വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 6

സംഹരി​ക്കു​ന്ന​തി​നു​ള്ള ശക്തി—“യഹോവ യുദ്ധവീ​രൻ”

സംഹരി​ക്കു​ന്ന​തി​നു​ള്ള ശക്തി—“യഹോവ യുദ്ധവീ​രൻ”

1-3. (എ) ഈജി​പ്‌തു​കാ​രിൽനിന്ന്‌ ഇസ്രാ​യേ​ല്യർ ഏതു ഭീഷണി അഭിമു​ഖീ​ക​രി​ച്ചു? (ബി) യഹോവ തന്റെ ജനത്തി​നു​വേ​ണ്ടി എങ്ങനെ യുദ്ധം ചെയ്‌തു?

 ദുർഘ​ട​മാ​യ പർവത​നി​ര​കൾക്കും സമു​ദ്ര​ത്തി​നും ഇടയിൽ ഇസ്രാ​യേ​ല്യർ കുടു​ങ്ങി​പ്പോ​യി. നിഷ്‌ഠു​ര​രാ​യ ഈജി​പ്‌ഷ്യൻ സൈന്യം ഇസ്രാ​യേ​ല്യ​രെ സംഹരി​ക്കാ​നു​ള്ള ദൃഢനി​ശ്ച​യ​ത്തോ​ടെ പാഞ്ഞടു​ക്കു​ക​യാ​യി​രു​ന്നു. * എന്നാൽ, പ്രത്യാശ കൈവി​ടാ​തി​രി​ക്കാൻ മോശെ ദൈവ​ജ​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. “യഹോവ നിങ്ങൾക്കു​വേ​ണ്ടി യുദ്ധം ചെയ്യും,” അവൻ അവർക്ക്‌ ഉറപ്പു​കൊ​ടു​ത്തു.—പുറപ്പാ​ടു 14:14.

2 എന്നിട്ടും, മോശെ യഹോ​വ​യോട്‌ ഉറക്കെ നിലവി​ളി​ച്ച​താ​യി കാണാൻ കഴിയു​ന്നു. അപ്പോൾ ദൈവം പ്രതി​വ​ചി​ച്ചു: “നീ എന്നോടു നിലവി​ളി​ക്കു​ന്ന​തു എന്തു? മുമ്പോ​ട്ടു പോകു​വാൻ യിസ്രാ​യേൽമ​ക്ക​ളോ​ടു പറക. വടി എടുത്തു നിന്റെ കൈ കടലി​ന്മേൽ നീട്ടി അതിനെ വിഭാ​ഗി​ക്ക.” (പുറപ്പാ​ടു 14:15, 16) സംഭവങ്ങൾ ചുരു​ള​ഴി​യു​ന്ന​തു ഭാവന​യിൽ കാണുക. യഹോവ സത്വരം തന്റെ ദൂത​നോ​ടു കൽപ്പി​ക്കു​ന്നു, മേഘസ്‌തം​ഭം ഇസ്രാ​യേ​ല്യ​രു​ടെ പിൻഭാ​ഗ​ത്തേ​ക്കു നീങ്ങുന്നു, ഒരുപക്ഷേ ഒരു മതിൽ പോലെ വർത്തി​ച്ചു​കൊ​ണ്ടും അങ്ങനെ, ഈജി​പ്‌ഷ്യൻ ആക്രമ​ണ​നി​ര​യെ തടഞ്ഞു​കൊ​ണ്ടും തന്നെ. (പുറപ്പാ​ടു 14:19, 20; സങ്കീർത്ത​നം 105:39) മോശെ തന്റെ കൈ നീട്ടുന്നു. ശക്തമായ ഒരു കാറ്റടിച്ച്‌ കടൽവെ​ള്ളം ഇരുവ​ശ​ങ്ങ​ളി​ലേ​ക്കു മാറുന്നു. വെള്ളം മതിൽക്കെ​ട്ടു​കൾ പോലെ നില​കൊ​ള്ളു​ന്നു, മുഴു​ജ​ന​ത​യ്‌ക്കും കടന്നു​പോ​കാ​വു​ന്ന​ത്ര വിസ്‌തൃ​തി​യിൽ ഒരു പാത കാണാ​യ്‌വ​രു​ന്നു!—പുറപ്പാ​ടു 14:21; 15:8.

3 ഈ ശക്തി​പ്ര​ദർശ​നം നേരിൽ കണ്ട ഫറവോൻ തന്റെ സൈന്യ​ങ്ങ​ളോ​ടു പിന്മാ​റാൻ ആജ്ഞാപി​ക്ക​ണ​മാ​യി​രു​ന്നു. എന്നാൽ, അഹങ്കാ​രി​യാ​യ ഫറവോൻ ഒരു ആക്രമ​ണ​ത്തിന്‌ ആജ്ഞ നൽകു​ക​യാ​ണു ചെയ്‌തത്‌. (പുറപ്പാ​ടു 14:23) ഈജി​പ്‌തു​കാർ അവരുടെ പിന്നാലെ കടൽത്ത​ട്ടി​ലേ​ക്കു പാഞ്ഞു ചെല്ലുന്നു. എന്നാൽ തങ്ങളുടെ രഥച​ക്ര​ങ്ങൾ ഊരി​പ്പോ​കാൻ തുടങ്ങി​യ​തോ​ടെ അവർ ആകെ പരി​ഭ്രാ​ന്ത​രാ​കു​ന്നു. ഇസ്രാ​യേ​ല്യർ സുരക്ഷി​ത​രാ​യി മറുക​ര​യിൽ എത്തിയ​പ്പോൾ യഹോവ മോ​ശെ​യോ​ടു കൽപ്പി​ക്കു​ന്നു: “വെള്ളം മിസ്ര​യീ​മ്യ​രു​ടെ മേലും അവരുടെ രഥങ്ങളിൻമേ​ലും കുതി​ര​പ്പ​ട​യു​ടെ മേലും മടങ്ങി​വ​രേ​ണ്ട​തി​ന്നു കടലി​ന്മേൽ കൈ നീട്ടുക.” മോശെ അപ്രകാ​രം ചെയ്യവേ ജലമതി​ലു​കൾ തകർന്നു​വീ​ഴു​ന്നു, ഫറവോ​നെ​യും അവന്റെ സൈന്യ​ങ്ങ​ളെ​യും മുക്കി​ക്ക​ള​യു​ന്നു!—പുറപ്പാ​ടു 14:24-28; സങ്കീർത്ത​നം 136:15.

ചെങ്കട​ലി​ങ്കൽ, യഹോവ തന്നെത്തന്നെ ഒരു “യുദ്ധവീ​രൻ” എന്നു തെളിയിച്ചു

4. (എ) യഹോവ ചെങ്കട​ലി​ങ്കൽ ആരാ​ണെ​ന്നു തെളിഞ്ഞു? (ബി) യഹോ​വ​യെ കുറി​ച്ചു​ള്ള ഈ വർണന​യോട്‌ ചിലർ എങ്ങനെ പ്രതി​ക​രി​ച്ചേ​ക്കാം?

