വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അന്ത്യനാളുകൾ

അന്ത്യനാളുകൾ

നിർവ്വ​ചനം: ബൈബിൾ “അന്ത്യനാ​ളു​കൾ” എന്ന പദപ്ര​യോ​ഗം ഉപയോ​ഗി​ക്കു​ന്നത്‌ ഒരു വ്യവസ്ഥി​തി​യു​ടെ അന്ത്യത്തെ അടയാ​ള​പ്പെ​ടു​ത്തുന്ന ദിവ്യ നിയമിത വിധി നിർവ്വ​ഹ​ണ​ത്തി​ലേക്ക്‌ നയിക്കുന്ന സമാപന കാലഘ​ട്ടത്തെ പരാമർശി​ക്കാ​നാണ്‌. യെരൂ​ശ​ലേ​മി​ലെ ആലയത്തെ ചുററി​പ്പ​ററി പടുത്തു​യർത്ത​പ്പെട്ട ആരാധ​ന​യോ​ടു​കൂ​ടിയ യഹൂദ​വ്യ​വ​സ്ഥി​തിക്ക്‌ അതിന്റെ അന്ത്യനാ​ളു​കൾ പൊ. യു. 70-ലെ നാശത്തിൽ പര്യവ​സാ​നിച്ച കാലഘ​ട്ട​ത്തിൽ അനുഭ​വ​പ്പെട്ടു. അന്നു സംഭവി​ച്ചത്‌ സകല രാഷ്‌ട്ര​ങ്ങ​ളും ദൈവം കൽപ്പിച്ച ന്യായ​വി​ധി നിർവ്വ​ഹ​ണത്തെ അഭിമു​ഖീ​ക​രി​ക്കു​മ്പോൾ കൂടുതൽ ശക്തമാ​യും ആഗോള വ്യാപ​ക​മാ​യും അനുഭ​വി​ക്കാ​നി​രി​ക്കു​ന്ന​തി​ന്റെ ഒരു ചിത്രീ​ക​ര​ണ​മാ​യി​രു​ന്നു. ലോക​വ്യാ​പ​ക​മായ ഇന്നത്തെ ദുഷ്ടവ്യ​വ​സ്ഥി​തി 1914-ൽ അതിന്റെ അന്ത്യനാ​ളു​ക​ളി​ലേക്ക്‌ പ്രവേ​ശി​ച്ചു.

നാം ഇന്ന്‌ “അന്ത്യനാ​ളു​ക​ളി​ലാണ്‌” ജീവി​ക്കു​ന്നത്‌ എന്ന്‌ സൂചി​പ്പി​ക്കു​ന്നത്‌ എന്താണ്‌?

ഈ സുപ്ര​ധാ​ന​മായ കാലഘ​ട്ടത്തെ അടയാ​ള​പ്പെ​ടു​ത്തുന്ന സംഭവ​ങ്ങ​ളും അവസ്ഥക​ളും ബൈബിൾ വിവരി​ക്കു​ന്നു. “ആ അടയാളം” പല തെളി​വു​കൾ കൂടി​ച്ചേർന്ന സംയു​ക്ത​മായ ഒന്നാണ്‌; അതു​കൊണ്ട്‌ അതിന്റെ നിവൃത്തി അടയാ​ള​ത്തി​ന്റെ എല്ലാ വശങ്ങളും ഒരു കാലഘ​ട്ട​ത്തിൽത്തന്നെ വ്യക്തമാ​യി കാണേ​ണ്ടത്‌ ആവശ്യ​മാ​ക്കി​ത്തീർക്കു​ന്നു. അടയാ​ള​ത്തി​ന്റെ വിവിധ വശങ്ങൾ മത്തായി 24, 25, മർക്കോസ്‌ 13, ലൂക്കോസ്‌ 21 എന്നീ അദ്ധ്യാ​യ​ങ്ങ​ളിൽ രേഖ​പ്പെ​ടു​ത്ത​പ്പെ​ട്ടി​രി​ക്കു​ന്നു; കൂടുതൽ വിശദാം​ശങ്ങൾ 2 തിമൊ​ഥെ​യോസ്‌ 3:1-5; 2 പത്രോസ്‌ 3:3, 4; വെളി​പ്പാട്‌ 6:1-8 എന്നിവി​ട​ങ്ങ​ളി​ലുണ്ട്‌. ദൃഷ്ടാ​ന്ത​മാ​യി അടയാ​ള​ത്തി​ന്റെ ശ്രദ്ധേ​യ​മായ ചില ഭാഗങ്ങൾ നാം പരിഗ​ണി​ക്കും.

“ജനത ജനത​ക്കെ​തി​രാ​യും രാജ്യം രാജ്യ​ത്തി​നെ​തി​രാ​യും എഴു​ന്നേൽക്കും” (മത്താ. 24:7)

യുദ്ധം ആയിര​ക്ക​ണ​ക്കി​നു വർഷങ്ങ​ളിൽ ഭൂമി​യി​ലെ ജീവി​തത്തെ കളങ്ക​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. സാർവ​ദേ​ശീയ യുദ്ധങ്ങ​ളും രാഷ്‌ട്ര​ങ്ങ​ളിൽ ആഭ്യന്തര യുദ്ധങ്ങ​ളും നടന്നി​ട്ടുണ്ട്‌. എന്നാൽ 1914 മുതൽ ഒന്നാം ലോക​മ​ഹാ​യു​ദ്ധം നടന്നു. ഇത്‌ രണ്ടു സൈന്യ​ങ്ങൾ തമ്മിൽ യുദ്ധക്ക​ള​ത്തിൽ നടത്തിയ വെറു​മൊ​രു ഏററു​മു​ട്ട​ലാ​യി​രു​ന്നില്ല. ചരി​ത്ര​ത്തി​ലാ​ദ്യ​മാ​യി എല്ലാ വൻശക്തി​ക​ളും യുദ്ധത്തി​ലേർപ്പെട്ടു. മുഴു​രാ​ഷ്‌ട്ര​ങ്ങ​ളും—പൗരജ​നങ്ങൾ ഉൾപ്പെടെ—യുദ്ധ​ശ്ര​മ​ങ്ങളെ പിന്താ​ങ്ങു​ന്ന​തിന്‌ സംഘടി​പ്പി​ക്ക​പ്പെട്ടു. യുദ്ധത്തി​ന്റെ അന്ത്യഘ​ട്ട​മാ​യ​പ്പോ​ഴേ​ക്കും ലോക ജനസം​ഖ്യ​യു​ടെ 93 ശതമാനം അതിൽ ഉൾപ്പെ​ട്ട​താ​യി കണക്കാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. 1914-ന്റെ ചരിത്ര പ്രാധാ​ന്യം സംബന്ധിച്ച്‌ 239, 240 പേജുകൾ കാണുക.)

വെളിപ്പാട്‌ 6:4-ൽ മുൻകൂ​ട്ടി പറയ​പ്പെ​ട്ട​പ്ര​കാ​രം ‘ഭൂമി​യിൽ നിന്ന്‌ സമാധാ​നം എടുത്തു കളയ​പ്പെട്ടു.’ അപ്രകാ​രം 1914 മുതൽ ലോകം സമാധാ​ന​മി​ല്ലാത്ത ഒരവസ്ഥ​യിൽ തുടരു​ന്നു. രണ്ടാം ലോക​മ​ഹാ​യു​ദ്ധം 1939 മുതൽ 1945 വരെ നടന്നു. ജോലി​യിൽ നിന്നു വിരമിച്ച അഡ്‌മി​റൽ ജീൻ ലാ റോ​ക്വേ​യു​ടെ കണക്കനു​സ​രിച്ച്‌ 1945 മുതൽ 1982 വരെയു​ളള കാലഘ​ട്ട​ത്തിൽ വേറെ 270 യുദ്ധങ്ങൾ നടന്നി​ട്ടുണ്ട്‌. ഈ നൂററാ​ണ്ടിൽ യുദ്ധത്തി​ന്റെ ഫലമായി 10 കോടി​യി​ല​ധി​കം ആളുകൾ കൊല്ല​പ്പെ​ട്ടി​ട്ടുണ്ട്‌. കൂടാതെ ലോക സൈനിക സാമൂ​ഹിക ചെലവു​ക​ളു​ടെ 1982-ലെ പതിപ്പ​നു​സ​രിച്ച്‌ ആ വർഷം സൈനിക പ്രവർത്ത​ന​ങ്ങ​ളിൽ നേരി​ട്ടോ അല്ലാ​തെ​യോ ഉൾപ്പെട്ട 10 കോടി​യി​ല​ധി​കം ആളുക​ളു​ണ്ടാ​യി​രു​ന്നു.

