വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 7

സംരക്ഷി​ക്കു​ന്ന​തി​നു​ള്ള ശക്തി—‘ദൈവം നമ്മുടെ സങ്കേതം ആകുന്നു’

സംരക്ഷി​ക്കു​ന്ന​തി​നു​ള്ള ശക്തി—‘ദൈവം നമ്മുടെ സങ്കേതം ആകുന്നു’

1, 2. ഇസ്രാ​യേ​ല്യർ പൊ.യു.മു. 1513-ൽ സീനായി പ്രദേ​ശ​ത്തു പ്രവേ​ശി​ച്ച​പ്പോൾ ഏത്‌ അപകടാ​വ​സ്ഥ​യി​ലാ​യി​രു​ന്നു, യഹോവ അവരെ ആശ്വസി​പ്പി​ച്ചത്‌ എങ്ങനെ?

 ഇസ്രാ​യേ​ല്യർ പൊ.യു.മു. 1513-ൽ സീനായി പ്രദേ​ശത്ത്‌ എത്തിയ​പ്പോൾ അവർ അപകട​ക​ര​മാ​യ ഒരവസ്ഥ​യി​ലാ​യി​രു​ന്നു. “അഗ്നിസർപ്പ​വും തേളും . . . ഉള്ള വലിയ​തും ഭയങ്കര​വു​മാ​യ മരുഭൂ​മി​യിൽ കൂടി”യുള്ള ദുർഘ​ട​മാ​യ ഒരു യാത്ര​യാണ്‌ അവരുടെ മുന്നി​ലു​ണ്ടാ​യി​രു​ന്നത്‌. (ആവർത്ത​ന​പു​സ്‌ത​കം 8:15) ശത്രു​ജ​ന​ത​ക​ളു​ടെ ആക്രമണ ഭീഷണി​യെ​യും അവർ അഭിമു​ഖീ​ക​രി​ച്ചു. യഹോ​വ​യാണ്‌ തന്റെ ജനത്തെ ആ അവസ്ഥയി​ലേ​ക്കു വരുത്തി​യത്‌. അവരുടെ ദൈവ​മെന്ന നിലയിൽ, അവരെ സംരക്ഷി​ക്കാൻ അവൻ പ്രാപ്‌ത​നാ​യി​രി​ക്കു​മോ?

2 യഹോ​വ​യു​ടെ വാക്കുകൾ വളരെ ആശ്വാ​സ​ദാ​യ​ക​മാ​യി​രു​ന്നു: “ഞാൻ മിസ്ര​യീ​മ്യ​രോ​ടു ചെയ്‌ത​തും നിങ്ങളെ കഴുക​ന്മാ​രു​ടെ ചിറകി​ന്മേൽ വഹിച്ചു എന്റെ അടുക്കൽ വരുത്തി​യ​തും നിങ്ങൾ കണ്ടുവ​ല്ലോ.” (പുറപ്പാ​ടു 19:4) തന്റെ ജനത്തെ ഈജി​പ്‌തു​കാ​രിൽനി​ന്നു വിടു​വിച്ച്‌, ആലങ്കാ​രി​ക​മാ​യി പറഞ്ഞാൽ, കഴുക​ന്മാ​രെ ഉപയോ​ഗിച്ച്‌ താൻ അവരെ സുരക്ഷിത സ്ഥലത്തേക്കു വഹിച്ചു​കൊ​ണ്ടു​വ​ന്ന​താ​യി യഹോവ അവരെ അനുസ്‌മ​രി​പ്പി​ച്ചു. ‘കഴുക​ന്മാ​രു​ടെ ചിറകു​കൾ’ ഉചിത​മാ​യി ദിവ്യ​സം​ര​ക്ഷ​ണ​ത്തെ ചിത്രീ​ക​രി​ച്ച​തി​നു മറ്റു കാരണ​ങ്ങ​ളും ഉണ്ടായി​രു​ന്നു.

3. ‘കഴുക​ന്മാ​രു​ടെ ചിറകു​കൾ’ ഉചിത​മാ​യി ദിവ്യ സംരക്ഷ​ണ​ത്തെ ചിത്രീ​ക​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

3 കഴുക​ന്മാർ അവയുടെ വിശാ​ല​വും ബലിഷ്‌ഠ​വു​മാ​യ ചിറകു​കൾ ഉപയോ​ഗി​ക്കു​ന്നത്‌ പറക്കാൻ മാത്രമല്ല. പകലത്തെ ചൂടിൽ ഒരു തള്ളക്കഴു​കൻ അതിന്റെ ചിറകു​കൾ രണ്ടു മീറ്ററി​ല​ധി​കം വിസ്‌താ​ര​ത്തിൽ വില്ലു​പോ​ലെ വിരിച്ച്‌ തന്റെ പറക്കമു​റ്റാ​ത്ത കുഞ്ഞു​ങ്ങ​ളെ പൊള്ളുന്ന ചൂടിൽനി​ന്നു സംരക്ഷി​ക്കാൻ ഒരു മറ സൃഷ്ടി​ക്കു​ന്നു. മറ്റു സമയങ്ങ​ളിൽ, തന്റെ കുഞ്ഞു​ങ്ങ​ളെ തണുത്ത കാറ്റിൽനി​ന്നു സംരക്ഷി​ക്കാൻ തള്ളപ്പക്ഷി അവയെ ചിറകു​കൾകൊ​ണ്ടു പൊതി​യു​ന്നു. കഴുകൻ അതിന്റെ കുഞ്ഞിനെ കാത്തു​സൂ​ക്ഷി​ക്കു​ന്ന​തു​പോ​ലെ, പുതു​താ​യി രൂപം​കൊ​ണ്ട ഇസ്രാ​യേൽ ജനതയെ യഹോവ പരിപാ​ലി​ക്കു​ക​യും സംരക്ഷി​ക്കു​ക​യും ചെയ്‌തി​രു​ന്നു. ഇപ്പോൾ, അവർ വിശ്വ​സ്‌ത​രാ​യി നില​കൊ​ള്ളു​ന്നി​ട​ത്തോ​ളം കാലം, ആ മരുഭൂ​മി​യിൽ അവന്റെ ബലമുള്ള ചിറകിൻ കീഴിൽ തുടർന്നും അഭയം പ്രാപി​ക്കാൻ അവർക്കു കഴിയു​മാ​യി​രു​ന്നു. (ആവർത്ത​ന​പു​സ്‌ത​കം 32:9-11; സങ്കീർത്ത​നം 36:7) എന്നാൽ നമുക്ക്‌ ഇന്ന്‌ ഉചിത​മാ​യി ദിവ്യ​സം​ര​ക്ഷ​ണം പ്രതീ​ക്ഷി​ക്കാ​നാ​കു​മോ?

ദിവ്യ​സം​ര​ക്ഷ​ണം സംബന്ധിച്ച വാഗ്‌ദാ​നം

4, 5. ദൈവ​ത്തി​ന്റെ സംരക്ഷണ വാഗ്‌ദാ​ന​ത്തിൽ നമുക്കു പൂർണ വിശ്വാ​സം ഉണ്ടായി​രി​ക്കാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌?