4 ചെങ്കട​ലി​ങ്ക​ലെ ഇസ്രാ​യേൽ ജനതയു​ടെ വിടുതൽ മനുഷ്യ​വർഗ​വു​മാ​യുള്ള ദൈവ​ത്തി​ന്റെ ഇടപെ​ട​ലു​ക​ളു​ടെ ചരി​ത്ര​ത്തി​ലെ ഒരു സുപ്ര​ധാ​ന സംഭവ​മാ​യി​രു​ന്നു. അവിടെ യഹോവ തന്നെത്തന്നെ ഒരു “യുദ്ധവീ​രൻ” എന്നു തെളി​യി​ച്ചു. (പുറപ്പാ​ടു 15:3) എന്നാൽ യഹോ​വ​യെ ഇപ്രകാ​രം വർണി​ച്ചി​രി​ക്കു​ന്ന​തി​നോ​ടു നിങ്ങൾ എങ്ങനെ​യാ​ണു പ്രതി​ക​രി​ക്കു​ന്നത്‌? യുദ്ധം മനുഷ്യ​വർഗ​ത്തി​നു വളരെ​യ​ധി​കം വേദന​യും ദുരി​ത​വും വരുത്തി​യി​ട്ടു​ണ്ടെ​ന്നു സമ്മതി​ക്കു​ന്നു. അതു​കൊണ്ട്‌, ദൈവ​ത്തി​ന്റെ സംഹാ​ര​ശ​ക്തി​യു​ടെ ഉപയോ​ഗം അവനോട്‌ അടുത്തു ചെല്ലാൻ പ്രചോ​ദി​പ്പി​ക്കു​ന്ന ഒരു ഘടകമാ​യി​രി​ക്കു​ന്ന​തി​നു പകരം ഏറെയും അതിൽനി​ന്നു തടയുന്ന ഒന്നായി​ട്ടാ​ണോ നിങ്ങൾക്കു തോന്നു​ന്നത്‌?

ദിവ്യ​യു​ദ്ധം മാനുഷ പോരാ​ട്ട​ങ്ങ​ളിൽനി​ന്നു വ്യത്യ​സ്‌തം

5, 6. (എ) ദൈവം ഉചിത​മാ​യി ‘സൈന്യ​ങ്ങ​ളു​ടെ യഹോവ’ എന്നു വിളി​ക്ക​പ്പെ​ടു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) ദിവ്യ​യു​ദ്ധം മാനുഷ യുദ്ധത്തിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

5 ബൈബി​ളി​ന്റെ മൂലപാ​ഠ​ത്തിൽ, എബ്രായ തിരു​വെ​ഴു​ത്തു​ക​ളിൽ ഏകദേശം മുന്നൂറു പ്രാവ​ശ്യ​വും ക്രിസ്‌തീ​യ ഗ്രീക്കു തിരു​വെ​ഴു​ത്തു​ക​ളിൽ രണ്ടു പ്രാവ​ശ്യ​വും ദൈവ​ത്തി​നു ‘സൈന്യ​ങ്ങ​ളു​ടെ യഹോവ’ എന്ന സ്ഥാന​പ്പേര്‌ നൽകി​യി​രി​ക്കു​ന്നു. (1 ശമൂവേൽ 1:11) പരമാ​ധി​കാ​രി​യാ​യ ഭരണാ​ധി​പൻ എന്ന നിലയിൽ യഹോവ ഒരു വലിയ ദൂത​സൈ​ന്യ​ത്തെ നയിക്കു​ന്നു. (യോശുവ 5:13-15; 1 രാജാ​ക്ക​ന്മാർ 22:19) ഈ സൈന്യ​ത്തി​ന്റെ സംഹാ​ര​ശ​ക്തി ഭയാവ​ഹ​മാണ്‌. (യെശയ്യാ​വു 37:36) മനുഷ്യർ നടത്തുന്ന നശീക​ര​ണ​ത്തെ കുറിച്ചു ചിന്തി​ക്കു​ന്നത്‌ സുഖ​പ്ര​ദ​മാ​യ ഒരു സംഗതി​യല്ല. എന്നിരു​ന്നാ​ലും, അപ്രധാ​ന​മാ​യ മാനുഷ പോരാ​ട്ട​ങ്ങൾ പോ​ലെ​യല്ല ദൈവ​ത്തി​ന്റെ യുദ്ധങ്ങൾ എന്നു നാം ഓർക്കണം. സൈനിക നേതാ​ക്ക​ളും രാഷ്‌ട്രീ​യ നേതാ​ക്ക​ളും തങ്ങളുടെ ആക്രമ​ണ​ത്തി​നു ശ്രേഷ്‌ഠ​മാ​യ ഉദ്ദേശ്യ​ങ്ങൾ ഉണ്ടെന്നു വരുത്തി​ത്തീർക്കാൻ ശ്രമി​ച്ചേ​ക്കാം. എന്നാൽ മാനുഷ യുദ്ധത്തിൽ എല്ലായ്‌പോ​ഴും അത്യാ​ഗ്ര​ഹ​വും സ്വാർഥ​ത​യു​മാണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌.

6 ഇതിനു വിപരീ​ത​മാ​യി, യഹോവ അന്ധമായ വികാ​ര​ത്താൽ നയിക്ക​പ്പെ​ടു​ന്നി​ല്ല. ആവർത്ത​ന​പു​സ്‌ത​കം 32:4 ഇങ്ങനെ പ്രഖ്യാ​പി​ക്കു​ന്നു: “അവൻ പാറ; അവന്റെ പ്രവൃത്തി അത്യു​ത്ത​മം. അവന്റെ വഴികൾ ഒക്കെയും ന്യായം; അവൻ വിശ്വ​സ്‌ത​ത​യു​ള്ള ദൈവം, വ്യാജ​മി​ല്ലാ​ത്ത​വൻ; നീതി​യും നേരു​മു​ള്ള​വൻ തന്നേ.” ദൈവ​വ​ച​നം കടിഞ്ഞാ​ണി​ല്ലാ​ത്ത ക്രോ​ധ​ത്തെ​യും ക്രൂര​ത​യെ​യും അക്രമ​ത്തെ​യും കുറ്റം​വി​ധി​ക്കു​ന്നു. (ഉല്‌പത്തി 49:7; സങ്കീർത്ത​നം 11:5, NW) അതു​കൊണ്ട്‌ യഹോവ ഒരിക്ക​ലും അന്യാ​യ​മാ​യി പ്രവർത്തി​ക്കു​ന്നി​ല്ല. അപൂർവ​മാ​യി മാത്രമേ അവൻ തന്റെ സംഹാ​ര​ശ​ക്തി ഉപയോ​ഗി​ക്കു​ന്നു​ള്ളൂ, അതും അവസാന മാർഗം എന്ന നിലയിൽ. പ്രവാ​ച​ക​നാ​യ യെഹെ​സ്‌കേൽ മുഖാ​ന്ത​രം അവൻ പ്രസ്‌താ​വി​ച്ച​തി​നു ചേർച്ച​യി​ലാണ്‌ അത്‌: “ദുഷ്ടന്റെ മരണത്തിൽ എനിക്കു അല്‌പ​മെ​ങ്കി​ലും താല്‌പ​ര്യം ഉണ്ടോ? അവൻ തന്റെ വഴികളെ വിട്ടു​തി​രി​ഞ്ഞു ജീവി​ക്കേ​ണ​മെ​ന്ന​ല്ല​യോ എന്റെ താല്‌പ​ര്യം എന്നു യഹോ​വ​യാ​യ കർത്താ​വി​ന്റെ അരുള​പ്പാട്‌.”—യെഹെ​സ്‌കേൽ 18:23.

