:2, 3; വെളി. 15:3, 4)
(ബി) യഹോവയെ സ്തുതിക്കുന്ന കാര്യത്തിൽ ഇന്നത്തെ ക്രിസ്തീയ സ്ത്രീകൾക്കായി മിര്യാമും മറ്റു സ്ത്രീകളും ചെങ്കടൽക്കരയിൽവെച്ച് എന്തു ദൃഷ്ടാന്തം വെച്ചു? (പുറ. 15:20, 21; സങ്കീ. 68:11)
കഥ 34
ഒരു പുതിയതരം ഭക്ഷണം
ചിത്രത്തിൽ, ആളുകൾ എന്തു പെറുക്കിയെടുക്കുന്നതാണു കാണുന്നത്, അതിന്റെ പേര് എന്താണ്?
മന്നാ പെറുക്കിയെടുക്കുന്നതു സംബന്ധിച്ച് മോശെ ജനത്തിന് എന്തു നിർദേശമാണു നൽകിയത്?
ആറാം ദിവസം എന്തു ചെയ്യണമെന്നാണ് യഹോവ ജനത്തോടു പറയുന്നത്, എന്തുകൊണ്ട്?
ഏഴാം ദിവസത്തേക്കു മന്നാ സൂക്ഷിച്ചു വെക്കുമ്പോൾ യഹോവ എന്ത് അത്ഭുതമാണു പ്രവർത്തിക്കുന്നത്?
യഹോവ ജനത്തെ എത്ര കാലത്തോളം മന്നാകൊണ്ടു പോഷിപ്പിക്കുന്നു?
കൂടുതലായ ചോദ്യങ്ങൾ:
പുറപ്പാടു 16:1-36; സംഖ്യാപുസ്തകം 11:7-9 വായിക്കുക.
(എ) ക്രിസ്തീയ സഭയിലെ ദിവ്യാധിപത്യ നിയമനങ്ങളെ നാം ആദരിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് പുറപ്പാടു 16:8 എന്താണു കാണിച്ചുതരുന്നത്? (എബ്രാ. 13:17)
(ബി) മരുഭൂമിയിൽവെച്ച്, യഹോവയിലുള്ള ആശ്രയത്തെക്കുറിച്ച് ഇസ്രായേല്യർ ദൈനംദിനം ഓർമിപ്പിക്കപ്പെട്ടിരുന്നത് എങ്ങനെ? (പുറ. 16:14-16, 35; ആവ. 8:2, 3)
(സി) മന്നായ്ക്ക് എന്തു പ്രതീകാത്മക അർഥമാണ് യേശു നൽകിയത്, ‘സ്വർഗത്തിൽനിന്നുള്ള ഈ അപ്പത്താൽ’ നാം എങ്ങനെ പ്രയോജനം നേടുന്നു? (യോഹ. 6:31-35, 40)
യോശുവ 5:10-12 വായിക്കുക.
ഇസ്രായേല്യർ എത്ര വർഷം മന്നാ ഭക്ഷിക്കുന്നു, ഇത് അവരെ പരീക്ഷിക്കുന്നത് എങ്ങനെ, ഈ വിവരണത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാൻ കഴിയും? (പുറ. 16:35; സംഖ്യാ. 11:4-6; 1 കൊരി. 10:10, 11)
കഥ 35
യഹോവ തന്റെ നിയമങ്ങൾ നൽകുന്നു
ഈജിപ്തുവിട്ട് ഏകദേശം രണ്ടു മാസത്തിനുശേഷം ഇസ്രായേല്യർ എവിടെ കൂടാരമടിച്ച് തങ്ങുന്നു?
ജനം എന്തു ചെയ്യാൻ താൻ ആഗ്രഹിക്കുന്നുവെന്നാണ് യഹോവ പറയുന്നത്, അവരുടെ പ്രതികരണമെന്ത്?
യഹോവ മോശെക്കു രണ്ടു കൽപ്പലകകൾ നൽകുന്നത് എന്തിന്?
പത്തു കൽപ്പനകൾക്കു പുറമേ മറ്റെന്തു നിയമങ്ങൾകൂടെ യഹോവ ഇസ്രായേല്യർക്കു നൽകുന്നു?
ഏറ്റവും പ്രാധാന്യമുള്ളതെന്ന് യേശു പറഞ്ഞ രണ്ടു കൽപ്പനകൾ ഏവ?
കൂടുതലായ ചോദ്യങ്ങൾ:
പുറപ്പാടു 19:1-25; 20:1-21; 24:12-18; 31:18 വായിക്കുക.
ക്രിസ്തീയ സമർപ്പണത്തിൽ ഉൾപ്പെട്ടിരിക്കുന്നത് എന്താണെന്നു മനസ്സിലാക്കാൻ പുറപ്പാടു 19:8-ലെ വാക്കുകൾ നമ്മെ സഹായിക്കുന്നത് എങ്ങനെ? (മത്താ. 16:24; 1 പത്രൊ. 4:1-3)
ആവർത്തനപുസ്തകം 6:4-6; ലേവ്യപുസ്തകം 19:18; മത്തായി 22:36-40 വായിക്കുക.
ക്രിസ്ത്യാനികൾ ദൈവത്തോടും അയൽക്കാരനോടുമുള്ള സ്നേഹം പ്രകടമാക്കുന്നത് എങ്ങനെ? (മർക്കൊ. 6:34; പ്രവൃ. 4:20; റോമ. 15:2, NW)
കഥ 36
സ്വർണക്കാളക്കുട്ടി
ചിത്രത്തിൽ, ആളുകൾ എന്തു ചെയ്യുന്നതായാണു കാണുന്നത്, അവർ അങ്ങനെ ചെയ്യുന്നത് എന്തുകൊണ്ട്?
യഹോവയ്ക്കു ദേഷ്യം വരാൻ കാരണമെന്ത്, ജനത്തിന്റെ പ്രവൃത്തി കാണുമ്പോൾ മോശെ എന്തു ചെയ്യുന്നു?
ജനത്തിലെ പുരുഷന്മാരിൽ ചിലരോട് എന്തു ചെയ്യാനാണ് മോശെ പറയുന്നത്?
ഈ കഥ നമ്മെ എന്തു പാഠം പഠിപ്പിക്കേണ്ടതാണ്?
കൂടുതലായ ചോദ്യങ്ങൾ:
പുറപ്പാടു 32:1-35 വായിക്കുക.
(എ) സത്യാരാധനയും വ്യാജാരാധനയും കൂട്ടിക്കലർത്തുന്നതു സംബന്ധിച്ച യഹോവയുടെ മനോഭാവത്തെ ഈ വിവരണം കാണിച്ചുതരുന്നത് എങ്ങനെ? (പുറ. 32:4-6, 10; 1 കൊരി. 10:7, 11)
(ബി) സംഗീതവും നൃത്തവും പോലുള്ള വിനോദങ്ങൾ തിരഞ്ഞെടുക്കുന്നതു സംബന്ധിച്ച് ക്രിസ്ത്യാനികൾ എന്തു ശ്രദ്ധ ചെലുത്തണം? (പുറ. 32:18, 19; എഫെ. 5:15, 16; 1 യോഹ. 2:15-17)
(സി) നീതിക്കുവേണ്ടി നിലകൊള്ളുന്നതിൽ ലേവിഗോത്രം നല്ല ദൃഷ്ടാന്തം വെച്ചത് എങ്ങനെ? (പുറ. 32:25-28; സങ്കീ. 18:25)
കഥ 37
ആരാധനയ്ക്കുള്ള ഒരു കൂടാരം
ചിത്രത്തിൽ കാണുന്ന കൂടാരം എങ്ങനെ വിളിക്കപ്പെടുന്നു, അതിന്റെ ഉപയോഗമെന്ത്?
എളുപ്പത്തിൽ അഴിച്ചെടുക്കാവുന്നതുപോലെ കൂടാരം പണിയാൻ യഹോവ മോശെയോടു പറഞ്ഞത് എന്തിന്?
കൂടാരത്തിന്റെ അങ്ങേയറ്റത്തുള്ള ചെറിയ മുറിയിലെ പെട്ടി എന്താണ്, അതിനുള്ളിൽ എന്താണുള്ളത്?
മഹാപുരോഹിതനായി യഹോവ ആരെ തിരഞ്ഞെടുക്കുന്നു, മഹാപുരോഹിതൻ എന്താണു ചെയ്യുന്നത്?
കൂടാരത്തിന്റെ വലിയ മുറിയിലുള്ള മൂന്നു സാധനങ്ങളുടെ പേരു പറയുക.
സമാഗമന കൂടാരത്തിന്റെ പ്രാകാരത്തിൽ ഏതു രണ്ടു വസ്തുക്കൾ ഉണ്ട്, അവയുടെ ഉപയോഗം എന്ത്?
കൂടുതലായ ചോദ്യങ്ങൾ:
പുറപ്പാടു 25:8-40; 26:1-37; 27:1-8; 28:1 വായിക്കുക.
“സാക്ഷ്യപ്പെട്ടകത്തിന്മേൽ” ഉള്ള കെരൂബുകൾ എന്തിനെ പ്രതിനിധീകരിച്ചു? (പുറ. 25:20, 22; സംഖ്യാ. 7:89; 2 രാജാ. 19:15)
പുറപ്പാടു 30:1-10, 17-21; 34:1, 2; എബ്രായർ 9:1-5 വായിക്കുക.
(എ) സമാഗമന കൂടാരത്തിങ്കൽ ശുശ്രൂഷ ചെയ്യുന്ന പുരോഹിതന്മാർ ശാരീരിക ശുദ്ധി പാലിക്കണമെന്ന് യഹോവ ഊന്നിപ്പറഞ്ഞത് എന്തുകൊണ്ട്, അത് ഇന്ന് നമ്മെ എങ്ങനെ ബാധിക്കണം? (പുറ. 30:18-21; 40:30, 31; എബ്രാ. 10:22)
(ബി) അപ്പൊസ്തലനായ പൗലൊസ് എബ്രായ ക്രിസ്ത്യാനികൾക്കു ലേഖനം എഴുതുന്ന കാലത്ത് സമാഗമന കൂടാരവും ന്യായപ്രമാണ ഉടമ്പടിയും കാലഹരണപ്പെട്ടു എന്ന് അവൻ വ്യക്തമാക്കുന്നത് എങ്ങനെ? (എബ്രാ. 9:1, 9; 10:1)
കഥ 38
12 ഒറ്റുകാർ
ചിത്രത്തിൽ കാണുന്ന മുന്തിരിക്കുലയുടെ പ്രത്യേകത എന്ത്, അത് എവിടെ നിന്നാണു കൊണ്ടുവരുന്നത്?
മോശെ 12 ഒറ്റുകാരെ കനാനിലേക്ക് അയയ്ക്കാൻ കാരണമെന്ത്?
തിരികെ മോശെയുടെ അടുത്തു വരുമ്പോൾ പത്തു പേർ എന്തു റിപ്പോർട്ടാണു നൽകുന്നത്?
രണ്ട് ഒറ്റുകാർ യഹോവയുടെ സഹായത്തിൽ വിശ്വാസം പ്രകടമാക്കുന്നത് എങ്ങനെ, അവരുടെ പേര് എന്ത്?
യഹോവ കോപിക്കാൻ കാരണമെന്ത്, അവൻ മോശെയോട് എന്താണു പറയുന്നത്?
കൂടുതലായ ചോദ്യങ്ങൾ:
സംഖ്യാപുസ്തകം 13:1-33 വായിക്കുക.
(എ) ദേശം ഒറ്റുനോക്കാൻ ആർ തിരഞ്ഞെടുക്കപ്പെടുന്നു, അവർക്ക് എന്തിനുള്ള നല്ല അവസരമാണ് ഉണ്ടായിരുന്നത്? (സംഖ്യാ. 13:2, 3, 18-20)
(ബി) യോശുവയുടെയും കാലേബിന്റെയും വീക്ഷണം മറ്റ് ഒറ്റുകാരുടേതിൽനിന്നു വ്യത്യസ്തമായിരുന്നത് എന്തുകൊണ്ട്, ഇതു നമ്മെ എന്തു പഠിപ്പിക്കുന്നു? (സംഖ്യാ. 13:28-30; മത്താ. 17:20, 21; 2 കൊരി. 5:7)
സംഖ്യാപുസ്തകം 14:1-38 വായിക്കുക.
(എ) യഹോവയുടെ ഭൗമിക പ്രതിനിധികൾക്കെതിരെ പിറുപിറുക്കുന്നതു സംബന്ധിച്ച ഏതു മുന്നറിയിപ്പിന് നാം ചെവികൊടുക്കണം? (സംഖ്യാ. 14:2, 3, 27; മത്താ. 25:40, 45; 1 കൊരി. 10:10)
(ബി) യഹോവ തന്റെ എല്ലാ ദാസരിലും വ്യക്തിപരമായി താത്പര്യമെടുക്കുന്നുവെന്ന് സംഖ്യാപുസ്തകം 14:24 കാണിച്ചുതരുന്നത് എങ്ങനെ? (1 രാജാ. 19:18; സദൃ. 15:3)
കഥ 39
അഹരോന്റെ വടിയിൽ പൂക്കൾ ഉണ്ടാകുന്നു
മോശെയുടെയും അഹരോന്റെയും അധികാരത്തിനെതിരെ ആരാണു മത്സരിക്കുന്നത്, അവർ എന്താണു മോശെയോടു പറയുന്നത്?
കോരഹിനോടും അവന്റെ 250 അനുയായികളോടും എന്തു ചെയ്യാൻ മോശെ പറയുന്നു?
മോശെ ജനത്തോട് എന്താണു പറയുന്നത്, അവൻ സംസാരിച്ചു തീരുമ്പോൾ എന്താണു സംഭവിക്കുന്നത്?
കോരഹിനും 250 അനുയായികൾക്കും എന്തു സംഭവിക്കുന്നു?
അഹരോന്റെ പുത്രനായ എലെയാസാർ മരിച്ചുപോയ പുരുഷന്മാരുടെ ധൂപപാത്രങ്ങൾകൊണ്ട് എന്തു ചെയ്യുന്നു, എന്തുകൊണ്ട്?
എന്തുകൊണ്ടാണ് അഹരോന്റെ വടിയിൽ പൂക്കൾ ഉണ്ടാകാൻ യഹോവ ഇടയാക്കുന്നത്? (ചിത്രം കാണുക.)
കൂടുതലായ ചോദ്യങ്ങൾ:
സംഖ്യാപുസ്തകം 16:1-49 വായിക്കുക.
(എ) കോരഹും അവന്റെ അനുയായികളും എന്താണു ചെയ്തത്, അത് യഹോവയ്ക്കെതിരെയുള്ള മത്സരമായിരുന്നത് എന്തുകൊണ്ട്? (സംഖ്യാ. 16:9, 10, 18; ലേവ്യ. 10:1, 2; സദൃ. 11:2)
(ബി) കോരഹും 250 “സഭാപ്രധാനികളും” എന്തു തെറ്റായ വീക്ഷണമാണു നട്ടുവളർത്തിയത്? (സംഖ്യാ. 16:1-3; സദൃ. 15:33; യെശ. 49:7)
സംഖ്യാപുസ്തകം 17:1-11; 26:10 വായിക്കുക.
(എ) അഹരോന്റെ വടി തളിർത്തത് എന്തു സൂചിപ്പിച്ചു, അതു പെട്ടകത്തിനുള്ളിൽ വെക്കാൻ യഹോവ നിർദേശിച്ചത് എന്തുകൊണ്ട്? (സംഖ്യാ. 17:5, 8, 10)
(ബി) അഹരോന്റെ വടി ഒരു അടയാളമായി സൂക്ഷിച്ച സംഭവത്തിൽനിന്നു നമുക്ക് ഏതു സുപ്രധാന പാഠം പഠിക്കാനാകും? (സംഖ്യാ. 17:10; പ്രവൃ. 20:28; ഫിലി. 2:14; എബ്രാ. 13:17)
കഥ 40
മോശെ പാറയെ അടിക്കുന്നു
ഇസ്രായേല്യർ മരുഭൂമിയിൽ ആയിരിക്കുമ്പോൾ യഹോവ അവരെ പരിപാലിക്കുന്നത് എങ്ങനെ?
കാദേശിൽ പാളയമടിച്ചിരിക്കുമ്പോൾ ഇസ്രായേല്യർ എന്തു പരാതി ഉന്നയിക്കുന്നു?
യഹോവ ഇസ്രായേല്യർക്കും അവരുടെ മൃഗങ്ങൾക്കും വെള്ളം പ്രദാനം ചെയ്യുന്നത് എങ്ങനെ?
ചിത്രത്തിൽ, തന്റെ നേർക്കുതന്നെ വിരൽ ചൂണ്ടിക്കൊണ്ടു നിൽക്കുന്ന പുരുഷൻ ആര്, അവൻ അങ്ങനെ ചെയ്യാൻ കാരണമെന്ത്?
യഹോവ മോശെയോടും അഹരോനോടും ദേഷ്യപ്പെടാൻ കാരണമെന്ത്, അവർക്ക് എന്തു ശിക്ഷ കിട്ടുന്നു?
ഹോരെബ് മലയിൽവെച്ച് എന്തു സംഭവിക്കുന്നു, ആരാണ് ഇസ്രായേലിന്റെ മഹാപുരോഹിതനായി തീരുന്നത്?
കൂടുതലായ ചോദ്യങ്ങൾ:
സംഖ്യാപുസ്തകം 20:1-13, 22-29; ആവർത്തനപുസ്തകം 29:5 വായിക്കുക.
(എ) യഹോവ മരുഭൂമിയിലായിരുന്ന ഇസ്രായേല്യർക്കു വേണ്ടി കരുതിയ വിധത്തിൽനിന്നു നാം എന്തു പഠിക്കുന്നു? (ആവ. 29:4; മത്താ 6:31; എബ്രാ. 13:5; യാക്കോ. 1:17)
(ബി) ഇസ്രായേലിനു മുമ്പാകെ തന്നെ വിശുദ്ധീകരിക്കുന്നതിൽ മോശെയും അഹരോനും വീഴ്ച വരുത്തിയതിനെ യഹോവ എങ്ങനെയാണു വീക്ഷിച്ചത്? (സംഖ്യാ. 20:12; 1 കൊരി. 10:12; വെളി. 4:11)
(സി) യഹോവയിൽനിന്നു കിട്ടിയ ശിക്ഷണത്തോടു മോശെ പ്രതികരിച്ച വിധത്തിൽനിന്നു നമുക്ക് എന്തു പഠിക്കാൻ കഴിയും? (സംഖ്യാ. 12:3; 20:12, 27, 28; ആവ. 32:4; എബ്രാ. 12:7-11)
കഥ 41
താമ്രസർപ്പം
ചിത്രത്തിൽ വടിയിൽ ചുറ്റിയിരിക്കുന്നതായി കാണുന്നത് എന്താണ്, അതിനെ അവിടെ സ്ഥാപിക്കാൻ യഹോവ മോശെയോടു പറഞ്ഞത് എന്തിന്?
ദൈവം തങ്ങൾക്കുവേണ്ടി ചെയ്ത കാര്യങ്ങളോട് ജനം നന്ദിയില്ലായ്മ കാണിക്കുന്നത് എങ്ങനെ?
ജനത്തെ ശിക്ഷിക്കാൻ യഹോവ വിഷപ്പാമ്പുകളെ അയയ്ക്കുമ്പോൾ ജനം മോശെയോട് എന്താണ് ആവശ്യപ്പെടുന്നത്?
ഒരു താമ്രസർപ്പത്തെ ഉണ്ടാക്കാൻ യഹോവ മോശെയോടു പറയുന്നത് എന്തുകൊണ്ട്?
ഈ കഥയിൽനിന്ന് നമുക്ക് എന്താണു പഠിക്കാനുള്ളത്?
കൂടുതലായ ചോദ്യങ്ങൾ:
സംഖ്യാപുസ്തകം 21:4-9 വായിക്കുക.
(എ) യഹോവയിൽനിന്നുള്ള കരുതലുകളെ കുറിച്ചുള്ള ഇസ്രായേല്യരുടെ പരാതിപ്പെടൽ നമുക്ക് എന്തു മുന്നറിയിപ്പാണു നൽകുന്നത്? (സംഖ്യാ. 21:5, 6; റോമ. 2:4)
(ബി) പിന്നീടുള്ള നൂറ്റാണ്ടുകളിൽ ഇസ്രായേല്യർ താമ്രസർപ്പത്തെ ഉപയോഗിച്ചത് എങ്ങനെ, ഹിസ്കിയാ രാജാവ് എന്തു നടപടി കൈക്കൊണ്ടു? (സംഖ്യാ. 21:9; 2 രാജാ. 18:1-4)
യോഹന്നാൻ 3:14, 15 വായിക്കുക.
താമ്രസർപ്പത്തെ ഒരു വടിയിൽ ഉയർത്തിനിറുത്തിയത് യേശുവിനെ ദണ്ഡനസ്തംഭത്തിൽ തറച്ചു കൊന്നതിനെ നന്നായി ചിത്രീകരിച്ചത് എങ്ങനെ? (ഗലാ. 3:13; 1 പത്രൊ. 2:24)
കഥ 42
ഒരു കഴുത സംസാരിക്കുന്നു
ബാലാക്ക് ആരാണ്, അവൻ ബിലെയാമിന് ആളയയ്ക്കുന്നത് എന്തുകൊണ്ട്?
ബിലെയാമിന്റെ കഴുത വഴിയിൽ കിടക്കാൻ കാരണമെന്ത്?
കഴുത എന്തു പറയുന്നതാണ് ബിലെയാം കേട്ടത്?
ഒരു ദൂതൻ ബിലെയാമിനോട് എന്താണു പറയുന്നത്?
ബിലെയാം ഇസ്രായേലിനെ ശപിക്കാൻ ശ്രമിക്കുമ്പോൾ എന്തു സംഭവിക്കുന്നു?
കൂടുതലായ ചോദ്യങ്ങൾ:
സംഖ്യാപുസ്തകം 21:21-35 വായിക്കുക.
അമോര്യ രാജാവായ സീഹോനെയും ബാശാൻ രാജാവായ ഓഗിനെയും ഇസ്രായേല്യർ പരാജയപ്പെടുത്തുന്നത് എന്തുകൊണ്ട്? (സംഖ്യാ. 21:21, 23, 33, 34)
സംഖ്യാപുസ്തകം 22:1-40 വായിക്കുക.
ബിലെയാം ഇസ്രായേലിനെ ശപിക്കാൻ ശ്രമിക്കുന്നത് എന്തുകൊണ്ട്, ഇതിൽനിന്നു നമുക്ക് എന്തു പാഠങ്ങൾ പഠിക്കാം? (സംഖ്യാ. 22:16, 17; സദൃ. 6:16, 18; 2 പത്രൊ. 2:15, 16; യൂദാ 11)
സംഖ്യാപുസ്തകം 23:1-30 വായിക്കുക.
ബിലെയാം യഹോവയുടെ ആരാധകനാണെന്ന മട്ടിൽ സംസാരിച്ചെങ്കിലും അവന്റെ പ്രവൃത്തികൾ മറിച്ചു പ്രകടമാക്കിയത് എങ്ങനെ? (സംഖ്യാ. 23:3, 11-14; 1 ശമൂ. 15:22)
സംഖ്യാപുസ്തകം 24:1-25 വായിക്കുക.
ഈ ബൈബിൾവിവരണം യഹോവയുടെ ഉദ്ദേശ്യങ്ങളുടെ പൂർത്തീകരണത്തിലുള്ള നമ്മുടെ വിശ്വാസത്തെ ബലിഷ്ഠമാക്കുന്നത് എങ്ങനെ? (സംഖ്യാ. 24:10; യെശ. 54:17)
കഥ 43
യോശുവ നേതാവാകുന്നു
ചിത്രത്തിൽ, മോശെയുടെ കൂടെ നിൽക്കുന്ന രണ്ടുപേർ ആരെല്ലാം?
യഹോവ യോശുവയോട് എന്താണു പറയുന്നത്?
മോശെ നെബോ മലമുകളിൽ കയറുന്നത് എന്തുകൊണ്ട്, യഹോവ അവനോട് എന്താണു പറയുന്നത്?
മോശെ മരിക്കുമ്പോൾ അവന് എത്ര വയസ്സുണ്ട്?
ജനം ദുഃഖിക്കുന്നത് എന്തുകൊണ്ട്, എന്നാൽ സന്തുഷ്ടരായിരിക്കാൻ അവർക്ക് എന്തു കാരണമുണ്ട്?
കൂടുതലായ ചോദ്യങ്ങൾ:
സംഖ്യാപുസ്തകം 27:12-23 വായിക്കുക.
ഏതു ഭാരിച്ച നിയമനമാണ് യോശുവയ്ക്ക് യഹോവയിൽനിന്നു കിട്ടുന്നത്, തന്റെ ജനത്തിനുവേണ്ടിയുള്ള യഹോവയുടെ കരുതൽ ഇന്ന് പ്രകടമായിരിക്കുന്നത് എങ്ങനെ? (സംഖ്യാ. 27:15-19; പ്രവൃ. 20:28; എബ്രാ. 13:7)
ആവർത്തനപുസ്തകം 3:23-29 വായിക്കുക.
വാഗ്ദത്തനാട്ടിൽ പ്രവേശിക്കാൻ യഹോവ മോശെയെയും അഹരോനെയും അനുവദിക്കാതിരുന്നത് എന്തുകൊണ്ട്, നമുക്ക് ഇതിൽനിന്ന് എന്തു പാഠം പഠിക്കാനുണ്ട്? (ആവ. 3:25-27; സംഖ്യാ. 20:12, 13)
ആവർത്തനപുസ്തകം 31:1-8, 14-23 വായിക്കുക.
മോശെ യഹോവയിൽനിന്നുള്ള ശിക്ഷണം താഴ്മയോടെ സ്വീകരിച്ചെന്ന് ഇസ്രായേലിനോടുള്ള അവന്റെ അവസാന വാക്കുകൾ വ്യക്തമാക്കുന്നത് എങ്ങനെ? (ആവർത്തനപുസ്തകം 31:6-8, 23)
ആവർത്തനപുസ്തകം 32:45-52 വായിക്കുക.
ദൈവവചനം നമ്മുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കണം? (ആവ. 32:47; ലേവ്യ. 18:5; എബ്രാ. 4:12)
ആവർത്തനപുസ്തകം 34:1-12 വായിക്കുക.
മോശെ യഹോവയെ ഒരിക്കലും നേരിട്ടു കണ്ടിട്ടില്ലെങ്കിലും ആവർത്തനപുസ്തകം 34:12 അവനു യഹോവയുമായിട്ടുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് എന്താണു സൂചിപ്പിക്കുന്നത്? (പുറ. 33:11, 20; സംഖ്യാ. 12:8)
കഥ 44
രാഹാബ് ഒറ്റുകാരെ ഒളിപ്പിക്കുന്നു
എവിടെയാണ് രാഹാബ് താമസിക്കുന്നത്?
ചിത്രത്തിൽ കാണുന്ന രണ്ടു പുരുഷന്മാർ ആരാണ്, അവർ യെരീഹോയിൽ എന്തിനു വന്നു?
യെരീഹോയിലെ രാജാവ് രാഹാബിനോട് എന്താണു കൽപ്പിക്കുന്നത്, അവൾ എന്തു മറുപടി നൽകുന്നു?
രാഹാബ് ആ രണ്ടു പുരുഷന്മാരെ സഹായിക്കുന്നത് എങ്ങനെ, തിരിച്ച് അവൾ എന്ത് ഉപകാരമാണു ചോദിക്കുന്നത്?
ഒറ്റുകാർ രാഹാബിന് എന്ത് ഉറപ്പാണു നൽകുന്നത്?
കൂടുതലായ ചോദ്യങ്ങൾ:
യോശുവ 2:1-24 വായിക്കുക.
ഇസ്രായേല്യർ യെരീഹോയ്ക്കെതിരെ വന്നപ്പോൾ പുറപ്പാടു 23:28-ൽ രേഖപ്പെടുത്തിയിരിക്കുന്ന യഹോവയുടെ വാഗ്ദാനം നിറവേറിയതെങ്ങനെ? (യോശു. 2:9-11)
എബ്രായർ 11:31 വായിക്കുക.
രാഹാബിന്റെ ദൃഷ്ടാന്തം വിശ്വാസത്തിന്റെ പ്രാധാന്യം എടുത്തുകാട്ടുന്നത് എങ്ങനെ? (റോമ. 1:17; എബ്രാ. 10:39; യാക്കോ. 2:25)
കഥ 45
യോർദ്ദാൻ നദി കടക്കുന്നു
ഇസ്രായേല്യർക്ക് യോർദ്ദാൻ കടക്കാൻ കഴിയുമാറ് യഹോവ എന്ത് അത്ഭുതമാണ് പ്രവർത്തിക്കുന്നത്?
യോർദ്ദാൻ കടക്കുന്നതിന് വിശ്വാസത്തിന്റെ ഏതു പ്രവൃത്തി ഇസ്രായേല്യർ ചെയ്യേണ്ടതുണ്ട്?
നദീതടത്തിൽനിന്ന് 12 വലിയ കല്ലുകൾ ശേഖരിക്കാൻ യഹോവ യോശുവയോടു പറഞ്ഞത് എന്തിന്?
പുരോഹിതന്മാർ യോർദ്ദാനിൽനിന്നു കയറുന്ന ഉടനെ എന്തു സംഭവിക്കുന്നു?
കൂടുതലായ ചോദ്യങ്ങൾ:
യോശുവ 3:1-17 വായിക്കുക.
(എ) ഈ വിവരണത്താൽ ചിത്രീകരിക്കപ്പെടുന്നതുപോലെ യഹോവയുടെ സഹായവും അനുഗ്രഹവും പ്രാപിക്കാൻ നാം എന്തു ചെയ്യേണ്ടതുണ്ട്? (യോശു. 3:13, 15; സദൃ. 3:5; യാക്കോ. 2:22, 26)
(ബി) ഇസ്രായേല്യർ യോർദ്ദാൻ നദി കടന്ന് വാഗ്ദത്ത നാട്ടിലേക്കു പ്രവേശിക്കുമ്പോൾ യോർദ്ദാൻ നദിയുടെ അവസ്ഥ എന്ത്, ഇത് യഹോവയുടെ നാമത്തെ മഹത്ത്വപ്പെടുത്തിയത് എങ്ങനെ? (യോശു. 3:15; 4:18; സങ്കീ. 66:5-7)
യോശുവ 4:1-18 വായിക്കുക.
