വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

തിരഞ്ഞെടുക്കാനുള്ള അവകാശം നിങ്ങളുടേതാണ്‌

തിരഞ്ഞെടുക്കാനുള്ള അവകാശം നിങ്ങളുടേതാണ്‌

തിര​ഞ്ഞെ​ടു​ക്കാ​നുള്ള അവകാശം നിങ്ങളു​ടേ​താണ്‌

നിലവി​ലുള്ള ഒരു വൈദ്യ​ശാ​സ്‌ത്ര സമീപനം (അപകട⁄പ്രയോജന വിശക​ലനം എന്നു വിളി​ക്ക​പ്പെ​ടു​ന്നു) ഡോക്ടർമാ​രെ​യും രോഗി​ക​ളെ​യും സംബന്ധി​ച്ചി​ട​ത്തോ​ളം, രക്തം ഉപയോ​ഗി​ച്ചുള്ള ചികിത്സ ഒഴിവാ​ക്കു​ന്ന​തിൽ സഹകരി​ക്കു​ന്നതു കൂടുതൽ എളുപ്പ​മാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ഒരു പ്രത്യേക ഔഷധ​ത്തി​ന്റെ അല്ലെങ്കിൽ ശസ്‌ത്ര​ക്രി​യ​യു​ടെ അപകടങ്ങൾ, സാധ്യ​മായ പ്രയോ​ജ​നങ്ങൾ തുടങ്ങിയ ഘടകങ്ങൾ ഡോക്ടർമാർ തൂക്കി​നോ​ക്കു​ന്നു. അത്തരം ഒരു വിശക​ല​ന​ത്തിൽ രോഗി​കൾക്കും പങ്കുപ​റ്റാൻ കഴിയും.

മിക്ക സ്ഥലങ്ങളി​ലെ​യും ആളുകൾക്ക്‌ എളുപ്പം മനസ്സി​ലാ​ക്കാൻ കഴിയുന്ന ഒരു ഉദാഹ​രണം നമുക്കി​പ്പോൾ ചിന്തി​ക്കാം. നിങ്ങൾക്കു ടോൺസി​ലൈ​റ്റി​സി​ന്റെ വിട്ടു​മാ​റാത്ത ഉപദ്രവം ഉണ്ടെന്നി​രി​ക്കട്ടെ. സാധ്യ​ത​യ​നു​സ​രിച്ച്‌ നിങ്ങൾ ഒരു ഡോക്ടറെ ചെന്നു​കാ​ണും. ഒരുപക്ഷേ നിങ്ങൾ രണ്ടു ഡോക്ടർമാ​രു​ടെ അടുത്തു​പോ​യേ​ക്കാം, കാരണം രണ്ടാമ​തൊ​രു ഡോക്ട​റു​ടെ അഭി​പ്രാ​യം​കൂ​ടെ ആരായാൻ ആരോ​ഗ്യ​ര​ക്ഷാ​വി​ദ​ഗ്‌ധർ മിക്ക​പ്പോ​ഴും പറയാ​റുണ്ട്‌. ഒരാൾ ശസ്‌ത്ര​ക്രിയ ശുപാർശ ചെയ്‌തേ​ക്കാം. ഉൾപ്പെ​ട്ടി​രി​ക്കുന്ന കാര്യ​ങ്ങ​ളു​ടെ ഒരു രൂപരേഖ അദ്ദേഹം തരുന്നു—ആശുപ​ത്രി​യിൽ എത്രനാൾ കഴി​യേ​ണ്ടി​വ​രും, എത്ര​ത്തോ​ളം വേദന സഹിക്കണം, എത്ര പണച്ചെ​ല​വു​ണ്ടാ​കും എന്നിങ്ങനെ. അപകടങ്ങൾ സംബന്ധി​ച്ചാ​ണെ​ങ്കിൽ, സാധാ​ര​ണ​മാ​യി അധികം രക്തനഷ്ടം ഉണ്ടാകാ​റി​ല്ലെ​ന്നും അത്തരം ശസ്‌ത്ര​ക്രി​യ​യു​ടെ ഫലമായി മരണം സംഭവി​ക്കു​ന്നതു വളരെ വിരള​മാ​ണെ​ന്നും അദ്ദേഹം പറയുന്നു. എന്നാൽ നിങ്ങൾ രണ്ടാമതു സമീപി​ക്കുന്ന ഡോക്ട​റാ​കട്ടെ ആന്റിബ​യോ​ട്ടിക്‌ ചികിത്സ പരീക്ഷി​ച്ചു​നോ​ക്കാ​നാ​ണു നിങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌. ആ ഔഷധം ഏതു തരത്തി​ലു​ള്ള​താ​ണെ​ന്നും അതിന്റെ വിജയ​സാ​ധ്യ​ത​യും വിലയും എത്രയാ​ണെ​ന്നും അദ്ദേഹം വിശദീ​ക​രി​ക്കു​ന്നു. അപകടം സംബന്ധി​ച്ചാ​ണെ​ങ്കിൽ, ചുരുക്കം രോഗി​കൾക്കേ ആ മരുന്നി​നോട്‌ ജീവനു ഭീഷണി​യാ​കുന്ന തരത്തി​ലുള്ള അലർജി ഉണ്ടാകാ​റു​ള്ളു​വെന്ന്‌ അദ്ദേഹം പറയുന്നു.

വിദഗ്‌ധ​രാ​യ ആ രണ്ടു ഡോക്ടർമാ​രും സാധ്യ​ത​യ​നു​സ​രിച്ച്‌ അപകട​ങ്ങ​ളും പ്രയോ​ജ​ന​ങ്ങ​ളും വിലയി​രു​ത്തി​യി​ട്ടുണ്ട്‌. എന്നാൽ ഇപ്പോൾ അപകട​ങ്ങ​ളും സാധ്യ​മായ പ്രയോ​ജ​ന​ങ്ങ​ളും നിങ്ങൾക്കു​മാ​ത്രം നന്നായി അറിയാ​വുന്ന മറ്റു ഘടകങ്ങ​ളും നിങ്ങൾ തൂക്കി​നോ​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. (നിങ്ങളു​ടെ വൈകാ​രി​ക​മായ അല്ലെങ്കിൽ ആത്മീയ​മായ കരുത്ത്‌, കുടും​ബ​ത്തി​ന്റെ സാമ്പത്തിക നില, കുടും​ബ​ത്തി​ന്മേ​ലുള്ള ഫലം, നിങ്ങളു​ടെ സദാചാ​ര​മൂ​ല്യ​ങ്ങൾ എന്നീ വശങ്ങൾ പരിഗ​ണി​ക്കാൻ ഏറ്റവും പറ്റിയ സ്ഥാനത്താ​യി​രി​ക്കു​ന്നതു നിങ്ങളാണ്‌.) അതിനു​ശേഷം നിങ്ങൾ ഒരു തിര​ഞ്ഞെ​ടു​പ്പു നടത്തുന്നു. കാര്യ​ങ്ങ​ളെ​ല്ലാം നന്നായി മനസ്സി​ലാ​ക്കി​യ​ശേഷം ആ അറിവി​ന്റെ അടിസ്ഥാ​ന​ത്തിൽ നിങ്ങൾ ഒരു ചികി​ത്സാ​രീ​തി​ക്കു സമ്മതം നൽകു​ക​യും മറ്റേതു നിരസി​ക്കു​ക​യും ചെയ്യുന്നു.

ഇനി, ടോൺസി​ലൈ​റ്റിസ്‌ ഉള്ളത്‌ നിങ്ങളു​ടെ കുട്ടി​ക്കാ​ണെ​ങ്കി​ലും കാര്യം അങ്ങനെ​തന്നെ ആയിരി​ക്കും. ഏറ്റവു​മ​ധി​കം ബാധി​ക്ക​പ്പെ​ടു​ന്ന​വ​രും അനന്തര​ഫ​ല​ങ്ങളെ നേരി​ടാൻ ഉത്തരവാ​ദി​ത്വ​പ്പെ​ട്ട​വ​രു​മായ സ്‌നേ​ഹ​മുള്ള മാതാ​പി​താ​ക്ക​ളെ​ന്ന​നി​ല​യിൽ നിങ്ങൾക്ക്‌ അപകട​ങ്ങ​ളു​ടെ​യും പ്രയോ​ജ​ന​ങ്ങ​ളു​ടെ​യും വിവിധ ചികി​ത്സാ​രീ​തി​ക​ളു​ടെ​യും ഒരു രൂപരേഖ ലഭിക്കും. എല്ലാ വശങ്ങളും പരിഗ​ണി​ച്ച​ശേഷം കുട്ടി​യു​ടെ ആരോ​ഗ്യ​വും അവന്റെ അല്ലെങ്കിൽ അവളുടെ ജീവൻത​ന്നെ​യും ഉൾപ്പെ​ട്ടി​രി​ക്കുന്ന ഈ സംഗതി സംബന്ധി​ച്ചു നിങ്ങൾക്കു കാര്യ​ജ്ഞാ​ന​ത്തോ​ടെ​യുള്ള ഒരു തിര​ഞ്ഞെ​ടു​പ്പു നടത്താൻ കഴിയും. ഒരുപക്ഷേ, നിങ്ങൾ ശസ്‌ത്ര​ക്രിയ അതിന്റെ അപകടങ്ങൾ സഹിതം സ്വീക​രി​ക്കാൻ തീരു​മാ​നി​ച്ചേ​ക്കാം. വേറെ ചില മാതാ​പി​താ​ക്ക​ളാ​കട്ടെ ആന്റിബ​യോ​ട്ടിക്‌ ചികിത്സ അതിന്റെ അപകടങ്ങൾ സഹിതം തിര​ഞ്ഞെ​ടു​ത്തേ​ക്കാം. ഉപദേശം നൽകു​ന്ന​തിൽ ഡോക്ടർമാർ വ്യത്യ​സ്‌ത​രാ​യി​രി​ക്കു​ന്ന​തു​പോ​ലെ, ഏറ്റവും നല്ലത്‌ എന്തെന്നു തീരു​മാ​നി​ക്കു​ന്ന​തിൽ രോഗി​ക​ളും അല്ലെങ്കിൽ മാതാ​പി​താ​ക്ക​ളും വ്യത്യ​സ്‌ത​രാ​യി​രി​ക്കും. കാര്യ​ജ്ഞാ​ന​ത്തോ​ടെ (അപകടങ്ങൾ⁄പ്രയോജനങ്ങൾ സംബന്ധിച്ച) തിര​ഞ്ഞെ​ടു​പ്പു​കൾ നടത്തു​ന്ന​തിൽ അത്‌ അംഗീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന ഒരു വസ്‌തു​ത​യാണ്‌.