പ്രവചനത്തിന്റെ ഈ വശം നിവർത്തി​ക്കു​ന്ന​തിന്‌ ഇതിൽ കൂടുതൽ ആവശ്യ​മാ​ണോ? ഉടനടി ഉപയോ​ഗി​ക്ക​പ്പെ​ടാൻ തക്കവണ്ണം പതിനാ​യി​ര​ക്ക​ണ​ക്കിന്‌ ന്യൂക്ലി​യർ ആയുധങ്ങൾ സജ്ജമായി വയ്‌ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. രാഷ്‌ട്രങ്ങൾ തങ്ങളുടെ ന്യൂക്ലി​യർ ആയുധ​ശേ​ഖ​ര​ത്തി​ന്റെ ഒരംശ​മെ​ങ്കി​ലും ഉപയോ​ഗി​ച്ചാൽ മാനവ​സം​സ്‌ക്കാ​രം, സാദ്ധ്യ​ത​യ​നു​സ​രിച്ച്‌ മുഴു മനുഷ്യ​വർഗ്ഗം​പോ​ലും നശിപ്പി​ക്ക​പ്പെ​ടും എന്ന്‌ പ്രമുഖ ശാസ്‌ത്ര​ജ്ഞൻമാർ പറഞ്ഞി​രി​ക്കു​ന്നു. എന്നാൽ ബൈബിൾ പ്രവചനം ചൂണ്ടി​ക്കാ​ണി​ക്കുന്ന അനന്തര​ഫലം അതല്ല.

“അവിട​വി​ടെ . . . ഭക്ഷ്യക്ഷാ​മം ഉണ്ടായി​രി​ക്കും” (മത്താ. 24:7)

മനുഷ്യ ചരി​ത്ര​ത്തിൽ പല ഭക്ഷ്യക്ഷാ​മ​ങ്ങ​ളും ഉണ്ടായി​രു​ന്നി​ട്ടുണ്ട്‌. ഈ ഇരുപ​താം നൂററാണ്ട്‌ ഏതളവിൽ അവയാൽ ബാധി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു? ലോക​മ​ഹാ​യു​ദ്ധം യൂറോ​പ്പി​ലും ഏഷ്യയി​ലും വ്യാപ​ക​മാ​യി പട്ടിണി അനുഭ​വ​പ്പെ​ടാൻ ഇടയാക്കി. വിപു​ല​വ്യാ​പ​ക​മായ ഭക്ഷ്യക്ഷാ​മ​ത്തിന്‌ ഇടയാ​ക്കു​മാറ്‌ ആഫ്രിക്ക വരൾച്ച​യാൽ ബാധി​ക്ക​പ്പെട്ടു. 1980-ന്റെ അവസാ​ന​ത്തിൽ ഭക്ഷ്യകാർഷിക സംഘടന കണക്കാ​ക്കി​യ​ത​നു​സ​രിച്ച്‌ 45 കോടി ജനങ്ങൾ പട്ടിണി​യി​ലാണ്‌. 100 കോടി​യോ​ളം ജനങ്ങൾക്ക്‌ ആവശ്യ​ത്തിന്‌ ഭക്ഷണം ലഭിക്കു​ന്നില്ല. ഭക്ഷ്യ ദൗർല​ഭ്യം മൂലം ഓരോ വർഷവും ഇവരിൽ 4 കോടി ആളുകൾ—ചില വർഷങ്ങ​ളിൽ 5 കോടി​യോ​ള​വും—മരിക്കു​ന്നു.

ഈ ഭക്ഷ്യദൗർല​ഭ്യം സംബന്ധിച്ച്‌ എന്തെങ്കി​ലും വ്യത്യാ​സ​മു​ണ്ടോ? ഗോത​മ്പും യവവും പോലുള്ള ആഹാര​സാ​ധ​നങ്ങൾ കുറഞ്ഞ അളവിൽ വാങ്ങാൻപോ​ലും ഒരു ദിവസത്തെ വേതനം (ഒരു ദിനാർ; മത്തായി 20:2 കാണുക) കൊടു​ക്കേ​ണ്ടി​വ​രു​മെ​ന്നും എണ്ണയും വീഞ്ഞും ദുർവ്യ​യം ചെയ്യരു​തെ​ന്നും വെളി​പ്പാട്‌ 6:6 മുന്നറി​യി​പ്പു നൽകി. ആ കാലത്ത്‌ ഇവയെ​ല്ലാം മധ്യപൂർവ​ദേ​ശത്ത്‌ അവശ്യ​ഭ​ക്ഷ്യ​വ​സ്‌തു​ക്ക​ളാ​യി കണക്കാ​ക്കി​യി​രു​ന്നു. അതു​കൊണ്ട്‌ കടുത്ത ഭക്ഷ്യക്ഷാ​മ​മു​ണ്ടാ​കു​മെന്ന്‌ ഇത്‌ അർഥമാ​ക്കി. സാഹച​ര്യം മേലാൽ പ്രാ​ദേ​ശി​കമല്ല, മറിച്ച്‌ ആഗോള വ്യാപ​ക​മാണ്‌. 1981-ൽ ന്യൂ​യോർക്ക്‌ ടൈംസ്‌ ഇപ്രകാ​രം റിപ്പോർട്ടു ചെയ്‌തു: “ജീവിത നിലവാ​ര​ത്തി​ന്റെ ഉയർച്ച​യും ലോക​ത്തി​ലെ​ല്ലാ​യി​ട​ത്തും അനുഭ​വ​പ്പെ​ടുന്ന കൂടു​ത​ലായ ഭക്ഷണത്തി​ന്റെ ആവശ്യ​ക​ത​യും ഏററം ദരി​ദ്ര​മായ രാഷ്‌ട്ര​ങ്ങൾക്ക്‌ അവയ്‌ക്കാ​വ​ശ്യ​മായ ഭക്ഷണം ഇറക്കു​മതി ചെയ്യു​ന്നത്‌ കൂടുതൽ പ്രയാ​സ​ക​ര​മാ​ക്കി​ത്തീർത്തു​കൊണ്ട്‌ ഭക്ഷ്യ സാധന​ങ്ങ​ളു​ടെ വിലയിൻമേൽ സമ്മർദ്ദം ചെലു​ത്തി​യി​രി​ക്കു​ന്നു.” അനേകം രാജ്യ​ങ്ങ​ളിൽ ആധുനിക ശാസ്‌ത്ര​ത്തി​ന്റെ സഹായ​ത്തോ​ടെ പോലും ഭക്ഷ്യോൽപ്പാ​ദനം മൊത്തം ജനസം​ഖ്യാ വർദ്ധന​വി​നൊ​പ്പം എത്തിക്കാൻ കഴിഞ്ഞി​ട്ടില്ല. ആധുനിക ഭക്ഷ്യകാ​ര്യ വിദഗ്‌ദ്ധർ ഈ പ്രശ്‌ന​ത്തിന്‌ യാതൊ​രു യഥാർത്ഥ പരിഹാ​ര​വും കാണു​ന്നില്ല.

