വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിഷ്‌പക്ഷത

നിഷ്‌പക്ഷത

നിർവ്വ​ചനം: പരസ്‌പരം പോരാ​ടുന്ന രണ്ടോ അതില​ധി​ക​മോ കക്ഷിക​ളിൽ ആരു​ടെ​യും ഭാഗം ചേരാ​തെ​യും ആർക്കും പിന്തുണ കൊടു​ക്കാ​തെ​യു​മി​രി​ക്കു​ന്ന​വ​രു​ടെ നിലപാട്‌. എല്ലാ രാജ്യ​ത്തും എല്ലാ സാഹച​ര്യ​ങ്ങ​ളി​ലും യഥാർത്ഥ ക്രിസ്‌ത്യാ​നി​കൾ ലോക​ത്തി​ലെ കക്ഷികൾ തമ്മിലു​ളള ഏററു​മു​ട്ട​ലു​ക​ളിൽ പൂർണ്ണ​മായ നിഷ്‌പക്ഷത പാലി​ക്കാൻ ശ്രമി​ച്ചി​ട്ടുണ്ട്‌ എന്നുള​ളത്‌ പുരാതന ചരി​ത്ര​ത്തി​ലെ​യും ആധുനിക ചരി​ത്ര​ത്തി​ലെ​യും ഒരു വസ്‌തു​ത​യാണ്‌. ദേശഭ​ക്തി​പ​ര​മായ ചടങ്ങു​ക​ളി​ലെ പങ്കു പററൽ, സായുധ സൈന്യ​സേ​വനം, രാഷ്‌ട്രീയ പാർട്ടി​യിൽ ചേരൽ, രാഷ്‌ട്രീയ ഉദ്യോ​ഗ​ങ്ങൾക്കു​വേ​ണ്ടി​യു​ളള മൽസരം, വോട്ടിംഗ്‌ എന്നിവ സംബന്ധിച്ച്‌ മററു​ള​ളവർ ചെയ്യുന്ന കാര്യ​ങ്ങ​ളിൽ അവർ ഇടപെ​ടാ​റില്ല. എന്നാൽ അവർ ബൈബി​ളി​ലെ ദൈവ​മായ യഹോ​വയെ മാത്രമെ ആരാധി​ക്കു​ന്നു​ളളു; അവർ തങ്ങളുടെ ജീവിതം മുഴു​വ​നാ​യി അവന്‌ സമർപ്പി​ച്ചി​രി​ക്കു​ന്നു; അവന്റെ രാജ്യ​ത്തിന്‌ പൂർണ്ണ​പി​ന്തുണ കൊടു​ക്കു​ന്നു.

ലൗകിക ഗവൺമെൻറു​ക​ളു​ടെ അധികാ​ര​ത്തോ​ടു​ളള ക്രിസ്‌ത്യാ​നി​ക​ളു​ടെ മനോ​ഭാ​വ​ത്തിൻമേൽ ഏതു തിരു​വെ​ഴു​ത്തു​കൾക്ക്‌ ഒരു സ്വാധീ​ന​മു​ണ്ടാ​യി​രു​ന്നി​ട്ടുണ്ട്‌?

റോമ. 13:1, 5-7: “ഏതു ദേഹി​യും ശ്രേഷ്‌ഠാ​ധി​കാ​രി​കൾക്ക്‌ [ഗവൺമെൻറ്‌ ഭരണാ​ധി​പൻമാർക്ക്‌] കീഴ്‌പ്പെ​ട്ടി​രി​ക്കട്ടെ, എന്തു​കൊ​ണ്ടെ​ന്നാൽ ദൈവ​ത്താ​ല​ല്ലാ​തെ ഒരധി​കാ​ര​വു​മില്ല . . . അതു​കൊണ്ട്‌ ആ കോപം നിമിത്തം മാത്രമല്ല മനസ്സാ​ക്ഷി​യെ കരുതി​യും നിങ്ങൾ കീഴ്‌പ്പെ​ട്ടി​രി​ക്കാൻ ശക്തമായ കാരണ​മുണ്ട്‌. . . . എല്ലാവർക്കും കടപ്പെ​ട്ടി​രി​ക്കു​ന്നത്‌ കൊടു​ക്കുക, നികുതി ആവശ്യ​പ്പെ​ടു​ന്ന​വന്‌ നികുതി; കപ്പം ആവശ്യ​പ്പെ​ടു​ന്ന​വന്‌ കപ്പം; ഭയം ആവശ്യ​പ്പെ​ടു​ന്ന​വന്‌ അത്തരം ഭയം; ബഹുമാ​നം ആവശ്യ​പ്പെ​ടു​ന്ന​വന്‌ അത്തരം ബഹുമാ​നം.” (ദൈവം അനുവ​ദി​ക്കാ​തെ ഒരു ഗവൺമെൻറി​നും നിലനിൽക്കാൻ കഴിയു​ക​യില്ല. വ്യക്തി​ക​ളായ ഉദ്യോ​ഗ​സ്ഥൻമാ​രു​ടെ പെരു​മാ​ററം കണക്കി​ലെ​ടു​ക്കാ​തെ യഥാർത്ഥ ക്രിസ്‌ത്യാ​നി​കൾ അവരുടെ ഉദ്യോ​ഗം നിമിത്തം അവരോട്‌ ആദരവ്‌ കാണി​ച്ചി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, നികു​തി​യാ​യി പിരി​ക്കുന്ന പണം ഗവൺമെൻറു​കൾ എങ്ങനെ ഉപയോ​ഗി​ക്കു​ന്നു എന്നത്‌ പരിഗ​ണി​ക്കാ​തെ യഹോ​വ​യു​ടെ ആരാധകർ എല്ലാവർക്കും പ്രയോ​ജ​ന​ക​ര​മായ സേവന​ങ്ങൾക്ക്‌ ഒരു പ്രത്യു​പ​കാ​ര​മെന്ന നിലയിൽ തങ്ങൾ നൽകേണ്ട നികുതി സത്യസ​ന്ധ​മാ​യി നൽകി​യി​ട്ടുണ്ട്‌.)