യോർദ്ദാനിൽനിന്ന് എടുത്ത് ഗിൽഗാലിൽ സ്ഥാപിച്ച 12 കല്ലുകൾ ഏത് ഉദ്ദേശ്യം സാധിച്ചു? (യോശു. 4:4-7)
കഥ 46
യെരീഹോയുടെ മതിലുകൾ
പടയാളികളും പുരോഹിതന്മാരും ആറു ദിവസത്തേക്ക് എന്തു ചെയ്യാനാണ് യഹോവ പറഞ്ഞത്?
ഏഴാം ദിവസം ആ പുരുഷന്മാർ എന്തു ചെയ്യണമായിരുന്നു?
ചിത്രത്തിൽ കാണുന്നതുപോലെ, യെരീഹോയുടെ മതിലുകൾക്ക് എന്തു സംഭവിക്കുന്നു?
എന്ത് ഉദ്ദേശ്യത്തിലാണ് ഒരു ജനാലയിൽനിന്ന് ചുവന്ന ചരട് തൂക്കിയിട്ടിരിക്കുന്നത്?
പട്ടണത്തെയും അതിലെ ജനങ്ങളെയും എന്തു ചെയ്യാനാണ് യോശുവ പടയാളികളോടു പറയുന്നത്, എന്നാൽ വെള്ളി, സ്വർണം, ചെമ്പ്, ഇരുമ്പ് എന്നിവ എന്തു ചെയ്യണമായിരുന്നു?
രണ്ട് ഒറ്റുകാരോട് എന്തു ചെയ്യാനാണ് ആവശ്യപ്പെട്ടത്?
കൂടുതലായ ചോദ്യങ്ങൾ:
യോശുവ 6:1-25 വായിക്കുക.
(എ) ഇസ്രായേല്യർ ഏഴാം ദിവസം യെരീഹോയ്ക്കു ചുറ്റും മാർച്ച് ചെയ്തത്, ഈ അന്ത്യനാളുകളിൽ യഹോവയുടെ സാക്ഷികൾ ചെയ്യുന്ന പ്രസംഗവേലയോടു സമാനമായിരിക്കുന്നത് എങ്ങനെ? (യോശു. 6:15, 16; യെശ. 60:22; മത്താ. 24:14; 1 കൊരി. 9:16)
(ബി) യോശുവ 6:26-ൽ രേഖപ്പെടുത്തിയ പ്രവചനം ഏകദേശം 500 വർഷം കഴിഞ്ഞ് നിവൃത്തിയായത് എങ്ങനെ, ഇത് യഹോവയുടെ വചനത്തെപ്പറ്റി നമ്മെ എന്തു പഠിപ്പിക്കുന്നു? (1 രാജാ. 16:34; യെശ. 55:11)
കഥ 47
ഇസ്രായേലിൽ ഒരു കള്ളൻ
ഈ ചിത്രത്തിൽ, യെരീഹോയിൽനിന്ന് എടുത്ത വിലപിടിപ്പുള്ള വസ്തുക്കൾ കുഴിച്ചിടുന്നത് ആര്, അയാളെ സഹായിക്കുന്നവർ ആരാണ്?
ആഖാന്റെയും കുടുംബത്തിന്റെയും പ്രവൃത്തി വളരെ ഗൗരവമുള്ളത് ആയിരിക്കുന്നത് എന്തുകൊണ്ട്?
ഹായിപട്ടണത്തിന് എതിരെയുള്ള യുദ്ധത്തിൽ ഇസ്രായേല്യർ പരാജയപ്പെട്ടതിന്റെ കാരണം യോശുവ ആരാഞ്ഞപ്പോൾ യഹോവ എന്താണു പറഞ്ഞത്?
ആഖാനെയും കുടുംബത്തെയും യോശുവയുടെ അടുക്കൽ കൊണ്ടുവന്നതിനുശേഷം അവർക്ക് എന്തു സംഭവിക്കുന്നു?
ആഖാന് ലഭിച്ച ശിക്ഷ നമ്മെ പഠിപ്പിക്കുന്ന പ്രധാനപ്പെട്ട പാഠം എന്ത്?
കൂടുതലായ ചോദ്യങ്ങൾ:
യോശുവ 7:1-26 വായിക്കുക.
(എ) യോശുവയുടെ പ്രാർഥനകൾ സ്രഷ്ടാവിനോട് അവനുള്ള ബന്ധത്തെക്കുറിച്ച് എന്തു വെളിപ്പെടുത്തി? (യോശു. 7:7-9; സങ്കീ. 119:145; 1 യോഹ. 5:14)
(ബി) ആഖാന്റെ ദൃഷ്ടാന്തം എന്താണു കാണിച്ചു തരുന്നത്, ഇത് നമുക്ക് ഒരു മുന്നറിയിപ്പിൻ ദൃഷ്ടാന്തമായിരിക്കുന്നത് എങ്ങനെ? (യോശു. 7:11, 14, 15; സദൃ. 15:3; 1 തിമൊ. 5:24; എബ്രാ. 4:13)
യോശുവ 8:1-29 വായിക്കുക.
ഇന്ന് ക്രിസ്തീയ സഭയോടു നമുക്ക് വ്യക്തിപരമായി എന്ത് ഉത്തരവാദിത്വമാണ് ഉള്ളത്? (യോശു. 7:13; ലേവ്യ. 5:1; സദൃ. 28:13)
കഥ 48
ബുദ്ധിയുള്ള ഗിബെയോന്യർ
ഗിബെയോനിലെ ആളുകൾ അടുത്തുള്ള കനാന്യ പട്ടണങ്ങളിലെ ആളുകളിൽനിന്നു വ്യത്യസ്തരായിരിക്കുന്നത് എങ്ങനെ?
ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ ഗിബെയോന്യർ എന്താണു ചെയ്യുന്നത്, എന്തുകൊണ്ട്?
യോശുവയും മറ്റ് ഇസ്രായേല്യ നേതാക്കന്മാരും ഗിബെയോന്യർക്ക് എന്തു വാഗ്ദാനമാണു നൽകുന്നത്, എന്നാൽ മൂന്നു ദിവസത്തിനുശേഷം അവർ എന്തു മനസ്സിലാക്കുന്നു?
ഗിബെയോന്യർ ഇസ്രായേല്യരുമായി സമാധാനം സ്ഥാപിച്ചു എന്ന് സമീപ പട്ടണങ്ങളിലെ രാജാക്കന്മാർ കേൾക്കുമ്പോൾ എന്തു സംഭവിക്കുന്നു?
കൂടുതലായ ചോദ്യങ്ങൾ:
യോശുവ 9:1-27 വായിക്കുക.
(എ) ‘ദേശത്തെ മുഴുവൻ നിവാസികളെയും നശിപ്പിക്കാൻ’ യഹോവ ഇസ്രായേല്യരോടു കൽപ്പിച്ചിരിക്കെ, ഗിബെയോന്യരെ ഒഴിവാക്കി എന്നത് അവന്റെ ഏതു ഗുണങ്ങൾ എടുത്തുകാട്ടുന്നു? (യോശു. 9:22, 24; മത്താ. 9:13; പ്രവൃ. 10:34, 35; 2 പത്രൊ. 3:9)
(ബി) ഗിബെയോന്യരോടു താൻ ചെയ്ത ഉടമ്പടിയോടു പറ്റിനിൽക്കുകവഴി ഇന്നത്തെ ക്രിസ്ത്യാനികൾക്ക് അനുകരിക്കാൻ യോശുവ മെച്ചപ്പെട്ട മാതൃകവെച്ചത് എങ്ങനെ? (യോശു. 9:18, 19; മത്താ. 5:37; എഫെ. 4:25)
യോശുവ 10:1-5 വായിക്കുക.
ഇന്ന് മഹാപുരുഷാരം ഗിബെയോന്യരെ അനുകരിക്കുന്നത് എങ്ങനെ, അങ്ങനെ അവർ എന്തിന്റെ ലക്ഷ്യമായിത്തീരുന്നു? (യോശു. 10:4; സെഖ. 8:23; മത്താ. 25:35-40; വെളി. 12:17)
കഥ 49
സൂര്യൻ നിശ്ചലമായി നിൽക്കുന്നു
ചിത്രത്തിൽ യോശുവ എന്തു വിളിച്ചുപറയുന്നതായാണു കാണുന്നത്, എന്തുകൊണ്ട്?
യഹോവ യോശുവയെയും അവന്റെ പടയാളികളെയും സഹായിക്കുന്നത് എങ്ങനെ?
യോശുവ എത്ര ശത്രുരാജാക്കന്മാരെ പരാജയപ്പെടുത്തുന്നു, അതിന് എത്ര കാലം വേണ്ടിവരുന്നു?
യോശുവ കനാൻദേശത്തെ വിഭജിക്കുന്നത് എന്തിന്?
യോശുവ എത്രാമത്തെ വയസ്സിലാണു മരിക്കുന്നത്, അതിനുശേഷം ജനത്തിന് എന്തു സംഭവിക്കുന്നു?
കൂടുതലായ ചോദ്യങ്ങൾ:
യോശുവ 10:6-15 വായിക്കുക.
ഇസ്രായേലിനുവേണ്ടി യഹോവ സൂര്യനും ചന്ദ്രനും അനങ്ങാതെ നിൽക്കാൻ ഇടയാക്കി എന്ന് അറിയുന്നത്, ഇന്ന് നമുക്ക് എന്തു ധൈര്യം പ്രദാനം ചെയ്യുന്നു? (യോശു. 10:8, 10, 12, 13; സങ്കീ. 18:3; സദൃ. 18:10)
യോശുവ 12:7-24 വായിക്കുക.
കനാനിലെ 31 രാജാക്കന്മാരെ തോൽപ്പിച്ചതിനു പിന്നിൽ പ്രവർത്തിച്ചത് ആരായിരുന്നു, അത് ഇന്നു നമുക്കു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? (യോശു. 12:7; 24:11-13; ആവ. 31:8; ലൂക്കൊ. 21:9, 25-28)
യോശുവ 14:1-5 വായിക്കുക.
ഇസ്രായേല്യ ഗോത്രങ്ങൾക്കിടയിൽ ദേശം വിഭജിക്കപ്പെട്ടത് എങ്ങനെ, പറുദീസയിലെ ഓഹരി സംബന്ധിച്ച് ഇത് എന്തു സൂചിപ്പിക്കുന്നു? (യോശു. 14:2; യെശ. 65:21; യെഹെ. 47:21-23; 1 കൊരി. 14:33)
ന്യായാധിപന്മാർ 2:8-13 വായിക്കുക.
ഇസ്രായേലിൽ യോശുവ ചെയ്തതുപോലെ ഇന്ന് ആരാണ് വിശ്വാസത്യാഗത്തെ തടയത്തക്കവിധം പ്രവർത്തിക്കുന്നത്? (ന്യായാ. 2:8, 10, 11; മത്താ. 24:45-47; 2 തെസ്സ. 2:3-6; തീത്തൊ. 1:7-9; വെളി. 1:1; 2:1, 2)
കഥ 50
ധൈര്യശാലികളായ രണ്ടു സ്ത്രീകൾ
ന്യായാധിപന്മാർ ആരായിരുന്നു? അവരിൽ ചിലരുടെ പേരു പറയുക.
ദെബോരായ്ക്ക് എന്തു പ്രത്യേക പദവി ഉണ്ടായിരുന്നു, അതിൽ എന്താണ് ഉൾപ്പെട്ടിരുന്നത്?
യാബീൻ രാജാവും അവന്റെ സൈന്യാധിപനായ സീസെരയും ഇസ്രായേലിനെ ഭീഷണിപ്പെടുത്തിയപ്പോൾ യഹോവയിൽനിന്നുള്ള ഏതു സന്ദേശം ദെബോരാ ന്യായാധിപനായ ബാരാക്കിനു നൽകി, വിജയത്തിനുള്ള ബഹുമതി ആർക്ക് ആയിരിക്കുമെന്നാണ് അവൾ പറഞ്ഞത്?
താൻ ധൈര്യമുള്ളവൾ ആണെന്നു യായേൽ പ്രകടമാക്കിയത് എങ്ങനെ?
യാബീൻ രാജാവിന്റെ മരണശേഷം എന്തു സംഭവിക്കുന്നു?
കൂടുതലായ ചോദ്യങ്ങൾ:
ന്യായാധിപന്മാർ 2:14-22 വായിക്കുക.
ഇസ്രായേല്യർ യഹോവയുടെ കോപം തങ്ങളുടെമേൽ വരുത്തിവെച്ചത് എങ്ങനെ, നമുക്ക് ഇതിൽനിന്ന് എന്തു പഠിക്കാൻ കഴിയും? (ന്യായാ. 2:20; സദൃ. 3:1, 2; യെഹെ. 18:21-23)
ന്യായാധിപന്മാർ 4:1-24 വായിക്കുക.
ദെബോരായുടെയും യായേലിന്റെയും ദൃഷ്ടാന്തങ്ങളിൽനിന്ന് ഇന്നത്തെ ക്രിസ്തീയ സ്ത്രീകൾക്ക് വിശ്വാസത്തിന്റെയും ധൈര്യത്തിന്റെയും ഏതു പാഠങ്ങൾ ഉൾക്കൊള്ളാൻ കഴിയും? (ന്യായാ. 4:4, 8, 9, 14, 21, 22; സദൃ. 31:30; 1 കൊരി. 16:13)
ന്യായാധിപന്മാർ 5:1-31 വായിക്കുക.
ബാരാക്കിന്റെയും ദെബോരായുടെയും വിജയഗീതം വരാനിരിക്കുന്ന അർമഗെദോൻ യുദ്ധത്തെ സംബന്ധിച്ച ഒരു പ്രാർഥന എന്നനിലയിൽ ബാധകമാകുന്നത് എങ്ങനെ? (ന്യായാ. 5:3, 31; 1 ദിന. 16:8-10; വെളി. 7:9, 10; 16:16; 19:19-21)
കഥ 51
രൂത്തും നവോമിയും
നവോമി മോവാബ് ദേശത്ത് എത്താനിടയായത് എങ്ങനെ?
രൂത്തും ഓർപ്പായും ആരാണ്?
സ്വന്തജനത്തിന്റെ അടുത്തേക്കു മടങ്ങിപ്പോകാൻ നവോമി പറയുമ്പോൾ രൂത്തും ഓർപ്പായും എങ്ങനെ പ്രതികരിക്കുന്നു?
ബോവസ് ആരാണ്, അവൻ രൂത്തിനെയും നവോമിയെയും സഹായിക്കുന്നത് എങ്ങനെ?
ബോവസിനും രൂത്തിനും ജനിക്കുന്ന കുഞ്ഞിന്റെ പേരെന്ത്, നാം അവനെ ഓർക്കേണ്ടത് എന്തുകൊണ്ട്?
കൂടുതലായ ചോദ്യങ്ങൾ:
രൂത്ത് 1:1-17 വായിക്കുക.
(എ) വിശ്വസ്ത സ്നേഹത്തിന്റെ ഹൃദ്യമായ ഏതു വാക്കുകളാണ് രൂത്ത് പറയുന്നത്? (രൂത്ത് 1:16, 17)
(ബി) രൂത്തിന്റെ മാനസികഭാവം, ഇന്ന് ഭൂമിയിലുള്ള അഭിഷിക്ത ശേഷിപ്പിനോട് ‘വേറെ ആടുകൾ’ പുലർത്തുന്ന മനോഭാവത്തെ നന്നായി പ്രതിഫലിപ്പിക്കുന്നത് എങ്ങനെ? (യോഹ. 10:16; സെഖ. 8:23)
രൂത്ത് 2:1-23 വായിക്കുക.
രൂത്ത് ഇന്നത്തെ ചെറുപ്പക്കാരികൾക്കു നല്ല ദൃഷ്ടാന്തം വെച്ചിരിക്കുന്നത് എങ്ങനെ? (രൂത്ത് 2:17, 18; സദൃ. 23:22; 31:15)
രൂത്ത് 3:5-13 വായിക്കുക.
(എ) ഒരു ചെറുപ്പക്കാരനെ വിവാഹം കഴിക്കുന്നതിനു പകരം, ബോവസിനെ വിവാഹം കഴിക്കാൻ രൂത്ത് പ്രകടമാക്കിയ മനസ്സൊരുക്കത്തെ അവൻ എങ്ങനെയാണു വീക്ഷിച്ചത്?
(ബി) രൂത്തിന്റെ മനോഭാവം വിശ്വസ്ത സ്നേഹത്തെക്കുറിച്ച് നമ്മെ എന്തു പഠിപ്പിക്കുന്നു? (രൂത്ത് 3:10, NW; 1 കൊരി. 13:4, 5)
രൂത്ത് 4:7-17 വായിക്കുക.
ഇന്ന് ക്രിസ്തീയ പുരുഷന്മാർക്ക് ബോവസിനെപ്പോലെ ആയിരിക്കാൻ കഴിയുന്നത് എങ്ങനെ? (രൂത്ത് 4:9, 10; 1 തിമൊ. 3:1, 12, 13; 5:8)
കഥ 52
ഗിദെയോനും അവന്റെ 300 ആളുകളും
ഇസ്രായേല്യർ എന്തു കുഴപ്പത്തിലാണ് അകപ്പെട്ടിരിക്കുന്നത്, എന്തുകൊണ്ട്?
ഗിദെയോന്റെ സൈന്യത്തിൽ ആവശ്യത്തിൽ കൂടുതൽ പുരുഷന്മാർ ഉണ്ടെന്ന് യഹോവ പറയാൻ കാരണമെന്ത്?
പേടിയുള്ളവർ തിരികെ പോകാൻ ഗിദെയോൻ പറഞ്ഞതിനുശേഷം എത്രപേർ അവശേഷിക്കുന്നു?
ഗിദെയോന്റെ സൈനികരുടെ എണ്ണം യഹോവ വെറും 300 ആയി കുറച്ചത് എങ്ങനെയെന്ന് ചിത്രം നോക്കി വിശദീകരിക്കുക.
ഗിദെയോൻ തന്റെ 300 പുരുഷന്മാരെ ക്രമീകരിക്കുന്നത് എങ്ങനെ, ഇസ്രായേൽ യുദ്ധത്തിൽ വിജയിക്കുന്നത് എങ്ങനെ?
കൂടുതലായ ചോദ്യങ്ങൾ:
ന്യായാധിപന്മാർ 6:36-40 വായിക്കുക.
(എ) ഗിദെയോൻ യഹോവയുടെ ഹിതം ഉറപ്പാക്കിയത് എങ്ങനെ?
(ബി) യഹോവയുടെ ഹിതം എന്തെന്ന് ഇന്നു നാം മനസ്സിലാക്കുന്നത് ഏതു വിധത്തിൽ? (സദൃ. 2:3-6; മത്താ. 7:7-11; 2 തിമൊ. 3:16, 17)
ന്യായാധിപന്മാർ 7:1-25 വായിക്കുക.
(എ) ശ്രദ്ധക്കുറവു കാണിച്ചവരിൽനിന്നു വ്യത്യസ്തരായി ജാഗ്രത പുലർത്തിയ 300 പേരിൽനിന്ന് നമുക്ക് എന്തു പാഠമാണു പഠിക്കാനുള്ളത്? (ന്യായാ. 7:3, 6; റോമ. 13:11, 12; എഫെ. 5:15-17)
(ബി) 300 പേർ ഗിദെയോനെ നിരീക്ഷിച്ചു പഠിച്ചതുപോലെ നാം വലിയ ഗിദെയോനായ യേശുക്രിസ്തുവിനെ നിരീക്ഷിച്ചുകൊണ്ടു പഠിക്കുന്നത് എങ്ങനെ? (ന്യായാ. 7:17; മത്താ. 11:29, 30; 28:19, 20; 1 പത്രൊ. 2:21)
(സി) യഹോവയുടെ സംഘടനയിൽ ഏതു സേവന പദവിയിൽ നിയമിക്കപ്പെട്ടാലും അവിടെ സംതൃപ്തിയോടെ സേവിക്കാൻ ന്യായാധിപന്മാർ 7:21 നമ്മെ സഹായിക്കുന്നത് എങ്ങനെ? (1 കൊരി. 4:2; 12:14-18; യാക്കോ. 4:10)
ന്യായാധിപന്മാർ 8:1-3 വായിക്കുക.
ഗിദെയോൻ, എഫ്രയീമ്യരുമായുണ്ടായ പ്രശ്നം പരിഹരിച്ച വിധത്തിൽനിന്ന് ഒരു സഹോദരനുമായോ സഹോദരിയുമായോ ഉള്ള വ്യക്തിപരമായ ഭിന്നതകൾ പരിഹരിക്കുന്നതു സംബന്ധിച്ച് നമുക്ക് എന്തു പഠിക്കാനാകും? (സദൃ. 15:1; മത്താ. 5:23, 24; ലൂക്കൊ. 9:48)
കഥ 53
യിഫ്താഹിന്റെ വാഗ്ദാനം
യിഫ്താഹ് ആരാണ്, അവൻ ഏതു കാലത്താണു ജീവിച്ചിരുന്നത്?
യിഫ്താഹ് യഹോവയോട് എന്തു വാഗ്ദാനമാണു ചെയ്തത്?
അമ്മോന്യരുമായുള്ള യുദ്ധത്തിൽ വിജയം നേടിയതിനുശേഷം വീട്ടിലെത്തിയ യിഫ്താഹ് ദുഃഖിതനായിത്തീർന്നത് എന്തുകൊണ്ട്?
പിതാവിന്റെ വാഗ്ദാനത്തെക്കുറിച്ച് അറിഞ്ഞപ്പോൾ യിഫ്താഹിന്റെ പുത്രി എന്താണു പറഞ്ഞത്?
ആളുകൾ യിഫ്താഹിന്റെ പുത്രിയെ സ്നേഹിക്കുന്നത് എന്തുകൊണ്ട്?
കൂടുതലായ ചോദ്യങ്ങൾ:
ന്യായാധിപന്മാർ 10:6-18 വായിക്കുക.
യഹോവയോടുള്ള ഇസ്രായേല്യരുടെ അവിശ്വസ്തത സംബന്ധിച്ച രേഖ നമുക്ക് എന്തു മുന്നറിയിപ്പായി ഉതകേണ്ടതാണ്? (ന്യായാ. 10:6, 15, 16; റോമ. 15:4; വെളി. 2:10)
ന്യായാധിപന്മാർ 11:1-11, 29-40 വായിക്കുക.
(എ) യിഫ്താഹ് തന്റെ പുത്രിയെ ഒരു “ഹോമയാഗ”മായി അർപ്പിച്ചുവെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അത് അവളെ അഗ്നിയിൽ നരബലിയായി അർപ്പിച്ചു എന്ന് അർഥമാക്കിയില്ല എന്ന് എങ്ങനെ അറിയാം? (ന്യായാ. 11:31; ലേവ്യ. 16:24; ആവ. 18:10, 12)
(ബി) ഏതു വിധത്തിലാണ് യിഫ്താഹ് തന്റെ പുത്രിയെ ഒരു യാഗമായി അർപ്പിച്ചത്?
(സി) യഹോവയോടു താൻ ചെയ്ത വാഗ്ദാനം സംബന്ധിച്ചുള്ള യിഫ്താഹിന്റെ മനോഭാവത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാൻ കഴിയും? (ന്യായാ. 11:35, 39; സഭാ. 5:4, 5; മത്താ. 16:24)
(ഡി) മുഴുസമയ സേവനത്തിന്റെ പാത തിരഞ്ഞെടുക്കുന്നതു സംബന്ധിച്ച് യിഫ്താഹിന്റെ പുത്രി ക്രിസ്തീയ ചെറുപ്പക്കാർക്ക് മികച്ച മാതൃകയായിരിക്കുന്നത് എങ്ങനെ? (ന്യായാ. 11:36; മത്താ. 6:33; ഫിലി. 3:8)
കഥ 54
ഏറ്റവും ശക്തനായ മനുഷ്യൻ
ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ശക്തനായ മനുഷ്യന്റെ പേരെന്ത്, ആരാണ് അവന് അത്ര ശക്തി നൽകിയത്?
ചിത്രത്തിൽ കാണാൻ കഴിയുന്നതുപോലെ ശിംശോൻ ഒരിക്കൽ വലിയ ഒരു സിംഹത്തെ എന്താണു ചെയ്തത്?
ചിത്രത്തിൽ ശിംശോൻ ദലീലയോട് എന്തു രഹസ്യം പറയുന്നതാണ് നമ്മൾ കാണുന്നത്, ഇത് ഫെലിസ്ത്യർ അവനെ പിടിക്കുന്നതിലേക്കു നയിച്ചത് എങ്ങനെ?
താൻ മരണമടഞ്ഞ ദിവസം ശിംശോൻ 3,000 ഫെലിസ്ത്യ ശത്രുക്കൾ മരിക്കാൻ ഇടയാക്കിയത് എങ്ങനെ?
കൂടുതലായ ചോദ്യങ്ങൾ:
ന്യായാധിപന്മാർ 13:1-14 വായിക്കുക.
മക്കളെ വളർത്തിക്കൊണ്ടുവരുന്ന കാര്യത്തിൽ മനോഹയും ഭാര്യയും മാതാപിതാക്കൾക്ക് ഒരു നല്ല മാതൃക വെച്ചിരിക്കുന്നത് എങ്ങനെ? (ന്യായാ. 13:8; സങ്കീ. 127:3; എഫെ. 6:4)
ന്യായാധിപന്മാർ 14:5-9; 15:9-16 വായിക്കുക.
(എ) ശിംശോൻ സിംഹത്തെ കൊന്നതും തന്നെ കെട്ടിയിരുന്ന പുതിയ കയറുകൾ പൊട്ടിച്ചതും കഴുതയുടെ താടിയെല്ലുകൊണ്ട് 1,000 പേരെ കൊന്നതും പോലെയുള്ള വിവരണങ്ങൾ യഹോവയുടെ പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തെക്കുറിച്ച് എന്തു വെളിപ്പെടുത്തുന്നു?
(ബി) ഇന്ന് പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുന്നത് എങ്ങനെ? (ന്യായാ. 14:6; 15:14; സെഖ. 4:6; പ്രവൃ. 4:31)
ന്യായാധിപന്മാർ 16:18-31 വായിക്കുക.
മോശമായ സഹവാസം ശിംശോനെ പ്രതികൂലമായി ബാധിച്ചത് എങ്ങനെ, ഇതിൽനിന്നു നമുക്ക് എന്തു പഠിക്കാൻ കഴിയും? (ന്യായാ. 16:18, 19; 1 കൊരി. 15:33)
കഥ 55
ഒരു കൊച്ചുകുട്ടി ദൈവത്തെ സേവിക്കുന്നു
ചിത്രത്തിൽ കാണുന്ന കൊച്ചുകുട്ടിയുടെ പേരെന്ത്, മറ്റുള്ളവർ ആരെല്ലാം?
ഒരിക്കൽ ഹന്നാ യഹോവയുടെ സമാഗമന കൂടാരത്തിങ്കൽ വന്ന് എന്തിനുവേണ്ടി പ്രാർഥിക്കുന്നു, യഹോവ ഉത്തരമരുളുന്നത് എങ്ങനെ?
യഹോവയുടെ കൂടാരത്തിൽ സേവിക്കാൻ തുടങ്ങുമ്പോൾ ശമൂവേലിന് എന്തു പ്രായമുണ്ട്, ഓരോ വർഷവും അവന്റെ അമ്മ അവനുവേണ്ടി എന്താണു ചെയ്യുന്നത്?
ഏലിയുടെ മക്കളുടെ പേരെന്ത്, അവർ ഏതു തരക്കാരാണ്?
യഹോവ ശമൂവേലിനെ വിളിക്കുന്നത് എങ്ങനെ, എന്തു സന്ദേശമാണ് അവൻ ശമൂവേലിനു നൽകുന്നത്?
വളർന്നുവരുമ്പോൾ ശമൂവേൽ ആരായിത്തീരുന്നു, അവനു പ്രായമാകുമ്പോൾ എന്തു സംഭവിക്കുന്നു?
കൂടുതലായ ചോദ്യങ്ങൾ:
1 ശമൂവേൽ 1:1-28 വായിക്കുക.
(എ) സത്യാരാധനയിൽ നേതൃത്വമെടുക്കുന്ന കാര്യത്തിൽ കുടുംബത്തലവന്മാർക്ക് എൽക്കാനാ എന്തു മികച്ച മാതൃക വെക്കുന്നു? (1 ശമൂ. 1:3, 21; മത്താ. 6:33; ഫിലി. 1:10)
(ബി) കുഴപ്പിക്കുന്ന ഒരു പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ ഹന്നാ വെച്ച മാതൃകയിൽനിന്നു നമുക്ക് എന്തു പഠിക്കാനുണ്ട്? (1 ശമൂ. 1:10, 11; സങ്കീ. 55:22; റോമ. 12:13)
1 ശമൂവേൽ 2:11-36 വായിക്കുക.
ഏലി യഹോവയെക്കാൾ മക്കളെ ബഹുമാനിക്കുന്നത് എങ്ങനെ, ഇതു നമുക്ക് ഒരു മുന്നറിയിപ്പ് ആയിരിക്കുന്നത് എങ്ങനെ? (1 ശമൂ. 2:22-24, 27, 29; ആവ. 21:18-21; മത്താ. 10:36, 37)
1 ശമൂവേൽ 4:16-18 വായിക്കുക.
യുദ്ധക്കളത്തിൽനിന്നു വന്ന സന്ദേശവാഹകൻ സങ്കടകരമായ ഏതു നാലു കാര്യങ്ങളാണ് ഏലിയെ അറിയിക്കുന്നത്, ഇത് ഏലിയെ ബാധിക്കുന്നത് എങ്ങനെ?
1 ശമൂവേൽ 8:4-9 വായിക്കുക.
ഇസ്രായേല്യർ യഹോവയ്ക്കു വളരെയധികം അനിഷ്ടം ഉളവാക്കിയത് എങ്ങനെ, ഇന്നു നമുക്ക് അവന്റെ രാജ്യത്തെ എങ്ങനെ വിശ്വസ്തമായി പിന്തുണയ്ക്കാം? (1 ശമൂ. 8:5, 7; യോഹ. 17:16; യാക്കോ. 4:4)
കഥ 56
ശൗൽ—ഇസ്രായേലിന്റെ ഒന്നാമത്തെ രാജാവ്
ചിത്രത്തിൽ ശമൂവേൽ എന്താണു ചെയ്യുന്നത്, എന്തുകൊണ്ട്?