7, 8. (എ) ഇയ്യോബ്‌ തന്റെ ദുരി​ത​ങ്ങ​ളെ കുറിച്ച്‌ തെറ്റായ എന്തു നിഗമ​ന​ത്തി​ലെ​ത്തി? (ബി) ഈ കാര്യ​ത്തി​ലു​ള്ള ഇയ്യോ​ബി​ന്റെ ചിന്തയെ എലീഹൂ തിരു​ത്തി​യത്‌ എങ്ങനെ? (സി) ഇയ്യോ​ബി​ന്റെ അനുഭ​വ​ത്തിൽനിന്ന്‌ നമുക്ക്‌ എന്തു പാഠം പഠിക്കാ​നാ​കും?

7 അപ്പോൾ, യഹോവ സംഹാ​ര​ശ​ക്തി ഉപയോ​ഗി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? അതിന്റെ ഉത്തരത്തി​ലേ​ക്കു വരുന്ന​തി​നു മുമ്പ്‌, നമുക്ക്‌ നീതി​മാ​നാ​യ ഇയ്യോ​ബി​നെ കുറിച്ചു ചിന്തി​ക്കാം. ഇയ്യോബ്‌—ഫലത്തിൽ മനുഷ്യ​രിൽ ആരും—പരി​ശോ​ധ​ന​യിൻ കീഴിൽ നിർമലത പാലി​ക്കി​ല്ല എന്ന്‌ സാത്താൻ വെല്ലു​വി​ളി​ച്ചു. ഇയ്യോ​ബി​ന്റെ നിർമലത പരീക്ഷി​ക്കാൻ സാത്താനെ അനുവ​ദി​ച്ചു​കൊണ്ട്‌ യഹോവ ആ വെല്ലു​വി​ളിക്ക്‌ ഉത്തരം കൊടു​ത്തു. തത്‌ഫ​ല​മാ​യി, ഇയ്യോ​ബിന്‌ രോഗം പിടി​പെ​ട്ടു, അവന്റെ സമ്പത്ത്‌ നഷ്ടമായി, മക്കൾ അപമൃ​ത്യു​വിന്‌ ഇരകളാ​യി. (ഇയ്യോബ്‌ 1:1–2:8) ഉൾപ്പെ​ട്ടി​രു​ന്ന വിവാ​ദ​വി​ഷ​യ​ങ്ങൾ അറിയാ​തെ ഇയ്യോബ്‌ തന്റെ കഷ്ടപ്പാടു ദൈവ​ത്തിൽനി​ന്നു​ള്ള അന്യാ​യ​മാ​യ ശിക്ഷയാ​ണെ​ന്നു തെറ്റായി നിഗമനം ചെയ്‌തു. ദൈവം തന്നെ ഒരു “ലക്ഷ്യമാ​യി” വെച്ചതും “ശത്രു” ആയി കരുതി​യ​തും എന്തു​കൊ​ണ്ടാ​ണെന്ന്‌ ഇയ്യോബ്‌ അവനോ​ടു ചോദി​ച്ചു.—ഇയ്യോബ്‌ 7:20; 13:24.

8 എലീഹൂ എന്ന ഒരു യുവാവ്‌ ഇയ്യോ​ബി​ന്റെ ന്യായ​വാ​ദ​ത്തി​ലെ അപാകത തുറന്നു​കാ​ട്ടി, അവൻ പറഞ്ഞു: “എന്റെ നീതി ദൈവ​ത്തി​ന്റേ​തി​ലും കവിയും എന്നു നീ പറയുന്നു.” (ഇയ്യോബ്‌ 35:2) അതേ, നമുക്കു ദൈവ​ത്തെ​ക്കാൾ മെച്ചമാ​യി അറിയാ​മെ​ന്നു ചിന്തി​ക്കു​ന്നത്‌ അല്ലെങ്കിൽ അവൻ അന്യാ​യ​മാ​യി പെരു​മാ​റി​യി​രി​ക്കു​ന്നു എന്നു നിഗമനം ചെയ്യു​ന്നത്‌ ബുദ്ധി​ശൂ​ന്യ​മാണ്‌. “ദൈവം ദുഷ്ടത​യോ സർവ്വശക്തൻ നീതി​കേ​ടോ ഒരിക്ക​ലും ചെയ്‌ക​യി​ല്ല,” എലീഹൂ പ്രസ്‌താ​വി​ച്ചു. പിന്നീട്‌ അവൻ പറഞ്ഞു: “സർവ്വശ​ക്ത​നെ​യോ നാം കണ്ടെത്തു​ക​യി​ല്ല; അവൻ ശക്തിയിൽ അത്യു​ന്ന​ത​നാ​കു​ന്നു; അവൻ ന്യായ​ത്തി​ന്നും പൂർണ്ണ​നീ​തി​ക്കും ഭംഗം വരുത്തു​ന്നി​ല്ല.” (ഇയ്യോബ്‌ 34:10; 36:22, 23; 37:23) ദൈവം യുദ്ധം ചെയ്യു​മ്പോൾ അങ്ങനെ ചെയ്യു​ന്ന​തിന്‌ അവനു നല്ല കാരണ​മു​ണ്ടെ​ന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും. അതു മനസ്സിൽ പിടി​ച്ചു​കൊണ്ട്‌, സമാധാ​ന​ത്തി​ന്റെ ദൈവം ഒരു യോദ്ധാ​വാ​യി മാറു​ന്ന​തി​ന്റെ ചില കാരണങ്ങൾ നമുക്കു പരി​ശോ​ധി​ക്കാം.—1 കൊരി​ന്ത്യർ 14:33.

സമാധാ​ന​ത്തി​ന്റെ ദൈവം യുദ്ധം ചെയ്യേ​ണ്ടി​വ​രു​ന്ന​തി​ന്റെ കാരണം

9. സമാധാ​ന​ത്തി​ന്റെ ദൈവം യുദ്ധം ചെയ്യു​ന്നത്‌ എന്തു​കൊണ്ട്‌?