രക്തത്തിന്റെ ഉപയോ​ഗം സംബന്ധിച്ച്‌ എന്തു പറയാൻ കഴിയും? വസ്‌തു​തകൾ നിഷ്‌പ​ക്ഷ​മാ​യി പരി​ശോ​ധി​ക്കുന്ന ഏതൊ​രാൾക്കും രക്തപ്പകർച്ച​യിൽ വലിയ അപകടം ഉൾപ്പെ​ട്ടി​രി​ക്കു​ന്നു എന്നതു നിഷേ​ധി​ക്കാ​നാ​വില്ല. മസാച്ചു​സെ​റ്റ്‌സ്‌ ജനറൽ ആശുപ​ത്രി​യി​ലെ ട്രാൻസ്‌ഫ്യൂ​ഷൻ സർവീസ്‌ വിഭാ​ഗ​ത്തി​ന്റെ ഡയറക്ടർ ഡോ. ചാൾസ്‌ ഹഗ്ഗിൻസ്‌ ഇങ്ങനെ വ്യക്തമാ​ക്കി: “രക്തത്തെ അപകട​വി​മു​ക്ത​മാ​ക്കാ​നുള്ള ഇത്ര​യേറെ സംവി​ധാ​നങ്ങൾ മുമ്പൊ​രി​ക്ക​ലും ഉണ്ടായി​രു​ന്നി​ട്ടില്ല. എന്നിരു​ന്നാ​ലും അതു സുരക്ഷി​ത​മ​ല്ലാത്ത ഒന്നുത​ന്നെ​യാ​യി വീക്ഷി​ക്ക​പ്പെ​ടണം. വൈദ്യ​ശാ​സ്‌ത്ര​ത്തിൽ നാം ഉപയോ​ഗി​ക്കുന്ന ഏറ്റവും അപകട​ക​ര​മായ വസ്‌തു അതാണ്‌.”—ദ ബോസ്റ്റൺ ഗ്ലോബ്‌ മാഗസിൻ, 1990 ഫെബ്രു​വരി 4.

നല്ല കാരണ​ത്തോ​ടെ, വൈദ്യ​ശാ​സ്‌ത്ര​രം​ഗത്തു പ്രവർത്തി​ക്കു​ന്നവർ ഇപ്രകാ​രം ബുദ്ധി​യു​പ​ദേ​ശി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു: “രക്തപ്പകർച്ച​യു​ടെ കാര്യ​ത്തിൽ പ്രയോജന⁄അപകട അപഗ്ര​ഥ​ന​ത്തി​ലെ അപകട​ത്തി​ന്റെ വശം നാം ഒന്ന്‌ പുനർവി​ചി​ന്തനം ചെയ്യു​ക​യും പകരചി​കി​ത്സാ​രീ​തി​കൾ തേടു​ക​യും ചെയ്യേ​ണ്ടത്‌ അനിവാ​ര്യ​മാണ്‌.” (ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നതു ഞങ്ങൾ.)—പെരി​ഓ​പ്പ​റേ​റ്റീവ്‌ റെഡ്‌ സെൽ ട്രാൻസ്‌ഫ്യൂ​ഷൻ, നാഷനൽ ഇൻസ്റ്റി​റ്റ്യൂ​ട്ട്‌സ്‌ ഓഫ്‌ ഹെൽത്ത്‌ കോൺഫ​റൻസ്‌, 1988 ജൂൺ 27-29.

രക്തം ഉപയോ​ഗി​ക്കു​ന്ന​തി​ന്റെ പ്രയോ​ജ​നങ്ങൾ അല്ലെങ്കിൽ അപകടങ്ങൾ സംബന്ധിച്ച്‌ ഡോക്ടർമാർക്കി​ട​യിൽ അഭി​പ്രാ​യ​വ്യ​ത്യാ​സം ഉണ്ടായി​രു​ന്നേ​ക്കാം. ഒരു ഡോക്ടർ അനേകം രക്തപ്പകർച്ചകൾ നടത്തി​യേ​ക്കാം, അപകടം ഉണ്ടെങ്കി​ലും അവ തക്ക മൂല്യ​മു​ള്ള​താ​ണെന്ന്‌ അദ്ദേഹം ഉറച്ചു വിശ്വ​സി​ക്കു​ന്നു​മു​ണ്ടാ​കാം. എന്നാൽ മറ്റൊരു ഡോക്ടർ രക്തം കൂടാതെ ചികി​ത്സി​ച്ചു നല്ല ഫലങ്ങൾ കൈവ​രി​ച്ചി​ട്ടു​ള്ള​തി​നാൽ രക്തപ്പകർച്ച​യി​ലെ അപകടങ്ങൾ ന്യായീ​ക​രി​ക്ക​ത്ത​ക്ക​ത​ല്ലെന്നു വിചാ​രി​ച്ചേ​ക്കാം. എന്നിരു​ന്നാ​ലും അന്തിമ​മാ​യി രോഗി​യോ രോഗി​യു​ടെ പിതാ​വോ മാതാ​വോ ആയ നിങ്ങളാ​ണു തീരു​മാ​ന​മെ​ടു​ക്കേ​ണ്ടത്‌. എന്തു​കൊ​ണ്ടാണ്‌ അങ്ങനെ പറയു​ന്നത്‌? എന്തു​കൊ​ണ്ടെ​ന്നാൽ നിങ്ങളു​ടെ (അല്ലെങ്കിൽ നിങ്ങളു​ടെ കുട്ടി​യു​ടെ) ശരീര​വും ജീവനും സദാചാ​ര​മൂ​ല്യ​ങ്ങ​ളും ഏറ്റവും പ്രധാ​ന​മാ​യി ദൈവ​വു​മാ​യുള്ള ബന്ധവും, ഇതിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു.

നിങ്ങളു​ടെ അവകാശം അംഗീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു

ഇന്ന്‌ അനേകം സ്ഥലങ്ങളിൽ, രോഗിക്ക്‌ താൻ ഏതു ചികിത്സ സ്വീക​രി​ക്കു​മെന്നു തീരു​മാ​നി​ക്കാ​നുള്ള അവകാ​ശ​മുണ്ട്‌, ഈ അവകാ​ശ​മാ​കട്ടെ ധ്വംസി​ക്ക​പ്പെ​ടാ​നാ​കാത്ത ഒന്നാണ്‌. “കാര്യ​ജ്ഞാ​ന​ത്തോ​ടെ​യുള്ള സമ്മതം സംബന്ധിച്ച നിയമം താഴെ​പ്പ​റ​യുന്ന രണ്ടു സംഗതി​ക​ളിൽ അധിഷ്‌ഠി​ത​മാണ്‌: ഒന്ന്‌, ശുപാർശ ചെയ്യ​പ്പെ​ടുന്ന ചികി​ത്സ​യെ​പ്പറ്റി കാര്യ​ജ്ഞാ​ന​ത്തോ​ടെ​യുള്ള ഒരു തിര​ഞ്ഞെ​ടു​പ്പു നടത്താൻ മതിയായ വിവരങ്ങൾ ലഭിക്കു​ന്ന​തി​നു രോഗിക്ക്‌ അവകാ​ശ​മുണ്ട്‌; രണ്ട്‌, രോഗി​ക്കു ഡോക്ട​റു​ടെ ശുപാർശ സ്വീക​രി​ക്കാ​നോ തള്ളിക്ക​ള​യാ​നോ തീരു​മാ​നി​ക്കാ​വു​ന്ന​താണ്‌. . . . വേണം എന്നു പറയാ​നു​ള്ള​തു​പോ​ലെ വേണ്ട എന്നു പറയാ​നും, വേണ​മെന്നു പറയു​മ്പോൾതന്നെ ചില വ്യവസ്ഥകൾ വെക്കാ​നും രോഗിക്ക്‌ അവകാ​ശ​മു​ള്ള​താ​യി കണക്കാ​ക്കു​ന്നി​ല്ലെ​ങ്കിൽ കാര്യ​ജ്ഞാ​ന​ത്തോ​ടെ​യുള്ള സമ്മതമെന്ന ആശയം നിരർഥ​ക​മാ​കു​മെ​ന്നു​തന്നെ പറയാം.”—ഇൻഫോംഡ്‌ കൺസെന്റ്‌—ലീഗൽ തിയറി ആൻഡ്‌ ക്ലിനിക്കൽ പ്രാക്ടീസ്‌, 1987. a

തങ്ങളുടെ ഈ അവകാശം ഉപയോ​ഗ​പ്പെ​ടു​ത്താൻ ശ്രമി​ച്ച​പ്പോൾ ചില രോഗി​കൾക്ക്‌ എതിർപ്പി​നെ അഭിമു​ഖീ​ക​രി​ക്കേ​ണ്ടി​വ​ന്നി​ട്ടുണ്ട്‌. തുടക്ക​ത്തിൽ പരാമർശി​ച്ച​തു​പോ​ലുള്ള ഒരു സാഹച​ര്യ​ത്തിൽ, ടോൺസിൽ ശസ്‌ത്ര​ക്രി​യ​യെ​യോ ആന്റിബ​യോ​ട്ടി​ക്കു​ക​ളെ​യോ സംബന്ധി​ച്ചു ശക്തമായ വികാ​ര​ങ്ങ​ളുള്ള ഒരു സുഹൃ​ത്തിൽനി​ന്നാ​യി​രി​ക്കാം എതിർപ്പു​ണ്ടാ​യത്‌. അല്ലെങ്കിൽ താൻ നൽകിയ ഉപദേശം ശരിയാ​ണെന്ന തികഞ്ഞ ബോധ്യ​മുള്ള ഡോക്ട​റിൽനി​ന്നാ​യി​രി​ക്കാം. നിയമ​പ​ര​മോ സാമ്പത്തി​ക​മോ ആയ താത്‌പ​ര്യ​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ ആശുപ​ത്രി അധികൃ​ത​രിൽ ഒരാൾപോ​ലും വിയോ​ജി​പ്പു പ്രകടി​പ്പി​ച്ചെ​ന്നു​വ​രാം.

