വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാനവ വംശങ്ങൾ

മാനവ വംശങ്ങൾ

നിർവ്വ​ചനം: ഒരു വ്യത്യസ്‌ത വംശമാ​യി ഒരു കൂട്ടം ആളുകളെ തിരി​ച്ച​റി​യാൻ കഴിയ​ത്ത​ക്ക​വണ്ണം പാരമ്പ​ര്യ​മാ​യി പകർന്നു കൊടു​ക്കാ​വുന്ന ചില ശാരീ​രിക പ്രത്യേ​ക​തകൾ ചില സവിശേഷ അളവിൽ സമ്മേളി​ച്ചി​ട്ടു​ള​ള​വ​രായ ആളുക​ളെ​യാണ്‌ വംശം എന്നുളള വാക്കി​നാൽ ഇവിടെ അർത്ഥമാ​ക്കി​യി​രി​ക്കു​ന്നത്‌. എന്നിരു​ന്നാ​ലും ഈ വംശങ്ങൾക്ക്‌ പരസ്‌പരം വിവാഹം കഴിക്കു​ന്ന​തി​നും സന്താന​ങ്ങളെ ഉൽപ്പാ​ദി​പ്പി​ക്കു​ന്ന​തി​നും കഴിയും എന്നുള​ളത്‌ അവരെ​ല്ലാം വാസ്‌ത​വ​ത്തിൽ ഒരൊററ “വർഗ്ഗം” ആണെന്ന്‌, എല്ലാവ​രും ഒരേ മാനുഷ കുടും​ബ​ത്തി​ലെ അംഗങ്ങ​ളാ​ണെന്ന്‌ പ്രകട​മാ​ക്കു​ന്നു. അതു​കൊണ്ട്‌ വിവി​ധ​വർഗ്ഗങ്ങൾ മനുഷ്യ​വർഗ്ഗ​ത്തിൽ സാദ്ധ്യ​മായ മൊത്ത​മായ വ്യതി​യാ​ന​ത്തി​ന്റെ മുഖങ്ങൾ മാത്ര​മാണ്‌.

വ്യത്യസ്‌ത വംശങ്ങൾ എവിടെ നിന്നാണ്‌ ഉണ്ടായത്‌?

ഉൽപ്പ. 5:1, 2; 1:28: “ആദാമി​നെ സൃഷ്ടിച്ച നാളിൽ ദൈവം അവനെ ദൈവ​ത്തി​ന്റെ സാദൃ​ശ്യ​ത്തിൽ സൃഷ്ടിച്ചു അവൻ അവരെ ആണും പെണ്ണു​മാ​യി സൃഷ്ടിച്ചു. അതിനു​ശേഷം അവരെ അവൻ അനു​ഗ്ര​ഹി​ക്കു​ക​യും അവരെ സൃഷ്ടിച്ച നാളിൽ അവരെ മനുഷ്യൻ [അല്ലെങ്കിൽ മനുഷ്യ​വർഗ്ഗം] എന്ന്‌ പേർ വിളി​ക്കു​ക​യും ചെയ്‌തു.” “ദൈവം അവരെ അനു​ഗ്ര​ഹിച്ച്‌ അവരോട്‌ ഇപ്രകാ​രം പറഞ്ഞു: ‘സന്താന പുഷ്ടി​യു​ള​ള​വ​രാ​യി പെരുകി ഭൂമിയെ നിറക്കുക.’” (അപ്രകാ​രം സകല മനുഷ്യ​വർഗ്ഗ​വും ആ ആദ്യ മാനുഷ ജോടി​യായ ആദാമിൽ നിന്നും ഹവ്വായിൽ നിന്നും ജനിച്ച​വ​രാണ്‌.)

പ്രവൃ. 17:26: “ഭൂമി​യു​ടെ ഉപരി​ത​ല​ത്തിൽ എല്ലാം വസിക്കാൻ [ദൈവം] ഏക മനുഷ്യ​നിൽ നിന്ന്‌ [ആദാം] മനുഷ്യ​രു​ടെ സകല ജനതക​ളെ​യും ഉളവാക്കി.” (അതു​കൊണ്ട്‌ ഒരു ജനതയിൽ ഏതെല്ലാം വംശത്തിൽപ്പെ​ട്ടവർ ഉണ്ടായി​രു​ന്നാ​ലും അവരെ​ല്ലാം ആദാമി​ന്റെ സന്തതി​വർഗ്ഗ​ത്തിൽപ്പെ​ട്ട​വ​രാണ്‌.)

