വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 18

“ദൈവ​വ​ചന”ത്തിലെ ജ്ഞാനം

“ദൈവ​വ​ചന”ത്തിലെ ജ്ഞാനം

1, 2. യഹോവ നമുക്ക്‌ ഏത്‌ “കത്ത്‌” എഴുതി​യി​രി​ക്കു​ന്നു, എന്തു​കൊണ്ട്‌?

 വളരെ ദൂരെ താമസി​ക്കു​ന്ന ഒരു സുഹൃ​ത്തിൽനിന്ന്‌ അവസാ​ന​മാ​യി ഒരു കത്ത്‌ ലഭിച്ചത്‌ എന്നാ​ണെ​ന്നു നിങ്ങൾ ഓർക്കു​ന്നു​ണ്ടോ? പ്രിയ​പ്പെട്ട ഒരാളിൽനിന്ന്‌ ആത്മാർഥത തുളു​മ്പു​ന്ന ഒരു കത്തു കിട്ടു​ന്ന​തു​പോ​ലെ സന്തോഷം തരുന്ന കാര്യങ്ങൾ അധിക​മി​ല്ല. അദ്ദേഹ​ത്തി​ന്റെ ക്ഷേമവി​വ​രം അറിയു​മ്പോൾ, അനുഭ​വ​ങ്ങ​ളെ​യും ഭാവി​പ​രി​പാ​ടി​ക​ളെ​യും കുറിച്ചു വായി​ക്കു​മ്പോൾ നമുക്ക്‌ ആഹ്ലാദം തോന്നു​ന്നു. അങ്ങനെ​യു​ള്ള ആശയവി​നി​മ​യം പ്രിയ​പ്പെ​ട്ട​വ​രെ കൂടുതൽ അടുപ്പി​ക്കു​ന്നു, ശാരീ​രി​ക​മാ​യി അവർ വളരെ അകലെ ആണെങ്കി​ലും.

2 അങ്ങനെ​യെ​ങ്കിൽ നാം സ്‌നേ​ഹി​ക്കു​ന്ന ദൈവ​ത്തിൽനിന്ന്‌ ഒരു ലിഖിത സന്ദേശം ലഭിക്കു​ന്ന​തി​നെ​ക്കാൾ സന്തോ​ഷ​പ്ര​ദ​മാ​യി മറ്റെന്താ​ണു​ള്ളത്‌? ഒരർഥ​ത്തിൽ, യഹോവ നമുക്ക്‌ ഒരു “കത്ത്‌” എഴുതി​യി​ട്ടുണ്ട്‌—അവന്റെ വചനമായ ബൈബിൾ ആണ്‌ അത്‌. അവൻ ആരാണ്‌, അവൻ എന്തു ചെയ്‌തി​രി​ക്കു​ന്നു, എന്തു ചെയ്യാൻ ഉദ്ദേശി​ക്കു​ന്നു എന്നെല്ലാം അതിൽ അവൻ നമ്മോടു പറയുന്നു. നാം യഹോ​വ​യോട്‌ അടുത്തു ചെല്ലാൻ അവൻ ആഗ്രഹി​ക്കു​ന്ന​തു​കൊ​ണ്ടാണ്‌ തന്റെ വചനം നമുക്കു നൽകി​യി​രി​ക്കു​ന്നത്‌. തന്നെയും തന്റെ ഉദ്ദേശ്യ​ങ്ങ​ളെ​യും കുറിച്ച്‌ നമ്മെ അറിയി​ക്കാൻ നമ്മുടെ സർവജ്ഞാ​നി​യാ​യ ദൈവം ഏറ്റവും നല്ല മാർഗം തിര​ഞ്ഞെ​ടു​ത്തു. ബൈബിൾ എഴുതി​യി​രി​ക്കു​ന്ന വിധത്തി​ലും അതിന്റെ ഉള്ളടക്ക​ത്തി​ലും അതുല്യ​മാ​യ ജ്ഞാനം അടങ്ങി​യി​രി​ക്കു​ന്നു.

വചനം ലിഖി​ത​രൂ​പ​ത്തിൽ നൽകി​യത്‌ എന്തു​കൊണ്ട്‌?

3. യഹോവ മോ​ശെ​യ്‌ക്കു ന്യായ​പ്ര​മാ​ണം കൈമാ​റി​യത്‌ ഏതു വിധത്തിൽ?

3 ‘മനുഷ്യർക്കു കാര്യങ്ങൾ വെളി​പ്പെ​ടു​ത്താൻ യഹോവ കൂടുതൽ നാടകീ​യ​മാ​യ ഒരു രീതി ഉപയോ​ഗി​ക്കാ​ഞ്ഞത്‌ എന്തു​കൊ​ണ്ടാണ്‌?’ എന്നു ചിലർ സംശയി​ച്ചേ​ക്കാം. ദൃഷ്ടാ​ന്ത​ത്തിന്‌, സ്വർഗ​ത്തിൽനിന്ന്‌ അവനു മനുഷ്യ​രോട്‌ സംസാ​രി​ക്കാ​മാ​യി​രു​ന്നി​ല്ലേ? യഥാർഥ​ത്തിൽ, യഹോവ ചില സമയങ്ങ​ളിൽ ദൂത​പ്ര​തി​നി​ധി​കൾ മുഖേന സ്വർഗ​ത്തിൽനി​ന്നു സംസാ​രി​ക്കു​ക​ത​ന്നെ ചെയ്‌തു. ഉദാഹ​ര​ണ​ത്തിന്‌ ഇസ്രാ​യേ​ലി​നു ന്യായ​പ്ര​മാ​ണം കൊടു​ത്ത​പ്പോൾ. (ഗലാത്യർ 3:19) സ്വർഗ​ത്തിൽനി​ന്നു​ള്ള ശബ്ദം ഭയജന​ക​മാ​യി​രു​ന്നു. തന്നിമി​ത്തം ആ രീതി​യിൽ തങ്ങളോ​ടു സംസാ​രി​ക്കാ​തെ മോശെ മുഖാ​ന്ത​രം തങ്ങളു​മാ​യി ആശയവി​നി​മ​യം ചെയ്യണ​മെന്ന്‌ ഭയപര​വ​ശ​രാ​യ ഇസ്രാ​യേ​ല്യർ യഹോ​വ​യോട്‌ അപേക്ഷി​ച്ചു. (പുറപ്പാ​ടു 20:18-20) അങ്ങനെ ഏതാണ്ട്‌ 600 നിയമ​ങ്ങ​ള​ട​ങ്ങി​യ ന്യായ​പ്ര​മാ​ണം പദാനു​പ​ദം വാമൊ​ഴി​യാ​യി മോ​ശെ​യ്‌ക്കു കൈമാ​റ​പ്പെ​ട്ടു.

4. ദൈവ​നി​യ​മ​ങ്ങൾ വാമൊ​ഴി​യാ​യി കൈമാ​റ​പ്പെ​ടു​ന്നത്‌ ആശ്രയ​യോ​ഗ്യ​മാ​യ ഒരു രീതി ആയിരി​ക്കു​ക​യി​ല്ലാ​ഞ്ഞത്‌ എന്തു​കൊ​ണ്ടെ​ന്നു വിശദീ​ക​രി​ക്കു​ക.

