വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 11

‘അവന്റെ വഴികൾ ഒക്കെയും നീതി​യു​ള്ളത്‌’

‘അവന്റെ വഴികൾ ഒക്കെയും നീതി​യു​ള്ളത്‌’

1, 2. (എ) യോ​സേഫ്‌ ഏതു കടുത്ത അനീതിക്ക്‌ ഇരയായി? (ബി) യഹോവ അതി​നെ​തി​രെ നടപടി സ്വീക​രി​ച്ചത്‌ എങ്ങനെ?

 അതു കടുത്ത അനീതി​യാ​യി​രു​ന്നു. സുന്ദര​നാ​യ ആ യുവാവ്‌ ഒരു കുറ്റവും ചെയ്‌തി​രു​ന്നി​ല്ല. എന്നിട്ടും ബലാത്സം​ഗ​ത്തി​നു ശ്രമിച്ചു എന്ന വ്യാജാ​രോ​പ​ണം ചുമത്തി അവനെ കാരാ​ഗൃ​ഹ​ത്തി​ലാ​ക്കി. എന്നാൽ അവൻ അനീതിക്ക്‌ ഇരയാ​കു​ന്നത്‌ ഇത്‌ ആദ്യമാ​യി​ട്ട​ല്ലാ​യി​രു​ന്നു. വർഷങ്ങൾക്കു മുമ്പ്‌ 17-ാം വയസ്സിൽ, യോ​സേഫ്‌ എന്ന ഈ യുവാ​വി​നെ അവന്റെ സ്വന്തം സഹോ​ദ​ര​ന്മാർ ചതിച്ചു​കൊ​ല്ലാൻ പദ്ധതി​യി​ട്ടു. പിന്നീട്‌ അവർ അവനെ മറ്റൊരു ദേശ​ത്തേക്ക്‌ അടിമ​യാ​യി വിറ്റു. അവിടെ അവൻ തന്റെ യജമാ​ന​ന്റെ ഭാര്യ​യു​ടെ അധാർമി​ക മുന്നേ​റ്റ​ങ്ങ​ളെ നിരസി​ച്ചു. ആ സ്‌ത്രീ​യാണ്‌ അവന്റെ​മേൽ വ്യാജാ​രോ​പ​ണം ഉന്നയി​ച്ചത്‌. അവൻ തടവിൽ ആയതും അങ്ങനെ​യാണ്‌. സങ്കടക​ര​മെ​ന്നു പറയട്ടെ, അവനു​വേ​ണ്ടി വാദി​ക്കാൻ പ്രത്യ​ക്ഷ​ത്തിൽ ആരുമി​ല്ലാ​യി​രു​ന്നു.

യോ​സേഫ്‌ അന്യാ​യ​മാ​യി “കുണ്ടറ​യിൽ” അടയ്‌ക്കപ്പെട്ടു

2 എന്നിരു​ന്നാ​ലും, ‘നീതി​യും ന്യായ​വും ഇഷ്ടപ്പെ​ടു​ന്ന’ ദൈവം എല്ലാം നിരീ​ക്ഷി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. (സങ്കീർത്ത​നം 33:5) ആ അനീതി​ക്കെ​തി​രെ യഹോവ നടപടി സ്വീക​രി​ച്ചു. യോ​സേഫ്‌ മോചി​ത​നാ​ക​ത്ത​ക്ക​വ​ണ്ണം യഹോവ കാര്യങ്ങൾ നീക്കി. അതിലു​പ​രി, യോ​സേഫ്‌—“കുണ്ടറ”യിൽ അടയ്‌ക്ക​പ്പെ​ട്ടി​രു​ന്ന ആ മനുഷ്യൻ—വലിയ ഉത്തരവാ​ദി​ത്വ​മു​ള്ള, അസാധാ​രണ ബഹുമ​തിക്ക്‌ അർഹമായ ഒരു സ്ഥാനത്ത്‌ അവരോ​ധി​ക്ക​പ്പെ​ട്ടു. (ഉല്‌പത്തി 40:15; 41:41-43; സങ്കീർത്ത​നം 105:17, 18) അവസാനം യോ​സേഫ്‌ കുറ്റവി​മു​ക്ത​നാ​ക്ക​പ്പെട്ടു. അവൻ തന്റെ സമുന്നത സ്ഥാനം ദൈ​വോ​ദ്ദേ​ശ്യം ഉന്നമി​പ്പി​ക്കു​ന്ന​തി​നാ​യി ഉപയോ​ഗി​ച്ചു.—ഉല്‌പത്തി 45:5-8.

3. നാമെ​ല്ലാ​വ​രും നീതി​നി​ഷ്‌ഠ​മാ​യ പെരു​മാ​റ്റം ആഗ്രഹി​ക്കു​ന്നത്‌ അതിശ​യ​ക​ര​മ​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

3 ആ വിവരണം ഹൃദയ​സ്‌പർശി​യാണ്‌, അല്ലേ? അനീതി കണ്ടിട്ടി​ല്ലാ​ത്ത​വ​രാ​യി അല്ലെങ്കിൽ അതിന്‌ ഇരയാ​യി​ട്ടി​ല്ലാ​ത്ത​വ​രാ​യി നമ്മിൽ ആരുണ്ട്‌? അതേ, നാമെ​ല്ലാ​വ​രും നീതി​നി​ഷ്‌ഠ​വും നിഷ്‌പ​ക്ഷ​വു​മാ​യ പെരു​മാ​റ്റം കാംക്ഷി​ക്കു​ന്നു. അതിൽ അതിശ​യി​ക്കാ​നി​ല്ല, കാരണം യഹോവ സ്വന്തം വ്യക്തി​ത്വ​ത്തെ പ്രതി​ഫ​ലി​പ്പി​ക്കു​ന്ന ഗുണങ്ങൾ നമുക്കു നൽകി​യി​രി​ക്കു​ന്നു. അവന്റെ മുഖ്യ ഗുണങ്ങ​ളി​ലൊന്ന്‌ നീതി​യാണ്‌. (ഉല്‌പത്തി 1:27) യഹോ​വ​യെ നന്നായി അറിയു​ന്ന​തിന്‌ നാം അവന്റെ നീതി​ബോ​ധം ഗ്രഹി​ക്കേ​ണ്ട​തുണ്ട്‌. അങ്ങനെ നാം അവന്റെ വിസ്‌മ​യ​ക​ര​മാ​യ വഴികളെ കൂടു​ത​ലാ​യി വിലമ​തി​ക്കാ​നും അവനോട്‌ കുറേ​ക്കൂ​ടെ അടുത്തു ചെല്ലാ​നും ഇടയാ​കും.

എന്താണ്‌ നീതി?

4. മാനുഷ വീക്ഷണ​ത്തിൽ, നീതി എന്ന പദം മിക്ക​പ്പോ​ഴും എന്ത്‌ അർഥമാ​ക്കു​ന്നു?

