വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്‌മാരകം (കർത്താവിന്റെ സന്ധ്യാഭക്ഷണം)

സ്‌മാരകം (കർത്താവിന്റെ സന്ധ്യാഭക്ഷണം)

നിർവ്വ​ചനം: യേശു​ക്രി​സ്‌തു​വി​ന്റെ മരണത്തെ അനുസ്‌മ​രി​ക്കുന്ന ഒരു ഭക്ഷണം; അതു​കൊണ്ട്‌ അവന്റെ മരണത്തി​ന്റെ, മറേറ​തൊ​രാ​ളു​ടെ മരണ​ത്തേ​ക്കാ​ളും ദൂരവ്യാ​പ​ക​മായ ഫലങ്ങളു​ണ്ടാ​യി​രുന്ന ആ മരണത്തി​ന്റെ, ഒരു സ്‌മാ​രകം. ഈ ഒരൊററ സംഭവ​ത്തി​ന്റെ മാത്രം ഓർമ്മ ആചരി​ക്കാ​നാണ്‌ കർത്താ​വായ യേശു​ക്രി​സ്‌തു തന്റെ ശിഷ്യൻമാ​രോട്‌ കൽപി​ച്ചത്‌. അത്‌ കർത്താ​വി​ന്റെ അത്താഴം അഥവാ കർത്താ​വി​ന്റെ സന്ധ്യാ​ഭ​ക്ഷണം എന്നും അറിയ​പ്പെ​ടു​ന്നു.—1 കൊരി. 11:20.

സ്‌മാ​ര​കാ​ഘോ​ഷ​ത്തി​ന്റെ പ്രാധാ​ന്യ​മെ​ന്താണ്‌?

തന്റെ വിശ്വ​സ്‌ത​രായ അപ്പോ​സ്‌ത​ലൻമാ​രോട്‌ യേശു പറഞ്ഞു: “ഇത്‌ എന്റെ ഓർമ്മ​ക്കാ​യി ചെയ്‌തു​കൊ​ണ്ടി​രി​ക്കുക.” (ലൂക്കോ. 22:19) ആത്മജനനം പ്രാപിച്ച ക്രിസ്‌തീയ സഭയുടെ അംഗങ്ങൾക്ക്‌ എഴുതു​ക​യിൽ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഇപ്രകാ​രം കൂട്ടി​ച്ചേർത്തു: “നിങ്ങൾ ഈ അപ്പം ഭക്ഷിക്കു​ക​യും പാനപാ​ത്രം കുടി​ക്കു​ക​യും ചെയ്യു​മ്പോ​ഴെ​ല്ലാം നിങ്ങൾ കർത്താവ്‌ വരുന്ന​തു​വരെ, അവന്റെ മരണത്തെ പ്രഖ്യാ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.” (1 കൊരി. 11:26) അതു​കൊണ്ട്‌ സ്‌മാ​രകം യഹോ​വ​യു​ടെ ഉദ്ദേശ്യ നിവൃ​ത്തി​യിൽ യേശു​ക്രി​സ്‌തു​വി​ന്റെ മരണത്തി​നു​ളള പ്രാധാ​ന്യ​ത്തി​ലേക്ക്‌ വിശേ​ഷാൽ ശ്രദ്ധ ക്ഷണിക്കു​ന്നു. അത്‌ വിശേ​ഷാൽ പുതിയ ഉടമ്പടി​യോ​ടും സ്വർഗ്ഗീയ രാജ്യ​ത്തിൽ യേശു​വി​ന്റെ കൂട്ടവ​കാ​ശി​ക​ളാ​യി​രി​ക്കാ​നു​ള​ള​വരെ അവന്റെ മരണം ബാധി​ക്കുന്ന വിധ​ത്തോ​ടു​മു​ളള ബന്ധത്തിൽ യേശു​വി​ന്റെ ബലിമ​ര​ണ​ത്തി​ന്റെ അർത്ഥത്തെ വിശേ​ഷ​വൽക്ക​രി​ക്കു​ന്നു.—യോഹ. 14:2, 3; എബ്രാ. 9:15.