9 ദൈവത്തെ “യുദ്ധവീ​രൻ” എന്നു പ്രകീർത്തി​ച്ച ശേഷം മോശെ ഇങ്ങനെ പ്രഖ്യാ​പി​ച്ചു: “യഹോവേ, ദേവന്മാ​രിൽ നിനക്കു തുല്യൻ ആർ? വിശു​ദ്ധി​യിൽ മഹിമ​യു​ള്ള​വ​നേ . . . നിനക്കു തുല്യൻ ആർ?” (പുറപ്പാ​ടു 15:11) സമാന​മാ​യി, “ദോഷം കണ്ടുകൂ​ടാ​ത​വ​ണ്ണം നിർമ്മ​ല​ദൃ​ഷ്ടി​യു​ള്ള​വ​നും പീഡനം കാണ്മാൻ കഴിയാ​ത്ത​വ​നു​മാ​യു​ള്ളോ​വേ” എന്ന്‌ പ്രവാ​ച​ക​നാ​യ ഹബക്കൂ​ക്കും അവനെ സംബോ​ധന ചെയ്യു​ക​യു​ണ്ടാ​യി. (ഹബക്കൂക്‌ 1:13) യഹോവ സ്‌നേ​ഹ​ത്തി​ന്റെ മാത്രമല്ല, വിശു​ദ്ധി​യു​ടെ​യും നീതി​യു​ടെ​യും ന്യായ​ത്തി​ന്റെ​യും കൂടെ ദൈവ​മാണ്‌. ചില സമയങ്ങ​ളിൽ അങ്ങനെ​യു​ള്ള ഗുണങ്ങൾ തന്റെ സംഹാ​ര​ശ​ക്തി ഉപയോ​ഗി​ക്കാൻ അവനെ നിർബ​ന്ധി​ത​നാ​ക്കു​ന്നു. (യെശയ്യാ​വു 59:15-19; ലൂക്കൊസ്‌ 18:7) അതു​കൊണ്ട്‌ ദൈവം യുദ്ധം ചെയ്യു​മ്പോൾ അവൻ തന്റെ വിശു​ദ്ധി​യെ കളങ്ക​പ്പെ​ടു​ത്തു​ന്നി​ല്ല. പകരം, താൻ വിശുദ്ധൻ ആയതു​കൊ​ണ്ടാണ്‌ അവൻ യുദ്ധം ചെയ്യു​ന്നത്‌.—ലേവ്യ​പു​സ്‌ത​കം 19:2.

10. (എ) ദൈവം യുദ്ധം ചെയ്യേ​ണ്ട​തി​ന്റെ ആവശ്യം ആദ്യമാ​യി ഉയർന്നു​വ​ന്നത്‌ എപ്പോൾ, എങ്ങനെ? (ബി) ഉല്‌പത്തി 3:15-ൽ മുൻകൂ​ട്ടി പറഞ്ഞ ശത്രുത പരിഹ​രി​ക്കാ​നു​ള്ള ഏക മാർഗം എന്താണ്‌, അത്തരം നടപടി നീതി​യു​ള്ള മനുഷ്യ​വർഗ​ത്തിന്‌ എന്തു പ്രയോ​ജ​ന​ങ്ങൾ കൈവ​രു​ത്തും?

10 ആദ്യ മനുഷ്യ​ജോ​ടി​യാ​യ ആദാമും ഹവ്വായും ദൈവ​ത്തോ​ടു മത്സരി​ച്ച​ശേ​ഷം സംജാ​ത​മാ​യ സാഹച​ര്യം പരിചി​ന്തി​ക്കു​ക. (ഉല്‌പത്തി 3:1-6) യഹോവ അവരുടെ അനീതി​യെ അനുവ​ദി​ച്ചി​രു​ന്നെ​ങ്കിൽ, അഖിലാണ്ഡ പരമാ​ധി​കാ​രി എന്ന തന്റെ സ്വന്തം സ്ഥാനത്തെ അവൻ ദുർബ​ല​പ്പെ​ടു​ത്തു​മാ​യി​രു​ന്നു. നീതി​മാ​നാ​യ ഒരു ദൈവം എന്ന നിലയിൽ അവരെ മരണത്തി​നു വിധി​ക്കാൻ അവൻ ബാധ്യ​സ്ഥ​നാ​യി​രു​ന്നു. (റോമർ 6:23) ബൈബി​ളി​ലെ ആദ്യത്തെ പ്രവച​ന​ത്തിൽ തന്റെ സ്വന്തം ദാസന്മാ​രും “സർപ്പ”മായ സാത്താന്റെ അനുയാ​യി​ക​ളും തമ്മിൽ ശത്രുത നിലനിൽക്കു​മെന്ന്‌ അവൻ മുൻകൂ​ട്ടി പറഞ്ഞു. (വെളി​പ്പാ​ടു 12:9; ഉല്‌പത്തി 3:15) ആത്യന്തി​ക​മാ​യി, സാത്താനെ തകർക്കു​ന്ന​തി​ലൂ​ടെ മാത്രമേ ശത്രുത പരിഹ​രി​ക്കാൻ കഴിയു​മാ​യി​രു​ന്നു​ള്ളൂ. (റോമർ 16:20) എന്നാൽ ആ ന്യായ​വി​ധി, നീതി​യു​ള്ള മനുഷ്യ​വർഗ​ത്തി​നു വലിയ അനു​ഗ്ര​ഹ​ങ്ങൾ കൈവ​രു​ത്തും​—അത്‌ ഭൂമി​യിൽനി​ന്നു സാത്താന്റെ സ്വാധീ​നം നീക്കം​ചെ​യ്യു​ക​യും ആഗോള പറുദീ​സ​യി​ലേ​ക്കു​ള്ള വഴിതു​റ​ക്കു​ക​യും ചെയ്യും. (മത്തായി 19:28) ആ സമയം വന്നെത്തു​ന്ന​തു​വ​രെ, സാത്താന്റെ പക്ഷം ചേരു​ന്ന​വർ ദൈവ​ജ​ന​ത്തി​ന്റെ ശാരീ​രി​ക​വും ആത്മീയ​വു​മാ​യ ക്ഷേമത്തിന്‌ ഒരു നിരന്തര ഭീഷണി​യാ​യി​രി​ക്കും. ചില​പ്പോ​ഴൊ​ക്കെ യഹോ​വ​യ്‌ക്ക്‌ ഇടപെ​ടേ​ണ്ടി വരും.

ദുഷ്ടത നീക്കാൻ ദൈവം പ്രവർത്തി​ക്കു​ന്നു

11. ഒരു ആഗോള ജലപ്ര​ള​യം വരുത്താൻ ദൈവ​ത്തി​നു ബാധ്യത തോന്നി​യത്‌ എന്തു​കൊണ്ട്‌?

11 നോഹ​യു​ടെ നാളിലെ ജലപ്ര​ള​യം അത്തരം ഒരു ഇടപെ​ട​ലാ​യി​രു​ന്നു. ഉല്‌പത്തി 6:11, 12 പറയുന്നു: “എന്നാൽ ഭൂമി ദൈവ​ത്തി​ന്റെ മുമ്പാകെ വഷളായി; ഭൂമി അതി​ക്ര​മം​കൊ​ണ്ടു നിറഞ്ഞി​രു​ന്നു. ദൈവം ഭൂമിയെ നോക്കി, അതു വഷളായി എന്നു കണ്ടു; സകലജ​ഡ​വും ഭൂമി​യിൽ തന്റെ വഴി വഷളാ​ക്കി​യി​രു​ന്നു.” ഭൂമി​യിൽ അവശേ​ഷി​ച്ചി​രു​ന്ന ധാർമി​ക​ത​യു​ടെ അവസാന കണിക​യും ഇല്ലാതാ​ക്കാൻ ദൈവം ദുഷ്ടന്മാ​രെ അനുവ​ദി​ക്കു​മാ​യി​രു​ന്നോ? ഇല്ല. അക്രമ​വാ​സ​ന​യു​ള്ള​വ​രെ​യും അസന്മാർഗി​ക​ളെ​യും ഉന്മൂലനം ചെയ്യാൻ താൻ ബാധ്യ​സ്ഥ​നാ​ണെന്ന്‌ യഹോ​വ​യ്‌ക്കു തോന്നി, അങ്ങനെ അവൻ ഒരു ആഗോ​ള​പ്ര​ള​യം വരുത്തി.