മർക്കോ. 12:17: “യേശു അപ്പോൾ പറഞ്ഞു: ‘കൈസർക്കു​ള​ളത്‌ കൈസർക്കും ദൈവ​ത്തി​നു​ള​ളത്‌ ദൈവ​ത്തി​നും തിരികെ കൊടു​ക്കുക.’” (അതു​കൊണ്ട്‌ ലൗകിക ഗവൺമെൻറു​കൾക്ക്‌ നികു​തി​യു​ടെ രൂപത്തിൽ പണം കൊടു​ക്കുക മാത്രമല്ല അതിലും ഉപരി​യാ​യി ദൈവ​ത്തോ​ടു​ളള തങ്ങളുടെ ഉത്തരവാ​ദി​ത്തങ്ങൾ നിറ​വേ​റേ​റ​ണ്ട​തു​മുണ്ട്‌ എന്ന്‌ ക്രിസ്‌ത്യാ​നി​കൾ എല്ലായ്‌പ്പോ​ഴും തിരി​ച്ച​റി​ഞ്ഞി​ട്ടുണ്ട്‌.)

പ്രവൃ. 5:28, 29: “[യഹൂദ്യ ഉന്നത​കോ​ട​തി​യു​ടെ ഒരു വക്താവ്‌] പറഞ്ഞു: ‘ഈ നാമത്തി​ന്റെ [യേശു​ക്രി​സ്‌തു​വി​ന്റെ] അടിസ്ഥാ​ന​ത്തിൽ തുടർന്നു പഠിപ്പി​ക്ക​രു​തെന്ന്‌ ഞങ്ങൾ നിങ്ങ​ളോട്‌ [അപ്പോ​സ്‌ത​ലൻമാ​രോട്‌] അമർച്ച​യാ​യി കൽപി​ച്ചി​രു​ന്നു​വ​ല്ലോ, എന്നാൽ നോക്കൂ! നിങ്ങൾ നിങ്ങളു​ടെ ഉപദേശം കൊണ്ട്‌ യെരൂ​ശ​ലേ​മി​നെ നിറച്ചി​രി​ക്കു​ന്നു, ഈ മനുഷ്യ​ന്റെ രക്തം ഞങ്ങളു​ടെ​മേൽ വരുത്തു​വാൻ നിങ്ങൾ ദൃഢനി​ശ്ചയം ചെയ്‌തു​മി​രി​ക്കു​ന്നു.’ മറുപ​ടി​യാ​യി പത്രോ​സും മററ്‌ അപ്പോ​സ്‌ത​ലൻമാ​രും പറഞ്ഞു: ‘ഞങ്ങൾ മനുഷ്യ​രെ​ക്കാൾ ദൈവത്തെ ഭരണാ​ധി​പ​തി​യാ​യി അനുസ​രി​ക്കേ​ണ്ട​താ​കു​ന്നു.’” (മാനുഷ ഭരണാ​ധി​പൻമാ​രു​ടെ കൽപന​ക​ളും ദൈവ​ത്തി​ന്റെ നിബന്ധ​ന​ക​ളും തമ്മിൽ നേരിട്ട്‌ സംഘട്ട​ന​മു​ണ്ടാ​യി​ട്ടു​ള​ള​പ്പോൾ യഥാർത്ഥ ക്രിസ്‌ത്യാ​നി​കൾ ദൈവ​ത്തോ​ടു​ളള അനുസ​രണം ഒന്നാമ​തു​വ​ച്ചു​കൊണ്ട്‌ അപ്പോ​സ്‌ത​ലൻമാ​രു​ടെ ദൃഷ്ടാന്തം അനുക​രി​ച്ചി​ട്ടുണ്ട്‌.)

ജഡിക യുദ്ധങ്ങ​ളിൽ പങ്കെടു​ക്കു​ന്ന​തി​നോ​ടു​ളള ക്രിസ്‌ത്യാ​നി​ക​ളു​ടെ മനോ​ഭാ​വ​ത്തിൻമേൽ ഏതു തിരു​വെ​ഴു​ത്തു​കൾക്ക്‌ എന്നും സ്വാധീ​ന​മു​ണ്ടാ​യി​രു​ന്നി​ട്ടുണ്ട്‌?

മത്താ. 26:52: “യേശു അവനോട്‌ പറഞ്ഞു: ‘നിന്റെ വാൾ അതിന്റെ സ്ഥാനത്ത്‌ തിരികെ വയ്‌ക്കുക, എന്തു​കൊ​ണ്ടെ​ന്നാൽ വാളെ​ടു​ക്കു​ന്ന​വ​രെ​ല്ലാം വാളാൽ നശിക്കും.’” (ദൈവ​പു​ത്രനെ സംരക്ഷി​ക്കുക എന്നതി​നേ​ക്കാൾ ശ്രേഷ്‌ഠ​മായ ഒരു കാര്യ​ത്തി​നു​വേണ്ടി പോരാ​ടാ​നു​ണ്ടാ​യി​രി​ക്കു​മാ​യി​രു​ന്നോ? എന്നിരു​ന്നാ​ലും ആ ശിഷ്യൻമാർ ജഡിക യുദ്ധത്തി​ന്റെ ആയുധങ്ങൾ ഉപയോ​ഗി​ക്ക​രുത്‌ എന്ന്‌ യേശു സൂചി​പ്പി​ച്ചു.)

യെശ. 2:2-4: “നാളു​ക​ളു​ടെ അന്തിമ ഭാഗത്ത്‌ യഹോ​വ​യു​ടെ ആലയമു​ളള പർവ്വതം പർവ്വത​ശി​ഖ​ര​ങ്ങ​ളു​ടെ മുകളിൽ ഉറപ്പായി സ്ഥാപി​ക്ക​പ്പെ​ടും . . . അവൻ ജനതകൾക്കി​ട​യിൽ ന്യായം വിധി​ക്കു​ക​യും അനേകം ജനതകളെ സംബന്ധിച്ച്‌ കാര്യങ്ങൾ നേരെ​യാ​ക്കു​ക​യും ചെയ്യും. അവർ തങ്ങളുടെ വാളു​കളെ കൊഴു​ക്ക​ളാ​യും കുന്തങ്ങളെ കോതു​ക​ത്രി​ക​ക​ളാ​യും അടിച്ചു തീർക്കേ​ണ്ടി​വ​രും. ജനത ജനതക്കു​നേരെ വാളോ​ങ്ങു​ക​യില്ല, അവർ മേലാൽ യുദ്ധം അഭ്യസി​ക്കു​ക​യു​മില്ല.” (എല്ലാ രാഷ്‌ട്ര​ങ്ങ​ളിൽ നിന്നു​മു​ളള വ്യക്തികൾ തങ്ങൾ എന്തുഗതി പിൻപ​റ​റും എന്ന്‌ വ്യക്തി​പ​ര​മാ​യി തീരു​മാ​നി​ക്കേ​ണ്ട​തുണ്ട്‌. യഹോ​വ​യു​ടെ ന്യായ​വി​ധിക്ക്‌ ശ്രദ്ധ​കൊ​ടു​ത്തി​ട്ടു​ള​ളവർ അവൻ അവരുടെ ദൈവ​മാണ്‌ എന്നതിന്‌ തെളിവ്‌ നൽകി​യി​രി​ക്കു​ന്നു.)

