വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലൈംഗികത

ലൈംഗികത

നിർവ്വ​ചനം: പരസ്‌പരം ഒത്തു​ചേർന്ന്‌ പ്രവർത്തി​ക്കുന്ന രണ്ടു മാതാ​പി​താ​ക്ക​ളിൽ നിന്ന്‌ പുനരുൽപാ​ദനം നടത്തു​ന്ന​തിന്‌ ഭൗമിക ജീവി​കൾക്കു​ളള ഗുണവി​ശേഷം. പുരു​ഷ​നും സ്‌ത്രീ​ക്കും തമ്മിലു​ളള ലൈം​ഗി​ക​മായ വ്യത്യാ​സ​ങ്ങൾക്ക്‌ മനുഷ്യ​ജീ​വി​ത​ത്തിൽ ദൂരവ്യാ​പ​ക​മായ ഫലങ്ങളുണ്ട്‌. ദൈവം തന്നെ ജീവന്റെ ഉറവാ​യി​രി​ക്കു​ന്ന​തി​നാ​ലും മനുഷ്യർ അവന്റെ ഗുണങ്ങൾ പ്രതി​ഫ​ലി​പ്പി​ക്കാൻ പ്രതീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​തി​നാ​ലും ലൈം​ഗി​ക​ബ​ന്ധ​ങ്ങ​ളി​ലൂ​ടെ ജീവൻ കൈമാ​റി​കൊ​ടു​ക്കാ​നു​ളള പ്രാപ്‌തി ആദര​വോ​ടെ കൈകാ​ര്യം ചെയ്യേ​ണ്ട​താണ്‌.

ലൈം​ഗി​ക​ബ​ന്ധങ്ങൾ പാപമാ​ണെന്ന്‌ ബൈബിൾ പഠിപ്പി​ക്കു​ന്നു​ണ്ടോ?

ഉൽപ. 1:28: “ദൈവം അവരെ [ആദാമി​നെ​യും ഹവ്വാ​യെ​യും] അനു​ഗ്ര​ഹിച്ച്‌ അവരോട്‌ പറഞ്ഞു: ‘നിങ്ങൾ സന്താന​പു​ഷ്ടി​യു​ള​ള​വ​രാ​യി പെരുകി ഭൂമിയെ നിറക്കുക.’” (ഈ ദിവ്യ​കൽപന അനുസ​രി​ക്കു​ന്ന​തിന്‌ അവർ ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടേ​ണ്ട​തു​ണ്ടാ​യി​രു​ന്നു, അല്ലേ? അങ്ങനെ ചെയ്യു​ന്നത്‌ പാപമാ​യി​രി​ക്കു​മാ​യി​രു​ന്നില്ല, മറിച്ച്‌ ജനങ്ങ​ളെ​ക്കൊണ്ട്‌ ഭൂമിയെ നിറക്കാ​നു​ളള ദൈ​വോ​ദ്ദേ​ശ്യ​ത്തോട്‌ യോജി​പ്പി​ലാ​യി​രി​ക്കു​മാ​യി​രു​ന്നു. ഏദനിലെ ‘വിലക്ക​പ്പെട്ട കനി’ ഒരുപക്ഷേ ആദാമും ഹവ്വായും ലൈം​ഗി​ക​ബ​ന്ധ​ങ്ങ​ളി​ലേർപ്പെ​ടു​ന്ന​തി​ലു​ളള നിയ​ന്ത്രണം അല്ലെങ്കിൽ ഒരു വിലക്ക്‌ സംബന്ധിച്ച്‌ പ്രതീ​കാ​ത്മ​ക​മാ​യി പരാമർശി​ച്ചി​രി​ക്കു​ന്ന​താണ്‌ എന്ന്‌ ചിലർ ചിന്തി​ച്ചി​ട്ടുണ്ട്‌. എന്നാൽ അത്‌ മുകളിൽ ഉദ്ധരി​ച്ചി​രി​ക്കുന്ന ദൈവ​കൽപ​ന​യോട്‌ യോജി​പ്പി​ലാ​യി​രി​ക്കു​ന്നില്ല. ആദാമും ഹവ്വായും ഏദനിൽ വച്ച്‌ വിലക്ക​പ്പെട്ട കനി ഭക്ഷിച്ചു​വെ​ങ്കി​ലും അവർ ലൈം​ഗി​ക​ബ​ന്ധ​ത്തി​ലേർപ്പെ​ട്ട​താ​യു​ളള ആദ്യ പരാമർശനം അവർ അവിടെ നിന്ന്‌ പുറത്താ​ക്ക​പ്പെട്ട ശേഷമാ​ണെ​ന്നു​ളള വസ്‌തു​ത​യും അതി​നോട്‌ യോജി​ക്കു​ന്നില്ല.—ഉൽപ. 2:17; 3:17, 23; 4:1.)