യേശു​വി​ന്റെ മരണവും ഉൽപത്തി 3:15-ലും പിന്നീ​ടും പറഞ്ഞി​രുന്ന ദൈ​വോ​ദ്ദേ​ശ്യ​ത്തോട്‌ ചേർച്ച​യിൽ അത്‌ സംഭവി​ച്ച​വി​ധ​വും യഹോ​വ​യു​ടെ നാമത്തെ വിശു​ദ്ധീ​ക​രി​ക്കു​ന്ന​തിന്‌ ഉതകി എന്നതിന്റെ ഒരു ഓർമ്മി​പ്പി​ക്ക​ലു​മാണ്‌ സ്‌മാ​രകം. തന്റെ മരണം വരെ യഹോ​വ​യോ​ടു​ളള നിർമ്മലത മുറുകെ പിടി​ച്ച​തി​നാൽ, ആദാമി​ന്റെ പാപം സ്രഷ്ടാവ്‌ മനുഷ്യ​നെ രൂപകൽപ്പന ചെയ്‌ത​തി​ലെ എന്തെങ്കി​ലും പിശകു​കൊണ്ട്‌ സംഭവി​ച്ചതല്ല എന്നും മറിച്ച്‌ കഠിന​മായ സമ്മർദ്ദ​ത്തിൻകീ​ഴിൽ പോലും ഒരു മനുഷ്യന്‌ പൂർണ്ണ​മായ ദൈവിക ഭക്തി നിലനിർത്താൻ കഴിയു​മെ​ന്നും യേശു തെളി​യി​ച്ചു. അങ്ങനെ സ്രഷ്ടാ​വും അഖിലാണ്ഡ പരമാ​ധി​കാ​രി​യു​മെന്ന നിലയിൽ യഹോ​വ​യാം ദൈവത്തെ യേശു സംസ്ഥാ​പി​ച്ചു. കൂടാതെ യേശു​വി​ന്റെ മരണം ആദാമി​ന്റെ സന്തതിയെ വീണ്ടെ​ടു​ക്കു​ന്ന​തി​നാ​വ​ശ്യ​മായ പൂർണ്ണ​ത​യു​ളള മാനുഷ ബലി പ്രദാനം ചെയ്യണ​മെ​ന്നും അതുവഴി യഹോ​വ​യു​ടെ ആദി​മോ​ദ്ദേ​ശ്യ​ത്തി​ന്റെ നിവൃ​ത്തി​യാ​യും മനുഷ്യ​വർഗ്ഗ​ത്തോ​ടു​ളള തന്റെ വലിയ സ്‌നേ​ഹ​ത്തി​ന്റെ പ്രകട​ന​മെന്ന നിലയി​ലും വിശ്വാ​സം പ്രകട​മാ​ക്കുന്ന ദശലക്ഷ​ങ്ങൾക്ക്‌ പറുദീ​സാ ഭൂമി​യിൽ എന്നേക്കും ജീവി​ക്കു​ന്നത്‌ സാദ്ധ്യ​മാ​ക്ക​ണ​മെ​ന്നും യഹോവ ഉദ്ദേശി​ച്ചി​രു​ന്നു.—യോഹ. 3:16; ഉൽപ. 1:28.

ഒരു മനുഷ്യ​നെന്ന നിലയിൽ ഭൂമി​യിൽ ജീവി​ച്ചി​രുന്ന അവസാ​നത്തെ രാത്രി​യിൽ യേശു​വി​ന്റെ മേൽ എത്ര ഭയങ്കര​മായ ഉത്തരവാ​ദി​ത്വ​മാണ്‌ ഉണ്ടായി​രു​ന്നത്‌! തന്റെ സ്വർഗ്ഗീയ പിതാവ്‌ തന്നെ സംബന്ധിച്ച്‌ ഉദ്ദേശി​ച്ചി​ട്ടു​ള​ളത്‌ എന്താ​ണെന്ന്‌ അവനറി​യാ​മാ​യി​രു​ന്നു, എന്നാൽ പരി​ശോ​ധ​ന​യിൻ കീഴിൽ താൻ വിശ്വ​സ്‌തത തെളി​യി​ക്ക​ണ​മെ​ന്നും അവന്‌ അറിയാ​മാ​യി​രു​ന്നു. അവൻ പരാജ​യ​പ്പെ​ട്ടി​രു​ന്നെ​ങ്കിൽ അതു തന്റെ പിതാ​വി​ന്റെ​മേ​ലു​ളള എത്ര വലിയ നിന്ദയെ അർത്ഥമാ​ക്കു​മാ​യി​രു​ന്നു, മനുഷ്യ​വർഗ്ഗ​ത്തിന്‌ എത്ര വലിയ ഒരു നഷ്ടവും! തന്റെ മരണത്തി​ലൂ​ടെ സാധി​ക്കേ​ണ്ടി​യി​രുന്ന സകല കാര്യ​ങ്ങ​ളും നിമിത്തം അതിന്റെ സ്‌മരണ നിലനിർത്താൻ യേശു നിർദ്ദേ​ശി​ച്ചത്‌ തികച്ചും ഉചിത​മാ​യി​രു​ന്നു.