4 മാനുഷ വീക്ഷണ​ത്തിൽ നീതി അഥവാ ന്യായം, ഒരു നിയമാ​വ​ലി​യി​ലെ ചട്ടങ്ങളു​ടെ ഏറെക്കു​റെ ഉചിത​മാ​യ പിൻപറ്റൽ മാത്ര​മാണ്‌. “നീതി നിയമ​ത്തോ​ടും കടപ്പാ​ടി​നോ​ടും അവകാ​ശ​ങ്ങ​ളോ​ടും കർത്തവ്യ​ങ്ങ​ളോ​ടും ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു, നിഷ്‌പ​ക്ഷ​മാ​യി അല്ലെങ്കിൽ യോഗ്യ​ത​യ്‌ക്ക്‌ അനുസൃ​ത​മാ​യി അതിന്റെ തീർപ്പു​കൾ പുറ​പ്പെ​ടു​വി​ക്കു​ക​യും ചെയ്യുന്നു” എന്ന്‌ അവകാ​ശ​വും ന്യായ​ബോ​ധ​വും​—തത്ത്വത്തി​ലെ​യും പ്രവർത്ത​ന​ത്തി​ലെ​യും സദാചാര മൂല്യങ്ങൾ (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​കം പറയുന്നു. എന്നാൽ യഹോ​വ​യു​ടെ നീതി​യിൽ, കർത്തവ്യ​ത്തി​ന്റെ​യോ കടപ്പാ​ടി​ന്റെ​യോ പേരിൽ ചട്ടങ്ങൾ യാന്ത്രി​ക​മാ​യി പിൻപ​റ്റു​ന്ന​തി​ല​ധി​കം ഉൾപ്പെ​ടു​ന്നു.

5, 6. (എ) “നീതി” എന്നോ “ന്യായം” എന്നോ വിവർത്ത​നം ചെയ്യ​പ്പെ​ടു​ന്ന മൂല ഭാഷാ​പ​ദ​ങ്ങ​ളു​ടെ അർഥ​മെന്ത്‌? (ബി) ദൈവം നീതി​മാ​നാണ്‌ എന്നതിന്റെ അർഥ​മെന്ത്‌?

5 ബൈബി​ളിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന മൂല ഭാഷാ​പ​ദ​ങ്ങൾ പരിചി​ന്തി​ക്കു​ന്നത്‌ യഹോ​വ​യു​ടെ നീതി​യു​ടെ ആഴവും പരപ്പും മെച്ചമാ​യി മനസ്സി​ലാ​ക്കു​ന്ന​തി​നു സഹായി​ക്കും. എബ്രായ തിരു​വെ​ഴു​ത്തു​ക​ളിൽ മൂന്നു മുഖ്യ പദങ്ങൾ ഉപയോ​ഗി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. “നീതി” എന്നോ “ന്യായം” എന്നോ വിവർത്ത​നം ചെയ്യ​പ്പെ​ടു​ന്ന ഈ പദങ്ങൾ “ശരിയാ​യത്‌” എന്നും വിവർത്ത​നം ചെയ്യാ​വു​ന്ന​താണ്‌.—ഉല്‌പത്തി 18:25, NW.

6 അതു​കൊണ്ട്‌, ദൈവം നീതി​മാൻ ആണെന്നു ബൈബിൾ പറയു​മ്പോൾ അവൻ ശരിയും ഉചിത​വു​മാ​യത്‌ ചെയ്യുന്നു എന്നും മുഖപ​ക്ഷ​മി​ല്ലാ​തെ എല്ലായ്‌പോ​ഴും അവൻ അങ്ങനെ ചെയ്യുന്നു എന്നും അത്‌ നമ്മോടു പറയു​ക​യാണ്‌. (റോമർ 2:11) മറ്റു പ്രകാ​ര​ത്തിൽ അവൻ പ്രവർത്തി​ക്കും എന്നത്‌ യഥാർഥ​ത്തിൽ അചിന്ത​നീ​യ​മാണ്‌. വിശ്വ​സ്‌ത​നാ​യ എലീഹൂ ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “ദൈവം ദുഷ്ടത​യോ സർവ്വശക്തൻ നീതി​കേ​ടോ ഒരിക്ക​ലും ചെയ്‌ക​യി​ല്ല.” (ഇയ്യോബ്‌ 34:10) തീർച്ച​യാ​യും, ‘നീതി​കേ​ടു ചെയ്യുക’ എന്നത്‌ യഹോ​വ​യ്‌ക്ക്‌ അസാധ്യ​മാണ്‌. എന്തു​കൊണ്ട്‌? അതിനു പ്രധാ​ന​മാ​യും രണ്ടു കാരണ​ങ്ങ​ളുണ്ട്‌.

7, 8. (എ) യഹോ​വ​യ്‌ക്ക്‌ അനീതി പ്രവർത്തി​ക്കാൻ കഴിയാ​ത്തത്‌ എന്തു​കൊണ്ട്‌? (ബി) തന്റെ ഇടപെ​ട​ലു​ക​ളിൽ നീതി പുലർത്താൻ യഹോ​വ​യെ പ്രേരി​പ്പി​ക്കു​ന്നത്‌ എന്ത്‌?

7 ഒന്ന്‌, അവൻ പരിശു​ദ്ധ​നാണ്‌. നാം 3-ാം അധ്യാ​യ​ത്തിൽ കണ്ടതു​പോ​ലെ, യഹോവ പൂർണ​മാ​യ അർഥത്തിൽ നിർമ​ല​നും നേരു​ള്ള​വ​നു​മാണ്‌. അതു​കൊണ്ട്‌ നീതി​ര​ഹി​ത​മാ​യോ അന്യാ​യ​മാ​യോ പ്രവർത്തി​ക്കാൻ അവൻ അപ്രാ​പ്‌ത​നാണ്‌. അതിന്റെ അർഥ​മെ​ന്തെ​ന്നു ചിന്തി​ക്കു​ക. നമ്മുടെ സ്വർഗീയ പിതാ​വി​ന്റെ പരിശു​ദ്ധി തന്റെ മക്കൾക്കു ദോഷ​ക​ര​മാ​യ​തൊ​ന്നും അവൻ ഒരിക്ക​ലും ചെയ്യു​ക​യി​ല്ലെ​ന്നു വിശ്വ​സി​ക്കാൻ നമുക്കു ശക്തമായ കാരണം നൽകുന്നു. യേശു​വിന്‌ അത്തരം വിശ്വാ​സ​മു​ണ്ടാ​യി​രു​ന്നു. തന്റെ ഭൗമിക ജീവി​ത​ത്തി​ന്റെ അവസാന രാത്രി​യിൽ, അവൻ ഇങ്ങനെ പ്രാർഥി​ച്ചു: “പരിശു​ദ്ധ​പി​താ​വേ, . . . നിന്റെ നാമത്തിൽ അവരെ [ശിഷ്യ​ന്മാ​രെ] കാത്തു​കൊ​ളേ​ള​ണ​മേ.” (യോഹ​ന്നാൻ 17:11) തിരു​വെ​ഴു​ത്തു​ക​ളിൽ യഹോ​വ​യെ മാത്ര​മാണ്‌ ‘പരിശുദ്ധ പിതാവേ’ എന്ന്‌ സംബോ​ധന ചെയ്‌തി​രി​ക്കു​ന്നത്‌. അത്‌ ഉചിത​മാണ്‌. കാരണം, വിശു​ദ്ധി​യു​ടെ കാര്യ​ത്തിൽ യാതൊ​രു മാനുഷ പിതാ​വി​നെ​യും അവനോ​ടു തുലനം ചെയ്യാ​നാ​വി​ല്ല. പരിപൂർണ​മാ​യ അളവിൽ നിർമ​ല​നും വിശു​ദ്ധ​നും സകല പാപാ​വ​സ്ഥ​യിൽനി​ന്നും തികച്ചും വേർപെ​ട്ട​വ​നു​മാ​യ പിതാ​വി​ന്റെ കൈക​ളിൽ തന്റെ ശിഷ്യ​ന്മാർ സുരക്ഷി​ത​രാ​യി​രി​ക്കും എന്ന്‌ യേശു​വിന്‌ പൂർണ വിശ്വാ​സ​മു​ണ്ടാ​യി​രു​ന്നു.—മത്തായി 23:9.