4 യഹോവ തീർച്ച​യാ​യും തന്റെ ദാസന്മാ​രെ സംരക്ഷി​ക്കാൻ പ്രാപ്‌ത​നാണ്‌. അവൻ “സർവ്വശ​ക്തി​യു​ള്ള ദൈവം” ആണ്‌—അവന്‌ അപ്രതി​രോ​ധ്യ​മാ​യ ശക്തി ഉണ്ടെന്ന്‌ ആ സ്ഥാന​പ്പേര്‌ സൂചി​പ്പി​ക്കു​ന്നു. (ഉല്‌പത്തി 17:1) യഹോ​വ​യു​ടെ പ്രയു​ക്ത​ശ​ക്തി ഒരു വേലി​യേ​റ്റം പോ​ലെ​യാണ്‌. അതായത്‌, യഹോവ ശക്തി പ്രയോ​ഗി​ക്കു​മ്പോൾ അതിനെ തടയുക സാധ്യമല്ല. തനിക്കു ഹിതക​ര​മാ​യത്‌ എന്തും ചെയ്യാൻ അവൻ പ്രാപ്‌ത​നാ​യ​തി​നാൽ നാം ചോദി​ച്ചേ​ക്കാം, ‘തന്റെ ജനത്തെ സംരക്ഷി​ക്കാൻ തന്റെ ശക്തി പ്രയോ​ഗി​ക്ക​ണം എന്നുള്ളത്‌ യഹോ​വ​യു​ടെ ഹിതമാ​ണോ?’.

5 ഒറ്റ വാക്കിൽ പറഞ്ഞാൽ, അതേ! തന്റെ ജനത്തെ സംരക്ഷി​ക്കു​മെന്ന്‌ യഹോവ നമുക്ക്‌ ഉറപ്പു നൽകുന്നു. “ദൈവം നമ്മുടെ സങ്കേത​വും ബലവും ആകുന്നു; കഷ്ടങ്ങളിൽ അവൻ ഏററവും അടുത്ത തുണയാ​യി​രി​ക്കു​ന്നു” എന്ന്‌ സങ്കീർത്ത​നം 46:1 പറയുന്നു. ദൈവ​ത്തി​നു ‘ഭോഷ്‌കു പറയാൻ കഴിയാ’ത്തതിനാൽ അവന്റെ സംരക്ഷണ വാഗ്‌ദാ​ന​ത്തിൽ നമുക്കു സമ്പൂർണ വിശ്വാ​സ​മു​ണ്ടാ​യി​രി​ക്കാൻ കഴിയും. (തീത്തൊസ്‌ 1:2) തന്റെ സംരക്ഷ​ണാ​ത്മക പരിപാ​ല​ന​ത്തെ സൂചി​പ്പി​ക്കാൻ യഹോവ ഉപയോ​ഗി​ക്കു​ന്ന ഉജ്ജ്വല​മാ​യ ചില വർണനകൾ നമുക്കു പരിചി​ന്തി​ക്കാം.

6, 7. (എ) ബൈബിൾ കാലങ്ങ​ളി​ലെ ഇടയന്മാർ തന്റെ ആടുകൾക്ക്‌ എന്തു സംരക്ഷണം കൊടു​ത്തു? (ബി) തന്റെ ആടുകളെ സംരക്ഷി​ക്കാ​നും പരിപാ​ലി​ക്കാ​നു​മു​ള്ള യഹോ​വ​യു​ടെ ഹൃദയം​ഗ​മ​മാ​യ ആഗ്രഹത്തെ ബൈബിൾ ചിത്രീ​ക​രി​ക്കു​ന്നത്‌ എങ്ങനെ?

6 യഹോവ ഒരു ഇടയനാ​കു​ന്നു, നാം “അവന്റെ ജനവും അവൻ മേയി​ക്കു​ന്ന ആടുക​ളും തന്നേ.” (സങ്കീർത്ത​നം 23:1; 100:3) ആടുക​ളെ​പ്പോ​ലെ നിസ്സഹായ ജീവികൾ അധിക​മി​ല്ല. തന്റെ ആടുകളെ സിംഹ​ങ്ങ​ളിൽനി​ന്നും ചെന്നാ​യ്‌ക്ക​ളിൽനി​ന്നും കരടി​ക​ളിൽനി​ന്നും മോഷ്ടാ​ക്ക​ളിൽനി​ന്നു​മെ​ല്ലാം സംരക്ഷി​ക്കു​ന്ന​തിന്‌ ബൈബിൾ കാലങ്ങ​ളി​ലെ ഇടയന്മാർ നല്ല ധൈര്യ​ശാ​ലി​കൾ ആയിരി​ക്കേ​ണ്ടി​യി​രു​ന്നു. (1 ശമൂവേൽ 17:34, 35; യോഹ​ന്നാൻ 10:12, 13) എന്നാൽ ആടുകളെ ആർദ്ര​ത​യോ​ടെ സംരക്ഷി​ക്കേണ്ട സാഹച​ര്യ​ങ്ങ​ളും ഉണ്ടായി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, തൊഴു​ത്തിൽനിന്ന്‌ അകലെ ആയിരി​ക്കെ ഒരു ആട്‌ പ്രസവി​ച്ചാൽ കരുത​ലു​ള്ള ഇടയൻ അതിന്റെ നിസ്സഹായ നിമി​ഷ​ങ്ങ​ളിൽ അതിനെ കാക്കു​ക​യും സ്വയം സംരക്ഷി​ക്കാൻ പ്രാപ്‌തി​യി​ല്ലാ​ത്ത ആട്ടിൻകു​ട്ടി​യെ എടുത്തു തൊഴു​ത്തി​ലേ​ക്കു കൊണ്ടു​പോ​കു​ക​യും ചെയ്യു​മാ​യി​രു​ന്നു.

‘അവൻ അവയെ മാർവി​ട​ത്തിൽ വഹിക്കും’

7 ഒരു ഇടയ​നോ​ടു തന്നെത്തന്നെ ഉപമി​ക്കു​ക​വ​ഴി, നമ്മെ സംരക്ഷി​ക്കാ​നു​ള്ള തന്റെ ഹൃദയം​ഗ​മ​മാ​യ ആഗ്രഹത്തെ കുറിച്ചു യഹോവ നമുക്ക്‌ ഉറപ്പു നൽകുന്നു. (യെഹെ​സ്‌കേൽ 34:11-16) യെശയ്യാ​വു 40:11-ൽ കാണു​ന്ന​തും ഈ പുസ്‌ത​ക​ത്തി​ന്റെ 2-ാം അധ്യാ​യ​ത്തിൽ ചർച്ച ചെയ്‌തി​രി​ക്കു​ന്ന​തു​മായ യഹോ​വ​യെ കുറി​ച്ചു​ള്ള വർണന ഓർക്കുക: “ഒരു ഇടയ​നെ​പ്പോ​ലെ അവൻ തന്റെ ആട്ടിൻകൂ​ട്ട​ത്തെ മേയി​ക്ക​യും കുഞ്ഞാ​ടു​ക​ളെ ഭുജത്തിൽ എടുത്തു മാർവ്വി​ട​ത്തിൽ ചേർത്തു വഹിക്ക​യും . . . ചെയ്യും.” ആട്ടിൻകു​ട്ടി ഇടയന്റെ “മാർവ്വി​ട​ത്തിൽ,” അയാളു​ടെ മേലങ്കി​യു​ടെ മടക്കി​നു​ള്ളിൽ, എത്തുന്നത്‌ എങ്ങനെ​യാണ്‌? കുഞ്ഞാട്‌ ഇടയനെ സമീപി​ക്കു​ക​യും അയാളു​ടെ കാലിൽ പതുക്കെ ഉരുമ്മുക പോലും ചെയ്‌തേ​ക്കാം. എന്നിരു​ന്നാ​ലും, ഇടയനാണ്‌ കുനിഞ്ഞ്‌ അതിനെ എടുത്ത്‌ സുരക്ഷി​ത​മാ​യി തന്റെ മാറോ​ടു ചേർത്തു​പി​ടി​ക്കു​ന്നത്‌. നമ്മെ സംരക്ഷി​ക്കാ​നാ​യി വലിയ ഇടയൻ പ്രകട​മാ​ക്കു​ന്ന മനസ്സൊ​രു​ക്ക​ത്തി​ന്റെ എത്ര മനോ​ഹ​ര​മാ​യ ചിത്രം!