യഹോവ ശൗലിനെ ഇഷ്ടപ്പെടാൻ കാരണമെന്ത്, അവൻ എങ്ങനെയുള്ള ആളാണ്?
ശൗലിന്റെ പുത്രന്റെ പേരെന്ത്, അവൻ എന്തു ചെയ്യുന്നു?
ശമൂവേലിനുവേണ്ടി കാത്തിരിക്കുന്നതിനു പകരം ശൗൽ യാഗം അർപ്പിക്കുന്നത് എന്തുകൊണ്ട്?
ശൗലിനെ കുറിച്ചുള്ള വിവരണത്തിൽനിന്ന് നമുക്ക് എന്തു പാഠങ്ങൾ പഠിക്കാനുണ്ട്?
കൂടുതലായ ചോദ്യങ്ങൾ:
1 ശമൂവേൽ 9:15-21; 10:17-27 വായിക്കുക.
ചില പുരുഷന്മാർ ശൗലിനെക്കുറിച്ച് ആദരവില്ലാതെ സംസാരിച്ചപ്പോൾ എടുത്തുചാടി പ്രവർത്തിക്കുന്നതിൽനിന്ന് എളിമ അവനെ തടഞ്ഞത് എങ്ങനെ? (1 ശമൂ. 9:21; 10:21, 22, 27; സദൃ. 17:27)
1 ശമൂവേൽ 13:5-14 വായിക്കുക.
ഗിൽഗാലിൽവെച്ച് ശൗൽ എന്തു പാപമാണു ചെയ്തത്? (1 ശമൂ. 10:8; 13:8, 9, 13)
1 ശമൂവേൽ 15:1-35 വായിക്കുക.
(എ) അമാലേക്യ രാജാവായ ആഗാഗിനോടുള്ള ബന്ധത്തിൽ ശൗൽ ചെയ്ത ഗുരുതരമായ പാപം എന്ത്? (1 ശമൂ. 15:2, 3, 8, 9, 22)
(ബി) തന്റെ പ്രവൃത്തികളെ ന്യായീകരിക്കാനും കുറ്റം മറ്റുള്ളവരുടെമേൽ കെട്ടിവെക്കാനും ശൗൽ ശ്രമിച്ചത് എങ്ങനെ? (1 ശമൂ. 15:24)
(സി) നമുക്ക് ബുദ്ധിയുപദേശം കിട്ടുമ്പോൾ എന്തു മുന്നറിയിപ്പ് നാം മനസ്സിൽപ്പിടിക്കണം? (1 ശമൂ. 15:19-21; സങ്കീ. 141:5; സദൃ. 9:8, 9; 11:2)
കഥ 57
ദൈവം ദാവീദിനെ തിരഞ്ഞെടുക്കുന്നു
ചിത്രത്തിൽ കാണുന്ന ബാലന്റെ പേരെന്ത്, അവൻ ധീരനാണെന്ന് നമുക്ക് എങ്ങനെ അറിയാം?
ദാവീദ് താമസിക്കുന്നത് എവിടെ, അവന്റെ അപ്പന്റെയും വല്ല്യപ്പന്റെയും പേരെന്ത്?
ബേത്ത്ലേഹെമിലുള്ള യിശ്ശായിയുടെ വീട്ടിലേക്കു പോകാൻ യഹോവ ശമൂവേലിനോടു പറഞ്ഞത് എന്തിന്?
യിശ്ശായി തന്റെ ഏഴു പുത്രന്മാരെ ശമൂവേലിന്റെ അടുത്തു കൊണ്ടുവരുമ്പോൾ എന്താണു സംഭവിക്കുന്നത്?
ദാവീദ് വരുമ്പോൾ യഹോവ ശമൂവേലിനോട് എന്താണു പറയുന്നത്?
കൂടുതലായ ചോദ്യങ്ങൾ:
1 ശമൂവേൽ 17:34, 35 വായിക്കുക.
ഈ സംഭവങ്ങളെല്ലാം ദാവീദിന്റെ ധൈര്യവും യഹോവയിലുള്ള അവന്റെ ആശ്രയവും എടുത്തുകാട്ടുന്നത് എങ്ങനെ? (1 ശമൂ. 17:37)
1 ശമൂവേൽ 16:1-14 വായിക്കുക.
(എ) 1 ശമൂവേൽ 16:7-ൽ രേഖപ്പെടുത്തിയിരിക്കുന്ന യഹോവയുടെ വാക്കുകൾ, പക്ഷപാതരഹിതർ ആയിരിക്കാനും പുറമേ കാണുന്നതിന്റെ അടിസ്ഥാനത്തിൽ മുൻവിധികൾ വെച്ചുപുലർത്താതിരിക്കാനും നമ്മെ സഹായിക്കുന്നത് എങ്ങനെ? (പ്രവൃ. 10:34, 35; 1 തിമൊ. 2:4)
(ബി) യഹോവ തന്റെ പരിശുദ്ധാത്മാവിനെ ഒരു വ്യക്തിയിൽനിന്നു നീക്കം ചെയ്യുമ്പോൾ ആ സ്ഥാനത്ത് ഒരു ദുരാത്മാവോ തെറ്റു ചെയ്യാനുള്ള ആന്തരിക പ്രേരണയോ വന്നുചേരാം എന്ന് ശൗലിന്റെ ദൃഷ്ടാന്തം പ്രകടമാക്കുന്നത് എങ്ങനെ? (1 ശമൂ. 16:14; മത്താ. 12:43-45; ഗലാ. 5:16)
കഥ 58
ദാവീദും ഗൊല്യാത്തും
ഇസ്രായേല്യ സേനയോട് ഗൊല്യാത്ത് എന്തു വെല്ലുവിളിയാണു നടത്തിയത്?
ഗൊല്യാത്തിന് എന്തുമാത്രം വലുപ്പമുണ്ടായിരുന്നു, അവനെ കൊല്ലുന്നയാൾക്ക് ശൗൽ രാജാവ് എന്തു പ്രതിഫലമാണു വാഗ്ദാനം ചെയ്യുന്നത്?
ദാവീദ് വെറുമൊരു ബാലനായതിനാൽ അവനു ഗൊല്യാത്തിനോടു പോരാടാൻ കഴിയില്ലെന്ന് ശൗൽ പറഞ്ഞപ്പോൾ ദാവീദിന്റെ മറുപടി എന്തായിരുന്നു?
ഗൊല്യാത്തിനോടു മറുപടി പറയവേ, ദാവീദ് യഹോവയിലുള്ള ആശ്രയം പ്രകടമാക്കുന്നത് എങ്ങനെ?
ചിത്രത്തിൽ കാണാൻ കഴിയുന്നതുപോലെ, ഗൊല്യാത്തിനെ കൊല്ലാൻ ദാവീദ് എന്താണ് ഉപയോഗിക്കുന്നത്, അതിനുശേഷം ഫെലിസ്ത്യർക്ക് എന്തു സംഭവിക്കുന്നു?
കൂടുതലായ ചോദ്യങ്ങൾ:
1 ശമൂവേൽ 17:1-54 വായിക്കുക.
(എ) ദാവീദ് നിർഭയനായിരുന്നതിന്റെ രഹസ്യമെന്ത്, നമുക്ക് എങ്ങനെ അവന്റെ ധീരത അനുകരിക്കാൻ കഴിയും? (1 ശമൂ. 17:37, 45; എഫെ. 6:10, 11)
(ബി) കളികളിലോ വിനോദങ്ങളിലോ ഏർപ്പെടുമ്പോൾ ക്രിസ്ത്യാനികൾ ഗൊല്യാത്തിന്റേതിനു സമാനമായ മത്സരാത്മാവ് ഒഴിവാക്കേണ്ടത് എന്തുകൊണ്ട്? (1 ശമൂ. 17:8; ഗലാ. 5:26; 1 തിമൊ. 4:8)
(സി) ദാവീദിനു ദൈവത്തിന്റെ പിന്തുണയിൽ വിശ്വാസമുണ്ടായിരുന്നെന്ന് അവന്റെ വാക്കുകൾ സൂചിപ്പിക്കുന്നത് എങ്ങനെ? (1 ശമൂ. 17:45-47; 2 ദിന. 20:15)
(ഡി) കേവലം രണ്ടു ശത്രുസൈന്യങ്ങൾ തമ്മിലുള്ള പോരാട്ടം എന്നതിലുപരി ഇത് യഥാർഥത്തിൽ സത്യദൈവമായ യഹോവയും വ്യാജദൈവങ്ങളും തമ്മിലുള്ള ഒരു യുദ്ധമായിരുന്നെന്ന് ബൈബിൾ വിവരണം പ്രകടമാക്കുന്നത് എങ്ങനെ? (1 ശമൂ. 17:43, 46, 47)
(ഇ) അഭിഷിക്ത ശേഷിപ്പ്, യഹോവയിൽ ആശ്രയിക്കുന്നതു സംബന്ധിച്ച ദാവീദിന്റെ ദൃഷ്ടാന്തം അനുകരിക്കുന്നത് ഏതു വിധത്തിൽ? (1 ശമൂ. 17:37; യിരെ. 1:17-19; വെളി. 12:17)
കഥ 59
ദാവീദ് ഓടിപ്പോകേണ്ടി വരുന്നതിന്റെ കാരണം
ശൗലിന് ദാവീദിനോട് അസൂയ തോന്നാൻ കാരണമെന്ത്, എന്നാൽ ശൗലിന്റെ പുത്രൻ യോനാഥാൻ വ്യത്യസ്തനായിരിക്കുന്നത് എങ്ങനെ?
ഒരു ദിവസം ദാവീദ് ശൗലിനുവേണ്ടി കിന്നരം വായിച്ചുകൊണ്ടിരിക്കുമ്പോൾ എന്തു സംഭവിക്കുന്നു?
ശൗലിന്റെ പുത്രിയായ മീഖളിനെ വിവാഹം കഴിക്കുന്നതിന് ദാവീദ് എന്തു ചെയ്യണമെന്നാണ് ശൗൽ ആവശ്യപ്പെടുന്നത്, അവൻ അപ്രകാരം ആവശ്യപ്പെടുന്നത് എന്തിന്?
ദാവീദ് ശൗലിനുവേണ്ടി കിന്നരം വായിച്ചുകൊണ്ടിരിക്കുമ്പോൾ, ചിത്രത്തിൽ കാണുന്നതുപോലെ മൂന്നാം തവണയും എന്തു സംഭവിക്കുന്നു?
ദാവീദിന്റെ ജീവൻ രക്ഷിക്കാൻ മീഖൾ സഹായിക്കുന്നത് എങ്ങനെ, പിന്നീട് ഏഴു വർഷത്തേക്ക് ദാവീദ് എന്തു ചെയ്യേണ്ടിവരുന്നു?
കൂടുതലായ ചോദ്യങ്ങൾ:
1 ശമൂവേൽ 18:1-30 വായിക്കുക.
(എ) യോനാഥാന് ദാവീദിനോടുണ്ടായിരുന്ന അഭേദ്യമായ സ്നേഹം ‘വേറെ ആടുകളും’ ‘ചെറിയ ആട്ടിൻകൂട്ടവും’ തമ്മിലുള്ള പരസ്പരസ്നേഹത്തെ മുൻനിഴലാക്കുന്നത് എങ്ങനെ? (1 ശമൂ. 18:1; യോഹ. 10:16; ലൂക്കൊ. 12:32; സെഖ. 8:23)
(ബി) യോനാഥാൻ ശൗലിന്റെ അനന്തരാവകാശി ആയിത്തീരേണ്ടിയിരുന്നവനാണ് എന്നതിന്റെ വീക്ഷണത്തിൽ, 1 ശമൂവേൽ 18:4 തിരഞ്ഞെടുക്കപ്പെട്ട രാജാവിനോടുള്ള യോനാഥാന്റെ ശ്രദ്ധേയമായ കീഴ്പെടൽ പ്രകടമാക്കുന്നത് എങ്ങനെ?
(സി) അസൂയയ്ക്ക് ഗുരുതരമായ പാപത്തിലേക്കു നയിക്കാൻ കഴിയുമെന്ന് ശൗലിന്റെ ദൃഷ്ടാന്തം കാണിച്ചുതരുന്നത് എങ്ങനെ, ഇത് നമുക്ക് എന്തു മുന്നറിയിപ്പു നൽകുന്നു? (1 ശമൂ. 18:7-9, 25; യാക്കോ. 3:14-16)
-
ശൗലിനോട് സംസാരിച്ചപ്പോൾ യോനാഥാൻ സ്വന്തം ജീവൻ അപകടത്തിലാക്കുകയായിരുന്നത് എങ്ങനെ? (1 ശമൂ. 19:1, 4-6; സദൃ. 16:14)
കഥ 60
അബീഗയിലും ദാവീദും
ചിത്രത്തിൽ, ദാവീദിന്റെ അടുത്തേക്കു വരുന്ന സ്ത്രീയുടെ പേരെന്ത്, അവൾ ഏതു തരത്തിലുള്ളവളാണ്?
നാബാൽ ആരാണ്?
ഒരു ഉപകാരം ചോദിക്കാനായി ദാവീദ് നാബാലിന്റെ അടുത്തേക്കു തന്റെ ആളുകളെ അയയ്ക്കാൻ കാരണമെന്ത്?
നാബാൽ ദാവീദിന്റെ ആളുകളോട് എന്താണു പറയുന്നത്, ദാവീദ് എങ്ങനെ പ്രതികരിക്കുന്നു?
താൻ വിവേകമതിയാണെന്ന് അബീഗയിൽ പ്രകടമാക്കുന്നത് എങ്ങനെ?
കൂടുതലായ ചോദ്യങ്ങൾ:
1 ശമൂവേൽ 22:1-4 വായിക്കുക.
ക്രിസ്തീയ സഹോദരവർഗത്തിനുള്ളിൽ നാം പരസ്പരം പിന്തുണയ്ക്കേണ്ടത് എങ്ങനെ എന്നതു സംബന്ധിച്ച് ദാവീദിന്റെ കുടുംബം ഒരു മികച്ച മാതൃകവെച്ചത് എങ്ങനെ? (സദൃ. 17:17; 1 തെസ്സ. 5:14)
1 ശമൂവേൽ 25:1-43 വായിക്കുക.
(എ) നാബാലിനെ കുറിച്ചു വളരെ മോശമായി പറഞ്ഞിരിക്കുന്നത് എന്തുകൊണ്ട്? (1 ശമൂ. 25:2-5, 10, 14, 21, 25)
(ബി) അബീഗയിലിന്റെ ദൃഷ്ടാന്തത്തിൽനിന്ന് ഇന്നത്തെ ക്രിസ്തീയ ഭാര്യമാർക്ക് എന്താണു പഠിക്കാനുള്ളത്? (1 ശമൂ. 25:32, 33; സദൃ. 31:26; എഫെ. 5:24)
(സി) ഏതു രണ്ടു തെറ്റായ കാര്യങ്ങൾ ചെയ്യുന്നതിൽനിന്നാണ് അബീഗയിൽ ദാവീദിനെ തടഞ്ഞത്? (1 ശമൂ. 25:31, 33; റോമ. 12:19; എഫെ. 4:26)
(ഡി) അബീഗയിലിന്റെ വാക്കുകളോടുള്ള ദാവീദിന്റെ പ്രതികരണം, സ്ത്രീകളെ സംബന്ധിച്ച യഹോവയുടെ വീക്ഷണം ഉണ്ടായിരിക്കാൻ ഇന്നത്തെ പുരുഷന്മാരെ സഹായിക്കുന്നത് എങ്ങനെ? (പ്രവൃ. 21:8, 9; റോമ. 2:11; 1 പത്രൊ. 3:7)
കഥ 61
ദാവീദിനെ രാജാവാക്കുന്നു
ശൗൽ കൂടാരത്തിൽ ഉറങ്ങിക്കിടക്കുമ്പോൾ ദാവീദും അബീശായിയും എന്തു ചെയ്തു?
ദാവീദ് ശൗലിനോട് ഏതു ചോദ്യങ്ങളാണു ചോദിക്കുന്നത്?
ശൗലിന്റെ അടുത്തുനിന്ന് ദാവീദ് എങ്ങോട്ടാണു പോകുന്നത്?
ദാവീദ് വളരെ ദുഃഖിതനായിത്തീരുകയും മനോഹരമായ ഒരു പാട്ട് എഴുതുകയും ചെയ്തത് എന്തുകൊണ്ട്?
ഹെബ്രോനിൽ രാജാവാകുമ്പോൾ ദാവീദിന് എത്ര വയസ്സുണ്ട്, അവന്റെ ചില പുത്രന്മാരുടെ പേരു പറയാമോ?
പിന്നീട് ദാവീദ് എവിടെ ഭരണം ആരംഭിക്കുന്നു?
കൂടുതലായ ചോദ്യങ്ങൾ:
1 ശമൂവേൽ 26:1-25 വായിക്കുക.
(എ) 1 ശമൂവേൽ 26:11-ൽ രേഖപ്പെടുത്തിയിരിക്കുന്ന ദാവീദിന്റെ വാക്കുകൾ ദിവ്യാധിപത്യ ക്രമത്തോടുള്ള ഏതു മനോഭാവം വെളിപ്പെടുത്തുന്നു? (സങ്കീ. 37:7; റോമ. 13:2)
(ബി) നാം സ്നേഹദയ പ്രകടമാക്കാൻ കഠിനശ്രമം ചെയ്തിട്ടും വിലമതിപ്പില്ലാത്ത പ്രതികരണമാണു ലഭിക്കുന്നതെങ്കിൽ ഉചിതമായ മനോഭാവം നിലനിറുത്താൻ 1 ശമൂവേൽ 26:23-ലെ ദാവീദിന്റെ വാക്കുകൾ നമ്മെ എങ്ങനെ സഹായിക്കും? (1 രാജാ. 8:32; സങ്കീ. 18:20)
2 ശമൂവേൽ 1:26 വായിക്കുക.
ദാവീദിനും യോനാഥാനും പരസ്പരം ഉണ്ടായിരുന്നതു പോലുള്ള “ഉറ്റ സ്നേഹം” ഇന്നു ക്രിസ്ത്യാനികൾക്കു വളർത്തിയെടുക്കാൻ കഴിയുന്നത് എങ്ങനെ? (1 പത്രൊ. 4:8; കൊലൊ. 3:14; 1 യോഹ. 4:12)
2 ശമൂവേൽ 5:1-10 വായിക്കുക.
(എ) ദാവീദ് എത്ര വർഷം രാജാവായി ഭരിക്കുന്നു, ഈ കാലയളവിനെ എങ്ങനെ വിഭജിക്കാം? (2 ശമൂ. 5:4, 5)
(ബി) ദാവീദ് പ്രബലനായിത്തീർന്നതിന്റെ കാരണം എന്തായിരുന്നു, ഇന്ന് നമുക്ക് അതൊരു മുന്നറിയിപ്പായി വർത്തിക്കുന്നത് എങ്ങനെ? (2 ശമൂ. 5:10; 1 ശമൂ. 16:13; 1 കൊരി. 1:31; ഫിലി. 4:13)
കഥ 62
ദാവീദിന്റെ വീട്ടിൽ കുഴപ്പം
യഹോവയുടെ സഹായത്തോടെ, അവസാനം കനാൻദേശത്തിന് എന്തു സംഭവിക്കുന്നു?
ഒരു ദിവസം വൈകുന്നേരം ദാവീദ് കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ ആയിരിക്കുമ്പോൾ എന്തു സംഭവിക്കുന്നു?
യഹോവ ദാവീദിനോടു വളരെയധികം കോപിക്കാൻ കാരണമെന്ത്?
ചിത്രത്തിൽ കാണുന്നതു പോലെ, പാപങ്ങളെക്കുറിച്ചു ബോധവാനാക്കാൻ യഹോവ ആരെയാണു ദാവീദിന്റെ അടുത്തേക്ക് അയയ്ക്കുന്നത്, ദാവീദിന് എന്തു സംഭവിക്കുമെന്നാണ് ആ മനുഷ്യൻ പറയുന്നത്?
ദാവീദ് എന്തു കുഴപ്പമാണു നേരിടുന്നത്?
ദാവീദിനുശേഷം ഇസ്രായേലിൽ രാജാവാകുന്നത് ആര്?
കൂടുതലായ ചോദ്യങ്ങൾ:
2 ശമൂവേൽ 11:1-27 വായിക്കുക.
(എ) യഹോവയുടെ സേവനത്തിൽ തിരക്കുള്ളവരായിരിക്കുന്നത് നമുക്ക് സംരക്ഷണമായിരിക്കുന്നത് എങ്ങനെ?
(ബി) ദാവീദ് പാപത്തിലേക്കു വഴുതിവീണത് എങ്ങനെ, യഹോവയുടെ ഇന്നത്തെ ദാസർക്ക് ഇത് എന്തു മുന്നറിയിപ്പാണു നൽകുന്നത്? (2 ശമൂ. 11:2; മത്താ. 5:27-29; 1 കൊരി. 10:12; യാക്കോ. 1:14, 15)
2 ശമൂവേൽ 12:1-18 വായിക്കുക.
(എ) ദാവീദിനെ നാഥാൻ ഗുണദോഷിച്ച വിധത്തിൽനിന്ന് ഇന്ന് മാതാപിതാക്കൾക്കും മൂപ്പന്മാർക്കും എന്തു പാഠം പഠിക്കാൻ കഴിയും? (2 ശമൂ. 12:1-4; സദൃ. 12:18; മത്താ. 13:34)
(ബി) യഹോവ ദാവീദിനോടു കരുണാപൂർവം പെരുമാറിയത് എന്തുകൊണ്ട്? (2 ശമൂ. 12:13; സങ്കീ. 32:5; 2 കൊരി. 7:9, 10)
കഥ 63
ജ്ഞാനിയായ ശലോമോൻ രാജാവ്
യഹോവ ശലോമോനോട് എന്താണു ചോദിച്ചത്, അവൻ എന്ത് ഉത്തരം നൽകി?
ശലോമോൻ ചോദിച്ച കാര്യം യഹോവയെ സന്തുഷ്ടനാക്കിയതിനാൽ ശലോമോന് എന്തു നൽകുമെന്ന് അവൻ വാഗ്ദാനം ചെയ്തു?
രണ്ടു സ്ത്രീകൾ കുഴപ്പംപിടിച്ച എന്തു പ്രശ്നമാണു ശലോമോന്റെ മുമ്പാകെ കൊണ്ടുവന്നത്?
ചിത്രത്തിൽ കാണാൻ കഴിയുന്നതുപോലെ, ശലോമോൻ പ്രശ്നം പരിഹരിച്ചത് എങ്ങനെ?
ശലോമോന്റെ ഭരണം എങ്ങനെയുള്ളതാണ്, എന്തുകൊണ്ട്?
കൂടുതലായ ചോദ്യങ്ങൾ:
1 രാജാക്കന്മാർ 3:3-28 വായിക്കുക.
(എ) 1 രാജാക്കന്മാർ 3:7-ലെ ശലോമോന്റെ ഹൃദയംഗമമായ വാക്കുകളിൽനിന്ന്, ഇന്നു ദൈവസംഘടനയിൽ ഉത്തരവാദിത്വങ്ങൾ ഭരമേൽപ്പിക്കപ്പെട്ടിട്ടുള്ളവർക്ക് എന്തു പഠിക്കാനാകും? (സങ്കീ. 119:105; സദൃ. 3:5, 6)
(ബി) എന്തു കാര്യങ്ങൾക്കുവേണ്ടി പ്രാർഥിക്കണം എന്ന സംഗതിയിൽ ശലോമോന്റെ പ്രാർഥന നല്ല മാതൃകയായിരിക്കുന്നത് എങ്ങനെ? (1 രാജാ. 3:9, 11; സദൃ. 30:8, 9; 1 യോഹ. 5:14)
(സി) രണ്ടു സ്ത്രീകൾ ഉൾപ്പെട്ട തർക്കം ശലോമോൻ പരിഹരിച്ച വിധം, വലിയ ശലോമോനായ യേശുക്രിസ്തുവിന്റെ ഭാവി ഭരണം സംബന്ധിച്ച് നമുക്ക് എന്ത് ഉറപ്പാണു നൽകുന്നത്? (1 രാജാ. 3:28; യെശ. 9:6, 7; 11:2-4)
1 രാജാക്കന്മാർ 4:29-34 വായിക്കുക.
(എ) അനുസരണമുള്ള ഹൃദയം നൽകാനുള്ള ശലോമോന്റെ അപേക്ഷയ്ക്ക് യഹോവ ഉത്തരമരുളുന്നത് എങ്ങനെ? (1 രാജാ. 4:29, NW)
(ബി) ശലോമോന്റെ ജ്ഞാനം കേൾക്കുന്നതിന് ആളുകൾ ചെയ്ത ശ്രമം കണക്കിലെടുക്കുമ്പോൾ ദൈവവചനം പഠിക്കുന്നതു സംബന്ധിച്ച് നമ്മുടെ മനോഭാവം എന്തായിരിക്കണം? (1 രാജാ. 4:29, 34; യോഹ. 17:3; 2 തിമൊ. 3:16)
കഥ 64
ശലോമോൻ ആലയം പണിയുന്നു
യഹോവയുടെ ആലയം പണിയാൻ ശലോമോന് എത്ര കാലം വേണ്ടിവരുന്നു, അതിനു വളരെയധികം പണം ആവശ്യമായി വരുന്നത് എന്തുകൊണ്ട്?
ആലയത്തിന് എത്ര പ്രധാന മുറികൾ ഉണ്ട്, അകത്തെ മുറിയിൽ എന്താണു വെച്ചത്?
ആലയത്തിന്റെ പണി തീർന്നശേഷം ശലോമോൻ എന്താണു പ്രാർഥിക്കുന്നത്?
ശലോമോന്റെ പ്രാർഥനയിൽ താൻ സന്തുഷ്ടനാണെന്ന് യഹോവ പ്രകടമാക്കുന്നത് എങ്ങനെ?
ശലോമോന്റെ ഭാര്യമാർ അവനെക്കൊണ്ട് എന്താണു ചെയ്യിക്കുന്നത്, അവന് എന്തു സംഭവിക്കുന്നു?
യഹോവ ശലോമോനോടു കോപിക്കാൻ കാരണമെന്ത്, യഹോവ അവനോട് എന്താണു പറയുന്നത്?
കൂടുതലായ ചോദ്യങ്ങൾ:
1 ദിനവൃത്താന്തം 28:9, 10 വായിക്കുക.
1 ദിനവൃത്താന്തം 28:9, 10-ലെ ദാവീദിന്റെ വാക്കുകളുടെ വീക്ഷണത്തിൽ, അനുദിന ജീവിതത്തിൽ നാം എന്തു ചെയ്യാൻ പരിശ്രമിക്കണം? (സങ്കീ. 19:14; ഫിലി. 4:8, 9)
2 ദിനവൃത്താന്തം 6:12-21, 32-42 വായിക്കുക.
(എ) മനുഷ്യനിർമിതമായ യാതൊരു കെട്ടിടത്തിനും അത്യുന്നതനായ ദൈവത്തെ ഉൾക്കൊള്ളാൻ സാധിക്കുകയില്ല എന്ന് ശലോമോൻ പ്രകടമാക്കിയത് എങ്ങനെ? (2 ദിന. 6:18; പ്രവൃ. 17:24, 25)
(ബി) 2 ദിനവൃത്താന്തം 6:32, 33-ലെ ശലോമോന്റെ വാക്കുകൾ യഹോവയെക്കുറിച്ച് എന്തു വെളിപ്പെടുത്തുന്നു? (പ്രവൃ. 10:34, 35; ഗലാ. 2:6)
2 ദിനവൃത്താന്തം 7:1-5 വായിക്കുക.
യഹോവയുടെ തേജസ്സ് കണ്ടപ്പോൾ, ഇസ്രായേല്യർ യഹോവയ്ക്കു സ്തുതി കരേറ്റാൻ പ്രേരിതരായതുപോലെ, ഇന്ന് തന്റെ ജനത്തിന്മേലുള്ള യഹോവയുടെ അനുഗ്രഹത്തെക്കുറിച്ചു വിചിന്തനം ചെയ്യുന്നത് നമ്മെ എങ്ങനെ ബാധിക്കണം? (2 ദിന. 7:3; സങ്കീ. 22:22; 34:1; 96:2)
1 രാജാക്കന്മാർ 11:9-13 വായിക്കുക.
അന്ത്യത്തോളം വിശ്വസ്തരായി തുടരേണ്ടതിന്റെ പ്രാധാന്യം ശലോമോന്റെ ജീവിതഗതി കാണിച്ചു തരുന്നത് എങ്ങനെ? (1 രാജാ. 11:4, 9; മത്താ. 10:22; വെളി. 2:10)
കഥ 65
രാജ്യം വിഭജിക്കപ്പെടുന്നു
ചിത്രത്തിൽ കാണുന്ന രണ്ടു പേരുടെ പേര് എന്താണ്, അവർ ആരെല്ലാമാണ്?
അഹീയാവ് താൻ ധരിച്ചിരിക്കുന്ന അങ്കി എന്തു ചെയ്യുന്നു, ആ പ്രവൃത്തിയുടെ അർഥം എന്ത്?
യൊരോബെയാമിനെ എന്തു ചെയ്യാനാണു ശലോമോൻ ശ്രമിക്കുന്നത്?
ജനം യൊരോബെയാമിനെ പത്തു ഗോത്രങ്ങൾക്കുമേൽ രാജാവാക്കുന്നത് എന്തുകൊണ്ട്?
യൊരോബെയാം രണ്ടു സ്വർണ കാളക്കുട്ടികളെ ഉണ്ടാക്കുന്നത് എന്തിന്, പെട്ടെന്നുതന്നെ രാജ്യത്ത് എന്താണു സംഭവിക്കുന്നത്?
രണ്ടു ഗോത്ര രാജ്യത്തിനും യെരൂശലേമിലെ യഹോവയുടെ ആലയത്തിനും എന്തു സംഭവിക്കുന്നു?
കൂടുതലായ ചോദ്യങ്ങൾ:
1 രാജാക്കന്മാർ 11:26-43 വായിക്കുക.