2 കൊരി. 10:3, 4: “ഞങ്ങൾ ജഡത്തിൽ നടക്കു​ന്നു​വെ​ങ്കി​ലും ജഡത്തി​ലാ​യി​രി​ക്കു​ന്ന​തി​ന​നു​സ​രിച്ച്‌ ഞങ്ങൾ യുദ്ധം ചെയ്യു​ന്നില്ല. എന്തു​കൊ​ണ്ടെ​ന്നാൽ ഞങ്ങളുടെ പോരി​ന്റെ ആയുധങ്ങൾ ജഡിക​ങ്ങളല്ല, എന്നാൽ ഉറപ്പായി സ്ഥാപി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന കാര്യ​ങ്ങളെ ഇടിച്ചു കളയാൻ തക്കവണ്ണം ദൈവ​ത്താൽ ശക്തിയു​ളളവ തന്നെ.” (വ്യാ​ജോ​പ​ദേ​ശ​ങ്ങൾക്കെ​തി​രെ സഭയെ സംരക്ഷി​ക്കു​ന്ന​തിന്‌ വഞ്ചന, വാഗ്‌വി​ലാ​സം അല്ലെങ്കിൽ യുദ്ധാ​യു​ധങ്ങൾ എന്നിവ​പോ​ലു​ളള ജഡികാ​യു​ധങ്ങൾ താൻ ഒരിക്ക​ലും ഉപയോ​ഗി​ച്ചില്ല എന്നാണ്‌ പൗലോസ്‌ ഇവിടെ പ്രസ്‌താ​വി​ക്കു​ന്നത്‌.)

ലൂക്കോ. 6:27, 28: “എന്നാൽ കേട്ടു​കൊ​ണ്ടി​രി​ക്കുന്ന നിങ്ങ​ളോട്‌ ഞാൻ [യേശു​ക്രി​സ്‌തു] പറയു​ന്നത്‌, നിങ്ങളു​ടെ ശത്രു​ക്കളെ സ്‌നേ​ഹി​ക്കു​ന്ന​തിൽ തുടരുക, നിങ്ങളെ ദ്വേഷി​ക്കു​ന്ന​വർക്ക്‌ നൻമ ചെയ്യുക, നിങ്ങളെ ശപിക്കു​ന്ന​വരെ അനു​ഗ്ര​ഹി​ക്കുക, നിങ്ങളെ നിന്ദി​ക്കു​ന്ന​വർക്കു​വേണ്ടി പ്രാർത്ഥി​ക്കുക.”

പുരാതന ഇസ്രാ​യേ​ല്യർ യുദ്ധം ചെയ്യാൻ യഹോവ അനുവ​ദി​ച്ചു എന്നത്‌ വാസ്‌ത​വ​മല്ലേ?

യഹോവ തന്നെ ഇസ്രാ​യേ​ലിന്‌ അവകാ​ശ​മാ​യി കൊടുത്ത പ്രദേശം കൈവ​ശ​പ്പെ​ടു​ത്തു​ന്ന​തി​നും മ്ലേച്ഛമായ ആചാര​ങ്ങ​ളും സത്യ​ദൈ​വ​ത്തോ​ടു​ളള വെല്ലു​വി​ളി​യും നിമിത്തം തുടർന്ന്‌ ജീവി​ച്ചി​രി​ക്കാൻ അയോ​ഗ്യ​രാ​യി ദൈവം വീക്ഷിച്ച ജനത്തെ നശിപ്പി​ക്കു​ന്ന​തി​നും വേണ്ടി യുദ്ധം ചെയ്യാൻ യഹോവ പുരാതന ഇസ്രാ​യേ​ലി​നോട്‌ നിർദ്ദേ​ശി​ച്ചു. (ആവ. 7:1, 2, 5; 9:5; ലേവ്യ.18:24, 25) എന്നിരു​ന്നാ​ലും, യഹോ​വ​യിൽ വിശ്വാ​സം പ്രകട​മാ​ക്കി​യ​തി​നാൽ രാഹാ​ബി​നും ഗിബെ​യോ​ന്യർക്കും കരുണ ലഭിച്ചു. (യോശു. 2:9-13; 9:24-27) താൻ അംഗീ​ക​രി​ക്കുന്ന യുദ്ധം സംബന്ധിച്ച നിയമ​ങ്ങ​ളും അവക്കുളള അപവാ​ദ​ങ്ങ​ളും യുദ്ധം എങ്ങനെ നടത്ത​പ്പെ​ട​ണ​മെ​ന്ന​തും യഹോവ ന്യായ​പ്ര​മാ​ണ​ത്തിൽ ഉൾപ്പെ​ടു​ത്തി​യി​രു​ന്നു. അവ വാസ്‌ത​വ​ത്തിൽ യഹോ​വ​യു​ടെ വിശുദ്ധ യുദ്ധങ്ങ​ളാ​യി​രു​ന്നു. ഇന്നത്തെ ഏതെങ്കി​ലും രാഷ്‌ട്ര​ത്തി​ന്റെ ജഡിക യുദ്ധം സംബന്ധിച്ച്‌ അത്‌ വാസ്‌ത​വമല്ല.