12. (എ) അബ്രാ​ഹാ​മി​ന്റെ “സന്തതി”യെ കുറിച്ചു യഹോവ എന്തു മുൻകൂ​ട്ടി പറഞ്ഞു? (ബി) അമോ​ര്യ​രെ നീക്കി​ക്ക​ള​യേ​ണ്ടത്‌ ആവശ്യ​മാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?

12 കനാന്യർക്കെ​തി​രാ​യ ദൈവ​ത്തി​ന്റെ ന്യായ​വി​ധി​യു​ടെ കാര്യ​ത്തി​ലും അതുതന്നെ സത്യമാ​യി​രു​ന്നു. അബ്രാ​ഹാ​മിൽനിന്ന്‌ ഒരു “സന്തതി” വരു​മെ​ന്നും, ആ സന്തതി മുഖാ​ന്ത​രം ഭൂമി​യി​ലെ സകല ജനതക​ളും തങ്ങളെ​ത്ത​ന്നെ അനു​ഗ്ര​ഹി​ക്കു​മെ​ന്നും യഹോവ വെളി​പ്പെ​ടു​ത്തി. അമോ​ര്യർ എന്നറി​യ​പ്പെ​ട്ടി​രു​ന്ന ഒരു ജനത പാർത്തി​രു​ന്ന കനാൻദേ​ശം അബ്രാ​ഹാ​മി​ന്റെ വംശജർക്കു കൊടു​ക്കു​മെ​ന്നു ദൈവം അരുളി​ച്ചെ​യ്‌തു. അമോ​ര്യ​രെ അവരുടെ ദേശത്തു​നി​ന്നു ബലമായി ഒഴിപ്പി​ക്കു​ന്ന ദൈവിക നടപടി ന്യായ​മാ​യി​രു​ന്നോ? “അമോ​ര്യ​രു​ടെ അക്രമം” ‘തികയുന്ന’തുവരെ ഏതാണ്ടു 400 വർഷ​ത്തോ​ളം ഒഴിപ്പി​ക്കൽ ഉണ്ടാകു​ക​യി​ല്ലെ​ന്നു യഹോവ മുൻകൂ​ട്ടി പറഞ്ഞു. * (ഉല്‌പത്തി 12:1-3; 13:14, 15; 15:13, 16; 22:18) ആ കാലഘ​ട്ട​ത്തിൽ അമോ​ര്യർ ധാർമി​ക​മാ​യി ഒന്നി​നൊന്ന്‌ അധഃപ​തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. കനാൻ വിഗ്ര​ഹാ​രാ​ധ​ന​യു​ടെ​യും രക്തച്ചൊ​രി​ച്ചി​ലി​ന്റെ​യും നികൃ​ഷ്ട​മാ​യ ലൈം​ഗി​ക നടപടി​ക​ളു​ടെ​യും ദേശമാ​യി​ത്തീർന്നു. (പുറപ്പാ​ടു 23:24; 34:12, 13; സംഖ്യാ​പു​സ്‌ത​കം 33:52) ദേശത്തെ നിവാ​സി​കൾ കുഞ്ഞു​ങ്ങ​ളെ അഗ്നിയിൽ ഹോമി​ക്കു​ക​പോ​ലും ചെയ്‌തു. പരിശു​ദ്ധ​നാ​യ ഒരു ദൈവ​ത്തി​നു തന്റെ ജനത്തെ അത്തരം ദുഷ്ടത​യു​മാ​യി സമ്പർക്ക​ത്തിൽ വരുത്താൻ കഴിയു​മാ​യി​രു​ന്നോ? ഒരിക്ക​ലു​മി​ല്ല! അവൻ ഇങ്ങനെ പ്രഖ്യാ​പി​ച്ചു: “ദേശവും അശുദ്ധ​മാ​യി​ത്തീർന്നു; അതു​കൊ​ണ്ടു ഞാൻ അതിന്റെ അകൃത്യം അതിന്മേൽ സന്ദർശി​ക്കു​ന്നു; ദേശം തന്റെ നിവാ​സി​ക​ളെ ഛർദ്ദി​ച്ചു​ക​ള​യു​ന്നു.” (ലേവ്യ​പു​സ്‌ത​കം 18:21-25) എന്നിരു​ന്നാ​ലും യഹോവ ആ ജനത്തെ വിവേ​ച​നാ​ര​ഹി​ത​മാ​യി കൊ​ന്നൊ​ടു​ക്കി​യി​ല്ല. രാഹാ​ബി​നെ​യും ഗിബെ​യോ​ന്യ​രെ​യും പോലുള്ള നീതി​സ്‌നേ​ഹി​കൾ ഒഴിവാ​ക്ക​പ്പെ​ട്ടു.—യോശുവ 6:25; 9:3-27.

തന്റെ നാമത്തി​നു​വേ​ണ്ടി പോരാ​ടു​ന്നു

13, 14. (എ) തന്റെ നാമത്തെ വിശു​ദ്ധീ​ക​രി​ക്കാൻ യഹോവ ബാധ്യ​സ്ഥ​നാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) യഹോവ തന്റെ നാമത്തി​ന്മേ​ലു​ള്ള നിന്ദ നീക്കി​യത്‌ എങ്ങനെ?

13 യഹോവ വിശു​ദ്ധ​നാ​ക​യാൽ, അവന്റെ നാമം വിശു​ദ്ധ​മാണ്‌. (ലേവ്യ​പു​സ്‌ത​കം 22:32) “നിന്റെ നാമം വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ടേ​ണമേ” എന്നു പ്രാർഥി​ക്കാൻ യേശു തന്റെ ശിഷ്യ​ന്മാ​രെ പഠിപ്പി​ച്ചു. (മത്തായി 6:9) ഏദെനി​ലെ മത്സരം ദൈവ​നാ​മ​ത്തെ അശുദ്ധ​മാ​ക്കി, ദൈവ​ത്തി​ന്റെ സത്‌കീർത്തി​യെ​യും ഭരണരീ​തി​യെ​യും ചോദ്യം ചെയ്‌തു. അത്തരം ദൂഷണ​ത്തി​നും മത്സരത്തി​നും നേരെ കണ്ണടയ്‌ക്കാൻ യഹോ​വ​യ്‌ക്കു കഴിയു​മാ​യി​രു​ന്നി​ല്ല. തന്റെ നാമത്തി​ന്മേ​ലു​ള്ള നിന്ദ നീക്കാൻ അവൻ ബാധ്യ​സ്ഥ​നാ​യി​രു​ന്നു.—യെശയ്യാ​വു 48:11.