“പല ഓർത്തോ​പീ​ഡിക്‌ സർജന്മാ​രും [സാക്ഷി​ക​ളായ] രോഗി​കൾക്കു ശസ്‌ത്ര​ക്രിയ നടത്തേ​ണ്ടെന്നു തീരു​മാ​നി​ക്കാ​റുണ്ട്‌,” ഡോ. കാൾ എൽ. നെൽസൺ പറയുന്നു. “ഏതൊരു ചികി​ത്സാ​രീ​തി​യും വേണ്ടെന്നു വെക്കാ​നുള്ള അവകാശം രോഗി​ക്കു​ണ്ടെന്നു ഞങ്ങൾ വിശ്വ​സി​ക്കു​ന്നു. രക്തപ്പകർച്ച​പോ​ലുള്ള ഏതെങ്കി​ലും പ്രത്യേക ചികി​ത്സാ​ന​ട​പടി ഒഴിവാ​ക്കി​ക്കൊണ്ട്‌ സുരക്ഷി​ത​മാ​യി ശസ്‌ത്ര​ക്രിയ നടത്താൻ സാങ്കേ​തി​ക​മാ​യി സാധി​ക്കു​മെ​ങ്കിൽ അത്‌ ഒരു ചികി​ത്സാ​രീ​തി​യാ​യി അംഗീ​ക​രി​ക്ക​പ്പെ​ടണം.”—ദ ജേർണൽ ഓഫ്‌ ബോൺ ആൻഡ്‌ ജോയിന്റ്‌ സർജറി, 1986 മാർച്ച്‌.

ഒരു ചികി​ത്സാ​രീ​തി​യിൽ ഒരു ഡോക്ടർക്കു നൈപു​ണ്യം ഇല്ലെങ്കിൽ ആ രീതി അവലം​ബി​ക്കാൻ പരിഗ​ണ​ന​യുള്ള ഒരു രോഗി അദ്ദേഹ​ത്തി​ന്റെ​മേൽ സമ്മർദം ചെലു​ത്തു​ക​യില്ല. എന്നാൽ ഡോ. നെൽസൺ അഭി​പ്രാ​യ​പ്പെ​ട്ട​പ്ര​കാ​രം, അർപ്പണ​ബോ​ധ​മുള്ള പല ഡോക്ടർമാർക്കും രോഗി​ക​ളു​ടെ വിശ്വാ​സ​ങ്ങളെ കണക്കി​ലെ​ടു​ക്കാൻ സാധി​ക്കും. ഒരു ജർമൻ ഉദ്യോ​ഗസ്ഥൻ ഇപ്രകാ​രം ഉപദേ​ശി​ച്ചു: “യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ കാര്യ​ത്തിൽ എല്ലാ ചികി​ത്സാ​രീ​തി​ക​ളും തനിക്ക്‌ ഉപയോ​ഗി​ക്കാൻ കഴിയി​ല്ല​ല്ലോ​യെന്നു ന്യായ​വാ​ദം ചെയ്‌തു​കൊണ്ട്‌ . . . അവർക്കു സഹായം നിഷേ​ധി​ക്കാൻ ഒരു ഡോക്ടർക്കു സാധി​ക്കില്ല. തന്റെ മുമ്പി​ലുള്ള മാർഗങ്ങൾ പരിമി​ത​മാ​ണെ​ങ്കിൽപ്പോ​ലും സഹായം നൽകാ​നുള്ള കടമ അദ്ദേഹ​ത്തി​നുണ്ട്‌.” (ഡെർ ഫ്രോ​യെ​നാർസ്റ്റ്‌, 1983 മേയ്‌-ജൂൺ) അതു​പോ​ലെ​തന്നെ ആശുപ​ത്രി​കൾ നില​കൊ​ള്ളു​ന്നതു വെറുതെ പണം ഉണ്ടാക്കാ​നല്ല, മറിച്ച്‌ വേർതി​രി​വു കാണി​ക്കാ​തെ എല്ലാ ആളുക​ളെ​യും സേവി​ക്കാ​നാണ്‌. കത്തോ​ലിക്ക ദൈവ​ശാ​സ്‌ത്ര​ജ്ഞ​നായ റിച്ചാർഡ്‌ ജെ. ഡെവിനെ ഇപ്രകാ​രം പ്രസ്‌താ​വി​ക്കു​ന്നു: “ഒരു രോഗി​യു​ടെ ജീവനും ആരോ​ഗ്യ​വും നിലനി​റു​ത്താൻ ഒരു ആശുപ​ത്രി എല്ലാ വൈദ്യ​ശ്ര​മ​ങ്ങ​ളും ചെയ്യണ​മെ​ങ്കി​ലും നൽകുന്ന ചികിത്സ [രോഗി​യു​ടെ] മനസ്സാ​ക്ഷി​യെ ഹനിക്കു​ന്നി​ല്ലെന്ന്‌ അത്‌ ഉറപ്പു​വ​രു​ത്തണം. കൂടാതെ, രോഗി​യെ അനുന​യി​പ്പി​ച്ചു രക്തം സ്വീക​രി​പ്പി​ക്കു​ന്ന​തു​മു​തൽ നിർബ​ന്ധ​മാ​യി അയാളെ രക്തപ്പകർച്ച​യ്‌ക്കു വിധേ​യ​നാ​ക്കാൻ കോടതി ഉത്തരവു സമ്പാദി​ക്കു​ന്ന​തു​വ​രെ​യുള്ള എല്ലാത്തരം സമ്മർദ തന്ത്രങ്ങ​ളും അത്‌ ഒഴിവാ​ക്കണം.”—ഹെൽത്ത്‌ പ്രോ​ഗ്രസ്സ്‌, 1989 ജൂൺ.

കോട​തി​യി​ലല്ല

വ്യക്തി​പ​ര​മായ ചികി​ത്സാ​പ്ര​ശ്‌ന​ങ്ങ​ളു​മാ​യി എത്താനുള്ള സ്ഥലമല്ല കോട​തി​യെന്ന്‌ അനേക​രും സമ്മതി​ക്കു​ന്നു. നിങ്ങൾ ആന്റിബ​യോ​ട്ടിക്‌ ചികി​ത്സ​യാ​ണു തിര​ഞ്ഞെ​ടു​ക്കു​ന്ന​തെ​ന്നി​രി​ക്കെ നിങ്ങളു​ടെ ടോൺസിൽ നിർബ​ന്ധ​മാ​യി ശസ്‌ത്ര​ക്രി​യ​യി​ലൂ​ടെ നീക്കം ചെയ്യാ​നുള്ള കോടതി ഉത്തരവു സമ്പാദി​ക്കു​ന്ന​തിന്‌ ആരെങ്കി​ലും കോട​തി​യെ സമീപി​ച്ചാൽ നിങ്ങൾക്ക്‌ എന്തു തോന്നും? ഏറ്റവും നല്ല വൈദ്യ​ശു​ശ്രൂ​ഷ​യെന്നു താൻ കരുതു​ന്നതു നൽകാൻ ഒരു ഡോക്ടർ ആഗ്രഹി​ച്ചേ​ക്കാം. എന്നാൽ അത്‌ അടി​ച്ചേൽപ്പി​ക്കു​ന്ന​തി​നാ​യി നിയമ​പ​ര​മായ ന്യായീ​ക​രണം തേടാ​നുള്ള ഉത്തരവാ​ദി​ത്വം അദ്ദേഹ​ത്തി​നില്ല. അങ്ങനെ ചെയ്യു​ന്നെ​ങ്കിൽ അതു നിങ്ങളു​ടെ മൗലി​കാ​വ​കാ​ശങ്ങൾ അദ്ദേഹം ചവിട്ടി​മെ​തി​ക്കു​ന്ന​തി​നു തുല്യ​മാണ്‌. ബൈബിൾ, രക്തം വർജി​ക്കു​ന്ന​തി​നെ​യും പരസംഗം ഒഴിവാ​ക്കു​ന്ന​തി​നെ​യും ഒരേ ധാർമിക തലത്തി​ലാ​ണു പ്രതി​ഷ്‌ഠി​ച്ചി​രി​ക്കു​ന്നത്‌ എന്നതി​നാൽ ഒരു ക്രിസ്‌ത്യാ​നി​യെ നിർബ​ന്ധ​മാ​യി രക്തപ്പകർച്ച​യ്‌ക്കു വിധേ​യ​നാ​ക്കു​ന്നത്‌ ആ വ്യക്തിയെ ബലം​പ്ര​യോ​ഗി​ച്ചു ലൈം​ഗി​ക​വേ​ഴ്‌ച​യിൽ ഏർപ്പെ​ടു​ത്തു​ന്ന​തിന്‌—ബലാത്സം​ഗ​ത്തിന്‌—തുല്യ​മാണ്‌.—പ്രവൃ​ത്തി​കൾ 15:28, 29.