4 എന്നാൽ ആ ന്യായ​പ്ര​മാ​ണം ഒരിക്ക​ലും എഴുത​പ്പെ​ട്ടി​ല്ലാ​യി​രു​ന്നെ​ങ്കി​ലോ? ആ വിശദ​മാ​യ നിയമ​സം​ഹി​ത​യു​ടെ കൃത്യ​മാ​യ വാചകങ്ങൾ ഓർത്തി​രി​ക്കാ​നും ശേഷിച്ച ജനതയ്‌ക്ക്‌ തെറ്റി​ല്ലാ​തെ അറിയി​ച്ചു​കൊ​ടു​ക്കാ​നും മോ​ശെ​യ്‌ക്കു കഴിയു​മാ​യി​രു​ന്നോ? വരാനി​രു​ന്ന തലമു​റ​യെ സംബന്ധി​ച്ചോ? അവർ പൂർണ​മാ​യും വാമൊ​ഴി​യെ ആശ്രയി​ക്കേ​ണ്ടി​വ​രു​മാ​യി​രു​ന്നി​ല്ലേ? അതു ദൈവ​നി​യ​മ​ങ്ങൾ കൈമാ​റി​ത്ത​രാ​നു​ള്ള ആശ്രയ​യോ​ഗ്യ​മാ​യ ഒരു രീതി ആയിരി​ക്കു​മാ​യി​രു​ന്നില്ല. നിരയാ​യി നിൽക്കുന്ന കുറെ ആളുകൾക്ക്‌ ഒരു കഥ കൈമാ​റു​ന്ന​തി​നെ കുറിച്ചു ചിന്തി​ക്കു​ക. നിരയി​ലെ ആദ്യത്തെ ആളോട്‌ കഥ പറഞ്ഞിട്ട്‌ അയാ​ളോട്‌ അത്‌ രണ്ടാമത്തെ ആളോ​ടും പിന്നെ അത്‌ അടുത്ത ആളോ​ടും അങ്ങനെ അവസാ​ന​ത്തെ ആൾവ​രെ​യും കൈമാ​റാൻ ആവശ്യ​പ്പെ​ട്ടാൽ എന്തായി​രി​ക്കും സംഭവി​ക്കു​ക? സാധ്യ​ത​യ​നു​സ​രിച്ച്‌, അവസാ​ന​ത്തെ ആൾ കേൾക്കു​ന്നത്‌ ആദ്യത്തെ ആൾ കേട്ടതിൽനി​ന്നു തികച്ചും വ്യത്യ​സ്‌ത​മാ​യി​രി​ക്കും. എന്നാൽ, ദൈവ​ത്തി​ന്റെ ന്യായ​പ്ര​മാ​ണ​ത്തി​ലെ വചനങ്ങൾക്ക്‌ അത്തരം അപകടം ഇല്ലായി​രു​ന്നു.

5, 6. തന്റെ വചനങ്ങൾ എന്തു ചെയ്യാ​നാണ്‌ യഹോവ മോ​ശെ​യോ​ടു നിർദേ​ശി​ച്ചത്‌, യഹോ​വ​യു​ടെ വചനം ലിഖി​ത​രൂ​പ​ത്തിൽ ലഭിച്ചി​രി​ക്കു​ന്നത്‌ നമുക്ക്‌ ഒരു അനു​ഗ്ര​ഹ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

5 തന്റെ വചനങ്ങൾ ലിഖി​ത​രൂ​പ​ത്തിൽ ലഭ്യമാ​ക്കാൻ യഹോവ ജ്ഞാനപൂർവം തീരു​മാ​നി​ച്ചു. മോ​ശെ​യ്‌ക്ക്‌ അവൻ ഈ നിർദേ​ശം നൽകി: “ഈ വചനങ്ങളെ എഴുതി​ക്കൊൾക; ഈ വചനങ്ങൾ ആധാര​മാ​ക്കി ഞാൻ നിന്നോ​ടും യിസ്രാ​യേ​ലി​നോ​ടും നിയമം ചെയ്‌തി​രി​ക്കു​ന്നു.” (പുറപ്പാ​ടു 34:27) അങ്ങനെ പൊ.യു.മു. 1513-ൽ ബൈബി​ളെ​ഴു​ത്തി​ന്റെ യുഗം തുടങ്ങി. തുടർന്നു​വന്ന 1,610 വർഷത്തെ ഒരു കാലയ​ള​വിൽ യഹോവ ഏതാണ്ട്‌ 40 വ്യക്തി​ക​ളോട്‌ ‘വിവി​ധ​ഘ​ട്ട​ങ്ങ​ളി​ലും വിവിധ രീതി​ക​ളി​ലും സംസാ​രി​ച്ചു,’ അവർ പിന്നീട്‌ ബൈബിൾ രചനയിൽ പങ്കുകാ​രാ​യി. (എബ്രായർ 1:1, പി.ഒ.സി. ബൈ.) ഈ കാലഘ​ട്ട​ത്തിൽ ഉടനീളം അർപ്പി​ത​രാ​യ ‘പകർപ്പെ​ഴു​ത്തു​കാർ’ തിരു​വെ​ഴു​ത്തു​കൾ സംരക്ഷി​ക്കാൻ തക്കവണ്ണം അതീവ ശ്രദ്ധ​യോ​ടെ അവയുടെ കൃത്യ​മാ​യ പകർപ്പു​കൾ നിർമി​ച്ചു.—എസ്രാ 7:6, NW; സങ്കീർത്ത​നം 45:1, NW.

6 ലിഖി​ത​രൂ​പ​ത്തിൽ നമുക്കു കാര്യങ്ങൾ വെളി​പ്പെ​ടു​ത്തി​ത്ത​ന്നു​കൊണ്ട്‌ യഹോവ നമ്മെ യഥാർഥ​ത്തിൽ അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നു. നിങ്ങൾക്കു വളരെ പ്രിയ​പ്പെട്ട ഒരു കത്ത്‌ എപ്പോ​ഴെ​ങ്കി​ലും കിട്ടി​യി​ട്ടു​ണ്ടോ? ഒരുപക്ഷേ ആവശ്യ​മാ​യ ആശ്വാസം പ്രദാനം ചെയ്‌ത​തു നിമിത്തം നിങ്ങൾ അതു സൂക്ഷി​ച്ചു​വെ​ക്കു​ക​യും വീണ്ടും വീണ്ടും വായി​ക്കു​ക​യും ചെയ്‌തി​രി​ക്കാം. യഹോ​വ​യിൽനി​ന്നു നമുക്കു ലഭിച്ചി​രി​ക്കു​ന്ന ‘കത്തിന്റെ’ കാര്യ​ത്തി​ലും അതുതന്നെ സത്യമാണ്‌. യഹോവ തന്റെ വചനങ്ങൾ ലിഖി​ത​രൂ​പ​ത്തിൽ ലഭ്യമാ​ക്കി​യ​തി​നാൽ അവ ക്രമമാ​യി വായി​ക്കു​ന്ന​തി​നും അവയുടെ ഉള്ളടക്കം സംബന്ധി​ച്ചു ധ്യാനി​ക്കു​ന്ന​തി​നും നമുക്കു സാധി​ക്കു​ന്നു. (സങ്കീർത്ത​നം 1:2) ആവശ്യ​മു​ള്ള​പ്പോ​ഴെ​ല്ലാം നമുക്ക്‌ ‘തിരു​വെ​ഴു​ത്തു​ക​ളിൽനി​ന്നുള്ള ആശ്വാസം’ നേടാൻ കഴിയും.—റോമർ 15:4.

മനുഷ്യ എഴുത്തു​കാ​രെ ഉപയോ​ഗി​ച്ചത്‌ എന്തു​കൊണ്ട്‌?

7. മനുഷ്യ എഴുത്തു​കാ​രെ ഉപയോ​ഗി​ച്ച​തിൽ യഹോ​വ​യു​ടെ ജ്ഞാനം പ്രകട​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

7 തന്റെ വചനം രേഖ​പ്പെ​ടു​ത്താൻ മനുഷ്യ​രെ ഉപയോ​ഗി​ച്ച​തിൽ യഹോ​വ​യു​ടെ ജ്ഞാനം പ്രകട​മാണ്‌. ചിന്തി​ക്കു​ക, അതിനാ​യി യഹോവ ദൂതന്മാ​രെ​യാണ്‌ ഉപയോ​ഗി​ച്ചി​രു​ന്ന​തെ​ങ്കിൽ ബൈബി​ളിന്‌ ഇതേ ആകർഷ​ക​ത്വം ഉണ്ടായി​രി​ക്കു​മാ​യി​രു​ന്നോ? ദൂതന്മാർക്ക്‌ അവരുടെ ഉന്നതമായ കാഴ്‌ച​പ്പാ​ടിൽനി​ന്നു​കൊണ്ട്‌ യഹോ​വ​യെ വർണി​ക്കാ​നും അവനോ​ടു​ള്ള തങ്ങളുടെ ഭക്തി പ്രകടി​പ്പി​ക്കാ​നും ദൈവ​ത്തി​ന്റെ വിശ്വ​സ്‌ത മനുഷ്യ​ദാ​സ​രെ കുറിച്ചു വിവരി​ക്കാ​നും കഴിയു​മാ​യി​രു​ന്നു എന്നതു ശരിതന്നെ. എന്നാൽ നമ്മെക്കാൾ അറിവും അനുഭ​വ​ജ്ഞാ​ന​വും ശക്തിയു​മു​ള്ള പൂർണ​രാ​യ ആത്മജീ​വി​ക​ളു​ടെ കാഴ്‌ച​പ്പാ​ടു​മാ​യി താദാ​ത്മ്യം പ്രാപി​ക്കാൻ നമുക്കു യഥാർഥ​ത്തിൽ കഴിയു​മാ​യി​രു​ന്നോ?—എബ്രായർ 2:6, 7.

