വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാപം

പാപം

നിർവ്വ​ചനം: എബ്രായ, ഗ്രീക്ക്‌ ബൈബിൾ പാഠങ്ങൾ അനുസ​രിച്ച്‌ അക്ഷരീ​യ​മാ​യി പറഞ്ഞാൽ ലക്ഷ്യം പിഴക്കൽ. തന്റെ ബുദ്ധി​ശ​ക്തി​യു​ളള സൃഷ്ടികൾ എത്തി​ച്ചേ​രേണ്ട “ലക്ഷ്യം” ദൈവം തന്നെ വയ്‌ക്കു​ന്നു. ആ ലക്ഷ്യം പിഴക്കു​ന്നത്‌ പാപമാണ്‌, അത്‌ അധർമ്മം അല്ലെങ്കിൽ നിയമ​രാ​ഹി​ത്യ​വും കൂടെ​യാണ്‌. (റോമ. 3:23; 1 യോഹ. 5:17; 3:4) ദൈവ​ത്തി​ന്റെ വ്യക്തി​ത്വ​ത്തി​നും നിലവാ​ര​ങ്ങൾക്കും വഴികൾക്കും ഇഷ്ടത്തി​നും യോജി​ക്കാ​ത്ത​തെ​ല്ലാം പാപമാണ്‌, അവയെ​ല്ലാ​മോ വിശു​ദ്ധ​മാണ്‌. പാപത്തിൽ തെററായ നടത്ത, ചെയ്യേ​ണ്ടത്‌ ചെയ്യാ​തി​രി​ക്കൽ, ദൈവ​വി​രുദ്ധ സംസാരം, അശുദ്ധ വിചാ​രങ്ങൾ, അല്ലെങ്കിൽ സ്വാർത്ഥ​പ​ര​മായ ആഗ്രഹ​ങ്ങ​ളും ലക്ഷ്യങ്ങ​ളും എന്നിവ​യെ​ല്ലാം ഉൾപ്പെ​ടു​ന്നു. അവകാ​ശ​പ്പെ​ടു​ത്ത​പ്പെട്ട പാപവും മന:പൂർവ്വ പാപവും തമ്മിലും ഒരു വ്യക്തി പിന്നീട്‌ അനുത​പിച്ച ഒരു പാപ​പ്ര​വൃ​ത്തി​യും തുടർച്ച​യാ​യി ചെയ്യ​പ്പെ​ടുന്ന പാപവും തമ്മിലും ബൈബിൾ വ്യത്യാ​സം കൽപി​ക്കു​ന്നു.

ആദാം പൂർണ്ണ​നാ​യി​രു​ന്നെ​ങ്കിൽ അവന്‌ എങ്ങനെ​യാണ്‌ പാപം ചെയ്യുക സാദ്ധ്യ​മാ​യി​രു​ന്നത്‌?

ആദാം പൂർണ്ണ​നാ​യി​രി​ക്കു​ന്നതു സംബന്ധിച്ച്‌ ഉൽപത്തി 1:27, 31; ആവർത്തനം 32:4 എന്നിവ വായി​ക്കുക. മനുഷ്യ​നും സ്‌ത്രീ​യും ഉൾപ്പെ​ടെ​യു​ളള തന്റെ ഭൗമിക സൃഷ്ടികൾ “വളരെ നല്ലത്‌,” എന്ന്‌ യഹോ​വ​യാം ദൈവം പ്രഖ്യാ​പി​ച്ച​പ്പോൾ അതിന്റെ അർത്ഥ​മെ​ന്താ​യി​രു​ന്നു? തന്റെ പ്രവൃ​ത്തി​കൾ എല്ലാം പൂർണ്ണ​നാ​യി​രി​ക്കുന്ന ഒരാൾ, താൻ നിർമ്മി​ച്ചത്‌ “വളരെ നല്ലതാണ്‌” എന്നു പറഞ്ഞു​വെ​ങ്കിൽ അത്‌ അവന്റെ പൂർണ്ണ​ത​യു​ളള നിലവാ​ര​ങ്ങൾക്കൊ​പ്പം എത്തിയി​രി​ക്കണം.