കിസ്‌തീയ സഭയുടെ സ്ഥാപന​ത്തോ​ടെ ഒരു പുതിയ സാഹച​ര്യം നിലവിൽ വന്നു. ക്രിസ്‌ത്യാ​നി​കൾ മോ​ശൈക ന്യായ​പ്ര​മാ​ണ​ത്തിൻ കീഴിലല്ല. ക്രിസ്‌തു​വി​ന്റെ അനുയാ​യി​കൾ സകല രാഷ്‌ട്ര​ങ്ങ​ളി​ലെ​യും ജനങ്ങളെ ശിഷ്യ​രാ​ക്ക​ണ​മാ​യി​രു​ന്നു; അതു​കൊണ്ട്‌ സത്യ​ദൈ​വ​ത്തി​ന്റെ ആരാധകർ കാല​ക്ര​മ​ത്തിൽ ആ രാഷ്‌ട്ര​ങ്ങ​ളി​ലെ​ല്ലാം കാണ​പ്പെ​ടു​മാ​യി​രു​ന്നു. എന്നിരു​ന്നാ​ലും യുദ്ധത്തിൽ ഏർപ്പെ​ടാ​നു​ളള ആ രാഷ്‌ട്ര​ങ്ങ​ളു​ടെ പ്രേരണ എന്താണ്‌? അത്‌ മുഴു​ഭൂ​മി​യു​ടെ​യും സ്രഷ്ടാ​വി​ന്റെ ഇഷ്ടം നിറ​വേ​റ​റുക എന്നതാ​ണോ അതോ ഏതെങ്കി​ലും ദേശീയ താൽപ്പ​ര്യ​ത്തെ ഉന്നമി​പ്പി​ക്കുക എന്നതാ​ണോ? ഒരു രാഷ്‌ട്ര​ത്തി​ലു​ളള സത്യ ക്രിസ്‌ത്യാ​നി​കൾ മറെറാ​രു രാഷ്‌ട്ര​വു​മാ​യി യുദ്ധം ചെയ്യു​ക​യാ​ണെ​ങ്കിൽ അവർ സഹവി​ശ്വാ​സി​കൾക്കെ​തി​രെ, തങ്ങൾ ആരോട്‌ പ്രാർത്ഥി​ക്കു​ന്നു​വോ അതേ ദൈവ​ത്തോട്‌ സഹായ​ത്തി​നു​വേണ്ടി പ്രാർത്ഥി​ക്കു​ന്ന​വർക്കെ​തി​രെ​യാ​യി​രി​ക്കും യുദ്ധം ചെയ്യു​ന്നത്‌. ഉചിത​മാ​യും വാൾ താഴെ വയ്‌ക്കാൻ ക്രിസ്‌തു തന്റെ അനുഗാ​മി​ക​ളോട്‌ നിർദ്ദേ​ശി​ച്ചു. (മത്താ. 26:52) സ്വർഗ്ഗ​ത്തിൽ മഹത്വീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന അവൻ തന്നെ ഇനി സത്യ​ദൈ​വ​ത്തോ​ടും അവന്റെ ഇഷ്ടത്തോ​ടും മൽസരി​ക്കു​ന്ന​വരെ സംഹരി​ക്കും.—2 തെസ്സ. 1:6-8; വെളി. 19:11-21.

സായുധ സൈനിക സേവന​ത്തിൽ ഏർപ്പെ​ടുന്ന കാര്യ​ത്തിൽ ആദിമ ക്രിസ്‌ത്യാ​നി​ക​ളു​ടെ മനോ​ഭാ​വം സംബന്ധിച്ച്‌ ലൗകിക ചരിത്രം എന്തു വെളി​പ്പെ​ടു​ത്തു​ന്നു?

“മാർക്കസ്‌ ഔറേ​ലി​യ​സി​ന്റെ [റോമൻ ചക്രവർത്തി പൊ. യു. 161-180] കാലം വരെ യാതൊ​രു ക്രിസ്‌ത്യാ​നി​യും ഒരു പടയാ​ളി​യാ​യി​ത്തീർന്നി​രു​ന്നില്ല എന്നും ക്രിസ്‌ത്യാ​നി​യാ​യി തീർന്ന​ശേഷം ഒരു പടയാളി സൈനിക സേവന​ത്തിൽ തുടർന്നി​രു​ന്നില്ല എന്നും ലഭ്യമായ എല്ലാ വിവര​ങ്ങ​ളു​ടെ​യും ശ്രദ്ധാ​പൂർവ്വ​ക​മായ ഒരു പുനര​വ​ലോ​കനം കാണി​ച്ചു​ത​രു​ന്നു.”—ദി റൈസ്‌ ഓഫ്‌ ക്രിസ്‌റ​റ്യാ​നി​ററി (ലണ്ടൻ, 1947), ഇ. ഡബ്‌ളി​യു. ബാണസ്‌, പേ. 333.

“യുദ്ധത്താ​ലും അന്യോ​ന്യ​മു​ളള കൊല​പാ​ത​ക​ത്താ​ലും എല്ലാ ദുഷ്ടത​യാ​ലും നിറഞ്ഞി​രു​ന്ന​വ​രായ ഞങ്ങൾ ഓരോ​രു​ത്ത​രും ലോക​ത്തി​ലെ​ല്ലാ​യി​ട​ത്തും ഞങ്ങളുടെ യുദ്ധാ​യു​ധ​ങ്ങൾക്ക്‌ മാററം വരുത്തി​യി​രി​ക്കു​ന്നു—ഞങ്ങളുടെ വാളു​കളെ കൊഴു​ക്ക​ളാ​യും ഞങ്ങളുടെ കുന്തങ്ങളെ കാർഷി​കോ​പ​ക​ര​ണ​ങ്ങ​ളാ​യും തന്നെ—പിതാ​വിൽ നിന്നു തന്നെയും ക്രൂശി​ക്ക​പ്പെ​ട്ട​വ​നിൽ നിന്നും ഞങ്ങൾക്ക്‌ ലഭിച്ചി​രി​ക്കുന്ന ഭക്തി, നീതി, മനുഷ്യ​സ്‌നേഹം, വിശ്വാ​സം, പ്രത്യാശ എന്നിവ ഞങ്ങൾ നട്ടുവ​ളർത്തു​ന്നു”—“ട്രൈ​ഫോ എന്ന യഹൂദ​നു​മാ​യു​ളള സംവാദ”ത്തിൽ ജസ്‌റ​റിൻ മാർട്ടി​യർ (പൊ. യു. രണ്ടാം നൂററാണ്ട്‌), നിഖ്യാ​യ്‌ക്ക്‌ മുമ്പത്തെ പിതാ​ക്കൻമാർ (ഗ്രാൻഡ്‌ റാപ്പി​ഡ്‌സ്‌, മിച്ചിഗൻ, 1885-ലെ എഡിൻബർഗ്‌ എഡിഷന്റെ പുനർമു​ദ്രണം), എ. റോബർട്ട്‌സ്‌ ആൻഡ്‌ ജെ. ഡോണാൾഡ്‌സൺ എഡിററ്‌ ചെയ്‌തത്‌, വാല്യം I, പേ. 254.