‘എല്ലാ തിരു​വെ​ഴു​ത്തും ദൈവ​നി​ശ്വ​സ്‌ത​മാണ്‌’

8. ബൈബിൾ എഴുത്തു​കാർ തങ്ങളുടെ സ്വന്തം മാനസിക പ്രാപ്‌തി​കൾ ഉപയോ​ഗി​ക്കാൻ ഏതു വിധത്തിൽ അനുവ​ദി​ക്ക​പ്പെ​ട്ടു? (അടിക്കു​റി​പ്പും കാണുക.)

8 മനുഷ്യ എഴുത്തു​കാ​രെ ഉപയോ​ഗി​ച്ച​തി​നാൽ യഹോവ നമുക്കു വേണ്ടതു തന്നെ നൽകി​യി​രി​ക്കു​ന്നു—“ദൈവ​നി​ശ്വ​സ്‌ത”വും അതേസ​മ​യം മാനു​ഷി​ക സ്‌പർശം നിലനി​റു​ത്തി​ക്കൊ​ണ്ടു​ള്ള​തു​മായ ഒരു രേഖ. (2 തിമൊ​ഥെ​യൊസ്‌ 3:16, NW) അവൻ ഇത്‌ എങ്ങനെ സാധിച്ചു? അനേകം സന്ദർഭ​ങ്ങ​ളിൽ, “ഇമ്പമാ​യു​ള്ള വാക്കു​ക​ളും നേരായി എഴുതി​യി​രി​ക്കു​ന്ന​വ​യും സത്യമാ​യു​ള്ള വചനങ്ങ​ളും” തിര​ഞ്ഞെ​ടു​ക്കു​ന്ന​തിൽ സ്വന്തം മാനസിക പ്രാപ്‌തി​കൾ ഉപയോ​ഗി​ക്കാൻ എഴുത്തു​കാ​രെ അവൻ അനുവ​ദി​ച്ച​താ​യി കാണാൻ കഴിയും. (സഭാ​പ്ര​സം​ഗി 12:10, 11) ബൈബി​ളി​ന്റെ ശൈലി​യി​ലെ വൈവി​ധ്യ​ത്തി​നു കാരണം ഇതാണ്‌; എഴുത്തു​കൾ ഓരോ എഴുത്തു​കാ​ര​ന്റെ​യും പശ്ചാത്ത​ല​ത്തെ​യും വ്യക്തി​ത്വ​ത്തെ​യും പ്രതി​ഫ​ലി​പ്പി​ക്കു​ന്നു. * എന്നിരു​ന്നാ​ലും, ഈ പുരു​ഷ​ന്മാർ “ദൈവാ​ത്മാ​വി​നാൽ നയിക്ക​പ്പെ​ട്ട​പ്പോൾ അവർ ദൈവ​ത്തിൽനി​ന്നു​ള്ള​താ​യി സംസാ​രി​ച്ചു.” (2 പത്രൊസ്‌ 1:21, NW) അതു​കൊണ്ട്‌, അവസാനം ഉരുത്തി​രി​ഞ്ഞ​തു സത്യമാ​യും “ദൈവ​വ​ചന”മാണ്‌.—1 തെസ്സ​ലൊ​നീ​ക്യർ 2:13.

9, 10. മനുഷ്യ എഴുത്തു​കാ​രെ ഉപയോ​ഗി​ച്ചത്‌ ബൈബി​ളി​ന്റെ ഊഷ്‌മ​ള​ത​യും ആകർഷ​ക​ത്വ​വും വർധി​പ്പി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

9 എഴുത്തു​കാ​രാ​യി മനുഷ്യ​രെ ഉപയോ​ഗി​ച്ചത്‌ ബൈബി​ളി​നു ശ്രദ്ധേ​യ​മാ​യ ഊഷ്‌മ​ള​ത​യും ആകർഷ​ക​ത്വ​വും നൽകുന്നു. നമ്മു​ടേ​തു​പോ​ലു​ള്ള വികാ​ര​ങ്ങ​ളു​ള്ള മനുഷ്യ​രാ​യി​രു​ന്നു അതിന്റെ എഴുത്തു​കാർ. അപൂർണർ ആയിരു​ന്ന​തു​കൊണ്ട്‌ അവർ നമ്മു​ടേ​തി​നു സമാന​മാ​യ പരി​ശോ​ധ​ന​ക​ളെ​യും സമ്മർദ​ങ്ങ​ളെ​യും അഭിമു​ഖീ​ക​രി​ച്ചു. ചില സന്ദർഭ​ങ്ങ​ളിൽ, അവരുടെ സ്വന്തം വികാ​ര​ങ്ങ​ളെ​യും പോരാ​ട്ട​ങ്ങ​ളെ​യും കുറിച്ച്‌ എഴുതാൻ യഹോ​വ​യു​ടെ ആത്മാവ്‌ അവരെ നിശ്വ​സ്‌ത​രാ​ക്കി. (2 കൊരി​ന്ത്യർ 12:7-10) അതു​കൊണ്ട്‌ അവർ ബൈബിൾ എഴുതി​യ​പ്പോൾ ‘ഞാൻ,’ ‘ഞങ്ങൾ’ എന്നിങ്ങ​നെ​യു​ള്ള പ്രഥമ​പു​രു​ഷ​സർവ​നാ​മം ഉപയോ​ഗി​ച്ചു, ദൂതന്മാ​രിൽ ആർക്കും ആശയങ്ങൾ ആ വിധത്തിൽ അവതരി​പ്പി​ക്കാൻ കഴിയു​മാ​യി​രു​ന്നി​ല്ല.

10 ദൃഷ്ടാ​ന്ത​മാ​യി, ഇസ്രാ​യേ​ലി​ലെ ദാവീദ്‌ രാജാ​വി​ന്റെ കാര്യ​മെ​ടു​ക്കു​ക. ചില ഗുരു​ത​ര​മാ​യ പാപങ്ങൾ ചെയ്‌ത​ശേ​ഷം, ദാവീദ്‌ ഒരു സങ്കീർത്ത​നം രചിച്ചു. അതിൽ അവൻ ക്ഷമയ്‌ക്കാ​യി യാചി​ച്ചു​കൊണ്ട്‌ ദൈവ​മു​മ്പാ​കെ തന്റെ ഹൃദയം പകർന്നു. അവൻ എഴുതി: “എന്റെ പാപം നീക്കി എന്നെ വെടി​പ്പാ​ക്കേ​ണ​മേ. എന്റെ ലംഘന​ങ്ങ​ളെ ഞാൻ അറിയു​ന്നു; എന്റെ പാപം എപ്പോ​ഴും എന്റെ മുമ്പിൽ ഇരിക്കു​ന്നു. ഇതാ, ഞാൻ അകൃത്യ​ത്തിൽ ഉരുവാ​യി; പാപത്തിൽ എന്റെ അമ്മ എന്നെ ഗർഭം​ധ​രി​ച്ചു. നിന്റെ സന്നിധി​യിൽനി​ന്നു എന്നെ തള്ളിക്ക​ള​യ​രു​തേ; നിന്റെ പരിശു​ദ്ധാ​ത്മാ​വി​നെ എന്നിൽനി​ന്നു എടുക്ക​യു​മ​രു​തേ. ദൈവ​ത്തി​ന്റെ ഹനനയാ​ഗ​ങ്ങൾ തകർന്നി​രി​ക്കു​ന്ന മനസ്സു; തകർന്നും നുറു​ങ്ങി​യു​മി​രി​ക്കുന്ന ഹൃദയത്തെ, ദൈവമേ, നീ നിരസി​ക്ക​യി​ല്ല.” (സങ്കീർത്ത​നം 51:2, 3, 5, 11, 17) എഴുത്തു​കാ​ര​ന്റെ മനോ​വേ​ദന നിങ്ങൾക്ക്‌ അനുഭ​വി​ച്ച​റി​യാൻ കഴിയു​ന്നി​ല്ലേ? ഇത്ര ഹൃദയ​സ്‌പർശി​യാ​യ വികാ​ര​ങ്ങൾ പ്രകടി​പ്പി​ക്കാൻ ഒരു അപൂർണ മനുഷ്യ​ന​ല്ലാ​തെ ആർക്കാണു കഴിയുക?