പൂർണ്ണത, ആദാമും ഹവ്വായും തെററു ചെയ്യാൻ കഴിയാ​ത്ത​വ​രാ​യി​രി​ക്കേ​ണ്ടത്‌ ആവശ്യ​മാ​ക്കി​യോ? ഒരു റോ​ബോട്ട്‌ (യന്ത്ര മനുഷ്യൻ) നിർമ്മി​ക്കു​ന്ന​യാൾ താൻ എന്തിനു​വേണ്ടി അത്‌ നിർമ്മി​ച്ചു​വോ അതിന​നു​സ​രിച്ച്‌ അത്‌ പ്രവർത്തി​ക്കാൻ പ്രതീ​ക്ഷി​ക്കും. എന്നാൽ പൂർണ്ണ​ത​യു​ളള ഒരു റോ​ബോട്ട്‌ പൂർണ്ണ​ത​യു​ളള ഒരു മനുഷ്യ​നാ​യി​രി​ക്കു​ക​യില്ല. അത്യാ​വ​ശ്യ​മെന്ന്‌ വീക്ഷി​ക്ക​പ്പെ​ടുന്ന ഗുണങ്ങൾ ഒന്നു തന്നെയല്ല. ആദാമും ഹവ്വായും റോ​ബോ​ട്ടു​ക​ളാ​യി​രു​ന്നില്ല, മനുഷ്യ​രാ​യി​രു​ന്നു. ശരിയും തെററും തമ്മിലും അനുസ​ര​ണ​വും അനുസ​ര​ണ​ക്കേ​ടും തമ്മിലും ഉളള തെര​ഞ്ഞെ​ടുപ്പ്‌ നടത്തു​ന്ന​തിന്‌, ധാർമ്മി​ക​മായ തീരു​മാ​നങ്ങൾ ചെയ്യു​ന്ന​തിന്‌ ഉളള പ്രാപ്‌തി ദൈവം മനുഷ്യർക്ക്‌ നൽകി. മനുഷ്യർ ഈ വിധത്തിൽ രൂപകൽപന ചെയ്യ​പ്പെ​ട്ട​തി​നാൽ അത്തരം തീരു​മാ​നങ്ങൾ ചെയ്യു​ന്ന​തി​നു​ളള അപ്രാ​പ്‌തി (ബുദ്ധി​ശൂ​ന്യ​മായ തീരു​മാ​നമല്ല) അപൂർണ്ണ​തയെ സൂചി​പ്പി​ക്കു​മാ​യി​രു​ന്നു.—ആവർത്തനം 30:19, 20; യോശുവ 24:15 എന്നിവ താരത​മ്യം ചെയ്യുക.

ആദാമും ഹവ്വായും പൂർണ്ണ​രാ​യി സൃഷ്‌ടി​ക്ക​പ്പെ​ട്ട​താ​യി ഗണിക്ക​പ്പെ​ടാൻ യോഗ്യ​രാ​യി​രി​ക്കു​ന്ന​തിന്‌ അതിനു​ശേ​ഷ​മു​ളള അവരുടെ എല്ലാ തീരു​മാ​ന​ങ്ങ​ളും ശരിയാ​യി​രി​ക്കേ​ണ്ട​തു​ണ്ടോ? അത്‌ അവർക്ക്‌ തെര​ഞ്ഞെ​ടു​പ്പി​നു​ളള സ്വാത​ന്ത്ര്യം ഇല്ല എന്ന്‌ പറയു​ന്ന​തു​പോ​ലെ​യാ​യി​രി​ക്കും. എന്നാൽ അവരുടെ അനുസ​രണം സ്വത:പ്രവർത്തകം ആയിരി​ക്കു​ന്ന​തു​പോ​ലെയല്ല ദൈവം അവരെ സൃഷ്‌ടി​ച്ചത്‌. തെര​ഞ്ഞെ​ടു​ക്കാ​നു​ളള പ്രാപ്‌തി​യോ​ടെ​യാണ്‌ ദൈവം അവരെ സൃഷ്‌ടി​ച്ചത്‌, അതു​കൊണ്ട്‌ അവനോ​ടു​ളള സ്‌നേഹം നിമിത്തം അവർക്ക്‌ അവനെ അനുസ​രി​ക്കാ​മാ​യി​രു​ന്നു. മറിച്ച്‌ തങ്ങളുടെ ഹൃദയം സ്വാർത്ഥ​പ​ര​മാ​കാൻ അവർ അനുവ​ദി​ച്ചെ​ങ്കിൽ അവർ അനുസ​ര​ണം​കെ​ട്ട​വ​രാ​യി​ത്തീ​രു​മാ​യി​രു​ന്നു. ആരെങ്കി​ലും നിർബ്ബ​ന്ധ​ത്തി​ന്റെ പേരിൽ നിങ്ങൾക്കു​വേണ്ടി എന്തെങ്കി​ലും ചെയ്യു​ന്ന​തോ അങ്ങനെ ചെയ്യാൻ ആഗ്രഹി​ച്ചിട്ട്‌ ചെയ്യു​ന്ന​തോ ഏതാണ്‌ നിങ്ങളെ സംബന്ധി​ച്ചി​ട​ത്തോ​ളം കൂടുതൽ അർത്ഥവ​ത്താ​യി​രി​ക്കു​ന്നത്‌?—ആവർത്തനം 11:1; 1 യോഹ​ന്നാൻ 5:3 താരത​മ്യം ചെയ്യുക.

