വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശ്വാസത്യാഗം

വിശ്വാസത്യാഗം

നിർവ്വ​ചനം: ദൈവ​ത്തി​ന്റെ ആരാധ​ന​യും സേവന​വും വിട്ടു​ക​ള​യു​ന്നത്‌ അല്ലെങ്കിൽ ഉപേക്ഷി​ക്കു​ന്ന​താണ്‌ വിശ്വാ​സ​ത്യാ​ഗം, വാസ്‌ത​വ​ത്തിൽ യഹോ​വ​യാം ദൈവ​ത്തി​നെ​തി​രെ​യു​ളള ഒരു മൽസരം. ചില വിശ്വാ​സ​ത്യാ​ഗി​കൾ ദൈവത്തെ അറിയു​ന്ന​താ​യും സേവി​ക്കു​ന്ന​താ​യും അവകാ​ശ​പ്പെ​ടു​ന്നു, എന്നാൽ അവർ അവന്റെ വചനത്തി​ലെ ഉപദേ​ശങ്ങൾ അല്ലെങ്കിൽ നിബന്ധ​നകൾ തളളി​ക്ക​ള​യു​ന്നു. മററു​ചി​ലർ ബൈബിൾ വിശ്വ​സി​ക്കു​ന്ന​താ​യി അവകാ​ശ​പ്പെ​ടു​ന്നു, എന്നാൽ യഹോ​വ​യു​ടെ സ്ഥാപനത്തെ തിരസ്‌ക്ക​രി​ക്കു​ന്നു.

ക്രിസ്‌തീയ സഭക്കു​ള​ളിൽ വിശ്വാ​സ​ത്യാ​ഗി​കൾ എഴു​ന്നേൽക്കു​മെന്ന്‌ നാം പ്രതീ​ക്ഷി​ക്ക​ണ​മോ?

1 തിമൊ. 4:1: “ഭാവി​കാ​ലത്ത്‌ ചിലർ വഴി​തെ​റ​റി​ക്കുന്ന നിശ്വസ്‌ത മൊഴി​കൾക്കും ഭൂതങ്ങ​ളു​ടെ ഉപദേ​ശ​ങ്ങൾക്കും ശ്രദ്ധ​കൊ​ടു​ത്തു​കൊണ്ട്‌ വിശ്വാ​സ​ത്തിൽനിന്ന്‌ വീണു​പോ​കു​മെന്ന്‌ നിശ്വ​സ്‌ത​മൊ​ഴി സുനി​ശ്ചി​ത​മാ​യി പറയുന്നു.”

2 തെസ്സ. 2:3: “ഏതെങ്കി​ലും വിധത്തിൽ നിങ്ങളെ ആരും വഞ്ചിക്കാ​തി​രി​ക്കട്ടെ, എന്തു​കൊ​ണ്ടെ​ന്നാൽ ആദ്യം വിശ്വാ​സ​ത്യാ​ഗം സംഭവി​ക്കു​ക​യും നാശപു​ത്ര​നായ അധർമ്മ​മ​നു​ഷ്യൻ വെളി​പ്പെ​ട്ടു​വ​രി​ക​യും ചെയ്യാ​ത്ത​പക്ഷം [യഹോ​വ​യു​ടെ ദിവസം] വരിക​യില്ല.”

വിശ്വാസത്യാഗികളെ തിരി​ച്ച​റി​യി​ക്കുന്ന ചില അടയാ​ളങ്ങൾ—

കക്ഷിതിരിവുകൾക്ക്‌ ഇടയാ​ക്കി​ക്കൊണ്ട്‌ മററു​ള​ള​വരെ തങ്ങളുടെ അനുയാ​യി​ക​ളാ​ക്കാൻ അവർ ശ്രമി​ക്കു​ന്നു

പ്രവൃ. 20:30: “തങ്ങളുടെ പിന്നാലെ ശിഷ്യൻമാ​രെ വലിക്കാൻ വേണ്ടി നിങ്ങളു​ടെ ഇടയിൽ നിന്നു തന്നെ പുരു​ഷൻമാർ എഴു​ന്നേ​ററ്‌ വളച്ചൊ​ടിച്ച കാര്യങ്ങൾ സംസാ​രി​ക്കും.”