14 വീണ്ടും ഇസ്രാ​യേ​ല്യ​രു​ടെ കാര്യ​മെ​ടു​ക്കു​ക. അവർ ഈജി​പ്‌തിൽ അടിമ​ക​ളാ​യി​രു​ന്നി​ട​ത്തോ​ളം കാലം, അബ്രാ​ഹാ​മി​ന്റെ സന്തതി മുഖാ​ന്ത​രം ഭൂമി​യി​ലെ സകല കുടും​ബ​ങ്ങ​ളും തങ്ങളെ​ത്ത​ന്നെ അനു​ഗ്ര​ഹി​ക്കു​മെന്ന അബ്രാ​ഹാ​മി​നോ​ടു​ള്ള വാഗ്‌ദാ​നം കഴമ്പി​ല്ലാ​ത്ത​താ​യി കാണ​പ്പെ​ട്ടു. എന്നാൽ അവരെ വിടു​വിച്ച്‌ ഒരു ജനതയാ​ക്കി​ത്തീർക്കു​ക​വഴി യഹോവ തന്റെ നാമത്തി​ന്മേ​ലു​ള്ള നിന്ദ നീക്കി. പ്രവാ​ച​ക​നാ​യ ദാനീ​യേൽ പ്രാർഥ​ന​യിൽ ഇങ്ങനെ അനുസ്‌മ​രി​ച്ചു: “നിന്റെ ജനത്തെ ബലമുള്ള കൈ​കൊ​ണ്ടു മിസ്ര​യീം​ദേ​ശ​ത്തു​നി​ന്നു കൊണ്ടു​വ​ന്നു . . . നിനക്കു ഒരു നാമം ഉണ്ടാക്കി.”—ദാനീ​യേൽ 9:15.

15. യഹോവ യഹൂദ​ന്മാ​രെ ബാബി​ലോ​ണി​ന്റെ അടിമ​ത്ത​ത്തിൽനി​ന്നു രക്ഷിച്ചത്‌ എന്തു​കൊണ്ട്‌?

15 തന്റെ നാമത്തി​നു​വേ​ണ്ടി യഹോവ ഒരിക്കൽക്കൂ​ടി പ്രവർത്തി​ക്കേ​ണ്ട​തു​ണ്ടെന്ന്‌ യഹൂദ​ന്മാർക്കു തോന്നിയ ഒരു സമയത്താ​ണു ദാനീ​യേൽ ഈ വിധത്തിൽ പ്രാർഥി​ച്ചത്‌ എന്നതു താത്‌പ​ര്യ​ജ​ന​ക​മാണ്‌. അനുസ​ര​ണം​കെട്ട യഹൂദ​ന്മാർ പ്രവാ​സ​ത്തി​ലാ​യി​രു​ന്നു, ഈ പ്രാവ​ശ്യം ബാബി​ലോ​ണിൽ. അവരുടെ സ്വന്തം തലസ്ഥാന നഗരമായ യെരൂ​ശ​ലേം ശൂന്യ​മാ​യി കിടക്കു​ക​യാ​യി​രു​ന്നു. സ്വദേ​ശ​ത്തേ​ക്കു​ള്ള യഹൂദ​ന്മാ​രു​ടെ പുനഃ​സ്ഥാ​പ​നം യഹോ​വ​യു​ടെ നാമത്തെ മഹിമ​പ്പെ​ടു​ത്തു​മെ​ന്നു ദാനീ​യേ​ലിന്‌ അറിയാ​മാ​യി​രു​ന്നു. ദാനീ​യേൽ ഇങ്ങനെ പ്രാർഥി​ച്ചു: “കർത്താവേ, [“യഹോവേ,” NW] ക്ഷമി​ക്കേ​ണ​മേ; കർത്താവേ, ചെവി​ക്കൊ​ണ്ടു പ്രവർത്തി​ക്കേ​ണ​മേ; എന്റെ ദൈവമേ, നിന്നെ​ത്ത​ന്നെ ഓർത്തു താമസി​ക്ക​രു​തേ; നിന്റെ നാമം വിളി​ച്ചി​രി​ക്കു​ന്നു​വ​ല്ലോ.” (ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നത്‌ ഞങ്ങൾ.)—ദാനീ​യേൽ 9:18, 19.

തന്റെ ജനത്തി​നു​വേ​ണ്ടി പോരാ​ടു​ന്നു

16. തന്റെ നാമത്തി​നു​വേ​ണ്ടി പ്രവർത്തി​ക്കാ​നു​ള്ള യഹോ​വ​യു​ടെ താത്‌പ​ര്യം അവൻ വികാ​ര​ശൂ​ന്യ​നോ സ്വാർഥ​നോ ആണെന്ന്‌ അർഥമാ​ക്കു​ന്നി​ല്ലാ​ത്തത്‌ എന്തു​കൊ​ണ്ടെ​ന്നു വിശദ​മാ​ക്കു​ക.

16 തന്റെ നാമത്തി​നു വേണ്ടി പ്രവർത്തി​ക്കാ​നു​ള്ള യഹോ​വ​യു​ടെ താത്‌പ​ര്യം അവൻ വികാ​ര​ശൂ​ന്യ​നും സ്വാർഥ​നു​മാ​ണെന്ന്‌ അർഥമാ​ക്കു​ന്നു​വോ? ഇല്ല, എന്തെന്നാൽ തന്റെ വിശു​ദ്ധി​ക്കും നീതി​യോ​ടു​ള്ള സ്‌നേ​ഹ​ത്തി​നും അനുസൃ​ത​മാ​യി പ്രവർത്തി​ക്കു​ക​വ​ഴി അവൻ തന്റെ ജനത്തെ സംരക്ഷി​ക്കു​ന്നു. ഉല്‌പത്തി 14-ാം അധ്യായം പരിചി​ന്തി​ക്കു​ക. അബ്രാ​ഹാ​മി​ന്റെ സഹോ​ദ​ര​പു​ത്ര​നാ​യ ലോത്തി​നെ അവന്റെ കുടും​ബ​ത്തോ​ടൊ​പ്പം തട്ടി​ക്കൊ​ണ്ടു​പോ​യ ആക്രമ​ണ​കാ​രി​ക​ളാ​യ നാലു രാജാ​ക്ക​ന്മാ​രെ കുറിച്ച്‌ അവിടെ നാം വായി​ക്കു​ന്നു. ദൈവ​ത്തി​ന്റെ സഹായ​ത്തോ​ടെ അബ്രാ​ഹാം അതിശ​ക്ത​രാ​യ സൈന്യ​ങ്ങ​ളെ ദയനീ​യ​മാ​യി പരാജ​യ​പ്പെ​ടു​ത്തി! ഈ വിജയത്തെ കുറി​ച്ചു​ള്ള വിവരണം “യഹോ​വ​യു​ടെ യുദ്ധപു​സ്‌തക”ത്തിലെ ആദ്യരേഖ ആയിരി​ക്കാ​നി​ട​യുണ്ട്‌. (സംഖ്യാ​പു​സ്‌ത​കം 21:15) സാധ്യ​ത​യ​നു​സ​രിച്ച്‌, ബൈബി​ളിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലാത്ത ചില സൈനിക സംഘട്ട​ന​ങ്ങ​ളെ കുറി​ച്ചു​ള്ള വിവര​ണ​ങ്ങ​ളും ഈ പുസ്‌ത​ക​ത്തിൽ ഉണ്ടായി​രു​ന്നി​രി​ക്കാം. കൂടുതൽ വിജയങ്ങൾ വരാനി​രി​ക്കു​ക​യാ​യി​രു​ന്നു.

17. ഇസ്രാ​യേ​ല്യർ കനാൻദേ​ശ​ത്തു പ്രവേ​ശി​ച്ച​ശേ​ഷം യഹോവ അവർക്കു വേണ്ടി യുദ്ധം ചെയ്‌തെന്ന്‌ എന്തു പ്രകട​മാ​ക്കു​ന്നു? ഉദാഹ​ര​ണ​ങ്ങൾ നൽകുക.