“സാമ്രാ​ജ്യ​ത്തി​ന്റെ ഭരണപ​ര​മായ കാര്യ​ത്തി​ലോ സൈനിക പ്രതി​രോ​ധ​ത്തി​ലോ എന്തെങ്കി​ലും പങ്കുവ​ഹി​ക്കാൻ അവർ വിസമ്മ​തി​ച്ചു. . . . കൂടുതൽ പവി​ത്ര​മായ ഒരു ഉത്തരവാ​ദി​ത്വം വച്ചൊ​ഴി​യാ​തെ പടയാ​ളി​ക​ളോ ന്യായാ​ധി​പൻമാ​രോ പ്രഭു​ക്കൻമാ​രോ ആയി സേവി​ക്കുക എന്നത്‌ ക്രിസ്‌ത്യാ​നി​കളെ സംബന്ധി​ച്ചി​ട​ത്തോ​ളം അസാദ്ധ്യ​മാ​യി​രു​ന്നു.”—ഹിസ്‌റ​ററി ഓഫ്‌ ക്രിസ്‌റ​റ്യാ​നി​ററി (ന്യൂ​യോർക്ക്‌, 1891), എഡ്വേർഡ്‌ ഗിബൺ, പേ. 162, 163.

രാഷ്‌ട്രീയ പ്രശ്‌ന​ങ്ങ​ളി​ലും പ്രവർത്ത​ന​ങ്ങ​ളി​ലും ഉൾപ്പെ​ടു​ന്ന​തി​നോ​ടു​ളള സത്യ​ക്രി​സ്‌ത്യാ​നി​ക​ളു​ടെ മനോ​ഭാ​വത്തെ ഏതു തിരു​വെ​ഴു​ത്തു​കൾ എന്നും സ്വാധീ​നി​ച്ചി​ട്ടുണ്ട്‌?

യോഹ. 17:16: “ഞാൻ [യേശു​ക്രി​സ്‌തു] ലോക​ത്തി​ന്റെ ഭാഗമ​ല്ലാ​തി​രി​ക്കു​ന്ന​തു​പോ​ലെ അവരും ലോക​ത്തി​ന്റെ ഭാഗമല്ല.”

യോഹ. 6:15: “അവർ [യഹൂദൻമാർ] വന്ന്‌ തന്നെ പിടിച്ച്‌ രാജാ​വാ​ക്കാൻ ഭാവി​ക്കു​ന്നു എന്ന്‌ യേശു അറിഞ്ഞിട്ട്‌ പിന്നെ​യും തനിച്ച്‌ മലയി​ലേക്ക്‌ പിൻവാ​ങ്ങി.” പിന്നീട്‌ അവൻ റോമൻ ഗവർണ​റോട്‌ പറഞ്ഞു: “എന്റെ രാജ്യം ഈ ലോക​ത്തി​ന്റെ ഭാഗമല്ല. എന്റെ രാജ്യം ഈ ലോക​ത്തി​ന്റെ ഭാഗമാ​യി​രു​ന്നെ​ങ്കിൽ ഞാൻ യഹൂദൻമാ​രു​ടെ കയ്യിൽ ഏൽപി​ക്ക​പ്പെ​ടാ​തി​രി​ക്കാൻ എന്റെ കൂടെ​യു​ള​ളവർ പോരാ​ടു​മാ​യി​രു​ന്നു. എന്നാൽ എന്റെ രാജ്യം ഈ ഉറവിൽ നിന്നു​ള​ളതല്ല.”—യോഹ. 18:36.

യാക്കോ. 4:4: “വ്യഭി​ചാ​രി​ണി​കളെ, ഈ ലോക​ത്തോ​ടു​ളള സൗഹൃദം ദൈവ​ത്തോ​ടു​ളള ശത്രു​ത്വ​മാ​കു​ന്നു​വെന്ന്‌ നിങ്ങൾ അറിയു​ന്നി​ല്ല​യോ? അതു​കൊണ്ട്‌ ആരെങ്കി​ലും ഈ ലോക​ത്തി​ന്റെ സുഹൃ​ത്താ​യി​രി​ക്കാൻ ആഗ്രഹി​ക്കു​ന്നു​വെ​ങ്കിൽ അവൻ തന്നെത്തന്നെ ദൈവ​ത്തി​ന്റെ ശത്രു​വാ​ക്കി​ത്തീർക്കു​ന്നു.” (ഈ സംഗതി ഇത്ര ഗൗരവ​മു​ള​ള​താ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? എന്തു​കൊ​ണ്ടെ​ന്നാൽ 1 യോഹ​ന്നാൻ 5:19 പറയു​ന്ന​ത​നു​സ​രിച്ച്‌, “മുഴു​ലോ​ക​വും ദുഷ്ടന്റെ അധികാ​ര​ത്തിൽ കിടക്കു​ന്നു.” യോഹ​ന്നാൻ 14:30-ൽ സാത്താൻ “ഈ ലോക​ത്തി​ന്റെ ഭരണാ​ധി​പൻ” ആയിരി​ക്കു​ന്ന​താ​യി പരാമർശി​ച്ചു. അതു​കൊണ്ട്‌ ഒരു വ്യക്തി ഈ ലോക​ത്തി​ലെ ഏതു പക്ഷത്തെ പിന്താ​ങ്ങി​യാ​ലും അയാൾ വാസ്‌ത​വ​ത്തിൽ ആരുടെ നിയ​ന്ത്ര​ണ​ത്തിൻകീ​ഴി​ലാ​യി​രി​ക്കും?)