ഉൽപ. 9:1: “ദൈവം നോഹ​യെ​യും അവന്റെ പുത്രൻമാ​രെ​യും അനു​ഗ്ര​ഹി​ച്ചു, അവരോട്‌ ഇങ്ങനെ പറഞ്ഞു​തു​ടങ്ങി: “സന്താന​പു​ഷ്ടി​യു​ള​ള​വ​രാ​യി പെരുകി ഭൂമിയെ നിറക്കുക.” (കൂടു​ത​ലായ ഈ അനു​ഗ്ര​ഹ​വും പുനരുൽപാ​ദനം നടത്താ​നു​ളള ദിവ്യ​കൽപ​ന​യു​ടെ ആവർത്ത​ന​വും നോഹ​യു​ടെ നാളിലെ ആഗോ​ള​പ്ര​ള​യ​ത്തിന്‌ ശേഷമാ​യി​രു​ന്നു നൽക​പ്പെ​ട്ടത്‌. നിയമാ​നു​സൃത ലൈം​ഗി​ക​ബന്ധം സംബന്ധിച്ച ദൈവ​ത്തി​ന്റെ വീക്ഷണ​ത്തിന്‌ മാററ​മൊ​ന്നും സംഭവി​ച്ചി​രു​ന്നില്ല.)

1 കൊരി. 7:2-5: “ദുർന്ന​ടപ്പ്‌ വ്യാപ​ക​മാ​യി​രി​ക്കു​ന്ന​തി​നാൽ ഓരോ പുരു​ഷ​നും സ്വന്തം ഭാര്യ​യും ഓരോ സ്‌ത്രീ​ക്കും സ്വന്തം ഭർത്താ​വു​മു​ണ്ടാ​യി​രി​ക്കട്ടെ. ഭർത്താവ്‌ ഭാര്യക്ക്‌ അവകാ​ശ​മാ​യത്‌ കൊടു​ക്കട്ടെ; എന്നാൽ ഭാര്യ​യും അതു​പോ​ലെ ഭർത്താ​വി​നോട്‌ ചെയ്യട്ടെ. . . . ഒരു നിശ്ചി​ത​സ​മ​യ​ത്തേക്ക്‌ പരസ്‌പര സമ്മത​ത്തോ​ടെ​യ​ല്ലാ​തെ അത്‌ അന്യോ​ന്യം കൊടു​ക്കാ​തി​രി​ക്ക​രുത്‌, . . . നിങ്ങളു​ടെ ആത്മനി​യ​ന്ത്ര​ണ​മി​ല്ലായ്‌മ നിമിത്തം സാത്താൻ നിങ്ങളെ പ്രലോ​ഭി​പ്പി​ക്കാ​തി​രി​ക്കേ​ണ്ട​തിനു​തന്നെ.” (അപ്രകാ​രം ഭാര്യാ​ഭർത്താ​ക്കൻമാർ തമ്മിലു​ളള ഉചിത​മായ ലൈം​ഗി​ക​ബ​ന്ധമല്ല ദുർവൃ​ത്തി​യാണ്‌ തെററാ​യി​രി​ക്കു​ന്നത്‌ എന്ന്‌ പ്രകട​മാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.)

വിവാഹത്തിനു മുമ്പേ​യു​ളള ലൈം​ഗി​ക​ബ​ന്ധങ്ങൾ തെററാ​ണോ?