17 ഇസ്രാ​യേ​ല്യർ കനാൻദേ​ശ​ത്തു പ്രവേ​ശി​ക്കു​ന്ന​തിന്‌ അൽപ്പകാ​ലം മുമ്പ്‌ മോശെ അവർക്ക്‌ ഈ ഉറപ്പു​കൊ​ടു​ത്തു: “നിങ്ങളു​ടെ ദൈവ​മാ​യ യഹോവ നിങ്ങളു​ടെ മുമ്പിൽ നടക്കുന്നു. നിങ്ങൾ കാൺകെ അവൻ മിസ്ര​യീ​മി​ലും . . . ചെയ്‌ത​തു​പോ​ലെ ഒക്കെയും നിങ്ങൾക്കു​വേ​ണ്ടി യുദ്ധം ചെയ്യും.” (ആവർത്ത​ന​പു​സ്‌ത​കം 1:30; 20:1) മോ​ശെ​യു​ടെ പിൻഗാ​മി​യാ​യ യോശു​വ​യു​ടെ കാലം മുതൽ ന്യായാ​ധി​പ​ന്മാ​രു​ടെ കാലത്തും യഹൂദ​യി​ലെ വിശ്വ​സ്‌ത രാജാ​ക്ക​ന്മാ​രു​ടെ വാഴ്‌ച​ക്കാ​ല​ത്തൊ​ക്കെ​യും യഹോവ തന്റെ ജനത്തി​നു​വേ​ണ്ടി യുദ്ധം ചെയ്യു​ക​യും അവരുടെ ശത്രു​ക്ക​ളു​ടെ​മേൽ അവർക്കു ഗംഭീര വിജയങ്ങൾ നേടി​ക്കൊ​ടു​ക്കു​ക​യും ചെയ്‌തു.—യോശുവ 10:1-14; ന്യായാ​ധി​പ​ന്മാർ 4:12-17; 2 ശമൂവേൽ 5:17-21.

18. (എ) യഹോ​വ​യ്‌ക്കു മാറ്റമു​ണ്ടാ​യി​ട്ടി​ല്ല എന്നതിൽ നമുക്കു നന്ദിയു​ള്ള​വർ ആയിരി​ക്കാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) ഉല്‌പത്തി 3:15-ൽ വർണി​ച്ചി​രി​ക്കു​ന്ന ശത്രുത അതിന്റെ പാരമ്യ​ത്തി​ലെ​ത്തു​മ്പോൾ എന്തു സംഭവി​ക്കും?

18 യഹോ​വ​യ്‌ക്കു മാറ്റമു​ണ്ടാ​യി​ട്ടി​ല്ല; ഈ ഗ്രഹത്തെ സമാധാ​നം കളിയാ​ടു​ന്ന ഒരു പറുദീ​സ​യാ​ക്കാ​നു​ള്ള അവന്റെ ഉദ്ദേശ്യ​ത്തി​നും മാറ്റമു​ണ്ടാ​യി​ട്ടി​ല്ല. (ഉല്‌പത്തി 1:27, 28) ദൈവം ഇപ്പോ​ഴും ദുഷ്ടതയെ വെറു​ക്കു​ന്നു. അതേസ​മ​യം, അവൻ തന്റെ ജനത്തെ അങ്ങേയറ്റം സ്‌നേ​ഹി​ക്കു​ന്നു. അവർക്കു​വേ​ണ്ടി അവൻ താമസി​യാ​തെ പ്രവർത്തി​ക്കു​ക​യും ചെയ്യും. (സങ്കീർത്ത​നം 11:7) യഥാർഥ​ത്തിൽ, ഉല്‌പത്തി 3:15-ൽ വിവരി​ച്ചി​രി​ക്കു​ന്ന ശത്രുത സമീപ ഭാവി​യിൽ വിസ്‌മ​യാ​വ​ഹ​വും ഭയജന​ക​വു​മാ​യ ഒരു വഴിത്തി​രി​വിൽ എത്തു​മെ​ന്നു പ്രതീ​ക്ഷി​ക്ക​പ്പെ​ടു​ന്നു. തന്റെ നാമത്തെ വിശു​ദ്ധീ​ക​രി​ക്കു​ന്ന​തി​നും തന്റെ ജനത്തെ സംരക്ഷി​ക്കു​ന്ന​തി​നും യഹോവ വീണ്ടും ഒരു “യുദ്ധവീ​രൻ” ആയിത്തീ​രും.—സെഖര്യാ​വു 14:3; വെളി​പ്പാ​ടു 16:14, 16.

19. (എ) ദൈവം തന്റെ സംഹാ​ര​ശ​ക്തി ഉപയോ​ഗി​ക്കു​ന്ന വിധത്തിന്‌ നമ്മെ അവനി​ലേക്ക്‌ അടുപ്പി​ക്കാ​നാ​കും എന്നതിന്റെ കാരണം ദൃഷ്ടാ​ന്ത​ത്താൽ വിശദ​മാ​ക്കു​ക. (ബി) യുദ്ധം ചെയ്യാ​നു​ള്ള ദൈവ​ത്തി​ന്റെ സന്നദ്ധത​യ്‌ക്ക്‌ നമ്മു​ടെ​മേൽ എന്തു ഫലം ഉണ്ടായി​രി​ക്ക​ണം?

19 ഒരു ദൃഷ്ടാന്തം പരിചി​ന്തി​ക്കു​ക: ഒരു മനുഷ്യ​ന്റെ കുടും​ബ​ത്തെ ഒരു ഹിം​സ്ര​മൃ​ഗം ആക്രമി​ക്കു​ന്നു​വെ​ന്നി​രി​ക്കട്ടെ. ആ മനുഷ്യൻ രംഗ​ത്തേ​ക്കു ചാടി​യി​റ​ങ്ങി ഘോര​മൃ​ഗ​ത്തെ കൊല്ലു​ന്നു. അങ്ങനെ ചെയ്‌ത​തി​ന്റെ പേരിൽ ഭാര്യ​യും കുട്ടി​ക​ളും അയാളെ വെറു​ക്കു​മെ​ന്നു നിങ്ങൾക്കു തോന്നു​ന്നു​ണ്ടോ? മറിച്ച്‌, അവരോ​ടു​ള്ള അയാളു​ടെ നിസ്വാർഥ സ്‌നേഹം അവരുടെ ഹൃദയത്തെ ആഴമായി സ്‌പർശി​ക്കാൻ നിങ്ങൾ പ്രതീ​ക്ഷി​ക്കും. സമാന​മാ​യി, ദൈവം തന്റെ സംഹാ​ര​ശ​ക്തി ഉപയോ​ഗി​ക്കു​ന്നത്‌ നമുക്ക്‌ അവനോട്‌ വെറുപ്പു തോന്നാൻ ഇടയാ​ക്ക​രുത്‌. നമ്മെ സംരക്ഷി​ക്കു​ന്ന​തി​നാ​യി പൊരു​തു​ന്ന​തി​നു​ള്ള അവന്റെ സന്നദ്ധത അവനോ​ടു​ള്ള നമ്മുടെ സ്‌നേ​ഹ​ത്തെ വർധി​പ്പി​ക്കേ​ണ്ട​താണ്‌. അവന്റെ അപരി​മി​ത​മാ​യ ശക്തി​യോ​ടു​ള്ള നമ്മുടെ ആദരവി​നും ആഴം കൂടണം. അങ്ങനെ, “ഭക്തി​യോ​ടും ഭയത്തോ​ടും​കൂ​ടെ സേവ” ചെയ്യാൻ നമുക്കാ​കും.—എബ്രായർ 12:28ബി.