ഉൽപ്പ. 9:18, 19: “പെട്ടക​ത്തിൽ നിന്ന്‌ പുറത്തു​വന്ന നോഹ​യു​ടെ പുത്രൻമാർ ശേം, ഹാം, യാഫെത്ത്‌ എന്നിവ​രാ​യി​രു​ന്നു. ഈ മൂന്നു​പേർ നോഹ​യു​ടെ പുത്രൻമാ​രാ​യി​രു​ന്നു. ഇവരിൽ നിന്നാ​യി​രു​ന്നു മുഴു​ഭൂ​മി​യി​ലെ​യും ജനതതി എങ്ങും പരന്നത്‌.” (നോഹ​യു​ടെ നാളിൽ ഒരു ആഗോള പ്രളയ​ത്താൽ അന്നത്തെ ഭക്തികെട്ട ലോകത്തെ ദൈവം നശിപ്പിച്ച ശേഷം ഭൂമി​യി​ലെ പുതിയ ജനം, ഇന്ന്‌ അറിയ​പ്പെ​ടുന്ന എല്ലാ വംശങ്ങ​ളും സഹിതം, വികാസം പ്രാപി​ച്ചത്‌ നോഹ​യു​ടെ മൂന്നു പുത്രൻമാ​രു​ടെ​യും അവരുടെ ഭാര്യ​മാ​രു​ടെ​യും സന്തതി​ക​ളിൽ നിന്നാ​യി​രു​ന്നു.)

ആദാമും ഹവ്വായും വെറും രൂപക (സങ്കൽപ്പ) കഥാപാ​ത്ര​ങ്ങ​ളാ​യി​രു​ന്നോ?

ബൈബിൾ ആ വീക്ഷണത്തെ പിന്താ​ങ്ങു​ന്നില്ല; “ആദാമും ഹവ്വായും” എന്ന മുഖ്യ ശീർഷകം കാണുക.

ഒരു കുടും​ബം മാത്ര​മാണ്‌ ഉണ്ടായി​രു​ന്ന​തെ​ങ്കിൽ കയീന്‌ എവിടെ നിന്നാണ്‌ ഭാര്യയെ ലഭിച്ചത്‌?

ഉൽപ്പ. 3:20: “ആദാം തന്റെ ഭാര്യക്ക്‌ ഹവ്വ എന്ന്‌ പേർ വിളിച്ചു, എന്തു​കൊ​ണ്ടെ​ന്നാൽ അവൾ ജീവനു​ള​ള​വർക്കെ​ല്ലാം മാതാ​വാ​കേ​ണ്ടി​യി​രു​ന്നു.” (അതു​കൊണ്ട്‌ എല്ലാ മനുഷ്യ​രും ആദാമി​ന്റെ​യും ഹവ്വായു​ടെ​യും മക്കളാ​യി​രി​ക്ക​ണ​മാ​യി​രു​ന്നു.)

ഉൽപ്പ. 5:3, 4: “ആദാം നൂററി​മു​പ്പതു വയസ്സു​വരെ ജീവി​ച്ച​ശേഷം അവൻ തന്റെ സാദൃശ്യ പ്രകാരം, തന്റെ സ്വരൂ​പ​ത്തിൽ ഒരു മകനെ ജനിപ്പി​ച്ചു, അവന്‌ ശേത്ത്‌ എന്ന്‌ പേരിട്ടു. ശേത്തിനെ ജനിപ്പി​ച്ച​ശേഷം ആദാമി​ന്റെ നാളുകൾ എണ്ണൂറ്‌ സംവൽസരം ആയി. അതിനി​ടെ അവൻ പുത്രൻമാ​രെ​യും പുത്രി​മാ​രെ​യും ജനിപ്പി​ച്ചു. (ആദാമി​ന്റെ പുത്രൻമാ​രിൽ ഒരാളാ​യി​രു​ന്നു കയീൻ, ആദാമി​ന്റെ പുത്രി​മാ​രിൽ ഒരാൾ അവന്റെ ഭാര്യ​യാ​യി​ത്തീർന്നി​രി​ക്കണം. മാനവ ചരി​ത്ര​ത്തി​ന്റെ ആ ഘട്ടത്തിൽ അവരുടെ ദീർഘാ​യുസ്സ്‌ സൂചി​പ്പി​ക്കു​ന്ന​തു​പോ​ലെ മനുഷ്യർക്ക്‌ മികച്ച ശാരീ​രിക ആരോ​ഗ്യ​വും ഊർജ്ജ​സ്വ​ല​ത​യും ഉണ്ടായി​രു​ന്ന​തി​നാൽ ഒരു അടുത്ത ബന്ധുവി​നെ വിവാഹം കഴിക്കു​ന്ന​തി​ലൂ​ടെ വൈക​ല്യ​ങ്ങൾ സന്തതി​കൾക്ക്‌ കൈമാ​റു​ന്ന​തി​ന്റെ അപകടം അത്ര വലുതാ​യി​രു​ന്നില്ല. എന്നിരു​ന്നാ​ലും മാനവ ചരി​ത്ര​ത്തി​ന്റെ ഏതാണ്ട്‌ 2,500 വർഷങ്ങൾക്കു ശേഷം മനുഷ്യ​വർഗ്ഗ​ത്തി​ന്റെ ശാരീ​രി​കാ​വസ്ഥ വളരെ മോശ​മായ ശേഷം അടുത്ത ബന്ധുക്കളെ വിവാഹം ചെയ്യു​ന്ന​തി​നെ​തി​രെ യഹോവ ഇസ്രാ​യേ​ലിന്‌ നിയമങ്ങൾ കൊടു​ത്തു.)