സ്‌മാരകത്തിന്‌ ഉപയോ​ഗി​ക്ക​പ്പെ​ടുന്ന അപ്പത്തി​ന്റെ​യും വീഞ്ഞി​ന്റെ​യും അർത്ഥ​മെ​ന്താണ്‌?

സ്‌മാ​രകം ഏർപ്പെ​ടു​ത്തു​ക​യിൽ യേശു തന്റെ അപ്പോ​സ്‌ത​ലൻമാർക്ക്‌ നൽകിയ പുളി​പ്പി​ല്ലാത്ത അപ്പത്തെ സംബന്ധിച്ച്‌ അവൻ പറഞ്ഞു: “ഇത്‌ എന്റെ ശരീരത്തെ അർത്ഥമാ​ക്കു​ന്നു.” (മർക്കോ. 14:22) ആ അപ്പം പാപര​ഹി​ത​മായ അവന്റെ സ്വന്തം ജഡശരീ​രത്തെ പ്രതീ​ക​പ്പെ​ടു​ത്തി. മനുഷ്യ​വർഗ്ഗ​ത്തി​ന്റെ ഭാവി ജീവിത പ്രത്യാ​ശ​ക്കു​വേണ്ടി അവൻ അത്‌ നൽകാ​നി​രു​ന്നു. ആ സന്ദർഭ​ത്തിൽ യേശു​വി​നോ​ടൊ​പ്പം സ്വർഗ്ഗീയ രാജ്യ​ത്തിൽ പങ്കുകാ​രാ​കാ​നു​ള​ള​വർക്ക്‌ അത്‌ സാദ്ധ്യ​മാ​ക്കി​ത്തീർക്കുന്ന ജീവിത പ്രതീ​ക്ഷ​യി​ലേക്ക്‌ സവിശേഷ ശ്രദ്ധ ആകർഷി​ക്ക​പ്പെട്ടു.

തന്റെ വിശ്വസ്‌ത അപ്പോ​സ്‌ത​ലൻമാർക്ക്‌ വീഞ്ഞു നീട്ടി​ക്കൊ​ടു​ക്കു​ക​യിൽ യേശു പറഞ്ഞു: “ഇത്‌ അനേകർക്കു​വേണ്ടി ചൊരി​യ​പ്പെ​ടാ​നി​രി​ക്കുന്ന ‘ഉടമ്പടി​യു​ടെ രക്ത’ത്തെ അർത്ഥമാ​ക്കു​ന്നു.” (മർക്കോ. 14:24) ആ വീഞ്ഞ്‌ അവന്റെ സ്വന്തം ജീവര​ക്തത്തെ പ്രതീ​ക​പ്പെ​ടു​ത്തി. അവന്റെ ചൊരി​യ​പ്പെട്ട രക്തം വഴി അതിൽ വിശ്വാ​സം അർപ്പി​ക്കു​ന്ന​വർക്ക്‌ പാപ​മോ​ചനം സാദ്ധ്യ​മാ​യി​ത്തീ​രു​മാ​യി​രു​ന്നു. ആ സന്ദർഭ​ത്തിൽ തന്റെ ഭാവി കൂട്ടവ​കാ​ശി​കൾക്ക്‌ അത്‌ സാദ്ധ്യ​മാ​ക്കുന്ന പാപത്തിൽ നിന്നുളള ശുദ്ധീ​ക​ര​ണത്തെ യേശു പ്രദീ​പ്‌ത​മാ​ക്കു​ക​യാ​യി​രു​ന്നു. ആ രക്തം മുഖാ​ന്തരം യഹോ​വ​യാം ദൈവ​വും ആത്മാഭി​ഷിക്ത ക്രിസ്‌തീയ സഭയു​മാ​യു​ളള പുതിയ ഉടമ്പടി നടപ്പിൽ വരുമാ​യി​രു​ന്നെ​ന്നും അവന്റെ വാക്കുകൾ സൂചി​പ്പി​ച്ചു.