2 പത്രോ. 2:1, 3: “നിങ്ങളു​ടെ ഇടയിൽ വ്യാ​ജോ​പ​ദേ​ഷ്ടാ​ക്കൻമാ​രും ഉണ്ടായി​രി​ക്കും. ഇവർതന്നെ ഒതുക്ക​ത്തിൽ നാശക​ര​മായ മതവി​ഭാ​ഗ​ങ്ങളെ കടത്തി​ക്കൊ​ണ്ടു വരിക​യും തങ്ങളെ വിലക്കു​വാ​ങ്ങിയ ഉടമസ്ഥനെ പോലും തളളി​പ്പ​റ​യു​ക​യും ചെയ്യും . . . കൂടാതെ, അത്യാ​ഗ്ര​ഹ​ത്തോ​ടെ കൗശല​വാ​ക്കു​കൾ പറഞ്ഞു അവർ നിങ്ങളെ ചൂഷണം ചെയ്യും.”

അവർ ക്രിസ്‌തു​വിൽ വിശ്വ​സി​ക്കു​ന്ന​താ​യി അവകാ​ശ​പ്പെ​ട്ടേ​ക്കാം, എന്നാൽ അവൻ തന്റെ അനുയാ​യി​കൾക്ക്‌ നിയോ​ഗി​ച്ചു​കൊ​ടുത്ത, പ്രസം​ഗി​ക്കാ​നും പഠിപ്പി​ക്കാ​നു​മു​ളള വേലയെ അവർ നിസ്സാ​ര​മാ​യി എടുക്കു​ന്നു

ലൂക്കോ. 6:46: “നിങ്ങൾ എന്നെ ‘കർത്താവേ!, കർത്താവേ!’ എന്ന്‌ വിളി​ക്കു​ക​യും ഞാൻ പറയുന്ന കാര്യങ്ങൾ ചെയ്യാ​തി​രി​ക്കു​ക​യും ചെയ്യു​ന്ന​തെന്ത്‌?”

മത്താ. 28:19, 20: “ആകയാൽ നിങ്ങൾ പോയി ഞാൻ നിങ്ങ​ളോട്‌ കൽപി​ച്ചി​ട്ടു​ള​ള​തെ​ല്ലാം അനുസ​രി​പ്പാൻ തക്കവണ്ണം ഉപദേ​ശി​ച്ചു​കൊണ്ട്‌ സകല രാഷ്‌ട്ര​ങ്ങ​ളി​ലെ​യും ആളുകളെ . . . സ്‌നാ​പ​ന​പ്പെ​ടു​ത്തി ശിഷ്യ​രാ​ക്കി​ക്കൊൾവിൻ.”

മത്താ. 24:14: “രാജ്യ​ത്തി​ന്റെ ഈ സുവാർത്ത സകല ജനതകൾക്കും സാക്ഷ്യ​ത്തി​നാ​യി നിവസിത ഭൂമി​യി​ലെ​ല്ലാം പ്രസം​ഗി​ക്ക​പ്പെ​ടും; അപ്പോൾ അവസാനം വരും.”

അവർ ദൈവത്തെ സേവി​ക്കു​ന്ന​താ​യി അവകാ​ശ​പ്പെ​ട്ടേ​ക്കാം, എന്നാൽ അവന്റെ പ്രതി​നി​ധി​കളെ, അവന്റെ ദൃശ്യ​സ്ഥാ​പ​നത്തെ തളളി​ക്ക​ള​യു​ന്നു

യൂദ 8, 11: “അങ്ങനെ​തന്നെ ഇവരും ‘സ്വപ്‌നാ​വ​സ്ഥ​യി​ലാ​യി’ ജഡത്തെ മലിന​മാ​ക്കു​ക​യും കർത്തൃ​ത്വ​ത്തെ തുച്ഛീ​ക​രി​ക്കു​ക​യും മഹത്വ​മു​ള​ള​വരെ ദുഷി​ക്കു​ക​യും ചെയ്യുന്നു. അവർക്ക്‌ അയ്യോ കഷ്ടം, എന്തു​കൊ​ണ്ടെ​ന്നാൽ അവർ . . . കോര​ഹി​ന്റെ മൽസര സംസാ​ര​ത്തിൽ നശിച്ചു പോയി​രി​ക്കു​ന്നു!”