ഉൽപ്പ. 4:16, 17: “കയീൻ യഹോ​വ​യു​ടെ മുമ്പിൽ നിന്ന്‌ പുറ​പ്പെ​ട്ടു​പോ​യി ഏദെന്‌ കിഴക്ക്‌ അഭയാർത്ഥി​ത്വ​ത്തി​ന്റെ [അല്ലെങ്കിൽ, നോദ്‌] ദേശത്തു​പോ​യി പാർത്തു. പിന്നീട്‌ കയീൻ തന്റെ ഭാര്യ​യു​മാ​യി ലൈം​ഗിക ബന്ധത്തി​ലേർപ്പെട്ടു. [“ഭാര്യയെ അറിഞ്ഞു,” അതായത്‌ അടുത്തറിഞ്ഞു, KJ, RS; “തന്റെ ഭാര്യ​യോ​ടു​കൂ​ടെ ശയിച്ചു,” NE] അവൾ ഗർഭം ധരിച്ച്‌ ഹാനോ​ക്കി​നെ പ്രസവി​ച്ചു.” (താൻ പുറ​പ്പെട്ടു ചെന്ന ദേശത്ത്‌ മറെറാ​രു കുടും​ബ​ത്തി​ലെ അംഗമാ​യി​രു​ന്നാ​ലെ​ന്ന​പോ​ലെ കയീൻ തന്റെ ഭാര്യയെ ആദ്യമാ​യി കണ്ടുമു​ട്ടു​കയല്ല ചെയ്‌തത്‌ എന്ന്‌ കുറി​ക്കൊ​ള​ളുക. മറിച്ച്‌ അവിടെ വച്ചാണ്‌ ഒരു മകനെ ജനിപ്പി​ക്കാൻ തക്കവണ്ണം അവൻ അവളു​മാ​യി ലൈം​ഗിക ബന്ധത്തി​ലേർപ്പെ​ട്ടത്‌.)

വിവിധ വംശപ​ര​മായ സവി​ശേ​ഷ​തകൾ വികാസം പ്രാപി​ച്ച​തി​നു​ളള വിശദീ​ക​രണം എന്താണ്‌?

“ഇന്ന്‌ ജീവി​ച്ചി​രി​ക്കുന്ന എല്ലാ മനുഷ്യ​രും ഹോമോ സാപ്പി​യെൻസ്‌ എന്ന ഏക ഗണത്തിൽപെ​ട്ട​വ​രും ഒരു പൊതു ഉത്ഭവമു​ള​ള​വ​രു​മാണ്‌. . . . മനുഷ്യർ തമ്മിലു​ളള ജീവശാ​സ്‌ത്ര​പ​ര​മായ വ്യത്യാ​സങ്ങൾ പാരമ്പ​ര്യ​ഘ​ട​ന​യി​ലെ വ്യത്യാ​സ​വും ജനിതക ഘടകങ്ങ​ളു​ടെ​മേ​ലു​ളള ചുററു​പാ​ടു​ക​ളു​ടെ സ്വാധീ​ന​വും മൂലം ഉണ്ടായി​ട്ടു​ള​ള​വ​യാണ്‌. മിക്ക​പ്പോ​ഴും ഈ രണ്ടു ഘടകങ്ങ​ളു​ടെ പരസ്‌പര പ്രവർത്ത​ന​ത്താ​ലാണ്‌ വ്യത്യാ​സങ്ങൾ ഉളവാ​കു​ന്നത്‌. . . . ഒരു വംശത്തി​ലെ അല്ലെങ്കിൽ ഒരു ജനസമൂ​ഹ​ത്തി​ലെ വ്യക്തി​കൾക്കി​ട​യി​ലു​ളള വ്യത്യാ​സം മിക്ക​പ്പോ​ഴും വംശങ്ങ​ളോ ജനസമൂ​ഹ​ങ്ങ​ളൊ തമ്മിലു​ളള ശരാശരി വ്യത്യാ​സ​ത്തെ​ക്കാൾ കൂടു​ത​ലാണ്‌.”—യുനെ​സ്‌ക്കോ വിളി​ച്ചു​കൂ​ട്ടിയ ഒരു അന്താരാ​ഷ്‌ട്ര ശാസ്‌ത്ര സംഘത്തി​ന്റെ അഭി​പ്രാ​യം സ്‌റെ​റ​യി​റ​റ്‌മെൻറ്‌ ഓൺ റെയിസ്‌ എന്ന പുസ്‌ത​ക​ത്തിൽ ഉദ്ധരി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌ (ന്യൂ​യോർക്ക്‌, 1972, മൂന്നാം പതിപ്പ്‌.), ആഷ്‌ലി മോ​ണ്ടേ​ഗ്യൂ, പേ. 149, 150.