8. (എ) ദൈവ​ത്തി​ന്റെ സംരക്ഷണ വാഗ്‌ദാ​നം ആർക്കു​ള്ള​താണ്‌, സദൃശ​വാ​ക്യ​ങ്ങൾ 18:10-ൽ ഇത്‌ എങ്ങനെ സൂചി​പ്പി​ക്ക​പ്പെ​ടു​ന്നു? (ബി) ദൈവ​നാ​മ​ത്തിൽ അഭയം കണ്ടെത്തു​ന്ന​തിൽ എന്ത്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു?

8 ദൈവ​ത്തി​ന്റെ സംരക്ഷണ വാഗ്‌ദാ​നം സോപാ​ധി​ക​മാണ്‌—അവനോട്‌ അടുത്തു ചെല്ലു​ന്ന​വർക്കു മാത്രമേ അത്‌ അനുഭ​വി​ക്കാൻ സാധി​ക്കു​ക​യു​ള്ളൂ. സദൃശ​വാ​ക്യ​ങ്ങൾ 18:10 ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “യഹോ​വ​യു​ടെ നാമം ബലമുള്ള ഗോപു​രം; നീതി​മാൻ അതി​ലേ​ക്കു ഓടി​ച്ചെ​ന്നു അഭയം പ്രാപി​ക്കു​ന്നു.” ബൈബിൾ കാലങ്ങ​ളിൽ, അഭയം പ്രാപി​ക്കാ​നു​ള്ള സുരക്ഷിത സ്ഥലങ്ങളാ​യി മരുഭൂ​മി​യിൽ ചില​പ്പോൾ ഗോപു​ര​ങ്ങൾ നിർമി​ച്ചി​രു​ന്നു. എന്നാൽ സുരക്ഷി​ത​ത്വം കണ്ടെത്താൻ അത്തര​മൊ​രു ഗോപു​ര​ത്തി​ലേക്ക്‌ ഓടി​പ്പോ​കേ​ണ്ടത്‌ അപകട​ത്തി​ലാ​യി​രി​ക്കുന്ന ആളിന്റെ ഉത്തരവാ​ദി​ത്വ​മാണ്‌. ദൈവ​നാ​മ​ത്തിൽ അഭയം കണ്ടെത്തു​ന്ന​തും അങ്ങനെ​ത​ന്നെ​യാണ്‌. ഇതിൽ ദൈവ​നാ​മം കേവലം ഉരുവി​ടു​ന്ന​തി​നെ​ക്കാൾ കൂടുതൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു; ദിവ്യ​നാ​മം അത്ഭുത മന്ത്രമല്ല. പകരം, നാം ആ നാമം വഹിക്കുന്ന വ്യക്തിയെ അറിയു​ക​യും ആശ്രയി​ക്കു​ക​യും അവന്റെ നീതി​നി​ഷ്‌ഠ​മാ​യ പ്രമാ​ണ​ങ്ങൾക്കു ചേർച്ച​യിൽ ജീവി​ക്കു​ക​യും ചെയ്യേ​ണ്ട​തുണ്ട്‌. അതേ, നാം വിശ്വാ​സ​ത്തോ​ടെ യഹോ​വ​യി​ലേ​ക്കു തിരി​ഞ്ഞാൽ അവൻ നമുക്ക്‌ ഒരു സംരക്ഷക ഗോപു​രം ആയിരി​ക്കു​മെന്ന്‌ അവൻ ഉറപ്പു നൽകുന്നു. എത്ര വലിയ കരുണ!

“ഞങ്ങളുടെ ദൈവ​ത്തിന്‌ . . . ഞങ്ങളെ രക്ഷിക്കാൻ പ്രാപ്‌തി​യുണ്ട്‌”

9. യഹോവ സംരക്ഷ​ണ​ത്തെ കുറിച്ച്‌ വാഗ്‌ദാ​നം നൽകി​യി​രി​ക്കു​ന്ന​തി​ല​ധി​കം ചെയ്‌തി​രി​ക്കു​ന്നത്‌ എങ്ങനെ?

9 യഹോവ സംരക്ഷണം വാഗ്‌ദാ​നം ചെയ്യുക മാത്രമല്ല ചെയ്‌തി​രി​ക്കു​ന്നത്‌. തന്റെ ജനത്തെ അത്ഭുത​ക​ര​മാ​യ വിധത്തിൽ സംരക്ഷി​ക്കാൻ തനിക്കു കഴിയു​മെന്ന്‌ ബൈബിൾ കാലങ്ങ​ളിൽ അവൻ പ്രകട​മാ​ക്കു​ക​യു​ണ്ടാ​യി. ഇസ്രാ​യേ​ലി​ന്റെ കാലത്ത്‌, യഹോ​വ​യു​ടെ ശക്തമായ “കൈ” മിക്ക​പ്പോ​ഴും പ്രബല​രാ​യ ശത്രു​ക്ക​ളെ തടഞ്ഞു​നി​റു​ത്തി. (പുറപ്പാ​ടു 7:4) എന്നിരു​ന്നാ​ലും, വ്യക്തി​കൾക്കു വേണ്ടി​യും യഹോവ തന്റെ സംരക്ഷക ശക്തി ഉപയോ​ഗി​ച്ചു.

10, 11. യഹോവ വ്യക്തി​കൾക്കു വേണ്ടി തന്റെ സംരക്ഷക ശക്തി ഉപയോ​ഗി​ച്ച​താ​യി ഏതു ബൈബിൾ ദൃഷ്ടാ​ന്ത​ങ്ങൾ പ്രകട​മാ​ക്കു​ന്നു?