“വലിയ ഭൂകമ്പങ്ങൾ ഉണ്ടായി​രി​ക്കും” (ലൂക്കോ. 21:11)

കഴിഞ്ഞ നൂററാ​ണ്ടു​ക​ളിൽ വലിയ ഭൂകമ്പ​ങ്ങ​ളു​ണ്ടാ​യി​രു​ന്നി​ട്ടു​ണ്ടെന്നു​ള​ളത്‌ വാസ്‌ത​വ​മാണ്‌; കൂടാതെ സൂക്ഷ്‌മോ​പ​ക​ര​ണങ്ങൾ ഉപയോ​ഗിച്ച്‌ ശാസ്‌ത്ര​ജ്ഞൻമാർ ഓരോ വർഷവും ഒരു ദശലക്ഷം ഭൂചല​ന​ങ്ങ​ളെ​ങ്കി​ലും രേഖ​പ്പെ​ടു​ത്തു​ന്നുണ്ട്‌. എന്നാൽ ഒരു വലിയ ഭൂകമ്പ​മു​ണ്ടാ​കു​മ്പോൾ അത്‌ തിരി​ച്ച​റി​യാൻ ആളുകൾക്ക്‌ പ്രത്യേക ഉപകര​ണ​ങ്ങ​ളൊ​ന്നും ആവശ്യ​മില്ല.

ആയിരത്തിത്തൊളളായിരത്തിപതിനാലിനു ശേഷം വലിയ ഭൂകമ്പ​ങ്ങ​ളു​ടെ ശ്രദ്ധേ​യ​മായ ഒരു സംഖ്യ വാസ്‌ത​വ​ത്തിൽ ഉണ്ടായി​രു​ന്നി​ട്ടു​ണ്ടോ? കൊ​ളൊ​റാ​ഡോ​യി​ലെ ബോൾഡ​റി​ലു​ളള ദേശീയ ജിയോ ഫിസിക്കൽ ഡേററാ സെൻറ​റിൽ നിന്നു ലഭിച്ച വിവര​ങ്ങ​ളും പല പ്രാമാ​ണിക ഗ്രന്ഥങ്ങ​ളിൽ നിന്നുളള രേഖക​ളും വച്ച്‌ 1984-ൽ ഒരു പട്ടിക തയ്യാറാ​ക്ക​പ്പെട്ടു. അതിൽ റിക്‌റ​റർസ്‌കെ​യി​ലിൽ 7.5 പോയിൻറ്‌ അടയാ​ള​പ്പെ​ടു​ത്ത​പ്പെ​ട്ട​തോ അല്ലെങ്കിൽ അഞ്ച്‌ ദശലക്ഷം (യു. എസ്സ്‌.) ഡോളർ വില വരുന്ന വസ്‌തു നാശം സംഭവി​ച്ച​തോ അല്ലെങ്കിൽ 100 അല്ലെങ്കിൽ അതി​ലേറെ മരണത്തിന്‌ ഇടയാ​ക്കി​യ​തോ ആയ ഭൂകമ്പങ്ങൾ ഉൾപ്പെ​ടു​ത്ത​പ്പെട്ടു. 1914-ന്‌ മുമ്പുളള 2,000 വർഷത്തിൽ അത്തരം 856 ഭൂകമ്പങ്ങൾ നടന്നതാ​യി കണക്കാ​ക്ക​പ്പെട്ടു. അതേ കണക്കനു​സ​രിച്ച്‌ 1914-ന്‌ ശേഷമു​ളള വെറും 69 വർഷത്തി​നു​ള​ളിൽ അത്തരം 605 ഭൂചല​ന​ങ്ങ​ളു​ണ്ടാ​യി. അതിന്റെ അർത്ഥം 1914-ന്‌ മുമ്പുളള 2,000 വർഷ​ത്തോ​ടു​ളള താരത​മ്യ​ത്തിൽ ഓരോ വർഷ​ത്തെ​യും ഭൂചല​നങ്ങൾ മുമ്പ​ത്തെ​ക്കാൾ 20 മടങ്ങാ​യി​രു​ന്നി​ട്ടുണ്ട്‌ എന്നാണ്‌.

“അവിട​വി​ടെ പകർച്ച​വ്യാ​ധി​കൾ” (ലൂക്കോ. 21:11)

ഒന്നാം ലോക​മ​ഹാ​യു​ദ്ധ​ത്തി​ന്റെ അവസാ​ന​ത്തിൽ ചരി​ത്ര​ത്തിൽ മുമ്പൊ​രി​ക്ക​ലും സംഭവി​ച്ചി​ട്ടി​ല്ലാ​ത്ത​വി​ധം 2 കോടി​യി​ല​ധി​കം ജീവ​നൊ​ടു​ക്കി​ക്കൊണ്ട്‌ സ്‌പാ​നിഷ്‌ ഇൻഫ്‌ളു​വൻസ ഭൂഗോ​ള​ത്തിന്‌ ചുററും ആഞ്ഞടിച്ചു. വൈദ്യ​ശാ​സ്‌ത്ര​ത്തിൽ പുരോ​ഗതി ഉണ്ടായി​ട്ടും ഓരോ വർഷവും കാൻസർ, ഹൃ​ദ്രോ​ഗം, ലൈം​ഗിക ബന്ധങ്ങളി​ലൂ​ടെ പകരുന്ന നിരവധി രോഗങ്ങൾ, മൾട്ടി​പ്പിൾ സ്‌ക്ലെ​റോ​സിസ്‌, മലേറിയ, റിവർ ബ്ലൈൻഡ്‌നസ്സ്‌, ചാഗാസ്‌ രോഗം എന്നിവ​യാൽ വളരെ​യ​ധി​കം ആളുകൾ മരിക്കു​ന്നു.

‘നിയമ​രാ​ഹി​ത്യ​ത്തി​ന്റെ വർദ്ധന​വും അതോ​ടൊ​പ്പം അനേക​രു​ടെ സ്‌നേഹം തണുത്തു​പോ​ക​ലും’ (മത്താ. 24:11, 12)

കുററകൃത്യത്തെക്കുറിച്ച്‌ പഠിക്കുന്ന ഒരു പ്രമുഖൻ ഇപ്രകാ​രം പറയുന്നു: “ആഗോ​ളാ​ടി​സ്ഥാ​ന​ത്തിൽ നിങ്ങൾ കുററ​കൃ​ത്യ​ത്തെ വീക്ഷി​ക്കു​മ്പോൾ എല്ലായി​ട​ത്തും നിരന്ത​ര​മാ​യു​ളള അതിന്റെ വർദ്ധന​വാണ്‌ നിങ്ങളു​ടെ ശ്രദ്ധ ആകർഷി​ക്കു​ന്നത്‌. അതിന്‌ എന്തെങ്കി​ലും അപവാ​ദ​മു​ണ്ടെ​ങ്കിൽ അത്‌ തികച്ചും ഒററ​പ്പെട്ടു നിൽക്കു​ന്നു, അത്‌ പെട്ടെ​ന്നു​തന്നെ കുററ​കൃ​ത്യ​ങ്ങ​ളു​ടെ വേലി​യേ​റ​റ​ത്തിൽ മുങ്ങി​പ്പോ​യേ​ക്കാം.” (ദി ഗ്രോത്ത്‌ ഓഫ്‌ ക്രൈം, ന്യൂ​യോർക്ക്‌, 1977 സർ ലിയോൺ റാഡ്‌സി​നോ​വിസ്‌ ആൻഡ്‌ ജോവാൻ കിംഗ്‌, പേ. 4, 5) ഈ വർദ്ധനവ്‌ യഥാർത്ഥ​മാണ്‌; അത്‌ കൂടുതൽ മെച്ചമാ​യി റിപ്പോർട്ടു ചെയ്യു​ന്ന​തി​ന്റെ ഒരു സംഗതി​യല്ല. കഴിഞ്ഞ തലമു​റ​ക​ളി​ലും കുററ​വാ​ളി​ക​ളു​ണ്ടാ​യി​രു​ന്നു എന്നത്‌ സത്യമാണ്‌, എന്നാൽ മുമ്പൊ​രി​ക്ക​ലും ഇന്നത്തെ​പ്പോ​ലെ വ്യാപ​ക​മാ​യി​രു​ന്നി​ട്ടില്ല. പ്രായ​മാ​യ​വർക്ക്‌ വ്യക്തി​പ​ര​മായ അനുഭ​വ​ത്തിൽ നിന്ന്‌ ഇതറി​യാം.