ആളുകളെ സംബന്ധിച്ച വിവര​ണ​ങ്ങൾ രേഖ​പ്പെ​ടു​ത്തി​യത്‌ എന്തു​കൊണ്ട്‌?

11. “നമ്മുടെ ഉപദേ​ശ​ത്തി​ന്നാ​യി​ട്ടു” ബൈബി​ളിൽ ഏതുതരം യഥാർഥ ചിത്രീ​ക​ര​ണ​ങ്ങൾ ഉൾപ്പെ​ടു​ത്തി​യി​രി​ക്കു​ന്നു?

11 ബൈബി​ളി​ന്റെ ഹൃദ്യ​ത​യ്‌ക്കു സംഭാവന ചെയ്യുന്ന മറ്റു ചിലതുണ്ട്‌. വലി​യൊ​രു അളവോ​ളം അത്‌ ആളുകളെ—യഥാർഥ ആളുകളെ—സംബന്ധിച്ച ഒരു പുസ്‌ത​ക​മാണ്‌. അവരിൽ ദൈവത്തെ സേവി​ച്ച​വ​രും സേവി​ക്കാ​തി​രു​ന്ന​വ​രും ഉൾപ്പെ​ടു​ന്നു. അവരുടെ അനുഭ​വ​ങ്ങ​ളെ​യും ക്ലേശങ്ങ​ളെ​യും സന്തോ​ഷ​ങ്ങ​ളെ​യും കുറിച്ചു നാം വായി​ക്കു​ന്നു. ജീവി​ത​ത്തിൽ അവർ നടത്തിയ തിര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ പരിണ​ത​ഫ​ലം നാം കാണുന്നു. അങ്ങനെ​യു​ള്ള വിവര​ണ​ങ്ങൾ “നമ്മുടെ ഉപദേ​ശ​ത്തി​ന്നാ​യി”ട്ടാണ്‌ എഴുത​പ്പെ​ട്ടി​രി​ക്കു​ന്നത്‌. (റോമർ 15:4) ഈ യഥാർഥ ജീവിത ചിത്രീ​ക​ര​ണ​ങ്ങ​ളി​ലൂ​ടെ നമ്മുടെ ഹൃദയത്തെ സ്‌പർശി​ക്കു​ന്ന വിധത്തിൽ യഹോവ നമ്മെ പഠിപ്പി​ക്കു​ന്നു. ചില ദൃഷ്ടാ​ന്ത​ങ്ങൾ പരിചി​ന്തി​ക്കു​ക.

12. അവിശ്വ​സ്‌ത മനുഷ്യ​രെ കുറി​ച്ചു​ള്ള ബൈബിൾ വിവര​ണ​ങ്ങൾ ഏതു വിധത്തിൽ നമ്മെ സഹായി​ക്കു​ന്നു?

12 അവിശ്വ​സ്‌ത​രാ​യ, ദുഷ്ടർപോ​ലു​മാ​യി​രുന്ന മനുഷ്യ​രെ കുറി​ച്ചും അവർക്കു നേരി​ടേ​ണ്ടി​വന്ന ഭവിഷ്യ​ത്തു​ക​ളെ കുറി​ച്ചും ബൈബിൾ പറയുന്നു. അനഭി​ല​ഷ​ണീ​യ ഗുണങ്ങൾ അത്തരം വ്യക്തി​ക​ളു​ടെ പ്രവർത്ത​ന​ങ്ങ​ളിൽ പ്രതി​ഫ​ലി​ച്ചത്‌ എങ്ങനെ​യെ​ന്നു ബൈബി​ളി​ലെ വിവര​ണ​ങ്ങൾ കാണി​ക്കു​ന്നു. അതു​കൊ​ണ്ടു​ത​ന്നെ അവ നമുക്ക്‌ എളുപ്പം ഗ്രഹി​ക്കാ​നും സാധി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, അവിശ്വ​സ്‌തത എന്നു കേൾക്കു​മ്പോൾ നമ്മുടെ മനസ്സി​ലേക്ക്‌ ഓടി​യെ​ത്തു​ന്നത്‌ യേശു​വി​നെ ഒറ്റി​ക്കൊ​ടു​ത്ത യൂദാ​യു​ടെ ദൃഷ്ടാ​ന്ത​മാണ്‌. അനഭി​ല​ഷ​ണീ​യ​മാ​യ ഈ ഗുണത്തി​നെ​തി​രെ മുന്നറി​യി​പ്പു നൽകാൻ ഈ ദൃഷ്ടാ​ന്ത​ത്തെ​ക്കാൾ ശക്തമായ ഏതു കൽപ്പന​യാണ്‌ ഉപയോ​ഗി​ക്കാൻ കഴിയുക? (മത്തായി 26:14-16, 46-50; 27:3-10) ഇതു​പോ​ലു​ള്ള വിവര​ണ​ങ്ങൾ കൂടുതൽ ഫലപ്ര​ദ​മാ​യി നമ്മുടെ ഹൃദയത്തെ സ്വാധീ​നി​ക്കു​ക​യും വെറു​ക്ക​ത്തക്ക സ്വഭാ​വ​ങ്ങ​ളെ തിരി​ച്ച​റിഞ്ഞ്‌ ഉപേക്ഷി​ക്കാൻ നമ്മെ സഹായി​ക്കു​ക​യും ചെയ്യുന്നു.

13. അഭില​ഷ​ണീ​യ ഗുണങ്ങൾ മനസ്സി​ലാ​ക്കാൻ ബൈബിൾ ഏതു വിധത്തിൽ നമ്മെ സഹായി​ക്കു​ന്നു?