യൊരോബെയാം ഏതു തരക്കാരനാണ്, ദിവ്യനിയമങ്ങൾ അനുസരിക്കുമെങ്കിൽ എന്തു ചെയ്യുമെന്നാണു യഹോവ അവനോടു വാഗ്ദാനം ചെയ്തത്? (1 രാജാ. 11:28, 38)
1 രാജാക്കന്മാർ 12:1-33 വായിക്കുക.
(എ) യൊരോബെയാമിന്റെ മോശമായ മാതൃകയിൽനിന്ന് അധികാരം ദുരുപയോഗം ചെയ്യുന്നതു സംബന്ധിച്ച് മാതാപിതാക്കൾക്കും മൂപ്പന്മാർക്കും എന്താണു പഠിക്കാനുള്ളത്? (1 രാജാ. 12:13; സഭാ. 7:7, NW; 1 പത്രൊ. 5:2, 3)
(ബി) ജീവിതത്തിൽ ഗൗരവമേറിയ തീരുമാനങ്ങൾ എടുക്കുമ്പോൾ ആശ്രയയോഗ്യമായ മാർഗനിർദേശത്തിനായി യുവജനങ്ങൾ ആരിലേക്കു തിരിയണം? (1 രാജാ. 12:6, 7; സദൃ. 1:8, 9; 2 തിമൊ. 3:16, 17; എബ്രാ. 13:7)
(സി) കാളക്കുട്ടിയാരാധനയ്ക്കുള്ള രണ്ടു കേന്ദ്രങ്ങൾ സ്ഥാപിക്കാൻ യൊരോബെയാമിനെ പ്രേരിപ്പിച്ചത് എന്ത്, ഇത് യഹോവയിലുള്ള വിശ്വാസത്തിന്റെ വലിയ അഭാവം കാണിച്ചത് എങ്ങനെ? (1 രാജാ. 11:37; 12:26-28)
(ഡി) പത്തു ഗോത്ര രാജ്യത്തെ ജനങ്ങളെ സത്യാരാധനയ്ക്ക് എതിരെയുള്ള ഒരു മത്സരത്തിലേക്കു നയിച്ചത് ആര്? (1 രാജാ. 12:32, 33)
കഥ 66
ഈസേബെൽ—ഒരു ദുഷ്ടരാജ്ഞി
ആരാണ് ഈസേബെൽ?
ഒരു ദിവസം ആഹാബ് രാജാവ് സങ്കടപ്പെട്ടിരുന്നതിന്റെ കാരണമെന്ത്?
തന്റെ ഭർത്താവായ ആഹാബിന് നാബോത്തിന്റെ മുന്തിരിത്തോട്ടം ലഭിക്കത്തക്കവണ്ണം ഈസേബെൽ എന്താണു ചെയ്യുന്നത്?
ഈസേബെലിനെ ശിക്ഷിക്കാൻ യഹോവ ആരെയാണ് അയയ്ക്കുന്നത്?
ചിത്രത്തിൽ കാണാൻ കഴിയുന്നതുപോലെ യേഹൂ ഈസേബെലിന്റെ കൊട്ടാരത്തിൽ എത്തുമ്പോൾ എന്തു സംഭവിക്കുന്നു?
കൂടുതലായ ചോദ്യങ്ങൾ:
1 രാജാക്കന്മാർ 16:29-33; 18:3, 4 വായിക്കുക.
ആഹാബ് രാജാവിന്റെ കാലത്ത് ഇസ്രായേലിൽ അവസ്ഥ എത്രത്തോളം വഷളാകുന്നു? (1 രാജാക്കന്മാർ 14:9)
1 രാജാക്കന്മാർ 21:1-16 വായിക്കുക.
(എ) നാബോത്ത് ധൈര്യവും യഹോവയോടുള്ള വിശ്വസ്തതയും കാണിച്ചത് എങ്ങനെ? (1 രാജാ. 21:1-3; ലേവ്യ. 25:23-28)
(ബി) ഇച്ഛാഭംഗത്തെ അഥവാ നമ്മുടെ ഏതെങ്കിലും ആഗ്രഹം നടക്കാതെവരുന്ന ഒരു സാഹചര്യത്തെ തരണംചെയ്യുന്നതു സംബന്ധിച്ച് ആഹാബിന്റെ ദൃഷ്ടാന്തം നമ്മെ എന്തു പഠിപ്പിക്കുന്നു? (1 രാജാ. 21:4; റോമ. 5:3-5)
2 രാജാക്കന്മാർ 9:30-37 വായിക്കുക.
യഹോവയുടെ ഇഷ്ടം ചെയ്യുന്നതു സംബന്ധിച്ച യേഹൂവിന്റെ തീക്ഷ്ണതയിൽനിന്ന് നമുക്ക് എന്തു പഠിക്കാൻ കഴിയും? (2 രാജാ. 9:4-10; 2 കൊരി. 9:1, 2; 2 തിമൊ. 4:2)
കഥ 67
യെഹോശാഫാത്ത് യഹോവയിൽ ആശ്രയിക്കുന്നു
യെഹോശാഫാത്ത് ആരാണ്, ഏതു കാലത്താണ് അവൻ ജീവിച്ചിരുന്നത്?
ഇസ്രായേല്യർ ഭയപ്പെടാൻ കാരണമെന്ത്, അവരിൽ പലരും എന്തു ചെയ്യുന്നു?
യെഹോശാഫാത്തിന്റെ പ്രാർഥനയ്ക്ക് യഹോവ എന്ത് ഉത്തരമാണു നൽകുന്നത്?
യുദ്ധത്തിനു മുമ്പ് എന്തു സംഭവിക്കാൻ യഹോവ ഇടയാക്കുന്നു?
യെഹോശാഫാത്തിൽനിന്ന് നമുക്ക് എന്തു പാഠമാണു പഠിക്കാനുള്ളത്?
കൂടുതലായ ചോദ്യങ്ങൾ:
2 ദിനവൃത്താന്തം 20:1-30 വായിക്കുക.
(എ) വെല്ലുവിളി ഉയർത്തുന്ന സാഹചര്യങ്ങളിൽ ദൈവദാസർ ചെയ്യേണ്ടത് എന്തെന്ന് യെഹോശാഫാത്ത് പ്രകടിപ്പിച്ചത് എങ്ങനെ? (2 ദിന. 20:12; സങ്കീ. 25:15; 62:1)
(ബി) തന്റെ ജനത്തോടു സംസാരിക്കുന്നതിന് യഹോവ എല്ലാക്കാലത്തും ഒരു സരണി ഉപയോഗിച്ചിട്ടുണ്ട്. ഇക്കാലത്ത് യഹോവ ഉപയോഗിക്കുന്ന സരണി ഏത്? (2 ദിന. 20:14, 15; മത്താ. 24:45-47; യോഹ. 15:15)
(സി) ദൈവം, ‘സർവശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധം’ തുടങ്ങുമ്പോൾ നമ്മുടെ അവസ്ഥ യെഹോശാഫാത്തിന്റേതിനു സമാനമായിരിക്കുന്നത് എങ്ങനെയായിരിക്കും? (2 ദിന. 20:15, 17; 32:8; വെളി. 16:14, 16)
(ഡി) ലേവ്യരെ അനുകരിച്ചുകൊണ്ട്, ഇന്ന് പയനിയർമാരും മിഷനറിമാരും ലോകവ്യാപക പ്രസംഗവേലയ്ക്ക് ഏതു തരം സംഭാവനയാണു നൽകുന്നത്? (2 ദിന. 20:19, 21; റോമ. 10:13-15; 2 തിമൊ. 4:2)
കഥ 68
വീണ്ടും ജീവിക്കുന്ന രണ്ടു ബാലന്മാർ
ചിത്രത്തിൽ കാണുന്ന മൂന്നു പേർ ആരെല്ലാം, ആ കൊച്ചുകുട്ടിക്ക് എന്തു സംഭവിക്കുന്നു?
കുട്ടിക്കുവേണ്ടി ഏലീയാവ് എന്താണു പ്രാർഥിക്കുന്നത്, തുടർന്ന് എന്തു സംഭവിക്കുന്നു?
ഏലീയാവിന്റെ സഹായിയുടെ പേരെന്ത്?
ശൂനേംകാരത്തിയുടെ വീട്ടിലേക്ക് എലീശായെ വിളിച്ചുകൊണ്ടുവരുന്നത് എന്തിന്?
എലീശാ എന്തു ചെയ്യുന്നു, മരിച്ച കുട്ടിക്ക് എന്തു സംഭവിക്കുന്നു?
ഏലീയാവിലൂടെയും എലീശായിലൂടെയും പ്രകടിപ്പിച്ചതുപോലെ യഹോവയ്ക്ക് എന്തിനുള്ള ശക്തിയുണ്ട്?
കൂടുതലായ ചോദ്യങ്ങൾ:
1 രാജാക്കന്മാർ 17:8-24 വായിക്കുക.
(എ) ഏലീയാവിന്റെ അനുസരണവും വിശ്വാസവും പരിശോധിക്കപ്പെട്ടത് എങ്ങനെ? (1 രാജാ. 17:9; 19:1-4, 10)
(ബി) സാരെഫാത്തിലെ വിധവയുടെ വിശ്വാസം അതിശയകരമായിരിക്കുന്നത് എന്തുകൊണ്ട്? (1 രാജാ. 17:12-16; ലൂക്കൊ. 4:25, 26)
(സി) സാരെഫാത്തിലെ വിധവയുടെ അനുഭവം, മത്തായി 10:41, 42-ൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ വാക്കുകളുടെ സത്യത തെളിയിക്കുന്നത് എങ്ങനെ? (1 രാജാ. 17:10-12, 17, 23, 24)
2 രാജാക്കന്മാർ 4:8-37 വായിക്കുക.
(എ) ശൂനേംകാരത്തി അതിഥിസത്കാരം സംബന്ധിച്ച് നമ്മെ പഠിപ്പിക്കുന്നതെന്ത്? (2 രാജാ. 4:8; ലൂക്കൊ. 6:38; റോമ. 12:13; 1 യോഹ. 3:17)
(ബി) ഇന്ന് ദൈവദാസരോടു നമുക്കു ദയാപ്രവൃത്തികൾ കാണിക്കാവുന്നത് എങ്ങനെ? (പ്രവൃ. 20:35; 28:1, 2; ഗലാ. 6:9, 10; എബ്രാ. 6:10)
കഥ 69
ഒരു പെൺകുട്ടി ഒരു ശക്തനെ സഹായിക്കുന്നു
ചിത്രത്തിൽ, ആ കൊച്ചു പെൺകുട്ടി സ്ത്രീയോട് എന്തു പറയുന്നതായാണു കാണുന്നത്?
ചിത്രത്തിൽ കാണുന്ന സ്ത്രീ ആരാണ്, പെൺകുട്ടി ആ വീട്ടിൽ എന്തു ചെയ്യുകയാണ്?
നയമാനോട് എന്തു പറയാനാണ് എലീശാ തന്റെ ദാസനോടു നിർദേശിക്കുന്നത്, നയമാൻ കുപിതനാകാൻ കാരണമെന്ത്?
നയമാൻ തന്റെ ദാസർക്കു ചെവികൊടുക്കുമ്പോൾ എന്തു സംഭവിക്കുന്നു?
എലീശാ നയമാന്റെ സമ്മാനങ്ങൾ നിരസിക്കുന്നത് എന്തുകൊണ്ട്, എന്നാൽ ഗേഹസി എന്താണു ചെയ്യുന്നത്?
ഗേഹസിക്ക് എന്തു സംഭവിക്കുന്നു, ഇതിൽനിന്ന് നമുക്ക് എന്തു പഠിക്കാൻ കഴിയും?
കൂടുതലായ ചോദ്യങ്ങൾ:
2 രാജാക്കന്മാർ 5:1-27 വായിക്കുക.
(എ) ആ ഇസ്രായേല്യ ബാലികയുടെ മാതൃക ഇന്നത്തെ കുട്ടികൾക്കു പ്രോത്സാഹനമായിരിക്കുന്നത് എങ്ങനെ? (2 രാജാ. 5:3; സങ്കീ. 8:2; 148:12, 13)
(ബി) തിരുവെഴുത്തു ബുദ്ധിയുപദേശം കിട്ടുമ്പോൾ നാം നയമാന്റെ ദൃഷ്ടാന്തം മനസ്സിൽപ്പിടിക്കുന്നതു നല്ലതായിരിക്കുന്നത് എന്തുകൊണ്ട്? (2 രാജാ. 5:15; എബ്രാ. 12:5, 6; യാക്കോ. 4:6)
(സി) എലീശായുടെയും ഗേഹസിയുടെയും മാതൃകകൾ വിപരീത താരതമ്യം ചെയ്യുന്നതിലൂടെ നമുക്ക് എന്തു പാഠങ്ങൾ പഠിക്കാൻ കഴിയും? (2 രാജാ. 5:9, 10, 14-16, 20; മത്താ. 10:8; പ്രവൃ. 5:1-5; 2 കൊരി. 2:17)
കഥ 70
യോനായും വലിയ മീനും
ആരാണ് യോനാ, എന്തു ചെയ്യാനാണു യഹോവ അവനോടു പറഞ്ഞത്?
യഹോവ പറഞ്ഞതു ചെയ്യാൻ ഇഷ്ടമില്ലാതിരുന്നതുകൊണ്ട് യോനാ എന്തു ചെയ്യുന്നു?
കൊടുങ്കാറ്റു ശമിക്കാൻ എന്തു ചെയ്യണമെന്നാണു യോനാ കപ്പലിലുള്ളവരോടു പറഞ്ഞത്?
ചിത്രത്തിൽ കാണാൻ കഴിയുന്നതുപോലെ, യോനാ വെള്ളത്തിൽ താഴ്ന്നു പോകുമ്പോൾ എന്തു സംഭവിക്കുന്നു?
യോനാ വലിയ മീനിന്റെ വയറ്റിൽ എത്ര നാൾ കഴിയുന്നു, അവിടെ അവൻ എന്തു ചെയ്യുന്നു?
വലിയ മീനിന്റെ ഉള്ളിൽനിന്നു പുറത്തു വന്ന യോനാ എങ്ങോട്ടു പോകുന്നു, ഇതു നമ്മെ എന്തു പഠിപ്പിക്കുന്നു?
കൂടുതലായ ചോദ്യങ്ങൾ:
യോനാ 1:1-17 വായിക്കുക.
നീനെവേ നിവാസികളോടു പ്രസംഗിക്കാനുള്ള നിയമനത്തെക്കുറിച്ച് യോനായുടെ വീക്ഷണം എന്തായിരുന്നു? (യോനാ 1:2, 3; സദൃ. 3:7; സഭാ. 8:12)
യോനാ 2:1, 2, 10 വായിക്കുക.
യഹോവ നമ്മുടെ പ്രാർഥനകൾക്ക് ഉത്തരം നൽകുമെന്ന് യോനായുടെ അനുഭവം ഉറപ്പു നൽകുന്നത് എങ്ങനെ? (സങ്കീ. 22:24; 34:6; 1 യോഹ. 5:14)
യോനാ 3:1-10 വായിക്കുക.
(എ) തന്റെ നിയമനം നിറവേറ്റുന്നതിൽ യോനാ ആദ്യം പരാജയപ്പെട്ടെങ്കിലും യഹോവ തുടർന്നും അവനെ ഉപയോഗിച്ചു എന്ന വസ്തുതയിൽനിന്ന് നമുക്ക് എന്തു പ്രോത്സാഹനമാണു ലഭിക്കുന്നത്? (സങ്കീ. 103:14; 1 പത്രൊ. 5:10)
(ബി) നമ്മുടെ പ്രദേശത്തുള്ള ആളുകളെക്കുറിച്ച് മുൻവിധി പുലർത്തുന്നതു സംബന്ധിച്ച് നീനെവേക്കാരോടുള്ള ബന്ധത്തിൽ യോനായ്ക്ക് ഉണ്ടായ അനുഭവം നമ്മെ എന്താണു പഠിപ്പിക്കുന്നത്? (യോനാ 3:6-9; സഭാ. 11:6; പ്രവൃ. 13:48)
കഥ 71
ദൈവം ഒരു പറുദീസ വാഗ്ദാനം ചെയ്യുന്നു
യെശയ്യാവ് ആരായിരുന്നു, അവൻ ഏതു കാലത്താണു ജീവിച്ചിരുന്നത്, യഹോവ അവന് എന്താണു കാണിച്ചുകൊടുക്കുന്നത്?
“പറുദീസ” എന്ന വാക്കിന്റെ അർഥം എന്ത്, അത് നമ്മെ എന്തിനെക്കുറിച്ചാണ് ഓർമിപ്പിക്കുന്നത്?
പുതിയ പറുദീസയെക്കുറിച്ച് എന്തെഴുതാനാണ് യഹോവ യെശയ്യാവിനോടു പറഞ്ഞത്?
ആദാമിനും ഹവ്വായ്ക്കും അവരുടെ മനോഹരമായ താമസസ്ഥലം നഷ്ടപ്പെട്ടത് എന്തുകൊണ്ട്?
തന്നെ സ്നേഹിക്കുന്നവർക്ക് യഹോവ എന്താണു വാഗ്ദാനം ചെയ്യുന്നത്?
കൂടുതലായ ചോദ്യങ്ങൾ:
യെശയ്യാവു 11:6-9 വായിക്കുക.
(എ) പുതിയ ഭൂമിയിൽ മൃഗങ്ങളും മനുഷ്യരും തമ്മിൽ ഉണ്ടായിരിക്കാൻ പോകുന്ന സമാധാനത്തെ ദൈവവചനം എങ്ങനെയാണു ചിത്രീകരിക്കുന്നത്? (സങ്കീ. 148:10, 13; യെശ. 65:25; യെഹെ. 34:25)
(ബി) യെശയ്യാവിന്റെ വാക്കുകളുടെ ഏത് ആത്മീയ നിവൃത്തിയാണ് ഇന്ന് യഹോവയുടെ ജനത്തിനിടയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്? (റോമ. 12:2; എഫെ. 4:23, 24)
(സി) ഇപ്പോഴും ഭാവിയിൽ പുതിയ ലോകത്തിലും മനുഷ്യന്റെ വ്യക്തിത്വത്തിൽ സംഭവിക്കുന്ന മാറ്റത്തിനുള്ള ബഹുമതി ആർക്കുള്ളതാണ്? (യെശ. 48:17, 18; ഗലാ. 5:22, 23; ഫിലി. 4:7)
വെളിപ്പാടു 21:3-5 വായിക്കുക.
(എ) ദൈവം മനുഷ്യരോടുകൂടെ വസിക്കുന്നു എന്നത് ഭൂമിയിൽ അക്ഷരാർഥത്തിൽ ഉണ്ടായിരിക്കും എന്നല്ല, മറിച്ച് പ്രതീകാത്മകമായിട്ടായിരിക്കും എന്ന് തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നത് എങ്ങനെ? (ലേവ്യ. 26:11, 12; 2 ദിന. 6:18; യെശ. 66:1; വെളി. 21:2, 3, 22-24)
(ബി) ഏതുതരം കണ്ണീരും വേദനയുമായിരിക്കും ഇല്ലാതാകുന്നത്? (ലൂക്കൊ. 8:49-52; റോമ. 8:21, 22; വെളി. 21:4, 5)
കഥ 72
ദൈവം ഹിസ്കീയാ രാജാവിനെ സഹായിക്കുന്നു
ചിത്രത്തിൽ കാണുന്നയാൾ ആരാണ്, അയാൾ വലിയ കുഴപ്പത്തിൽ അകപ്പെട്ടിരിക്കുന്നത് എങ്ങനെ?
ഹിസ്കീയാവ് ദൈവത്തിനു മുമ്പാകെ വെച്ചിരിക്കുന്ന കത്തുകൾ എന്തു സംബന്ധിച്ചുള്ളതാണ്, ഹിസ്കീയാവ് എന്താണു പ്രാർഥിക്കുന്നത്?
ഹിസ്കീയാവ് ഏതു തരത്തിലുള്ള ഒരു രാജാവാണ്, യെശയ്യാപ്രവാചകനിലൂടെ യഹോവ എന്തു സന്ദേശമാണ് അവന് അയയ്ക്കുന്നത്?
ചിത്രത്തിൽ കാണിച്ചിരിക്കുന്നതു പോലെ, യഹോവയുടെ ദൂതൻ അശ്ശൂർക്കാരോട് എന്താണു ചെയ്യുന്നത്?
രണ്ടുഗോത്ര രാജ്യത്തിനു കുറച്ചു കാലത്തേക്കു സമാധാനം ലഭിക്കുന്നെങ്കിലും ഹിസ്കീയാവിന്റെ മരണശേഷം എന്തു സംഭവിക്കുന്നു?
കൂടുതലായ ചോദ്യങ്ങൾ:
2 രാജാക്കന്മാർ 18:1-36 വായിക്കുക.
(എ) അശ്ശൂർക്കാരുടെ വക്താവായ റബ്ശാക്കേ ഇസ്രായേല്യരുടെ വിശ്വാസം ദുർബലമാക്കാൻ ശ്രമിച്ചത് എങ്ങനെ? (2 രാജാ. 18:19, 21; പുറ. 5:2; സങ്കീ. 64:3)
(ബി) എതിരാളികളോട് ഇടപെടുമ്പോൾ, യഹോവയുടെ സാക്ഷികൾ ഹിസ്കീയാവിന്റെ ദൃഷ്ടാന്തം പിൻപറ്റുന്നത് എങ്ങനെ? (2 രാജാ. 18:36; സങ്കീ. 39:1; സദൃ. 26:4; 2 തിമൊ. 2:24)
2 രാജാക്കന്മാർ 19:1-37 വായിക്കുക.
(എ) ഇക്കാലത്ത് ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ യഹോവയുടെ ജനം ഹിസ്കീയാവിനെ അനുകരിക്കുന്നത് എങ്ങനെ? (2 രാജാ. 19:1, 2; സദൃ. 3:5, 6; എബ്രാ. 10:24, 25; യാക്കോ. 5:14, 15)
(ബി) സൻഹേരീബിന് കിട്ടിയ മൂന്നു തിരിച്ചടികൾ ഏതെല്ലാമായിരുന്നു, അവൻ പ്രാവചനികമായി ആരെ ചിത്രീകരിക്കുന്നു? (2 രാജാ. 19:32, 35, 37; വെളി. 20:2, 3)
2 രാജാക്കന്മാർ 21:1-6, 16 വായിക്കുക.
യെരൂശലേമിൽ ഭരിച്ചിട്ടുള്ള രാജാക്കന്മാരിൽവെച്ച് ഏറ്റവും ദുഷ്ടനായ ഒരുവനായിരുന്നു മനശ്ശെ എന്നു പറയാൻ കഴിയുന്നത് എന്തുകൊണ്ട്? (2 ദിന. 33:4-6, 9)
കഥ 73
ഇസ്രായേലിന്റെ അവസാനത്തെ നല്ല രാജാവ്
യോശീയാവ് രാജാവാകുമ്പോൾ അവന് എത്ര വയസ്സുണ്ട്, ഏഴു വർഷം ഭരിച്ചു കഴിഞ്ഞ് അവൻ എന്തു ചെയ്യാൻ തുടങ്ങുന്നു?
ആദ്യത്തെ ചിത്രത്തിൽ യോശീയാവ് എന്തു ചെയ്യുന്നതായാണു കാണുന്നത്?
ആലയത്തിന്റെ അറ്റകുറ്റപ്പണി നടന്നുകൊണ്ടിരിക്കെ, മഹാപുരോഹിതന് എന്താണു ലഭിക്കുന്നത്?
യോശീയാവ് വസ്ത്രം കീറാൻ കാരണമെന്ത്?
ഹുൽദാ പ്രവാചകി യഹോവയിൽനിന്നുള്ള എന്തു സന്ദേശമാണ് യോശീയാവിനു നൽകിയത്?
കൂടുതലായ ചോദ്യങ്ങൾ:
2 ദിനവൃത്താന്തം 34:1-28 വായിക്കുക.
(എ) കഷ്ടപ്പാടു നിറഞ്ഞ ബാല്യത്തിലൂടെ കടന്നുപോകേണ്ടിവരുന്നവർക്ക് യോശീയാവ് എന്തു മാതൃകയാണു നൽകുന്നത്? (2 ദിന. 33:21-25; 34:1, 2; സങ്കീ. 27:10)
(ബി) യോശീയാവിന്റെ വാഴ്ചയുടെ 8, 12, 18 വർഷങ്ങളിൽ സത്യാരാധനയുടെ ഉന്നമനത്തിനായി അവൻ എന്തു നിർണായക പടികളാണു സ്വീകരിച്ചത്? (2 ദിന. 34:3, 8)
(സി) നമ്മുടെ ആരാധനാ സ്ഥലങ്ങൾ നല്ല നിലയിൽ സൂക്ഷിക്കുന്നതു സംബന്ധിച്ച് ഹിസ്കീയാരാജാവും മഹാപുരോഹിതനായ ഹില്കീയാവും എന്തു പാഠമാണു നൽകുന്നത്? (2 ദിന. 34:9-13; സദൃ. 11:14; 1 കൊരി. 10:31)
കഥ 74
നിർഭയനായ ഒരു മനുഷ്യൻ
ചിത്രത്തിൽ കാണുന്ന ചെറുപ്പക്കാരൻ ആര്?
ഒരു പ്രവാചകനായിത്തീരുന്നതു സംബന്ധിച്ച് യിരെമ്യാവ് എന്താണു വിചാരിക്കുന്നത്, എന്നാൽ യഹോവ അവനോട് എന്തു പറയുന്നു?
എന്തു സന്ദേശമാണ് യിരെമ്യാവ് ജനങ്ങളെ അറിയിച്ചുകൊണ്ടിരിക്കുന്നത്?
പുരോഹിതന്മാർ യിരെമ്യാവിനെ തടയാൻ ശ്രമിക്കുന്നത് എങ്ങനെ, എന്നാൽ തനിക്ക് പേടിയില്ലെന്ന് അവൻ എങ്ങനെ പ്രകടമാക്കുന്നു?
ഇസ്രായേല്യർ തങ്ങളുടെ ദുഷ്ട വഴികൾക്കു മാറ്റം വരുത്താതിരിക്കുമ്പോൾ എന്തു സംഭവിക്കുന്നു?
കൂടുതലായ ചോദ്യങ്ങൾ:
യിരെമ്യാവു 1:1-8 വായിക്കുക.
(എ) യിരെമ്യാവിന്റെ മാതൃക ദൃഷ്ടാന്തീകരിക്കുന്നതുപോലെ ഒരുവനെ യഹോവയുടെ സേവനത്തിനു യോഗ്യനാക്കിത്തീർക്കുന്നത് എന്ത്? (2 കൊരി. 3:5, 6)
(ബി) ഇന്നത്തെ ക്രിസ്തീയ യുവജനങ്ങൾക്ക് യിരെമ്യാവിന്റെ മാതൃക എന്തു പ്രോത്സാഹനമാണു നൽകുന്നത്? (സഭാ. 12:1; 1 തിമൊ. 4:12)
യിരെമ്യാവു 10:1-5 വായിക്കുക.
വിഗ്രഹങ്ങളിൽ ആശ്രയിക്കുന്നതിന്റെ വ്യർഥത കാണിക്കാൻ യിരെമ്യാവ് ഏതു ശക്തമായ ദൃഷ്ടാന്തം ഉപയോഗിക്കുന്നു? (യിരെ. 10:5; യെശ. 46:7; ഹബ. 2:19)
യിരെമ്യാവു 26:1-16 വായിക്കുക.
(എ) ഇന്ന് മുന്നറിയിപ്പിൻ സന്ദേശം മുഴക്കവേ “ഒരു വാക്കും വിട്ടുകളയരുത്” എന്ന യിരെമ്യാവിനോടുള്ള യഹോവയുടെ കൽപ്പന അഭിഷിക്ത ശേഷിപ്പ് ശിരസ്സാ വഹിച്ചിരിക്കുന്നത് എങ്ങനെ? (യിരെ. 26:2; ആവ. 4:2; പ്രവൃ. 20:27)
(ബി) ജനതകളോട് യഹോവയിൽനിന്നുള്ള മുന്നറിയിപ്പു മുഴക്കവേ, ഇന്നത്തെ യഹോവയുടെ സാക്ഷികൾക്ക് യിരെമ്യാവ് നല്ല മാതൃക വെച്ചത് എങ്ങനെ? (യിരെ. 26:8, 12, 14, 15; 2 തിമൊ. 4:1-5)
2 രാജാക്കന്മാർ 24:1-17 വായിക്കുക.
യഹോവയോടുള്ള യെഹൂദായുടെ അവിശ്വസ്തതയ്ക്ക് സങ്കടകരമായ എന്തു പരിണതഫലങ്ങൾ ഉണ്ടായി? (2 രാജാ. 24:2-4, 14)
കഥ 75
ബാബിലോണിൽ നാലു ചെറുപ്പക്കാർ
ചിത്രത്തിൽ കാണുന്ന നാലു ചെറുപ്പക്കാർ ആരെല്ലാം, അവർ ബാബിലോണിൽ എത്തിയത് എങ്ങനെ?
ഈ നാലു ചെറുപ്പക്കാരെക്കുറിച്ച് രാജാവിന് എന്തു പദ്ധതികളാണ് ഉള്ളത്, തന്റെ ദാസന്മാർക്ക് അവൻ എന്തു നിർദേശം കൊടുക്കുന്നു?
തനിക്കും തന്റെ മൂന്നു കൂട്ടുകാർക്കുമുള്ള ഭക്ഷണവും പാനീയവും സംബന്ധിച്ച് ദാനീയേൽ എന്ത് അഭ്യർഥനയാണു നടത്തുന്നത്?
10 ദിവസം സസ്യഭക്ഷണം കഴിച്ചതിനുശേഷം, മറ്റു ചെറുപ്പക്കാരോടുള്ള താരതമ്യത്തിൽ ദാനീയേലും മൂന്നു കൂട്ടുകാരും എങ്ങനെ കാണപ്പെട്ടു?
ദാനീയേലും മൂന്നു കൂട്ടുകാരും രാജാവിന്റെ കൊട്ടാരത്തിൽ എത്തിച്ചേരുന്നത് എങ്ങനെ, ഏതു വിധത്തിലാണ് അവർ പുരോഹിതന്മാരെക്കാളും പണ്ഡിതന്മാരെക്കാളും മികച്ചു നിൽക്കുന്നത്?