10 മൂന്ന്‌ എബ്രായ ബാലന്മാർ—ശദ്രക്‌, മേശക്‌, അബേദ്‌നെ​ഗോ എന്നിവർ—നെബൂ​ഖ​ദ്‌നേ​സ്സർ രാജാവ്‌ നിർമിച്ച സ്വർണ പ്രതി​മ​യെ കുമ്പി​ടാൻ വിസമ്മ​തി​ച്ച​പ്പോൾ, കുപി​ത​നാ​യ രാജാവ്‌ അവരെ അത്യധി​കം ചൂടാ​ക്കി​യ ഒരു ചൂളയി​ലേക്ക്‌ എറിയു​മെ​ന്നു ഭീഷണി​പ്പെ​ടു​ത്തി. “നിങ്ങളെ എന്റെ കയ്യിൽനി​ന്നു വിടു​വി​ക്കാ​കു​ന്ന ദേവൻ ആർ?” എന്നു ഭൂമി​യി​ലെ ഏറ്റവും ശക്തനായ ഏകാധി​പ​തി​യാ​യ നെബൂ​ഖ​ദ്‌നേ​സ്സർ പുച്ഛ​ത്തോ​ടെ ചോദി​ച്ചു. (ദാനീ​യേൽ 3:15) തങ്ങളെ സംരക്ഷി​ക്കാ​നു​ള്ള തങ്ങളുടെ ദൈവ​ത്തി​ന്റെ ശക്തിയിൽ മൂന്നു ചെറു​പ്പ​ക്കാർക്കും സമ്പൂർണ വിശ്വാ​സം ഉണ്ടായി​രു​ന്നു, എന്നാൽ അവൻ അങ്ങനെ ചെയ്യു​മെന്ന്‌ അവർ പ്രതീ​ക്ഷി​ച്ചി​ല്ല. (ദാനീ​യേൽ 3:17, 18) ആ തീച്ചൂള സാധാ​ര​ണ​യി​ലും ഏഴു മടങ്ങു ചൂടാ​ക്ക​പ്പെ​ട്ട​പ്പോൾ പോലും അവരുടെ സർവശ​ക്ത​നാ​യ ദൈവ​ത്തിന്‌ അത്‌ ഒരു വെല്ലു​വി​ളി ആയില്ല. അവൻ അവരെ സംരക്ഷി​ക്കു​ക​ത​ന്നെ ചെയ്‌തു. “ഈ വിധത്തിൽ വിടു​വി​പ്പാൻ കഴിയുന്ന മറെറാ​രു ദൈവ​വും ഇല്ല” എന്നു സമ്മതി​ക്കാൻ രാജാവ്‌ നിർബ​ന്ധി​ത​നാ​യി.—ദാനീ​യേൽ 3:29.

11 തന്റെ ഏകജാ​ത​നാ​യ പുത്രന്റെ ജീവനെ മറിയ എന്ന യഹൂദ കന്യക​യു​ടെ ഗർഭപാ​ത്ര​ത്തി​ലേ​ക്കു മാറ്റി​യ​പ്പോ​ഴും യഹോവ തന്റെ സംരക്ഷക ശക്തിയു​ടെ തികച്ചും ശ്രദ്ധേ​യ​മാ​യ ഒരു പ്രകടനം നടത്തി. മറിയ “ഗർഭം ധരിച്ചു ഒരു മകനെ പ്രസവി​ക്കും” എന്ന്‌ ഒരു ദൂതൻ അവളോ​ടു പറഞ്ഞു. ദൂതൻ ഇങ്ങനെ വിശദീ​ക​രി​ച്ചു: “പരിശു​ദ്ധാ​ത്മാ​വു നിന്റെ​മേൽ വരും; അത്യു​ന്ന​ത​ന്റെ ശക്തി നിന്റെ​മേൽ നിഴലി​ടും.” (ലൂക്കൊസ്‌ 1:31, 35) ദൈവ​പു​ത്രൻ ഇത്രയും വലിയ അപകട ഭീഷണി​യി​ലാ​യ മറ്റൊരു സന്ദർഭം ഉണ്ടായി​ട്ടി​ല്ലെ​ന്നു തോന്നി​യേ​ക്കാം. മനുഷ്യ മാതാ​വി​ന്റെ പാപവും അപൂർണ​ത​യും ഗർഭസ്ഥ ശിശു​വി​നെ കളങ്ക​പ്പെ​ടു​ത്തു​മോ? പുത്രൻ ജനിക്കു​ന്ന​തി​നു മുമ്പ്‌ അവനു പരി​ക്കേൽപ്പി​ക്കു​ന്ന​തി​നോ കൊല്ലു​ന്ന​തി​നോ സാത്താനു കഴിയു​മോ? അസാധ്യം! ഗർഭധാ​രണ നിമിഷം മുതൽ, വളർന്നു​കൊ​ണ്ടി​രു​ന്ന ഗർഭസ്ഥ ശിശു​വി​നു ദ്രോഹം ചെയ്യാൻ യാതൊ​ന്നി​നും​—അപൂർണ​ത​യ്‌ക്കോ ഏതെങ്കി​ലും ദുഷ്ട ശക്തികൾക്കോ ദുഷ്ട മനുഷ്യർക്കോ ഭൂതങ്ങൾക്കോ പോലും—കഴിയാത്ത വിധം യഹോവ മറിയ​യ്‌ക്കു ചുറ്റും ഫലത്തിൽ ഒരു സംരക്ഷക മതിൽ തീർത്തു. യേശു​വി​ന്റെ യൗവന​ത്തി​ലും യഹോവ അവനെ സംരക്ഷി​ക്കു​ന്ന​തിൽ തുടർന്നു. (മത്തായി 2:1-15) ദൈവ​ത്തി​ന്റെ നിയമിത സമയം​വ​രെ അവന്റെ പ്രിയ പുത്രന്‌ യാതൊ​രു​വി​ധ ഉപദ്ര​വ​വും ഏൽക്കു​ക​യി​ല്ലാ​യി​രു​ന്നു.

12. ബൈബിൾ കാലങ്ങ​ളിൽ യഹോവ ചില വ്യക്തി​ക​ളെ അത്ഭുത​ക​ര​മാ​യി സംരക്ഷി​ച്ചത്‌ എന്തു​കൊണ്ട്‌?

12 യഹോവ ചില വ്യക്തി​ക​ളെ അത്തരത്തിൽ അത്ഭുത​ക​ര​മാ​യി സംരക്ഷി​ച്ചത്‌ എന്തു​കൊണ്ട്‌? പല സന്ദർഭ​ങ്ങ​ളി​ലും വളരെ​യേ​റെ പ്രധാ​ന​പ്പെട്ട ഒരു കാര്യ​ത്തി​നു​വേ​ണ്ടി അതായത്‌ തന്റെ ഉദ്ദേശ്യ​നിർവ​ഹ​ണ​ത്തി​നു വേണ്ടി​യാണ്‌ യഹോവ വ്യക്തി​ക​ളെ സംരക്ഷി​ച്ചത്‌. ദൃഷ്ടാ​ന്ത​ത്തിന്‌, ദൈ​വോ​ദ്ദേ​ശ്യ​ത്തി​ന്റെ നിവൃ​ത്തി​ക്കു ശിശു​വാ​യ യേശു​വി​ന്റെ അതിജീ​വ​നം അത്യന്താ​പേ​ക്ഷി​ത​മാ​യി​രു​ന്നു, അത്‌ ആത്യന്തി​ക​മാ​യി സകല മനുഷ്യ​വർഗ​ത്തി​നും പ്രയോ​ജ​നം ചെയ്യു​മാ​യി​രു​ന്നു. സംരക്ഷക ശക്തിയു​ടെ അനേകം പ്രകട​ന​ങ്ങ​ളെ കുറി​ച്ചു​ള്ള രേഖ നിശ്വ​സ്‌ത തിരു​വെ​ഴു​ത്തു​ക​ളു​ടെ ഭാഗമാണ്‌, അവ “നമ്മുടെ ഉപദേ​ശ​ത്തി​ന്നാ​യി​ട്ടു, നമുക്കു തിരു​വെ​ഴു​ത്തു​ക​ളാൽ ഉളവാ​കു​ന്ന സ്ഥിരത​യാ​ലും ആശ്വാ​സ​ത്താ​ലും പ്രത്യാശ ഉണ്ടാ​കേ​ണ്ട​തി​ന്നു തന്നേ എഴുതി​യി​രി​ക്കു​ന്നു.” (റോമർ 15:4) അതേ, ഈ ദൃഷ്ടാ​ന്ത​ങ്ങൾ സർവശ​ക്ത​നാ​യ ദൈവ​ത്തി​ലു​ള്ള നമ്മുടെ വിശ്വാ​സ​ത്തെ ബലിഷ്‌ഠ​മാ​ക്കു​ന്നു. എന്നാൽ ഇന്നു ദൈവ​ത്തിൽനി​ന്നു നമുക്ക്‌ എന്തു സംരക്ഷണം പ്രതീ​ക്ഷി​ക്കാ​നാ​കും?