13 ദൈവ​ത്തി​ന്റെ അനേകം വിശ്വ​സ്‌ത ദാസന്മാ​രെ കുറി​ച്ചു​ള്ള വിവര​ണ​ങ്ങ​ളും ബൈബി​ളി​ലുണ്ട്‌. അവരുടെ ഭക്തി​യെ​യും വിശ്വ​സ്‌ത​ത​യെ​യും കുറിച്ചു നാം വായി​ക്കു​ന്നു. ദൈവ​ത്തോട്‌ അടുത്തു ചെല്ലു​ന്ന​തി​നു നാം നട്ടുവ​ളർത്തേണ്ട ഗുണങ്ങ​ളു​ടെ ജീവസ്സുറ്റ ദൃഷ്ടാ​ന്ത​ങ്ങൾ നാം കാണുന്നു. ഉദാഹ​ര​ണ​ത്തിന്‌, വിശ്വാ​സ​ത്തി​ന്റെ കാര്യം എടുക്കുക. ബൈബിൾ വിശ്വാ​സ​ത്തെ നിർവ​ചി​ക്കു​ക​യും ദൈവത്തെ പ്രസാ​ദി​പ്പി​ക്കു​ന്ന​തിന്‌ അത്‌ എത്ര അത്യന്താ​പേ​ക്ഷി​ത​മാ​ണെന്നു പറയു​ക​യും ചെയ്യുന്നു. (എബ്രായർ 11:1, 6) എന്നാൽ ബൈബി​ളിൽ വിശ്വാ​സ​പ്ര​ക​ട​ന​ത്തി​ന്റെ ഉജ്ജ്വല ദൃഷ്ടാ​ന്ത​ങ്ങ​ളും അടങ്ങി​യി​രി​ക്കു​ന്നു. യിസ്‌ഹാ​ക്കി​നെ ബലി അർപ്പി​ക്കാൻ ശ്രമി​ച്ച​പ്പോൾ അബ്രാ​ഹാം പ്രകട​മാ​ക്കി​യ വിശ്വാ​സ​ത്തെ കുറിച്ചു ചിന്തി​ക്കു​ക. (ഉല്‌പത്തി അധ്യായം 22; എബ്രായർ 11:17-19) അങ്ങനെ​യു​ള്ള വിവര​ണ​ങ്ങ​ളി​ലൂ​ടെ “വിശ്വാ​സം” എന്ന വാക്കിനു വർധിച്ച അർഥം കൈവ​രു​ന്നു, അതു ഗ്രഹി​ക്കാൻ എളുപ്പ​മാ​യി​ത്തീ​രു​ക​യും ചെയ്യുന്നു. അഭികാ​മ്യ ഗുണങ്ങൾ നട്ടുവ​ളർത്താൻ യഹോവ നമ്മെ ഉദ്‌ബോ​ധി​പ്പി​ക്കു​ക മാത്രമല്ല തങ്ങളുടെ ജീവി​ത​ത്തിൽ അവ പ്രതി​ഫ​ലി​പ്പി​ച്ച വ്യക്തി​ക​ളു​ടെ ദൃഷ്ടാ​ന്ത​ങ്ങൾ നൽകു​ക​യും ചെയ്യുന്നു എന്നത്‌ എത്ര ജ്ഞാനപൂർവ​ക​മാണ്‌!

14, 15. ആലയത്തിൽ വന്ന ഒരു സ്‌ത്രീ​യെ സംബന്ധിച്ച്‌ ബൈബിൾ എന്തു പറയുന്നു, ഈ വിവര​ണ​ത്തിൽനിന്ന്‌ യഹോ​വ​യെ കുറിച്ചു നാം എന്തു പഠിക്കു​ന്നു?

14 ബൈബി​ളിൽ കാണ​പ്പെ​ടു​ന്ന യഥാർഥ ജീവിത വിവര​ണ​ങ്ങൾ മിക്ക​പ്പോ​ഴും യഹോ​വ​യു​ടെ വ്യക്തി​ത്വ​ത്തെ സംബന്ധി​ച്ചു നമ്മെ ചിലതു പഠിപ്പി​ക്കു​ന്നു. ആലയത്തിൽ യേശു നിരീ​ക്ഷി​ച്ച സ്‌ത്രീ​യെ കുറി​ച്ചു​ള്ള വിവരണം പരിചി​ന്തി​ക്കു​ക. ആലയഭ​ണ്ഡാ​ര​ത്തി​ന​രി​കെ ഇരുന്ന​പ്പോൾ ആളുകൾ സംഭാവന ഇടുന്നത്‌ യേശു നിരീ​ക്ഷി​ച്ചു. അനേകം ധനികർ വന്നു തങ്ങളുടെ ‘സമൃദ്ധി​യിൽ നിന്നു’ കൊടു​ത്തു. എന്നാൽ യേശു​വി​ന്റെ കണ്ണുകൾ ഒരു എളിയ വിധവ​യിൽ ഉടക്കി​നി​ന്നു. “മൂല്യം തീരെ കുറവായ രണ്ടു ചെറിയ നാണയങ്ങൾ” (NW) ആണ്‌ അവൾ സംഭാ​വ​ന​യാ​യി ഇട്ടത്‌. * അവൾക്ക്‌ ഉണ്ടായി​രു​ന്ന അവസാ​ന​ത്തെ ചില്ലി​ക്കാ​ശാ​യി​രു​ന്നു അത്‌. യഹോ​വ​യു​ടെ വീക്ഷണ​ഗ​തി​യെ പൂർണ​മാ​യി പ്രതി​ഫ​ലി​പ്പി​ച്ചു​കൊണ്ട്‌ യേശു ഇങ്ങനെ പറഞ്ഞു: “ഭണ്ഡാര​ത്തിൽ ഇട്ട എല്ലാവ​രെ​ക്കാ​ളും ഈ ദരി​ദ്ര​യാ​യ വിധവ അധികം ഇട്ടിരി​ക്കു​ന്നു.” ആ വാക്കു​ക​ള​നു​സ​രിച്ച്‌, മറ്റുള്ളവർ കൊടുത്ത വഴിപാ​ടു​കൾ എല്ലാം ചേർത്താൽ ഉള്ളതി​നെ​ക്കാൾ അധികം അവൾ ഇട്ടു.—മർക്കൊസ്‌ 12:41-44; ലൂക്കൊസ്‌ 21:1-4; യോഹ​ന്നാൻ 8:28.

15 അന്ന്‌ ആലയത്തിൽ വന്ന എല്ലാവ​രി​ലും​നിന്ന്‌ ഈ വിധവയെ വേർതി​രി​ച്ചു ബൈബി​ളിൽ പരാമർശി​ച്ചി​രി​ക്കു​ന്നതു ശ്രദ്ധേ​യ​മ​ല്ലേ? ഈ ദൃഷ്ടാ​ന്ത​ത്തി​ലൂ​ടെ, താൻ വിലമ​തി​പ്പു പ്രകട​മാ​ക്കു​ന്ന ഒരു ദൈവ​മാ​ണെ​ന്നു യഹോവ നമ്മെ പഠിപ്പി​ക്കു​ന്നു. പൂർണ​മ​ന​സ്സോ​ടെ നാം നൽകു​ന്ന​തെ​ന്തും സ്വീക​രി​ക്കാൻ അവൻ സന്തോ​ഷ​മു​ള്ള​വ​നാണ്‌, മറ്റുള്ള​വർക്കു കൊടു​ക്കാൻ കഴിയു​ന്ന​തി​നോട്‌ അവൻ അതിനെ ഒരിക്ക​ലും താരത​മ്യം ചെയ്യു​ന്നി​ല്ല. ഹൃദ​യോ​ഷ്‌മ​ള​മാ​യ ഈ സത്യം നമ്മെ പഠിപ്പി​ക്കാൻ ഇതിലും മെച്ചമായ ഒരു മാർഗം വേറെ ഇല്ലായി​രു​ന്നു.

ബൈബി​ളിൽ ഉൾപ്പെ​ടു​ത്താ​ത്തത്‌

16, 17. യഹോവ തന്റെ വചനത്തിൽനി​ന്നു വിട്ടു​ക​ള​യാൻ തീരു​മാ​നി​ച്ച കാര്യ​ങ്ങ​ളിൽപ്പോ​ലും അവന്റെ ജ്ഞാനം കാണു​ന്നത്‌ എങ്ങനെ?