പ്രവചനത്തിൽ പരാമർശി​ച്ചി​രി​ക്കുന്ന നിയമ​രാ​ഹി​ത്യ​ത്തിൽ നമുക്ക്‌ അറിയാ​വുന്ന ദൈവ​നി​യ​മ​ങ്ങ​ളോ​ടു​ളള അവജ്ഞയും ദൈവ​ത്തി​നു പകരം തന്നെത്തന്നെ ഒരുവന്റെ ജീവി​ത​ത്തി​ന്റെ കേന്ദ്ര​മാ​ക്കി വയ്‌ക്കു​ന്ന​തും ഉൾപ്പെ​ടു​ന്നു. ഈ മനോ​ഭാ​വ​ത്തി​ന്റെ ഫലമായി വിവാ​ഹ​മോ​ചന നിരക്ക്‌ കുതി​ച്ചു​യ​രു​ന്നു, വിവാ​ഹ​ത്തിന്‌ പുറ​മേ​യു​ളള ലൈം​ഗി​ക​ത​യും സ്വവർഗ്ഗ​ര​തി​യും വ്യാപ​ക​മാ​യി അംഗീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു, ഓരോ വർഷവും കോടി​ക്ക​ണ​ക്കിന്‌ ഭ്രൂണ​ഹ​ത്യ​യും നടക്കുന്നു. അത്തരം നിയമ​രാ​ഹി​ത്യം (മത്തായി 24:11, 12-ൽ) സ്വന്തം പഠിപ്പി​ക്ക​ലു​കൾക്ക്‌ അനുകൂ​ല​മാ​യി ദൈവ​വ​ച​നത്തെ തളളി​ക്ക​ള​യുന്ന വ്യാജ പ്രവാ​ച​കൻമാ​രു​ടെ സ്വാധീ​ന​ത്തോട്‌ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു. ബൈബി​ളി​നോട്‌ പററി​നിൽക്കാ​തെ അത്തരം തത്വശാ​സ്‌ത്ര​ങ്ങൾക്ക്‌ ശ്രദ്ധ​കൊ​ടു​ക്കു​ന്നത്‌ സ്‌നേ​ഹ​ര​ഹി​ത​മായ ഒരു ലോക​ത്തിന്‌ സംഭാവന ചെയ്‌തി​രി​ക്കു​ന്നു. (1 യോഹ. 4:8) അതേപ്പ​റ​റി​യു​ളള 2 തിമൊ​ഥെ​യോസ്‌ 3:1-5-ലെ വിവരണം വായി​ക്കുക.

‘ഭയങ്കര​കാ​ഴ്‌ചകൾ ഉണ്ടാകും’ (ലൂക്കോ. 21:11)

“ഇന്നു നമ്മെ ഭരിക്കുന്ന ഏററം വലിയ ഒററപ്പെട്ട വികാരം ഭയമാണ്‌ എന്നതാണ്‌ വസ്‌തുത,” എന്ന്‌ യു. എസ്സ്‌. ന്യൂസ്‌ & വേൾഡ്‌ റിപ്പോർട്ട്‌ പറഞ്ഞു. (ഒക്‌ടോ​ബർ 11, 1965, പേ. 144) “ഇതിന്‌ മുമ്പൊ​രി​ക്ക​ലും മനുഷ്യ​വർഗ്ഗം ഇന്നത്തെ​പ്പോ​ലെ ഭയത്തിൻ കീഴി​ലാ​യി​രു​ന്നി​ട്ടില്ല” എന്ന്‌ ഹോർസൂ എന്ന ജർമ്മൻ മാസിക റിപ്പോർട്ടു ചെയ്‌തു.—നമ്പർ 25, ജൂൺ 20, 1980, പേ. 22.

അതിക്രമങ്ങൾ, തൊഴി​ലി​ല്ലായ്‌മ, അനേകം രാഷ്‌ട്രങ്ങൾ നിരാ​ശാ​ജ​ന​ക​മാം​വണ്ണം കടത്തി​ലാ​യി​രി​ക്കു​ന്ന​തി​നാ​ലു​ളള സാമ്പത്തിക അസന്തു​ലി​താ​വസ്ഥ, ലോക​വ്യാ​പ​ക​മായ പാരി​സ്ഥി​തിക മലിനീ​ക​രണം, ശക്തവും സ്‌നേ​ഹ​പൂർവ്വ​ക​വു​മായ കുടും​ബ​ബ​ന്ധ​ങ്ങ​ളു​ടെ അഭാവം, ന്യൂക്ലി​യർ സർവ്വനാ​ശ​ത്തി​ന്റേ​തായ ഉടനടി​യു​ളള അപകട​ത്തി​ലാണ്‌ മനുഷ്യ​വർഗ്ഗം എന്ന ശക്തമായ വിചാരം എന്നിങ്ങനെ നിരവധി ഘടകങ്ങൾ ഈ ലോക​വ്യാ​പക ഭീകരാ​ന്ത​രീ​ക്ഷ​ത്തിന്‌ സംഭാവന ചെയ്യുന്നു.

‘ക്രിസ്‌തു​വി​ന്റെ യഥാർത്ഥ അനുയാ​യി​കൾ അവന്റെ നാമം നിമിത്തം സകല ജനതക​ളു​ടെ​യും വിദ്വേ​ഷ​ത്തി​നു പാത്ര​മാ​കും’ (മത്താ. 24:9)

ഈ പീഡനം രാഷ്‌ട്രീയ കാര്യ​ങ്ങ​ളി​ലെ ഇടപെടൽ നിമി​ത്തമല്ല, മറിച്ച്‌ ‘യേശു​ക്രി​സ്‌തു​വി​ന്റെ നാമം നിമി​ത്ത​മാണ്‌.’ അവന്റെ അനുയാ​യി​കൾ യഹോ​വ​യു​ടെ മശി​ഹൈക രാജാ​വെന്ന നിലയിൽ അവനോട്‌ പററി നിൽക്കു​ന്ന​തി​നാൽ, ഏതു ഭൗമിക ഭരണാ​ധി​കാ​രി​യേ​ക്കാ​ളും അധിക​മാ​യി അവർ ക്രിസ്‌തു​വി​നെ അനുസ​രി​ക്കു​ന്ന​തി​നാൽ, മാനുഷ ഗവൺമെൻറു​ക​ളു​ടെ കാര്യാ​ദി​ക​ളിൽ ഉൾപ്പെ​ടാ​തെ വിശ്വ​സ്‌ത​രാ​യി അവന്റെ രാജ്യ​ത്തി​ന്റെ പക്ഷത്തു നിൽക്കു​ന്ന​തി​നാൽ തന്നെ. ആധുനി​ക​കാല ചരിത്രം സാക്ഷ്യ​പ്പെ​ടു​ത്തു​ന്ന​തു​പോ​ലെ ഭൂമി​യു​ടെ എല്ലാ ഭാഗങ്ങ​ളി​ലും യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ അനുഭവം അതായി​രു​ന്നി​ട്ടുണ്ട്‌.

‘രാജ്യ​ത്തി​ന്റെ ഈ സുവാർത്ത ഒരു സാക്ഷ്യ​ത്തി​നാ​യിട്ട്‌ നിവസിത ഭൂമി​യി​ലെ​ല്ലാം പ്രസം​ഗി​ക്ക​പ്പെ​ടും’ (മത്താ. 24:14)