ദിവ്യ​സം​ര​ക്ഷ​ണം—അത്‌ എന്ത്‌ അർഥമാ​ക്കു​ന്നി​ല്ല

13. നമുക്കു​വേ​ണ്ടി അത്ഭുതങ്ങൾ ചെയ്യാൻ യഹോവ ബാധ്യ​സ്ഥ​നാ​ണോ? വിശദീ​ക​രി​ക്കു​ക.

13 ദിവ്യ​സം​ര​ക്ഷ​ണ​ത്തെ കുറി​ച്ചു​ള്ള വാഗ്‌ദാ​നം, നമുക്കു വേണ്ടി അത്ഭുതങ്ങൾ ചെയ്യാൻ യഹോവ ബാധ്യ​സ്ഥ​നാ​ണെന്ന്‌ അർഥമാ​ക്കു​ന്നി​ല്ല. നമ്മുടെ ദൈവം, ഈ വ്യവസ്ഥി​തി​യിൽ പ്രശ്‌ന​ര​ഹി​ത​മാ​യ ഒരു ജീവിതം നമുക്ക്‌ ഉറപ്പു നൽകു​ന്നി​ല്ല. യഹോ​വ​യു​ടെ വിശ്വ​സ്‌ത ദാസന്മാ​രിൽ അനേക​രും ദാരി​ദ്ര്യം, യുദ്ധം, രോഗം, മരണം തുടങ്ങി പല വിപത്തു​ക​ളും അരിഷ്ട​ത​ക​ളും അനുഭ​വി​ക്കു​ന്നു. തങ്ങളുടെ വിശ്വാ​സം നിമിത്തം, അവർ കൊല്ല​പ്പെ​ട്ടേ​ക്കാം എന്ന്‌ യേശു തന്റെ ശിഷ്യ​ന്മാ​രോ​ടു വ്യക്തമാ​യി പറഞ്ഞു. അതു​കൊ​ണ്ടാണ്‌ അവസാ​ന​ത്തോ​ളം സഹിച്ചു നിൽക്കേ​ണ്ട​തി​ന്റെ ആവശ്യം യേശു ഊന്നി​പ്പ​റ​ഞ്ഞത്‌. (മത്തായി 24:9, 13) എല്ലാ സന്ദർഭ​ങ്ങ​ളി​ലും, അത്ഭുത​ക​ര​മാ​യ വിടുതൽ പ്രദാനം ചെയ്യാൻ യഹോവ തന്റെ ശക്തി ഉപയോ​ഗി​ക്കു​ക​യാ​ണെ​ങ്കിൽ യഹോ​വ​യെ പരിഹ​സി​ക്കു​ന്ന​തി​നും നമ്മുടെ ദൈവ​ത്തോ​ടു​ള്ള നമ്മുടെ ഭക്തിയു​ടെ സത്യതയെ ചോദ്യം ചെയ്യു​ന്ന​തി​നും സാത്താന്‌ ഒരു അടിസ്ഥാ​നം ലഭി​ച്ചേ​ക്കാം.—ഇയ്യോബ്‌ 1:9, 10.

14. യഹോവ തന്റെ സകല ദാസന്മാ​രെ​യും സമാന​മാ​യ വിധങ്ങ​ളിൽ എല്ലായ്‌പോ​ഴും സംരക്ഷി​ക്കു​ന്നി​ല്ലെന്ന്‌ ഏതു ദൃഷ്ടാ​ന്ത​ങ്ങൾ പ്രകട​മാ​ക്കു​ന്നു?

14 ബൈബിൾ കാലങ്ങ​ളിൽ പോലും, തന്റെ ദാസന്മാ​രിൽ ഓരോ​രു​ത്ത​രെ​യും അകാല മരണത്തിൽനി​ന്നു രക്ഷിക്കാൻ യഹോവ തന്റെ സംരക്ഷക ശക്തി ഉപയോ​ഗി​ച്ചി​ല്ല. ദൃഷ്ടാ​ന്ത​ത്തിന്‌, പൊ.യു. ഏതാണ്ട്‌ 44-ൽ ഹെരോ​ദാവ്‌ അപ്പൊ​സ്‌ത​ല​നാ​യ യാക്കോ​ബി​നെ വധിച്ചു; എന്നിരു​ന്നാ​ലും, പത്രൊസ്‌ “ഹെരോ​ദാ​വി​ന്റെ കയ്യിൽനി​ന്നു” വിടു​വി​ക്ക​പ്പെ​ട്ടു. (പ്രവൃ​ത്തി​കൾ 12:1-11) യാക്കോ​ബി​ന്റെ സഹോ​ദ​ര​നാ​യ യോഹ​ന്നാൻ പത്രൊ​സി​നെ​ക്കാ​ളും യാക്കോ​ബി​നെ​ക്കാ​ളും അധികം വർഷം ജീവിച്ചു. നമ്മുടെ ദൈവം തന്റെ സകല ദാസന്മാ​രെ​യും ഒരേ വിധത്തിൽ സംരക്ഷി​ക്കു​മെ​ന്നു നമുക്കു പ്രതീ​ക്ഷി​ക്കാ​നാ​വി​ല്ലെന്നു വ്യക്തമാണ്‌. മാത്ര​വു​മല്ല, ‘കാലവും മുൻകൂ​ട്ടി​ക്കാ​ണാൻ കഴിയാത്ത സംഭവ​ങ്ങ​ളും’ നമുക്ക്‌ എല്ലാവർക്കും നേരി​ടു​ന്നു. (സഭാ​പ്ര​സം​ഗി 9:11, NW) അപ്പോൾ യഹോവ ഇന്നു നമ്മെ എങ്ങനെ​യാ​ണു സംരക്ഷി​ക്കു​ന്നത്‌?

യഹോവ ശാരീ​രി​ക സംരക്ഷണം നൽകുന്നു

15, 16. (എ) യഹോവ തന്റെ ആരാധ​കർക്ക്‌ ഒരു കൂട്ടമെന്ന നിലയിൽ ശാരീ​രി​ക സംരക്ഷണം നൽകി​യി​ട്ടുണ്ട്‌ എന്നതിന്‌ എന്തു തെളി​വുണ്ട്‌? (ബി) യഹോവ തന്റെ ദാസന്മാ​രെ ഇപ്പോ​ഴും “മഹോ​പ​ദ്രവ”കാലത്തും സംരക്ഷി​ക്കു​മെ​ന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌?