അത്തരം പൂർണ്ണ​ത​യു​ളള മനുഷ്യർക്ക്‌ പാപ​പ്ര​വൃ​ത്തി​ക​ളി​ലേക്ക്‌ നയിക്ക​ത്ത​ക്ക​വണ്ണം എങ്ങനെ​യാണ്‌ സ്വാർത്ഥ​രാ​കാൻ കഴിഞ്ഞത്‌? പൂർണ്ണ​രാ​യി സൃഷ്ടി​ക്ക​പ്പെ​ട്ടു​വെ​ങ്കി​ലും ഉചിത​മാ​യി ഭക്ഷണം ലഭിക്കു​ന്നി​ല്ലെ​ങ്കിൽ അവരുടെ ഭൗതിക ശരീരങ്ങൾ പൂർണ്ണ​മാ​യി പ്രവർത്തി​ക്കു​ന്ന​തിൽ തുടരു​ക​യി​ല്ലാ​യി​രു​ന്നു. അതു​പോ​ലെ​തന്നെ അവർ തങ്ങളുടെ മനസ്സുകൾ തെററായ ചിന്തക​ളാൽ പോഷി​പ്പി​ക്ക​പ്പെ​ടാൻ അനുവ​ദി​ച്ചാൽ അത്‌ ധാർമ്മി​കാ​ധഃ​പ​ത​ന​ത്തിന്‌, അശുദ്ധിക്ക്‌ ഇടയാ​ക്കു​മാ​യി​രു​ന്നു. യാക്കോബ്‌ 1:14, 15 ഇപ്രകാ​രം വിശദീ​ക​രി​ക്കു​ന്നു: “ഓരോ​രു​ത്ത​രും പരീക്ഷി​ക്ക​പ്പെ​ടു​ന്നത്‌ സ്വന്തം മോഹ​ത്താൽ ആകർഷി​ക്ക​പ്പെട്ട്‌ വശീക​രി​ക്ക​പ്പെ​ടു​ക​യാ​ലാ​കു​ന്നു. മോഹം പുഷ്ടി​പ്പെ​ട്ടു​ക​ഴി​യു​മ്പോൾ പാപത്തെ പ്രസവി​ക്കു​ന്നു.” ഹവ്വായു​ടെ സംഗതി​യിൽ ഒരു പാമ്പിനെ തന്റെ വക്താവാ​യി ഉപയോ​ഗിച്ച സാത്താനെ അവൾ താൽപ​ര്യ​പൂർവ്വം ശ്രദ്ധി​ച്ച​പ്പോൾ തെററായ ചിന്തകൾ അവളിൽ വികാസം പ്രാപി​ക്കാൻ തുടങ്ങി. വിലക്ക​പ്പെട്ട കനി തിന്നു​ന്ന​തിൽ തന്റെ ഭാര്യ​യോ​ടു ചേരാ​നു​ളള അവളുടെ പ്രോൽസാ​ഹനം ആദാം ശ്രദ്ധിച്ചു. തെററായ ചിന്തകൾ തളളി​ക്ക​ള​യു​ന്ന​തി​നു പകരം ഇരുവ​രും സ്വാർത്ഥ​പ​ര​മായ മോഹങ്ങൾ വളർത്തി​ക്കൊ​ണ്ടു​വന്നു. പാപ​പ്ര​വൃ​ത്തി​ക​ളാ​യി​രു​ന്നു ഫലം.—ഉൽപ. 3:1-6.