“കുർബ്ബാന” എന്ന ശീർഷ​ക​ത്തിൻ കീഴിൽ 261-263 പേജുകൾ കൂടെ കാണുക.

അപ്പവീഞ്ഞുകളിൽ പങ്കെടു​ക്കേ​ണ്ടത്‌ ആരാണ്‌?

താൻ മരിക്കു​ന്ന​തിന്‌ അൽപം മുമ്പ്‌ യേശു കർത്താ​വി​ന്റെ സന്ധ്യാ​ഭ​ക്ഷണം ഏർപ്പെ​ടു​ത്തി​യ​പ്പോൾ ആരാണ്‌ അതിൽ പങ്കെടു​ത്തത്‌? “എന്റെ പിതാവ്‌ എന്നോട്‌ രാജ്യം സംബന്ധിച്ച്‌ ഒരു ഉടമ്പടി ചെയ്‌തി​രി​ക്കു​ന്ന​തു​പോ​ലെ ഞാൻ നിങ്ങ​ളോട്‌ ഒരു ഉടമ്പടി ചെയ്യുന്നു,” എന്ന്‌ യേശു ആരോട്‌ പറഞ്ഞു​വോ ആ വിശ്വ​സ്‌ത​രായ 11 ശിഷ്യൻമാർ. (ലൂക്കോ. 22:29) അവരെ​ല്ലാ​വ​രും യേശു​ക്രി​സ്‌തു​വി​നോ​ടു​കൂ​ടെ തന്റെ സ്വർഗ്ഗീയ രാജ്യ​ത്തിൽ പങ്കു പററാൻ ക്ഷണിക്ക​പ്പെട്ട വ്യക്തി​ക​ളാ​യി​രു​ന്നു. (യോഹ. 14:2, 3) ഇന്നും അപ്പവീ​ഞ്ഞു​ക​ളിൽ പങ്കെടു​ക്കുന്ന എല്ലാവ​രും ‘ഒരു രാജ്യ​ത്തി​നു​വേ​ണ്ടി​യു​ളള ആ ഉടമ്പടി’യിലേക്ക്‌ ക്രിസ്‌തു കൊണ്ടു​വ​രുന്ന വ്യക്തി​ക​ളാ​യി​രി​ക്കണം.

പങ്കെടു​ക്കുന്ന എത്ര പേരാ​ണു​ള​ളത്‌? തങ്ങളുടെ പ്രതി​ഫ​ല​മെന്ന നിലയിൽ സ്വർഗ്ഗീയ രാജ്യം ലഭിക്കു​ന്നത്‌ ഒരു “ചെറിയ ആട്ടിൻകൂട്ട”ത്തിനു മാത്ര​മാ​യി​രി​ക്കും എന്ന്‌ യേശു പറഞ്ഞു. (ലൂക്കോ. 12:32) മൊത്തം 1,44,000 പേരാ​യി​രി​ക്കും. (വെളി. 14:1-3) ആ കൂട്ടം പൊ. യു. 33-ൽ തെര​ഞ്ഞെ​ടു​ക്ക​പ്പെ​ടാൻ തുടങ്ങി. ന്യായ​മാ​യും പങ്കെടു​ക്കുന്ന ഒരു ചെറിയ സംഖ്യയെ ഇപ്പോൾ ഉണ്ടായി​രി​ക്കു​ക​യു​ളളു.

പങ്കെടുക്കുന്നവർക്ക്‌ മാത്രമെ നിത്യ​ജീ​വൻ ലഭിക്കു​ക​യു​ളളു എന്ന്‌ യോഹ​ന്നാൻ 6:53, 54 സൂചി​പ്പി​ക്കു​ന്നു​ണ്ടോ?

യോഹ. 6:53, 54: “യേശു അവരോട്‌ പറഞ്ഞു: ‘നിങ്ങൾ മനുഷ്യ​പു​ത്രന്റെ മാംസം തിന്നാ​തെ​യും അവന്റെ രക്തം കുടി​ക്കാ​തെ​യു​മി​രു​ന്നാൽ നിങ്ങൾക്ക്‌ നിങ്ങളിൽ തന്നെ ജീവൻ ഇല്ല എന്ന്‌ ഏററം സത്യമാ​യി ഞാൻ നിങ്ങ​ളോട്‌ പറയുന്നു. എന്റെ മാംസം തിന്നു​ക​യും എന്റെ രക്തം കുടി​ക്കു​ക​യും ചെയ്യു​ന്ന​വന്‌ നിത്യ​ജീ​വ​നുണ്ട്‌, ഒടുവി​ലത്തെ നാളിൽ ഞാൻ അവനെ ഉയർപ്പി​ക്കും.’”