8 രണ്ട്‌, നിസ്വാർഥ സ്‌നേഹം ദൈവ​ത്തി​ന്റെ വ്യക്തി​ത്വ​ത്തി​ന്റെ അടിസ്ഥാന ഘടകമാണ്‌. അത്തരം സ്‌നേഹം മറ്റുള്ള​വ​രോട്‌ നീതി​പൂർവം ഇടപെ​ടാൻ അവനെ പ്രേരി​പ്പി​ക്കു​ന്നു. എന്നാൽ വർഗീയ വാദം, വിവേചന, പക്ഷപാ​തി​ത്വം തുടങ്ങിയ അനീതി​യു​ടെ രൂപങ്ങൾ മിക്ക​പ്പോ​ഴും സ്‌നേ​ഹ​ത്തി​ന്റെ വിപരീ​ത​മാ​യ അത്യാ​ഗ്ര​ഹ​ത്തിൽനി​ന്നും സ്വാർഥ​ത​യിൽനി​ന്നു​മാണ്‌ ഉടലെ​ടു​ക്കു​ന്നത്‌. സ്‌നേ​ഹ​ത്തി​ന്റെ ദൈവത്തെ സംബന്ധിച്ച്‌ ബൈബിൾ നമുക്ക്‌ ഇങ്ങനെ ഉറപ്പു നൽകുന്നു: “യഹോവ നീതി​മാൻ; അവൻ നീതിയെ ഇഷ്ടപ്പെ​ടു​ന്നു.” (സങ്കീർത്ത​നം 11:7) തന്നെക്കു​റി​ച്ചു​ത​ന്നെ യഹോവ ഇങ്ങനെ പറയുന്നു: ‘യഹോ​വ​യാ​യ ഞാൻ ന്യായത്തെ ഇഷ്ടപ്പെ​ടു​ന്നു.’ (യെശയ്യാ​വു 61:8) ശരിയാ​യത്‌ അല്ലെങ്കിൽ നീതി​യാ​യത്‌ ചെയ്യു​ന്ന​തിൽ നമ്മുടെ ദൈവം സന്തോ​ഷി​ക്കു​ന്നു എന്നറി​യു​ന്നത്‌ ആശ്വാ​സ​ക​ര​മ​ല്ലേ?—യിരെ​മ്യാ​വു 9:24.

കരുണ​യും യഹോ​വ​യു​ടെ പൂർണ​ത​യു​ള്ള നീതി​യും

9-11. (എ) യഹോ​വ​യു​ടെ നീതി​യും അവന്റെ കരുണ​യും എങ്ങനെ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു? (ബി) യഹോവ പാപി​ക​ളാ​യ മനുഷ്യ​രോട്‌ ഇടപെ​ടു​ന്ന വിധത്തിൽ അവന്റെ നീതി​യും കരുണ​യും പ്രകട​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

9 യഹോ​വ​യു​ടെ വ്യക്തി​ത്വ​ത്തി​ന്റെ മറ്റ്‌ ഏതൊരു അതുല്യ വശത്തെ​യും പോലെ, അവന്റെ നീതി പൂർണ​ത​യു​ള്ള​താണ്‌, യാതൊ​രു​വി​ധ കുറവു​ക​ളും അതിനില്ല. യഹോ​വ​യെ സ്‌തു​തി​ച്ചു​കൊണ്ട്‌ മോശെ ഇങ്ങനെ എഴുതി: “അവൻ പാറ; അവന്റെ പ്രവൃത്തി പൂർണ​ത​യു​ള്ളത്‌, എന്തെന്നാൽ അവന്റെ വഴികൾ ഒക്കെയും നീതി​യാ​കു​ന്നു. വിശ്വ​സ്‌ത​ത​യു​ള്ള ഒരു ദൈവം, അവന്റെ പക്കൽ അനീതി​യി​ല്ല; നീതി​യും നേരു​മു​ള്ള​വൻ.” (ആവർത്ത​ന​പു​സ്‌ത​കം 32:3, 4, NW) യഹോ​വ​യു​ടെ നീതി​യു​ടെ ഏതു പ്രകട​ന​വും കുറ്റമ​റ്റ​താണ്‌—അത്‌ ഒരിക്ക​ലും കണക്കി​ലേ​റെ അയവു​ള്ള​തോ അങ്ങേയറ്റം കഠിന​മോ അല്ല.

10 യഹോ​വ​യു​ടെ നീതി​യും കരുണ​യും തമ്മിൽ അടുത്ത ബന്ധമുണ്ട്‌. സങ്കീർത്ത​നം 116:5 പറയുന്നു: “യഹോവ കൃപയും നീതി​യും ഉള്ളവൻ; നമ്മുടെ ദൈവം കരുണ​യു​ള്ള​വൻ തന്നേ.” അതേ, യഹോവ നീതി​യും കരുണ​യു​മു​ള്ള​വ​നാണ്‌. ഈ രണ്ടു ഗുണങ്ങ​ളും പരസ്‌പര വിരു​ദ്ധ​മല്ല. യഹോവ കരുണ പ്രകട​മാ​ക്കു​ന്നത്‌ അവന്റെ നീതി അങ്ങേയറ്റം കർക്കശ​മാ​യ​തി​നാ​ലോ അതിനെ മയപ്പെ​ടു​ത്തേ​ണ്ട​തു​ള്ള​തി​നാ​ലോ അല്ല. ഈ രണ്ടു ഗുണങ്ങ​ളും​—കരുണ​യും നീതി​യും​—ഒരേ സമയത്ത്‌, അവന്റെ ഒരേ പ്രവൃ​ത്തി​യിൽപ്പോ​ലും, പ്രകട​മാ​കു​ന്നു. ഒരു ദൃഷ്ടാന്തം പരിചി​ന്തി​ക്കു​ക.