യേശുക്രിസ്‌തുവിന്റെ കൈക​ളി​ലെ ദൈവ​രാ​ജ്യം സ്വർഗ്ഗ​ങ്ങ​ളിൽ ഭരണം ആരംഭി​ച്ചി​രി​ക്കു​ന്നു​വെ​ന്നും അത്‌ വേഗത്തിൽ തന്നെ ഈ മുഴു ദുഷ്ടവ്യ​വ​സ്ഥി​തി​യെ​യും നശിപ്പി​ക്കു​മെ​ന്നും അതിന്റെ ഭരണത്തിൻകീ​ഴിൽ മനുഷ്യ​വർഗ്ഗം പൂർണ്ണ​ത​യി​ലേക്ക്‌ വരുത്ത​പ്പെ​ടു​ക​യും ഭൂമി പറുദീ​സ​യാ​യി​ത്തീ​രു​ക​യും ചെയ്യു​മെ​ന്നു​മു​ള​ള​താണ്‌ പ്രസം​ഗി​ക്ക​പ്പെ​ടേണ്ട സുവാർത്ത. ഇന്ന്‌ ആ സുവാർത്ത ഭൂമി​യു​ടെ അതിവി​ദൂ​ര​ഭാ​ഗ​ത്തോ​ളം 200-ലധികം രാജ്യ​ങ്ങ​ളി​ലും ദ്വീപ​സ​മൂ​ഹ​ങ്ങ​ളി​ലും പ്രസം​ഗി​ക്ക​പ്പെ​ടു​ന്നുണ്ട്‌. സാദ്ധ്യ​ത​യു​ളള എല്ലാവർക്കും കേൾക്കാ​നു​ളള അവസരം കൊടു​ക്കു​ന്ന​തി​നു​വേണ്ടി ആവർത്തിച്ച്‌ വീടു​തോ​റു​മു​ളള സന്ദർശ​നങ്ങൾ നടത്തു​ന്ന​തിന്‌ യഹോ​വ​യു​ടെ സാക്ഷികൾ ഓരോ​വർഷ​വും ദശകോ​ടി​ക്ക​ണ​ക്കിന്‌ മണിക്കൂ​റു​കൾ ചെലവ​ഴി​ക്കു​ന്നു.

“അന്ത്യനാ​ളു​ക​ളി​ലെ” ഈ സംഭവ​ങ്ങ​ളെ​ല്ലാം എന്തി​ലേ​ക്കാണ്‌ വിരൽ ചൂണ്ടു​ന്നത്‌?

ലൂക്കോ. 21:31, 32: “ഇവ സംഭവി​ക്കു​ന്നതു നിങ്ങൾ കാണു​മ്പോൾ ദൈവ​രാ​ജ്യം ആസന്നമാ​യി​രി​ക്കു​ന്നു എന്ന്‌ അറിഞ്ഞു​കൊ​ള​ളുക [അതായത്‌ രാജ്യം ഈ ദുഷ്ട വ്യവസ്ഥി​തി​യെ നശിപ്പി​ക്കു​ക​യും ഭൂമി​യി​ലെ കാര്യാ​ദി​കൾ പൂർണ്ണ​മാ​യി ഏറെറ​ടു​ക്കു​ക​യും ചെയ്യുന്ന സമയം]. ഇതെല്ലാം സംഭവി​ച്ചു കഴിയു​വോ​ളം ഈ തലമുറ ഒരു പ്രകാ​ര​ത്തി​ലും നീങ്ങി​പ്പോ​വു​ക​യില്ല എന്ന്‌ ഞാൻ സത്യമാ​യിട്ട്‌ നിങ്ങ​ളോട്‌ പറയുന്നു.” (1914 മുതൽ ഈ അടയാളം ദൃശ്യ​മാണ്‌; അതു​കൊണ്ട്‌ ശേഷി​ച്ചി​രി​ക്കുന്ന സമയം വളരെ ചുരു​ങ്ങി​യി​രി​ക്കണം. ഇതാണ്‌ സംഗതി എന്നതിന്‌ ലോകാ​വ​സ്ഥകൾ എല്ലാ സൂചന​യും നൽകുന്നു.)

“അന്ത്യനാ​ളു​കൾ” 1914-ൽ ആണ്‌ തുടങ്ങി​യ​തെന്ന്‌ യഹോ​വ​യു​ടെ സാക്ഷികൾ പറയു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

ആയിര​ത്തി​തൊ​ള​ളാ​യി​രത്തി പതിനാല്‌ എന്ന വർഷം ബൈബിൾ പ്രവച​ന​ത്താൽ അടയാ​ള​പ്പെ​ടു​ത്ത​പ്പെ​ട്ടി​രി​ക്കു​ന്നു. കാലഗണന സംബന്ധിച്ച വിശദാം​ശ​ങ്ങൾക്ക്‌ “തീയതി​കൾ” എന്ന മുഖ്യ ശീർഷ​ക​ത്തിൻ കീഴിൽ 95-97 പേജുകൾ കാണുക. ഈ സമയത്തെ അടയാ​ള​പ്പെ​ടു​ത്തുന്ന ലോകാ​വ​സ്ഥകൾ കൃത്യ​മാ​യി മൂൻകൂ​ട്ടി​പ്പ​റ​യ​പ്പെ​ട്ട​തു​പോ​ലെ തന്നെ നിലവിൽ വന്നു എന്ന വസ്‌തുത ഈ തീയതി​യു​ടെ കൃത്യത കാണിച്ചു തരുന്നു. മുകളിൽ വിവരി​ച്ചി​രി​ക്കുന്ന വസ്‌തു​തകൾ ഇതു തെളി​യി​ക്കു​ന്നു.

 ലൗകിക ചരി​ത്ര​കാ​രൻമാർ 1914-നെ എങ്ങനെ​യാണ്‌ വീക്ഷി​ക്കു​ന്നത്‌?

“ഇന്ന്‌ കൂടുതൽ സൗകര്യ​പ്ര​ദ​മായ ഒരു സ്ഥാനത്തു​നിന്ന്‌ പിന്തി​രി​ഞ്ഞു നോക്കു​മ്പോൾ ഒന്നാം ലോക​മ​ഹാ​യു​ദ്ധം ബ്രിട്ടീഷ്‌ ചരി​ത്ര​കാ​ര​നായ ആർനോൾഡ്‌ റേറാ​യിൻബി വളരെ കൃത്യ​മാ​യി ‘കുഴപ്പ​ങ്ങ​ളു​ടെ സമയം’ എന്ന്‌ വിളിച്ച ഇരുപ​താം നൂററാ​ണ്ടി​ലെ കാലഘ​ട്ടത്തെ ആനയിച്ചു എന്നും അതിൽ നിന്ന്‌ നമ്മുടെ സംസ്‌ക്കാ​രം ഒരു പ്രകാ​ര​ത്തി​ലും വിമു​ക്ത​മാ​യി​ട്ടില്ല എന്നും നമുക്ക്‌ കാണാൻ കഴിയു​ന്നു. കഴിഞ്ഞ അര നൂററാ​ണ്ടു​കാ​ലത്തെ തകിടം മറിച്ചി​ലു​ക​ളെ​ല്ലാം നേരി​ട്ടോ അല്ലാ​തെ​യോ 1914-ൽ നിന്ന്‌ ഉത്ഭവി​ച്ചി​ട്ടു​ള​ള​വ​യാണ്‌.”—ദി ഫാൾ ഓഫ്‌ ഡിനാ​സ്‌റ​റീസ്‌: ദി കൊല്ലാ​പ്‌സ്‌ ഓഫ്‌ ദി ഓൾഡ്‌ ഓർഡർ (ന്യൂ​യോർക്ക്‌, 1963), എഡ്‌മണ്ട്‌ ടെയിലർ, പേ. 16.

“രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തി​ന്റെ തലമുറ, എന്റെ തലമുറ, എല്ലായ്‌പ്പോ​ഴും അവരുടെ ഏററു​മു​ട്ട​ലി​നെ ആധുനി​ക​കാല മാററ​ത്തി​ന്റെ ഉറവി​ട​മാ​യി വീക്ഷി​ക്കും. . . . നമുക്ക്‌ നമ്മുടെ പൊങ്ങച്ചം, ചരി​ത്ര​വു​മാ​യു​ളള നമ്മുടെ വ്യക്തി​പ​ര​മായ ബന്ധം അനുവ​ദി​ച്ചു കിട്ടണം. എന്നാൽ സാമൂ​ഹി​ക​മാ​യി, അതിലും നിർണ്ണാ​യ​ക​മായ മാററം സംഭവി​ച്ചത്‌ ഒന്നാം ലോക​മ​ഹാ​യു​ദ്ധ​ത്തോ​ടെ​യാ​ണെന്ന്‌ നാം തിരി​ച്ച​റി​യേ​ണ്ട​തുണ്ട്‌. അപ്പോ​ഴാ​യി​രു​ന്നു നൂററാ​ണ്ടു​ക​ളി​ലൂ​ടെ പടുത്തു​യർത്ത​പ്പെട്ട രാഷ്‌ട്രീ​യ​വും സാമൂ​ഹി​ക​വു​മായ വ്യവസ്ഥി​തി​കൾ, ചില​പ്പോൾ ആഴ്‌ച​കൾക്കു​ള​ളിൽ തകർന്നു വീണത്‌. മററു​ള​ള​വക്ക്‌ സ്ഥായി​യായ മാററം സംഭവി​ച്ചു. ഒന്നാം ലോക​മ​ഹാ​യു​ദ്ധ​ത്തോ​ടെ​യാ​യി​രു​ന്നു യുഗങ്ങ​ളാ​യി നിലനി​ന്നു​പോന്ന സുനി​ശ്ചി​ത​മായ കാര്യങ്ങൾ നഷ്ടമാ​യത്‌. . . . രണ്ടാം ലോക​മ​ഹാ​യു​ദ്ധം ഈ മാററങ്ങൾ തുടർന്നു​കൊ​ണ്ടു​പോ​ക​യും വികസി​പ്പി​ക്കു​ക​യും ഉറപ്പാ​ക്കു​ക​യും ചെയ്‌തു. സാമൂ​ഹി​ക​മാ​യി പറഞ്ഞാൽ രണ്ടാം ലോക​മ​ഹാ​യു​ദ്ധം ഒന്നാം ലോക​മ​ഹാ​യു​ദ്ധ​ത്തി​ന്റെ അവസാ​നത്തെ പോരാ​ട്ട​മാ​യി​രു​ന്നു.”—ദി എയ്‌ജ്‌ ഓഫ്‌ അൺസേർട്ടി​നി​ററി (ബോസ്‌ററൺ, 1977), ജോൺ. കെ. ഗാൽ​ബ്രെ​യിത്ത്‌, പേ. 133.

“അര നൂററാണ്ട്‌ കഴിഞ്ഞി​രി​ക്കു​ന്നു, എന്നിട്ടും ആ മഹായുദ്ധ ദുരന്തം [1914-ൽ ആരംഭിച്ച ഒന്നാം ലോക​മ​ഹാ​യു​ദ്ധം] അവശേ​ഷി​പ്പിച്ച അടയാളം രാഷ്‌ട്ര​ങ്ങ​ളു​ടെ ശരീര​ത്തിൽ നിന്നും ആത്മാവിൽ നിന്നും മാഞ്ഞു​പോ​യി​ട്ടില്ല . . . ഈ ഭയങ്കര അനുഭ​വ​ത്തി​ന്റെ ശാരീ​രി​ക​വും ധാർമ്മി​ക​വു​മായ വലിപ്പം അത്രയ​ധി​ക​മാ​യി​രു​ന്ന​തി​നാൽ അവശേ​ഷിച്ച യാതൊ​ന്നും മുമ്പ​ത്തെ​പ്പോ​ലെ ആയിരു​ന്നില്ല. സമൂഹം സമൂലം: ഭരണവ്യ​വ​സ്ഥകൾ, ദേശീ​യാ​തിർത്തി​കൾ, നിയമങ്ങൾ, സായുധ സൈന്യ​ങ്ങൾ, രാജ്യാ​ന്തര ബന്ധങ്ങൾ, അല്ല, പ്രത്യ​യ​ശാ​സ്‌ത്രങ്ങൾ, കുടും​ബ​ജീ​വി​തം, സാമ്പത്തിക നിലകൾ, സ്ഥാനങ്ങൾ, വ്യക്തി​ബ​ന്ധങ്ങൾ—എല്ലാം അടിമു​ടി മാറി​പ്പോ​യി. . . . മനുഷ്യ​വർഗ്ഗ​ത്തിന്‌ ഇന്നുവരെ വീണ്ടെ​ടു​ക്കാൻ കഴിയാ​ത്ത​വണ്ണം അതിന്റെ സമനില തെററി.”—ജനറൽ ചാൾസ്‌ ഡിഗോൾ 1968-ൽ പറഞ്ഞത്‌ (ലി മോണ്ടി, നവം. 12, 1968, പേ. 9)

ഇന്നത്തെ ലോക​വ്യ​വ​സ്ഥി​തി​യു​ടെ അവസാ​ന​ത്തി​നു ശേഷം ഭൂമി​യിൽ ആരെങ്കി​ലും ജീവി​ച്ചി​രി​ക്കു​മോ?

തീർച്ച​യാ​യും ഉവ്വ്‌. ഇന്നത്തെ ആഗോള വ്യവസ്ഥി​തി​യു​ടെ അവസാനം വരുന്നത്‌ ഒരു ന്യൂക്ലി​യർ യുദ്ധത്തി​ലെ വിവേ​ച​നാ​ര​ഹി​ത​മായ കൂട്ട​ക്കൊ​ല​യാ​ലല്ല, മറിച്ച്‌ “സർവ്വശ​ക്ത​നായ ദൈവ​ത്തി​ന്റെ മഹാദി​വ​സ​ത്തി​ലെ യുദ്ധം” ഉൾപ്പെ​ടുന്ന മഹോ​പ​ദ്ര​വ​ത്താ​ലാ​യി​രി​ക്കും. (വെളി. 16:14, 16) ആ യുദ്ധം ഭൂമിയെ നശിപ്പി​ക്കു​ക​യോ മുഴു​മ​നു​ഷ്യ​വർഗ്ഗ​ത്തെ​യും ഇല്ലാതാ​ക്കു​ക​യോ ചെയ്യു​ക​യില്ല.

മത്താ. 24:21, 22: “ലോകാ​രം​ഭം മുതൽ ഇന്നുവരെ ഉണ്ടായി​ട്ടി​ല്ലാ​ത്ത​തും ഇനിമേൽ ഉണ്ടാകു​ക​യി​ല്ലാ​ത്ത​തു​മായ മഹോ​പ​ദ്രവം അന്നുണ്ടാ​കും. വാസ്‌ത​വ​ത്തിൽ ആ നാളുകൾ ചുരു​ക്ക​പ്പെ​ടാ​ഞ്ഞാൽ യാതൊ​രു ജഡവും രക്ഷിക്ക​പ്പെ​ടു​ക​യില്ല; എന്നാൽ തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടവർ നിമിത്തം ആ നാളുകൾ ചുരു​ക്ക​പ്പെ​ടും.” (അതു​കൊണ്ട്‌ കുറച്ചു “ജഡം” മനുഷ്യ​വർഗ്ഗ​ത്തിൽ കുറച്ചു​പേർ, അതിജീ​വി​ക്കും.)

സദൃ. 2:21, 22: “നീതി​മാൻമാ​രാ​യി​രി​ക്കും ഭൂമി​യിൽ വസിക്കു​ന്നത്‌, നിഷ്‌ക്ക​ള​ങ്കൻമാ​രാ​യി​രി​ക്കും അതിൽ ശേഷി​ച്ചി​രി​ക്കു​ന്നത്‌. ദുഷ്ടൻമാ​രെ സംബന്ധി​ച്ചാ​ണെ​ങ്കിൽ, അവർ ഭൂമി​യിൽ നിന്നു തന്നെ ഛേദി​ക്ക​പ്പെ​ടും; വഞ്ചകരോ അതിൽ നിന്ന്‌ പിഴുതു കളയ​പ്പെ​ടും.”

സങ്കീ. 37:29, 34: “നീതി​മാൻമാർ തന്നെ ഭൂമി കൈവ​ശ​മാ​ക്കും, അവർ അതിൽ എന്നേക്കും വസിക്കു​ക​യും ചെയ്യും. യഹോ​വ​യിൽ പ്രത്യാ​ശിച്ച്‌ അവന്റെ വഴി അനുസ​രി​ക്കുക, ഭൂമി കൈവ​ശ​മാ​ക്കു​വാൻ അവൻ നിന്നെ ഉയർത്തും. ദുഷ്ടൻമാർ ഛേദി​ക്ക​പ്പെ​ടു​മ്പോൾ നീ അതു കാണും.”