കൂടുതലായ ചോദ്യങ്ങൾ:
ദാനീയേൽ 1:1-21 വായിക്കുക.
(എ) പ്രലോഭനങ്ങളെ ചെറുക്കാനും ബലഹീനതകളെ അതിജീവിക്കാനും കഴിയണമെങ്കിൽ ഏതു തരത്തിലുള്ള ശ്രമമാണ് ആവശ്യമായിരിക്കുന്നത്? (ദാനീ. 1:8, NW; ഉല്പ. 39:7, 10; ഗലാ. 6:9)
(ബി) ചിലർ വിശേഷപ്പെട്ടത് എന്നു കരുതുന്ന കാര്യങ്ങളിൽ ആമഗ്നരാകാൻ ഇന്നത്തെ യുവജനങ്ങൾ ഏതു വിധത്തിൽ പ്രലോഭിപ്പിക്കപ്പെടുകയോ സമ്മർദത്തിൻ കീഴിലാകുകയോ ചെയ്തേക്കാം? (ദാനീ. 1:8; സദൃ. 20:1; 2 കൊരി. 6:16-7:1)
(സി) ലൗകിക വിദ്യാഭ്യാസത്തെക്കുറിച്ച് എന്തു മനസ്സിലാക്കാൻ നാല് എബ്രായ ചെറുപ്പക്കാരെ സംബന്ധിച്ച ബൈബിൾ വിവരണം നമ്മെ സഹായിക്കുന്നു? (ദാനീ. 1:20; യെശ. 54:13; 1 കൊരി. 3:18-20)
കഥ 76
യെരൂശലേം നശിപ്പിക്കപ്പെടുന്നു
യെരൂശലേമിനും ചിത്രത്തിൽ കാണിച്ചിരിക്കുന്ന ഇസ്രായേല്യർക്കും എന്താണു സംഭവിക്കുന്നത്?
ആരാണ് യെഹെസ്കേൽ, ഞെട്ടിക്കുന്ന എന്തു സംഗതികളാണ് യഹോവ അവനു കാണിച്ചുകൊടുക്കുന്നത്?
ഇസ്രായേല്യർക്ക് യഹോവയോടു തീരെ ബഹുമാനമില്ലാത്തതുകൊണ്ട് താൻ എന്തു ചെയ്യുമെന്നാണ് അവൻ സത്യം ചെയ്യുന്നത്?
ഇസ്രായേല്യർ തനിക്കെതിരെ മത്സരിക്കുമ്പോൾ നെബൂഖദ്നേസർ രാജാവ് എന്തു ചെയ്യുന്നു?
ഇസ്രായേല്യരുടെമേൽ ഭയങ്കരമായ ഈ നാശം വരാൻ യഹോവ അനുവദിച്ചത് എന്തുകൊണ്ട്?
ഇസ്രായേൽ ദേശത്ത് ആൾത്താമസമില്ലാതാകുന്നത് എങ്ങനെ, എത്ര കാലത്തേക്ക്?
കൂടുതലായ ചോദ്യങ്ങൾ:
2 രാജാക്കന്മാർ 25:1-26 വായിക്കുക.
(എ) സിദെക്കീയാവ് ആരാണ്, അവന് എന്തു സംഭവിച്ചു, ഇത് ബൈബിൾ പ്രവചനം നിവർത്തിച്ചത് എങ്ങനെ? (2 രാജാ. 25:5-7; യെഹെ. 12:13-15)
(ബി) ഇസ്രായേലിന്റെ ഭാഗത്തെ സകല അവിശ്വസ്തതയ്ക്കും യഹോവ ആരെയാണ് ഉത്തരവാദിയായി കണക്കാക്കുന്നത്? (2 രാജാ. 25:9, 11, 12, 18, 19; 2 ദിന. 36:14, 17)
യെഹെസ്കേൽ 8:1-18 വായിക്കുക.
ക്രൈസ്തവലോകം, വിശ്വാസത്യാഗികളായ ഇസ്രായേല്യ സൂര്യാരാധകരെ അനുകരിച്ചിരിക്കുന്നത് എങ്ങനെ? (യെഹെ. 8:16; യെശ. 5:20, 21; യോഹ. 3:19-21; 2 തിമൊ. 4:3, 4)
കഥ 77
അവർ കുമ്പിടുകയില്ല
ബാബിലോൺ രാജാവായ നെബൂഖദ്നേസർ ജനങ്ങളോട് എന്താണു കൽപ്പിച്ചത്?
ദാനീയേലിന്റെ മൂന്നു കൂട്ടുകാർ സ്വർണപ്രതിമയെ കുമ്പിടാത്തത് എന്തുകൊണ്ട്?
നെബൂഖദ്നേസർ, ആ മൂന്ന് എബ്രായ ചെറുപ്പക്കാർക്ക് കുമ്പിടാൻ ഒരവസരംകൂടെ നൽകിയപ്പോൾ അവർ തങ്ങൾ സഹായത്തിനായി യഹോവയിലേക്കു നോക്കുന്നുവെന്നു പ്രകടിപ്പിച്ചത് എങ്ങനെ?
ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവിനെയും എന്തു ചെയ്യാൻ നെബൂഖദ്നേസർ തന്റെ ആളുകളോടു കൽപ്പിക്കുന്നു?
ചൂളയിലേക്കു നോക്കുമ്പോൾ നെബൂഖദ്നേസർ എന്താണു കാണുന്നത്?
രാജാവ് ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും ദൈവത്തെ സ്തുതിക്കുന്നത് എന്തുകൊണ്ട്, അവർ നമുക്ക് എന്തു മാതൃകവെക്കുന്നു?
കൂടുതലായ ചോദ്യങ്ങൾ:
ദാനീയേൽ 3:1-30 വായിക്കുക.
(എ) ദൃഢവിശ്വസ്തത പരിശോധിക്കപ്പെടുമ്പോൾ, എല്ലാ ദൈവദാസരും മൂന്ന് എബ്രായ ചെറുപ്പക്കാർ പ്രകടിപ്പിച്ച ഏതു മനോഭാവം പ്രകടിപ്പിക്കണം? (ദാനീ. 3:17, 18; മത്താ. 10:28; റോമ. 14:7, 8)
(ബി) യഹോവയാം ദൈവം നെബൂഖദ്നേസരിനെ ഏതു പ്രധാനപ്പെട്ട പാഠം പഠിപ്പിച്ചു? (ദാനീ. 3:28, 29; 4:34, 35)
കഥ 78
ചുവരിലെ കയ്യെഴുത്ത്
ബാബിലോൺ രാജാവ് വലിയൊരു വിരുന്നു നടത്തുകയും യെരൂശലേമിലെ യഹോവയുടെ ആലയത്തിൽ നിന്നെടുത്ത കപ്പുകളും പാത്രങ്ങളും ഉപയോഗിക്കുകയും ചെയ്യുമ്പോൾ എന്തു സംഭവിക്കുന്നു?
ബേൽശസ്സർ തന്റെ വിദ്വാന്മാരോട് എന്താണു പറയുന്നത്, എന്നാൽ അവർക്ക് എന്തു കാര്യമാണു സാധിക്കാതെ പോകുന്നത്?
രാജമാതാവ് രാജാവിനോട് എന്തു ചെയ്യാനാണു പറയുന്നത്?
ദാനീയേൽ രാജാവിനോട് പറയുന്നപ്രകാരം ചുവരിലെഴുതാൻ ദൈവം കൈപ്പത്തി അയച്ചത് എന്തുകൊണ്ട്?
ചുവരിലെ വാക്കുകളുടെ അർഥം ദാനീയേൽ വിശദീകരിക്കുന്നത് എങ്ങനെ?
ദാനീയേൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ എന്തു സംഭവിക്കുന്നു?
കൂടുതലായ ചോദ്യങ്ങൾ:
ദാനീയേൽ 5:1-31 വായിക്കുക.
(എ) ദൈവിക ഭയവും ഭിത്തിയിൽ കയ്യെഴുത്ത് കണ്ടപ്പോൾ ബേൽശസ്സരിന് ഉണ്ടായ ഭയവും തമ്മിലുള്ള വ്യത്യാസം എന്താണെന്നു പറയുക. (ദാനീ. 5:6, 7; സങ്കീ. 19:9, NW; റോമ. 8:35-39)
(ബി) ബേൽശസ്സരിനോടും അവന്റെ മഹത്തുക്കളോടും സംസാരിച്ചപ്പോൾ ദാനീയേൽ വളരെ ധൈര്യം പ്രകടിപ്പിച്ചത് എങ്ങനെ? (ദാനീ. 5:17, 18, 22, 26-28; പ്രവൃ. 4:29, 30ബി)
(സി) ദാനീയേൽ 5-ാം അധ്യായം യഹോവയുടെ സാർവത്രിക പരമാധികാരത്തിന് അടിവരയിടുന്നത് എങ്ങനെ? (ദാനീ. 4:17, 25; 5:21)
കഥ 79
ദാനീയേൽ സിംഹക്കുഴിയിൽ
ദാര്യാവേശ് ആരാണ്, അവൻ ദാനീയേലിനെ എങ്ങനെ വീക്ഷിക്കുന്നു?
അസൂയാലുക്കളായ ചിലർ ദാര്യാവേശിനെക്കൊണ്ട് എന്തു ചെയ്യിക്കുന്നു?
പുതിയ നിയമത്തെക്കുറിച്ച് അറിയുമ്പോൾ ദാനീയേൽ എന്തു ചെയ്യുന്നു?
ഉറങ്ങാൻ കഴിയാത്തവണ്ണം ദാര്യാവേശ് പരവശനാകുന്നത് എന്തുകൊണ്ട്, അടുത്ത ദിവസം രാവിലെ അവൻ എന്തു ചെയ്യുന്നു?
ദാനീയേൽ ദാര്യാവേശിനോടു മറുപടി പറയുന്നത് എങ്ങനെ?
ദാനീയേലിനെ കൊല്ലാൻ ശ്രമിച്ച ദുഷ്ട മനുഷ്യർക്ക് എന്തു സംഭവിക്കുന്നു, തന്റെ സാമ്രാജ്യത്തിലെ മുഴുവൻ ജനങ്ങൾക്കും ദാര്യാവേശ് എന്താണ് എഴുതുന്നത്?
കൂടുതലായ ചോദ്യങ്ങൾ:
ദാനീയേൽ 6:1-28 വായിക്കുക.
(എ) ദാനീയേലിനെതിരായ ഗൂഢാലോചന, ആധുനിക നാളുകളിൽ യഹോവയുടെ സാക്ഷികളുടെ വേലയെ അടിച്ചമർത്താനുള്ള എതിരാളികളുടെ ശ്രമങ്ങൾ നമ്മെ അനുസ്മരിപ്പിക്കുന്നത് എങ്ങനെ? (ദാനീ. 6:7; സങ്കീ. 94:20, NW; യെശ. 10:1; റോമ. 8:31)
(ബി) “ശ്രേഷ്ഠാധികാരങ്ങൾക്കു” കീഴടങ്ങിയിരിക്കുന്ന കാര്യത്തിൽ, ഇന്നത്തെ ദൈവദാസർക്ക് ദാനീയേലിനെ അനുകരിക്കാൻ കഴിയുന്നത് എങ്ങനെ? (ദാനീ. 6:5, 10; റോമ. 13:1; പ്രവൃ. 5:29)
(സി) യഹോവയെ “ഇടവിടാതെ” സേവിക്കുന്ന സംഗതിയിൽ നമുക്ക് ദാനീയേലിനെ അനുകരിക്കാനാകുന്നത് ഏതു വിധത്തിൽ? (ദാനീ. 6:16, 20; ഫിലി. 3:16; വെളി. 7:15)
കഥ 80
ദൈവജനം ബാബിലോണിൽനിന്നു മടങ്ങിപ്പോകുന്നു
ഇസ്രായേല്യർ എന്തു ചെയ്യുന്നതായാണു ചിത്രത്തിൽ കാണുന്നത്?
യെശയ്യാവിലൂടെയുള്ള യഹോവയുടെ പ്രവചനം കോരെശ് നിവർത്തിക്കുന്നത് എങ്ങനെ?
യെരൂശലേമിലേക്കു മടങ്ങിപ്പോകാൻ കഴിയാത്ത യഹൂദന്മാരോട് കോരെശ് എന്താണു പറഞ്ഞത്?
യെരൂശലേമിലേക്കു തിരികെ കൊണ്ടുപോകാൻ കോരെശ് ജനത്തിന് എന്താണു നൽകിയത്?
എത്ര നാളത്തെ യാത്ര കഴിഞ്ഞാണ് ഇസ്രായേല്യർ തിരികെ യെരൂശലേമിൽ എത്തുന്നത്?
ദേശത്ത് ജനവാസമില്ലാതെ എത്ര നാൾ കടന്നുപോയി?
കൂടുതലായ ചോദ്യങ്ങൾ:
യെശയ്യാവു 44:28; 45:1-4 വായിക്കുക.
(എ) കോരെശിനെക്കുറിച്ചുള്ള പ്രവചനത്തിന്റെ നിവൃത്തി സംബന്ധിച്ച ഉറപ്പ് യഹോവ ഊന്നിപ്പറഞ്ഞത് എങ്ങനെ? (യെശ. 55:10, 11; റോമ. 4:17)
(ബി) കോരെശിനെ സംബന്ധിച്ച യെശയ്യാവിന്റെ പ്രവചനം, ഭാവി പ്രവചിക്കാനുള്ള യഹോവയുടെ കഴിവു സംബന്ധിച്ച് എന്തു കാണിക്കുന്നു? (യെശ. 42:9; 45:21; 46:10, 11; 2 പത്രൊ. 1:20)
എസ്രാ 1:1-11 വായിക്കുക.
യെരൂശലേമിലേക്കു മടങ്ങാൻ കഴിയാതിരുന്നവരുടെ മാതൃക അനുകരിച്ചുകൊണ്ട് ഇന്ന് മുഴുസമയ സേവനത്തിൽ പ്രവേശിക്കാൻ കഴിയുന്നവരെ സഹായിക്കാൻ നമുക്ക് എങ്ങനെ കഴിയും? (എസ്രാ 1:4, 6; റോമ. 12:13; കൊലൊ. 4:12)
കഥ 81
ദൈവത്തിന്റെ സഹായത്തിൽ ആശ്രയിക്കുന്നു
എത്ര ആളുകളാണ് ബാബിലോണിൽനിന്നു യെരൂശലേമിലേക്കുള്ള ദീർഘയാത്ര ചെയ്യുന്നത്, എന്നാൽ അവിടെ എത്തുമ്പോൾ അവർ എന്താണു കാണുന്നത്?
യെരൂശലേമിൽ എത്തിയതിനു ശേഷം ഇസ്രായേല്യർ എന്തു പണിയാൻ തുടങ്ങുന്നു, എന്നാൽ അവരുടെ ശത്രുക്കൾ എന്താണു ചെയ്യുന്നത്?
ഹഗ്ഗായിയും സെഖര്യാവും ആരാണ്, അവർ ആളുകളോട് എന്താണു പറയുന്നത്?
തത്നായി ബാബിലോണിലേക്കു കത്തയയ്ക്കുന്നത് എന്തിന്, അവന് എന്ത് ഉത്തരമാണു ലഭിക്കുന്നത്?
ദൈവത്തിന്റെ ആലയം മോടിപിടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു കേൾക്കുമ്പോൾ എസ്രാ എന്തു ചെയ്യുന്നു?
എസ്രാ എന്തിനുവേണ്ടി പ്രാർഥിക്കുന്നതാണു ചിത്രത്തിൽ കാണുന്നത്, അവന്റെ പ്രാർഥനയ്ക്ക് ഉത്തരം കിട്ടിയത് എങ്ങനെ, ഇതു നമ്മെ എന്തു പഠിപ്പിക്കുന്നു?
കൂടുതലായ ചോദ്യങ്ങൾ:
എസ്രാ 3:1-13 വായിക്കുക.
ദൈവജനത്തിന്റെ സഭയില്ലാത്ത ഒരു പ്രദേശത്ത് ആയിത്തീരുന്നെങ്കിൽ നാം എന്തു ചെയ്യുന്നതിൽ തുടരണം? (എസ്രാ 3:3, 6; പ്രവൃ. 17:16, 17; എബ്രാ. 13:15)
എസ്രാ 4:1-7 വായിക്കുക.
മിശ്രവിശ്വാസം സംബന്ധിച്ച് സെരുബ്ബാബേൽ യഹോവയുടെ ജനത്തിന് എന്തു മാതൃകയാണു വെച്ചത്? (പുറ. 34:12; 1 കൊരി. 15:33; 2 കൊരി. 6:14-17)
എസ്രാ 5:1-5, 17; 6:1-22 വായിക്കുക.
(എ) ആലയത്തിന്റെ പണി നിറുത്തിക്കാൻ എതിരാളികൾക്കു കഴിയാതിരുന്നത് എന്തുകൊണ്ട്? (എസ്രാ 5:5; യെശ. 54:17)
(ബി) യഹൂദരുടെയിടയിലെ പ്രായമേറിയ പുരുഷന്മാരുടെ പ്രവൃത്തി, എതിരാളികളിൽനിന്നുള്ള പ്രശ്നങ്ങൾ നേരിടുമ്പോൾ യഹോവയുടെ മാർഗനിർദേശം തേടാൻ ക്രിസ്തീയ മൂപ്പന്മാരെ പ്രോത്സാഹിപ്പിക്കുന്നത് എങ്ങനെ? (എസ്രാ 6:14; സങ്കീ. 32:8; റോമ. 8:31; യാക്കോ. 1:5)
എസ്രാ 8:21-23, 28-36 വായിക്കുക.
നാം എന്തെങ്കിലും ചെയ്യാൻ തുടങ്ങുന്നതിനുമുമ്പ് എസ്രായുടെ ഏതു മാതൃക അനുകരിക്കുന്നതു നന്നായിരിക്കും? (എസ്രാ 8:23; സങ്കീ. 127:1; സദൃ. 10:22; യാക്കോ. 4:13-15)
കഥ 82
മൊർദ്ദെഖായിയും എസ്ഥേറും
മൊർദ്ദെഖായിയും എസ്ഥേറും ആരാണ്?
അഹശ്വേരോശ് രാജാവ് ഒരു പുതിയ ഭാര്യയെ ആഗ്രഹിക്കുന്നത് എന്തുകൊണ്ട്, അവൻ ആരെയാണു തിരഞ്ഞെടുക്കുന്നത്?
ആരാണു ഹാമാൻ, അവനെ വളരെയധികം കോപിഷ്ഠനാക്കുന്നത് എന്ത്?
എന്തു നിയമമാണു നിർമിക്കപ്പെടുന്നത്, മൊർദ്ദെഖായിയിൽനിന്നുള്ള സന്ദേശം കിട്ടിയതിനുശേഷം എസ്ഥേർ എന്തു ചെയ്യുന്നു?
ഹാമാന് എന്തു സംഭവിക്കുന്നു, മൊർദ്ദെഖായിക്ക് എന്തു സംഭവിക്കുന്നു?
ഇസ്രായേല്യർ ശത്രുക്കളിൽനിന്നു രക്ഷപ്പെടുന്നത് എങ്ങനെ?
കൂടുതലായ ചോദ്യങ്ങൾ:
എസ്ഥേർ 2:12-18 വായിക്കുക.
“സൌമ്യതയും സാവധാനതയുമുള്ള മനസ്സു” നട്ടുവളർത്തുന്നതിന്റെ മൂല്യം എസ്ഥേർ പ്രകടിപ്പിച്ചത് എങ്ങനെ? (എസ്ഥേ. 2:15; 1 പത്രൊ. 3:1-5)
എസ്ഥേർ 4:1-17 വായിക്കുക.
സത്യാരാധനയ്ക്കുവേണ്ടി പ്രവർത്തിക്കാൻ എസ്ഥേറിന് ഒരവസരം കിട്ടിയതുപോലെ, യഹോവയോടുള്ള ഭക്തിയും വിശ്വസ്തതയും പ്രകടിപ്പിക്കാൻ ഇന്ന് നമുക്ക് എന്ത് അവസരമാണു ലഭിച്ചിരിക്കുന്നത്? (എസ്ഥേ. 4:13, 14; മത്താ. 5:14-16; 24:14)
എസ്ഥേർ 7:1-6 വായിക്കുക.
പീഡനത്തെ അഭിമുഖീകരിക്കേണ്ടി വന്നേക്കാം എന്ന് അറിയാമായിരുന്നിട്ടും ദൈവജനത്തിൽപ്പെട്ട പലരും ഇന്ന് എസ്ഥേറിനെപ്പോലെ പ്രവർത്തിച്ചിരിക്കുന്നത് എങ്ങനെ? (എസ്ഥേ. 7:4; മത്താ. 10:16-22; 1 പത്രൊ. 2:12)
കഥ 83
യെരൂശലേമിന്റെ മതിലുകൾ
ചുറ്റുമതിലില്ലാത്ത യെരൂശലേമിൽ ജീവിക്കുന്നതു സംബന്ധിച്ച് ഇസ്രായേല്യർക്ക് എന്തു തോന്നി?
നെഹെമ്യാവ് ആരാണ്?
നെഹെമ്യാവിന്റെ ജോലി എന്താണ്, അതു പ്രധാനപ്പെട്ട ഒന്നായിരിക്കുന്നത് എന്തുകൊണ്ട്?
ഏതു വാർത്ത നെഹെമ്യാവിനെ ദുഃഖിതനാക്കുന്നു, അവൻ എന്താണു ചെയ്യുന്നത്?
അർത്ഥഹ്ശഷ്ടാവ് രാജാവ് നെഹെമ്യാവിനോടു ദയ കാട്ടുന്നത് എങ്ങനെ?
ഇസ്രായേല്യരുടെ ശത്രുക്കൾക്കു തടയാനാകാത്തവിധം നെഹെമ്യാവ് ആലയനിർമാണം ക്രമീകരിക്കുന്നത് എങ്ങനെ?
കൂടുതലായ ചോദ്യങ്ങൾ:
നെഹെമ്യാവ് 1:4-6; 2:1-20 വായിക്കുക.
നെഹെമ്യാവ് യഹോവയുടെ മാർഗനിർദേശം തേടുന്നത് എങ്ങനെ? (നെഹെ. 2:4, 5; റോമ. 12:13; 1 പത്രൊ. 4:7)
നെഹെമ്യാവ് 3:3-5 വായിക്കുക.
തെക്കോവ്യരും അവരുടെ “ശ്രേഷ്ഠന്മാ”രും തമ്മിലുള്ള അന്തരത്തിൽനിന്ന് മൂപ്പന്മാർക്കും ശുശ്രൂഷാദാസന്മാർക്കും എന്തു പഠിക്കാൻ കഴിയും? (നെഹെ. 3:5, 27; 2 തെസ്സ. 3:7-10; 1 പത്രൊ. 5:5)
നെഹെമ്യാവ് 4:1-23 വായിക്കുക.
(എ) കടുത്ത എതിർപ്പുണ്ടായിരുന്നിട്ടും നിർമാണവേല തുടരാൻ ഇസ്രായേല്യരെ പ്രചോദിപ്പിച്ചത് എന്ത്? (നെഹെ. 4:6, 8, 9; സങ്കീ. 50:15; യെശ. 65:13, 14)
(ബി) ഇസ്രായേല്യർ വെച്ച മാതൃക ഇന്നു നമുക്കു പ്രോത്സാഹനം പകരുന്നത് എങ്ങനെ?
നെഹെമ്യാവ് 6:15 വായിക്കുക.
യെരൂശലേമിന്റെ മതിലുകളുടെ നിർമാണം രണ്ടു മാസത്തിനുള്ളിൽ പൂർത്തിയായി എന്ന വസ്തുത, വിശ്വാസത്തിന്റെ ശക്തി സംബന്ധിച്ച് എന്തു പ്രകടമാക്കുന്നു? (സങ്കീ. 56:3, 4; മത്താ. 17:20, 21; 19:26)
കഥ 84
ഒരു ദൂതൻ മറിയയെ സന്ദർശിക്കുന്നു
ഈ ചിത്രത്തിൽ കാണുന്ന സ്ത്രീ ആരാണ്?
ഗബ്രീയേൽ മറിയയോട് എന്താണു പറയുന്നത്?
ഒരു പുരുഷനോടൊപ്പം ജീവിച്ചിട്ടില്ലെങ്കിലും മറിയയ്ക്ക് ഒരു കുട്ടി ജനിക്കും എന്ന് ഗബ്രീയേൽ അവളോടു വിശദീകരിക്കുന്നത് എങ്ങനെ?
മറിയ തന്റെ ബന്ധുവായ എലീശബെത്തിനെ സന്ദർശിക്കുമ്പോൾ എന്തു സംഭവിക്കുന്നു?
മറിയയ്ക്ക് ഒരു കുഞ്ഞുണ്ടാകാൻ പോകുകയാണെന്നു മനസ്സിലാക്കുമ്പോൾ യോസേഫ് എന്തു വിചാരിക്കുന്നു, എന്നാൽ അവൻ മനസ്സു മാറ്റുന്നത് എന്തുകൊണ്ട്?
കൂടുതലായ ചോദ്യങ്ങൾ:
ലൂക്കൊസ് 1:26-56 വായിക്കുക.
(എ) ദൈവപുത്രന്റെ ജീവൻ ആത്മമണ്ഡലത്തിൽനിന്നു മാറ്റപ്പെട്ടപ്പോൾ മറിയയുടെ അണ്ഡത്തിൽ ഉണ്ടായിരുന്ന ഏതൊരു ആദാമ്യ അപൂർണതയെയും സംബന്ധിച്ച് ലൂക്കൊസ് 1:35 എന്തു സൂചിപ്പിക്കുന്നു? (ഹഗ്ഗാ. 2:11-13; യോഹ. 6:69; എബ്രാ. 7:26; 10:5)
(ബി) ജനനത്തിനു മുമ്പുതന്നെ യേശുവിനു ബഹുമതി ലഭിച്ചത് എങ്ങനെ? (ലൂക്കൊ. 1:41-43)
(സി) ഇന്ന് പ്രത്യേക സേവന പദവികൾ ലഭിക്കുന്ന ക്രിസ്ത്യാനികൾക്കുവേണ്ടി മറിയ എന്ത് ഉത്തമ മാതൃക പ്രദാനം ചെയ്തു? (ലൂക്കൊ. 1:38, 46-49; 17:10; സദൃ. 11:2)
മത്തായി 1:18-25 വായിക്കുക.
യേശുവിന് ഇമ്മാനൂവേൽ എന്ന വ്യക്തിപരമായ നാമം നൽകപ്പെട്ടില്ലെങ്കിലും ഒരു മനുഷ്യൻ എന്ന നിലയിൽ അവൻ നിർവഹിച്ച ധർമം ആ പേരിന്റെ അർഥത്തിനു ചേർച്ചയിൽ ആയിരിക്കുന്നത് എങ്ങനെ? (മത്താ. 1:22, 23; യോഹ. 14:8-10; എബ്രാ. 1:1-3)
കഥ 85
യേശു ഒരു തൊഴുത്തിൽ ജനിക്കുന്നു
ഈ ചിത്രത്തിൽ കാണുന്ന ശിശു ആരാണ്, മറിയ അവനെ എവിടെയാണു കിടത്തുന്നത്?
യേശു മൃഗങ്ങളെ കെട്ടുന്ന ഒരു തൊഴുത്തിൽ പിറന്നത് എന്തുകൊണ്ടാണ്?
തൊഴുത്തിലേക്കു പ്രവേശിക്കുന്നതായി ചിത്രത്തിൽ കാണിച്ചിരിക്കുന്ന ഈ പുരുഷന്മാർ ആരാണ്, ഒരു ദൂതൻ അവരോട് എന്താണു പറഞ്ഞത്?
യേശു വിശേഷതയുള്ളവൻ ആയിരിക്കുന്നത് എന്തുകൊണ്ട്?
യേശുവിനെ ദൈവപുത്രൻ എന്നു വിളിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
കൂടുതലായ ചോദ്യങ്ങൾ:
ലൂക്കൊസ് 2:1-20 വായിക്കുക.
(എ) യേശുവിന്റെ ജനനം സംബന്ധിച്ച പ്രവചനത്തിന്റെ നിവൃത്തിയിൽ ഔഗുസ്തൊസ് കൈസർ എന്തു പങ്കാണു വഹിച്ചത്? (ലൂക്കൊ. 2:1-5; മീഖാ 5:2)
(ബി) “ദൈവപ്രസാദമുള്ള മനുഷ്യർ” എന്നു വിളിക്കപ്പെടുന്നവരുടെ കൂട്ടത്തിൽ ഒരു വ്യക്തി ഉൾപ്പെടാൻ ഇടയായിത്തീർന്നേക്കാവുന്നത് എങ്ങനെ? (ലൂക്കൊ. 2:14; മത്താ. 16:24; യോഹ. 17:3; പ്രവൃ. 3:19; എബ്രാ. 11:6)
(സി) എളിയവരായ ആ യഹൂദ്യ ആട്ടിടയന്മാർക്ക് ഒരു രക്ഷിതാവിന്റെ ജനനത്തിൽ ആഹ്ലാദിക്കാൻ കാരണം ഉണ്ടായിരുന്നെങ്കിൽ, ഇന്നു ദൈവദാസർക്ക് സന്തോഷിക്കാനുള്ള ഏറെ മഹത്തായ എന്തു കാരണമാണ് ഉള്ളത്? (ലൂക്കൊ. 2:10, 11; എഫെ. 3:8, 9; വെളി. 11:15; 14:6)
കഥ 86
ഒരു നക്ഷത്രം വഴികാണിച്ചു കൊടുക്കുന്നു
ചിത്രത്തിൽ കാണുന്ന ഈ മനുഷ്യർ ആരാണ്, അവരിൽ ഒരാൾ ശോഭയുള്ള ഒരു നക്ഷത്രം ചൂണ്ടിക്കാണിക്കുന്നത് എന്തുകൊണ്ടാണ്?
ഹെരോദാ രാജാവ് ആകെ അസ്വസ്ഥനാകുന്നത് എന്തുകൊണ്ട്, അവൻ എന്തു ചെയ്യുന്നു?
ശോഭയുള്ള നക്ഷത്രം ആ മനുഷ്യരെ എവിടേക്കാണു നയിക്കുന്നത്, എന്നാൽ അവർ മറ്റൊരു വഴിയായി സ്വന്ത ദേശത്തേക്കു മടങ്ങിപ്പോകുന്നത് എന്തുകൊണ്ട്?