രാഷ്‌ട്രീയ ഇടപെടൽ സംബന്ധിച്ച്‌ ആദിമ ക്രിസ്‌ത്യാ​നി​കൾ എന്നറി​യ​പ്പെ​ട്ട​വ​രു​ടെ മനോ​ഭാ​വം എന്തായി​രു​ന്ന​താ​യി​ട്ടാണ്‌ ലൗകിക ചരി​ത്ര​കാ​രൻമാർ റിപ്പോർട്ടു ചെയ്യു​ന്നത്‌?

“ആദിമ ക്രിസ്‌ത്യാ​നി​ത്വം പുറജാ​തി ലോകത്തെ ഭരിച്ച​വ​രാൽ മനസ്സി​ലാ​ക്ക​പ്പെ​ടു​ക​യോ പ്രീതി​യോ​ടെ വീക്ഷി​ക്ക​പ്പെ​ടു​ക​യോ ചെയ്‌തില്ല. . . . റോമൻ പൗരൻമാ​രു​ടെ ചില ഉത്തരവാ​ദി​ത്വ​ങ്ങ​ളിൽ പങ്കുപ​റ​റാൻ ക്രിസ്‌ത്യാ​നി​കൾ വിസമ്മ​തി​ച്ചു. . . . അവർ രാഷ്‌ട്രീ​യ​മായ ഉദ്യോ​ഗ​ങ്ങ​ളൊ​ന്നും വഹിക്കു​മാ​യി​രു​ന്നില്ല.”—ഓൺ ദി റോഡ്‌ ററു സിവി​ലൈ​സേഷൻ, എ വേൾഡ്‌ ഹിസ്‌റ​ററി (ഫില​ദെൽഫിയ, 1937), ഏ ഹെക്കെൽ ആൻഡ്‌ ജെ. സിഗ്മാൻ, പേ. 237, 238.

“ക്രിസ്‌ത്യാ​നി​കൾ ഒരു പുരോ​ഹിത ആത്മീയ വർഗ്ഗമെന്ന നിലയിൽ സംസ്ഥാ​ന​ത്തിൽ നിന്നു വേർപെ​ട്ടും അകന്നും നിന്നു, സംസ്ഥാ​നത്തെ പൗരൻമാ​രിൽ കൂടുതൽ കൂടുതൽ പരിശു​ദ്ധി പകരാൻ ശ്രമി​ച്ചു​കൊ​ണ്ടി​രു​ന്ന​തി​നാൽ ക്രിസ്‌ത്യാ​നി​കൾക്ക്‌ ആ വിധത്തി​ലേ പൗരജീ​വി​തത്തെ സ്വാധീ​നി​ക്കാൻ കഴിയു​മാ​യി​രു​ന്നു​ളളു എന്ന്‌ സമ്മതി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.”—ആദ്യത്തെ മൂന്നു നൂററാ​ണ്ടി​ലെ ക്രിസ്‌തീയ മതത്തി​ന്റെ​യും സഭയു​ടെ​യും ചരിത്രം (ന്യൂ​യോർക്ക്‌, 1848), അഗസ്‌റ​റസ്‌ നിയാൻഡർ, എച്ച്‌. ജെ. റോസി​നാൽ ജർമ്മൻ ഭാഷയിൽ നിന്ന്‌ വിവർത്തനം ചെയ്യ​പ്പെ​ട്ടത്‌, പേ. 168.

പതാകകളും ദേശീയ ഗാനങ്ങ​ളും ഉൾപ്പെട്ട ചടങ്ങു​ക​ളോ​ടു​ളള സത്യ​ക്രി​സ്‌ത്യാ​നി​ക​ളു​ടെ മനോ​ഭാ​വത്തെ ഏതു തിരു​വെ​ഴു​ത്തു​കൾ എന്നും സ്വാധീ​നി​ച്ചി​ട്ടുണ്ട്‌?

1 കൊരി. 10:14: “വിഗ്ര​ഹാ​രാ​ധന വിട്ടോ​ടുക.” (കൂടാതെ പുറപ്പാട്‌ 20:4, 5)

1 യോഹ. 5:21: “കുഞ്ഞു​ങ്ങളെ വിഗ്ര​ഹ​ങ്ങ​ളിൽ നിന്ന്‌ നിങ്ങ​ളെ​ത്തന്നെ സൂക്ഷി​ച്ചു​കൊ​ള​ളുക.”

ലൂക്കോ. 4:8: “മറുപ​ടി​യാ​യി യേശു അവനോട്‌ പറഞ്ഞു: ‘“നിന്റെ ദൈവ​മായ യഹോ​വയെ മാത്രമെ നീ ആരാധി​ക്കാ​വു, അവനു മാത്രമെ നീ വിശുദ്ധ സേവനം അർപ്പി​ക്കാ​വു” എന്ന്‌ എഴുതി​യി​രി​ക്കു​ന്ന​ല്ലോ.’”

ദാനി​യേൽ 3:1-28 കൂടെ കാണുക.

അത്തരം ദേശഭ​ക്തി​പ​ര​മായ ചിഹ്നങ്ങൾക്കും ചടങ്ങു​കൾക്കും മതപര​മായ പ്രാധാ​ന്യ​മു​ണ്ടോ?

“അമേരി​ക്കൻ സ്‌കൂ​ളു​ക​ളി​ലെ പതാകാ​രാ​ധ​ന​യു​ടെ​യും പ്രതി​ജ്ഞ​യു​ടെ​യും ചടങ്ങ്‌ മതപര​മായ ഒരു ആചരണ​മാ​ണെന്ന്‌ [ചരി​ത്ര​കാ​ര​നായ] കാൾട്ടൺ ഹെയിസ്‌ ദീർഘ​കാ​ലം മുമ്പേ ചൂണ്ടി​ക്കാ​ട്ടി. . . . ദിവ​സേ​ന​യു​ളള ഈ ചടങ്ങുകൾ മതപര​മാ​ണെന്ന്‌ അവസാനം സുപ്രീം കോടതി നിരവധി കേസു​ക​ളിൽ സ്ഥിരീ​ക​രി​ക്കു​ക​യു​ണ്ടാ​യി.”—ദി അമേരി​ക്കൻ ക്യാര​ക്‌ററർ (ന്യൂ​യോർക്ക്‌, 1956), ഡി. ഡബ്‌ളി​യൂ. ബ്രോഗൻ, പേ. 163, 164.