ആദാമി​ന്റെ പാപം “ദൈവ​ത്തി​ന്റെ പദ്ധതി​യു​ടെ” ഭാഗമാ​യി​രു​ന്നോ?

“ആദാമും ഹവ്വായും” എന്ന ശീർഷ​ക​ത്തിൻ കീഴിൽ പേ. 29 കാണുക. കൂടാതെ “വിധി” എന്ന ശീർഷ​ക​ത്തിൻ കീഴിൽ പേ. 142 കാണുക.

ഇന്ന്‌ യഥാർത്ഥ​ത്തിൽ “പാപം” എന്നു പറയുന്ന ഒരു സംഗതി​യു​ണ്ടോ?

ദൃഷ്ടാ​ന്തങ്ങൾ: രോഗി​യായ ഒരു മനുഷ്യൻ തന്റെ തെർമ്മോ​മീ​ററർ പൊട്ടി​ച്ചു കളഞ്ഞാൽ അത്‌ അയാൾക്ക്‌ പനിയില്ല എന്ന്‌ തെളി​യി​ക്കു​മോ? നിയമ​പ്പു​സ്‌ത​ക​ങ്ങ​ളിൽ എഴുതി​യി​രി​ക്കു​ന്നത്‌ താൻ വിശ്വ​സി​ക്കു​ന്നില്ല എന്ന്‌ മോഷ്ടാവ്‌ പറഞ്ഞാൽ അത്‌ അയാളെ ആ കുററം സംബന്ധിച്ച്‌ നിരപ​രാ​ധി​യാ​ക്കു​മോ? അതു​പോ​ലെ, ബൈബിൾ നിലവാ​ര​ങ്ങൾക്കൊത്ത്‌ ജീവി​ക്കേ​ണ്ടത്‌ ആവശ്യ​മാ​ണെന്ന്‌ അനേകർ വിശ്വ​സി​ക്കു​ന്നില്ല എന്ന വസ്‌തുത പാപം ഇല്ലാതാ​ക്കു​ന്നില്ല.—1 യോഹ​ന്നാൻ 1:8 കാണുക.

ചിലയാ​ളു​കൾ ദൈവ​ത്തി​ന്റെ വചനം വിലക്കു​ന്നത്‌ ചെയ്യാൻ തെര​ഞ്ഞെ​ടു​ത്തേ​ക്കാം. എന്നാൽ ബൈബിൾ തെററാ​ണെന്ന്‌ അത്‌ തെളി​യി​ക്കു​ന്നില്ല. ഗലാത്യർ 6:7, 8 ഇപ്രകാ​രം മുന്നറി​യിപ്പ്‌ തരുന്നു: “വഴി​തെ​റ​റി​ക്ക​പ്പെ​ട​രുത്‌: ദൈവം പരിഹ​സി​ക്ക​പ്പെ​ടാ​വു​ന്ന​വനല്ല; എന്തെന്നാൽ ഒരു മനുഷ്യൻ എന്തുതന്നെ വിതച്ചാ​ലും അതുതന്നെ കൊയ്യും; എന്തു​കൊ​ണ്ടെ​ന്നാൽ തന്റെ ജഡത്തോ​ടു​ളള വീക്ഷണ​ത്തിൽ വിതക്കു​ന്നവൻ തന്റെ ജഡത്തിൽ നിന്ന്‌ നാശം കൊയ്യും.” ലൈം​ഗി​ക​മാ​യി പകരുന്ന രോഗ​ങ്ങ​ളു​ടെ മഹാവ്യാ​ധി​യും തകർന്ന ഭവനങ്ങ​ളും മററും ബൈബിൾ പറയു​ന്നത്‌ സത്യമാ​ണെ​ന്നു​ള​ള​തി​ന്റെ തെളിവു നൽകുന്നു. ദൈവം മനുഷ്യ​നെ നിർമ്മി​ച്ചു; നമുക്ക്‌ നിലനിൽക്കുന്ന സന്തുഷ്ടി കൈവ​രു​ത്തു​ന്നത്‌ എന്താ​ണെന്ന്‌ അവന്‌ അറിയാം; അവൻ ബൈബി​ളി​ലൂ​ടെ അത്‌ നമ്മോട്‌ പറയുന്നു. അവനെ ശ്രദ്ധി​ക്കു​ന്നത്‌ അർത്ഥവ​ത്താ​യി​രി​ക്കു​ക​യി​ല്ലേ? (ദൈവാ​സ്‌തി​ത്വ​ത്തി​ന്റെ തെളി​വിന്‌ “ദൈവം” എന്ന മുഖ്യ ശീർഷകം കാണുക.)