ഹെരോദാവ് എന്തു കൽപ്പന പുറപ്പെടുവിക്കുന്നു, എന്തുകൊണ്ട്?
യഹോവ യോസേഫിനോട് എന്തു ചെയ്യാനാണു പറയുന്നത്?
ആ പുതിയ നക്ഷത്രം പ്രകാശിക്കാൻ ഇടയാക്കിയത് ആരാണ്, എന്തുകൊണ്ട്?
കൂടുതലായ ചോദ്യം:
മത്തായി 2:1-23 വായിക്കുക.
വിദ്വാന്മാർ സന്ദർശിക്കുമ്പോൾ യേശുവിന് എത്ര പ്രായമുണ്ടായിരുന്നു, അവൻ അപ്പോൾ എവിടെയാണു പാർത്തിരുന്നത്? (മത്താ. 2:1, 11, 16)
കഥ 87
ബാലനായ യേശു ആലയത്തിൽ
ഈ ചിത്രത്തിൽ കാണുന്ന യേശുവിന് എത്ര പ്രായമുണ്ട്, അവൻ എവിടെയാണ്?
എല്ലാ വർഷവും യോസേഫ് തന്റെ കുടുംബത്തോടൊപ്പം എന്തു ചെയ്യുന്നു?
മടക്കയാത്രയിൽ ഒരു ദിവസത്തെ വഴി പിന്നിട്ടശേഷം യോസേഫും മറിയയും യെരൂശലേമിലേക്കു മടങ്ങിപ്പോകുന്നത് എന്തുകൊണ്ട്?
യോസേഫും മറിയയും യേശുവിനെ എവിടെ കണ്ടെത്തുന്നു, അവിടെയുള്ള ആളുകൾ അത്ഭുതപ്പെട്ടിരിക്കുന്നത് എന്തുകൊണ്ട്?
യേശു തന്റെ അമ്മയായ മറിയയോട് എന്താണു പറയുന്നത്?
ദൈവത്തെക്കുറിച്ചു പഠിക്കുന്ന കാര്യത്തിൽ നമുക്ക് എങ്ങനെ യേശുവിനെപ്പോലെ ആയിരിക്കാൻ കഴിയും?
കൂടുതലായ ചോദ്യങ്ങൾ:
ലൂക്കൊസ് 2:41-52 വായിക്കുക.
(എ) വാർഷിക പെരുന്നാളുകളിൽ പുരുഷന്മാർ മാത്രം സംബന്ധിച്ചാൽ മതിയെന്നാണു ന്യായപ്രമാണം അനുശാസിച്ചിരുന്നതെങ്കിലും യോസേഫും മറിയയും ഇന്നത്തെ മാതാപിതാക്കൾക്ക് എന്ത് ഉത്തമ മാതൃക വെച്ചു? (ലൂക്കൊ. 2:41; ആവ. 16:16; 31:12, 13; സദൃ. 22:6)
(ബി) മാതാപിതാക്കൾക്ക് കീഴ്പെട്ടിരിക്കുന്ന കാര്യത്തിൽ യേശു ഇന്നത്തെ കുട്ടികൾക്ക് ഒരു നല്ല മാതൃക വെച്ചത് എങ്ങനെ? (ലൂക്കൊ. 2:51; ആവ. 5:16; സദൃ. 23:22; കൊലൊ. 3:20)
മത്തായി 13:53-56 വായിക്കുക.
ബൈബിളിൽ പേർ പരാമർശിച്ചിരിക്കുന്ന യേശുവിന്റെ നാല് ജഡിക സഹോദരന്മാർ ആരെല്ലാം, അവരിൽ രണ്ടുപേർ പിന്നീട് ക്രിസ്തീയ സഭയിൽ ഉപയോഗിക്കപ്പെട്ടത് എങ്ങനെ? (മത്താ. 13:55; പ്രവൃ. 12:17; 15:6, 13; 21:18; ഗലാ. 1:19; യാക്കോ. 1:1; യൂദാ 1)
കഥ 88
യോഹന്നാൻ യേശുവിനെ സ്നാനപ്പെടുത്തുന്നു
ചിത്രത്തിൽ കാണുന്ന ഈ രണ്ടു മനുഷ്യർ ആരാണ്?
ഒരു വ്യക്തി സ്നാപനമേൽക്കുന്നത് എങ്ങനെ?
യോഹന്നാൻ സാധാരണഗതിയിൽ ആരെയാണു സ്നാനപ്പെടുത്തുന്നത്?
ഏതു പ്രത്യേക കാരണത്താലാണ് യേശു തന്നെ സ്നാനപ്പെടുത്താൻ യോഹന്നാനോട് ആവശ്യപ്പെടുന്നത്?
യേശു സ്നാപനമേറ്റതിൽ താൻ സന്തുഷ്ടനാണെന്നു ദൈവം പ്രകടമാക്കുന്നത് എങ്ങനെ?
യേശു 40 ദിവസത്തേക്ക് ഏകാന്തമായ ഒരു സ്ഥലത്തേക്കു പോകുമ്പോൾ എന്തു സംഭവിക്കുന്നു?
യേശുവിന്റെ ആദ്യ അനുഗാമികളിൽ അഥവാ ശിഷ്യന്മാരിൽ ചിലർ ആരെല്ലാം, അവന്റെ ഒന്നാമത്തെ അത്ഭുതം ഏത്?
കൂടുതലായ ചോദ്യങ്ങൾ:
മത്തായി 3:13-17 വായിക്കുക.
തന്റെ ശിഷ്യരുടെ സ്നാപനത്തിനായി യേശു എന്തു മാതൃക വെച്ചു? (സങ്കീ. 40:7, 8; മത്താ. 28:19, 20; ലൂക്കൊ. 3:21, 22)
മത്തായി 4:1-11 വായിക്കുക.
യേശു തിരുവെഴുത്തുകൾ സമർഥമായി ഉപയോഗിച്ചത് ബൈബിൾ ക്രമമായി പഠിക്കാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നത് എങ്ങനെ? (മത്താ. 4:5-7; 2 പത്രൊ. 3:17, 18; 1 യോഹ. 4:1)
യോഹന്നാൻ 1:29-51 വായിക്കുക.
ആരിലേക്കാണ് യോഹന്നാൻ സ്നാപകൻ തന്റെ ശിഷ്യന്മാരെ നയിച്ചത്, ഇന്ന് നമുക്ക് അവനെ എങ്ങനെ അനുകരിക്കാൻ കഴിയും? (യോഹ. 1:29, 35, 36; 3:30; മത്താ. 23:10)
യോഹന്നാൻ 2:1-12 വായിക്കുക.
യഹോവ തന്റെ ദാസരിൽനിന്ന് ഒരു നന്മയും പിടിച്ചുവെക്കുന്നില്ലെന്ന് യേശുവിന്റെ ഒന്നാമത്തെ അത്ഭുതം പ്രകടമാക്കിയത് എങ്ങനെ? (യോഹ. 2:9, 10; സങ്കീ. 84:11; യാക്കോ. 1:17)
കഥ 89
യേശു ആലയം ശുദ്ധിയാക്കുന്നു
മൃഗങ്ങളെയും പക്ഷികളെയും ആലയത്തിൽവെച്ചു വിൽക്കുന്നത് എന്തുകൊണ്ട്?
യേശുവിനു ദേഷ്യം വരുന്നത് എന്തുകൊണ്ട്?
നിങ്ങൾക്ക് ചിത്രത്തിൽ കാണാൻ കഴിയുന്നതുപോലെ, യേശു എന്തു ചെയ്യുന്നു, പ്രാവുകളെ വിൽക്കുന്നവരോട് അവൻ എന്താണു കൽപ്പിക്കുന്നത്?
യേശുവിന്റെ പ്രവൃത്തി കാണുമ്പോൾ അവന്റെ അനുഗാമികൾ എന്ത് ഓർമിക്കുന്നു?
ഗലീലയ്ക്കു മടങ്ങിപ്പോകുന്ന വഴിക്ക് യേശു ഏതു സ്ഥലത്തുകൂടെയാണ് സഞ്ചരിക്കുന്നത്?
കൂടുതലായ ചോദ്യം:
യോഹന്നാൻ 2:13-25 വായിക്കുക.
ആലയത്തിലെ പണമിടപാടുകാരോടുള്ള യേശുവിന്റെ കഠിന കോപം പരിഗണിക്കുമ്പോൾ, രാജ്യഹാളിലെ വ്യാപാര ഇടപാടുകൾ സംബന്ധിച്ച ഉചിതമായ വീക്ഷണം എന്താണ്? (യോഹ. 2:15, 16; 1 കൊരി. 10:24, 31-33)
കഥ 90
കിണറ്റിങ്കലെ സ്ത്രീയോടുകൂടെ
യേശു ശമര്യയിലെ ഒരു കിണറിനരികെ വന്നിരിക്കുന്നത് എന്തുകൊണ്ടാണ്? അവിടെയുള്ള ഒരു സ്ത്രീയോട് അവൻ എന്താണു പറയുന്നത്?
സ്ത്രീ എന്തുകൊണ്ടാണ് ആശ്ചര്യപ്പെടുന്നത്, യേശു അവളോട് എന്തു പറയുന്നു, എന്തുകൊണ്ട്?
യേശു ഏതു തരം വെള്ളത്തെക്കുറിച്ചു പറയുന്നുവെന്നാണ് സ്ത്രീ വിചാരിക്കുന്നത്, എന്നാൽ വാസ്തവത്തിൽ അവൻ ഏതു വെള്ളത്തെക്കുറിച്ചാണു പറയുന്നത്?
യേശുവിന് തന്നെക്കുറിച്ച് അറിയാവുന്ന കാര്യങ്ങൾ കേൾക്കുമ്പോൾ സ്ത്രീ വിസ്മയിക്കുന്നത് എന്തുകൊണ്ട്, യേശുവിന് ഈ വിവരങ്ങൾ എങ്ങനെ ലഭിച്ചു?
കിണറ്റിങ്കലെ സ്ത്രീയെക്കുറിച്ചുള്ള വിവരണത്തിൽനിന്ന് നമുക്ക് എന്തു പാഠങ്ങൾ പഠിക്കാൻ കഴിയും?
കൂടുതലായ ചോദ്യങ്ങൾ:
യോഹന്നാൻ 4:5-43 വായിക്കുക.
(എ) യേശുവിന്റെ മാതൃക പിൻപറ്റിക്കൊണ്ട് നാം ഒരു വ്യത്യസ്ത വർഗത്തിലോ സാമൂഹിക പശ്ചാത്തലത്തിലോ പെട്ടവരോട് എങ്ങനെയുള്ള മനോഭാവം പ്രകടമാക്കണം? (യോഹ. 4:9; 1 കൊരി. 9:22; 1 തിമൊ. 2:3, 4; തീത്തൊ. 2:11)
(ബി) യേശുവിന്റെ ശിഷ്യനായിത്തീരുന്ന ഒരു വ്യക്തിക്ക് എന്തെല്ലാം ആത്മീയ പ്രയോജനങ്ങൾ ലഭിക്കുന്നു? (യോഹ. 4:14; യെശ. 58:11; 2 കൊരി. 4:16)
(സി) താൻ മനസ്സിലാക്കിയ കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാൻ ആകാംക്ഷ ഉള്ളവളായിരുന്ന ശമര്യസ്ത്രീയെപ്പോലെ വിലമതിപ്പുള്ളവരായിരിക്കാൻ നമുക്ക് എങ്ങനെ കഴിയും? (യോഹ. 4:7, 28; മത്താ. 6:33; ലൂക്കൊ. 10:40-42)
കഥ 91
യേശു ഒരു മലയിൽവെച്ച് പഠിപ്പിക്കുന്നു
യേശു എവിടെവെച്ചു പഠിപ്പിക്കുന്നതായിട്ടാണ് ഈ ചിത്രത്തിൽ നാം കാണുന്നത്, അവനോട് ഏറ്റവും അടുത്തുചേർന്ന് ഇരിക്കുന്നവർ ആരാണ്?
12 അപ്പൊസ്തലന്മാരുടെ പേരുകൾ എന്തെല്ലാം?
യേശു പ്രസംഗിക്കുന്ന രാജ്യമെന്ത്?
എന്തിനുവേണ്ടി പ്രാർഥിക്കാനാണ് യേശു ആളുകളെ പഠിപ്പിക്കുന്നത്?
ആളുകൾ പരസ്പരം എങ്ങനെ പെരുമാറണം എന്നതു സംബന്ധിച്ച് യേശു എന്തു പറയുന്നു?
കൂടുതലായ ചോദ്യങ്ങൾ:
മത്തായി 5:1-12 വായിക്കുക.
നാം നമ്മുടെ ആത്മീയ ആവശ്യം സംബന്ധിച്ച് ബോധവാന്മാരാണെന്ന് ഏതു വിധങ്ങളിൽ നമുക്കു പ്രകടമാക്കാൻ കഴിയും? (മത്താ. 5:3, NW; റോമ. 10:13-15; 1 തിമൊ. 4:13, 15, 16)
മത്തായി 5:21-26 വായിക്കുക.
സഹോദരങ്ങളുമായുള്ള നമ്മുടെ ബന്ധം യഹോവയുമായുള്ള നമ്മുടെ ബന്ധത്തെ ബാധിക്കുന്നു എന്ന സംഗതിക്ക് മത്തായി 5:23, 24 ഊന്നൽ നൽകുന്നത് എങ്ങനെ? (മത്താ. 6:14, 15; സങ്കീ. 133:1; കൊലൊ. 3:13; 1 യോഹ. 4:20)
മത്തായി 6:1-8 വായിക്കുക.
ക്രിസ്ത്യാനികൾ ഒഴിവാക്കേണ്ട സ്വയനീതിയുടെ ചില രൂപങ്ങൾ ഏതെല്ലാം? (ലൂക്കൊ. 18:11, 12; 1 കൊരി. 4:6, 7; 2 കൊരി. 9:7)
മത്തായി 6:25-34 വായിക്കുക.
ഭൗതിക കരുതലുകൾക്കായി നാം യഹോവയിൽ ആശ്രയിക്കേണ്ടതിന്റെ ആവശ്യം സംബന്ധിച്ച് യേശു എന്തു പഠിപ്പിച്ചു? (പുറ. 16:4; സങ്കീ. 37:25; ഫിലി. 4:6)
മത്തായി 7:1-11 വായിക്കുക.
മത്തായി 7:5-ലെ ശക്തമായ ദൃഷ്ടാന്തം നമ്മെ എന്താണു പഠിപ്പിക്കുന്നത്? (സദൃ. 26:12; റോമ. 2:1; 14:10; യാക്കോ. 4:11, 12)
കഥ 92
യേശു മരിച്ചവരെ ഉയിർപ്പിക്കുന്നു
ഈ ചിത്രത്തിൽ കാണുന്ന പെൺകുട്ടിയുടെ പിതാവ് ആരാണ്, അദ്ദേഹവും ഭാര്യയും വളരെ മനഃപ്രയാസത്തിലായത് എന്തുകൊണ്ട്?
യേശുവിനെ കണ്ടെത്തുമ്പോൾ യായീറൊസ് എന്തു ചെയ്യുന്നു?
യേശു യായീറൊസിന്റെ വീട്ടിലേക്കു പോകുമ്പോൾ എന്തു സംഭവിക്കുന്നു, യായീറൊസിന് വഴിക്കുവെച്ച് എന്തു സന്ദേശമാണു ലഭിക്കുന്നത്?
യായീറൊസിന്റെ വീട്ടിൽ കൂടിയിരിക്കുന്ന ആളുകൾ യേശുവിനെ കളിയാക്കി ചിരിക്കുന്നത് എന്തുകൊണ്ട്?
മൂന്ന് അപ്പൊസ്തലന്മാരെയും പെൺകുട്ടിയുടെ മാതാപിതാക്കളെയും കുട്ടി കിടക്കുന്ന മുറിയിലേക്കു കൊണ്ടുപോയിട്ട് യേശു എന്തു ചെയ്യുന്നു?
മരിച്ചവരിൽനിന്ന് യേശു മറ്റാരെയും ഉയിർപ്പിച്ചിട്ടുണ്ട്, ഇത് എന്തു കാണിക്കുന്നു?
കൂടുതലായ ചോദ്യങ്ങൾ:
ലൂക്കൊസ് 8:40-56 വായിക്കുക.
രക്തസ്രാവമുണ്ടായിരുന്ന സ്ത്രീയോട് യേശു മനസ്സലിവും ന്യായയുക്തതയും പ്രകടമാക്കിയത് എങ്ങനെ, ഇന്നത്തെ ക്രിസ്തീയ മൂപ്പന്മാർക്ക് ഇതിൽനിന്ന് എന്തു പഠിക്കാൻ കഴിയും? (ലൂക്കൊ. 8:43, 44, 47, 48; ലേവ്യ. 15:25-27; മത്താ. 9:12, 13; കൊലൊ. 3:12-14)
ലൂക്കൊസ് 7:11-17 വായിക്കുക.
പ്രിയപ്പെട്ടവരെ മരണത്തിൽ നഷ്ടമായിരിക്കുന്നവർക്ക് നയിനിലെ വിധവയോടുള്ള യേശുവിന്റെ പ്രതികരണത്തിൽനിന്ന് വലിയ ആശ്വാസം കണ്ടെത്താൻ കഴിയുന്നത് എന്തുകൊണ്ട്? (ലൂക്കൊ. 7:13; 2 കൊരി. 1:3, 4; എബ്രാ. 4:15)
യോഹന്നാൻ 11:17-44 വായിക്കുക.
പ്രിയപ്പെട്ട ഒരാളുടെ മരണത്തിൽ ദുഃഖിക്കുന്നതു സ്വാഭാവികമാണെന്ന് യേശു പ്രകടമാക്കിയത് എങ്ങനെ? (യോഹ. 11:33-36, 38; 2 ശമൂ. 18:33; 19:1-4)
കഥ 93
യേശു അനേകർക്ക് ആഹാരം നൽകുന്നു
യോഹന്നാൻ സ്നാപകന് ഭയങ്കരമായ എന്തു സംഗതി സംഭവിച്ചിരിക്കുന്നു, ഇത് അറിയുമ്പോൾ യേശുവിന് എന്തു തോന്നുന്നു?
യേശു തന്നെ അനുഗമിച്ച ജനക്കൂട്ടത്തിന് ആഹാരം നൽകുന്നത് എങ്ങനെ, എത്രമാത്രം ആഹാരം ബാക്കി വരുന്നു?
ശിഷ്യന്മാർ രാത്രിയിൽ ഭയപ്പെടുന്നത് എന്തുകൊണ്ടാണ്, പത്രൊസിന് എന്തു സംഭവിക്കുന്നു?
യേശു ആയിരക്കണക്കിന് ആളുകൾക്ക് രണ്ടാമത്തെ തവണ ഭക്ഷണം നൽകുന്നത് എങ്ങനെ?
യേശു ദൈവരാജ്യത്തിന്റെ രാജാവെന്ന നിലയിൽ ഭൂമിയെ ഭരിക്കുമ്പോൾ അത് വളരെ മഹത്തരമായിരിക്കുമെന്നു പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
കൂടുതലായ ചോദ്യങ്ങൾ:
മത്തായി 14:1-32 വായിക്കുക.
(എ) മത്തായി 14:23-32-ലെ വിവരണം പത്രൊസിന്റെ വ്യക്തിത്വം സംബന്ധിച്ച് എന്ത് ഉൾക്കാഴ്ച പ്രദാനം ചെയ്യുന്നു?
(ബി) പത്രൊസ് പക്വത പ്രാപിക്കുകയും തന്റെ എടുത്തുചാട്ട സ്വഭാവം മാറ്റിയെടുക്കുകയും ചെയ്തു എന്ന് തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നത് എങ്ങനെ? (മത്താ. 14:27-30; യോഹ. 18:10; 21:7; പ്രവൃ. 2:14, 37-40; 1 പത്രൊ. 5:6, 10)
മത്തായി 15:29-38 വായിക്കുക.
തന്റെ പിതാവിൽനിന്നുള്ള ഭൗതിക കരുതലുകളോട് യേശു ആദരവു പ്രകടമാക്കിയത് എങ്ങനെ? (മത്താ. 15:37; യോഹ. 6:12; കൊലൊ. 3:15)
യോഹന്നാൻ 6:1-21 വായിക്കുക.
ക്രിസ്ത്യാനികൾക്ക് ഇന്ന് ഗവൺമെന്റിനോടുള്ള ബന്ധത്തിൽ യേശുവിന്റെ മാതൃക എങ്ങനെ പിൻപറ്റാൻ കഴിയും? (യോഹ. 6:15; മത്താ. 22:21; റോമ. 12:2; 13:1-4)
കഥ 94
അവൻ കൊച്ചുകുട്ടികളെ സ്നേഹിക്കുന്നു
നീണ്ട ഒരു യാത്ര കഴിഞ്ഞ് മടങ്ങിവരുന്ന വഴിക്ക് അപ്പൊസ്തലന്മാർ എന്തിനെക്കുറിച്ചാണു തർക്കിക്കുന്നത്?
യേശു ഒരു കൊച്ചുകുട്ടിയെ വിളിച്ച് അപ്പൊസ്തലന്മാരുടെ നടുവിൽ നിറുത്തുന്നത് എന്തുകൊണ്ട്?
അപ്പൊസ്തലന്മാർ ഏതു വിധത്തിൽ കുട്ടികളെപ്പോലെ ആയിരിക്കാൻ പഠിക്കേണ്ടതുണ്ട്?
താൻ കുട്ടികളെ സ്നേഹിക്കുന്നുവെന്ന് ഏതാനും മാസങ്ങൾക്കു ശേഷം യേശു പ്രകടമാക്കുന്നത് എങ്ങനെ?
കൂടുതലായ ചോദ്യങ്ങൾ:
മത്തായി 18:1-4 വായിക്കുക.
യേശു പഠിപ്പിക്കാനായി ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ചത് എന്തുകൊണ്ട്? (മത്താ. 13:34, 36; മർക്കൊ. 4:33, 34)
മത്തായി 19:13-15 വായിക്കുക.
രാജ്യാനുഗ്രഹങ്ങളിൽ പങ്കുപറ്റണമെങ്കിൽ കൊച്ചുകുട്ടികളുടെ ഏതു ഗുണങ്ങൾ നാം അനുകരിക്കണം? (സങ്കീ. 25:9; 138:6; 1 കൊരി. 14:20)
മർക്കൊസ് 9:33-37 വായിക്കുക.
പ്രമുഖ സ്ഥാനങ്ങൾ ആഗ്രഹിക്കുന്നതു സംബന്ധിച്ച് യേശു തന്റെ ശിഷ്യന്മാരെ എന്തു പഠിപ്പിച്ചു? (മർക്കൊ. 9:35; മത്താ. 20:25, 26; ഗലാ. 6:3; ഫിലി. 2:5-8)
മർക്കൊസ് 10:13-16 വായിക്കുക.
യേശു എത്രമാത്രം സമീപിക്കാൻ കൊള്ളാവുന്നവനായിരുന്നു, ക്രിസ്തീയ മൂപ്പന്മാർക്ക് അവന്റെ മാതൃകയിൽനിന്ന് എന്തു പഠിക്കാൻ കഴിയും? (മർക്കൊ. 6:30-34; ഫിലി. 2:1-4; 1 തിമൊ. 4:12)
കഥ 95
യേശു പഠിപ്പിക്കുന്ന വിധം
ഒരു മനുഷ്യൻ യേശുവിനോട് എന്തു ചോദ്യം ചോദിക്കുന്നു, എന്തുകൊണ്ട്?
ചിലപ്പോൾ യേശു എന്ത് ഉപയോഗിച്ച് ആളുകളെ പഠിപ്പിക്കുന്നു, യഹൂദരെയും ശമര്യരെയും കുറിച്ച് എന്തു സംഗതി നാം ഇതിനോടകം മനസ്സിലാക്കി കഴിഞ്ഞു?
യേശു പറയുന്ന കഥയിൽ, യെരീഹോവിലേക്കുള്ള വഴിയിലൂടെ സഞ്ചരിക്കുന്ന ഒരു യഹൂദന് എന്തു സംഭവിക്കുന്നു?
ഒരു യഹൂദ പുരോഹിതനും ലേവ്യനും ആ വഴി വരുമ്പോൾ എന്തു സംഭവിക്കുന്നു?
പരിക്കേറ്റു കിടക്കുന്ന യഹൂദനെ സഹായിക്കുന്നതായി ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്നത് ആരെയാണ്?
കഥ പറഞ്ഞുതീർത്ത ശേഷം യേശു ഏതു ചോദ്യം ചോദിക്കുന്നു, ആ മനുഷ്യൻ എന്ത് ഉത്തരം പറയുന്നു?
കൂടുതലായ ചോദ്യങ്ങൾ:
ലൂക്കൊസ് 10:25-37 വായിക്കുക.
(എ) നേരിട്ട് ഉത്തരം നൽകുന്നതിനു പകരം, ഒരു കാര്യത്തെക്കുറിച്ച് ന്യായവാദം ചെയ്യാൻ ന്യായപ്രമാണത്തിൽ വിദഗ്ധനായ ഒരാളെ യേശു സഹായിച്ചത് എങ്ങനെ? (ലൂക്കൊ. 10:26; മത്താ. 16:13-16)
(ബി) തന്റെ ശ്രോതാക്കളുടെ മുൻവിധിയെ ഇല്ലാതാക്കാൻ യേശു ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ചത് എങ്ങനെ? (ലൂക്കൊ. 10:36, 37; 18:9-14; തീത്തൊ. 1:9)
കഥ 96
യേശു രോഗികളെ സുഖപ്പെടുത്തുന്നു
ദേശത്തുടനീളം സഞ്ചരിക്കുന്നതിനിടയിൽ യേശു എന്തു ചെയ്യുന്നു?
സ്നാപനമേറ്റ് ഏതാണ്ട് മൂന്നു വർഷത്തിനു ശേഷം യേശു തന്റെ അപ്പൊസ്തലന്മാരോട് എന്തു പറയുന്നു?
ഈ ചിത്രത്തിൽ കാണുന്ന ആളുകൾ ആരാണ്, യേശു ഈ സ്ത്രീക്കുവേണ്ടി എന്താണു ചെയ്യുന്നത്?
മതനേതാക്കന്മാരുടെ എതിർപ്പുകളോടുള്ള യേശുവിന്റെ പ്രതികരണം അവർ നാണിച്ചു പോകാൻ ഇടയാക്കുന്നത് എന്തുകൊണ്ട്?
യേശുവും അപ്പൊസ്തലന്മാരും യെരീഹോ പട്ടണത്തിന് അടുത്ത് ആയിരിക്കുമ്പോൾ കണ്ണുകാണാത്ത രണ്ടു ഭിക്ഷക്കാർക്കുവേണ്ടി യേശു എന്തു ചെയ്യുന്നു?
യേശു അത്ഭുതങ്ങൾ ചെയ്യുന്നത് എന്തുകൊണ്ട്?
കൂടുതലായ ചോദ്യങ്ങൾ:
മത്തായി 15:30, 31 വായിക്കുക.
യഹോവയുടെ ശക്തിയുടെ എന്ത് അത്ഭുതകരമായ പ്രകടനമാണ് യേശുവിലൂടെ നമുക്കു കാണാൻ സാധിക്കുന്നത്, പുതിയ ലോകത്തിലേക്കായി യഹോവ വാഗ്ദാനം ചെയ്തിട്ടുള്ള കാര്യങ്ങൾ സംബന്ധിച്ച നമ്മുടെ അറിവിനെ അത് എങ്ങനെ ബാധിക്കണം? (സങ്കീ. 37:29; യെശ. 33:24)
ലൂക്കൊസ് 13:10-17 വായിക്കുക.
യേശു തന്റെ ഏറ്റവും വലിയ അത്ഭുതങ്ങളിൽ ചിലത് ശബ്ബത്തിലാണ് ചെയ്തത് എന്ന വസ്തുത തന്റെ സഹസ്രാബ്ദ വാഴ്ചക്കാലത്ത് അവൻ മനുഷ്യവർഗത്തിനു കൈവരുത്താൻ പോകുന്ന ആശ്വാസത്തെക്കുറിച്ചു വെളിപ്പെടുത്തുന്നത് എങ്ങനെ? (ലൂക്കൊ. 13:10-13; സങ്കീ. 46:9; മത്താ. 12:8; കൊലൊ. 2:16, 17; വെളി. 21:1-5എ)
മത്തായി 20:29-34 വായിക്കുക.
യേശു ഒരിക്കലും ആളുകളെ സഹായിക്കാൻ കഴിയാത്തത്ര തിരക്കുള്ളവൻ ആയിരുന്നില്ല എന്ന് ഈ വിവരണം കാണിക്കുന്നത് എങ്ങനെ, നമുക്ക് ഇതിൽനിന്ന് എന്തു പഠിക്കാൻ കഴിയും? (ആവ. 15:7; യാക്കോ. 2:15, 16; 1 യോഹ. 3:17)
കഥ 97
യേശു രാജാവെന്ന നിലയിൽ വരുന്നു
യേശു യെരൂശലേമിനടുത്തുള്ള ഒരു ചെറിയ ഗ്രാമത്തിലേക്കു വരുമ്പോൾ അവൻ തന്റെ ശിഷ്യന്മാരോട് എന്തു ചെയ്യാൻ പറയുന്നു?
യേശു യെരൂശലേമിനോട് അടുക്കുമ്പോൾ എന്തു സംഭവിക്കുന്നതായാണു ചിത്രത്തിൽ കാണുന്നത്?
യേശു കണ്ണുകാണാത്തവരെയും മുടന്തരെയും സുഖപ്പെടുത്തുന്നതു കാണുമ്പോൾ കൊച്ചുകുട്ടികൾ എന്തു ചെയ്യുന്നു?
ദേഷ്യപ്പെട്ടു നിൽക്കുന്ന പുരോഹിതന്മാരോട് യേശു എന്തു പറയുന്നു?
യേശുവിനെ സ്തുതിക്കുന്ന കുട്ടികളെപ്പോലെ ആയിരിക്കാൻ നമുക്ക് എങ്ങനെ കഴിയും?
ശിഷ്യന്മാർ എന്ത് അറിയാൻ ആഗ്രഹിക്കുന്നു?