മനുഷ്യ​വർഗ്ഗം ആദ്യ കാലത്ത്‌ വിവിധ ഭൂവി​ഭാ​ഗ​ങ്ങ​ളി​ലേക്ക്‌ മാറി​പ്പാർത്ത​പ്പോൾ ഭാഗി​ക​മാ​യി ഒററ​പ്പെട്ടു പോയ ഒരേ ജീൻ ശേഖര​മു​ളള ഒരു കൂട്ടമാണ്‌ ഒരു വംശമാ​യി​ത്തീർന്നത്‌. പൊതു​വേ പറഞ്ഞാൽ ഭൂമി​യി​ലെ അഞ്ചു വൻകര​ക​ളിൽ ഓരോ​ന്നി​ലും ഓരോ പ്രത്യേക വംശം വികാസം പ്രാപി​ച്ചു. . . . ചരി​ത്ര​ത്തി​ന്റെ ഈ കാലഘ​ട്ട​ത്തിൽ മനുഷ്യർ ജനിത​ക​മാ​യി വ്യത്യ​സ്‌ത​രാ​യി​ത്തീർന്നു. പുരാതന ഭൂമി​ശാ​സ്‌ത്ര വംശങ്ങ​ളു​ടെ അവശി​ഷ്ട​ങ്ങ​ളിൽ നിന്ന്‌, ഈ വ്യത്യാ​സ​ങ്ങ​ളിൽ നിന്ന്‌ ഉളവായ ഫലങ്ങൾ നമുക്ക്‌ അളക്കു​ന്ന​തി​നും പഠിക്കു​ന്ന​തി​നും കഴിയു​ന്നു. നാം പ്രതീ​ക്ഷി​ക്കു​ന്ന​തു​പോ​ലെ തന്നെ വ്യത്യാ​സങ്ങൾ ഒരു വംശം എത്ര​ത്തോ​ളം ഒററ​പ്പെ​ട്ടു​പോ​യി എന്നതിനെ ആശ്രയി​ച്ചി​രി​ക്കു​ന്ന​താ​യി കാണുന്നു. . . . വൻകര​ക​ളിൽ വ്യത്യസ്‌ത വംശങ്ങ​ളാ​യി മനുഷ്യർ വികാസം പ്രാപി​ച്ച​പ്പോൾ ഒററപ്പെട്ട കൂട്ടങ്ങ​ളിൽ ഇന്നു നാം കാണുന്ന സവി​ശേ​ഷ​തകൾ ഉളവായി. . . . ബാഹ്യ​മാ​യി വളരെ വ്യത്യ​സ്‌ത​രാ​യി കാണ​പ്പെ​ടുന്ന ഈ മനുഷ്യർ തമ്മിൽ അടിസ്ഥാ​ന​പ​ര​മായ സാമ്യ​മു​ണ്ടെ​ന്നു​ള​ള​താണ്‌ നാം അഭിമു​ഖീ​ക​രി​ക്കുന്ന വിരോ​ധാ​ഭാ​സം.” (ഹെരഡി​ററി ആൻഡ്‌ ഹ്യൂമൻ ലൈഫ്‌, ന്യൂ​യോർക്ക്‌, 1963, എച്ച്‌. എൽ. കാർസൺ, പേ. 151, 154, 162, 163) (അപ്രകാ​രം മാനവ ചരി​ത്ര​ത്തി​ന്റെ ആരംഭ​കാ​ലത്ത്‌ ഒരു കൂട്ടം ആളുകൾ മററു​ള​ള​വ​രിൽ നിന്ന്‌ ഒററ​പ്പെട്ടു പോക​യും ആ കൂട്ടത്തി​നു​ള​ളിൽ നിന്ന്‌ തന്നെ വിവാഹം കഴിക്കു​ക​യും ചെയ്‌ത​പ്പോൾ ചില ജനിതക സ്വഭാ​വ​വി​ശേ​ഷങ്ങൾ സംയോ​ജിച്ച്‌ അവരുടെ സന്തതി​ക​ളിൽ കൂടുതൽ ശ്രദ്ധേ​യ​മാ​യി​ത്തീർന്നു.)

കറുത്ത വർഗ്ഗക്കാർ ശപിക്ക​പ്പെ​ട്ട​വ​രാ​ണെന്ന്‌ ബൈബിൾ പഠിപ്പി​ക്കു​ന്നു​ണ്ടോ?