പാപം എന്ന്‌ വിളി​ക്ക​പ്പെ​ടു​ന്ന​തിൽ അധിക​വും മനുഷ്യർക്ക്‌ സ്വാഭാ​വി​ക​മായ സംഗതി​കൾ ചെയ്യു​ന്ന​തു​ത​ന്നെ​യല്ലേ?

ലൈം​ഗി​കത പാപമാ​ണോ? പരസ്‌പരം ലൈം​ഗി​ക​ബ​ന്ധ​ങ്ങ​ളിൽ ഏർപ്പെ​ട്ടു​കൊണ്ട്‌ ആദാമും ഹവ്വായും പാപം ചെയ്‌തോ? ബൈബിൾ പറയു​ന്നത്‌ അതല്ല. “സന്താന​പു​ഷ്ടി​യു​ള​ള​വ​രാ​യി പെരുകി ഭൂമിയെ നിറക്കാൻ” ദൈവം​തന്നെ ആദാമി​നോ​ടും ഹവ്വാ​യോ​ടും പറഞ്ഞു എന്ന്‌ ബൈബിൾ പറയുന്നു. അതിൽ അവർ തമ്മിലു​ളള ലൈം​ഗി​ക​ബന്ധം ഉൾപ്പെ​ടു​മാ​യി​രു​ന്നു, ഇല്ലേ? സങ്കീർത്തനം 127:3 പറയുന്നു: “പുത്രൻമാർ യഹോ​വ​യിൽ നിന്നുളള ഒരു അവകാശം, ആകുന്നു,” “ഒരു പ്രതി​ഫലം.” ഹവ്വാ ആയിരു​ന്നു വിലക്ക​പ്പെട്ട കനിയിൽ നിന്ന്‌ ആദ്യം ഭക്ഷിച്ചത്‌ എന്നും അത്‌ അവൾ തനിയെ ആയിരി​ക്കു​മ്പോ​ഴാ​യി​രു​ന്നു​വെ​ന്നും കുറി​ക്കൊ​ളേ​ള​ണ്ട​താണ്‌; പിന്നീ​ടാണ്‌ അവൾ അതിൽ നിന്ന്‌ ആദാമിന്‌ കൊടു​ത്തത്‌. (ഉൽപ. 3:6) സ്‌പഷ്ട​മാ​യി വിലക്ക​പ്പെട്ട കനി ഉണ്ടായി​രു​ന്നത്‌ ഒരു അക്ഷരീയ മരത്തി​ലാ​യി​രു​ന്നു. ബൈബിൾ വിലക്കു​ന്നത്‌ സാധാ​ര​ണ​രീ​തി​യിൽ ഭാര്യാ​ഭർത്താ​ക്കൻമാർ തമ്മിലു​ളള ലൈം​ഗി​ക​ബ​ന്ധ​ത്തെയല്ല, മറിച്ച്‌ ദുർവൃ​ത്തി, വ്യഭി​ചാ​രം, സ്വവർഗ്ഗ​സം​ഭോ​ഗം, മൃഗസം​ഭോ​ഗം മുതലായ പ്രവൃ​ത്തി​ക​ളെ​യാണ്‌. അത്തരം പ്രവർത്ത​ന​ങ്ങ​ളു​ടെ മോശ​മായ ഫലങ്ങൾ ആ നിരോ​ധനം നാം എങ്ങനെ​യാണ്‌ നിർമ്മി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌ എന്ന്‌ അറിയാ​വു​ന്ന​വന്റെ ഭാഗത്തെ സ്‌നേ​ഹ​പൂർവ്വ​ക​മായ കരുത​ലി​ന്റെ തെളി​വാണ്‌ എന്ന്‌ പ്രകട​മാ​ക്കു​ന്നു.