കൂടുതലായ ചോദ്യങ്ങൾ:
മത്തായി 21:1-17 വായിക്കുക.
(എ) രാജാവെന്ന നിലയിലുള്ള യേശുവിന്റെ യെരൂശലേമിലേക്കുള്ള പ്രവേശനം റോമാക്കാലത്തെ ജയശ്രീലാളിതരായി മുന്നേറുന്ന ജനറൽമാരുടേതിൽനിന്നു തികച്ചും വ്യത്യസ്തമായിരുന്നത് എങ്ങനെ? (മത്താ. 21:4, 5; സെഖ. 9:9; ഫിലി. 2:5-8; കൊലൊ. 2:15)
(ബി) യേശു ആലയത്തിലേക്കു ചെന്നപ്പോൾ 118-ാം സങ്കീർത്തനത്തിൽനിന്ന് ഉദ്ധരിച്ച ഇസ്രായേല്യ ബാലന്മാരിൽനിന്നു കുട്ടികൾക്ക് എന്തു പാഠം പഠിക്കാൻ കഴിയും? (മത്താ. 21:9, 15; സങ്കീ. 118:25, 26; 2 തിമൊ. 3:14; 2 പത്രൊ. 3:18)
യോഹന്നാൻ 12:12-16 വായിക്കുക.
യേശുവിനെ വാഴ്ത്തിപ്പാടിയ ആളുകൾ കുരുത്തോലകൾ കയ്യിൽ പിടിച്ചുകൊണ്ടു നിന്നത് എന്തിനെ പ്രതീകപ്പെടുത്തുന്നു? (യോഹ. 12:13; ഫിലി. 2:10; വെളി. 7:9, 10)
കഥ 98
ഒലീവ് മലയിൽ
ഈ ചിത്രത്തിൽ യേശു ഏതാണ്, ആരാണ് അവന്റെ കൂടെയുള്ളത്?
ആലയത്തിൽവെച്ച് പുരോഹിതന്മാർ യേശുവിനെ എന്തു ചെയ്യാൻ ശ്രമിച്ചു, അവൻ അവരോട് എന്തു പറഞ്ഞു?
അപ്പൊസ്തലന്മാർ യേശുവിനോട് എന്താണു ചോദിക്കുന്നത്?
യേശു സ്വർഗത്തിൽ രാജാവായി ഭരിക്കുമ്പോൾ ഭൂമിയിൽ സംഭവിക്കാൻ പോകുന്ന ചില കാര്യങ്ങളെക്കുറിച്ച് യേശു തന്റെ അപ്പൊസ്തലന്മാരോടു പറയുന്നത് എന്തുകൊണ്ട്?
താൻ ഭൂമിയിലെ സകല ദുഷ്ടതയ്ക്കും അവസാനം വരുത്തുന്നതിനു മുമ്പ് എന്തു സംഭവിക്കുമെന്നാണ് യേശു പറയുന്നത്?
കൂടുതലായ ചോദ്യങ്ങൾ:
മത്തായി 23:1-39 വായിക്കുക.
(എ) ലൗകിക സ്ഥാനപ്പേരുകൾ ഉപയോഗിക്കുന്നത് ഉചിതമായിരുന്നേക്കാം എന്ന് തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും ക്രിസ്തീയ സഭയിൽ മുഖസ്തുതിപരമായ സ്ഥാനപ്പേരുകൾ ഉപയോഗിക്കുന്നതു സംബന്ധിച്ച് മത്തായി 23:8-11-ലെ യേശുവിന്റെ വാക്കുകൾ എന്തു സൂചിപ്പിക്കുന്നു? (പ്രവൃ. 26:25; റോമ. 13:7; 1 പത്രൊ. 2:13, 14)
(ബി) ആളുകൾ ക്രിസ്ത്യാനികൾ ആയിത്തീരുന്നതു തടയാൻ പരീശന്മാർ എന്തു മാർഗമാണ് ഉപയോഗിച്ചത്, ആധുനിക കാലത്തെ മതനേതാക്കന്മാർ സമാനമായ തന്ത്രങ്ങൾ ഉപയോഗിച്ചിരിക്കുന്നത് എങ്ങനെ? (മത്താ. 23:13; ലൂക്കൊ. 11:52; യോഹ. 9:22; 12:42; 1 തെസ്സ. 2:16)
മത്തായി 24:1-14 വായിക്കുക.
(എ) മത്തായി 24:13-ൽ സഹിഷ്ണുതയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞിരിക്കുന്നത് എങ്ങനെ?
(ബി) മത്തായി 24:13-ലെ ‘അവസാനം’ എന്ന പദം എന്ത് അർഥമാക്കുന്നു? (മത്താ. 16:27; റോമ. 14:10-12; 2 കൊരി. 5:10)
മർക്കൊസ് 13:3-10 വായിക്കുക.
മർക്കൊസ് 13:10-ലെ ഏതു പ്രയോഗമാണ് സുവാർത്താ പ്രസംഗത്തിന്റെ അടിയന്തിരതയെ സൂചിപ്പിക്കുന്നത്, യേശുവിന്റെ വാക്കുകൾ നമ്മെ എങ്ങനെ ബാധിക്കണം? (റോമ. 13:11, 12; 1 കൊരി. 7:29-31; 2 തിമൊ. 4:2)
കഥ 99
ഒരു മാളികമുറിയിൽ
ഈ ചിത്രത്തിൽ കാണാൻ സാധിക്കുന്നതുപോലെ, യേശുവും 12 അപ്പൊസ്തലന്മാരും ഒരു വലിയ മാളികമുറിയിൽ ആയിരിക്കുന്നത് എന്തുകൊണ്ടാണ്?
അവിടെനിന്ന് ഇറങ്ങിപ്പോകുന്ന ആൾ ആരാണ്, അവൻ എന്തു ചെയ്യാൻ പോകുകയാണ്?
പെസഹാ ഭക്ഷണം കഴിഞ്ഞ് യേശു എന്ത് പ്രത്യേക ഭക്ഷണം ആരംഭിക്കുന്നു?
പെസഹാ ഇസ്രായേല്യരെ ഏതു സംഭവത്തെക്കുറിച്ചാണ് ഓർമിപ്പിച്ചത്, ഈ പ്രത്യേക ഭക്ഷണം യേശുവിന്റെ അനുഗാമികളെ എന്തിനെക്കുറിച്ചാണ് ഓർമിപ്പിക്കുന്നത്?
കർത്താവിന്റെ സന്ധ്യാഭക്ഷണത്തിനു ശേഷം യേശു തന്റെ അനുഗാമികളോട് എന്തു പറയുന്നു, അവർ എന്തു ചെയ്യുന്നു?
കൂടുതലായ ചോദ്യങ്ങൾ:
മത്തായി 26:14-30 വായിക്കുക.
(എ) യേശുവിനെ യൂദാ ഒറ്റിക്കൊടുത്തതു മനഃപൂർവമായിരുന്നു എന്ന് മത്തായി 26:15 കാണിക്കുന്നത് എങ്ങനെ?
(ബി) യേശുവിന്റെ ചൊരിയപ്പെട്ട രക്തം ഏതു രണ്ട് ഉദ്ദേശ്യം സാധിക്കുന്നു? (മത്താ. 26:27, 28; യിരെ. 31:31-33; എഫെ. 1:7; എബ്രാ. 9:19, 20)
ലൂക്കൊസ് 22:1-39 വായിക്കുക.
ഏത് അർഥത്തിലാണ് യൂദായിൽ സാത്താൻ കടന്നത്? (ലൂക്കൊ. 22:3; യോഹ. 13:2; പ്രവൃ. 1:24, 25)
യോഹന്നാൻ 13:1-20 വായിക്കുക.
(എ) യോഹന്നാൻ 13:2-ലെ വിവരണം അനുസരിച്ച്, യൂദായെ അവന്റെ പ്രവൃത്തിക്ക് കുറ്റപ്പെടുത്താൻ കഴിയുമോ, ദൈവദാസന്മാർക്ക് ഇതിൽനിന്ന് എന്തു പാഠമാണു പഠിക്കാൻ കഴിയുന്നത്? (ഉല്പ. 4:7; 2 കൊരി. 2:11; ഗലാ. 6:1; യാക്കോ. 1:13, 14)
(ബി) ശക്തമായ എന്തു പാഠമാണ് സ്വന്തം മാതൃകയിലൂടെ യേശു പഠിപ്പിച്ചത്? (യോഹ. 13:15; മത്താ. 23:11; 1 പത്രൊ. 2:21)
യോഹന്നാൻ 17:1-26 വായിക്കുക.
തന്റെ അനുഗാമികൾ ‘ഒന്നാകേണം’ എന്ന് യേശു പ്രാർഥിച്ചത് ഏത് അർഥത്തിലാണ്? (യോഹ. 17:11, 21-23; റോമ. 13:8; 14:19; കൊലൊ. 3:14)
കഥ 100
യേശു തോട്ടത്തിൽ
യേശുവും അപ്പൊസ്തലന്മാരും മാളികമുറിയിൽനിന്ന് ഇറങ്ങി എവിടേക്കാണു പോകുന്നത്, യേശു അവരോട് എന്തു ചെയ്യാൻ പറയുന്നു?
അപ്പൊസ്തലന്മാർ ഇരിക്കുന്നിടത്തേക്കു തിരിച്ചുവരുമ്പോൾ യേശു എന്താണു കാണുന്നത്, ഇത് എത്ര തവണ സംഭവിക്കുന്നു?
ആരാണ് തോട്ടത്തിലേക്കു വരുന്നത്, യൂദാ ഈസ്കര്യോത്താ എന്തു ചെയ്യുന്നതായാണു ചിത്രത്തിൽ കാണുന്നത്?
യൂദാ യേശുവിനെ ചുംബിക്കുന്നത് എന്തിനാണ്, പത്രൊസ് എന്തു ചെയ്യുന്നു?
പത്രൊസിനോട് യേശു എന്തു പറയുന്നു, എന്നാൽ ദൂതന്മാരെ അയയ്ക്കാൻ യേശു ദൈവത്തോട് അപേക്ഷിക്കാത്തത് എന്തുകൊണ്ടാണ്?
കൂടുതലായ ചോദ്യങ്ങൾ:
മത്തായി 26:36-56 വായിക്കുക.
(എ) യേശു ശിഷ്യന്മാർക്കു ബുദ്ധിയുപദേശം നൽകിയ വിധം ഇന്നു ക്രിസ്തീയ മൂപ്പന്മാർക്ക് ഒരു നല്ല മാതൃക ആയിരിക്കുന്നത് എങ്ങനെ? (മത്താ. 20:25-28; 26:40, 41; ഗലാ. 5:17; എഫെ. 4:29, 31, 32)
(ബി) സഹമനുഷ്യനെതിരെ ഒരുവൻ ജഡിക ആയുധങ്ങൾ ഉപയോഗിക്കുന്നതിനെ യേശു എങ്ങനെ വീക്ഷിച്ചു? (മത്താ. 26:52; ലൂക്കൊ. 6:27, 28; യോഹ. 18:36)
ലൂക്കൊസ് 22:39-53 വായിക്കുക.
ഗെത്ത്ശെമന തോട്ടത്തിൽവെച്ച് യേശുവിനെ ശക്തിപ്പെടുത്താൻ ഒരു ദൂതൻ പ്രത്യക്ഷപ്പെട്ടത് യേശുവിന്റെ വിശ്വാസത്തിന് ഇളക്കം തട്ടിയെന്ന് സൂചിപ്പിച്ചോ? വിശദീകരിക്കുക. (ലൂക്കൊ. 22:41-43; യെശ. 49:8; മത്താ. 4:10, 11; എബ്രാ. 5:7)
യോഹന്നാൻ 18:1-12 വായിക്കുക.
യേശു എങ്ങനെയാണ് തന്റെ ശിഷ്യന്മാരെ എതിരാളികളിൽനിന്നു സംരക്ഷിച്ചത്, ഈ മാതൃകയിൽനിന്ന് നമുക്ക് എന്തു പഠിക്കാൻ കഴിയും? (യോഹ. 10:11, 12; 18:1, 6-9; എബ്രാ. 13:6; യാക്കോ. 2:25)
കഥ 101
യേശു കൊല്ലപ്പെടുന്നു
യേശുവിന്റെ മരണത്തിനുള്ള മുഖ്യ ഉത്തരവാദി ആരാണ്?
മതനേതാക്കന്മാർ യേശുവിനെ പിടിച്ചുകൊണ്ടു പോകുമ്പോൾ അപ്പൊസ്തലന്മാർ എന്തു ചെയ്യുന്നു?
മഹാപുരോഹിതനായ കയ്യാഫാവിന്റെ വീട്ടിൽവെച്ച് എന്തു നടക്കുന്നു?
പത്രൊസ് മാറിപ്പോയിരുന്നു കരയുന്നത് എന്തുകൊണ്ട്?
യേശുവിനെ പീലാത്തൊസിന്റെ അടുക്കലേക്കു തിരികെ കൊണ്ടുവരുമ്പോൾ മുഖ്യപുരോഹിതന്മാർ എന്താണു വിളിച്ചുപറയുന്നത്?
വെള്ളിയാഴ്ച ഉച്ചതിരിയുമ്പോൾ യേശുവിന് എന്തു സംഭവിക്കുന്നു, അവന്റെ അരികിലുള്ള ഒരു സ്തംഭത്തിൽ കിടക്കുന്ന ദുഷ്പ്രവൃത്തിക്കാരനോട് യേശു എന്തു വാഗ്ദാനം ചെയ്യുന്നു?
യേശു പറഞ്ഞ പറുദീസ എവിടെയായിരിക്കും സ്ഥിതിചെയ്യുക?
കൂടുതലായ ചോദ്യങ്ങൾ:
മത്തായി 26:57-75 വായിക്കുക.
തങ്ങളുടെ ഹൃദയം ദുഷ്ടമാണെന്ന് യഹൂദന്മാരുടെ പരമോന്നത ന്യായാധിപ സംഘത്തിലെ അംഗങ്ങൾ പ്രകടമാക്കിയത് എങ്ങനെ? (മത്താ. 26:59, 67, 68)
മത്തായി 27:1-50 വായിക്കുക.
യൂദായ്ക്കു തോന്നിയ അനുതാപം യഥാർഥത്തിലുള്ളത് അല്ലായിരുന്നുവെന്നു പറയാൻ കഴിയുന്നത് എന്തുകൊണ്ട്? (മത്താ. 27:3, 4; മർക്കൊ. 3:29; 14:21; 2 കൊരി. 7:10, 11)
ലൂക്കൊസ് 22:54-71 വായിക്കുക.
യേശുവിനെ ഒറ്റിക്കൊടുക്കുകയും അറസ്റ്റു ചെയ്യുകയും ചെയ്ത രാത്രിയിൽ പത്രൊസ് യേശുവിനെ തള്ളിപ്പറഞ്ഞതിൽനിന്ന് നമുക്ക് എന്തു പാഠം പഠിക്കാൻ കഴിയും? (ലൂക്കൊ. 22:60-62; മത്താ. 26:31-35; 1 കൊരി. 10:12)
ലൂക്കൊസ് 23:1-49 വായിക്കുക.
ആളുകൾ തന്നോട് അനീതി കാണിച്ചപ്പോൾ യേശു എങ്ങനെയാണു പ്രതികരിച്ചത്, നമുക്ക് ഇതിൽനിന്ന് എന്തു പാഠം പഠിക്കാൻ കഴിയും? (ലൂക്കൊ. 23:33, 34; റോമ. 12:17-19; 1 പത്രൊ. 2:23)
യോഹന്നാൻ 18:12-40 വായിക്കുക.
പത്രൊസ് അൽപ്പനേരത്തേക്ക് മാനുഷഭയത്തിനു കീഴ്പെട്ടുപോയെങ്കിലും അവൻ അതിനെ തരണംചെയ്ത് ഒരു മികച്ച അപ്പൊസ്തലനായിത്തീർന്നുവെന്ന വസ്തുത എന്തു പ്രകടമാക്കുന്നു? (യോഹ. 18:25-27; 1 കൊരി. 4:2: 1 പത്രൊ. 3:14, 15; 5:8, 9)
യോഹന്നാൻ 19:1-30 വായിക്കുക.
(എ) യേശുവിന് ഭൗതിക വസ്തുക്കൾ സംബന്ധിച്ച് സമനിലയോടുകൂടിയ എന്തു വീക്ഷണം ഉണ്ടായിരുന്നു? (യോഹ. 2:1, 2, 9, 10; 19:23, 24; മത്താ. 6:31, 32; 8:20)
(ബി) മരിക്കുന്നതിനു തൊട്ടുമുമ്പത്തെ യേശുവിന്റെ വാക്കുകൾ, അവൻ യഹോവയുടെ പരമാധികാരം ഉയർത്തിപ്പിടിക്കുന്നതിൽ വിജയിച്ചു എന്നു സൂചിപ്പിക്കുന്ന ഒരു പ്രഖ്യാപനം ആയിരുന്നത് എങ്ങനെ? (യോഹ. 16:33; 19:30; 2 പത്രൊ. 3:14; 1 യോഹ. 5:4)
കഥ 102
യേശു ജീവിച്ചിരിക്കുന്നു
ചിത്രത്തിലെ സ്ത്രീയും പുരുഷന്മാരും ആരൊക്കെയാണ്, അവർ എവിടെയാണ്?
യേശുവിന്റെ കല്ലറയ്ക്കു കാവൽ നിൽക്കാൻ പടയാളികളെ അയയ്ക്കാൻ പീലാത്തൊസ് പുരോഹിതന്മാരോടു പറഞ്ഞത് എന്തുകൊണ്ട്?
യേശു മരിച്ചതിന്റെ മൂന്നാം ദിവസം അതിരാവിലെ ഒരു ദൂതൻ എന്താണു ചെയ്യുന്നത്, എന്നാൽ പുരോഹിതന്മാർ എന്തു ചെയ്യുന്നു?
യേശുവിന്റെ കല്ലറ സന്ദർശിക്കുന്ന ചില സ്ത്രീകൾ ആശ്ചര്യഭരിതരാകുന്നത് എന്തുകൊണ്ട്?
പത്രൊസും യോഹന്നാനും യേശുവിന്റെ കല്ലറയ്ക്കലേക്ക് ഓടുന്നത് എന്തുകൊണ്ട്, അവർ എന്തു കാണുന്നു?
യേശുവിന്റെ ശരീരത്തിന് എന്തു സംഭവിച്ചു, എന്നാൽ താൻ ജീവിച്ചിരിക്കുന്നു എന്നു ശിഷ്യന്മാരെ ബോധ്യപ്പെടുത്താൻ അവൻ എന്തു ചെയ്യുന്നു?
കൂടുതലായ ചോദ്യങ്ങൾ:
മത്തായി 27:62-66; 28:1-15 വായിക്കുക.
യേശുവിന്റെ പുനരുത്ഥാന സമയത്ത് മഹാപുരോഹിതന്മാരും പരീശന്മാരും പ്രായമേറിയ പുരുഷന്മാരും പരിശുദ്ധാത്മാവിന് എതിരെ പാപം ചെയ്തത് എങ്ങനെ? (മത്താ. 12:24, 31, 32; 28:11-15)
ലൂക്കൊസ് 24:1-12 വായിക്കുക.
യേശുവിന്റെ പുനരുത്ഥാനം സംബന്ധിച്ച വിവരണം, സ്ത്രീകളെ വിശ്വാസയോഗ്യരായ സാക്ഷികളായി യഹോവ വീക്ഷിക്കുന്നു എന്നു കാണിക്കുന്നത് എങ്ങനെ? (ലൂക്കൊ. 24:4, 9, 10; മത്താ. 28:1-7)
യോഹന്നാൻ 20:1-12 വായിക്കുക.
ബൈബിളിലെ ഒരു പ്രവചനനിവൃത്തി നമുക്കു പൂർണമായി മനസ്സിലാകുന്നില്ലെങ്കിൽ, നാം ക്ഷമ പ്രകടമാക്കേണ്ടതുണ്ട് എന്നു കാണാൻ യോഹന്നാൻ 20:8, 9 സഹായിക്കുന്നത് എങ്ങനെ? (സദൃ. 4:18; മത്താ. 17:22, 23; ലൂക്കൊ. 24:5-8; യോഹ. 16:12)
കഥ 103
പൂട്ടിയിട്ടിരിക്കുന്ന ഒരു മുറിയിലേക്ക്
തോട്ടക്കാരൻ എന്നു താൻ വിചാരിച്ച ഒരു മനുഷ്യനോട് മറിയ എന്താണു പറയുന്നത്, എന്നാൽ അത് യേശു ആണെന്ന് അവൾക്ക് എങ്ങനെ മനസ്സിലായി?
എമ്മാവുസ്സിലേക്കു യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോൾ രണ്ടു ശിഷ്യന്മാർക്ക് എന്താണു സംഭവിക്കുന്നത്?
രണ്ടു ശിഷ്യന്മാർ, തങ്ങൾ യേശുവിനെ കണ്ടു എന്ന് അപ്പൊസ്തലന്മാരോടു പറയുമ്പോൾ എന്തു വിസ്മയകരമായ കാര്യം സംഭവിക്കുന്നു?
യേശു തന്റെ ശിഷ്യന്മാർക്ക് എത്ര പ്രാവശ്യം പ്രത്യക്ഷപ്പെട്ടു?
മറ്റു ശിഷ്യന്മാർ കർത്താവിനെ കണ്ടു എന്നു കേൾക്കുമ്പോൾ തോമാസ് എന്തു പറയുന്നു, എന്നാൽ എട്ടു ദിവസത്തിനു ശേഷം എന്തു സംഭവിക്കുന്നു?
കൂടുതലായ ചോദ്യങ്ങൾ:
യോഹന്നാൻ 20:11-29 വായിക്കുക.
യോഹന്നാൻ 20:23-ൽ യേശു, പാപങ്ങൾ മോചിക്കാൻ മനുഷ്യർക്ക് അധികാരമുണ്ടന്നു പറയുകയായിരുന്നോ? വിശദീകരിക്കുക. (സങ്കീ. 49:2, 7, 8; യെശ. 55:7; 1 തിമൊ. 2:5, 6; 1 യോഹ. 2:1, 2)
ലൂക്കൊസ് 24:13-43 വായിക്കുക.
ബൈബിൾ സത്യം സ്വീകരിക്കത്തക്കവണ്ണം നമുക്കു നമ്മുടെ ഹൃദയത്തെ ഒരുക്കാൻ കഴിയുന്നത് എങ്ങനെ? (ലൂക്കൊ. 24:32, 33; എസ്രാ 7:10, NW; മത്താ. 5:3, NW; പ്രവൃ. 16:14; എബ്രാ. 5:11-14)
കഥ 104
യേശു സ്വർഗത്തിലേക്കു തിരികെ പോകുന്നു
ഒരു അവസരത്തിൽ എത്രത്തോളം ശിഷ്യന്മാർ യേശുവിനെ കാണുന്നു, അവരോട് അവൻ എന്താണു സംസാരിക്കുന്നത്?
എന്താണു ദൈവരാജ്യം, ആയിരം വർഷം യേശു രാജാവായി ഭരിക്കുമ്പോൾ ഭൂമിയിലെ ജീവിതം എങ്ങനെയുള്ളത് ആയിത്തീരും?
യേശു എത്ര ദിവസം ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു, എന്നാൽ അവൻ എന്തു ചെയ്യാനുള്ള സമയം വന്നെത്തിയിരുന്നു?
ശിഷ്യന്മാരെ വിട്ടു പോകുന്നതിനു തൊട്ടുമുമ്പ് യേശു അവരോട് എന്താണു പറയുന്നത്?
ചിത്രത്തിൽ എന്താണു കാണുന്നത്, യേശു കാഴ്ചയിൽനിന്നു മറയുന്നത് എങ്ങനെ?
കൂടുതലായ ചോദ്യങ്ങൾ:
1 കൊരിന്ത്യർ 15:3-8 വായിക്കുക.
യേശുവിന്റെ പുനരുത്ഥാനത്തെക്കുറിച്ച് അപ്പൊസ്തലനായ പൗലൊസിന് വളരെ ഉറപ്പോടെ പറയാൻ കഴിഞ്ഞത് എന്തുകൊണ്ട്, ഇന്നു ക്രിസ്ത്യാനികൾക്ക് ഏതു കാര്യങ്ങളെക്കുറിച്ച് ഉറപ്പോടെ പറയാൻ കഴിയും? (1 കൊരി. 15:4, 7, 8; യെശ. 2:2, 3; മത്താ. 24:14; 2 തിമൊ. 3:1-5)
പ്രവൃത്തികൾ 1:1-11 വായിക്കുക.
പ്രസംഗവേല, പ്രവൃത്തികൾ 1:8-ൽ മുൻകൂട്ടി പറയപ്പെട്ടതുപോലെ എത്രത്തോളം വ്യാപിച്ചു? (പ്രവൃ. 6:7; 9:31; 11:19-21; കൊലൊ. 1:23)
കഥ 105
യെരൂശലേമിൽ കാത്തിരിക്കുന്നു
ചിത്രത്തിൽ കാണുന്നതുപോലെ, യെരൂശലേമിൽ കാത്തിരിക്കുന്ന യേശുവിന്റെ ശിഷ്യന്മാർക്ക് എന്തു സംഭവിക്കുന്നു?
യെരൂശലേം സന്ദർശിക്കാനെത്തിയവർ എന്ത് അത്ഭുതമാണു ദർശിച്ചത്?
പത്രൊസ് ആളുകൾക്ക് എന്താണു വിശദീകരിച്ചു കൊടുത്തത്?
പത്രൊസിന്റെ വാക്കുകൾ കേട്ടതിനുശേഷം ആളുകൾക്ക് എന്തു തോന്നുന്നു, അവരോട് എന്തു ചെയ്യാനാണ് അവൻ പറയുന്നത്?
പൊ.യു. 33-ലെ പെന്തെക്കൊസ്തു ദിവസം എത്ര ആളുകൾ സ്നാപനമേറ്റു?
കൂടുതലായ ചോദ്യങ്ങൾ:
പ്രവൃത്തികൾ 2:1-47 വായിക്കുക.
(എ) മുഴു യഹൂദ ജനതയും യേശുവിന്റെ മരണത്തിന് ഉത്തരവാദികളാണെന്ന് പ്രവൃത്തികൾ 2:23, 36-ലെ പത്രൊസിന്റെ വാക്കുകൾ പ്രകടമാക്കുന്നത് എങ്ങനെ? (1 തെസ്സ. 2:14, 15)
(ബി) തിരുവെഴുത്തുകളിൽനിന്നു ന്യായവാദം ചെയ്യുന്ന കാര്യത്തിൽ പത്രൊസ് ഒരു നല്ല മാതൃക വെച്ചത് ഏതു വിധത്തിൽ? (പ്രവൃ. 2:16, 17, 29, 31, 36, 39; കൊലൊ. 4:6)
(സി) പത്രൊസിനു കൊടുക്കുമെന്ന് യേശു വാഗ്ദാനം ചെയ്ത ‘സ്വർഗ രാജ്യത്തിന്റെ താക്കോലുകളിൽ’ ആദ്യത്തേത് പത്രൊസ് ഉപയോഗിച്ചത് ഏതു വിധത്തിൽ? (പ്രവൃ. 2:14, 22-24, 37, 38; മത്താ. 16:19)
കഥ 106
തടവറയിൽനിന്നു മോചിപ്പിക്കപ്പെടുന്നു
ഒരു ദിവസം ഉച്ചകഴിഞ്ഞ് പത്രൊസും യോഹന്നാനും ആലയത്തിലേക്കു പോകുമ്പോൾ എന്തു സംഭവിക്കുന്നു?
കാലിനു സുഖമില്ലാതിരുന്ന ഒരു മനുഷ്യനോട് പത്രൊസ് എന്താണു പറയുന്നത്, പണത്തെക്കാൾ വിലപിടിപ്പുള്ള എന്താണു പത്രൊസ് അയാൾക്കു നൽകുന്നത്?
മതനേതാക്കന്മാർ കോപിക്കുന്നതിന്റെ കാരണമെന്ത്, അവർ പത്രൊസിനെയും യോഹന്നാനെയും എന്തു ചെയ്യുന്നു?
പത്രൊസ് മതനേതാക്കന്മാരോട് എന്തു പറയുന്നു, അപ്പൊസ്തലന്മാർക്ക് എന്തു മുന്നറിയിപ്പു ലഭിക്കുന്നു?
മതനേതാക്കന്മാർ അസൂയപ്പെടാൻ കാരണമെന്ത്, എന്നാൽ അപ്പൊസ്തലന്മാരെ രണ്ടാം പ്രാവശ്യം തടവിലാക്കുമ്പോൾ എന്തു സംഭവിക്കുന്നു?
അപ്പൊസ്തലന്മാരെ സൻഹെദ്രിമിനു മുമ്പാകെ കൊണ്ടുവരുമ്പോൾ അവർ എങ്ങനെ ഉത്തരം പറയുന്നു?
കൂടുതലായ ചോദ്യങ്ങൾ:
പ്രവൃത്തികൾ 3:1-10 വായിക്കുക.
ഇന്ന് നമുക്ക് അത്ഭുതങ്ങൾ പ്രവർത്തിക്കാനുള്ള ശക്തിയില്ലെങ്കിലും പ്രവൃത്തികൾ 3:6-ൽ രേഖപ്പെടുത്തിയിരിക്കുന്ന പത്രൊസിന്റെ വാക്കുകൾ രാജ്യസന്ദേശത്തിന്റെ മൂല്യം വിലമതിക്കാൻ നമ്മെ സഹായിക്കുന്നത് എങ്ങനെ? (യോഹ. 17:3; 2 കൊരി. 5:18-20; ഫിലി. 3:8)
പ്രവൃത്തികൾ 4:1-31 വായിക്കുക.
ശുശ്രൂഷയിൽ എതിർപ്പു നേരിടേണ്ടി വരുമ്പോൾ നാം ഏതു വിധത്തിലാണ് ഒന്നാം നൂറ്റാണ്ടിലെ നമ്മുടെ ക്രിസ്തീയ സഹോദരങ്ങളെ അനുകരിക്കേണ്ടത്? (പ്രവൃ. 4:29, 31; എഫെ. 6:18-20; 1 തെസ്സ. 2:2)
പ്രവൃത്തികൾ 5:17-42 വായിക്കുക.