സംഖ്യ. 16:1-3, 11, 19-21: “കോരഹ്‌ . . . ഇസ്രാ​യേൽ പുത്രൻമാ​രും സഭാ​പ്ര​ധാ​നി​ക​ളു​മായ . . . ഇരുനൂ​റ​റി​യൻപത്‌ പുരു​ഷൻമാ​രോ​ടു​കൂ​ടെ എഴു​ന്നേ​ററു . . . അവർ മോശ​ക്കും അഹരോ​നു​മെ​തി​രാ​യി സംഘം ചേർന്ന്‌ അവരോട്‌ പറഞ്ഞു: ‘മതി, മതി, എന്തു​കൊ​ണ്ടെ​ന്നാൽ സഭ മുഴുവൻ വിശു​ദ്ധ​മാ​കു​ന്നു; യഹോവ അവരുടെ മദ്ധ്യേ ഉണ്ട്‌. ആ സ്ഥിതിക്ക്‌ നിങ്ങൾ എന്തിന്‌ നിങ്ങ​ളെ​ത്തന്നെ യഹോ​വ​യു​ടെ സഭക്ക്‌ മേലായി ഉയർത്തണം?’ . . . [മോശ പറഞ്ഞു:] ‘നിങ്ങളും നിങ്ങ​ളോ​ടൊ​പ്പം സംഘം ചേർന്നി​രി​ക്കു​ന്ന​വ​രും യഹോ​വ​ക്കെ​തി​രാണ്‌. അഹരോ​നെ സംബന്ധി​ച്ചാ​ണെ​ങ്കിൽ നിങ്ങൾ അവനെ​തി​രെ പിറു​പി​റു​ക്കാൻ തക്കവണ്ണം അവൻ എന്തു മാത്ര​മു​ളളു?’ കോരഹ്‌ സംഘത്തെ മുഴുവൻ അവർക്കെ​തി​രെ സമാഗ​മ​ന​കൂ​ടാ​ര​ത്തി​ന്റെ പ്രവേ​ശ​ന​ക​വാ​ട​ത്തി​ങ്കൽ കൂട്ടി വരുത്തി​യ​പ്പോൾ യഹോ​വ​യു​ടെ തേജസ്സ്‌ സർവ്വസ​ഭ​ക്കും പ്രത്യ​ക്ഷ​മാ​യി. അപ്പോൾ യഹോവ മോശ​യോ​ടും അഹരോ​നോ​ടും ഇപ്രകാ​രം പറഞ്ഞു: ‘ഞാൻ ഒററ നിമി​ഷം​കൊണ്ട്‌ ഇവരെ ഇല്ലായ്‌മ ചെയ്യേ​ണ്ട​തിന്‌ നിങ്ങൾ ഈ സഭയുടെ മദ്ധ്യേ​നിന്ന്‌ മാറി​പ്പോ​കു​വിൻ.’”

അവർ സത്യവി​ശ്വാ​സം ഉപേക്ഷി​ക്കുക മാത്രമല്ല മറിച്ച്‌ തങ്ങളുടെ മുൻസ​ഹ​പ്ര​വർത്ത​ക​രു​ടെ വേലയെ തടസ്സ​പ്പെ​ടു​ത്താൻ തക്കവണ്ണം പരസ്യ​മായ വിമർശ​ന​വും മററു മാർഗ്ഗ​ങ്ങ​ളും ഉപയോ​ഗി​ച്ചു​കൊണ്ട്‌ അവരെ “അടിക്കു​ക​യും” ചെയ്യുന്നു. അത്തരം വിശ്വാ​സ​ത്യാ​ഗി​ക​ളു​ടെ ശ്രമങ്ങൾ കെട്ടു​പ​ണി​ചെ​യ്യാ​നല്ല, ഇടിച്ചു​ക​ള​യാ​നാണ്‌