11 സകല മനുഷ്യ​രും പാരമ്പ​ര്യ​സി​ദ്ധ​മാ​യി പാപപൂർണ​രും തന്നിമി​ത്തം പാപത്തി​ന്റെ ശിക്ഷയായ മരണം അർഹി​ക്കു​ന്ന​വ​രു​മാണ്‌. (റോമർ 5:12) എന്നാൽ യഹോവ പാപി​ക​ളു​ടെ മരണത്തിൽ സന്തോ​ഷി​ക്കു​ന്നി​ല്ല. അവൻ ‘ക്ഷമിപ്പാൻ ഒരുക്ക​മു​ള്ള​വ​നും കൃപയും കരുണ​യും ഉള്ളവനു​മാ​യ ദൈവം’ ആണ്‌. (നെഹെ​മ്യാ​വു 9:17) എങ്കിലും അവൻ പരിശു​ദ്ധൻ ആകയാൽ അവന്‌ അനീതി പൊറു​ക്കാൻ കഴിയില്ല. അപ്പോൾ അവന്‌ ജന്മനാ പാപി​ക​ളാ​യ മനുഷ്യ​രോട്‌ എങ്ങനെ കരുണ കാണി​ക്കാൻ കഴിയും? ദൈവ​വ​ച​ന​ത്തി​ലെ ഏറ്റവും അമൂല്യ​മാ​യ സത്യങ്ങ​ളിൽ ഒന്നിലാണ്‌ അതിനുള്ള ഉത്തരം അടങ്ങി​യി​രി​ക്കു​ന്നത്‌: മനുഷ്യ​വർഗ​ത്തി​ന്റെ രക്ഷയ്‌ക്കു​വേ​ണ്ടി​യു​ള്ള യഹോ​വ​യു​ടെ മറുവി​ലാ ക്രമീ​ക​ര​ണ​ത്തിൽ. 14-ാം അധ്യാ​യ​ത്തിൽ നാം സ്‌നേ​ഹ​നിർഭ​ര​മാ​യ ഈ ക്രമീ​ക​ര​ണ​ത്തെ കുറിച്ച്‌ കൂടുതൽ മനസ്സി​ലാ​ക്കും. അത്‌ അത്യന്തം നീതി​പൂർവ​ക​വും അതേസ​മ​യം അങ്ങേയറ്റം കരുണാ​പൂർവ​ക​വു​മാണ്‌. അതു മുഖാ​ന്ത​രം തന്റെ പൂർണ​ത​യു​ള്ള നീതി​യു​ടെ പ്രമാ​ണ​ങ്ങൾ പാലി​ക്കു​മ്പോൾത്ത​ന്നെ അനുതാ​പ​മു​ള്ള പാപി​ക​ളോട്‌ ആർദ്ര കരുണ പ്രകട​മാ​ക്കാ​നും യഹോ​വ​യ്‌ക്കു കഴിയും.—റോമർ 3:21-26.

യഹോ​വ​യു​ടെ നീതി ഹൃദ​യോ​ഷ്‌മ​ളം

12, 13. (എ) യഹോ​വ​യു​ടെ നീതി നമ്മെ അവനി​ലേക്ക്‌ ആകർഷി​ക്കു​ന്നത്‌ എങ്ങനെ? (ബി) യഹോ​വ​യു​ടെ നീതി സംബന്ധിച്ച്‌ ദാവീദ്‌ എന്തു നിഗമ​ന​ത്തിൽ എത്തി, ഇതിന്‌ നമ്മെ എങ്ങനെ ആശ്വസി​പ്പി​ക്കാൻ കഴിയും?

12 യഹോ​വ​യു​ടെ നീതി നമ്മെ അവനിൽനിന്ന്‌ അകറ്റുന്ന ഒരു നിർവി​കാ​ര ഗുണമല്ല, പിന്നെ​യോ നമ്മെ അവനി​ലേക്ക്‌ ആകർഷി​ക്കു​ന്ന പ്രിയ​ങ്ക​ര​മാ​യ ഒരു ഗുണമാണ്‌. യഹോ​വ​യു​ടെ ന്യായ​ത്തി​ന്റെ അല്ലെങ്കിൽ നീതി​യു​ടെ കരുണാർദ്ര​മാ​യ സ്വഭാവം ബൈബിൾ വ്യക്തമാ​യി വർണി​ക്കു​ന്നു. യഹോവ നീതി പ്രകട​മാ​ക്കു​ന്ന ഹൃദ​യോ​ഷ്‌മ​ള​മാ​യ ചില വിധങ്ങൾ നമുക്കു പരിചി​ന്തി​ക്കാം.

13 തന്റെ ദാസന്മാ​രോട്‌ വിശ്വ​സ്‌തത പ്രകട​മാ​ക്കാൻ യഹോ​വ​യു​ടെ പൂർണ നീതി അവനെ പ്രേരി​പ്പി​ക്കു​ന്നു. യഹോ​വ​യു​ടെ നീതി​യു​ടെ ഈ സവി​ശേ​ഷത നേരിട്ടു മനസ്സി​ലാ​ക്കു​ക​യും വിലമ​തി​ക്കു​ക​യും ചെയ്‌ത വ്യക്തി​യാ​യി​രു​ന്നു സങ്കീർത്ത​ന​ക്കാ​ര​നാ​യ ദാവീദ്‌. സ്വന്തം അനുഭ​വ​ത്തിൽനി​ന്നും ദൈവ​ത്തി​ന്റെ പ്രവർത്ത​ന​രീ​തി​ക​ളെ കുറി​ച്ചു​ള്ള വ്യക്തി​പ​ര​മാ​യ പഠനത്തിൽനി​ന്നും ദാവീദ്‌ എന്തു നിഗമ​ന​ത്തിൽ എത്തി? അവൻ ഇങ്ങനെ പ്രഖ്യാ​പി​ച്ചു: “യഹോവ നീതി​പ്രി​യ​നാ​കു​ന്നു; തന്റെ വിശു​ദ്ധ​ന്മാ​രെ ഉപേക്ഷി​ക്കു​ന്ന​തു​മി​ല്ല; അവർ എന്നേക്കും പരിപാ​ലി​ക്ക​പ്പെ​ടു​ന്നു.” (സങ്കീർത്ത​നം 37:28, NW) എത്ര ആശ്വാ​സ​ക​ര​മാ​യ ഉറപ്പ്‌! നമ്മുടെ ദൈവം തന്നോട്‌ വിശ്വ​സ്‌ത​രാ​യ​വ​രെ ഒരു നിമി​ഷ​ത്തേ​ക്കു പോലും കൈ​വെ​ടി​യു​ക​യി​ല്ല. അതു​കൊണ്ട്‌ നമുക്ക്‌ അവനു​മാ​യു​ള്ള അടുപ്പ​ത്തി​ലും അവന്റെ സ്‌നേ​ഹ​നിർഭ​ര​മാ​യ പരിപാ​ല​ന​ത്തി​ലും ആശ്രയം വെക്കാൻ കഴിയും. അവന്റെ നീതി അതിന്‌ ഉറപ്പു നൽകുന്നു!—സദൃശ​വാ​ക്യ​ങ്ങൾ 2:7, 8.