എന്നാൽ, തന്റെ മതപര​മായ അവകാ​ശങ്ങൾ നിമിത്തം രോഗി ഒരു അപകട​സാ​ധ്യ​തയെ അഭിമു​ഖീ​ക​രി​ക്കാൻ തയ്യാറാ​കു​മ്പോൾ ചില കോടതി അധികാ​രി​കൾ അങ്ങേയറ്റം അസ്വസ്ഥ​രാ​കു​ക​യും “രക്തം കുത്തി​വെ​ക്കു​ന്ന​തി​നാ​യി നിയമ​പ​ര​മായ ചില പഴുതു​കൾ സൃഷ്ടി​ച്ചെ​ടു​ക്കു​ക​യും—അവയെ വേണ​മെ​ങ്കിൽ നിയമ​പ​ര​മായ കൽപ്പനാ​സൃ​ഷ്ടി​ക​ളെന്നു വിളി​ക്കാം—ചെയ്യുന്നു” എന്ന്‌ ഇൻഫോംഡ്‌ കൺസെന്റ്‌ ഫോർ ബ്ലഡ്‌ ട്രാൻസ്‌ഫ്യൂ​ഷൻ (1989) റിപ്പോർട്ടു​ചെ​യ്യു​ന്നു. രോഗി ഗർഭി​ണി​യാ​ണെ​ന്നോ പരിപാ​ലനം ആവശ്യ​മുള്ള കൊച്ചു​കു​ട്ടി​കൾ രോഗിക്ക്‌ ഉണ്ടെന്നോ പറഞ്ഞു​കൊണ്ട്‌ അവർ അതിനെ ന്യായീ​ക​രി​ക്കാൻ ശ്രമി​ച്ചേ​ക്കാം. “അവ നിയമ​പ​ര​മായ വെറും സങ്കൽപ്പ​ങ്ങ​ളാണ്‌,” പുസ്‌തകം പറയുന്നു. “കാര്യ​പ്രാ​പ്‌തി​യുള്ള മുതിർന്ന വ്യക്തി​കൾക്ക്‌ ഒരു ചികിത്സ നിരാ​ക​രി​ക്കാൻ അവകാ​ശ​മുണ്ട്‌.”

സാക്ഷി​ക​ളെ രക്തപ്പകർച്ച​യ്‌ക്കു വിധേ​യ​രാ​ക്കാൻ നിർബന്ധം പിടി​ക്കുന്ന ചിലർ, സാക്ഷികൾ എല്ലാ ചികി​ത്സ​ക​ളും നിരാ​ക​രി​ക്കു​ന്നി​ല്ലെന്ന വസ്‌തുത അവഗണി​ച്ചു​ക​ള​യു​ന്നു. അപകടം നിറഞ്ഞ​തെന്നു വിദഗ്‌ധർപോ​ലും വിശേ​ഷി​പ്പി​ക്കുന്ന ഒരു ചികി​ത്സാ​രീ​തി മാത്രമേ അവർ തള്ളിക്ക​ള​യു​ന്നു​ള്ളൂ. സാധാ​ര​ണ​മാ​യി ഒരു ചികി​ത്സാ​പ്ര​ശ്‌നം പലവി​ധ​ങ്ങ​ളിൽ കൈകാ​ര്യം ചെയ്യാൻ കഴിയും. ഒരു ചികി​ത്സാ​വി​ധിക്ക്‌ ഒരു പ്രത്യേക അപകട​മു​ണ്ടെ​ങ്കിൽ മറ്റൊ​ന്നിന്‌ വേറൊ​രു അപകട​മുണ്ട്‌. ഇതിൽ ഏതു തിര​ഞ്ഞെ​ടു​ക്കു​ന്ന​താ​ണു നിങ്ങൾക്ക്‌ “ഏറ്റവും നല്ലത്‌” എന്ന്‌ സർവാ​ധി​കാ​ര​ത്തോ​ടെ നിർണ​യി​ക്കാൻ ഒരു കോട​തി​ക്കോ ഡോക്ടർക്കോ കഴിയു​മോ? അതു തീരു​മാ​നി​ക്കേ​ണ്ടതു നിങ്ങൾത​ന്നെ​യാണ്‌. തങ്ങൾക്കു​വേണ്ടി മറ്റാരും തീരു​മാ​നം എടു​ക്കേ​ണ്ടെന്ന കാര്യ​ത്തിൽ യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ ഉറച്ച നിലപാ​ടാ​ണു​ള്ളത്‌. അതു ദൈവ​മു​മ്പാ​കെ​യുള്ള അവരുടെ വ്യക്തി​പ​ര​മായ ഉത്തരവാ​ദി​ത്വ​മാണ്‌.

നിങ്ങൾ അങ്ങേയറ്റം വെറു​ക്കുന്ന ഒരു ചികിത്സ ഒരു കോടതി നിങ്ങളു​ടെ​മേൽ അടി​ച്ചേൽപ്പി​ച്ചാൽ അതു നിങ്ങളു​ടെ മനസ്സാ​ക്ഷി​യെ​യും അങ്ങേയറ്റം പ്രാധാ​ന്യം അർഹി​ക്കുന്ന ഒരു ഘടകമായ ജീവി​ച്ചി​രി​ക്കാ​നുള്ള നിങ്ങളു​ടെ ആഗ്രഹ​ത്തെ​ത്ത​ന്നെ​യും എങ്ങനെ ബാധി​ച്ചേ​ക്കാം? ഡോ. കോൺറാഡ്‌ ഡ്രെബി​ഞ്ചർ ഇപ്രകാ​രം എഴുതി: “ഒരു രോഗി​യെ ശാരീ​രി​ക​മാ​യി ചികി​ത്സി​ക്കു​ക​യും അതേസ​മയം അയാളു​ടെ മനസ്സിനു മാരക​മാ​യി പരി​ക്കേൽപ്പി​ക്കു​ക​യും ചെയ്യത്ത​ക്ക​വി​ധം അയാളു​ടെ മനസ്സാ​ക്ഷി​യെ ചവിട്ടി​മെ​തി​ച്ചു​കൊണ്ട്‌ ഒരു പ്രത്യേക ചികിത്സ അയാളു​ടെ​മേൽ അടി​ച്ചേൽപ്പി​ക്കാൻ ശ്രമി​ക്കു​ന്നെ​ങ്കിൽ അതിനു പ്രേരി​പ്പി​ക്കുന്ന ഘടകം തീർച്ച​യാ​യും വഴിവിട്ട വൈദ്യ​ശാ​സ്‌ത്ര തൃഷ്‌ണ​യാ​യി​രി​ക്കും.”—ഡെർ പ്രാക്‌റ്റി​സ്‌ചെ ആർസ്റ്റ്‌, 1978 ജൂലൈ.

കുട്ടി​കൾക്കു സ്‌നേ​ഹ​പൂർവ​ക​മായ ശുശ്രൂഷ

രക്തം സംബന്ധിച്ച കോട​തി​ക്കേ​സു​ക​ളിൽ മുഖ്യ​മാ​യി കുട്ടി​ക​ളാണ്‌ ഉൾപ്പെ​ടു​ന്നത്‌. ചില സന്ദർഭ​ങ്ങ​ളിൽ സ്‌നേ​ഹ​ധ​ന​രായ മാതാ​പി​താ​ക്കൾ രക്തംകൂ​ടാ​തെ​യുള്ള ചികിത്സ ആദരപൂർവം ആവശ്യ​പ്പെ​ട്ട​പ്പോൾ വൈദ്യ​ശാ​സ്‌ത്ര രംഗത്തു പ്രവർത്തി​ക്കുന്ന ചിലർ രക്തം നൽകു​ന്ന​തി​നു കോട​തി​യു​ടെ പിന്തുണ തേടി​യി​ട്ടുണ്ട്‌. കുട്ടി​കൾക്കു​നേ​രെ​യുള്ള ദ്രോ​ഹ​പ്ര​വൃ​ത്തി​കൾ അല്ലെങ്കിൽ അവരോ​ടുള്ള അവഗണന തടയാ​നുള്ള നിയമ​ങ്ങ​ളെ​യും കോടതി നടപടി​ക​ളെ​യും ക്രിസ്‌ത്യാ​നി​കൾ അംഗീ​ക​രി​ക്കു​ന്നു. മാതാ​പി​താ​ക്കൾ കുട്ടി​ക​ളോ​ടു മൃഗീ​യ​മാ​യി പെരു​മാ​റി​യ​തി​ന്റെ അല്ലെങ്കിൽ അവർക്ക്‌ എല്ലാ വൈദ്യ​സ​ഹാ​യ​വും നിഷേ​ധി​ച്ച​തി​ന്റെ റിപ്പോർട്ടു​കൾ നിങ്ങൾ വായി​ച്ചി​ട്ടു​ണ്ടാ​യി​രി​ക്കാം. എത്ര സങ്കടക​ര​മായ സംഗതി! വ്യക്തമാ​യും അത്തരത്തിൽ അവഗണി​ക്ക​പ്പെ​ടുന്ന ഒരു കുട്ടിയെ സംരക്ഷി​ക്കാൻ ഗവൺമെ​ന്റിന്‌ ഇടപെ​ടാം, ഇടപെ​ടു​ക​യും വേണം. എന്നാൽ, സ്‌നേ​ഹ​നി​ധി​ക​ളായ മാതാ​പി​താ​ക്കൾ ഉയർന്ന ഗുണനി​ല​വാ​ര​മുള്ള രക്തരഹിത ചികി​ത്സാ​രീ​തി​കൾ ആവശ്യ​പ്പെ​ടു​മ്പോൾ അത്‌ എത്ര വ്യത്യ​സ്‌ത​മായ ഒരു സാഹച​ര്യ​മാ​ണെന്ന്‌ എളുപ്പം മനസ്സി​ലാ​ക്കാ​വു​ന്ന​തേ​യു​ള്ളു.