15 ആദ്യം ശാരീ​രി​ക സംരക്ഷ​ണ​ത്തി​ന്റെ കാര്യം പരിചി​ന്തി​ക്കാം. യഹോ​വ​യു​ടെ ആരാധ​ക​രാ​യ നമുക്ക്‌ ഒരു കൂട്ടമെന്ന നിലയിൽ അത്തരം സംരക്ഷണം പ്രതീ​ക്ഷി​ക്കാ​നാ​കും. അല്ലായി​രു​ന്നെ​ങ്കിൽ നാം അനായാ​സം സാത്താന്റെ ഇരകളാ​കു​മാ​യി​രു​ന്നു. ഇതേക്കു​റി​ച്ചു ചിന്തി​ക്കു​ക: സത്യാ​രാ​ധന ഇല്ലാതാ​ക്കു​ക എന്നതാണ്‌ “ഈ ലോക​ത്തി​ന്റെ പ്രഭു” ആയ സാത്താന്റെ ഏറ്റവും വലിയ ആഗ്രഹം. (യോഹ​ന്നാൻ 12:31; വെളി​പ്പാ​ടു 12:17) ലോക​ത്തി​ലെ ഏറ്റവും ശക്തമായ ഗവണ്മെ​ന്റു​ക​ളിൽ ചിലത്‌ നമ്മുടെ പ്രസം​ഗ​വേല നിരോ​ധി​ക്കു​ക​യും നമ്മെ പൂർണ​മാ​യി തുടച്ചു​നീ​ക്കാൻ ശ്രമി​ക്കു​ക​യും ചെയ്‌തി​ട്ടുണ്ട്‌. എന്നിട്ടും, യഹോ​വ​യു​ടെ ജനം ഉറച്ചു​നിൽക്കു​ക​യും അവിരാ​മം പ്രസം​ഗി​ക്കു​ന്ന​തിൽ തുടരു​ക​യും ചെയ്‌തി​രി​ക്കു​ന്നു! താരത​മ്യേ​ന ചെറു​തും സംരക്ഷ​ണ​മി​ല്ലാ​ത്ത​താ​യി കാണ​പ്പെ​ടു​ന്ന​തു​മാ​യ ക്രിസ്‌ത്യാ​നി​ക​ളു​ടെ ഈ കൂട്ടത്തി​ന്റെ പ്രവർത്ത​ന​ത്തെ നിറു​ത്ത​ലാ​ക്കാൻ പ്രബല രാഷ്‌ട്ര​ങ്ങൾക്കു കഴിഞ്ഞി​ട്ടി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌? യഹോവ തന്റെ ശക്തമായ ചിറകു​ക​ളാൽ നമ്മെ സംരക്ഷി​ച്ചി​രി​ക്കു​ന്ന​തു​കൊ​ണ്ടു​തന്നെ!—സങ്കീർത്ത​നം 17:7-9.

16 വരാനി​രി​ക്കു​ന്ന “മഹോ​പ​ദ്രവ” കാലത്തെ ശാരീ​രി​ക സംരക്ഷണം സംബന്ധി​ച്ചെന്ത്‌? ദൈവ​ത്തി​ന്റെ ന്യായ​വി​ധി നിർവ​ഹ​ണ​ത്തെ നാം ഭയപ്പെ​ടേ​ണ്ട​തി​ല്ല. കാരണം, “ദൈവ​ഭ​ക്തി​യു​ളള ആളുകളെ പരി​ശോ​ധ​ന​യിൽനിന്ന്‌ എങ്ങനെ വിടു​വി​ക്കാ​മെ​ന്നും എന്നാൽ നീതി​കെ​ട്ട​വ​രെ ന്യായ​വി​ധി ദിവസ​ത്തിൽ ഛേദി​ക്കു​ന്ന​തി​നാ​യി എങ്ങനെ സൂക്ഷി​ക്കാ​മെ​ന്നും യഹോ​വ​യ്‌ക്ക്‌ അറിയാം.” (വെളി​പ്പാ​ടു 7:14, NW; 2 പത്രൊസ്‌ 2:9, NW) നമുക്ക്‌ എല്ലായ്‌പോ​ഴും രണ്ടു കാര്യങ്ങൾ സംബന്ധിച്ച്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും. ഒന്ന്‌, യഹോവ ഒരിക്ക​ലും തന്റെ വിശ്വ​സ്‌ത ദാസന്മാർ ഭൂമി​യിൽനി​ന്നു തുടച്ചു​നീ​ക്ക​പ്പെ​ടാൻ അനുവ​ദി​ക്കു​ക​യി​ല്ല. രണ്ട്‌, നിർമ​ല​താ​പാ​ല​കർക്ക്‌ അവൻ തന്റെ നീതി​യു​ള്ള പുതിയ ലോക​ത്തിൽ നിത്യ​ജീ​വൻ പ്രതി​ഫ​ല​മാ​യി നൽകും—ആവശ്യ​മെ​ങ്കിൽ ഒരു പുനരു​ത്ഥാ​നം മുഖേന. മരിക്കു​ന്ന​വർക്ക്‌, ദൈവ​ത്തി​ന്റെ സ്‌മര​ണ​യെ​ക്കാൾ സുരക്ഷി​ത​മാ​യ മറ്റൊ​രി​ട​ത്താ​യി​രി​ക്കാ​നാ​വില്ല.—യോഹ​ന്നാൻ 5:28, 29, NW.

17. യഹോവ തന്റെ വചനത്തി​ലൂ​ടെ നമ്മെ കാത്തു​പ​രി​പാ​ലി​ക്കു​ന്നത്‌ എങ്ങനെ?

17 ഇപ്പോൾ പോലും, യഹോവ നമ്മെ തന്റെ ജീവനുള്ള വചനത്തി​ലൂ​ടെ കാത്തു​പ​രി​പാ​ലി​ക്കു​ന്നു. അവന്റെ വചനത്തിന്‌, ഹൃദയ​ങ്ങ​ളെ സൗഖ്യ​മാ​ക്കാ​നും ജീവി​ത​ങ്ങ​ളെ നവീക​രി​ക്കാ​നു​മു​ള്ള ശക്തിയുണ്ട്‌. (എബ്രായർ 4:12) അതിലെ തത്ത്വങ്ങൾ പിൻപ​റ്റു​ന്ന​തി​നാൽ ചില വിധങ്ങ​ളിൽ നമുക്കു ശാരീ​രി​ക ദുരി​ത​ത്തിൽനി​ന്നു സംരക്ഷി​ക്ക​പ്പെ​ടാ​നാ​കും. ‘നിനക്കു​ത​ന്നെ പ്രയോ​ജ​നം ചെയ്യാൻ നിന്നെ പഠിപ്പി​ക്കു​ന്ന യഹോവ ഞാൻ തന്നേ’ എന്ന്‌ യെശയ്യാ​വു 48:17 (NW) പറയുന്നു. ദൈവ​വ​ച​ന​ത്തി​നു ചേർച്ച​യിൽ ജീവി​ക്കു​ക​വ​ഴി നമ്മുടെ ആരോ​ഗ്യം മെച്ച​പ്പെ​ടു​ത്താ​നും നമ്മുടെ ആയുസ്സ്‌ ദീർഘി​പ്പി​ക്കാ​നും കഴിയും എന്നതിൽ സംശയ​മി​ല്ല. ദൃഷ്ടാ​ന്ത​ത്തിന്‌, പരസംഗം ഒഴിവാ​ക്കാ​നും മലിനത നീക്കി നമ്മെത്തന്നെ ശുദ്ധീ​ക​രി​ക്കാ​നു​മു​ള്ള ബൈബി​ളി​ന്റെ ബുദ്ധി​യു​പ​ദേ​ശം അനുസ​രി​ക്കു​ന്ന​തു​കൊണ്ട്‌ ഭക്തികെട്ട പലരു​ടെ​യും ജീവി​ത​ത്തെ താറു​മാ​റാ​ക്കു​ന്ന അശുദ്ധ നടപടി​ക​ളും ഹാനി​ക​ര​മാ​യ ശീലങ്ങ​ളും നാം ഒഴിവാ​ക്കു​ന്നു. (പ്രവൃ​ത്തി​കൾ 15:28, 29; 2 കൊരി​ന്ത്യർ 7:1) ദൈവ​വ​ച​നം നൽകുന്ന സംരക്ഷ​ണ​ത്തി​നു നാം എത്ര നന്ദിയു​ള്ള​വ​രാണ്‌!