1 തെസ്സ. 4:3-8: “ഇതാണ്‌ ദൈവ​ത്തി​ന്റെ ഇഷ്ടം . . . നിങ്ങൾ ദുർവൃ​ത്തി​യിൽ നിന്ന്‌ ഒഴിഞ്ഞി​രി​ക്കുക എന്നതു​തന്നെ; ഓരോ​രു​ത്തൻ ദൈവത്തെ അറിയാഞ്ഞ ജനതക​ളെ​പ്പോ​ലെ കാമവി​കാ​ര​ത്തി​ലല്ല, വിശു​ദ്ധി​യി​ലും മാനത്തി​ലും താന്താന്റെ പാത്രത്തെ നേടി​ക്കൊ​ള​ളാൻ അറിഞ്ഞി​രി​ക്കണം; ഈ കാര്യ​ത്തിൽ ആരും ദ്രോ​ഹ​പൂർവ്വം സഹോ​ദ​രന്റെ അവകാ​ശ​ത്തിൻമേൽ അതി​ക്ര​മി​ച്ചു കടക്കാ​തി​രി​ക്കട്ടെ, എന്തു​കൊ​ണ്ടെ​ന്നാൽ ഞങ്ങൾ മുമ്പേ പറഞ്ഞതു​പോ​ലെ​യും പൂർണ്ണ​സാ​ക്ഷ്യം നൽകി​യ​തു​പോ​ലെ​യും ഈ വകയ്‌ക്കൊ​ക്കെ​യും ശിക്ഷ നൽകു​ന്നവൻ യഹോ​വ​യാണ്‌. എന്തു​കൊ​ണ്ടെ​ന്നാൽ ദൈവം നമ്മെ വിളി​ച്ചി​രി​ക്കു​ന്നത്‌ അശുദ്ധി​ക്കു​ളള അനുവാ​ദ​ത്തോ​ടെയല്ല എന്നാൽ വിശു​ദ്ധീ​ക​ര​ണ​ത്തോ​ടു​ളള ബന്ധത്തി​ലാണ്‌. അതു​കൊണ്ട്‌ തുച്ഛീ​ക​രി​ക്കു​ന്നവൻ മനുഷ്യ​നെയല്ല നിങ്ങളിൽ തന്റെ പരിശു​ദ്ധാ​ത്മാ​വി​നെ നിക്ഷേ​പി​ച്ചി​രി​ക്കുന്ന ദൈവ​ത്തെ​യ​ത്രേ തുച്ഛീ​ക​രി​ക്കു​ന്നത്‌.” (ദുർവൃ​ത്തി എന്ന്‌ വിവർത്തനം ചെയ്യ​പ്പെ​ട്ടി​രി​ക്കുന്ന ‘പോർണിയ’ എന്ന ഗ്രീക്ക്‌ പദം അവിവാ​ഹി​ത​രായ ആളുകൾക്കി​ട​യി​ലെ ലൈം​ഗി​ക​ബ​ന്ധ​ത്തെ​യും വിവാ​ഹി​ത​രാ​യ​വ​രു​ടെ ഭാഗത്തെ വിവാ​ഹ​ത്തിന്‌ പുറ​മേ​യു​ളള ലൈം​ഗി​ക​ബ​ന്ധ​ങ്ങ​ളെ​യും പരാമർശി​ക്കു​ന്നു.)

എഫേ. 5:5: “ദുർവൃ​ത്തൻ, അശുദ്ധൻ, അത്യാ​ഗ്രഹി—അതിന്റെ അർത്ഥം വിഗ്ര​ഹാ​രാ​ധി​യാ​യി​രി​ക്കുക എന്നാണ്‌—എന്നിവർക്കാർക്കും ദൈവ​ത്തി​ന്റെ​യും ക്രിസ്‌തു​വി​ന്റെ​യും രാജ്യ​ത്തിൽ അവകാ​ശ​മില്ല.” (കഴിഞ്ഞ കാലത്ത്‌ ഒരു ദുർവൃ​ത്ത​നാ​യി​രു​ന്ന​യാൾക്ക്‌ ദൈവ​രാ​ജ്യ​ത്തി​ന്റെ അനു​ഗ്ര​ഹങ്ങൾ ആസ്വദി​ക്കാൻ കഴിയു​ക​യില്ല എന്ന്‌ ഇതിനർത്ഥ​മില്ല, എന്നാൽ ദൈവ​ത്തി​ന്റെ അംഗീ​കാ​രം ലഭിക്കു​ന്ന​തിന്‌ അയാൾ ആ ജീവി​ത​ഗതി അവസാ​നി​പ്പി​ക്കണം. 1 കൊരി​ന്ത്യർ 6:9-11 കാണുക.)

നിയമാനുസൃത വിവാഹം കൂടാതെ ഭാര്യാ​ഭർത്താ​ക്കൻമാ​രാ​യി ജീവി​ക്കു​ന്ന​തി​നെ ബൈബിൾ അംഗീ​ക​രി​ക്കു​ന്നു​വോ?