ഈ ആശയം ഉൽപ്പത്തി 9:25-നെ സംബന്ധിച്ച ഒരു തെററി​ദ്ധാ​ര​ണ​യിൽ നിന്ന്‌ ഉണ്ടായി​ട്ടു​ള​ള​താണ്‌. അവിടെ നോഹ ഇപ്രകാ​രം പറഞ്ഞതാ​യി ഉദ്ധരി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു: “കനാൻ ശപിക്ക​പ്പെ​ട്ട​വ​നാ​കട്ടെ. അവൻ അവന്റെ സഹോ​ദ​രൻമാർക്ക്‌ ഏററം അധമനായ ദാസനാ​യി​ത്തീ​രട്ടെ.” അത്‌ ശ്രദ്ധാ​പൂർവ്വം വായി​ക്കുക; അത്‌ ത്വക്കിന്റെ നിറ​ത്തെ​പ്പ​ററി യാതൊ​ന്നും പറയു​ന്നില്ല. ഹാമിന്റെ പുത്ര​നായ കനാൻ പ്രത്യ​ക്ഷ​ത്തിൽ അത്തരം ഒരു ശാപം അർഹി​ക്കത്തക്ക ഞെട്ടി​ക്കുന്ന എന്തോ ചെയ്‌ത​തി​നാ​ലാണ്‌ ആ ശാപം വന്നത്‌. എന്നാൽ കനാന്റെ വംശജർ ആരായി​രു​ന്നു? കറുത്ത​വർഗ്ഗ​ക്കാ​രല്ല; മറിച്ച്‌ മെഡി​റ​റ​റേ​നി​യന്റെ കിഴക്ക്‌ താമസി​ച്ചി​രുന്ന വെളുത്ത വർഗ്ഗക്കാ​രാ​യി​രു​ന്നു. അവരുടെ വഷളായ ആചാര​ങ്ങ​ളും ഭൂതാ​രാ​ധ​ന​യും വിഗ്ര​ഹാ​രാ​ധ​ന​യും ശിശു​ബ​ലി​യും നിമിത്തം അവർ ദിവ്യ​ന്യാ​യ​വി​ധി​യിൻ കീഴി​ലാ​വു​ക​യും കനാന്യർ അധിവ​സി​ച്ചി​രുന്ന ദേശം ദൈവം ഇസ്രാ​യേ​ല്യർക്ക്‌ കൊടു​ക്കു​ക​യും ചെയ്‌തു. (ഉൽപ്പ. 10:15-19) കനാന്യർ എല്ലാവ​രും നശിപ്പി​ക്ക​പ്പെ​ട്ടില്ല; ഈ ശാപത്തി​ന്റെ നിവൃ​ത്തി​യാ​യി ചിലർ നിർബ​ന്ധിത അടിമ​വേല ചെയ്യാൻ നിയോ​ഗി​ക്ക​പ്പെട്ടു.—യോശു. 17:13.

നോഹ​യു​ടെ പുത്രൻമാ​രിൽ ആരിൽ നിന്നാണ്‌ കറുത്ത​വർഗ്ഗ​ക്കാർ ഉണ്ടായത്‌? “കൂശിന്റെ [ഹാമിന്റെ മറെറാ​രു പുത്രൻ] പുത്രൻമാർ സെബാ, ഹവീല, സബ്‌താ, രമാ, സബ്‌തെക്കാ എന്നിവർ ആയിരു​ന്നു.” (ഉൽപ്പ. 10: 6, 7) പിൽക്കാ​ലത്ത്‌ ബൈബിൾ പരാമർശ​ന​ങ്ങ​ളിൽ കൂശ്‌ എന്നത്‌ എത്യോ​പ്യർക്കു പകരമാ​യി​ട്ടാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. എത്യോ​പ്യക്ക്‌ സമീപം ആഫ്രി​ക്ക​യു​ടെ കിഴക്കു ഭാഗത്തു​ളള മറെറാ​രു ജനത്തെ പരാമർശി​ക്കാ​നാണ്‌ സെബാ പിൽക്കാ​ലത്ത്‌ ഉപയോ​ഗി​ക്ക​പ്പെ​ട്ടി​ട്ടു​ള​ളത്‌.—യെശ. 43:3, NW റഫറൻസ്‌ ബൈബി​ളി​ന്റെ അടിക്കു​റിപ്പ്‌ കാണുക.

എല്ലാ മനുഷ്യ​രും ദൈവ​ത്തി​ന്റെ മക്കളാ​ണോ?

ദൈവ​മ​ക്ക​ളാ​യി​രി​ക്കുക എന്നത്‌ അപൂർണ്ണ മനുഷ്യ​രായ നമുക്ക്‌ ജൻമനാ അവകാ​ശ​മാ​യി കിട്ടു​ന്നില്ല. എന്നാൽ നാമെ​ല്ലാം പൂർണ്ണ​നാ​യി സൃഷ്ടി​ക്ക​പ്പെ​ട്ട​പ്പോൾ “ദൈവ​ത്തി​ന്റെ പുത്ര”നായി​രുന്ന ആദാമി​ന്റെ സന്തതി​ക​ളാണ്‌.—ലൂക്കോ. 3:38.