ഈ ഭക്ഷിക്ക​ലും പാനം ചെയ്യലും പ്രത്യ​ക്ഷ​ത്തിൽ ആലങ്കാ​രി​ക​മാ​യി ചെയ്യ​പ്പെ​ടേ​ണ്ട​താ​യി​രു​ന്നു; അല്ലെങ്കിൽ അങ്ങനെ ചെയ്യു​ന്നവർ ദൈവ​നി​യമം ലംഘി​ക്കു​മാ​യി​രു​ന്നു. (ഉൽപ. 9:4; പ്രവൃ. 15:28, 29) എന്നിരു​ന്നാ​ലും യോഹ​ന്നാൻ 6:53, 54-ലെ യേശു​വി​ന്റെ പ്രസ്‌താ​വന കർത്താ​വി​ന്റെ സന്ധ്യാ​ഭ​ക്ഷ​ണ​ത്തി​ന്റെ ഏർപ്പെ​ടു​ത്ത​ലി​നോ​ടു​ളള ബന്ധത്തിലല്ല ചെയ്യ​പ്പെ​ട്ടത്‌ എന്ന്‌ കുറി​ക്കൊ​ള​ളണം. ആ പ്രസ്‌താ​വന കേട്ട ആർക്കും യേശു​വി​ന്റെ മാംസ​ത്തെ​യും രക്തത്തെ​യും പ്രതി​നി​ധാ​നം ചെയ്യാൻ അപ്പവും വീഞ്ഞും ഉപയോ​ഗി​ച്ചു​കൊണ്ട്‌ നടത്ത​പ്പെ​ടുന്ന ഒരു ആഘോ​ഷ​ത്തെ​പ്പ​ററി യാതൊ​രു ധാരണ​യു​മി​ല്ലാ​യി​രു​ന്നു. ഏതാണ്ട്‌ ഒരു വർഷം കൂടെ കഴിഞ്ഞാണ്‌ ആ ക്രമീ​ക​രണം അവതരി​പ്പി​ക്ക​പ്പെ​ട്ടത്‌. അപ്പോ​സ്‌ത​ല​നായ യോഹ​ന്നാ​ന്റെ പേരിൽ അറിയ​പ്പെ​ടുന്ന സുവി​ശേ​ഷ​ത്തിൽ കർത്താ​വി​ന്റെ സന്ധ്യാ​ഭ​ക്ഷ​ണത്തെ സംബന്ധി​ച്ചു​ളള യോഹ​ന്നാ​ന്റെ വിവരണം 7 അദ്ധ്യാ​യങ്ങൾ കൂടെ കഴിഞ്ഞ്‌ (14-ാം അദ്ധ്യാ​യ​ത്തിൽ) മാത്ര​മാണ്‌ ആരംഭി​ക്കു​ന്നത്‌.