മത്താ. 24:45-51: “തക്കസമ​യത്ത്‌ തന്റെ വീട്ടി​ലു​ള​ള​വർക്ക്‌ അവരുടെ ഭക്ഷണം കൊടു​ക്കേ​ണ്ട​തിന്‌ യജമാനൻ അവരു​ടെ​മേൽ ആക്കിവെച്ച വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ ആർ? . . . എന്നാൽ ആ ദുഷ്ട അടിമ ‘എന്റെ യജമാനൻ വരാൻ വൈകു​ന്നു’ എന്ന്‌ ഹൃദയ​ത്തിൽ പറഞ്ഞു​കൊണ്ട്‌ കൂട്ട്‌ അടിമ​കളെ അടിക്കാ​നും സ്ഥിരം മദ്യപാ​നി​ക​ളാ​യ​വ​രോ​ടു​കൂ​ടെ തിന്നു​കു​ടി​ക്കാ​നും തുടങ്ങി​യാൽ ആ അടിമ​യു​ടെ യജമാനൻ അവൻ പ്രതീ​ക്ഷി​ക്കാത്ത നാളി​ലും അവൻ അറിയാത്ത നാഴി​ക​യി​ലും വന്ന്‌ അവനെ അതിക​ഠി​ന​മാ​യി ശിക്ഷി​ക്കു​ക​യും അവന്‌ കപടഭ​ക്തി​ക്കാ​രോ​ടു​കൂ​ടെ ഓഹരി നൽകു​ക​യും ചെയ്യും.”

2 തിമൊ. 2:16-18: “വിശു​ദ്ധ​മായ കാര്യ​ങ്ങളെ ലംഘി​ക്കുന്ന വ്യർത്ഥ​സം​സാ​രങ്ങൾ ഒഴിവാ​ക്കുക; എന്തെന്നാൽ അവർ കൂടുതൽ കൂടുതൽ അഭക്തി​യി​ലേക്ക്‌ നീങ്ങും, അവരുടെ വാക്ക്‌ അർബ്ബു​ദ​വ്യാ​ധി​പോ​ലെ വ്യാപി​ക്കും. ഹുമന​യോ​സും ഫിലേ​ത്തോ​സും അവരുടെ കൂട്ടത്തിൽപെ​ട്ടവർ ആകുന്നു. പുനരു​ത്ഥാ​നം സംഭവി​ച്ചു കഴിഞ്ഞു എന്നു പറഞ്ഞു​കൊണ്ട്‌ അവർ സത്യത്തിൽനിന്ന്‌ വ്യതി​ച​ലി​ച്ചി​രി​ക്കു​ന്നു; അവർ ചിലരു​ടെ വിശ്വാ​സം മറിച്ചു കളയുന്നു.”

വിശ്വസ്‌ത ക്രിസ്‌ത്യാ​നി​കൾ അത്തരം വിശ്വാ​സ​ത്യാ​ഗി​കളെ വ്യക്തി​പ​ര​മാ​യോ അല്ലെങ്കിൽ അവരുടെ സാഹി​ത്യം വായി​ച്ചു​കൊ​ണ്ടോ തങ്ങളുടെ കൂട്ടത്തി​ലേക്ക്‌ സ്വാഗതം ചെയ്യു​മോ?

2 യോഹ. 9, 10: “ക്രിസ്‌തു​വി​ന്റെ ഉപദേ​ശ​ത്തിൽ നിലനിൽക്കാ​തെ അതിർവിട്ട്‌ പോകുന്ന ഒരുത്ത​നും ദൈവം ഇല്ല. . . . ഒരുത്തൻ ഈ ഉപദേ​ശ​വും കൊണ്ട​ല്ലാ​തെ നിങ്ങളു​ടെ അടുക്കൽ വരുന്നു​വെ​ങ്കിൽ അവനെ നിങ്ങളു​ടെ വീടു​ക​ളിൽ സ്വീക​രി​ക്കു​ക​യോ അവന്‌ അഭിവാ​ദ്യം പറയു​ക​യോ ചെയ്യരുത്‌.”

റോമ. 16:17, 18: “സഹോ​ദ​രൻമാ​രെ, നിങ്ങൾ പഠിച്ച ഉപദേ​ശ​ത്തിന്‌ വിപരീ​ത​മാ​യി ഭിന്നത​യും ഇടർച്ചക്ക്‌ അവസര​ങ്ങ​ളും ഉണ്ടാക്കു​ന്ന​വ​രു​ടെ മേൽ ദൃഷ്ടി​വെ​ക്കു​ക​യും അവരെ ഒഴിവാ​ക്കു​ക​യും ചെയ്യാൻ ഞാൻ നിങ്ങളെ പ്രബോ​ധി​പ്പി​ക്കു​ന്നു . . . അവർ ചക്കരവാ​ക്കും മുഖസ്‌തു​തി​യും പറഞ്ഞ്‌ കാപട്യം മനസ്സി​ലാ​കാ​ത്ത​വ​രു​ടെ ഹൃദയ​ങ്ങളെ വശീക​രി​ക്കു​ന്നു.”