സാധാ​ര​ണ​മാ​യി ഇത്തരം കോട​തി​ക്കേ​സു​കൾ ആശുപ​ത്രി​യിൽ കിടക്കുന്ന ഒരു കുട്ടിയെ കേന്ദ്രീ​ക​രി​ച്ചു​ള്ള​വ​യാണ്‌. അങ്ങനെ​യെ​ങ്കിൽ, ആ കുട്ടി ആശുപ​ത്രി​യി​ലെ​ത്തി​യത്‌ എങ്ങനെ​യാണ്‌, എന്തിനാണ്‌? കുട്ടി​യോ​ടു താത്‌പ​ര്യ​മുള്ള മാതാ​പി​താ​ക്ക​ളാണ്‌ നല്ല വൈദ്യ​ശു​ശ്രൂഷ ലഭിക്കു​ന്ന​തി​നു​വേണ്ടി കുട്ടിയെ അവിടെ എത്തിച്ചത്‌ എന്നതിൽ സംശയ​മില്ല. യേശു​വി​നു കുട്ടി​ക​ളോട്‌ ഉണ്ടായി​രു​ന്ന​തു​പോ​ലെ​തന്നെ ക്രിസ്‌തീയ മാതാ​പി​താ​ക്കൾക്കും തങ്ങളുടെ കുട്ടി​ക​ളു​ടെ കാര്യ​ത്തിൽ താത്‌പ​ര്യ​മുണ്ട്‌. ‘ഒരു അമ്മ തന്റെ കുഞ്ഞു​ങ്ങളെ [ആർദ്ര​മാ​യി] പോറ്റു​ന്ന​തി​നെ’ക്കുറിച്ചു ബൈബിൾ പറയുന്നു. യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ തങ്ങളുടെ കുഞ്ഞു​ങ്ങ​ളോട്‌ അത്തരത്തി​ലുള്ള ആഴമായ സ്‌നേ​ഹ​മുണ്ട്‌.—1 തെസ്സ​ലൊ​നീ​ക്യർ 2:7; മത്തായി 7:11; 19:13-15.

സ്വാഭാ​വി​ക​മാ​യും എല്ലാ മാതാ​പി​താ​ക്ക​ളും തങ്ങളുടെ കുട്ടി​ക​ളു​ടെ സുരക്ഷി​ത​ത്വ​ത്തെ​യും ജീവ​നെ​യും ബാധി​ക്കുന്ന തീരു​മാ​നങ്ങൾ എടുക്കാ​റുണ്ട്‌: വീട്ടിൽ ഗ്യാസ്‌ ഉപയോ​ഗി​ക്ക​ണ​മോ? കാറിൽ ദീർഘ​നേരം യാത്ര ചെയ്യേ​ണ്ട​തു​ണ്ടെ​ങ്കിൽ കുട്ടിയെ കൂട്ടത്തിൽ കൊണ്ടു​പോ​ക​ണ​മോ? അവനെ വെള്ളത്തിൽ നീന്താൻ അനുവ​ദി​ക്ക​ണ​മോ? അത്തരം കാര്യ​ങ്ങ​ളിൽ അപകട​സാ​ധ്യത ഉൾപ്പെ​ട്ടി​രി​ക്കു​ന്നു, ജീവാ​പാ​യ​സാ​ധ്യ​ത​പോ​ലും. എന്നാൽ മാതാ​പി​താ​ക്ക​ളു​ടെ വിവേചന പ്രാപ്‌തി​യെ സമൂഹം അംഗീ​ക​രി​ക്കു​ന്നു. അതു​കൊണ്ട്‌ കുട്ടി​കളെ ബാധി​ക്കുന്ന മിക്ക കാര്യ​ങ്ങ​ളി​ലും​തന്നെ തീരു​മാ​ന​മെ​ടു​ക്കാ​നുള്ള മുഖ്യ ഉത്തരവാ​ദി​ത്വം മാതാ​പി​താ​ക്കൾക്കു നൽക​പ്പെ​ട്ടി​രി​ക്കു​ന്നു.

1979-ൽ യു.എസ്‌. സുപ്രീം​കോ​ടതി വ്യക്തമാ​യി ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “ജീവി​ത​ത്തി​ലെ പ്രയാ​സ​ക​ര​മായ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന​തിന്‌ ഒരു കുട്ടിക്ക്‌ ഇല്ലാത്ത പക്വത​യും അനുഭ​വ​പ​രി​ച​യ​വും വിവേ​ച​നാ​ശേ​ഷി​യും മാതാ​പി​താ​ക്കൾക്കു​ണ്ടെന്ന അനുമാ​ന​ത്തി​ന്മേ​ലാണ്‌ കുടും​ബത്തെ സംബന്ധി​ച്ചുള്ള [കോടതി]നിയമ​ത്തി​ന്റെ സങ്കൽപ്പം നിലനിൽക്കു​ന്നത്‌. . . . [വൈദ്യ​ശാ​സ്‌ത്ര​പ​ര​മായ ഒരു സംഗതി​യിൽ] ഒരു പിതാ​വോ മാതാ​വോ കൈ​ക്കൊ​ള്ളുന്ന തീരു​മാ​ന​ത്തിൽ അപകട​സാ​ധ്യത ഉൾപ്പെ​ട്ടി​ട്ടുണ്ട്‌ എന്നതു​കൊ​ണ്ടു​മാ​ത്രം ആ തീരു​മാ​ന​മെ​ടു​ക്കാ​നുള്ള അധികാ​രം മാതാ​പി​താ​ക്ക​ളിൽനി​ന്നു താനേ നീങ്ങി​പ്പോ​യി ഗവൺമെ​ന്റി​ന്റെ ഒരു ഏജൻസി​യി​ലോ ഉദ്യോ​ഗ​സ്ഥ​നി​ലോ നിക്ഷി​പ്‌ത​മാ​കു​ന്നില്ല.”—പർഹാം v. ജെ. ആർ.

അതേവർഷം ന്യൂ​യോർക്ക്‌ അപ്പീൽ കോടതി ഇങ്ങനെ​യൊ​രു വിധി പ്രസ്‌താ​വി​ച്ചു: “ഒരു കുട്ടിക്കു മതിയായ വൈദ്യ​ശു​ശ്രൂഷ ലഭിക്കാ​തെ പോകു​ന്നു​ണ്ടോ​യെന്നു തീരു​മാ​നി​ക്കു​ന്ന​തി​നുള്ള ഏറ്റവും പ്രധാന ഘടകം . . . നിലവി​ലുള്ള സാഹച​ര്യ​ങ്ങ​ളു​ടെ​യെ​ല്ലാം വെളി​ച്ച​ത്തിൽ മാതാ​പി​താ​ക്കൾ സ്വീകാ​ര്യ​മായ ഒരു ചികിത്സ കുട്ടിക്കു ലഭ്യമാ​ക്കി​യി​ട്ടു​ണ്ടോ എന്നതാണ്‌. മാതാ​പി​താ​ക്കൾ എടുത്ത തീരു​മാ​നം ‘ശരിയാ​യി​രു​ന്നോ’ അതോ ‘തെറ്റാ​യി​രു​ന്നോ’ എന്ന അന്വേ​ഷ​ണ​ത്തിന്‌ ഇവിടെ പ്രസക്തി​യില്ല. എന്തു​കൊ​ണ്ടെ​ന്നാൽ വൈദ്യ​ചി​കി​ത്സ​യു​ടെ ഇന്നത്തെ അവസ്ഥ​വെച്ചു നോക്കി​യാൽ അതു വലിയ പുരോ​ഗ​തി​കൾ കൈവ​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും, അങ്ങനെ​യുള്ള കൃത്യ​മായ നിഗമ​ന​ങ്ങ​ളിൽ എത്തുക അസാധ്യ​മാ​ണെ​ന്നു​തന്നെ പറയാം. തന്നെയു​മല്ല, ഒരു കോട​തി​ക്കു മാതാ​പി​താ​ക്ക​ളു​ടെ സ്ഥാനം കൈ​യേൽക്കാ​നും സാധി​ക്കില്ല.”—ഇൻ റേ ഹോഫ്‌ബോർ.