ദുഷ്ടൻമാരെ നശിപ്പി​ക്കു​ന്ന​തി​നു മുൻപ്‌ ഇത്രയും സമയം കടന്നു​പോ​കാൻ ദൈവം അനുവ​ദി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

2 പത്രോ. 3:9: “ചിലർ താമസം എന്ന്‌ വിചാ​രി​ക്കു​ന്ന​തു​പോ​ലെ യഹോവ തന്റെ വാഗ്‌ദത്തം സംബന്ധിച്ച്‌ താമസ​മു​ള​ള​വനല്ല, മറിച്ച്‌ ആരും നശിപ്പി​ക്ക​പ്പെ​ടാൻ അവൻ ആഗ്രഹി​ക്കാ​തെ എല്ലാവ​രും അനുതാ​പ​ത്തി​ലേക്ക്‌ വരണ​മെന്ന്‌ അവൻ ആഗ്രഹി​ക്കു​ന്ന​തു​കൊണ്ട്‌ അവൻ നിങ്ങ​ളോട്‌ ദീർഘക്ഷമ കാണി​ക്കു​ന്ന​തേ​യു​ളളു.”

മർക്കോ. 13:10: “സകല ജനതക​ളി​ലും സുവാർത്ത ആദ്യമേ പ്രസം​ഗി​ക്ക​പ്പെ​ടേ​ണ്ട​തുണ്ട്‌.”

മത്താ. 25:31, 32, 46: “മനുഷ്യ​പു​ത്രൻ [യേശു​ക്രി​സ്‌തു] തന്റെ മഹത്വ​ത്തിൽ സകല ദൂതൻമാ​രോ​ടും​കൂ​ടെ വരു​മ്പോൾ അവൻ തന്റെ മഹത്വ​മു​ളള സിംഹാ​സ​ന​ത്തി​ലി​രി​ക്കും. സകല ജനതക​ളും അവന്റെ മുമ്പാകെ കൂട്ടി​ച്ചേർക്ക​പ്പെ​ടും. ഒരു ഇടയൻ ചെമ്മരി​യാ​ടു​കളെ കോലാ​ടു​ക​ളിൽ നിന്ന്‌ വേർതി​രി​ക്കു​ന്ന​തു​പോ​ലെ അവൻ ആളുകളെ തമ്മിൽ വേർതി​രി​ക്കും. ഇവർ [രാജാ​വി​ന്റെ തന്നെ പ്രതി​നി​ധി​ക​ളാ​യി ക്രിസ്‌തു​വി​ന്റെ ആത്മീയ സഹോ​ദ​രൻമാ​രെ തിരി​ച്ച​റി​യു​ന്ന​തിൽ പരാജ​യ​പ്പെ​ടു​ന്നവർ] നിത്യ​ഛേ​ദ​ന​ത്തി​ലേ​ക്കും നീതി​മാൻമാർ നിത്യ​ജീ​വ​നി​ലേ​ക്കും പോകും.”

കൂടാതെ 363, 364, 428-430 എന്നീ പേജു​ക​ളും കാണുക.

ആരെങ്കി​ലും ഇങ്ങനെ പറഞ്ഞാൽ—

‘യുദ്ധങ്ങ​ളും ഭക്ഷ്യക്ഷാ​മ​ങ്ങ​ളും ഭൂകമ്പ​ങ്ങ​ളും കുററ​കൃ​ത്യ​വും എന്നും ഉണ്ടായി​രു​ന്നി​ട്ടുണ്ട്‌; ഇന്ന്‌ അവസ്ഥകൾ അതിലും മോശ​മൊ​ന്നു​മല്ല’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘നിങ്ങൾ അങ്ങനെ വിചാ​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്ന്‌ എനിക്ക്‌ മനസ്സി​ലാ​ക്കാൻ കഴിയു​ന്നുണ്ട്‌. ഇത്തരം കാര്യങ്ങൾ അനുദിന വാർത്ത​യാ​യി​രി​ക്കുന്ന ഒരു ലോക​ത്തി​ലാണ്‌ നാം ജനിച്ചത്‌. എന്നാൽ ഇരുപ​താം നൂററാണ്ട്‌ തികച്ചും വ്യത്യ​സ്‌ത​മാ​ണെന്ന്‌ ചരി​ത്ര​കാ​രൻമാർ വിശദീ​ക​രി​ക്കു​ന്നു. ( 239, 240 പേജു​ക​ളിൽ നിന്നുളള ഉദ്ധരണി​കൾ വായി​ക്കുക.)’

അല്ലെങ്കിൽ നിങ്ങൾക്ക്‌ ഇങ്ങനെ പറയാൻ കഴിയും: ‘യുദ്ധങ്ങ​ളും ഭക്ഷ്യക്ഷാ​മ​ങ്ങ​ളും ഭൂകമ്പ​ങ്ങ​ളും കുററ​കൃ​ത്യ​വും ഉണ്ടായി​രു​ന്നി​ട്ടു​ണ്ടെ​ന്നു​ളള കേവല വസ്‌തു​തയല്ല പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌. യേശു തന്ന അടയാളം സംയു​ക്ത​മായ ഒന്നായി​രു​ന്നു​വെന്ന്‌ നിങ്ങൾ തിരി​ച്ച​റി​ഞ്ഞി​രു​ന്നോ?’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടി​ച്ചേർക്കുക: ‘ഏതെങ്കി​ലും ഒരു സംഭവം അതിൽതന്നെ നാം “അന്ത്യനാ​ളു​ക​ളി​ലാ”ണെന്ന്‌ തെളി​യി​ക്കു​മെന്ന്‌ അവൻ പറഞ്ഞില്ല. എന്നാൽ അടയാളം മുഴുവൻ ദൃശ്യ​മാ​കു​മ്പോൾ അത്‌ അർത്ഥവ​ത്താണ്‌—വിശേ​ഷി​ച്ചും ബൈബിൾ കാലക്ക​ണ​ക്കിൽ മുൻകൂ​ട്ടി നിശ്ചയി​ക്ക​പ്പെട്ട ഒരു വർഷം മുതൽ അത്‌ ആഗോ​ളാ​ടി​സ്ഥാ​ന​ത്തിൽ പ്രത്യ​ക്ഷ​മാ​കു​മ്പോൾ.’ ( 234-239-ഉം 95-97-ഉം പേജു​കൾകൂ​ടെ കാണുക.)

‘ഏതെങ്കി​ലും ഭാവി തലമുറ ഈ പ്രവച​ന​ത്തിന്‌ ഇതിലും മെച്ചമാ​യി യോജി​ക്കു​ക​യില്ല എന്ന്‌ നിങ്ങൾക്ക്‌ എങ്ങനെ അറിയാം?’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘അത്‌ രസകര​മായ ഒരു ചോദ്യ​മാണ്‌, അതിനു​ളള ഉത്തരം നാം വാസ്‌ത​വ​ത്തിൽ “അന്ത്യകാ​ല​ത്താണ്‌” ജീവി​ക്കു​ന്നത്‌ എന്ന വസ്‌തുത വിശേ​ഷ​വൽക്ക​രി​ക്കു​ന്നു. എങ്ങനെ? കൊള​ളാം, യേശു തന്ന അടയാ​ള​ത്തിൽ ഭാഗി​ക​മാ​യി ജനതക​ളും രാജ്യ​ങ്ങ​ളും തമ്മിലു​ളള യുദ്ധങ്ങൾ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു. ഈ അടയാ​ള​ത്തി​ന്റെ നിവൃ​ത്തിക്ക്‌ വൻശക്തി​കൾ തമ്മിലു​ളള മറെറാ​രു സമഗ്ര​യു​ദ്ധ​ത്തിന്‌ നാം കാത്തി​രി​ക്കേ​ണ്ട​തു​ണ്ടെ​ങ്കിൽ എന്തായി​രി​ക്കും സംഭവി​ക്കുക? അത്തര​മൊ​രു യുദ്ധം ആരെയും തന്നെ അതിജീ​വ​ക​രാ​യി അവശേ​ഷി​പ്പി​ക്കു​ക​യില്ല. അതു​കൊണ്ട്‌ അതിജീ​വ​ക​രു​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നു​ളള ദൈവ​ത്തി​ന്റെ ഉദ്ദേശ്യം നാം ഈ പഴയ വ്യവസ്ഥി​തി​യു​ടെ അന്ത്യ​ത്തോട്‌ വളരെ​യ​ടു​ത്താ​ണെന്ന്‌ സൂചി​പ്പി​ക്കു​ന്നു.’