അപ്പോൾ പിന്നെ സ്‌മാ​ര​കാ​ഘോ​ഷ​വേ​ള​യിൽ അപ്പവീ​ഞ്ഞു​ക​ളിൽ പങ്കുപ​റ​റു​ന്ന​തി​ലൂ​ടെ​യ​ല്ലാ​തെ ഒരു വ്യക്തിക്ക്‌ എങ്ങനെ​യാണ്‌ “മനുഷ്യ​പു​ത്രന്റെ മാംസം ഭക്ഷിക്കാ​നും രക്തം പാനം ചെയ്യാ​നും കഴിയു​ന്നത്‌? അപ്രകാ​രം ഭക്ഷിക്കു​ക​യും പാനം ചെയ്യു​ക​യും ചെയ്യു​ന്ന​വർക്ക്‌ “നിത്യ​ജീ​വൻ” ലഭിക്കും എന്ന്‌ യേശു പറഞ്ഞു എന്നത്‌ കുറി​ക്കൊ​ള​ളുക. അതിന്‌ മുൻപ്‌ 40-ാം വാക്യ​ത്തിൽ നിത്യ​ജീ​വൻ ലഭിക്കാൻ ആളുകൾ എന്തു ചെയ്യണ​മെന്ന്‌ വിശദീ​ക​രി​ക്കു​ക​യിൽ തന്റെ പിതാ​വി​ന്റെ ഇഷ്ടം എന്താ​ണെ​ന്നാണ്‌ യേശു പറഞ്ഞത്‌? “പുത്രനെ നോക്കി​ക്കൊണ്ട്‌ അവനിൽ വിശ്വാ​സം അർപ്പി​ക്കുന്ന എല്ലാവർക്കും നിത്യ​ജീ​വൻ ലഭിക്കും.” അപ്പോൾ ന്യായ​മാ​യും, ബലിയാ​യി അർപ്പി​ക്ക​പ്പെട്ട യേശു​വി​ന്റെ മാംസ രക്തങ്ങളു​ടെ പാപപ​രി​ഹാര പ്രാപ്‌തി​യിൽ വിശ്വാ​സം അർപ്പി​ക്കു​ന്ന​തി​ലൂ​ടെ വേണം ആലങ്കാ​രി​ക​മാ​യി ‘മാംസം ഭക്ഷിക്കു​ക​യും രക്തം പാനം ചെയ്യു​ക​യും’ ചെയ്യാൻ. പൂർണ്ണ​ജീ​വൻ പ്രാപി​ക്കുന്ന എല്ലാവ​രും അത്‌ ക്രിസ്‌തു​വി​നോ​ടു​കൂ​ടെ സ്വർഗ്ഗ​ങ്ങ​ളി​ലാ​യി​രു​ന്നാ​ലും ഭൗമിക പരദീ​സ​യി​ലാ​യി​രു​ന്നാ​ലും, ഇത്തരത്തിൽ വിശ്വാ​സം പ്രകട​മാ​ക്കേ​ണ്ട​തുണ്ട്‌.

എപ്പോൾ, എത്ര കൂടെ​ക്കൂ​ടെ സ്‌മാ​രകം ആചരി​ക്ക​പ്പെ​ടണം?

അത്‌ എത്ര കൂടെ​ക്കൂ​ടെ ചെയ്യണ​മെന്ന്‌ യേശു വ്യക്തമാ​യി പറഞ്ഞില്ല. അവൻ ഇങ്ങനെ മാത്രം പറഞ്ഞു: “ഇത്‌ എന്റെ ഓർമ്മ​ക്കാ​യി ചെയ്‌തു​കൊ​ണ്ടി​രി​ക്കുക.” (ലൂക്കോ. 22:19) പൗലോസ്‌ പറഞ്ഞു: “നിങ്ങൾ ഈ അപ്പം ഭക്ഷിക്കു​ക​യും ഈ പാനപാ​ത്രം കുടി​ക്കു​ക​യും ചെയ്യു​മ്പോ​ഴെ​ല്ലാം, കർത്താ​വി​ന്റെ വരവു​വരെ അവന്റെ മരണത്തെ പ്രഖ്യാ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.” (1 കൊരി. 11:26) “ചെയ്യു​മ്പോ​ഴെ​ല്ലാം” എന്നതി​നാൽ ആണ്ടുവട്ടം പലതവണ ചെയ്യണ​മെന്ന്‌ അർത്ഥമില്ല, മറിച്ച്‌ അനേക വർഷങ്ങ​ളു​ടെ ഒരു കാലഘ​ട്ട​ത്തി​ലൂ​ടെ ആണ്ടു​തോ​റും എന്ന്‌ അതിന്‌ അർത്ഥമു​ണ്ടാ​യി​രി​ക്കാൻ കഴിയും. ഒരു വിവാഹ വാർഷി​കം​പോ​ലെ സുപ്ര​ധാ​ന​മായ ഒരു സംഭവ​ത്തി​ന്റെ ഓർമ്മ നിങ്ങൾ ആചരി​ക്കു​ക​യാ​ണെ​ങ്കിൽ, അല്ലെങ്കിൽ ഒരു രാഷ്‌ട്രം അതിന്റെ ചരി​ത്ര​ത്തി​ലെ ഒരു സുപ്ര​ധാന സംഭവം അനുസ്‌മ​രി​ക്കു​ക​യാ​ണെ​ങ്കിൽ എത്രകൂ​ടെ​ക്കൂ​ടെ​യാണ്‌ അത്‌ ചെയ്യ​പ്പെ​ടു​ന്നത്‌? ആണ്ടി​ലൊ​രി​ക്കൽ വാർഷിക ദിവസ​ത്തിൽ. കർത്താ​വി​ന്റെ സന്ധ്യാ​ഭ​ക്ഷണം ക്രിസ്‌ത്യാ​നി​ക​ളാ​യി​ത്തീർന്നി​രുന്ന യഹൂദൻമാർ മേലാൽ ആചരി​ക്കേ​ണ്ട​തി​ല്ലാ​യി​രുന്ന ഒരു വാർഷി​കാ​ഘോ​ഷ​മായ യഹൂദ പെസഹാ​യു​ടെ തീയതി​യിൽ ഏർപ്പെ​ടു​ത്ത​പ്പെട്ടു എന്ന വസ്‌തു​ത​യോ​ടും ഇത്‌ പൊരു​ത്ത​ത്തി​ലാ​യി​രി​ക്കു​മാ​യി​രു​ന്നു.