“വിവാഹം” എന്ന ശീർഷ​ക​ത്തിൻ കീഴിൽ 248-250 പേജുകൾ കാണുക.

 സ്വവർഗ്ഗരതിയെ സംബന്ധിച്ച്‌ ബൈബിൾ എന്തു പറയുന്നു?

റോമ. 1:24-27: “അതു​കൊണ്ട്‌ അവർ തങ്ങളുടെ ഹൃദയ​ങ്ങ​ളി​ലെ മോഹ​ങ്ങൾക്കൊ​ത്ത​വണ്ണം സ്വന്തം ശരീര​ങ്ങളെ തമ്മിൽത​മ്മിൽ അവമാ​നി​ക്കേ​ണ്ട​തിന്‌ ദൈവം അവരെ അശുദ്ധി​യിൽ ഏൽപിച്ചു . . . ദൈവം അവരെ അപമാ​ന​ക​ര​മായ ലൈം​ഗിക തൃഷ്‌ണക്ക്‌ ഏൽപിച്ചു കൊടു​ത്തു, എന്തു​കൊ​ണ്ടെ​ന്നാൽ അവരുടെ സ്‌ത്രീ​കൾ സ്വാഭാ​വിക ഭോഗത്തെ സ്വഭാ​വ​വി​രു​ദ്ധ​മാ​ക്കി മാററി​ക്ക​ളഞ്ഞു. അതു​പോ​ലെ അവരുടെ പുരു​ഷൻമാർപോ​ലും സ്വാഭാ​വിക സ്‌ത്രീ​ഭോ​ഗം ഉപേക്ഷിച്ച്‌ അന്യോ​ന്യം കാമം ജ്വലി​ച്ചിട്ട്‌ ആണോട്‌ ആൺ അവലക്ഷ​ണ​മാ​യതു പ്രവർത്തി​ക്കു​ക​യും അവരുടെ തെററിന്‌ അർഹമായ പൂർണ്ണ​പ്ര​തി​ഫലം തങ്ങളിൽത്തന്നെ പ്രാപി​ക്കു​ക​യും ചെയ്‌തു.”

1 തിമൊ. 1:9-11: “നിയമം വിളം​ബരം ചെയ്യു​ന്നത്‌ നീതി​മാ​നു​വേ​ണ്ടി​യല്ല, മറിച്ച്‌ അധർമ്മി​ക​ളും അനുസ​രണം കെട്ടവ​രു​മാ​യവർ, അഭക്തരും പാപി​ക​ളു​മാ​യവർ, . . . ദുർവൃ​ത്തർ, പുരു​ഷൻമാ​രോ​ടു​കൂ​ടെ ശയിക്കുന്ന പുരു​ഷൻമാർ . . . എന്നിവർക്കും സന്തുഷ്ട​നായ ദൈവ​ത്തി​ന്റെ സുവാർത്ത​യു​ടെ ആരോ​ഗ്യാ​വ​ഹ​മായ പഠിപ്പി​ക്ക​ലിന്‌ എതിരാ​യി​രി​ക്കുന്ന എന്തിനും വേണ്ടി​യ​ത്രേ.” (ലേവ്യാ​പു​സ്‌തകം 20:13 താരത​മ്യം ചെയ്യുക.)

യൂദാ 7: “സോ​ദോ​മും ഗോ​മോ​റ​യും ചുററു​മു​ളള പട്ടണങ്ങ​ളും അസ്വാ​ഭാ​വിക ഉപയോ​ഗ​ത്തി​നാ​യി ജഡത്തിന്റെ പിന്നാലെ പോയ​ശേഷം . . . നിത്യാ​ഗ്നി​യു​ടെ ശിക്ഷാ​വി​ധി സഹിച്ച്‌ നമ്മുടെ മുമ്പിൽ ഒരു മുന്നറി​യി​പ്പിൻ ദൃഷ്ടാ​ന്ത​മാ​യി വെക്ക​പ്പെ​ട്ടി​രി​ക്കു​ന്നു” (സോ​ദോം എന്ന പേർ സാധാരണ സ്വവർഗ്ഗ​ര​തി​യെ അർത്ഥമാ​ക്കുന്ന “സൊ​ഡോ​മി” എന്ന ഇംഗ്ലീഷ്‌ പദത്തിന്റെ അടിസ്ഥാ​ന​മാ​യി​രി​ക്കു​ന്നു. ഉൽപത്തി 19:4, 5, 24, 25 താരത​മ്യം ചെയ്യുക.)