പ്രവൃ. 10:34, 35: “ദൈവം പക്ഷപാ​തി​ത്വ​മു​ള​ള​വനല്ല, മറിച്ച്‌ എല്ലാ ജനതയിൽ നിന്നും തന്നെ ഭയപ്പെ​ടു​ക​യും നീതി പ്രവർത്തി​ക്കു​ക​യും ചെയ്യുന്ന മനുഷ്യൻ അവന്‌ സ്വീകാ​ര്യ​നാണ്‌.”

യോഹ. 3:16: “തന്റെ ഏകജാ​ത​നായ പുത്ര​നിൽ വിശ്വ​സി​ക്കുന്ന യാതൊ​രു​വ​നും നശിപ്പി​ക്ക​പ്പെ​ടാ​തെ നിത്യ​ജീ​വൻ പ്രാപി​ക്കേ​ണ്ട​തിന്‌ അവനെ നൽകു​വാൻത​ക്ക​വണ്ണം ദൈവം ലോകത്തെ അത്രയ​ധി​കം സ്‌നേ​ഹി​ച്ചു.” (നമ്മിൽ ഏതൊ​രാൾക്കും ആദാം നഷ്ടപ്പെ​ടു​ത്തിയ തരം ദൈവ​വു​മാ​യു​ളള ബന്ധം സ്ഥാപി​ക്കു​ന്ന​തിന്‌ അവനി​ലു​ളള യഥാർത്ഥ​മായ വിശ്വാ​സം ആവശ്യ​മാണ്‌. ആ പദവി എല്ലാ വംശത്തി​ലും​പെട്ട ആളുകൾക്കാ​യി തുറക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.)

1 യോഹ. 3:10: “ദൈവ​ത്തി​ന്റെ മക്കൾ ആരെന്നും പിശാ​ചി​ന്റെ മക്കൾ ആരെന്നും ഇതിനാൽ വ്യക്തമാണ്‌; നീതി പ്രവർത്തി​ക്കാത്ത ആരും തന്റെ സഹോ​ദ​രനെ സ്‌നേ​ഹി​ക്കാ​ത്ത​വ​നും ദൈവ​ത്തിൽനിന്ന്‌ ഉത്ഭവി​ക്കു​ന്നില്ല.” (അതു​കൊണ്ട്‌ എല്ലാ മനുഷ്യ​രെ​യും ദൈവം തന്റെ മക്കളായി വീക്ഷി​ക്കു​ന്നില്ല. ഒരു ആത്മീയ വീക്ഷണ​ത്തിൽ, ദൈവം കുററം വിധി​ക്കുന്ന കാര്യങ്ങൾ മന:പൂർവ്വം ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്ന​വർക്ക്‌ പിതാ​വാ​യി പിശാ​ചാണ്‌ ഉളളത്‌. യോഹ​ന്നാൻ 8:44 കാണുക. എന്നിരു​ന്നാ​ലും യഥാർത്ഥ ക്രിസ്‌ത്യാ​നി​കൾ ദൈവിക ഗുണങ്ങൾ പ്രതി​ഫ​ലി​പ്പി​ക്കു​ന്നു. അവരിൽ നിന്ന്‌ സ്വർഗ്ഗ​ത്തിൽ ക്രിസ്‌തു​വി​നോ​ടു​കൂ​ടെ രാജാ​ക്കൻമാ​രാ​യി ഭരിക്കാൻ ഒരു പരിമി​ത​മായ സംഖ്യയെ ദൈവം തെര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു. ഇവരെ ദൈവം തന്റെ “മക്കൾ” അല്ലെങ്കിൽ “പുത്രൻമാർ” എന്ന്‌ പരാമർശി​ക്കു​ന്നു. കൂടുതൽ വിശദാം​ശ​ങ്ങൾക്ക്‌ “വീണ്ടും ജനിച്ചവർ” എന്ന ശീർഷകം കാണുക.)