“യുദ്ധവീര”നോട്‌ അടുത്തു ചെല്ലുക

20. നമുക്കു പൂർണ​മാ​യി ഗ്രഹി​ക്കാൻ കഴിയാത്ത ദിവ്യ​യു​ദ്ധ​ങ്ങ​ളെ കുറി​ച്ചു​ള്ള ബൈബിൾ വിവര​ണ​ങ്ങൾ വായി​ക്കു​മ്പോൾ നാം എങ്ങനെ പ്രതി​ക​രി​ക്ക​ണം, എന്തു​കൊണ്ട്‌?

20 തീർച്ച​യാ​യും, ബൈബിൾ ഓരോ സന്ദർഭ​ത്തി​ലും ദിവ്യ യുദ്ധങ്ങൾ സംബന്ധിച്ച യഹോ​വ​യു​ടെ തീരു​മാ​ന​ങ്ങ​ളു​ടെ എല്ലാ വിശദാം​ശ​ങ്ങ​ളും നൽകു​ന്നി​ല്ല. എന്നാൽ നമുക്ക്‌ എല്ലായ്‌പോ​ഴും ഈ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും: യഹോവ ഒരിക്ക​ലും നീതി​നി​ഷ്‌ഠ​മ​ല്ലാ​ത്ത​തോ അനിയ​ന്ത്രി​ത​മോ ക്രൂര​മോ ആയ വിധത്തിൽ സംഹാ​ര​ശ​ക്തി പ്രയോ​ഗി​ക്കു​ക​യി​ല്ല. മിക്ക​പ്പോ​ഴും ബൈബിൾ വിവര​ണ​ത്തി​ന്റെ സന്ദർഭ​മോ അൽപ്പം പശ്ചാത്തല വിവര​ങ്ങ​ളോ പരിചി​ന്തി​ക്കു​ന്നത്‌ കാര്യ​ങ്ങ​ളെ ശരിയാ​യി വീക്ഷി​ക്കാൻ നമ്മെ സഹായി​ക്കും. (സദൃശ​വാ​ക്യ​ങ്ങൾ 18:13) എല്ലാ വിശദാം​ശ​ങ്ങ​ളും ലഭ്യമ​ല്ലാ​ത്ത​പ്പോൾപ്പോ​ലും യഹോ​വ​യെ കുറിച്ചു കൂടുതൽ പഠിക്കു​ന്ന​തും അവന്റെ വില​യേ​റി​യ ഗുണങ്ങളെ കുറിച്ചു ധ്യാനി​ക്കു​ന്ന​തും ഉയർന്നു​വ​രാ​വു​ന്ന ഏതു സംശയ​ങ്ങ​ളെ​യും നിവാ​ര​ണം ചെയ്യാൻ നമ്മെ സഹായി​ച്ചേ​ക്കാം. അങ്ങനെ ചെയ്യു​മ്പോൾ, നമ്മുടെ ദൈവ​മാ​യ യഹോ​വ​യെ ആശ്രയി​ക്കു​ന്ന​തി​നു നമുക്കു മതിയായ കാരണ​മു​ണ്ടെ​ന്നു നാം മനസ്സി​ലാ​ക്കും.—ഇയ്യോബ്‌ 34:12.

21. യഹോവ ചില സമയങ്ങ​ളിൽ ഒരു “യുദ്ധവീ​രൻ” ആണെങ്കി​ലും അവൻ ഹൃദയ​ത്തിൽ എങ്ങനെ​യു​ള്ള​വൻ ആണ്‌?

21 സാഹച​ര്യം ആവശ്യ​മാ​ക്കി​ത്തീർക്കു​മ്പോൾ യഹോവ ഒരു “യുദ്ധവീ​രൻ” ആയിത്തീ​രു​മെ​ങ്കി​ലും അവൻ ഹൃദയ​ത്തിൽ യുദ്ധ​പ്രി​യ​നാ​ണെന്ന്‌ അതിന്‌ അർഥമില്ല. സ്വർഗീ​യ​ര​ഥ​ത്തെ കുറി​ച്ചു​ള്ള യെഹെ​സ്‌കേ​ലി​ന്റെ ദർശന​ത്തിൽ യഹോവ തന്റെ ശത്രു​ക്കൾക്കെ​തി​രെ യുദ്ധം ചെയ്യാൻ ഒരുങ്ങി​നിൽക്കു​ന്ന​താ​യി വർണി​ച്ചി​രി​ക്കു​ന്നു. എന്നിരു​ന്നാ​ലും, സമാധാ​ന​ത്തി​ന്റെ ഒരു പ്രതീ​ക​മാ​യ മഴവില്ല്‌ ദൈവത്തെ വലയം ചെയ്‌തി​രി​ക്കു​ന്ന​തു യെഹെ​സ്‌കേൽ കണ്ടു. (ഉല്‌പത്തി 9:13; യെഹെ​സ്‌കേൽ 1:28; വെളി​പ്പാ​ടു 4:3) യഹോവ ശാന്തനും സമാധാന കാംക്ഷി​യു​മാ​ണെ​ന്നു വ്യക്തമാണ്‌. “ദൈവം സ്‌നേഹം തന്നേ” എന്ന്‌ അപ്പൊ​സ്‌ത​ല​നാ​യ യോഹ​ന്നാൻ എഴുതി. (1 യോഹ​ന്നാൻ 4:8) യഹോ​വ​യു​ടെ എല്ലാ ഗുണങ്ങ​ളും പൂർണ സമനി​ല​യി​ലാണ്‌. അപ്പോൾ, ഇത്ര ശക്തനും സ്‌നേ​ഹ​വാ​നു​മാ​യ ഒരു ദൈവ​ത്തോട്‌ അടുത്തു ചെല്ലാൻ കഴിയു​ന്നത്‌ നമ്മെ സംബന്ധി​ച്ചി​ട​ത്തോ​ളം എത്ര വലിയ പദവി​യാണ്‌!

^ യഹൂദ ചരി​ത്ര​കാ​ര​നാ​യ ജോസീ​ഫസ്‌ പറയു​ന്ന​ത​നു​സ​രിച്ച്‌, “600 രഥങ്ങളും 50,000 കുതി​ര​പ്പ​ട​യാ​ളി​ക​ളും 2,00,000-ത്തോളം വരുന്ന ആയുധ​സ​ജ്ജ​രാ​യ കാലാൾപ്പ​ട​യു​മാണ്‌ [എബ്രാ​യ​രെ] പിന്തു​ടർന്നത്‌.”—യഹൂദ പുരാ​വൃ​ത്ത​ങ്ങൾ (ഇംഗ്ലീഷ്‌), II, 324 [xv, 3].

^ തെളിവനുസരിച്ച്‌, ഇവിടെ “അമോ​ര്യർ” എന്ന പദം കനാനി​ലെ സകല ജനങ്ങ​ളെ​യും ഉൾപ്പെ​ടു​ത്തു​ന്നു.—ആവർത്ത​ന​പു​സ്‌ത​കം 1:6-8, 19-21, 27; യോശുവ 24:15, 18.