16 പ്രിയ​പ്പെട്ട ഒരാൾക്ക്‌ നിങ്ങൾ ഒരു കത്ത്‌ എഴുതു​മ്പോൾ അതിൽ ഉൾപ്പെ​ടു​ത്താൻ കഴിയുന്ന കാര്യ​ങ്ങൾക്കു പരിധി​യുണ്ട്‌. അതിനാൽ എന്ത്‌ എഴുത​ണ​മെ​ന്നു തിര​ഞ്ഞെ​ടു​ക്കാൻ നിങ്ങൾ വിവേചന ഉപയോ​ഗി​ക്കു​ന്നു. അതു​പോ​ലെ, ചില വ്യക്തി​ക​ളെ​യും സംഭവ​ങ്ങ​ളെ​യും തിര​ഞ്ഞെ​ടുത്ത്‌ യഹോവ തന്റെ വചനത്തിൽ പരാമർശി​ച്ചി​രി​ക്കു​ന്നു. എന്നാൽ ഈ വിവര​ണ​ങ്ങ​ളിൽ ബൈബിൾ എല്ലായ്‌പോ​ഴും എല്ലാ വിശദാം​ശ​ങ്ങ​ളും നൽകു​ന്നി​ല്ല. (യോഹ​ന്നാൻ 21:25) ദൃഷ്ടാ​ന്ത​ത്തിന്‌, ദൈവ​ത്തി​ന്റെ ന്യായ​വി​ധി​യെ കുറിച്ചു ബൈബിൾ പ്രദാനം ചെയ്യുന്ന വിവരങ്ങൾ നമ്മുടെ എല്ലാ ചോദ്യ​ങ്ങൾക്കും ഉത്തരം നൽകു​ന്നി​ല്ലാ​യി​രി​ക്കാം. തന്റെ വചനത്തിൽ വിട്ടു​ക​ള​യാൻ യഹോവ തീരു​മാ​നി​ച്ച കാര്യങ്ങൾ പോലും അവന്റെ ജ്ഞാനത്തെ വെളി​പ്പെ​ടു​ത്തു​ന്നു. എങ്ങനെ?

17 ബൈബിൾ എഴുത​പ്പെട്ട രീതി നമ്മുടെ ഹൃദയാ​വസ്ഥ പരി​ശോ​ധി​ക്കാൻ ഉതകുന്നു. എബ്രായർ 4:12 ഇങ്ങനെ പറയുന്നു: ‘ദൈവ​ത്തി​ന്റെ വചനം [അഥവാ സന്ദേശം] ജീവനും ചൈത​ന്യ​വു​മു​ള്ള​താ​യി ഇരുവാ​യ്‌ത്ത​ല​യു​ള്ള ഏതു വാളി​നെ​ക്കാ​ളും മൂർച്ച​യേ​റി​യ​തും പ്രാണ​നെ​യും ആത്മാവി​നെ​യും . . . വേറു​വി​ടു​വി​ക്കും​വരെ തുളെ​ച്ചു​ചെ​ല്ലു​ന്ന​തും ഹൃദയ​ത്തി​ലെ ചിന്തന​ങ്ങ​ളെ​യും ഭാവങ്ങ​ളെ​യും വിവേ​ചി​ക്കു​ന്ന​തും ആകുന്നു.’ ബൈബി​ളി​ലെ സന്ദേശം നമ്മുടെ യഥാർഥ ചിന്ത​യെ​യും ആന്തരങ്ങ​ളെ​യും വെളി​പ്പെ​ടു​ത്തി​ക്കൊണ്ട്‌ ആഴത്തി​ലേക്ക്‌ ഇറങ്ങി​ച്ചെ​ല്ലു​ന്നു. വിമർശന മനോ​ഭാ​വ​ത്തോ​ടെ അതു വായി​ക്കു​ന്ന​വർ തങ്ങളെ തൃപ്‌തി​പ്പെ​ടു​ത്താൻ മതിയായ വിവരങ്ങൾ ചില വിവര​ണ​ങ്ങ​ളിൽ ഇല്ലെന്നു കാണു​മ്പോൾ മിക്ക​പ്പോ​ഴും ഇടറി​പ്പോ​കു​ന്നു. അങ്ങനെ​യു​ള്ള​വർ യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തെ​യും ജ്ഞാന​ത്തെ​യും നീതി​യെ​യും ചോദ്യം ചെയ്യു​ക​പോ​ലും ചെയ്‌തേ​ക്കാം.

18, 19. (എ) ഒരു പ്രത്യേക ബൈബിൾ വിവരണം നമുക്കു പെട്ടെന്ന്‌ ഉത്തരങ്ങൾ കണ്ടെത്താൻ കഴിയാത്ത ചോദ്യ​ങ്ങൾ ഉയർത്തി​യാൽപ്പോ​ലും നാം അസ്വസ്ഥ​രാ​കേ​ണ്ട​തി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌? (ബി) ദൈവ​വ​ച​നം ഗ്രഹി​ക്കാൻ എന്താണ്‌ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌, ഇത്‌ യഹോ​വ​യു​ടെ വലിയ ജ്ഞാനത്തി​ന്റെ തെളി​വാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

18 നേരെ മറിച്ച്‌, ആത്മാർഥ​ഹൃ​ദ​യ​ത്തോ​ടെ ശ്രദ്ധാ​പൂർവം ബൈബിൾ പഠിക്കു​മ്പോൾ മുഴു ബൈബി​ളും യഹോ​വ​യെ ചിത്രീ​ക​രി​ക്കു​ന്നത്‌ എങ്ങനെ​യെ​ന്നു നാം കാണാ​നി​ട​യാ​കു​ന്നു. അതു​കൊണ്ട്‌, ചില വിവര​ണ​ങ്ങൾ നമുക്കു പെട്ടെന്ന്‌ ഉത്തരം കണ്ടെത്താൻ കഴിയാത്ത ചില ചോദ്യ​ങ്ങൾ ഉയർത്തു​ന്നെ​ങ്കിൽ നാം അസ്വസ്ഥ​രാ​കു​ന്നി​ല്ല. ഉദാഹ​ര​ണ​ത്തിന്‌: നാം ഒരു ജിഗ്‌സോ പസിലി​ലെ (ഒരു ചിത്ര​ത്തി​ന്റെ വിവിധ ഭാഗങ്ങൾ ചേർത്തു​വെച്ച്‌ അതിന്‌ പൂർണ രൂപം നൽകുന്ന കളി) ചിത്ര​ത്തി​ന്റെ വിവിധ ഭാഗങ്ങൾ ചേർത്തു​വെ​ക്കാൻ ശ്രമി​ക്കു​ക​യാ​ണെ​ന്നു കരുതുക. ഒരുപക്ഷേ ആദ്യം ചിത്ര​ത്തി​ന്റെ ഒരു പ്രത്യേക ഭാഗം കണ്ടെത്താൻ നമുക്കു കഴിയാ​തി​രു​ന്നേ​ക്കാം, അല്ലെങ്കിൽ ചില ഭാഗങ്ങൾ എങ്ങനെ യോജി​ക്കു​ന്നു​വെ​ന്നു മനസ്സി​ലാ​ക്കാൻ കഴിയാ​തെ വന്നേക്കാം. എന്നിരു​ന്നാ​ലും, പൂർണ​ചി​ത്രം എങ്ങനെ​യാ​യി​രി​ക്കു​മെന്നു ഗ്രഹി​ക്കാൻ മതിയായ ഭാഗങ്ങൾ നമ്മൾ കൂട്ടി​ച്ചേർത്തി​രി​ക്കാം. സമാന​മാ​യി, നാം ബൈബിൾ പഠിക്കു​മ്പോൾ യഹോവ ഏതുതരം ദൈവ​മാ​ണെ​ന്നു നാം അൽപ്പാൽപ്പ​മാ​യി പഠിക്കു​ന്നു, അങ്ങനെ ഒരു നിശ്ചിത ചിത്രം ഉരുത്തി​രി​യു​ന്നു. ഒരു വിവരണം ആദ്യം നമുക്കു ഗ്രഹി​ക്കാൻ കഴിയു​ന്നി​ല്ലാ​യി​രി​ക്കാം, അല്ലെങ്കിൽ അതു ദൈവ​ത്തി​ന്റെ വ്യക്തി​ത്വ​ത്തോട്‌ എങ്ങനെ യോജി​ക്കു​ന്നു എന്നു കാണാൻ കഴിയു​ന്നി​ല്ലാ​യി​രി​ക്കാം. എങ്കിലും, അവൻ തീർച്ച​യാ​യും സ്‌നേ​ഹ​വാ​നും മുഖപ​ക്ഷ​മി​ല്ലാ​ത്ത​വ​നും നീതി​മാ​നു​മാ​യ ദൈവ​മാ​ണെ​ന്നു കാണാൻ നമ്മെ പ്രാപ്‌ത​രാ​ക്കു​ന്ന വേണ്ടതി​ല​ധി​കം വിവരങ്ങൾ നമ്മുടെ ബൈബിൾ പഠനം നമുക്കു പ്രദാനം ചെയ്‌തി​ട്ടുണ്ട്‌.