വിശ്വാസത്യാഗികളുടെ ആശയങ്ങൾ സംബന്ധിച്ച ജിജ്ഞാസ തൃപ്‌തി​പ്പെ​ടു​ത്തു​ന്ന​തി​നാൽ ഗൗരവ​ത​ര​മായ കുഴപ്പം സംഭവി​ക്കു​ന്നു​വോ?

സദൃ. 11:9: “വിശ്വാ​സ​ത്യാ​ഗി​യാ​യവൻ തന്റെ വായ്‌കൊണ്ട്‌ സഹമനു​ഷ്യ​നെ നശിപ്പി​ക്കു​ന്നു.”

യെശ. 32:6: “ഭോഷൻ ഭോഷ​ത്വം തന്നെ സംസാ​രി​ക്കും, വിശ്വാ​സ​ത്യാ​ഗ​ത്തിൽ പ്രവർത്തി​ക്കാ​നും യഹോ​വ​ക്കെ​തി​രെ അബദ്ധം സംസാ​രി​ക്കാ​നും വിശന്നി​രി​ക്കു​ന്ന​വന്റെ ദേഹിയെ പട്ടിണി​ക്കി​ടാ​നും അവന്റെ ഹൃദയം തന്നെ ദ്രോഹം പ്രവർത്തി​ക്കും, അവൻ ദാഹി​ക്കു​ന്ന​വ​നു​പോ​ലും പാനീയം മുടക്കു​ന്നു.” (യെശയ്യാവ്‌ 65:13, 14 താരത​മ്യം ചെയ്യുക.)

വിശ്വാസത്യാഗം എത്ര ഗൗരവ​ത​ര​മാണ്‌?

2 പത്രോ. 2:1: “ഇവർ തന്നെ ഒതുക്ക​ത്തിൽ നാശക​ര​മായ മതവി​ഭാ​ഗ​ങ്ങളെ കടത്തി​ക്കൊ​ണ്ടു​വ​രി​ക​യും തങ്ങളെ വിലക്കു​വാ​ങ്ങിയ ഉടമസ്ഥ​നെ​പോ​ലും തളളി​പ്പ​റ​യു​ക​യും തങ്ങളു​ടെ​മേൽതന്നെ ശീഘ്ര​നാ​ശം വരുത്തു​ക​യും ചെയ്യും.”

ഇയ്യോ. 13:16: “അവന്റെ [ദൈവ​ത്തി​ന്റെ] മുമ്പിൽ യാതൊ​രു വിശ്വാ​സ​ത്യാ​ഗി​യും കടന്നു​വ​രി​ക​യില്ല.”

എബ്രാ. 6:4-6: “ഒരിക്കൽ പ്രകാ​ശനം ലഭിച്ചിട്ട്‌ സ്വർഗ്ഗീയ ദാനം ആസ്വദി​ക്കു​ക​യും പരിശു​ദ്ധാ​ത്മാ​വിൽ ഓഹരി​ക്കാ​രാ​വു​ക​യും ദൈവ​ത്തി​ന്റെ നല്ല വചനവും വരാനി​രി​ക്കുന്ന വ്യവസ്ഥി​തി​യു​ടെ ശക്തിയും ആസ്വദി​ക്കു​ക​യും ചെയ്‌തിട്ട്‌ പിൻമാ​റി​പ്പോ​കു​ന്ന​വരെ [“വിശ്വാസത്യാഗികളായിത്തീരുന്നവരെ” RS], അവർ തങ്ങൾക്കു തന്നെ ദൈവ​പു​ത്രനെ വീണ്ടും തൂക്കി​ക്കൊ​ല്ലു​ന്ന​വ​രും അവന്‌ പരസ്യ നിന്ദ വരുത്തു​ന്ന​വ​രും ആകകൊണ്ട്‌, വീണ്ടും അനുതാ​പ​ത്തി​ലേക്ക്‌ തിരികെ കൊണ്ടു​വ​രിക അസാദ്ധ്യ​മാണ്‌.”