14. ബുദ്ധി​മുട്ട്‌ അനുഭ​വി​ക്കു​ന്ന​വ​രെ കുറിച്ച്‌ യഹോവ ചിന്തയു​ള്ള​വ​നാ​ണെന്ന്‌ അവൻ ഇസ്രാ​യേ​ലി​നു കൊടുത്ത ന്യായ​പ്ര​മാ​ണം വ്യക്തമാ​ക്കു​ന്നത്‌ എങ്ങനെ?

14 ദിവ്യ​നീ​തിക്ക്‌ ക്ലേശി​ത​രു​ടെ ആവശ്യ​ങ്ങ​ളെ കുറിച്ചു ബോധ​മുണ്ട്‌. ബുദ്ധി​മുട്ട്‌ അനുഭ​വി​ക്കു​ന്ന​വ​രെ കുറി​ച്ചു​ള്ള യഹോ​വ​യു​ടെ ചിന്ത ഇസ്രാ​യേ​ലിന്‌ അവൻ കൊടുത്ത ന്യായ​പ്ര​മാ​ണ​ത്തിൽ പ്രകട​മാണ്‌. ദൃഷ്ടാ​ന്ത​ത്തിന്‌, അനാഥ​രും വിധവ​മാ​രും സംരക്ഷി​ക്ക​പ്പെ​ടു​ന്നു എന്ന്‌ ഉറപ്പു​വ​രു​ത്താ​നു​ള്ള പ്രത്യേക ക്രമീ​ക​ര​ണ​ങ്ങൾ ന്യായ​പ്ര​മാ​ണ​ത്തിൽ അടങ്ങി​യി​രു​ന്നു. (ആവർത്ത​ന​പു​സ്‌ത​കം 24:17-21) * അങ്ങനെ​യു​ള്ള കുടും​ബ​ങ്ങൾക്ക്‌ ജീവിതം എത്ര പ്രയാ​സ​ക​ര​മാ​യി​രി​ക്കാം എന്നതു മനസ്സി​ലാ​ക്കി​ക്കൊണ്ട്‌ യഹോ​വ​ത​ന്നെ അവരുടെ പിതൃ​തു​ല്യ ന്യായാ​ധി​പ​നും സംരക്ഷ​ക​നും ആയിത്തീർന്നു. “അനാഥർക്കും വിധവ​മാർക്കും ന്യായം നടത്തി​ക്കൊ​ടു​ക്കു”ന്നവൻതന്നെ. (ആവർത്ത​ന​പു​സ്‌ത​കം 10:18; സങ്കീർത്ത​നം 68:5) ഇസ്രാ​യേ​ല്യർ അശരണ​രാ​യ സ്‌ത്രീ​ക​ളെ​യും കുട്ടി​ക​ളെ​യും ദ്രോ​ഹി​ച്ചാൽ താൻ അങ്ങനെ​യു​ള്ള​വ​രു​ടെ നിലവി​ളി തീർച്ച​യാ​യും കേൾക്കു​മെ​ന്നു യഹോവ അവർക്കു മുന്നറി​യി​പ്പു കൊടു​ത്തു. ‘എന്റെ കോപം ജ്വലി​ക്കും’ എന്ന്‌ അവൻ പ്രസ്‌താ​വി​ച്ചു. (പുറപ്പാ​ടു 22:22-24) കോപം യഹോ​വ​യു​ടെ പ്രമുഖ ഗുണങ്ങ​ളിൽ ഒന്നല്ലെ​ങ്കി​ലും, അനീതി​യു​ടെ മനഃപൂർവ പ്രവൃ​ത്തി​കൾ അവനിൽ നീതി​നി​ഷ്‌ഠ​മാ​യ കോപം ഉളവാ​ക്കു​ന്നു, വിശേ​ഷി​ച്ചും അതിന്‌ ഇരകളാ​കു​ന്ന​വർ എളിയ​വ​രും നിസ്സഹാ​യ​രു​മാ​ണെ​ങ്കിൽ.—സങ്കീർത്ത​നം 103:6.

15, 16. യഹോ​വ​യു​ടെ പക്ഷപാ​തി​ത്വ​മി​ല്ലാ​യ്‌മ​യു​ടെ തികച്ചും ശ്രദ്ധേ​യ​മാ​യ ഒരു തെളിവ്‌ എന്ത്‌?

15 താൻ “മുഖം നോക്കു​ന്നി​ല്ല പ്രതി​ഫ​ലം വാങ്ങു​ന്നു​മി​ല്ല” എന്നും യഹോവ നമുക്ക്‌ ഉറപ്പു​നൽകു​ന്നു. (ആവർത്ത​ന​പു​സ്‌ത​കം 10:17) അധികാ​ര​മോ സ്വാധീ​ന​മോ ഉള്ള പല മനുഷ്യ​രിൽനി​ന്നും വ്യത്യ​സ്‌ത​മാ​യി യഹോവ ഭൗതിക ധനത്താ​ലോ ബാഹ്യ​പ്ര​ത്യ​ക്ഷ​ത​യാ​ലോ സ്വാധീ​നി​ക്ക​പ്പെ​ടു​ന്നില്ല. അവന്‌ മുൻവി​ധി​യോ പക്ഷപാ​തി​ത്വ​മോ ഇല്ല. യഹോ​വ​യു​ടെ പക്ഷപാ​തി​ത്വ​മി​ല്ലാ​യ്‌മ​യു​ടെ തികച്ചും ശ്രദ്ധേ​യ​മാ​യ ഒരു തെളിവു പരിചി​ന്തി​ക്കു​ക. അനന്തജീ​വ​ന്റെ പ്രത്യാ​ശ​യോ​ടെ അവന്റെ സത്യാ​രാ​ധ​ക​രാ​യി​ത്തീ​രാ​നുള്ള അവസരം ശ്രേഷ്‌ഠ​രാ​യ ചുരുക്കം ചില വ്യക്തി​കൾക്കാ​യി അവൻ പരിമി​ത​പ്പെ​ടു​ത്തു​ന്നില്ല. മറിച്ച്‌, “ഏതു ജാതി​യി​ലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തി​ക്കു​ന്ന​വ​നെ അവൻ അംഗീ​ക​രി​ക്കു​ന്നു” (പ്രവൃ​ത്തി​കൾ 10:34, 35) ഈ അത്ഭുത​ക​ര​മാ​യ പ്രത്യാശ സകലർക്കും ലഭ്യമാണ്‌, സാമൂ​ഹി​ക നിലയോ വർഗമോ ദേശമോ ഒന്നും അതി​നൊ​രു പ്രതി​ബ​ന്ധ​മല്ല. അതു യഥാർഥ നീതി​യു​ടെ അതിമ​ഹ​ത്താ​യ ഒരു പ്രകട​ന​മ​ല്ലേ?