സ്വവർഗ്ഗരതിയുടെ ഒരു ചരി​ത്ര​മു​ള​ള​വ​രോ​ടു​ളള സത്യ​ക്രി​സ്‌ത്യാ​നി​ക​ളു​ടെ മനോ​ഭാ​വ​മെ​ന്താണ്‌?

1 കൊരി. 6:9-11: “ദുർവൃ​ത്തർ, വിഗ്ര​ഹാ​രാ​ധി​കൾ, വ്യഭി​ചാ​രി​കൾ, അസ്വാ​ഭാ​വിക ഉപയോ​ഗ​ത്തി​നാ​യി സൂക്ഷി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന പുരു​ഷൻമാർ, പുരു​ഷൻമാ​രോ​ടു​കൂ​ടെ ശയിക്കുന്ന പുരു​ഷൻമാർ . . . എന്നിവ​രാ​രും ദൈവ​രാ​ജ്യം അവകാ​ശ​മാ​ക്കു​ക​യില്ല. എന്നാൽ നിങ്ങളി​ലും ചിലർ ഈ വകക്കാ​രാ​യി​രു​ന്നു. എന്നാൽ നിങ്ങൾ കഴുകി വെടി​പ്പാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു, എന്നാൽ നിങ്ങൾ ശുദ്ധീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു, എന്നാൽ നിങ്ങൾ നമ്മുടെ കർത്താ​വായ യേശു​ക്രി​സ്‌തു​വി​ന്റെ നാമത്തി​ലും നമ്മുടെ ദൈവ​ത്തി​ന്റെ ആത്മാവി​നാ​ലും നീതി​മാൻമാ​രാ​യി പ്രഖ്യാ​പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.” (അത്തരത്തി​ലു​ളള പശ്ചാത്തലം പരിഗ​ണി​ക്കാ​തെ വ്യക്തികൾ തങ്ങളുടെ നേര​ത്തെ​യു​ളള അശുദ്ധ​മായ നടത്ത ഉപേക്ഷി​ക്കു​ക​യും യഹോ​വ​യു​ടെ നീതി​യു​ളള നിലവാ​രങ്ങൾ ജീവി​ത​ത്തിൽ ബാധക​മാ​ക്കു​ക​യും ക്രിസ്‌തു​വി​ലൂ​ടെ പാപങ്ങ​ളു​ടെ പൊറു​തി​ക്കു​വേണ്ടി ചെയ്‌തി​രി​ക്കുന്ന കരുത​ലിൽ വിശ്വാ​സ​മർപ്പി​ക്കു​ക​യും ചെയ്യു​ന്നു​വെ​ങ്കിൽ അവർക്ക്‌ ദൈവ​മു​മ്പാ​കെ ഒരു നിർമ്മ​ല​മായ നില ആസ്വദി​ക്കാൻ കഴിയും. മാററം വരുത്തി​യ​ശേഷം അവരെ ക്രിസ്‌തീയ സഭയി​ലേക്ക്‌ സ്വാഗതം ചെയ്യാൻ കഴിയും.)