ഉൽപ. 1:27: “ദൈവം മനുഷ്യ​നെ [ആദാമി​നെ] തന്റെ പ്രതി​ച്ഛാ​യ​പ്ര​കാ​രം നിർമ്മി​ക്കാൻ തുടങ്ങി. ദൈവ​ത്തി​ന്റെ പ്രതി​ച്ഛാ​യ​പ്ര​കാ​രം അവൻ അവനെ സൃഷ്ടിച്ചു.” (അതു​കൊണ്ട്‌ ദൈവ​ത്തി​ന്റെ വിശു​ദ്ധ​മായ ഗുണങ്ങളെ പ്രതി​ഫ​ലി​പ്പി​ക്കുക, ദൈവ​ത്തി​ന്റെ മാർഗ്ഗ​നിർദ്ദേ​ശ​ത്തോട്‌ വിലമ​തി​പ്പോ​ടെ പ്രതി​ക​രി​ക്കുക എന്നതാ​യി​രു​ന്നു ആദാമി​നെ സംബന്ധി​ച്ചി​ട​ത്തോ​ളം സ്വാഭാ​വി​ക​മായ സംഗതി. ഇതിൽ കുറവു​ള​ള​വ​നാ​യി​ത്തീ​രു​ന്നത്‌ ലക്ഷ്യം പിഴക്കൽ, പാപം ചെയ്യൽ ആയിരി​ക്കു​മാ​യി​രു​ന്നു. റോമർ 3:23, 1 പത്രോസ്‌ 1:14-16 കൂടെ കാണുക.)