യഹോവ നമ്മെ ആത്മീയ​മാ​യി സംരക്ഷി​ക്കു​ന്നു

18. യഹോവ നമുക്ക്‌ ഏത്‌ ആത്മീയ സംരക്ഷണം നൽകുന്നു?

18 ഏറ്റവും പ്രധാ​ന​മാ​യി, യഹോവ ആത്മീയ സംരക്ഷണം നൽകുന്നു. പരി​ശോ​ധ​ന​ക​ളെ സഹിച്ചു​നിൽക്കു​ന്ന​തി​നും നമ്മുടെ സ്‌നേ​ഹ​വാ​നാ​യ ദൈവ​വു​മാ​യു​ള്ള ബന്ധം കാത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നും ആവശ്യ​മാ​യ​തു നൽകി നമ്മെ സജ്ജരാ​ക്കു​ക​വ​ഴി അവൻ ആത്മീയ ഹാനി​യിൽനി​ന്നു നമ്മെ രക്ഷിക്കു​ന്നു. അങ്ങനെ ഹ്രസ്വ​മാ​യ ഒരു കാല​ത്തേ​ക്കല്ല, പിന്നെ​യോ നിത്യ​മാ​യി നമ്മുടെ ജീവനെ പരിര​ക്ഷി​ക്കാൻ യഹോവ പ്രവർത്തി​ക്കു​ന്നു. നമ്മുടെ ആത്മീയ സംരക്ഷ​ണ​ത്തി​നാ​യു​ള്ള ദൈവ​ത്തി​ന്റെ കരുത​ലു​ക​ളിൽ ചിലതു പരിചി​ന്തി​ക്കു​ക.

19. നാം അഭിമു​ഖീ​ക​രി​ച്ചേ​ക്കാ​വുന്ന ഏതു പരി​ശോ​ധ​ന​ക​ളെ​യും വിജയ​ക​ര​മാ​യി കൈകാ​ര്യം ചെയ്യാൻ യഹോ​വ​യു​ടെ ആത്മാവി​നു നമ്മെ സഹായി​ക്കാൻ കഴിയു​ന്നത്‌ എങ്ങനെ?

19 യഹോവ “പ്രാർത്ഥന കേൾക്കു​ന്നവ”നാണ്‌. (സങ്കീർത്ത​നം 65:2) ജീവിത സമ്മർദങ്ങൾ നമ്മെ ഭാര​പ്പെ​ടു​ത്തു​ന്ന​താ​യി തോന്നു​മ്പോൾ അവന്റെ മുമ്പാകെ നമ്മുടെ ഹൃദയം പകരു​ന്നത്‌ വളരെ​യ​ധി​കം ആശ്വാസം കൈവ​രു​ത്തും. (ഫിലി​പ്പി​യർ 4:6, 7) അവൻ അത്ഭുത​ക​ര​മാ​യി നമ്മുടെ പരി​ശോ​ധ​ന​കൾ നീക്കു​ക​യി​ല്ലാ​യി​രി​ക്കാം. എന്നാൽ നമ്മുടെ ഹൃദയം​ഗ​മ​മാ​യ പ്രാർഥ​ന​കൾക്ക്‌ ഉത്തരമാ​യി, അവയെ കൈകാ​ര്യം ചെയ്യാ​നു​ള്ള ജ്ഞാനം നമുക്കു നൽകാൻ അവനു കഴിയും. (യാക്കോബ്‌ 1:5, 6) അതിലു​പ​രി, യഹോവ തന്നോടു ചോദി​ക്കു​ന്ന​വർക്കു പരിശു​ദ്ധാ​ത്മാ​വി​നെ കൊടു​ക്കു​ന്നു. (ലൂക്കൊസ്‌ 11:13) നാം അഭിമു​ഖീ​ക​രി​ച്ചേ​ക്കാ​വുന്ന ഏതു പരി​ശോ​ധ​ന​യെ​യും അല്ലെങ്കിൽ പ്രശ്‌ന​ത്തെ​യും വിജയ​ക​ര​മാ​യി കൈകാ​ര്യം ചെയ്യു​ന്ന​തി​നു നമ്മെ സഹായി​ക്കാൻ ശക്തമായ ആ ആത്മാവി​നു കഴിയും. സമീപ​സ്ഥ​മാ​യി​രി​ക്കു​ന്ന പുതിയ ലോക​ത്തിൽ വേദനാ​ക​ര​മാ​യ സകല പ്രശ്‌ന​ങ്ങ​ളും യഹോവ നീക്കം ചെയ്യു​ന്ന​തു​വ​രെ സഹിച്ചു​നിൽക്കാൻ ആവശ്യ​മാ​യ “അത്യന്ത​ശ​ക്തി” നമുക്കു പകരാൻ അതിനു കഴിയും.—2 കൊരി​ന്ത്യർ 4:7.

20. യഹോ​വ​യു​ടെ സംരക്ഷക ശക്തി നമ്മുടെ സഹാരാ​ധ​ക​രി​ലൂ​ടെ എങ്ങനെ പ്രകട​മാ​ക്ക​പ്പെ​ട്ടേ​ക്കാം?

20 ചില സമയങ്ങ​ളിൽ, യഹോ​വ​യു​ടെ സംരക്ഷക ശക്തി നമ്മുടെ സഹാരാ​ധ​ക​രി​ലൂ​ടെ പ്രകട​മാ​ക്ക​പ്പെ​ട്ടേ​ക്കാം. യഹോവ തന്റെ ജനത്തെ ഒരു ലോക​വ്യാ​പക ‘സഹോ​ദ​ര​വർഗ’മായി കൂട്ടി​ച്ചേർത്തി​രി​ക്കു​ക​യാണ്‌. (1 പത്രൊസ്‌ 2:17; യോഹ​ന്നാൻ 6:44) സാഹോ​ദ​ര്യ​ത്തി​ന്റേ​തായ ആ ഊഷ്‌മള അന്തരീ​ക്ഷ​ത്തിൽ ആളുകളെ നന്മ ചെയ്യു​ന്ന​തി​നു സ്വാധീ​നി​ക്കാ​നു​ള്ള ദൈവാ​ത്മാ​വി​ന്റെ ശക്തിയു​ടെ ജീവി​ക്കു​ന്ന തെളിവു നാം കാണുന്നു. ആ ആത്മാവ്‌ നമ്മിൽ സ്‌നേഹം, ദയ, നന്മ [NW] എന്നിവ ഉൾപ്പെ​ടു​ന്ന ആകർഷ​ക​മാ​യ, വില​യേ​റി​യ ഗുണങ്ങൾ ഉളവാ​ക്കു​ന്നു. (ഗലാത്യർ 5:22, 23) അതു​കൊണ്ട്‌, നമ്മൾ അരിഷ്ട​ത​യി​ലാ​യി​രി​ക്കുന്ന സമയത്ത്‌, ഒരു സഹവി​ശ്വാ​സി സഹായ​ക​മാ​യ ബുദ്ധി​യു​പ​ദേ​ശ​മോ ആവശ്യ​മാ​യ പ്രോ​ത്സാ​ഹ​ന​മോ നൽകാൻ പ്രേരി​ത​നാ​കു​മ്പോൾ യഹോ​വ​യു​ടെ സംരക്ഷ​ണാ​ത്മക പരിപാ​ല​ന​ത്തി​ന്റെ അത്തരം പ്രകട​ന​ങ്ങൾക്കാ​യി അവനു നന്ദി കൊടു​ക്കാൻ നമുക്കു കഴിയും.