16 യഹോ​വ​യു​ടെ പൂർണ​ത​യു​ള്ള നീതി​യു​ടെ മറ്റൊരു വശം നമ്മുടെ പരിചി​ന്ത​ന​വും ആദരവും അർഹി​ക്കു​ന്നു: തന്റെ നീതി​യു​ള്ള പ്രമാ​ണ​ങ്ങൾ ലംഘി​ക്കു​ന്ന​വ​രോട്‌ അവൻ ഇടപെ​ടു​ന്ന വിധം.

കുറ്റമു​ള്ള​വ​നെ വെറുതെ വിടു​ക​യി​ല്ല

17. ഈ ലോക​ത്തി​ലെ അനീതി​കൾ യാതൊ​രു പ്രകാ​ര​ത്തി​ലും യഹോ​വ​യു​ടെ നീതിയെ കളങ്ക​പ്പെ​ടു​ത്തു​ന്നി​ല്ലാ​ത്തത്‌ എന്തു​കൊ​ണ്ടെ​ന്നു വിശദീ​ക​രി​ക്കു​ക.

17 ‘യഹോവ അനീതി​യു​ടെ നേരെ കണ്ണടയ്‌ക്കു​ന്നി​ല്ലാ​ത്ത​തി​നാൽ ഇന്നത്തെ ലോക​ത്തിൽ വളരെ സാധാ​ര​ണ​മാ​യി​രി​ക്കുന്ന അന്യാ​യ​മാ​യ കഷ്ടപ്പാ​ടി​ന്റെ​യും ദുർന​ട​പ​ടി​ക​ളു​ടെ​യും കാരണം നമുക്ക്‌ എങ്ങനെ വിശദീ​ക​രി​ക്കാ​നാ​കും’ എന്നു ചിലർ ചിന്തി​ച്ചേ​ക്കാം. അത്തരം അനീതി​കൾ ഒരു പ്രകാ​ര​ത്തി​ലും യഹോ​വ​യു​ടെ നീതിയെ കളങ്ക​പ്പെ​ടു​ത്തു​ന്നി​ല്ല. ഈ ദുഷ്ട ലോക​ത്തി​ലെ അനീതി​ക​ളിൽ പലതും മനുഷ്യർക്ക്‌ ആദാമിൽനി​ന്നു കൈമാ​റി​ക്കി​ട്ടി​യി​രി​ക്കുന്ന പാപാ​വ​സ്ഥ​യു​ടെ പരിണ​ത​ഫ​ല​ങ്ങ​ളാണ്‌. അപൂർണ മനുഷ്യൻ പാപപ​ങ്കി​ല​മാ​യ ഗതി തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന ഈ ലോക​ത്തിൽ അനീതി​കൾ പെരു​കു​ന്നു—എന്നാൽ അത്‌ അധിക​കാ​ലം തുടരു​ക​യി​ല്ല.—ആവർത്ത​ന​പു​സ്‌ത​കം 32:5.

18, 19. തന്റെ നീതി​യു​ള്ള നിയമ​ങ്ങ​ളെ മനഃപൂർവം ലംഘി​ക്കു​ന്ന​വ​രെ യഹോവ വെച്ചു​പൊ​റു​പ്പി​ക്കു​ക​യി​ല്ലെന്ന്‌ എന്തു പ്രകട​മാ​ക്കു​ന്നു?

18 ആത്മാർഥ​മാ​യി തന്നോട്‌ അടുത്തു വരുന്ന​വ​രോട്‌ യഹോവ വലിയ കരുണ കാണി​ക്കു​ന്നെ​ങ്കി​ലും, തന്റെ വിശുദ്ധ നാമത്തി​ന്മേൽ നിന്ദ വരുത്തുന്ന ഒരു സാഹച​ര്യ​ത്തെ അവൻ എന്നേക്കും വെച്ചു​പൊ​റു​പ്പി​ക്കു​ക​യില്ല. (സങ്കീർത്ത​നം 74:10, 22, 23) നീതി​യു​ടെ ദൈവത്തെ പരിഹ​സി​ക്കാ​വു​ന്ന​തല്ല; മനഃപൂർവ പാപി​ക​ളെ അവർ അർഹി​ക്കു​ന്ന പ്രതി​കൂ​ല ന്യായ​വി​ധി​യിൽനിന്ന്‌ അവൻ ഒഴിവാ​ക്കു​ക​യി​ല്ല. ‘കരുണ​യും കൃപയു​മു​ള്ള, ദീർഘ​ക്ഷ​മ​യും മഹാദ​യ​യും വിശ്വ​സ്‌ത​ത​യു​മു​ള്ള, കുററ​മു​ള്ള​വ​നെ വെറുതെ വിടാത്ത’ ദൈവ​മാണ്‌ യഹോവ. (പുറപ്പാ​ടു 34:6, 7) ഈ വാക്കു​കൾക്കു ചേർച്ച​യിൽ, തന്റെ നീതി​യു​ള്ള നിയമങ്ങൾ മനഃപൂർവം ലംഘി​ക്കു​ന്ന​വ​രു​ടെ​മേൽ ന്യായ​വി​ധി നടത്തേ​ണ്ടത്‌ ആവശ്യ​മാ​ണെ​ന്നു യഹോവ ചില സമയങ്ങ​ളിൽ കണ്ടെത്തി​യി​ട്ടുണ്ട്‌.