അല്ലെങ്കിൽ നിങ്ങൾക്ക്‌ ഇങ്ങനെ പറയാൻ കഴിയും: ‘ലോക​സം​ഭ​വ​ങ്ങളെ ഈ പ്രവച​ന​ത്തോട്‌ ഒത്തു നോക്കു​ന്നത്‌ ഒരു വിരല​ട​യാ​ളം അതിന്റെ യഥാർത്ഥ ഉടമയു​ടെ വിരലി​നോട്‌ ഒത്തു​നോ​ക്കു​ന്ന​തു​പോ​ലെ​യാണ്‌. ഇതേ വിരല​ട​യാ​ള​ത്തോ​ടു കൂടിയ മറെറാ​രാ​ളു​ണ്ടാ​യി​രി​ക്കു​ക​യില്ല. അതു​പോ​ലെ 1914-ൽ തുടങ്ങിയ സംഭവ മാതൃക ഏതെങ്കി​ലും ഭാവി തലമു​റ​യിൽ ആവർത്തി​ക്ക​പ്പെ​ടു​ക​യില്ല.’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടി​ച്ചേർക്കുക: (1) ‘അടയാ​ള​മാ​യി​ത്തീ​രുന്ന സകലവും വ്യക്തമാ​യി തെളി​ഞ്ഞി​രി​ക്കു​ക​യാണ്‌.’ (2) ‘തീർച്ച​യാ​യും നാം നോഹ​യു​ടെ നാളിലെ ആളുക​ളെ​പ്പോ​ലെ​യാ​യി​രി​ക്കാൻ ആഗ്രഹി​ക്കു​ന്നില്ല. (മത്താ. 24:37-39)’

‘നാം നമ്മുടെ ജീവി​ത​കാ​ലത്ത്‌ അവസാനം കാണു​ക​യില്ല’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘ദൈവം ഏതെങ്കി​ലു​മൊ​രു സമയത്ത്‌ ഇടപെ​ടാൻ പോകു​ക​യാ​ണെന്ന്‌ നിങ്ങൾ വിശ്വ​സി​ക്കു​ന്നു, ഇല്ലേ?’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടി​ച്ചേർക്കുക: (1) ‘അതെ​പ്പോ​ഴാ​യി​രി​ക്കു​മെന്ന്‌ നമുക്കാർക്കെ​ങ്കി​ലും അറിയാ​നു​ളള ഏകമാർഗ്ഗം ആവശ്യ​മായ വിവരങ്ങൾ അവൻ നമുക്ക്‌ ലഭ്യമാ​ക്കുക എന്നതാണ്‌. ആ നാളും നാഴി​ക​യും യാതൊ​രു മനുഷ്യ​നും അറിയാൻ പാടില്ല എന്ന്‌ യേശു വ്യക്തമാ​യി പറഞ്ഞു; എന്നാൽ അതു സംഭവി​ക്കുന്ന തലമു​റ​യിൽ നടക്കുന്ന കാര്യങ്ങൾ യേശു വിശദ​മാ​യി വർണ്ണിച്ചു.’ (2) ‘നിങ്ങൾക്ക്‌ വ്യക്തി​പ​ര​മാ​യി പരിച​യ​മു​ളള സംഭവ​ങ്ങ​ളെ​പ്പ​റ​റി​യാണ്‌ ആ വിവരണം. (സാദ്ധ്യ​മെ​ങ്കിൽ മുൻ പേജു​ക​ളിൽ നൽകി​യി​രി​ക്കുന്ന വിവരങ്ങൾ ഉപയോ​ഗിച്ച്‌ അടയാ​ള​ത്തി​ന്റെ വിശദാം​ശങ്ങൾ ചർച്ച​ചെ​യ്യുക.)’

‘ഞാൻ ഈ വക കാര്യ​ങ്ങ​ളെ​പ്പ​ററി ഉൽക്കണ്‌ഠ​പ്പെ​ടാ​റില്ല; ഞാൻ അന്നന്ന​ത്തേക്കു മാത്രം ജീവി​ക്കു​ന്നു’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘ഭാവിയെ സംബന്ധിച്ച അതിരു കടന്ന ഉൽക്കണ്‌ഠ ഇല്ലാതി​രി​ക്കു​ന്നത്‌ തീർച്ച​യാ​യും നല്ലതാണ്‌. എന്നാൽ നാമെ​ല്ലാ​വ​രും നമ്മെത്ത​ന്നെ​യും നമ്മുടെ പ്രിയ​പ്പെ​ട്ട​വ​രെ​യും സംരക്ഷി​ക്കത്തക്ക ഒരു വിധത്തിൽ നമ്മുടെ ജീവിതം ആസൂ​ത്രണം ചെയ്യാൻ ശ്രമി​ക്കുക തന്നെ ചെയ്യുന്നു. യാഥാർത്ഥ്യ ബോധ​ത്തോ​ടു​കൂ​ടിയ ആസൂ​ത്രണം പ്രാ​യോ​ഗി​ക​മാണ്‌. ആസന്ന ഭാവി​യിൽ അത്ഭുത​ക​ര​മായ കാര്യങ്ങൾ വരാനി​രി​ക്കു​ന്നു എന്ന്‌ ബൈബിൾ കാണിച്ചു തരുന്നു, അവയിൽ നിന്ന്‌ പ്രയോ​ജനം അനുഭ​വി​ക്കാൻ തക്കവണ്ണം നാം ആസൂ​ത്രണം ചെയ്യു​ന്നു​വെ​ങ്കിൽ നാം ജ്ഞാനി​ക​ളാ​യി​രി​ക്കും. (സദൃ. 1:33; 2 പത്രോ. 3:13)’

‘ഈ മോശ​മായ അവസ്ഥക​ളെ​പ്പ​ററി ഞാൻ ചിന്തി​ക്കാ​റില്ല; ഭാവി​യെ​പ്പ​ററി ശുഭാ​പ്‌തി വിശ്വാ​സ​മു​ണ്ടാ​യി​രി​ക്കാ​നാണ്‌ ഞാൻ ആഗ്രഹി​ക്കു​ന്നത്‌’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘രസാവ​ഹ​മാ​യി, തന്റെ അനുയാ​യി​കൾക്ക്‌ നമ്മുടെ നാളു​ക​ളിൽ ശുഭാ​പ്‌തി വിശ്വാ​സ​മു​ണ്ടാ​യി​രി​ക്കാൻ നല്ല കാരണ​മു​ണ്ടാ​യി​രി​ക്കു​മെന്ന്‌ യേശു പറഞ്ഞു. (ലൂക്കോ. 21:31)’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടി​ച്ചേർക്കുക: ‘എന്നാൽ ലോക​ത്തിൽ സംഭവി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന കാര്യ​ങ്ങ​ളു​ടെ നേരെ കണ്ണടച്ച്‌ സന്തുഷ്ട​രാ​യി​രി​ക്കാ​നല്ല അവൻ അവരോട്‌ പറയു​ന്ന​തെന്ന്‌ കുറി​ക്കൊ​ള​ളുക. അവരുടെ ശുഭാ​പ്‌തി വിശ്വാ​സ​ത്തിന്‌ നല്ല അടിസ്ഥാ​ന​മു​ണ്ടാ​യി​രി​ക്കു​മെ​ന്നാണ്‌ അവൻ പറയു​ന്നത്‌; അത്‌ ലോക സംഭവ​ങ്ങ​ളു​ടെ അർത്ഥം അവർക്ക്‌ മനസ്സി​ലാ​കു​ന്ന​തി​നാ​ലും അവയുടെ അനന്തര​ഫലം എന്തെന്ന്‌ അറിയു​ന്ന​തി​നാ​ലു​മാ​യി​രി​ക്കും.’