“ആദ്യകാ​ലത്തെ പതാകകൾ ഏതാണ്ട്‌ പൂർണ്ണ​മാ​യും മതപര​മായ സ്വഭാ​വ​മു​ള​ള​വ​യാ​യി​രു​ന്നു. . . . നൂററാ​ണ്ടു​ക​ളാ​യി ഉപയോ​ഗി​ക്കുന്ന ഇംഗ്ലണ്ടി​ന്റെ ദേശീയ പതാക—സെൻറ്‌ ജോർജി​ന്റെ ചെങ്കു​രിശ്‌—മതപര​മായ ഒന്നായി​രു​ന്നു; യഥാർത്ഥ​ത്തിൽ ദേശീയ പതാക​കൾക്ക്‌ പവിത്രത നൽകാൻ എന്നും മതത്തിന്റെ സഹായം തേടി​യി​ട്ടു​ള​ള​താ​യി തോന്നു​ന്നു. പലതി​ന്റെ​യും ഉൽപത്തി മതപര​മായ പതാക​ക​ളിൽ നിന്നാണ്‌ എന്നു കണ്ടെത്താൻ കഴിയും.”—എൻ​സൈ​ക്ലോ​പ്പീ​ഡിയ ബ്രിട്ടാ​നിക്ക (1946), വാല്യം 9, പേ. 343.

“[മിലി​ട്ടറി സുപ്രീം] കോട​തി​യു​ടെ വൈസ്‌ പ്രസി​ഡൻറ്‌ അദ്ധ്യക്ഷത വഹിച്ച ഒരു പൊതു ചടങ്ങിൽ, നവംബർ 19-ാം തീയതി ബ്രസീ​ലി​യൻ പതാകക്ക്‌ ആദരാ​ജ്ഞ​ലി​കൾ അർപ്പി​ക്ക​പ്പെട്ടു. . . . പതാക ഉയർത്തിയ ശേഷം സൈന്യ​ത്തി​ന്റെ മിനി​സ്‌ററർ ജനറലായ ട്രിസ്‌റ​റ​വോ ഡെ അലെൻകാർ അറാറി​പ്പേ ഇത്തരത്തി​ലു​ളള അനുസ്‌മ​രണം സംബന്ധിച്ച്‌ ഇപ്രകാ​രം പറഞ്ഞു: ‘. . . പതാകകൾ ദേശഭക്തി മതത്തിൽ ആരാധന നിഷ്‌കർഷി​ക്കുന്ന ഒരു ദൈവ​മാ​യി മാറി​യി​രി​ക്കു​ന്നു . . . പതാക ആദരി​ക്ക​പ്പെ​ടു​ക​യും ആരാധി​ക്ക​പ്പെ​ടു​ക​യും ചെയ്യുന്നു . . . മാതൃ​രാ​ജ്യം ആരാധി​ക്ക​പ്പെ​ടു​ന്ന​തു​പോ​ലെ പതാക​യും ആരാധി​ക്ക​പ്പെ​ടു​ന്നു.’”—ഡയാറി​യോ ദാ ജസ്‌റ​റി​ക്കാ (ഫെഡറൽ കാപ്പി​ററൽ, ബ്രസ്സീൽ), ഫെബ്രു​വരി 16, 1956, പേ. 1906.

ദേശഭക്തിപരമായ ചടങ്ങു​ക​ളോ​ടു​ളള ആദിമ ക്രിസ്‌ത്യാ​നി​കൾ എന്ന്‌ അറിയ​പ്പെ​ട്ട​വ​രു​ടെ മനോ​ഭാ​വ​ത്തെ​പ്പ​ററി എന്താണ്‌ ലൗകി​ക​ച​രി​ത്രം പറയു​ന്നത്‌?

“ക്രിസ്‌ത്യാ​നി​കൾ . . . ചക്രവർത്തി​യു​ടെ അമാനുഷ ശക്തിക്ക്‌ ബലിയർപ്പി​ക്കാൻ വിസമ്മ​തി​ച്ചു—അത്‌ ഏതാണ്ട്‌ ഇന്ന്‌ പതാക വന്ദിക്കു​ന്ന​തി​നോ കൂറു​പ്ര​ഖ്യാ​പി​ക്കുന്ന പ്രതിജ്ഞ ചൊല്ലു​ന്ന​തി​നോ വിസമ്മ​തി​ക്കു​ന്ന​തു​പോ​ലെ​യാ​യി​രു​ന്നു. . . . സാധാ​ര​ണ​യാ​യി ക്രിസ്‌ത്യാ​നി​ക​ളു​ടെ സൗകര്യാർത്ഥം അരീന​യിൽ എരിയുന്ന തീയോ​ടു​കൂ​ടിയ ഒരു ബലിപീ​ഠം സജ്ജമാ​ക്കി​യി​ട്ടു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും മിക്ക ക്രിസ്‌ത്യാ​നി​ക​ളും തങ്ങളുടെ വിശ്വാ​സം ഉപേക്ഷി​ക്കാൻ വിസമ്മ​തി​ച്ചു. ഒരു തടവു​കാ​രൻ ആകെക്കൂ​ടി ചെയ്യേ​ണ്ടി​യി​രു​ന്നത്‌ ഒരു നുളള്‌ കുന്തി​രി​ക്കം തീയിൽ ഇടുക മാത്ര​മാ​യി​രു​ന്നു. അയാൾക്ക്‌ ബലിയർപ്പി​ച്ച​താ​യു​ളള ഒരു സർട്ടി​ഫി​ക്ക​ററ്‌ ലഭിക്കു​ക​യും അയാൾ സ്വത​ന്ത്ര​നാ​ക്ക​പ്പെ​ടു​ക​യും ചെയ്യു​മാ​യി​രു​ന്നു. അയാൾ ചക്രവർത്തി​യെ ആരാധി​ക്കു​ന്നി​ല്ലെ​ന്നും റോമൻ സംസ്ഥാ​ന​ത്തി​ന്റെ ശിരസ്സെന്ന നിലയിൽ ചക്രവർത്തി​യു​ടെ ദിവ്യ​സ്വ​ഭാ​വം അംഗീ​ക​രി​ക്കുക മാത്രമെ ചെയ്യു​ന്നു​ളളു എന്നും അയാ​ളോട്‌ ശ്രദ്ധാ​പൂർവ്വം വിശദീ​ക​രി​ക്ക​പ്പെ​ട്ടി​രു​ന്നു. എന്നിരു​ന്നാ​ലും ക്രിസ്‌ത്യാ​നി​ക​ളിൽ ആരും തന്നെ രക്ഷപെ​ടാ​നു​ളള ആ മാർഗ്ഗം സ്വീക​രി​ച്ചില്ല.”—ദോസ്‌ എബൗട്ട്‌ ററു ഡൈ (ന്യൂ​യോർക്ക്‌, 1958), ഡി. പി. മാനി​ക്‌സ്‌, പേ. 135, 137.