19 ദൃഷ്ടാ​ന്ത​മാ​യി, പുരാതന ഇസ്രാ​യേ​ലി​നോ​ടു​ള്ള യഹോ​വ​യു​ടെ ഇടപെ​ട​ലു​ക​ളെ കുറിച്ചു ചിന്തി​ക്കാം. വാഗ്‌ദത്ത ദേശത്തു പാർക്കു​മ്പോൾപോ​ലും ഇസ്രാ​യേ​ല്യർ ആവർത്തിച്ച്‌ അവിശ്വ​സ്‌തത കാണിച്ചു. അവരുടെ ദുഷിച്ച നടപടി​കൾ യഹോ​വ​യെ “ദുഃഖി​പ്പി​ച്ചു”വെങ്കി​ലും അവൻ പെട്ടെന്ന്‌ അവരെ തള്ളിക്ക​ള​ഞ്ഞി​ല്ല. (സങ്കീർത്ത​നം 78:38-41) മറിച്ച്‌ അവരുടെ ഗതിക്ക്‌ മാറ്റം വരുത്താൻ അവൻ കരുണാ​പൂർവം അവസരങ്ങൾ നൽകി. അവൻ ഇങ്ങനെ അഭ്യർഥി​ച്ചു: “ദുഷ്ടന്റെ മരണത്തിൽ അല്ല, ദുഷ്ടൻ തന്റെ വഴി വിട്ടു​തി​രി​ഞ്ഞു ജീവി​ക്കു​ന്ന​തിൽ അത്രേ എനിക്കു ഇഷ്ടമു​ള്ള​തെ​ന്നു യഹോ​വ​യാ​യ കർത്താ​വി​ന്റെ അരുള​പ്പാ​ടു; നിങ്ങളു​ടെ ദുർമ്മാർഗ്ഗ​ങ്ങ​ളെ വിട്ടു​തി​രി​വിൻ, തിരി​വിൻ; യിസ്രാ​യേൽഗൃ​ഹ​മേ, നിങ്ങൾ എന്തിനു മരിക്കു​ന്നു?” (യെഹെ​സ്‌കേൽ 33:11) ഇസ്രാ​യേ​ല്യർ തങ്ങളുടെ മോശ​മാ​യ വഴിക​ളിൽനി​ന്നു പിന്തി​രി​യേ​ണ്ട​തിന്‌ യഹോവ തന്റെ പ്രവാ​ച​ക​ന്മാ​രെ ആവർത്തിച്ച്‌ അവരുടെ അടുക്ക​ലേക്ക്‌ അയച്ചു. കാരണം, ജീവൻ യഹോ​വ​യ്‌ക്ക്‌ അത്ര വില​പ്പെ​ട്ട​താ​യി​രു​ന്നു. എന്നാൽ പൊതു​വേ, കഠിന​ഹൃ​ദ​യ​രാ​യി​രുന്ന ആളുകൾ ശ്രദ്ധി​ക്കാ​നും അനുത​പി​ക്കാ​നും വിസമ്മ​തി​ച്ചു. ഒടുവിൽ, തന്റെ വിശുദ്ധ നാമത്തി​നു​വേ​ണ്ടി​യും അതു പ്രതി​നി​ധാ​നം ചെയ്യുന്ന സകലത്തി​നു വേണ്ടി​യും യഹോവ അവരെ ശത്രു​ക്ക​ളു​ടെ കൈക​ളിൽ ഏൽപ്പിച്ചു.—നെഹെ​മ്യാ​വു 9:26-30.

20. (എ) ഇസ്രാ​യേ​ലി​നോ​ടു​ള്ള യഹോ​വ​യു​ടെ ഇടപെ​ട​ലു​കൾ അവനെ സംബന്ധിച്ച്‌ നമ്മെ എന്തു പഠിപ്പി​ക്കു​ന്നു? (ബി) സിംഹം യഹോ​വ​യു​ടെ നീതി​യു​ടെ ഉചിത​മാ​യ ഒരു പ്രതീ​ക​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

20 ഇസ്രാ​യേ​ലു​മാ​യു​ള്ള യഹോ​വ​യു​ടെ ഇടപെ​ട​ലു​കൾ അവനെ കുറിച്ചു നമ്മെ വളരെ​യ​ധി​കം പഠിപ്പി​ക്കു​ന്നു. സകലവും കാണുന്ന അവന്റെ കണ്ണുകൾ അനീതി ശ്രദ്ധി​ക്കു​ന്നു​ണ്ടെ​ന്നും അവൻ കാണുന്ന കാര്യങ്ങൾ അവനെ ആഴത്തിൽ സ്‌പർശി​ക്കു​ന്നു​ണ്ടെ​ന്നും നാം മനസ്സി​ലാ​ക്കു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 15:3) കരുണ കാണി​ക്കാൻ അടിസ്ഥാ​ന​മു​ള്ള​പ്പോ​ഴെ​ല്ലാം അവൻ അങ്ങനെ ചെയ്യുന്നു എന്നറി​യു​ന്നത്‌ ആശ്വാ​സ​പ്ര​ദ​മാണ്‌. അതിനു​പു​റ​മേ, അവന്റെ നീതി ഒരിക്ക​ലും തിടു​ക്ക​ത്തിൽ പ്രകടി​പ്പി​ക്ക​പ്പെ​ടു​ന്ന​ത​ല്ലെ​ന്നും നാം മനസ്സി​ലാ​ക്കു​ന്നു. യഹോ​വ​യു​ടെ ക്ഷമയും ദീർഘ​ക്ഷ​മ​യും നിമിത്തം അവൻ ദുഷ്ടന്മാർക്കെ​തി​രെ ഒരിക്ക​ലും ന്യായ​വി​ധി നടത്തു​ക​യി​ല്ലെന്ന്‌ അനേകർ തെറ്റായി നിഗമനം ചെയ്യുന്നു. എന്നാൽ അതു തീർച്ച​യാ​യും സത്യമല്ല, കാരണം, ഇസ്രാ​യേ​ലു​മാ​യു​ള്ള ദൈവ​ത്തി​ന്റെ ഇടപെ​ട​ലു​കൾ ദിവ്യ​ക്ഷ​മ​യ്‌ക്ക്‌ അതിരു​ക​ളു​ണ്ടെ​ന്നും നമ്മെ പഠിപ്പി​ക്കു​ന്നു. യഹോവ നീതി​ക്കു​വേ​ണ്ടി ഉറച്ചു​നിൽക്കു​ന്ന​വ​നാണ്‌. നീതി നടപ്പാ​ക്കു​ന്ന​തിൽനി​ന്നു മിക്ക​പ്പോ​ഴും ഒഴിഞ്ഞു​മാ​റു​ന്ന മനുഷ്യ​രിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി, ശരിയാ​യ​തി​നു​വേ​ണ്ടി നില​കൊ​ള്ളാ​നു​ള്ള ധൈര്യം അവന്‌ എപ്പോ​ഴു​മുണ്ട്‌. അതു​കൊ​ണ്ടു​ത​ന്നെ, ധീരമായ നീതി​യു​ടെ പ്രതീ​ക​മാ​യ സിംഹത്തെ ദൈവ​ത്തി​ന്റെ സാന്നി​ധ്യ​ത്തോ​ടും സിംഹാ​സ​ന​ത്തോ​ടും ബന്ധപ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌ ഉചിത​മാണ്‌. * (യെഹെ​സ്‌കേൽ 1:10; വെളി​പ്പാ​ടു 4:7) അതു​കൊണ്ട്‌, ഈ ഭൂമി​യിൽനിന്ന്‌ അനീതി തുടച്ചു​നീ​ക്കു​മെ​ന്നു​ള്ള തന്റെ വാഗ്‌ദാ​നം അവൻ നിവർത്തി​ക്കു​മെന്ന്‌ നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും. തീർച്ച​യാ​യും, അവന്റെ ന്യായ​ത്തീർപ്പി​ന്റെ സാരം ഇതാണ്‌: ആവശ്യ​മാ​യി​രി​ക്കു​ന്നി​ടത്തു ദൃഢത, സാധ്യ​മാ​കു​ന്നി​ട​ത്തു കരുണ.—2 പത്രൊസ്‌ 3:9.