റോമ. 8:19-21: “സൃഷ്ടി​യു​ടെ ആകാം​ക്ഷാ​പൂർവ​ക​മായ പ്രതീക്ഷ ദൈവ​പു​ത്രൻമാ​രു​ടെ വെളി​പ്പാ​ടി​നെ കാത്തി​രി​ക്കു​ന്നു. . . . സൃഷ്ടി​തന്നെ ദ്രവത്വ​ത്തി​ന്റെ അടിമ​ത്വ​ത്തിൽ നിന്നുളള വിടു​ത​ലും ദൈവ​പു​ത്രൻമാ​രു​ടെ മഹത്തായ സ്വാത​ന്ത്ര്യ​വും പ്രാപി​ക്കും.” (“ദൈവ​പു​ത്രൻമാർ” സ്വർഗ്ഗീയ ജീവൻ പ്രാപിച്ച ശേഷം ക്രിസ്‌തു​വി​ന്റെ മാർഗ്ഗ​നിർദ്ദേ​ശ​ത്തിൻകീ​ഴിൽ മനുഷ്യ​വർഗ്ഗ​ത്തി​നു​വേണ്ടി ക്രിയാ​ത്മ​ക​മായ നടപടി സ്വീക​രി​ച്ചി​രി​ക്കു​ന്ന​താ​യി ‘വെളി​പ്പെ​ടു​മ്പോൾ’ മനുഷ്യ​വർഗ്ഗ​ത്തിന്‌ ആശ്വാസം കൈവ​രും. [ഈ തിരു​വെ​ഴു​ത്തിൽ “സൃഷ്ടി” എന്നു പരാമർശി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന] ഭൂമി​യി​ലെ വിശ്വ​സ്‌തർ മാനുഷ പൂർണ്ണത പ്രാപി​ക്കു​ക​യും അഖിലാണ്ഡ പരമാ​ധി​കാ​രി എന്ന നിലയിൽ യഹോ​വ​യോട്‌ അചഞ്ചല​മായ വിശ്വ​സ്‌തത പ്രകട​മാ​ക്കു​ക​യും ചെയ്‌ത​ശേഷം അവരും ദൈവ​മ​ക്ക​ളു​ടെ നല്ല ബന്ധം ആസ്വദി​ക്കും. എല്ലാ വംശങ്ങ​ളിൽ നിന്നു​മു​ളള ആളുകൾ ഇതിൽ പങ്കു​ചേ​രും.)

എല്ലാ വംശത്തി​ലും​പെട്ട ആളുകൾ എന്നെങ്കി​ലും യഥാർത്ഥ സഹോ​ദരീ സഹോ​ദ​രൻമാ​രെ​പ്പോ​ലെ ഐക്യ​ത്തിൽ കഴിയു​മോ?

തന്റെ യഥാർത്ഥ ശിഷ്യൻമാ​രാ​യി​രി​ക്കാൻ ആഗ്രഹി​ക്കു​ന്ന​വ​രോട്‌ യേശു പറഞ്ഞു: “നിങ്ങൾ എല്ലാവ​രും സഹോ​ദ​രൻമാ​രാണ്‌.” (മത്താ. 23:8) പിന്നീട്‌ അവൻ ഇപ്രകാ​രം കൂട്ടി​ച്ചേർത്തു: “നിങ്ങളു​ടെ ഇടയിൽ സ്‌നേ​ഹ​മു​ണ്ടെ​ങ്കിൽ നിങ്ങൾ എന്റെ ശിഷ്യൻമാ​രാ​ണെന്ന്‌ എല്ലാവ​രും അറിയും.”—യോഹ. 13:35.

മാനുഷ അപൂർണ്ണ​ത​ക​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആ ഐക്യ​ബോ​ധം ആദിമ ക്രിസ്‌ത്യാ​നി​കൾക്കി​ട​യിൽ ഒരു യാഥാർത്ഥ്യ​മാ​യി​രു​ന്നു. അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഇപ്രകാ​രം എഴുതി: “യഹൂദ​നെ​ന്നോ യവന​നെ​ന്നോ, അടിമ​യെ​ന്നോ സ്വത​ന്ത്ര​നെ​ന്നോ ആണെന്നോ പെണ്ണെ​ന്നോ ഇല്ല; എന്തെന്നാൽ ക്രിസ്‌തു​യേ​ശു​വി​നോ​ടു​ളള ബന്ധത്തിൽ നിങ്ങൾ എല്ലാവ​രും ഒരു വ്യക്തി​യാണ്‌.”—ഗലാ. 3:28.