മുൻകാലത്തും ഇക്കാലത്തുമുള്ള സാക്ഷികളല്ലാത്ത ചിലർ, പ്രസംഗവേല സംബന്ധിച്ച് ന്യായയുക്തത പ്രകടമാക്കിയിട്ടുള്ളത് എങ്ങനെ? (പ്രവൃ. 5:34-39)
കഥ 107
സ്തെഫാനൊസിനെ കല്ലെറിയുന്നു
സ്തെഫാനൊസ് ആരാണ്, ദൈവം എന്തു ചെയ്യുന്നതിന് അവനെ സഹായിച്ചുകൊണ്ടിരുന്നു?
മതനേതാക്കന്മാരെ വളരെ ദേഷ്യം പിടിപ്പിക്കുന്ന എന്താണ് സ്തെഫാനൊസ് പറഞ്ഞത്?
സ്തെഫാനൊസിനെ പട്ടണത്തിനു പുറത്തേക്ക് വലിച്ചിഴച്ച പുരുഷന്മാർ അവനെ എന്തു ചെയ്യുന്നു?
ചിത്രത്തിൽ, മേലങ്കികൾക്കടുത്തു നിൽക്കുന്ന ചെറുപ്പക്കാരൻ ആര്?
മരിക്കുന്നതിനു മുമ്പ് സ്തെഫാനൊസ് യഹോവയോട് എന്താണു പ്രാർഥിക്കുന്നത്?
ആരെങ്കിലും നമ്മോടു മോശമായി പെരുമാറിയാൽ, സ്തെഫാനൊസിനെ അനുകരിച്ചുകൊണ്ടു നാം എന്തു ചെയ്യണം?
കൂടുതലായ ചോദ്യങ്ങൾ:
പ്രവൃത്തികൾ 6:8-15 വായിക്കുക.
യഹോവയുടെ സാക്ഷികളുടെ പ്രസംഗ പ്രവർത്തനം നിറുത്താനുള്ള ശ്രമത്തിൽ മതനേതാക്കൾ വഞ്ചനാത്മകമായ എന്തു മാർഗങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്? (പ്രവൃ. 6:9, 11, 13)
പ്രവൃത്തികൾ 7:1-60 വായിക്കുക.
(എ) സൻഹെദ്രിമിനു മുമ്പാകെ സുവാർത്തയ്ക്കുവേണ്ടി ഫലകരമായി പ്രതിവാദം നടത്താൻ സ്തെഫാനൊസിനെ സഹായിച്ചത് എന്തായിരുന്നു, അവന്റെ ദൃഷ്ടാന്തത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാനാകും? (പ്രവൃ. 7:51-53; റോമ. 15:4; 2 തിമൊ. 3:14-17; 1 പത്രൊ. 3:15)
(ബി) നമ്മുടെ വേലയെ എതിർക്കുന്ന ആളുകളോട് നാം എന്തു മനോഭാവം നട്ടുവളർത്തണം? (പ്രവൃ. 7:58-60; മത്താ. 5:44; ലൂക്കൊ. 23:33, 34)
കഥ 108
ദമസ്കൊസിലേക്കുള്ള വഴിയിൽ
സ്തെഫാനൊസ് കൊല്ലപ്പെട്ടതിനു ശേഷം ശൗൽ എന്താണു ചെയ്യുന്നത്?
ശൗൽ ദമസ്കൊസിലേക്കു യാത്ര ചെയ്യുമ്പോൾ അത്ഭുതകരമായ എന്തു കാര്യം സംഭവിക്കുന്നു?
എന്തു ചെയ്യാനാണ് യേശു ശൗലിനോടു പറയുന്നത്?
യേശു അനന്യാസിന് എന്തു നിർദേശങ്ങൾ നൽകുന്നു, ശൗലിന് കാഴ്ച തിരിച്ചുകിട്ടുന്നത് എങ്ങനെ?
ശൗൽ പിന്നീട് ഏതു പേരിൽ അറിയപ്പെടാൻ തുടങ്ങുന്നു, അവൻ ഏതു വിധത്തിൽ ഉപയോഗിക്കപ്പെടുന്നു?
കൂടുതലായ ചോദ്യങ്ങൾ:
പ്രവൃത്തികൾ 8:1-4 വായിക്കുക.
പുതുതായി രൂപംകൊണ്ട ക്രിസ്തീയ സഭയ്ക്കെതിരെ ആഞ്ഞടിച്ച പീഡന തരംഗം ക്രിസ്തീയ വിശ്വാസത്തിന്റെ വ്യാപനത്തിനു വഴിതെളിച്ചത് എങ്ങനെ, സമാനമായ എന്തു സംഗതിയാണ് ആധുനിക കാലത്ത് സംഭവിച്ചിട്ടുള്ളത്? (പ്രവൃ. 8:4; യെശ. 54:17)
പ്രവൃത്തികൾ 9:1-20 വായിക്കുക.
ശൗലിനെ ഏൽപ്പിക്കാൻ ഉദ്ദേശിക്കുന്ന ദൗത്യത്തിൽ ഏതു മൂന്നു കാര്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് യേശു വെളിപ്പെടുത്തിയത്? (പ്രവൃ. 9:15; 13:5; 26:1; 27:24; റോമ. 11:13)
പ്രവൃത്തികൾ 22:6-16 വായിക്കുക.
നമുക്ക് അനന്യാസിനെപ്പോലെ ആയിരിക്കാൻ കഴിയുന്നത് എങ്ങനെ, അതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? (പ്രവൃ. 22:12; 1 തിമൊ. 3:7; 1 പത്രൊ. 1:14-16; 2:12)
പ്രവൃത്തികൾ 26:8-20 വായിക്കുക.
ക്രിസ്ത്യാനിത്വത്തിലേക്കുള്ള ശൗലിന്റെ പരിവർത്തനം, ഇന്ന് അവിശ്വാസികളായ ഇണകളുള്ളവർക്കു പ്രോത്സാഹനം പകരുന്നത് എങ്ങനെ? (പ്രവൃ. 26:11; 1 തിമൊ. 1:14-16; 2 തിമൊ. 4:2; 1 പത്രൊ. 3:1-3)
കഥ 109
പത്രൊസ് കൊർന്നേല്യൊസിനെ സന്ദർശിക്കുന്നു
കുമ്പിടുന്നതായി ചിത്രത്തിൽ കാണിച്ചിരിക്കുന്ന മനുഷ്യൻ ആര്?
ഒരു ദൂതൻ കൊർന്നേല്യൊസിനോട് എന്താണു പറയുന്നത്?
യോപ്പയിൽ ശിമോന്റെ വീടിന്റെ മട്ടുപ്പാവിൽ ആയിരുന്ന പത്രൊസിന് ദൈവം എന്താണു കാണിച്ചു കൊടുത്തത്?
തന്നെ കുമ്പിടുകയോ ആരാധിക്കുകയോ ചെയ്യരുതെന്ന് പത്രൊസ് കൊർന്നേല്യൊസിനോടു പറയുന്നത് എന്തുകൊണ്ട്?
പത്രൊസിനൊപ്പം ഉണ്ടായിരുന്ന യഹൂദരായ ശിഷ്യന്മാർ അത്ഭുതപ്പെട്ടു പോയതിനു കാരണമെന്ത്?
പത്രൊസ് കൊർന്നേല്യൊസിനെ സന്ദർശിച്ച സംഭവത്തിൽനിന്ന് നാം ഏതു സുപ്രധാന പാഠം ഉൾക്കൊള്ളണം?
കൂടുതലായ ചോദ്യങ്ങൾ:
പ്രവൃത്തികൾ 10:1-48 വായിക്കുക.
പ്രവൃത്തികൾ 10:42-ലെ പത്രൊസിന്റെ വാക്കുകൾ, രാജ്യസുവാർത്ത പ്രസംഗവേല സംബന്ധിച്ച് എന്താണു കാണിക്കുന്നത്? (മത്താ. 28:19; മർക്കൊ. 13:10; പ്രവൃ. 1:8)
പ്രവൃത്തികൾ 11:1-18 വായിക്കുക.
ജനതകളെ സംബന്ധിച്ച ദൈവത്തിന്റെ നിർദേശം വ്യക്തമായപ്പോൾ പത്രൊസ് എന്തു മനോഭാവമാണു പ്രകടമാക്കിയത്, അവന്റെ മാതൃക നമുക്ക് എങ്ങനെ അനുകരിക്കാം? (പ്രവൃ. 11:17, 18; 2 കൊരി. 10:5; എഫെ. 5:17)
കഥ 110
തിമൊഥെയൊസ്—പൗലൊസിന്റെ പുതിയ സഹായി
ചിത്രത്തിൽ കാണുന്ന ചെറുപ്പക്കാരൻ ആരാണ്, അവൻ എവിടെയാണു താമസിക്കുന്നത്, അവന്റെ അമ്മയുടെയും വല്യമ്മയുടെയും പേര് എന്ത്?
ദൂരദേശങ്ങളിലുള്ള ആളുകളോടു പ്രസംഗിക്കുന്ന വേലയിൽ ശീലാസിനോടും തന്നോടുമൊപ്പം ചേരുന്നോ എന്ന് പൗലൊസ് ചോദിച്ചപ്പോൾ തിമൊഥെയൊസ് എന്താണു പറഞ്ഞത്?
യേശുവിന്റെ ശിഷ്യന്മാർ ക്രിസ്ത്യാനികൾ എന്ന് ആദ്യമായി വിളിക്കപ്പെട്ടത് എവിടെവെച്ച്?
ലുസ്ത്ര വിട്ടതിനു ശേഷം പൗലൊസും ശീലാസും തിമൊഥെയൊസും സന്ദർശിക്കുന്ന പട്ടണങ്ങളിൽ ചിലത് ഏവ?
തിമൊഥെയൊസ് പൗലൊസിനെ സഹായിക്കുന്നത് എങ്ങനെ, ചെറുപ്രായത്തിലുള്ളവർ ഇന്ന് സ്വയം ഏതു ചോദ്യം ചോദിക്കണം?
കൂടുതലായ ചോദ്യങ്ങൾ:
പ്രവൃത്തികൾ 9:19-30 വായിക്കുക.
സുവാർത്ത പ്രസംഗത്തിന് എതിർപ്പു നേരിട്ടപ്പോൾ അപ്പൊസ്തലനായ പൗലൊസ് വിവേചനയോടെ പ്രവർത്തിച്ചത് എങ്ങനെ? (പ്രവൃ. 9:22-25, 29, 30; മത്താ. 10:16)
പ്രവൃത്തികൾ 11:19-26 വായിക്കുക.
പ്രവൃത്തികൾ 11:19-21, 26-ലെ വിവരണം, യഹോവയുടെ ആത്മാവ് പ്രസംഗവേലയ്ക്കു മാർഗനിർദേശം നൽകുകയും നയിക്കുകയും ചെയ്യുന്നു എന്ന് കാണിക്കുന്നത് എങ്ങനെ?
പ്രവൃത്തികൾ 13:13-16, 42-52 വായിക്കുക.
തങ്ങളെ നിരുത്സാഹപ്പെടുത്താൻ ശിഷ്യന്മാർ എതിർപ്പിനെ അനുവദിച്ചില്ല എന്ന് പ്രവൃത്തികൾ 13:51, 52 കാണിക്കുന്നത് എങ്ങനെ? (മത്താ. 10:14; പ്രവൃ. 18:6; 1 പത്രൊ. 4:14)
പ്രവൃത്തികൾ 14:1-6, 19-28 വായിക്കുക.
‘തങ്ങൾ വിശ്വസിച്ച കർത്താവിങ്കൽ അവരെ ഭരമേൽപ്പിച്ചു’ എന്ന വാക്കുകൾ, പുതിയവരെ സഹായിക്കുമ്പോൾ അനാവശ്യമായ എല്ലാ ഉത്കണ്ഠയിൽനിന്നും നമ്മെ മോചിപ്പിക്കുന്നത് എങ്ങനെ? (പ്രവൃ. 14:21-23; 20:32; യോഹ. 6:44)
പ്രവൃത്തികൾ 16:1-5 വായിക്കുക.
പരിച്ഛേദനയ്ക്കു വിധേയനാകാനുള്ള തിമൊഥെയൊസിന്റെ മനസ്സൊരുക്കം, “സകലവും സുവിശേഷം നിമിത്തം” ചെയ്യുന്നതിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകുന്നത് എങ്ങനെ? (പ്രവൃ. 16:3; 1 കൊരി. 9:23; 1 തെസ്സ. 2:8)
പ്രവൃത്തികൾ 18:1-11, 18-22 വായിക്കുക.
പ്രസംഗവേലയെ നയിക്കുന്നതിൽ യേശു വ്യക്തിപരമായി ഉൾപ്പെട്ടിരിക്കുന്നതു സംബന്ധിച്ച് പ്രവൃത്തികൾ 18:9, 10 എന്താണു സൂചിപ്പിക്കുന്നത്, അത് ഇന്നു നമുക്ക് എന്ത് ഉറപ്പാണു നൽകുന്നത്? (മത്താ. 28:20)
കഥ 111
ഉറങ്ങിപ്പോയ ഒരു ബാലൻ
ചിത്രത്തിൽ, നിലത്തു കിടക്കുന്ന ബാലൻ ആരാണ്, അവന് എന്താണു സംഭവിച്ചത്?
ബാലൻ മരിച്ചു എന്നു കണ്ടപ്പോൾ പൗലൊസ് എന്തു ചെയ്യുന്നു?
പൗലൊസും തിമൊഥെയൊസും അവരോടൊപ്പം യാത്രചെയ്യുന്നവരും എങ്ങോട്ടു പോകുന്നു, കപ്പൽ മിലേത്തൊസിൽ നിറുത്തുമ്പോൾ എന്തു സംഭവിക്കുന്നു?
അഗബൊസ് പ്രവാചകൻ പൗലൊസിന് എന്തു മുന്നറിയിപ്പു നൽകുന്നു, പ്രവാചകന്റെ വാക്കുകൾ അക്ഷരംപ്രതി നിറവേറുന്നത് എങ്ങനെ?
കൂടുതലായ ചോദ്യങ്ങൾ:
പ്രവൃത്തികൾ 20:7-38 വായിക്കുക.
(എ) പ്രവൃത്തികൾ 20:26, 27-ലെ പൗലൊസിന്റെ വാക്കുകളോടുള്ള ചേർച്ചയിൽ, ആരുടെയും രക്തം സംബന്ധിച്ച് ‘കുറ്റക്കാരാകാതെയിരിക്കാൻ’ നമുക്ക് എങ്ങനെ കഴിയും? (യെഹെ. 33:8; പ്രവൃ. 18:6, 7)
(ബി) മൂപ്പന്മാർ, പഠിപ്പിക്കുമ്പോൾ “വിശ്വാസ്യവചനം മുറുകെപ്പിടിക്കുന്ന”വർ ആയിരിക്കേണ്ടത് എന്തുകൊണ്ട്? (പ്രവൃ. 20:17, 29, 30; തീത്തൊ. 1:7-9; 2 തിമൊ. 1:13)
പ്രവൃത്തികൾ 26:24-32 വായിക്കുക.
യേശുവിൽനിന്നു ലഭിച്ച പ്രസംഗ നിയമനം നിറവേറ്റുന്നതിന് പൗലൊസ് തന്റെ റോമൻ പൗരത്വം ഉപയോഗിച്ചത് എങ്ങനെ? (പ്രവൃ. 9:15; 16:37, 38; 25:11, 12; 26:32; ലൂക്കൊ. 21:12, 13)
കഥ 112
ഒരു ദ്വീപിനടുത്തുവെച്ച് കപ്പൽ തകരുന്നു
പൗലൊസ് സഞ്ചരിക്കുന്ന കപ്പൽ ക്രേത്ത ദ്വീപിനടുത്തുകൂടി കടന്നുപോകുമ്പോൾ എന്തു സംഭവിക്കുന്നു?
കപ്പലിലുള്ളവരോട് പൗലൊസ് എന്താണു പറയുന്നത്?
കപ്പൽ തകരാൻ ഇടയായത് എങ്ങനെ?
പടയാളികളുടെ തലവൻ എന്തൊക്കെ നിർദേശങ്ങളാണു നൽകിയത്, എത്ര പേർ സുരക്ഷിതരായി കരയിലെത്തി?
അവർ എത്തിയ ദ്വീപിന്റെ പേരെന്ത്, കാലാവസ്ഥ മെച്ചപ്പെടുമ്പോൾ പൗലൊസിന് എന്തു സംഭവിക്കുന്നു?
കൂടുതലായ ചോദ്യങ്ങൾ:
പ്രവൃത്തികൾ 27:1-44 വായിക്കുക.
റോമിലേക്കുള്ള പൗലൊസിന്റെ കപ്പൽയാത്രയുടെ വിവരണം വായിക്കുമ്പോൾ ബൈബിളിന്റെ കൃത്യതയിലുള്ള നമ്മുടെ ഉറപ്പ് ബലപ്പെടുന്നത് എങ്ങനെ? (പ്രവൃ. 27:16-19, 27-32; ലൂക്കൊ. 1:3, 4; 2 തിമൊ. 3:16, 17)
പ്രവൃത്തികൾ 28:1-14 വായിക്കുക.
പുറജാതികളായ മെലിത്ത നിവാസികൾ അപ്പൊസ്തലനായ പൗലൊസിനോടും കപ്പൽച്ചേതത്തിൽപ്പെട്ട മറ്റുള്ളവരോടും “അസാധാരണദയ” കാണിക്കാൻ പ്രേരിതരായെങ്കിൽ, ക്രിസ്ത്യാനികൾ എന്തു ചെയ്യാൻ പ്രേരിതരാകേണ്ടതാണ്, പ്രത്യേകിച്ച് ഏതു വിധത്തിൽ? (പ്രവൃ. 28:1, 2; എബ്രാ. 13:1, 2; 1 പത്രൊ. 4:9)
കഥ 113
പൗലൊസ് റോമിൽ
റോമിൽ ഒരു തടവുകാരനായിരുന്ന കാലത്ത് പൗലൊസ് ആരോടാണു പ്രസംഗിക്കുന്നത്?
ചിത്രത്തിൽ, മേശയ്ക്കരികിൽ ഇരിക്കുന്ന സന്ദർശകൻ ആര്, അവൻ പൗലൊസിനുവേണ്ടി എന്തു ചെയ്യുകയാണ്?
എപ്പഫ്രൊദിത്തൊസ് ആരാണ്, ഫിലിപ്പിയിലേക്കു മടങ്ങുമ്പോൾ അവൻ എന്താണു കൊണ്ടുപോകുന്നത്?
പൗലൊസ്, തന്റെ അടുത്ത കൂട്ടുകാരനായ ഫിലേമോന് കത്ത് എഴുതുന്നത് എന്തിന്?
തടവിൽനിന്നു മോചിതനാകുമ്പോൾ പൗലൊസ് എന്തു ചെയ്യുന്നു, പിന്നീട് അവന് എന്തു സംഭവിക്കുന്നു?
ബൈബിളിലെ അവസാന പുസ്തകങ്ങൾ എഴുതാൻ യഹോവ ആരെ ഉപയോഗിക്കുന്നു, വെളിപ്പാടു പുസ്തകം എന്തിനെക്കുറിച്ചാണു വിവരിക്കുന്നത്?
കൂടുതലായ ചോദ്യങ്ങൾ:
പ്രവൃത്തികൾ 28:16-31; ഫിലിപ്പിയർ 1:13 വായിക്കുക.
തടവിലായിരുന്ന കാലത്ത് പൗലൊസ് സമയം ചെലവഴിച്ചത് എങ്ങനെ, അവന്റെ അചഞ്ചലമായ വിശ്വാസത്തിന് ക്രിസ്തീയ സഭയുടെമേൽ എന്തു പ്രഭാവം ഉണ്ടായിരുന്നു? (പ്രവൃ. 28:23, 30; ഫിലി. 1:14)
ഫിലിപ്പിയർ 2:19-30 വായിക്കുക.
തിമൊഥെയൊസിനെയും എപ്പഫ്രൊദിത്തൊസിനെയും കുറിച്ച് എന്തു വിലമതിപ്പിൻ വാക്കുകളാണ് പൗലൊസ് പറയുന്നത്, നമുക്ക് പൗലൊസിന്റെ മാതൃക അനുകരിക്കാൻ കഴിയുന്നത് എങ്ങനെ? (ഫിലി. 2:20, 22, 25, 29, 30; 1 കൊരി. 16:18; 1 തെസ്സ. 5:12, 13)
ഫിലേമോൻ 1-25 വായിക്കുക.
(എ) പൗലൊസ്, ഉചിതമായതു ചെയ്യാൻ എന്തിന്റെ അടിസ്ഥാനത്തിലാണ് ഫിലേമോനെ ഉദ്ബോധിപ്പിക്കുന്നത്, ഇത് ഇന്നത്തെ മൂപ്പന്മാർക്ക് ഒരു മാതൃകയായി വർത്തിക്കുന്നത് എങ്ങനെ? (ഫിലേ. 9; 2 കൊരി. 8:8; ഗലാ. 5:13)
(ബി) ഫിലേമോൻ 13, 14-ലെ പൗലൊസിന്റെ വാക്കുകൾ, സഭയിലെ മറ്റുള്ളവരുടെ മനഃസാക്ഷിയെ അവൻ ആദരിച്ചിരുന്നു എന്നു കാണിക്കുന്നത് എങ്ങനെ? (1 കൊരി. 8:7, 13; 10:31-33)
2 തിമൊഥെയൊസ് 4:7-9 വായിക്കുക.
അന്ത്യത്തോളം വിശ്വസ്തരായിരുന്നാൽ യഹോവ നമുക്കു പ്രതിഫലം തരുമെന്നുള്ള ഉറപ്പ് പൗലൊസിനെന്നപോലെ നമുക്കും ഉണ്ടായിരിക്കാൻ കഴിയുന്നത് എങ്ങനെ? (മത്താ. 24:13; എബ്രാ. 6:10)
കഥ 114
സകല ദുഷ്ടതയുടെയും അവസാനം
ബൈബിൾ സ്വർഗത്തിലെ കുതിരകളെപ്പറ്റി പറയുന്നത് എന്തുകൊണ്ട്?
ഭൂമിയിലെ ദുഷ്ടജനങ്ങളുമായി ദൈവം നടത്തുന്ന യുദ്ധത്തിന്റെ പേര് എന്ത്, ആ യുദ്ധത്തിന്റെ ഉദ്ദേശ്യം എന്ത്?
ചിത്രത്തിൽ കാണുന്നതനുസരിച്ച് ആരാണു യുദ്ധത്തിനു നേതൃത്വം വഹിക്കുക, അവൻ ഒരു കിരീടം അണിഞ്ഞിരിക്കുന്നത് എന്തുകൊണ്ട്, അവന്റെ വാൾ എന്തിനെ സൂചിപ്പിക്കുന്നു?
10, 15, 33 എന്നീ കഥകൾ പരിശോധിക്കുമ്പോൾ, ദൈവം ദുഷ്ടരായ ആളുകളെ നശിപ്പിക്കുന്നതിൽ നാം അതിശയിക്കേണ്ടതില്ലാത്തത് എന്തുകൊണ്ട്?
ദുഷ്ടരായ ആളുകൾ ദൈവത്തെ ആരാധിക്കുന്നതായി അവകാശപ്പെടുന്നെങ്കിലും ദൈവം അവരെ നശിപ്പിച്ചുകളയുമെന്ന് 36, 76 എന്നീ കഥകൾ വിശദമാക്കുന്നത് എങ്ങനെ?
കൂടുതലായ ചോദ്യങ്ങൾ:
വെളിപ്പാടു 19:11-16 വായിക്കുക.
(എ) വെള്ളക്കുതിരപ്പുറത്തു സവാരിചെയ്യുന്നത് യേശുക്രിസ്തു ആണെന്ന് തിരുവെഴുത്തുകൾ വ്യക്തമാക്കുന്നത് എങ്ങനെ? (വെളി. 1:5; 3:14; 19:11; യെശ. 11:4)
(ബി) യേശുവിന്റെ മേലങ്കിയിൽ തളിച്ചിരിക്കുന്ന രക്തം, അവന്റെ വിജയം സുനിശ്ചിതവും പൂർണവും ആയിരിക്കും എന്നത് ഉറപ്പാക്കുന്നത് എങ്ങനെ? (വെളി. 14:18-20; 19:13)
(സി) വെള്ളക്കുതിരപ്പുറത്തു യാത്രചെയ്യുന്ന യേശുവിനോടൊപ്പമുള്ള അവന്റെ സൈന്യത്തിൽ ആർ ഉൾപ്പെട്ടിരിക്കാൻ സാധ്യതയുണ്ട്? (വെളി. 12:7; 19:14; മത്താ. 25:31, 32)
കഥ 115
ഭൂമിയിൽ പുതിയ ഒരു പറുദീസ
ഭൗമിക പറുദീസയിൽ നാം ഏതെല്ലാം അവസ്ഥകൾ ആസ്വദിക്കുമെന്നാണു ബൈബിൾ സൂചിപ്പിക്കുന്നത്?
പറുദീസയിൽ ജീവിക്കുന്നവർക്ക് ബൈബിൾ നൽകുന്ന വാഗ്ദാനം എന്ത്?
ഈ അത്ഭുതകരമായ മാറ്റം സംഭവിക്കുന്നു എന്നു യേശു ഉറപ്പുവരുത്തുന്നത് എപ്പോൾ?
ദൈവരാജ്യത്തിന്റെ രാജാവ് എന്ന നിലയിൽ താൻ എന്തെല്ലാം ചെയ്യുമെന്നു കാണിക്കുന്നതിന് ഭൂമിയിലായിരുന്നപ്പോൾ യേശു എന്തെല്ലാം ചെയ്തു?
സ്വർഗത്തിൽനിന്നു ഭൂമിയെ ഭരിക്കുമ്പോൾ യേശുവും സഹഭരണാധികാരികളും എന്ത് ഉറപ്പുവരുത്തും?
കൂടുതലായ ചോദ്യങ്ങൾ:
വെളിപ്പാടു 5:9, 10 വായിക്കുക.
സഹസ്രാബ്ദവാഴ്ചക്കാലത്ത് ഭൂമിയുടെമേൽ ഭരണം നടത്തുന്ന രാജാക്കന്മാരും പുരോഹിതന്മാരും സഹാനുഭൂതിയും ദയയും ഉള്ളവരായിരിക്കും എന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നത് എന്തുകൊണ്ട്? (എഫെ. 4:20-24; 1 പത്രൊ. 1:7; 3:8; 5:6-10)
വെളിപ്പാടു 14:1-3 വായിക്കുക.
1,44,000-ത്തിന്റെ നെറ്റിയിൽ പിതാവിന്റെ നാമവും കുഞ്ഞാടിന്റെ നാമവും എഴുതിയിരിക്കുന്നു എന്നതിനാൽ അർഥമാക്കുന്നത് എന്ത്? (1 കൊരി. 3:23; 2 തിമൊ. 2:19; വെളി. 3:12)
കഥ 116
നമുക്ക് എന്നേക്കും ജീവിക്കാൻ കഴിയുന്ന വിധം
എന്നേക്കും ജീവിക്കാൻ കഴിയണമെങ്കിൽ നാം എന്ത് അറിഞ്ഞിരിക്കേണ്ടതുണ്ട്?
ചിത്രത്തിൽ കാണിച്ചിരിക്കുന്ന കൊച്ചു പെൺകുട്ടിയെയും കൂട്ടുകാരെയും പോലെ നമുക്കും യഹോവയെയും യേശുക്രിസ്തുവിനെയും കുറിച്ചു പഠിക്കാൻ എങ്ങനെ കഴിയും?
ചിത്രത്തിൽ മറ്റ് ഏതു പുസ്തകവുംകൂടെ കാണാം, നാം അതു പതിവായി വായിക്കേണ്ടത് എന്തുകൊണ്ട്?
യഹോവയെയും യേശുക്രിസ്തുവിനെയും കുറിച്ചുള്ള അറിവിനു പുറമേ, നിത്യജീവൻ ലഭിക്കുന്നതിന് മറ്റെന്തുകൂടെ ആവശ്യമാണ്?
69-ാമത്തെ കഥയിൽനിന്നു നാം എന്തു പാഠം പഠിക്കുന്നു?
55-ാം കഥയിൽ, കൊച്ചു ശമൂവേലിന്റെ നല്ല ദൃഷ്ടാന്തം എന്താണു കാണിച്ചുതരുന്നത്?
യേശുക്രിസ്തുവിന്റെ മാതൃക നമുക്ക് എങ്ങനെ അനുകരിക്കാനാകും, നാം അങ്ങനെ ചെയ്യുമ്പോൾ, ഭാവിയിൽ എന്തു ചെയ്യാൻ നാം പ്രാപ്തരായിത്തീരും?
കൂടുതലായ ചോദ്യങ്ങൾ:
യോഹന്നാൻ 17:3 വായിക്കുക.
യഹോവയാം ദൈവത്തെയും യേശുക്രിസ്തുവിനെയും കുറിച്ചുള്ള അറിവു സമ്പാദിക്കുക എന്നത് കേവലം വസ്തുതകൾ മനഃപാഠമാക്കുന്നതിൽ അധികമാണ് എന്നു തിരുവെഴുത്തുകൾ കാണിക്കുന്നത് എങ്ങനെ? (മത്താ. 7:21; യാക്കോ. 2:18-20; 1 യോഹ. 2:17)
സങ്കീർത്തനം 145:1-21 വായിക്കുക.
(എ) യഹോവയെ സ്തുതിക്കുന്നതിന് നമുക്കുള്ള നിരവധി കാരണങ്ങളിൽ ചിലത് ഏവ? (സങ്കീ. 145:8-11; വെളി. 4:11)
(ബി) “യഹോവ എല്ലാവർക്കും നല്ലവൻ” ആയിരിക്കുന്നത് ഏതുവിധത്തിൽ, അതു നമ്മെ അവനോടു കൂടുതൽ അടുപ്പിക്കേണ്ടത് എങ്ങനെ? (സങ്കീ. 145:9; മത്താ. 5:43-45)
(സി) യഹോവയെ നാം വളരെ സ്നേഹിക്കുന്നെങ്കിൽ, എന്തു ചെയ്യാൻ നാം പ്രേരിതരായിത്തീരും? (സങ്കീ. 119:171, 172, 175; 145:11, 12, 21)