ജനിത​ക​മായ അടിസ്ഥാ​ന​മു​ള​ള​തോ ശാരീ​രി​ക​മായ കാരണ​ങ്ങ​ളോ ചുററു​പാ​ടു​ക​ളു​ടേ​തായ ഘടകങ്ങ​ളോ ഉൾപ്പെ​ട്ടി​രി​ക്കു​ന്ന​തോ ആയ, ആഴത്തിൽ വേരൂ​ന്നി​യി​രി​ക്കുന്ന തെററായ മോഹ​ങ്ങൾപോ​ലും യഥാർത്ഥ​ത്തിൽ യഹോ​വയെ പ്രസാ​ദി​പ്പി​ക്കാൻ ആഗ്രഹി​ക്കുന്ന വ്യക്തി​കൾക്ക്‌ കീഴട​ക്കാൻ കഴിയാ​ത്ത​വയല്ല എന്ന്‌ സത്യ​ക്രി​സ്‌ത്യാ​നി​കൾക്ക​റി​യാം. ചിലർ പ്രകൃ​ത്യാ​തന്നെ വികാ​ര​ത്തി​ന​ടി​പ്പെ​ട്ടു​പോ​കു​ന്നവ​രാണ്‌. ഒരുപക്ഷേ കഴിഞ്ഞ കാലത്ത്‌ അവർ കോപാ​വേ​ശ​ത്തിന്‌ കടിഞ്ഞാ​ണി​ട്ടി​രു​ന്നില്ല; എന്നാൽ ദൈ​വേ​ഷ്ട​ത്തെ​പ്പ​റ​റി​യു​ളള അറിവും അവനെ പ്രസാ​ദി​പ്പി​ക്കാ​നു​ളള ആഗ്രഹ​വും അവന്റെ ആത്മാവി​ന്റെ സഹായ​വും ആത്മനി​യ​ന്ത്രണം വളർത്തി​യെ​ടു​ക്കാൻ അവരെ പ്രാപ്‌ത​രാ​ക്കു​ന്നു. ഒരു വ്യക്തി മദ്യാ​സ​ക്തി​യു​ള​ള​വ​നാ​യി​രു​ന്നേ​ക്കാം, എന്നാൽ ഉചിത​മായ പ്രേര​ണ​യു​ണ്ടെ​ങ്കിൽ മദ്യം ഉപയോ​ഗി​ക്കാ​തി​രി​ക്കു​ന്ന​തി​നും അങ്ങനെ ഒരു മദ്യപാ​നി​യാ​യി​ത്തീ​രു​ന്നത്‌ ഒഴിവാ​ക്കു​ന്ന​തി​നും അയാൾക്ക്‌ കഴിയും. അതു​പോ​ലെ സ്വന്തം ലിംഗ​വർഗ്ഗ​ത്തിൽപ്പെട്ട ഒരാ​ളോട്‌ ഒരു വ്യക്തിക്ക്‌ ശക്തമായ ആകർഷണം തോന്നി​യേ​ക്കാം, എന്നാൽ ദൈവ​വ​ച​ന​ത്തി​ലെ ബുദ്ധി​യു​പ​ദേ​ശ​ത്തിന്‌ ശ്രദ്ധ​കൊ​ടു​ത്തു​കൊണ്ട്‌ സ്വവർഗ്ഗ​ര​തി​യിൽനിന്ന്‌ അയാൾക്ക്‌ ഒഴിഞ്ഞി​രി​ക്കാൻ കഴിയും. (എഫേസ്യർ 4:17-24 കാണുക.) തെററായ നടത്ത വലിയ വ്യത്യാ​സ​മൊ​ന്നും ഉളവാ​ക്കു​ന്നില്ല എന്ന്‌ തുടർന്ന്‌ ചിന്തി​ക്കാൻ യഹോവ നമ്മെ അനുവ​ദി​ക്കു​ന്നില്ല; അനന്തര​ഫ​ല​ങ്ങ​ളെ​ക്കു​റിച്ച്‌ ദയാപൂർവ്വ​ക​മാ​യും എന്നാൽ ദൃഢമാ​യും അവൻ നമുക്ക്‌ മുന്നറി​യിപ്പ്‌ നൽകുന്നു. “പഴയവ്യ​ക്തി​ത്വം അതിന്റെ പ്രവൃ​ത്തി​ക​ളോ​ടെ ഉരിഞ്ഞു​ക​ളഞ്ഞ്‌ പുതി​യ​വ്യ​ക്തി​ത്വം ധരിക്കാൻ” ആഗ്രഹി​ക്കു​ന്ന​വർക്ക്‌ അവൻ ധാരാ​ള​മാ​യി സഹായം നൽകുന്നു.—കൊലൊ. 3:9, 10.

ലൈംഗികത സംബന്ധിച്ച ബൈബി​ളി​ന്റെ വീക്ഷണം ഒരുപക്ഷേ കാലഹ​ര​ണ​പ്പെ​ട്ട​തും അനാവ​ശ്യ​മാ​യി നിയ​ന്ത്രണം വയ്‌ക്കു​ന്ന​തു​മാ​ണോ?