“ചക്രവർത്തി​യു​ടെ പ്രതി​മക്ക്‌ മുമ്പി​ലു​ണ്ടാ​യി​രുന്ന ബലിപീ​ഠ​ത്തിൽ ഏതാനും തരി കുന്തി​രി​ക്കം വിതറുക അല്ലെങ്കിൽ ഏതാനും തുളളി വീഞ്ഞു പകരുക എന്നതാ​യി​രു​ന്നു ചക്രവർത്തി​യെ ആരാധി​ക്കു​ന്ന​തിൽ ഉൾപ്പെ​ട്ടി​രു​ന്നത്‌. ആ സാഹച​ര്യ​ത്തിൽ നിന്ന്‌ വളരെ വിദൂ​ര​ത്തി​ലാ​യി​രി​ക്കുന്ന നമുക്ക്‌ അതിൽ . . . ആചാര​മെ​ന്ന​നി​ല​യി​ലോ ആദരവി​ന്റെ​യോ ദേശഭ​ക്തി​യു​ടെ​യോ സൂചന​യാ​യി​ട്ടോ ഒരു പതാക​യു​ടെ നേരെ അല്ലെങ്കിൽ ഒരു ഉന്നത ഭരണാ​ധി​പന്റെ നേരെ അഭിവാ​ദ​ന​മർപ്പി​ക്കാൻ കൈ ഉയർത്തു​ന്ന​തിൽ നിന്ന്‌ വ്യത്യ​സ്‌ത​മാ​യി എന്തെങ്കി​ലും കാണാൻ കഴിയി​ല്ലാ​യി​രി​ക്കാം. സാദ്ധ്യ​ത​യ​നു​സ​രിച്ച്‌ ഒന്നാം നൂററാ​ണ്ടി​ലെ വളരെ​യ​ധി​കം ആളുകൾ അതി​നെ​പ്പ​ററി അങ്ങനെ​തന്നെ കരുതി, എന്നാൽ ക്രിസ്‌ത്യാ​നി​കൾ അങ്ങനെ​യാ​യി​രു​ന്നില്ല. അവർ അതിനെ മതപര​മായ ആരാധ​ന​യാ​യി, ചക്രവർത്തി​യെ ദൈവ​മാ​യി അംഗീ​ക​രി​ക്കു​ന്ന​താ​യി, അതുവഴി ദൈവ​ത്തോ​ടും ക്രിസ്‌തു​വി​നോ​ടും അവിശ്വ​സ്‌തത കാണി​ക്കു​ന്ന​താ​യി തന്നെ വീക്ഷിച്ചു, അവർ അങ്ങനെ ചെയ്യാൻ വിസമ്മ​തി​ച്ചു.”—ദി ബിഗി​നിം​ഗ്‌സ്‌ ഓഫ്‌ ദി ക്രിസ്‌ത്യൻ റിലി​ജി​യൻ (ന്യൂ ഹാവെൻ, കണെറ​റി​ക്കട്ട്‌; 1958), എം. എഫ്‌. എല്ലർ, പേ. 208, 209.

ക്രിസ്‌ത്യാ​നി​ക​ളു​ടെ നിഷ്‌പക്ഷത അവർ തങ്ങളുടെ അയൽക്കാ​രു​ടെ ക്ഷേമത്തിൽ താൽപ​ര്യ​മി​ല്ലാ​ത്ത​വ​രാണ്‌ എന്ന്‌ അർത്ഥമാ​ക്കു​ന്നു​ണ്ടോ?

തീർച്ച​യാ​യും ഇല്ല. “നീ നിന്നെ​പ്പോ​ലെ തന്നെ നിന്റെ അയൽക്കാ​രനെ സ്‌നേ​ഹി​ക്കണം,” എന്ന്‌ യേശു ആവർത്തിച്ച കൽപന അവർക്ക്‌ നന്നായി അറിയാം, അത്‌ ബാധക​മാ​ക്കാൻ അവർ മനസ്സാ​ക്ഷി​പൂർവ്വം ശ്രമി​ക്കു​ക​യും ചെയ്യുന്നു. (മത്താ. 22:39) “എല്ലാവർക്കും വിശേ​ഷാൽ വിശ്വാ​സ​ത്തിൽ നമ്മോട്‌ ബന്ധപ്പെ​ട്ടി​രി​ക്കു​ന്ന​വർക്ക്‌, നൻമ ചെയ്യുക,” എന്ന്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ബുദ്ധ്യു​പ​ദേ​ശ​വും അവർക്ക​റി​യാം. (ഗലാ. 6:10) തങ്ങളുടെ അയൽക്കാർക്കു​വേണ്ടി ചെയ്യാൻ കഴിയുന്ന ഏററം വലിയ നൻമ, മനുഷ്യ​വർഗ്ഗം അഭിമു​ഖീ​ക​രി​ക്കുന്ന പ്രശ്‌നങ്ങൾ എന്നേക്കു​മാ​യി പരിഹ​രി​ക്കു​ന്ന​തും അത്‌ സ്വീക​രി​ക്കു​ന്ന​വർക്ക്‌ നിത്യ​ജീ​വന്റെ അത്ഭുത​ക​ര​മായ ഭാവി പ്രത്യാശ വച്ചുനീ​ട്ടു​ന്ന​തു​മായ ദൈവ​രാ​ജ്യ​ത്തി​ന്റെ സുവാർത്ത അവരു​മാ​യി പങ്കുവ​യ്‌ക്കു​ന്ന​താ​ണെന്ന്‌ അവർക്ക്‌ ബോദ്ധ്യ​മാ​യി​രി​ക്കു​ന്നു.