19 അതു​കൊണ്ട്‌, ദൈവ​വ​ച​നം മനസ്സി​ലാ​ക്കു​ന്ന​തി​നു നാം ആത്മാർഥ​ഹൃ​ദ​യ​ത്തോ​ടും തുറന്ന മനസ്സോ​ടും​കൂ​ടെ അതു വായി​ക്കു​ക​യും പഠിക്കു​ക​യും ചെയ്യേ​ണ്ട​താ​യി​വ​രു​ന്നു. ഇതു യഹോ​വ​യു​ടെ വലിയ ജ്ഞാനത്തി​ന്റെ തെളി​വ​ല്ലേ? “ജ്ഞാനി​കൾക്കും വിവേ​കി​കൾക്കും” മാത്രം ഗ്രഹി​ക്കാൻ കഴിയുന്ന പുസ്‌ത​ക​ങ്ങൾ എഴുതാൻ ബുദ്ധി​ശാ​ലി​ക​ളാ​യ മനുഷ്യർക്കു സാധി​ക്കും. എന്നാൽ ശരിയായ ഹൃദയ​നി​ല ഉള്ളവർക്കു മാത്രം ഗ്രഹി​ക്കാൻ കഴിയുന്ന ഒരു പുസ്‌ത​കം രചിക്കാൻ ദൈവ​ത്തി​ന്റെ ജ്ഞാനത്തി​നു മാത്രമേ കഴിയൂ.—മത്തായി 11:25.

“പ്രാ​യോ​ഗി​ക​ജ്ഞാ​നം” അടങ്ങിയ ഒരു പുസ്‌ത​കം

20. ഏറ്റവും നല്ല ജീവി​ത​രീ​തി ഏതാ​ണെന്ന്‌ നമുക്കു പറഞ്ഞു​ത​രാൻ സാധി​ക്കു​ന്ന ഏക വ്യക്തി യഹോവ ആയിരി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌, നമുക്കു സഹായ​ക​മാ​യ എന്ത്‌ ബൈബി​ളിൽ അടങ്ങി​യി​രി​ക്കു​ന്നു?

20 യഹോവ തന്റെ വചനത്തി​ലൂ​ടെ ഏറ്റവും നല്ല ജീവി​ത​രീ​തി ഏതാ​ണെ​ന്നു വ്യക്തമാ​ക്കു​ന്നു. നമ്മുടെ സ്രഷ്ടാവ്‌ എന്ന നിലയിൽ, അവനു നമ്മെക്കാൾ മെച്ചമാ​യി നമ്മുടെ ആവശ്യങ്ങൾ അറിയാം. സ്‌നേ​ഹി​ക്ക​പ്പെ​ടാ​നും സന്തുഷ്ട​രാ​യി​രി​ക്കാ​നും ബന്ധങ്ങൾ സ്ഥാപി​ക്കാ​നു​മൊ​ക്കെ​യുള്ള അടിസ്ഥാന ആഗ്രഹങ്ങൾ എല്ലാ കാലത്തും മനുഷ്യർക്ക്‌ ഉണ്ടായി​രു​ന്നി​ട്ടുണ്ട്‌. അർഥവ​ത്താ​യ ജീവിതം നയിക്കു​ന്ന​തിൽ നമ്മെ സഹായി​ക്കു​ന്ന “പ്രാ​യോ​ഗി​ക​ജ്ഞാ​ന”ത്തിന്റെ സമൃദ്ധി ബൈബി​ളിൽ അടങ്ങി​യി​രി​ക്കു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 2:7, NW) ഈ പഠനസ​ഹാ​യി​യു​ടെ ഓരോ ഭാഗത്തും നമുക്ക്‌ എങ്ങനെ ബൈബി​ളി​ലെ ജ്ഞാനോ​പ​ദേ​ശം പിൻപ​റ്റാൻ കഴിയും എന്നു കാണി​ക്കു​ന്ന ഒരു അധ്യാ​യ​മുണ്ട്‌. ഇപ്പോൾ നമുക്ക്‌ ഒരു ദൃഷ്ടാന്തം മാത്രം പരിചി​ന്തി​ക്കാം.

21-23. കോപ​വും നീരസ​വും വെച്ചു​കൊ​ണ്ടി​രി​ക്കു​ന്നത്‌ ഒഴിവാ​ക്കാൻ ഏതു ജ്ഞാനോ​പ​ദേ​ശം നമ്മെ സഹായി​ക്കു​ന്നു?

21 മനസ്സിൽ പകയും നീരസ​വും സൂക്ഷി​ക്കു​ന്ന​വർ ഒടുവിൽ തങ്ങൾക്കു​ത​ന്നെ ദ്രോഹം വരുത്തി​വെ​ക്കു​ന്ന​താ​യി നിങ്ങൾ നിരീ​ക്ഷി​ച്ചി​ട്ടു​ണ്ടോ? നീരസം ഒരു കനത്ത ചുമടാണ്‌. നാം അതിനെ ഊട്ടി​വ​ളർത്തു​മ്പോൾ അത്‌ നമ്മുടെ ചിന്തകളെ ഭരിക്കു​ക​യും നമ്മുടെ സമാധാ​നം കവർന്നെ​ടു​ക്കു​ക​യും നമ്മുടെ സന്തോഷം കെടു​ത്തി​ക്ക​ള​യു​ക​യും ചെയ്യുന്നു. കോപം വെച്ചു​പു​ലർത്തു​ന്ന​തു ഹൃ​ദ്രോ​ഗ​വും സ്ഥായി​യാ​യ മറ്റു പല രോഗ​ങ്ങ​ളും ഉണ്ടാകാ​നു​ള്ള സാധ്യത വർധി​പ്പി​ക്കു​ന്നു. ശാസ്‌ത്രം അതു കണ്ടെത്തു​ന്ന​തി​നു ദീർഘ​നാൾ മുമ്പേ ബൈബിൾ ജ്ഞാനപൂർവം ഇങ്ങനെ പറഞ്ഞു: “കോപം കളഞ്ഞു ക്രോധം ഉപേക്ഷിക്ക.” (സങ്കീർത്ത​നം 37:8) നമുക്ക്‌ എങ്ങനെ അതിനു കഴിയും?

22 ദൈവ​വ​ച​നം ഈ ജ്ഞാനോ​പ​ദേ​ശം നൽകുന്നു: “ഒരു മനുഷ്യ​ന്റെ ഉൾക്കാ​ഴ്‌ച നിശ്ചയ​മാ​യും അവന്റെ കോപത്തെ മന്ദീഭ​വി​പ്പി​ക്കു​ന്നു, ലംഘനം ക്ഷമിക്കു​ന്നത്‌ അവനെ സംബന്ധി​ച്ചി​ട​ത്തോ​ളം ഭൂഷണ​മാ​കു​ന്നു.” (സദൃശ​വാ​ക്യ​ങ്ങൾ 19:11, NW) ഉപരി​ത​ല​ത്തി​ന​ടി​യി​ലേക്കു നോക്കാ​നു​ള്ള പ്രാപ്‌തി​യാണ്‌ ഉൾക്കാ​ഴ്‌ച, അതായത്‌, ബാഹ്യ​മാ​യ കാഴ്‌ച​യ്‌ക്ക്‌ അതീത​മാ​യി കാണാ​നു​ള്ള പ്രാപ്‌തി. ഉൾക്കാ​ഴ്‌ച തിരി​ച്ച​റി​വി​നെ ഊട്ടി​വ​ളർത്തു​ന്നു, ഒരു വ്യക്തി ഒരു പ്രത്യേക വിധത്തിൽ സംസാ​രി​ക്കു​ക​യോ പ്രവർത്തി​ക്കു​ക​യോ ചെയ്‌തത്‌ എന്തു​കൊ​ണ്ടെ​ന്നു വിവേ​ചി​ച്ച​റി​യാൻ അതു നമ്മെ സഹായി​ക്കു​ന്നു. അയാളു​ടെ ശരിയായ ആന്തരങ്ങ​ളും വിചാ​ര​ങ്ങ​ളും സാഹച​ര്യ​ങ്ങ​ളും മനസ്സി​ലാ​ക്കാ​നു​ള്ള ശ്രമം അയാളെ കുറി​ച്ചു​ള്ള നിഷേ​ധാ​ത്മക ചിന്തക​ളും വിചാ​ര​ങ്ങ​ളും ദൂരീ​ക​രി​ക്കാൻ നമ്മെ സഹായി​ച്ചേ​ക്കാം.