1 തെസ്സ. 4:3-8: “ഇതാണ്‌ ദൈവ​ത്തി​ന്റെ ഇഷ്ടം . . . നിങ്ങൾ ദുർവൃ​ത്തി​യിൽ നിന്ന്‌ ഒഴിഞ്ഞി​രി​ക്ക​ണ​മെന്ന്‌ . . . അതു​കൊണ്ട്‌ തുച്ഛീ​ക​രി​ക്കു​ന്നവൻ മനുഷ്യ​നെയല്ല പിന്നെ​യോ നിങ്ങളിൽ അവന്റെ പരിശു​ദ്ധാ​ത്മാ​വി​നെ നിക്ഷേ​പിച്ച ദൈവ​ത്തെ​യ​ത്രേ തുച്ഛീ​ക​രി​ക്കു​ന്നത്‌.” (ലൈം​ഗി​കത സംബന്ധിച്ച ബൈബി​ളി​ന്റെ വീക്ഷണം അനേകം വർഷങ്ങൾക്കു​മുമ്പ്‌ ജീവി​ച്ചി​രുന്ന ചില മനുഷ്യർ വികസി​പ്പി​ച്ചെ​ടു​ത്തതല്ല. അത്‌ മനുഷ്യ​വർഗ്ഗ​ത്തി​ന്റെ സ്രഷ്ടാ​വിൽനിന്ന്‌ വരുന്നു; അവന്റെ അംഗീ​കാ​ര​മു​ണ്ടാ​യി​രി​ക്കു​ന്ന​തിന്‌ എന്താണ്‌ ആവശ്യ​മാ​യി​രി​ക്കു​ന്ന​തെന്ന്‌ അത്‌ വ്യക്തമാ​ക്കു​ന്നു; സ്ഥിരത​യു​ളള കുടും​ബ​ങ്ങൾക്കും കുടും​ബ​ത്തിന്‌ പുറത്ത്‌ സന്തുഷ്ട​മായ ബന്ധങ്ങൾക്കും സംഭാവന ചെയ്യുന്ന മാർഗ്ഗ​നിർദ്ദേ​ശ​ങ്ങ​ളും അത്‌ നൽകുന്നു. ഈ ബുദ്ധി​യു​പ​ദേശം ബാധക​മാ​ക്കു​ന്നവർ അധാർമ്മിക നടത്ത​യോട്‌ ബന്ധപ്പെ​ട്ടി​രി​ക്കുന്ന ആഴമായ വൈകാ​രിക വടുക്ക​ളിൽനി​ന്നും അധാർമ്മിക നടത്തയു​ടെ ഫലമായ അറയ്‌ക്കത്തക്ക രോഗ​ങ്ങ​ളിൽനി​ന്നും തങ്ങളെ​ത്തന്നെ സംരക്ഷി​ക്കു​ന്നു. ദൈവ​മു​മ്പാ​കെ ശുദ്ധമായ മന:സാക്ഷി​യും അനാവ​ശ്യ​മായ മോഹ​ഭം​ഗ​ങ്ങ​ളിൽനിന്ന്‌ സ്വത​ന്ത്ര​മായ ജീവി​ത​വും ആഗ്രഹി​ക്കു​ന്ന​വ​രു​ടെ ആവശ്യങ്ങൾ സാധി​ക്കു​ന്ന​തിന്‌ ബൈബി​ളി​ന്റെ ബുദ്ധ്യു​പ​ദേശം ഇപ്പോ​ഴും കാലോ​ചി​തം തന്നെ.)

ആരെങ്കി​ലും ഇങ്ങനെ പറഞ്ഞാൽ—

‘സ്വവർഗ്ഗ​ര​തി​യോ​ടു​ളള നിങ്ങളു​ടെ മനോ​ഭാ​വ​മെ​ന്താണ്‌?’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘അത്‌ ഇവിടെ ബൈബി​ളിൽ പറഞ്ഞി​രി​ക്കു​ന്നത്‌ തന്നെയാണ്‌. ഏതു മനുഷ്യ​ന്റെ​യും അഭി​പ്രാ​യ​ത്തേ​ക്കാൾ പ്രധാനം അതാ​ണെന്ന്‌ ഞാൻ വിശ്വ​സി​ക്കു​ന്നു, എന്തു​കൊ​ണ്ടെ​ന്നാൽ അത്‌ നൽകു​ന്നത്‌ മനുഷ്യ​വർഗ്ഗ​ത്തി​ന്റെ സ്രഷ്ടാ​വി​ന്റെ ചിന്തക​ളാണ്‌. (1 കൊരി. 6:9-11) ക്രിസ്‌ത്യാ​നി​ക​ളാ​യി​ത്തീർന്ന ചില​രൊ​ക്കെ നേരത്തെ സ്വവർഗ്ഗ​ര​തി​യിൽ ഏർപ്പെ​ട്ടി​രു​ന്നു എന്ന്‌ നിങ്ങൾ കാണു​ന്നു​ണ്ട​ല്ലോ. എന്നാൽ ദൈവ​ത്തോ​ടു​ളള അവരുടെ സ്‌നേഹം നിമി​ത്ത​വും അവന്റെ ആത്മാവി​ന്റെ സഹായ​ത്താ​ലും അവർ മാററം വരുത്തി.’