21. (എ) “വിശ്വ​സ്‌ത​നും വിവേ​കി​യു​മാ​യ അടിമ”യിലൂടെ യഹോവ ഏതു സമയോ​ചി​ത ആത്മീയ ആഹാരം പ്രദാനം ചെയ്യുന്നു? (ബി) നമ്മെ ആത്മീയ​മാ​യി സംരക്ഷി​ക്കാ​നു​ള്ള യഹോ​വ​യു​ടെ കരുത​ലു​ക​ളിൽനി​ന്നു നിങ്ങൾക്ക്‌ വ്യക്തി​പ​ര​മാ​യി പ്രയോ​ജ​നം ലഭിച്ചി​രി​ക്കു​ന്നത്‌ എങ്ങനെ?

21 നമ്മെ സംരക്ഷി​ക്കു​ന്ന​തിന്‌ യഹോവ മറ്റൊന്നു നൽകുന്നു: തക്കസമ​യ​ത്തെ ആത്മീയ ആഹാരം. തന്റെ വചനത്തിൽനി​ന്നു ശക്തി ആർജി​ക്കാൻ നമ്മെ സഹായി​ക്കു​ന്ന​തിന്‌ ആത്മീയ ആഹാരം വിതരണം ചെയ്യാൻ യഹോവ “വിശ്വ​സ്‌ത​നും വിവേ​കി​യു​മാ​യ അടിമ”യെ നിയോ​ഗി​ച്ചി​ട്ടുണ്ട്‌. അതിനാ​യി ആ വിശ്വ​സ്‌ത അടിമ വീക്ഷാ​ഗോ​പു​രം, ഉണരുക! എന്നീ പത്രി​ക​കൾ ഉൾപ്പെ​ടെ​യു​ള്ള അച്ചടിച്ച പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും അതു​പോ​ലെ​ത​ന്നെ യോഗ​ങ്ങ​ളും സമ്മേള​ന​ങ്ങ​ളും കൺ​വെൻ​ഷ​നു​ക​ളും ഉപയോ​ഗി​ക്കു​ന്നു. അങ്ങനെ, നമുക്ക്‌ ‘തക്കസമ​യത്ത്‌ ആഹാരം’ ലഭിക്കു​ന്നു—നമുക്ക്‌ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ ആവശ്യ​മു​ള്ള​പ്പോൾത്ത​ന്നെ. (മത്തായി 24:45, NW) ഒരു ക്രിസ്‌തീ​യ യോഗ​ത്തിൽവെച്ച്‌—അഭി​പ്രാ​യ​ത്തി​ലൂ​ടെ​യോ പ്രസം​ഗ​ത്തി​ലൂ​ടെ​യോ പ്രാർഥ​ന​യി​ലൂ​ടെ​യോ—ആവശ്യ​മാ​യി​രു​ന്ന ശക്തിയും പ്രോ​ത്സാ​ഹ​ന​വും ലഭിച്ച അനുഭവം നിങ്ങൾക്ക്‌ എപ്പോ​ഴെ​ങ്കി​ലും ഉണ്ടായി​ട്ടു​ണ്ടോ? നമ്മുടെ മാസി​ക​ക​ളി​ലൊ​ന്നിൽ പ്രസി​ദ്ധീ​ക​രി​ച്ച ഒരു പ്രത്യേക ലേഖനം എന്നെങ്കി​ലും നിങ്ങളു​ടെ ജീവി​ത​ത്തെ സ്‌പർശി​ച്ചി​ട്ടു​ണ്ടോ? നമ്മെ ആത്മീയ​മാ​യി സംരക്ഷി​ക്കാ​നാണ്‌ യഹോവ അങ്ങനെ​യു​ള്ള ക്രമീ​ക​ര​ണ​ങ്ങൾ ചെയ്‌തി​രി​ക്കു​ന്നത്‌ എന്ന്‌ ഓർക്കുക.

22. യഹോവ എല്ലായ്‌പോ​ഴും ഏതു വിധത്തിൽ തന്റെ ശക്തി ഉപയോ​ഗി​ക്കു​ന്നു, നമ്മുടെ അത്യുത്തമ താത്‌പ​ര്യ​ങ്ങ​ളെ മുൻനി​റു​ത്തി​യാണ്‌ അവൻ അങ്ങനെ ചെയ്യു​ന്നത്‌ എന്നു പറയാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌?

22 യഹോവ തീർച്ച​യാ​യും “തന്നെ ശരണമാ​ക്കു​ന്ന ഏവർക്കും” ഒരു പരിച​യാണ്‌. (സങ്കീർത്ത​നം 18:30) നമ്മെ ഇപ്പോൾ സകല അനർഥ​ത്തിൽനി​ന്നും രക്ഷിക്കാൻ അവൻ തന്റെ ശക്തി ഉപയോ​ഗി​ക്കു​ന്നി​ല്ലെന്നു നാം മനസ്സി​ലാ​ക്കു​ന്നു. എന്നിരു​ന്നാ​ലും, തന്റെ ഉദ്ദേശ്യ​ങ്ങ​ളു​ടെ നിവൃത്തി ഉറപ്പാ​ക്കു​ന്ന​തിന്‌ അവൻ എല്ലായ്‌പോ​ഴും തന്റെ സംരക്ഷക ശക്തി ഉപയോ​ഗി​ക്കു​ക​ത​ന്നെ ചെയ്യുന്നു. ആത്യന്തി​ക​മാ​യി, അവൻ അങ്ങനെ ചെയ്യു​ന്നത്‌ അവന്റെ ജനത്തിന്റെ അത്യുത്തമ താത്‌പ​ര്യ​ങ്ങ​ളെ മുൻനി​റു​ത്തി​യാണ്‌. നാം അവനോട്‌ അടുത്തു ചെല്ലു​ക​യും അവന്റെ സ്‌നേ​ഹ​ത്തിൽ നിലനിൽക്കു​ക​യും ചെയ്‌താൽ യഹോവ നമുക്കു പൂർണ​ത​യു​ള്ള നിത്യ​ജീ​വൻ നൽകും. ആ പ്രത്യാശ മനസ്സിൽ വെച്ചു​കൊണ്ട്‌, ഈ വ്യവസ്ഥി​തി​യി​ലെ ഏതു കഷ്ടപ്പാ​ടി​നെ​യും ‘നൊടി​നേ​ര​ത്തേ​ക്കു​ള്ള​തും ലഘുവു’മായി നമുക്കു തീർച്ച​യാ​യും വീക്ഷി​ക്കാൻ കഴിയും.—2 കൊരി​ന്ത്യർ 4:17.