ശസ്‌ത്ര​ക്രി​യ വേണോ ആന്റിബ​യോ​ട്ടിക്‌ ചികിത്സ വേണോ എന്നു തീരു​മാ​നി​ക്കുന്ന മാതാ​പി​താ​ക്ക​ളു​ടെ ഉദാഹ​രണം ഓർക്കുക. ഓരോ ചികി​ത്സാ​രീ​തി​ക്കും അതി​ന്റേ​തായ അപകട​വ​ശ​ങ്ങ​ളുണ്ട്‌. അപകട​ങ്ങ​ളും പ്രയോ​ജ​ന​ങ്ങ​ളും മറ്റു ഘടകങ്ങ​ളും തൂക്കി​നോ​ക്കി തീരു​മാ​ന​മെ​ടു​ക്കാ​നുള്ള ഉത്തരവാ​ദി​ത്വം സ്‌നേ​ഹ​മുള്ള മാതാ​പി​താ​ക്കൾക്കാ​ണു​ള്ളത്‌. ഇതി​നോ​ടുള്ള ബന്ധത്തിൽ, ഗൈഡ്‌സ്‌ റ്റു ദ ജഡ്‌ജ്‌ ഇൻ മെഡിക്കൽ ഓർഡേ​ഴ്‌സ്‌ അഫക്‌റ്റിങ്‌ ചിൽഡ്രൻ, എന്ന കൃതി അവലോ​കനം ചെയ്യ​പ്പെ​ടേണ്ട ഒന്നാ​ണെന്ന്‌ ഡോക്ടർ ജോൺ സാമു​വേൽസ്‌ (അനസ്‌തേ​ഷ്യോ​ളജി ന്യൂസ്‌, 1989 ഒക്ടോബർ) അഭി​പ്രാ​യ​പ്പെട്ടു. അത്‌ ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു:

“ഒരു ഡോക്ടർക്കു തന്റെ രോഗി മരിക്കു​മോ ജീവി​ച്ചി​രി​ക്കു​മോ എന്നു സാമാ​ന്യം ഉറപ്പോ​ടെ മുൻകൂ​ട്ടി പറയാൻ സാധി​ക്ക​ത്ത​ക്ക​വണ്ണം വൈദ്യ​ശാ​സ്‌ത്രം പുരോ​ഗ​മി​ച്ചി​ട്ടില്ല . . . ചികി​ത്സാ​രീ​തി​ക​ളിൽ തിര​ഞ്ഞെ​ടുപ്പ്‌ സാധ്യ​മാ​ണെ​ങ്കിൽ,—ഉദാഹ​ര​ണ​ത്തിന്‌ 80 ശതമാനം വിജയ​സാ​ധ്യ​ത​യുള്ള ഒരു നടപടി ഡോക്ടർ ശുപാർശ ചെയ്യു​ക​യും എന്നാൽ മാതാ​പി​താ​ക്കൾ അതി​നോ​ടു യോജി​ക്കാ​തി​രി​ക്കു​ക​യും അതേസ​മയം 40 ശതമാ​നം​മാ​ത്രം വിജയ​സാ​ധ്യ​ത​യുള്ള ഒരു നടപടി​യോട്‌ അവർ യോജി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ—അപകട​സാ​ധ്യത കൂടു​ത​ലു​ള്ള​തെ​ങ്കി​ലും മാതാ​പി​താ​ക്കൾക്ക്‌ എതിർപ്പി​ല്ലാത്ത ഗതിയാ​ണു ഡോക്ടർ സ്വീക​രി​ക്കേ​ണ്ടത്‌.”

രക്തത്തിന്റെ വൈദ്യ​ശാ​സ്‌ത്ര​പ​ര​മായ ഉപയോ​ഗ​വു​മാ​യി ബന്ധപ്പെട്ട്‌ മരണക​ര​മായ അനേകം അപകടങ്ങൾ ഉയർന്നു​വ​ന്നി​രി​ക്കു​ന്ന​തി​നാ​ലും ഫലകര​മായ പകരചി​കി​ത്സകൾ ലഭ്യമാ​യി​രി​ക്കു​ന്ന​തി​നാ​ലും രക്തപ്പകർച്ച ഒഴിവാ​ക്കു​ന്ന​താ​യി​രി​ക്കി​ല്ലേ അപകടം കുറഞ്ഞ രീതി?

സ്വാഭാ​വി​ക​മാ​യും തങ്ങളുടെ കുട്ടിക്കു ശസ്‌ത്ര​ക്രിയ ആവശ്യ​മാ​ണെ​ങ്കിൽ ക്രിസ്‌ത്യാ​നി​കൾ പല ഘടകങ്ങൾ തൂക്കി​നോ​ക്കു​ന്നു. രക്തം ഉപയോ​ഗി​ച്ചാ​ലും ഇല്ലെങ്കി​ലും എല്ലാ ശസ്‌ത്ര​ക്രി​യ​കൾക്കും അവയു​ടേ​തായ അപകട​സാ​ധ്യ​ത​ക​ളുണ്ട്‌. സുരക്ഷി​ത​ത്വം സംബന്ധി​ച്ചു പൂർണ ഉറപ്പു​നൽകാൻ ഏതെങ്കി​ലും ശസ്‌ത്ര​ക്രി​യാ​വി​ദ​ഗ്‌ധനു കഴിയു​മോ? സാക്ഷി​ക​ളായ കുട്ടി​ക​ളിൽ രക്തം കൂടാതെ ശസ്‌ത്ര​ക്രിയ നടത്തു​ന്ന​തിൽ വിദഗ്‌ധ​രായ ഡോക്ടർമാർ നല്ല വിജയം കൈവ​രി​ച്ചി​ട്ടു​ണ്ടെന്നു മാതാ​പി​താ​ക്കൾക്ക്‌ അറിവു​ണ്ടാ​യി​രി​ക്കാം. അതു​കൊണ്ട്‌ ഒരു ഡോക്ടർക്കോ ആശുപ​ത്രി അധികൃ​ത​രിൽ ആർക്കെ​ങ്കി​ലു​മോ മറി​ച്ചെ​ന്തെ​ങ്കി​ലും താത്‌പ​ര്യ​മാ​യി​രി​ക്കാം ഉള്ളതെ​ങ്കി​ലും സമ്മർദ​ത്തി​നി​ട​യാ​ക്കു​ന്ന​തും സമയനഷ്ടം വരുത്തു​ന്ന​തു​മായ ഒരു നിയമ​യു​ദ്ധ​ത്തി​നു പോകു​ന്ന​തി​നു പകരം കുട്ടിയെ സ്‌നേ​ഹി​ക്കുന്ന ആ മാതാ​പി​താ​ക്ക​ളു​മാ​യി സഹകരി​ക്കു​ന്ന​താ​യി​രി​ക്കി​ല്ലേ ന്യായ​യു​ക്തം? അല്ലെങ്കിൽ ഇത്തരം ചികിത്സ നടത്തി പരിച​യ​മു​ള്ള​വ​രും അതിനു മനസ്സു​ള്ള​വ​രു​മായ ചികി​ത്സ​ക​രുള്ള ഒരു ആശുപ​ത്രി​യി​ലേക്ക്‌ മാതാ​പി​താ​ക്കൾക്കു കുട്ടിയെ മാറ്റാൻ കഴി​ഞ്ഞേ​ക്കും. വാസ്‌ത​വ​ത്തിൽ ഗുണ​മേ​ന്മ​യുള്ള ചികിത്സ, രക്തം കൂടാ​തെ​യുള്ള ചികി​ത്സ​യാ​യി​രി​ക്കാ​നാണ്‌ ഏറെ സാധ്യത. എന്തു​കൊ​ണ്ടെ​ന്നാൽ നാം നേരത്തേ കണ്ടുക​ഴി​ഞ്ഞ​തു​പോ​ലെ അത്‌ ‘വൈദ്യ​ശാ​സ്‌ത്ര​പ​ര​വും വൈദ്യ​ശാ​സ്‌​ത്രേ​ത​ര​വും ആയ ന്യായ​മായ ലക്ഷ്യങ്ങൾ കൈവ​രി​ക്കാൻ’ കുടും​ബത്തെ സഹായി​ക്കും.

[അടിക്കു​റി​പ്പു​കൾ]

a അനുബന്ധത്തിൽ 30-31 പേജു​ക​ളിൽ പുനർമു​ദ്രണം ചെയ്‌തി​രി​ക്കുന്ന, “രക്തം: തിര​ഞ്ഞെ​ടു​പ്പും മനസ്സാ​ക്ഷി​യും ആരു​ടേത്‌?” എന്ന വൈദ്യ​ശാ​സ്‌ത്ര ലേഖനം കാണുക.

[18-ാം പേജിലെ ചതുരം]

നിയമപരമായ ഉത്തരവാ​ദി​ത്വ​ത്തിൽനിന്ന്‌ ഒഴിവാ​ക്കു​ന്നു

‘രക്തം നൽകാൻവേണ്ടി ഒരു കോട​തി​വി​ധി സമ്പാദി​ക്കാൻ ചില ഡോക്ടർമാ​രും ആശുപ​ത്രി അധികൃ​ത​രും തിടുക്കം കൂട്ടു​ന്നത്‌ എന്തിനാ​ണെന്നു നിങ്ങൾ ചിന്തി​ച്ചേ​ക്കാം. ചില സ്ഥലങ്ങളിൽ ഒരു സാധാരണ കാരണം നിയമ​പ​ര​മായ ഉത്തരവാ​ദി​ത്വം സംബന്ധി​ച്ചുള്ള ഭയമാണ്‌.

യഹോ​വ​യു​ടെ സാക്ഷികൾ രക്തരഹിത ചികിത്സ തിര​ഞ്ഞെ​ടു​ക്കു​മ്പോൾ അത്തര​മൊ​രു ഭയത്തിന്‌ അടിസ്ഥാ​ന​മില്ല. ആൽബർട്ട്‌ ഐൻസ്റ്റീൻ കോളജ്‌ ഓഫ്‌ മെഡി​സി​നി​ലെ (യു.എസ്‌.എ.) ഒരു ഡോക്ടർ ഇപ്രകാ​രം എഴുതു​ന്നു: “മിക്ക [സാക്ഷി​ക​ളും] ഡോക്ടർമാ​രെ​യും ആശുപ​ത്രി​ക​ളെ​യും നിയമ​പ​ര​മായ ഉത്തരവാ​ദി​ത്വ​ത്തിൽനിന്ന്‌ ഒഴിവാ​ക്കി​ക്കൊ​ണ്ടുള്ള അമേരി​ക്കൻ മെഡിക്കൽ അസോ​സി​യേ​ഷന്റെ ഫാറം യാതൊ​രു മടിയും കൂടാതെ ഒപ്പിട്ടു​ത​രു​ന്നു. അനേക​രും ഒരു മെഡിക്കൽ അലേർട്ട്‌ [കാർഡ്‌] കൊണ്ടു​ന​ട​ക്കു​ന്നു. ശരിയായ തീയതി​യും ഒപ്പും ഉള്ള, ‘രക്ത ഉത്‌പ​ന്നങ്ങൾ സ്വീക​രി​ക്കാ​നുള്ള വിസമ്മത’ ഫാറം നിയമ​സാ​ധു​ത​യുള്ള ഒരു കരാറാണ്‌.”—അനസ്‌ത്യേ​ഷ്യോ​ളജി ന്യൂസ്‌, 1989 ഒക്ടോബർ.