അല്ലെങ്കിൽ നിങ്ങൾക്ക്‌ ഇങ്ങനെ പറയാൻ കഴിയും: ‘അതിന്‌ ഉത്തരം പറയു​മ്പോൾ സ്വവർഗ്ഗ​ര​തി​യു​ടെ​തായ ഒരു ജീവിതം നയിക്കു​ന്ന​തിൽ വലിയ തെറെ​റാ​ന്നു​മില്ല എന്ന്‌ വിചാ​രി​ക്കു​ന്നവർ ബൈബിൾ ദൈവ​ത്തി​ന്റെ വചനമാ​ണെന്ന്‌ വിശ്വ​സി​ക്കു​ന്നില്ല എന്ന്‌ ഞാൻ കണ്ടിരി​ക്കു​ന്നു എന്ന്‌ ഞാൻ പറയേ​ണ്ടി​യി​രി​ക്കു​ന്നു. നിങ്ങൾ ബൈബി​ളി​നെ എങ്ങനെ വീക്ഷി​ക്കു​ന്നു എന്ന്‌ ഞാനൊ​ന്നു ചോദി​ച്ചോ​ട്ടെ?’ അയാൾ ബൈബി​ളിൽ വിശ്വ​സി​ക്കു​ന്ന​താ​യി അവകാ​ശ​പ്പെ​ടു​ന്നെ​ങ്കിൽ ഒരുപക്ഷേ ഇങ്ങനെ കൂട്ടി​ച്ചേർക്കാം: ‘സ്വവർഗ്ഗ​രതി പുതിയ ഒരു പ്രശ്‌നമല്ല. യഹോ​വ​യാം ദൈവ​ത്തി​ന്റെ മാററ​മി​ല്ലാത്ത വീക്ഷണം വളരെ വ്യക്തമായ ഭാഷയിൽ ബൈബിൾ കാണിച്ചു തരുന്നു. (ഒരുപക്ഷേ  368, 369 പേജു​ക​ളി​ലെ വിവരങ്ങൾ ഉപയോ​ഗി​ക്കാം.)’ അയാൾ ദൈവ​ത്തി​ന്റെ അസ്‌തി​ത്വം സംബന്ധി​ച്ചോ ബൈബി​ളി​നെ​പ്പ​റ​റി​യോ സംശയം പ്രകടി​പ്പി​ക്കു​ന്നു​വെ​ങ്കിൽ നിങ്ങൾക്ക്‌ ഇങ്ങനെ കൂട്ടി​ച്ചേർക്കാൻ കഴിയും: ‘ദൈവ​മി​ല്ലാ​യി​രു​ന്നെ​ങ്കിൽ യുക്തി​യ​നു​സ​രിച്ച്‌, നാം അവനോട്‌ കണക്കു​ബോ​ധി​പ്പി​ക്കേ​ണ്ടി​വ​രി​ല്ലാ​യി​രു​ന്നു; അപ്പോൾ നമുക്ക്‌ ബോധി​ച്ച​വണ്ണം ജീവി​ക്കാ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ യഥാർത്ഥ ചോദ്യം ഒരു ദൈവ​മു​ണ്ടോ, എന്റെ അസ്‌തി​ത്വ​ത്തിന്‌ ഞാൻ അവനോട്‌ കടപ്പെ​ട്ടി​രി​ക്കു​ന്നു​വോ [കൂടാതെ, ബൈബിൾ ദൈവ നിശ്വ​സ്‌ത​മാ​ണോ]? എന്നതാണ്‌. (145-151 അല്ലെങ്കിൽ 58-68 എന്നീ പേജു​ക​ളി​ലെ വിവരങ്ങൾ ഉപയോ​ഗി​ക്കുക.)’