എഫേ. 2:1-3: “അതി​ക്ര​മ​ങ്ങ​ളാ​ലും പാപങ്ങ​ളാ​ലും മരിച്ച​വ​രാ​യി​രു​ന്നി​ട്ടും നിങ്ങ​ളെ​യാണ്‌ [ക്രിസ്‌ത്യാ​നി​കളെ] അവൻ ഉയർപ്പി​ച്ചത്‌. അവയിൽ മുമ്പേ നിങ്ങൾ ഈ ലോക​വ്യ​വ​സ്ഥി​തി​യെ​യും ആകാശ​ത്തി​ലെ അധികാ​ര​ത്തി​നും അനുസ​ര​ണ​ക്കേ​ടി​ന്റെ പുത്രൻമാ​രിൽ ഇപ്പോൾ വ്യാപ​രി​ക്കുന്ന ആത്മാവായ വായു​വി​ന്റെ അധികാ​ര​ത്തിൽ അധിപ​തി​യാ​യ​വ​നെ​യും അനുസ​രിച്ച്‌ നടന്നു, അതെ, അവരു​ടെ​യി​ട​യിൽ നാമെ​ല്ലാ​വ​രും ഒരിക്കൽ നമ്മുടെ ജഡമോ​ഹ​ങ്ങ​ള​നു​സ​രിച്ച്‌ നടന്നു ജഡത്തി​നും ചിന്തകൾക്കും ഇഷ്ടമാ​യതു ചെയ്‌തു, പ്രകൃ​ത്യാ നാമും മററു​ള​ള​വ​രെ​പ്പോ​ലെ കോപ​ത്തി​ന്റെ മക്കളാ​യി​രു​ന്നു.” (പാപി​യായ ആദാമി​ന്റെ സന്തതി​ക​ളെ​ന്ന​നി​ല​യിൽ നാം പാപത്തിൽ ജനിച്ചു. ജനനം മുതൽ നമ്മുടെ ഹൃദയ​ത്തി​ന്റെ ചായ്‌വ്‌ തിൻമ​യി​ലേ​ക്കാണ്‌. ആ തെററായ ചായ്‌വു​കളെ നാം നിയ​ന്ത്രി​ക്കു​ന്നി​ല്ലെ​ങ്കിൽ കാല​ക്ര​മ​ത്തിൽ നാം അത്തര​മൊ​രു ജീവി​ത​ഗതി ശീലമാ​ക്കും. നമുക്ക്‌ ചുററു​മു​ളള മററു​ള​ളവർ അതു​പോ​ലു​ളള കാര്യങ്ങൾ ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നാൽ അത്‌ ഒരു “സാധാരണ” സംഗതി​യാ​യി​ട്ടു​പോ​ലും നമുക്ക്‌ തോന്നി​യേ​ക്കാം. എന്നാൽ ദൈവ​ത്തി​ന്റെ വീക്ഷണ​ത്തിൽ, അവൻ മനുഷ്യ​നെ നിർമ്മിച്ച വിധത്തി​ന്റെ​യും മനുഷ്യ​വർഗ്ഗ​ത്തി​നു​വേ​ണ്ടി​യു​ളള അവന്റെ ഉദ്ദേശ്യ​ത്തി​ന്റെ​യും കാഴ്‌ച​പ്പാ​ടിൽ, ശരിയും തെററും എന്തെന്ന്‌ ബൈബിൾ തിരി​ച്ച​റി​യി​ക്കു​ന്നു. നാം നമ്മുടെ സ്രഷ്ടാ​വി​നെ ശ്രദ്ധി​ക്കു​ക​യും സ്‌നേ​ഹ​പൂർവ്വം അവനെ അനുസ​രി​ക്കു​ക​യു​മാ​ണെ​ങ്കിൽ, നാം മുമ്പെ​ങ്ങും അറിഞ്ഞി​ട്ടി​ല്ലാ​ത്ത​വി​ധ​ത്തിൽ ജീവിതം ധന്യമാ​യി​ത്തീ​രു​ക​യും നമുക്ക്‌ ഒരു നിത്യ​ഭാ​വി ഉണ്ടായി​രി​ക്കു​ക​യും ചെയ്യും. അത്‌ എത്ര നല്ലതാ​ണെന്ന്‌ രുചി​ച്ച​റി​യാൻ നമ്മുടെ സ്രഷ്ടാവ്‌ നമ്മെ ഊഷ്‌മ​ള​മാ​യി ക്ഷണിക്കു​ന്നു.—സങ്കീ. 34:8.)

പാപം ദൈവ​വു​മാ​യു​ളള ഒരു വ്യക്തി​യു​ടെ ബന്ധത്തെ എങ്ങനെ​യാണ്‌ ബാധി​ക്കു​ന്നത്‌?

1 യോഹ. 3:4, 8: “പാപം ചെയ്‌തു​കൊ​ണ്ടി​രി​ക്കുന്ന എല്ലാവ​രും അധർമ്മ​വും ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്നു, പാപം അധർമ്മം തന്നെ. പാപം ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്നവൻ പിശാ​ചിൽ നിന്ന്‌ ഉത്ഭവി​ക്കു​ന്നു.” (ഇത്‌ എത്ര ശക്തമാണ്‌! തുടർച്ച​യാ​യി പാപം ചെയ്‌തു​കൊണ്ട്‌ പാപത്തി​ന്റെ ഒരു ഗതി മന:പൂർവ്വം തെര​ഞ്ഞെ​ടു​ക്കു​ന്നവർ കുററ​പ്പു​ള​ളി​ക​ളാ​യി ദൈവ​ത്താൽ വീക്ഷി​ക്ക​പ്പെ​ടു​ന്നു. അവർ തെര​ഞ്ഞെ​ടു​ത്തി​രി​ക്കുന്ന ഗതി ആദ്യം സാത്താൻ തന്നെ തെര​ഞ്ഞെ​ടു​ത്ത​താണ്‌.)