അതേ, തങ്ങൾ ആവശ്യ​പ്പെ​ടുന്ന രക്തരഹിത ചികിത്സ നടപ്പാ​ക്കു​ക​വഴി ഡോക്ട​റോ ആശുപ​ത്രി​യോ നിയമ​പ​ര​മായ ഉത്തരവാ​ദി​ത്വ​ത്തിൻകീ​ഴിൽ ആകുക​യില്ല എന്നതിന്‌ യഹോ​വ​യു​ടെ സാക്ഷികൾ സഹകര​ണ​മ​നോ​ഭാ​വ​ത്തോ​ടെ നിയമ​പ​ര​മായ ഉറപ്പു നൽകുന്നു. വൈദ്യ​ശാ​സ്‌ത്ര​വി​ദ​ഗ്‌ധ​രു​ടെ ശുപാർശ​പ്ര​കാ​രം ഓരോ സാക്ഷി​യും ഒരു മെഡിക്കൽ ഡോക്യു​മെന്റ്‌ കാർഡ്‌ കൊണ്ടു​ന​ട​ക്കു​ന്നു. വർഷം​തോ​റും പുതു​ക്ക​പ്പെ​ടുന്ന ഈ കാർഡിൽ ആ വ്യക്തി​യു​ടെ​യും സാക്ഷി​ക​ളു​ടെ​യും—മിക്ക​പ്പോ​ഴും ഇവർ അടുത്ത ബന്ധുക്ക​ളാ​യി രിക്കും—ഒപ്പുക​ളു​ണ്ടാ​യി​രി​ക്കും.

കാനഡ​യി​ലെ ഒൺടേ​റി​യോ സുപ്രീം കോടതി 1990 മാർച്ചിൽ അത്തര​മൊ​രു രേഖ​യെ​പ്പറ്റി അനുകൂ​ല​മാ​യി അഭി​പ്രാ​യം പറഞ്ഞു​കൊണ്ട്‌ വിധി​യെ​ഴു​തി: “ഡോക്ട​റു​മാ​യുള്ള കരാറിൽ ഒരു ലിഖിത നിയ​ന്ത്രണം വെക്കു​ന്ന​തി​നാ​യി കാർഡു​ട​മ​യ്‌ക്കു നിയമാ​നു​സൃ​ത​മാ​യി എടുക്കാൻ കഴിയുന്ന നിലപാ​ടി​ന്റെ രേഖാ​മൂ​ല​മായ പ്രഖ്യാ​പ​ന​മാണ്‌ ഈ കാർഡ്‌.” മെഡി​സിൻസ്‌ക്‌ എറ്റിക്കിൽ (1985) പ്രൊ​ഫസർ ദാനി​യേൽ ആൻഡേർസൺ ഇപ്രകാ​രം എഴുതി: “താൻ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളാ​ണെ​ന്നും ഏതു സാഹച​ര്യ​ത്തി​ലാ​യാ​ലും തനിക്കു രക്തം വേണ്ടെ​ന്നും രോഗി സംശയ​ത്തി​നി​ട​യി​ല്ലാ​ത്ത​വണ്ണം എഴുതി​ത്ത​ന്നി​ട്ടു​ണ്ടെ​ങ്കിൽ അയാൾ അതു വാക്കാൽ പറഞ്ഞാ​ലെ​ന്ന​തു​പോ​ലെ അയാളു​ടെ ആഗ്രഹത്തെ മാനി​ക്കാൻ രോഗി​യു​ടെ സ്വനിർണ​യാ​വ​കാ​ശ​ത്തോ​ടുള്ള ആദരവ്‌ ആവശ്യ​പ്പെ​ടു​ന്നു.”

സാക്ഷികൾ ആശുപ​ത്രി​യി​ലെ സമ്മതപ​ത്ര​ങ്ങ​ളും ഒപ്പിട്ടു​കൊ​ടു​ക്കു​ന്നു. ജർമനി​യി​ലെ ഫ്രൈ​ബർഗി​ലുള്ള ഒരു ആശുപ​ത്രി​യിൽ ഉപയോ​ഗി​ക്ക​പ്പെ​ടുന്ന സമ്മതപ​ത്ര​ത്തിൽ, ഡോക്ടർക്ക്‌ താൻ രോഗി​യോ​ടു ചികി​ത്സ​യെ​പ്പറ്റി പറഞ്ഞ വിവരങ്ങൾ രേഖ​പ്പെ​ടു​ത്താൻ ഇടമുണ്ട്‌. കൂടാതെ ഡോക്ട​റു​ടെ​യും രോഗി​യു​ടെ​യും ഒപ്പുകൾക്കു മുകളി​ലാ​യി പത്രത്തിൽ ഇങ്ങനെ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു: “യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മതസം​ഘ​ട​ന​യി​ലെ ഒരംഗ​മെന്ന നിലയിൽ എന്റെ ശസ്‌ത്ര​ക്രി​യ​യ്‌ക്കി​ട​യിൽ അന്യര​ക്ത​മോ രക്തഘട​ക​ങ്ങ​ളോ ഉപയോ​ഗി​ക്കാൻ ഞാൻ യാതൊ​രു കാരണ​വ​ശാ​ലും സമ്മതി​ക്കു​ന്നില്ല. രക്തവാർച്ച​മൂ​ലം ഉണ്ടാ​യേ​ക്കാ​വുന്ന കുഴപ്പങ്ങൾ, ആസൂ​ത്രണം ചെയ്‌തി​രി​ക്കു​ന്ന​തും ആവശ്യ​മാ​യി​രി​ക്കു​ന്ന​തു​മായ [രക്തരഹിത] നടപടി​യെ കൂടുതൽ അപകട​സാ​ധ്യ​ത​യു​ള്ളത്‌ ആക്കിത്തീർക്കു​ന്നെന്നു ഞാൻ തിരി​ച്ച​റി​യു​ന്നു. വിശേ​ഷി​ച്ചും ഇതി​നെ​പ്പറ്റി പൂർണ​മായ വിശദീ​ക​രണം ലഭിച്ച​ശേഷം അന്യര​ക്ത​മോ രക്തഘട​ക​ങ്ങ​ളോ ഉപയോ​ഗി​ക്കാ​തെ​തന്നെ ആവശ്യ​മായ ശസ്‌ത്ര​ക്രിയ നടത്താൻ ഞാൻ അഭ്യർഥി​ക്കു​ന്നു.”—ഹെർസ്‌ ക്രീസ്‌ലാഫ്‌, 1987 ആഗസ്റ്റ്‌.

വാസ്‌ത​വ​ത്തിൽ രക്തം ഉപയോ​ഗി​ക്കാ​തെ​യുള്ള ചികി​ത്സാ​ന​ട​പ​ടി​യാ​ണു സാധ്യ​ത​യ​നു​സ​രിച്ച്‌ അപകടം കുറഞ്ഞത്‌. എന്നാൽ ആശയം ഇതാണ്‌: സാക്ഷി​ക​ളായ രോഗി​കൾ വൈദ്യ​ശാ​സ്‌ത്ര​രം​ഗത്തു പ്രവർത്തി​ക്കു​ന്ന​വരെ അനാവ​ശ്യ​മായ ഉത്‌ക​ണ്‌ഠ​ക​ളിൽനി​ന്നു സന്തോ​ഷ​പൂർവം ഒഴിവാ​ക്കു​ന്നു. അങ്ങനെ തങ്ങളെ ഏൽപ്പി​ച്ചി​രി​ക്കുന്ന ജോലി​യു​മാ​യി—സുഖം പ്രാപി​ക്കാൻ ആളുകളെ സഹായി​ക്കു​ന്ന​തു​മാ​യി—മുമ്പോ​ട്ടു പോകാൻ വൈദ്യ​ശാ​സ്‌ത്ര പ്രവർത്ത​കർക്കു കഴിയും. “യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ മേജർ ഉദര ശസ്‌ത്ര​ക്രി​യകൾ” (ഇംഗ്ലീഷ്‌) എന്ന കൃതി​യിൽ ഡോ. ആഞ്‌ജ​ലോസ്‌ എ. കാമ്പൂ​റിസ്‌ പ്രകട​മാ​ക്കിയ പ്രകാരം ഈ സഹകരണം എല്ലാവർക്കും പ്രയോ​ജനം ചെയ്യുന്നു:

“ശസ്‌ത്ര​ക്രി​യ​യ്‌ക്കി​ട​യി​ലോ അതിനു​ശേ​ഷ​മോ എന്തുതന്നെ സംഭവി​ച്ചാ​ലും ശസ്‌ത്ര​ക്രി​യ​യ്‌ക്കു മുമ്പുള്ള കരാർ പാലി​ക്കാൻ തങ്ങൾക്കു ബാധ്യ​ത​യു​ള്ള​താ​യി ശസ്‌ത്ര​ക്രി​യാ​വി​ദ​ഗ്‌ധർ കണക്കാ​ക്കു​ക​യും അതി​നോ​ടു പറ്റിനിൽക്കു​ക​യും വേണം. രോഗി​കൾക്കു ശസ്‌ത്ര​ക്രി​യ​യോട്‌ ഒരു ക്രിയാ​ത്മക മനോ​ഭാ​വ​മു​ണ്ടാ​യി​രി​ക്കാൻ അതു സഹായി​ക്കു​ന്നു. കൂടാതെ ശസ്‌ത്ര​ക്രി​യാ​വി​ദ​ഗ്‌ധനെ സംബന്ധിച്ച്‌, തന്റെ കർമം ഏറ്റവും നല്ല രീതി​യിൽ അനുഷ്‌ഠി​ക്കാ​നും രോഗി​യു​ടെ ഉത്തമ ക്ഷേമം മുൻനി​റു​ത്തി പ്രവർത്തി​ക്കാ​നും പ്രാപ്‌ത​നാ​ക​ത്ത​ക്ക​വി​ധം അദ്ദേഹ​ത്തി​ന്റെ ശ്രദ്ധ നിയമ​പ​ര​വും താത്ത്വി​ക​വു​മായ കാര്യ​ങ്ങ​ളിൽനി​ന്നു ശസ്‌ത്ര​ക്രി​യാ​പ​ര​വും സാങ്കേ​തി​ക​വു​മായ കാര്യ​ങ്ങ​ളി​ലേക്കു തിരി​ക്കു​ക​യും ചെയ്യുന്നു.”—ദി അമേരി​ക്കൻ സർജൻ, 1987 ജൂൺ.