വംശവ്യ​ത്യാ​സ​ങ്ങ​ളാൽ കളങ്ക​പ്പെ​ടാത്ത ക്രിസ്‌തീയ സാഹോ​ദ​ര്യം 20-ാം നൂററാ​ണ്ടിൽ യഹോ​വ​യു​ടെ സാക്ഷി​കൾക്കി​ട​യിൽ ഒരു യാഥാർത്ഥ്യ​മാണ്‌. എഴുത്തു​കാ​ര​നായ വില്ല്യം വാലൻ യു. എസ്സ്‌. കാത്തലിക്‌ എന്ന പ്രസി​ദ്ധീ​ക​ര​ണ​ത്തിൽ ഇപ്രകാ​രം പറഞ്ഞു: “[യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സ്ഥാപന​ത്തി​ന്റെ] ഏററം ആകർഷ​ക​മായ സവി​ശേ​ഷ​ത​ക​ളിൽ ഒന്ന്‌ അവർ പിന്തു​ടർന്നു പോരുന്ന വംശവ്യ​ത്യാ​സ​മി​ല്ലാ​യ്‌മ​യു​ടെ പരമ്പരാ​ഗത നയമാ​ണെന്ന്‌ ഞാൻ വിശ്വ​സി​ക്കു​ന്നു.” ആഫ്രി​ക്ക​യി​ലെ യഹോ​വ​യു​ടെ സാക്ഷി​കളെ സംബന്ധിച്ച്‌ വ്യാപ​ക​മായ ഒരു പഠനം നടത്തിയ ശേഷം ഓക്‌സ്‌ഫോർഡ്‌ യൂണി​വേ​ഴ്‌സി​റ​റി​യി​ലെ സാമൂഹ്യ ശാസ്‌ത്ര​ജ്ഞ​നായ ബ്രിയാൻ വിൽസൺ ഇപ്രകാ​രം പ്രസ്‌താ​വി​ച്ചു: “തങ്ങളുടെ സ്വന്തം അണിക​ളിൽ ഗോ​ത്ര​പ​ര​മായ തിരിച്ചു വ്യത്യാ​സങ്ങൾ ഒഴിവാ​ക്കു​ന്ന​തി​ന്റെ വേഗത​യു​ടെ കാര്യ​ത്തിൽ മറെറല്ലാ ഗ്രൂപ്പു​ക​ളെ​യും അപേക്ഷിച്ച്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളാണ്‌ ഒരുപക്ഷേ കൂടുതൽ വിജയി​ച്ചി​രി​ക്കു​ന്നത്‌.” നൂററി​യി​രു​പ​ത്തി​മൂ​ന്നു രാജ്യ​ങ്ങ​ളിൽ നിന്നായി കൂടിവന്ന യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു അന്താരാ​ഷ്‌ട്ര സമ്മേള​ന​ത്തെ​പ്പ​ററി റിപ്പോർട്ടു ചെയ്യു​ക​യിൽ ദി ന്യൂ​യോർക്ക്‌ ടൈംസ്‌ മാസിക ഇപ്രകാ​രം പറഞ്ഞു: “സാക്ഷികൾ അവരുടെ സംഖ്യ​യിൽ മാത്രമല്ല അവരുടെ വൈവി​ധ്യ​ത്താ​ലും (എല്ലാ ജീവിത തുറയിൽ നിന്നു​മു​ളള ആളുകൾ അവരുടെ ഇടയി​ലുണ്ട്‌) അവരുടെ ഇടയിൽ വംശവ്യ​ത്യാ​സ​മി​ല്ലാ​ത്ത​തി​നാ​ലും (അനേകം സാക്ഷികൾ നീ​ഗ്രോ​ക​ളാണ്‌) അവരുടെ ശാന്തവും ചിട്ടയു​ള​ള​തു​മായ പെരു​മാ​റ​റ​ത്താ​ലും ന്യൂ​യോർക്കു നിവാ​സി​ക​ളിൽ വലിയ മതിപ്പു​ള​വാ​ക്കി.”

പെട്ടെന്നു തന്നെ ദൈവ​ത്തി​ന്റെ രാജ്യം യഹോ​വ​യാം ദൈവ​ത്തെ​യും തങ്ങളുടെ സഹമനു​ഷ്യ​രെ​യും യഥാർത്ഥ​ത്തിൽ സ്‌നേ​ഹി​ക്കാ​ത്ത​വ​രുൾപ്പെ​ടെ​യു​ളള ഇന്നത്തെ ഈ ദൈവ​വി​രുദ്ധ വ്യവസ്ഥി​തി​യെ നശിപ്പി​ച്ചു കളയും. (ദാനി. 2:44; ലൂക്കോ. 10:25-28) അതിജീ​വകർ “എല്ലാ രാഷ്‌ട്ര​ങ്ങ​ളിൽ നിന്നും ഗോ​ത്ര​ങ്ങ​ളിൽനി​ന്നും ജനങ്ങളിൽ നിന്നും ഭാഷക​ളിൽ നിന്നും” ഉളളവ​രാ​യി​രി​ക്കു​മെന്ന്‌ ദൈവ​ത്തി​ന്റെ വചനം വാഗ്‌ദാ​നം ചെയ്യുന്നു. (വെളി. 7:9) സത്യ​ദൈ​വ​ത്തി​ന്റെ ആരാധ​ന​യാ​ലും യേശു​ക്രി​സ്‌തു​വി​ലു​ളള വിശ്വാ​സ​ത്താ​ലും പരസ്‌പര സ്‌നേ​ഹ​ത്താ​ലും ഒന്നിച്ചു​ചേർക്ക​പ്പെ​ടുന്ന അവർ വാസ്‌ത​വ​മാ​യും ഒരു ഏകീകൃത മാനുഷ കുടും​ബ​മാ​യി​ത്തീ​രും.