റോമ. 5:8, 10: “നാം പാപി​ക​ളാ​യി​രി​ക്കെ​തന്നെ ക്രിസ്‌തു നമുക്കു​വേണ്ടി മരിച്ചു. . . . നാം ശത്രു​ക്ക​ളാ​യി​രു​ന്ന​പ്പോൾ തന്റെ പുത്രന്റെ മരണത്തി​ലൂ​ടെ നാം ദൈവ​വു​മാ​യി രമ്യത​യി​ലാ​യി.” (പാപി​കളെ ദൈവ​ത്തി​ന്റെ ശത്രു​ക്ക​ളാ​യി പരാമർശി​ച്ചി​രി​ക്കു​ന്നത്‌ കുറി​ക്കൊ​ള​ളുക. അപ്പോൾ, തന്നോട്‌ രമ്യത​യി​ലാ​കു​ന്ന​തിന്‌ ദൈവം വച്ചിരി​ക്കുന്ന കരുതൽ പ്രയോ​ജ​ന​പ്പെ​ടു​ത്തു​ന്നത്‌ എത്ര ജ്ഞാനപൂർവ്വ​ക​മാണ്‌!)

1 തിമൊ. 1:13: “[അപ്പോ​സ്‌ത​ല​നായ പൗലോസ്‌ പറയുന്നു], ഞാൻ അറിവി​ല്ലാ​തെ വിശ്വാ​സ​ത്തി​ന്റെ അഭാവ​ത്തിൽ ചെയ്‌ത​താ​യ​തു​കൊണ്ട്‌ എന്നോട്‌ കരുണ കാണി​ക്ക​പ്പെട്ടു.” (എന്നാൽ കർത്താ​വി​നാൽ ശരിയായ പാത കാണി​ച്ചു​കൊ​ടു​ക്ക​പ്പെ​ട്ട​പ്പോൾ അതുവഴി പോകു​ന്ന​തിൽ നിന്ന്‌ അവൻ പിൻവാ​ങ്ങി നിന്നില്ല.)

2 കൊരി. 6:1, 2: “ദൈവ​ത്തിൽനി​ന്നു​ളള അനർഹദയ സ്വീക​രി​ച്ചിട്ട്‌ അതിന്റെ ഉദ്ദേശ്യം സാധി​ക്കാ​തെ പോക​രുത്‌ എന്ന്‌ അവനോ​ടൊ​പ്പം പ്രവർത്തി​ച്ചു​കൊണ്ട്‌ ഞങ്ങളും നിങ്ങ​ളോട്‌ അപേക്ഷി​ക്കു​ന്നു. എന്തു​കൊ​ണ്ടെ​ന്നാൽ ‘ഒരു പ്രസാ​ദ​കാ​ലത്ത്‌ ഞാൻ നിന്നെ ശ്രവിച്ചു, രക്ഷയുടെ ഒരു ദിവസ​ത്തിൽ ഞാൻ നിന്നെ സഹായി​ച്ചു’ എന്ന്‌ അവൻ പറയുന്നു. നോക്കൂ! ഇപ്പോ​ഴാ​കു​ന്നു വിശേ​ഷാൽ സ്വീകാ​ര്യ​മായ സമയം, ഇപ്പോ​ഴാ​കു​ന്നു രക്ഷയുടെ ദിവസം.” (രക്ഷക്കുളള അവസരം ലഭ്യമാ​യി​രി​ക്കുന്ന സമയം ഇപ്പോ​ഴാണ്‌. പാപി​ക​ളായ മനുഷ്യർക്ക്‌ ദൈവം അത്തരം അനർഹദയ എന്നേക്കും നീട്ടി​ക്കൊ​ടു​ക്കു​ക​യില്ല. അതു​കൊണ്ട്‌ നാം അതിന്റെ ഉദ്ദേശ്യം നഷ്‌ട​മാ​ക്കാ​തി​രി​ക്കാൻ ശ്രദ്ധി​ക്കേ​ണ്ട​യാ​വ​ശ്യ​മുണ്ട്‌.)

നമ്മുടെ പാപാ​വ​സ്ഥ​യിൽ നിന്നുളള വിടുതൽ സാദ്ധ്യ​മാ​യി​രി​ക്കു​ന്ന​തെ​ങ്ങ​നെ​യാണ്‌?

മറുവില” എന്ന മുഖ്യ​ശീർഷകം കാണുക.