[19-ാം പേജിലെ ചതുരം]

“ആരോ​ഗ്യ​പ​രി​പാ​ല​ന​വു​മാ​യി ബന്ധപ്പെട്ട ചെലവു​കൾ വർധി​ക്കാ​നുള്ള ഒരു മുഖ്യ കാരണം വൈദ്യ​ശാ​സ്‌ത്ര സാങ്കേ​തി​ക​വി​ദ്യ​യു​ടെ അതിരു​കടന്ന ഉപയോ​ഗ​മാണ്‌. . . . രക്തപ്പകർച്ച അതിന്റെ ചെലവും ഉയർന്ന അപകട​സാ​ധ്യ​ത​യും നിമിത്തം വിശേ​ഷാൽ ശ്രദ്ധേ​യ​മാണ്‌. അമേരി​ക്കൻ ജോയിന്റ്‌ കമ്മീഷൻ ഓൺ എക്രെ​ഡി​റ്റേഷൻ ഓഫ്‌ ഹോസ്‌പി​റ്റൽസ്‌ രക്തപ്പകർച്ചയെ “നൽക​പ്പെ​ടുന്ന അളവനു​സ​രിച്ച്‌ അപകട​സാ​ധ്യ​ത​യും പിശകു​പ​റ്റാ​നുള്ള സാധ്യ​ത​യും വർധി​ക്കുന്ന” ചികി​ത്സ​ക​ളു​ടെ പട്ടിക​യി​ലാ​ക്കി.—“ട്രാൻസ്‌ഫ്യൂ​ഷൻ,” 1989 ജൂലൈ-ആഗസ്റ്റ്‌.

[20-ാം പേജിലെ ചതുരം]

ഐക്യ​നാ​ടു​കൾ: “രോഗി​യു​ടെ സമ്മതം ആവശ്യ​മാ​യി​രി​ക്കു​ന്ന​തി​ന്റെ പിന്നിലെ ധാർമിക തത്ത്വം വ്യക്തിക്കു സ്വനിർണ​യാ​വ​കാ​ശ​മുണ്ട്‌ എന്നതാണ്‌, അതായത്‌ ഒരുവന്റെ ജീവനെ സംബന്ധിച്ച തീരു​മാ​നങ്ങൾ, ഉൾപ്പെ​ട്ടി​രി​ക്കുന്ന വ്യക്തി​തന്നെ എടുക്കണം. രോഗി​യു​ടെ സമ്മതമി​ല്ലാ​തെ നൽകുന്ന ചികിത്സ ഒരു അക്രമ​പ്ര​വർത്ത​ന​മാണ്‌, അയാളു​ടെ സമ്മതം വാങ്ങേ​ണ്ടതു നിയമ​പ​ര​മാ​യി പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ അതു​കൊ​ണ്ടാണ്‌.”—“ഇൻഫോംഡ്‌ കൺസെന്റ്‌ ഫോർ ബ്ലഡ്‌ ട്രാൻസ്‌ഫ്യൂ​ഷൻ,” 1989.

ജർമനി: “സഹായം നൽകുക, ജീവൻ നിലനി​റു​ത്തുക എന്ന തത്ത്വ​ത്തെ​ക്കാൾ പ്രധാ​ന​മാണ്‌ സ്വനിർണ​യ​ത്തി​നുള്ള രോഗി​യു​ടെ അവകാശം. അതു​കൊണ്ട്‌: രോഗി​യു​ടെ ഇഷ്ടത്തിനു വിപരീ​ത​മാ​യി അയാളെ രക്തപ്പകർച്ച​യ്‌ക്കു വിധേ​യ​നാ​ക്കാൻ പാടില്ല.”—“ഹെർസ്‌ ക്രീസ്‌ലോഫ്‌,” 1987 ആഗസ്റ്റ്‌.

ജപ്പാൻ: “വൈദ്യ​ശാ​സ്‌ത്ര​ലോ​ക​ത്തിൽ ‘പരിപൂർണ​മായ’ യാതൊ​ന്നു​മില്ല. ആധുനിക വൈദ്യ​ശാ​സ്‌ത്ര​ത്തി​ന്റെ വഴിയാണ്‌ ഏറ്റവും നല്ലതെന്നു ഡോക്ടർമാർ വിശ്വ​സി​ക്കു​ന്നു, അവർ അതു പിൻപ​റ്റു​ന്നു. എന്നാൽ അവർ അതിന്റെ എല്ലാ വിശദാം​ശ​ങ്ങ​ളും ‘പരിപൂർണ​മാണ്‌’ എന്ന രീതി​യിൽ രോഗി​ക​ളു​ടെ​മേൽ അടി​ച്ചേൽപ്പി​ക്ക​രുത്‌. രോഗി​കൾക്കും തിര​ഞ്ഞെ​ടു​പ്പു സ്വാത​ന്ത്ര്യം ഉണ്ടായി​രി​ക്കണം.”—“മിനാമി നിഹോൺ ഷിംബൂൺ,” 1985 ജൂൺ 28.

[21-ാം പേജിലെ ചതുരം]

“ഞാൻ നിരീ​ക്ഷി​ച്ചി​ട്ടു​ള്ള​ത​നു​സ​രിച്ച്‌ [യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ] കുടും​ബ​ങ്ങ​ളി​ലെ അംഗങ്ങൾ തമ്മിൽ നല്ല അടുപ്പ​വും സ്‌നേ​ഹ​വു​മുണ്ട്‌,” ഡോ. ലോറൻസ്‌ എസ്‌. ഫ്രാങ്കൽ റിപ്പോർട്ടു​ചെ​യ്യു​ന്നു. “കുട്ടികൾ വിദ്യാ​ഭ്യാ​സ​മു​ള്ള​വ​രാണ്‌, പരിഗ​ണ​ന​യും ആദരവും ഉള്ളവരാണ്‌. . . . വൈദ്യ​ശാ​സ്‌ത്ര അനുശാ​സ​ന​ങ്ങ​ളോട്‌ അവർക്കു കൂടുതൽ അനുസ​ര​ണ​മു​ള്ള​താ​യി​പ്പോ​ലും കാണുന്നു, തങ്ങളുടെ വിശ്വാ​സം അനുവ​ദി​ക്കു​ന്നി​ട​ത്തോ​ളം വൈദ്യ​ശാ​സ്‌ത്ര ഇടപെടൽ അംഗീ​ക​രി​ക്കാ​നുള്ള അവരുടെ ശ്രമത്തി​ന്റെ പ്രതി​ഫ​ല​ന​മാ​യി​രി​ക്കാം അത്‌.”—ഡിപ്പാർട്ട്‌മെന്റ്‌ ഓഫ്‌ പിഡി​യാ​ട്രി​ക്‌സ്‌, എം. ഡി. ആൻഡേ​ഴ്‌സൺ ഹോസ്‌പി​റ്റൽ ആൻഡ്‌ ട്യൂമർ ഇൻസ്റ്റി​റ്റ്യൂട്ട്‌, ഹ്യൂസ്റ്റൺ, യു.എസ്‌.എ., 1985.

[22-ാം പേജിലെ ചതുരം]

“തൊഴി​ലി​ലെ വൈദ​ഗ്‌ധ്യ​ത്തി​ന്റെ പേരി​ലുള്ള അഹങ്കാരം വൈദ്യ​ശാ​സ്‌ത്ര ന്യായ​ബോ​ധത്തെ പുറന്ത​ള്ളു​ന്നത്‌ അസാധാ​ര​ണ​മ​ല്ലെന്നു ഞാൻ ഭയപ്പെ​ടു​ന്നു,” ഡോ. ജെയിംസ്‌ എൽ. ഫ്‌ളെച്ചർ ജൂനിയർ അഭി​പ്രാ​യ​പ്പെ​ടു​ന്നു. “‘ഏറ്റവും നല്ല ചികി​ത്സ​ക​ളെന്ന്‌ ഇന്ന്‌’ കരുത​പ്പെ​ടു​ന്നവ നാളെ പരിഷ്‌ക​രി​ക്ക​പ്പെ​ടു​ന്നു അല്ലെങ്കിൽ ഉപേക്ഷി​ക്ക​പ്പെ​ടു​ന്നു. ‘മതഭക്തി​യുള്ള ഒരു മാതാ​വോ പിതാ​വോ’ ആണോ അതോ തന്റെ ചികി​ത്സാ​രീ​തി അത്യന്താ​പേ​ക്ഷി​ത​മായ ഒന്നാ​ണെന്ന്‌ ഉറച്ചു വിശ്വ​സി​ക്കുന്ന അഹങ്കാ​രി​യായ ഒരു ഡോക്ടർ ആണോ കൂടുതൽ അപകട​കാ​രി?”—“പിഡി​യാ​ട്രി​ക്‌സ്‌,” 1988 ഒക്ടോബർ.