നീതി​യു​ടെ ദൈവ​ത്തോട്‌ അടുത്തു ചെല്ലുക

21. യഹോവ നീതി നടപ്പാ​ക്കു​ന്ന വിധത്തെ കുറിച്ചു ധ്യാനി​ക്കു​മ്പോൾ നാം അവനെ എങ്ങനെ കാണണം, എന്തു​കൊണ്ട്‌?

21 യഹോവ നീതി നടപ്പാ​ക്കു​ന്ന വിധത്തെ കുറിച്ചു ധ്യാനി​ക്കു​മ്പോൾ, ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രു​ടെ​മേൽ ന്യായ​വി​ധി ഉച്ചരി​ക്കു​ന്ന​തിൽ മാത്രം തത്‌പ​ര​നാ​യ, നിർവി​കാ​ര​നാ​യ ഒരു കഠിന ന്യായാ​ധി​പൻ ആയി നാം അവനെ കാണരുത്‌. മറിച്ച്‌, എല്ലായ്‌പോ​ഴും ഏറ്റവും നല്ല വിധത്തിൽ തന്റെ മക്കളോട്‌ ഇടപെ​ടു​ന്ന, സ്‌നേ​ഹ​വും ദൃഢത​യു​മു​ള്ള ഒരു പിതാ​വാ​യി നാം അവനെ കാണണം. ന്യായ​പ്രി​യ​നാ​യ അല്ലെങ്കിൽ നീതി​മാ​നാ​യ ഒരു പിതാ​വെന്ന നിലയിൽ യഹോവ, ശരിയായ കാര്യ​ങ്ങൾക്കു​വേ​ണ്ടി ദൃഢമാ​യി നില​കൊ​ള്ളു​മ്പോൾത്തന്നെ തന്റെ സഹായ​വും ക്ഷമയും ആവശ്യ​മു​ള്ള തന്റെ ഭൗമിക മക്കളോട്‌ കരുണാർദ്ര​ത​യോ​ടെ ഇടപെ​ടു​ന്നു.—സങ്കീർത്ത​നം 103:10, 13.

22. തന്റെ നീതി​യാൽ നയിക്ക​പ്പെ​ടു​ന്ന​വ​നാ​യ യഹോവ നമുക്ക്‌ എന്തു പ്രത്യാശ സാധ്യ​മാ​ക്കി​യി​രി​ക്കു​ന്നു, അവൻ നമ്മോട്‌ ഈ വിധത്തിൽ ഇടപെ​ടു​ന്നത്‌ എന്തു​കൊണ്ട്‌?

22 ദിവ്യ​നീ​തി​യിൽ, ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രു​ടെ​മേൽ വിധി പ്രസ്‌താ​വി​ക്കു​ന്ന​തി​നെ​ക്കാൾ വളരെ​യ​ധി​കം ഉൾപ്പെ​ടു​ന്ന​തിൽ നമുക്ക്‌ എത്ര നന്ദിയു​ള്ള​വ​രാ​യി​രി​ക്കാൻ കഴിയും! തന്റെ നീതി​യാൽ നയിക്ക​പ്പെ​ടു​ന്ന​വ​നാ​യ യഹോവ നമുക്ക്‌ യഥാർഥ​ത്തിൽ പുളക​പ്ര​ദ​മാ​യ ഒരു പ്രത്യാശ—“നീതി വസിക്കുന്ന” ഒരു ലോക​ത്തി​ലെ പൂർണ​ത​യു​ള്ള അനന്തജീ​വൻ—സാധ്യ​മാ​ക്കി​യി​രി​ക്കു​ന്നു. (2 പത്രൊസ്‌ 3:13) നമ്മുടെ ദൈവം നമ്മോട്‌ ഈ വിധത്തിൽ ഇടപെ​ടു​ന്ന​തി​ന്റെ കാരണം ഇതാണ്‌: അവന്റെ നീതി കുറ്റം​വി​ധി​ക്കാ​നു​ള്ള പഴുതു​കൾ തേടുന്ന ഒരു ഗുണമല്ല, മറിച്ച്‌ രക്ഷിക്കാ​നു​ള്ള വഴികൾ തേടുന്ന ഒന്നാണ്‌. സത്യമാ​യും, യഹോ​വ​യു​ടെ നീതി​യു​ടെ വ്യാപ്‌തി സംബന്ധിച്ച മെച്ചമായ ഒരു ഗ്രാഹ്യം നമ്മെ അവനി​ലേക്ക്‌ ആകർഷി​ക്കു​ന്നു! അടുത്ത അധ്യാ​യ​ങ്ങ​ളിൽ, യഹോവ ഈ വിശി​ഷ്ട​ഗു​ണം പ്രകട​മാ​ക്കു​ന്ന വിധത്തെ നാം കുറേ​ക്കൂ​ടെ അടുത്തു വീക്ഷി​ക്കു​ന്ന​താ​യി​രി​ക്കും.

^ ‘അനാഥൻ’ എന്നതിന്റെ എബ്രായ പദം പുല്ലിം​ഗ​ത്തി​ലാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തെ​ങ്കി​ലും, ഇത്‌ യാതൊ​രു പ്രകാ​ര​ത്തി​ലും പെൺകു​ട്ടി​ക​ളോ​ടു​ള്ള കരുത​ലി​ല്ലാ​യ്‌മ​യെ സൂചി​പ്പി​ക്കു​ന്നി​ല്ല. സെലോ​ഫ​ഹാ​ദി​ന്റെ മരണ​ശേ​ഷം അവന്റെ പുത്രി​മാർക്ക്‌ പിതൃ​സ്വ​ത്തി​ന്റെ അവകാശം നേടി​ക്കൊ​ടു​ത്ത ഒരു ന്യായ​ത്തീർപ്പി​നെ കുറി​ച്ചു​ള്ള വിവരണം യഹോവ ന്യായ​പ്ര​മാ​ണ​ത്തിൽ ഉൾപ്പെ​ടു​ത്തി. ആ ചട്ടം ഒരു കീഴ്‌വ​ഴ​ക്ക​മാ​യി​ത്തീ​രു​ക​യും പിതാ​വി​ല്ലാ​ത്ത പെൺകു​ട്ടി​ക​ളു​ടെ അവകാ​ശ​ങ്ങ​ളെ പിന്താ​ങ്ങു​ക​യും ചെയ്‌തു.—സംഖ്യാ​പു​സ്‌ത​കം 27:1-8.

^ അവിശ്വസ്‌ത ഇസ്രാ​യേ​ലി​ന്മേൽ ന്യായ​വി​ധി നടപ്പാ​ക്കു​ന്ന​തിൽ യഹോവ തന്നെത്തന്നെ ഒരു സിംഹ​ത്തോട്‌ ഉപമി​ക്കു​ന്നു എന്നതു ശ്രദ്ധേ​യ​മാണ്‌.—യിരെ​മ്യാ​വു 25:38; ഹോശേയ 5:14.