ഒന്നാം നൂററാ​ണ്ടിൽ പരക്കെ ഉപയോ​ഗി​ക്ക​പ്പെ​ട്ടി​രുന്ന യഹൂദ കലണ്ടറ​നു​സ​രി​ച്ചു​ളള നീസാൻ 14-ാം തീയതി സൂര്യാ​സ്‌ത​മ​യ​ത്തി​നു ശേഷമാണ്‌ യഹോ​വ​യു​ടെ സാക്ഷികൾ സ്‌മാ​രകം ആചരി​ക്കു​ന്നത്‌. യഹൂദ്യ കണക്കനു​സ​രിച്ച്‌ സൂര്യാ​സ്‌ത​മയം മുതൽ അടുത്ത സൂര്യാ​സ്‌ത​മയം വരെയാണ്‌ ഒരു ദിവസം. അതു​കൊണ്ട്‌ യഹൂദ്യ കലണ്ടറ​നു​സ​രിച്ച്‌ യേശു മരിച്ചത്‌ യേശു സ്‌മാ​ര​ക​മേർപ്പെ​ടു​ത്തിയ അതേ ദിവസം തന്നെയാണ്‌. വസന്തത്തി​ലെ സമരാ​ത്രി ദിന​ത്തോട്‌ ഏററം അടുത്തു​വ​രുന്ന പുതു​ച​ന്ദ്രൻ യെരൂ​ശ​ലേ​മിൽ ദൃശ്യ​മാ​കുന്ന സന്ധ്യക്കാ​യി​രു​ന്നു നീസാൻ മാസം ആരംഭി​ച്ചി​രു​ന്നത്‌. അന്നു മുതൽ 14 ദിവസം കഴിഞ്ഞാണ്‌ സ്‌മാ​ര​ക​ത്തി​ന്റെ തീയതി. (അപ്രകാ​രം സ്‌മാ​ര​ക​ത്തി​ന്റെ തീയതി ആധുനിക യഹൂദൻമാ​രു​ടെ പെസഹ​യോട്‌ ഒത്തുവ​രാ​തി​രു​ന്നേ​ക്കാം. എന്തു​കൊണ്ട്‌? അവരുടെ കലണ്ടറിൽ മാസാ​രം​ഭം ജ്യോ​തി​ശാ​സ്‌ത്ര​ജ്ഞൻമാ​രു​ടെ കണക്കനു​സ​രി​ച്ചു​ളള പുതു​ച​ന്ദ്ര​നോട്‌ പൊരു​ത്ത​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു—യെരൂ​ശ​ലേ​മിൽ കാണ​പ്പെ​ടുന്ന പുതു​ച​ന്ദ്ര​നോ​ടല്ല. യെരൂ​ശ​ലേ​മിൽ പുതു​ച​ന്ദ്രൻ കാണ​പ്പെ​ടു​ന്നത്‌ 18 മുതൽ 30 വരെ മണിക്കൂർ താമസി​ച്ചാ​യി​രി​ക്കാം. കൂടാതെ മിക്ക യഹൂദൻമാ​രും ഇന്ന്‌ പെസഹാ ആഘോ​ഷി​ക്കു​ന്നത്‌ മോ​ശൈക ന്യായ​പ്ര​മാ​ണ​ത്തിൽ പറഞ്ഞി​രു​ന്ന​തി​നോ​ടു​ളള ചേർച്ച​യിൽ യേശു ചെയ്‌ത​തു​പോ​ലെ നീസാൻ 14-ന്‌ അല്ല മറിച്ച്‌ നീസാൻ 15-നാണ്‌.)