23 ബൈബിൾ കൂടു​ത​ലാ​യി ഈ ഉപദേശം നൽകുന്നു: “പരസ്‌പ​രം സഹിക്കു​ക​യും പരസ്‌പ​രം സൗജന്യ​മാ​യി ക്ഷമിക്കു​ക​യും ചെയ്യു​ന്ന​തിൽ തുടരു​വിൻ.” (കൊ​ലൊ​സ്സ്യർ 3:13, NW) ‘പരസ്‌പ​രം സഹിക്കു​ന്ന​തിൽ തുടരുക’ എന്ന പദപ്ര​യോ​ഗം മറ്റുള്ള​വ​രോ​ടു ക്ഷമ പ്രകട​മാ​ക്കു​ക​യും പ്രകോ​പ​ന​പ​ര​മെ​ന്നു നാം കണ്ടേക്കാ​വു​ന്ന സ്വഭാ​വ​ങ്ങ​ളെ പൊറു​ക്കു​ക​യും ചെയ്യു​ന്ന​തി​നെ സൂചി​പ്പി​ക്കു​ന്നു. അത്തരം ദീർഘക്ഷമ കൊച്ചു​കൊ​ച്ചു നീരസങ്ങൾ ഊട്ടി​വ​ളർത്തു​ന്നത്‌ ഒഴിവാ​ക്കാൻ നമ്മെ സഹായി​ക്കും. ‘ക്ഷമിക്കുക’ എന്നതു നീരസം വിട്ടു​ക​ള​യു​ക എന്ന ആശയം നൽകുന്നു. ഈടുറ്റ അടിസ്ഥാ​നം ഉള്ളപ്പോൾ നാം മറ്റുള്ള​വ​രോ​ടു ക്ഷമിക്കാൻ നമ്മുടെ ജ്ഞാനി​യാ​യ ദൈവം പ്രതീ​ക്ഷി​ക്കു​ന്നു. ഇത്‌ മറ്റുള്ള​വ​രു​ടെ പ്രയോ​ജ​ന​ത്തി​നു​വേണ്ടി മാത്രമല്ല, നമ്മുടെ സ്വന്തം മനസ്സി​ന്റെ​യും ഹൃദയ​ത്തി​ന്റെ​യും സമാധാ​ന​ത്തി​നും കൂടെ​യാണ്‌. (ലൂക്കൊസ്‌ 17:3, 4) ദൈവ​വ​ച​ന​ത്തിൽ എത്ര വലിയ ജ്ഞാനമാ​ണു നാം കാണു​ന്നത്‌!

24. നാം നമ്മുടെ ജീവിതം ദിവ്യ​ജ്ഞാ​ന​ത്തി​നു ചേർച്ച​യിൽ കൊണ്ടു​വ​രു​മ്പോൾ എന്തു ഫലമു​ണ്ടാ​കു​ന്നു?

24 നമ്മോ​ടു​ള്ള അതിരറ്റ സ്‌നേ​ഹ​ത്താൽ പ്രേരി​ത​നാ​യി യഹോവ തന്റെ ഉദ്ദേശ്യ​ങ്ങൾ നമുക്കു വെളി​പ്പെ​ടു​ത്തി​ത്ത​രാൻ ആഗ്രഹി​ച്ചു. അതിനാ​യി സാധ്യ​മാ​യ ഏറ്റവും നല്ല മാർഗം അവൻ തിര​ഞ്ഞെ​ടു​ത്തു—പരിശു​ദ്ധാ​ത്മാ​വി​ന്റെ മാർഗ​നിർദേ​ശ​ത്തിൻ കീഴിൽ മനുഷ്യ എഴുത്തു​കാ​രാൽ എഴുത​പ്പെട്ട ഒരു “കത്ത്‌” തന്നെ. തത്‌ഫ​ല​മാ​യി അതിന്റെ താളു​ക​ളിൽ യഹോ​വ​യു​ടെ സ്വന്തം ജ്ഞാനം കാണ​പ്പെ​ടു​ന്നു. ഈ ജ്ഞാനം “വളരെ ആശ്രയ​യോ​ഗ്യം” ആണ്‌. (സങ്കീർത്ത​നം 93:5, NW) നമ്മുടെ ജീവിതം അതിനു ചേർച്ച​യിൽ കൊണ്ടു​വ​രു​മ്പോ​ഴും മറ്റുള്ള​വ​രു​മാ​യി അതു പങ്കു​വെ​ക്കു​മ്പോ​ഴും നാം സ്വാഭാ​വി​ക​മാ​യി നമ്മുടെ സർവജ്ഞാ​നി​യാ​യ ദൈവ​ത്തോട്‌ അടുത്തു ചെല്ലുന്നു. അടുത്ത അധ്യാ​യ​ത്തിൽ യഹോ​വ​യു​ടെ ദീർഘ​വീ​ക്ഷ​ണ​ത്തോ​ടു​കൂ​ടിയ ജ്ഞാനത്തി​ന്റെ മറ്റൊരു മുന്തിയ ദൃഷ്ടാന്തം—ഭാവി മുൻകൂ​ട്ടി പറയാ​നും തന്റെ ഉദ്ദേശ്യം നിവർത്തി​ക്കാ​നു​മു​ള്ള അവന്റെ പ്രാപ്‌തി​യെ കുറിച്ച്‌—നാം ചർച്ച ചെയ്യു​ന്ന​താ​യി​രി​ക്കും.

^ ദൃഷ്ടാന്തത്തിന്‌, ഒരു ഇടയനാ​യി​രു​ന്ന ദാവീദ്‌, ഇടയജീ​വി​ത​ത്തിൽ നിന്ന്‌ അടർത്തി​യെ​ടു​ത്ത ദൃഷ്ടാ​ന്ത​ങ്ങൾ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. (സങ്കീർത്ത​നം 23) കരംപി​രി​വു​കാ​ര​നാ​യി​രുന്ന മത്തായി നിരവധി പ്രാവ​ശ്യം സംഖ്യ​ക​ളെ​യും നാണയ​ത്തി​ന്റെ മൂല്യ​ത്തെ​യും കുറിച്ചു പരാമർശി​ക്കു​ന്നു. (മത്തായി 17:27; 26:15; 27:3) വൈദ്യ​നാ​യി​രു​ന്ന ലൂക്കൊസ്‌ തന്റെ വൈദ്യ​ശാ​സ്‌ത്ര പശ്ചാത്തലം പ്രതി​ഫ​ലി​പ്പി​ക്കു​ന്ന വാക്കുകൾ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു.—ലൂക്കൊസ്‌ 4:38; 14:2; 16:20.

^ ഈ നാണയ​ങ്ങ​ളിൽ ഓരോ​ന്നും ഒരു ലെപ്‌റ്റൻ, അക്കാലത്തു പ്രചാ​ര​ത്തി​ലി​രു​ന്ന ഏറ്റവും ചെറിയ യഹൂദ നാണയം, ആയിരു​ന്നു. രണ്ടു ലെപ്‌റ്റൻ ഒരു ദിവസത്തെ കൂലി​യു​ടെ 1/64 ആയിരു​ന്നു. ഈ രണ്ടു നാണയങ്ങൾ ദരിദ്രർ ഭക്ഷണത്തിന്‌ ഉപയോ​ഗി​ച്ചി​രു​ന്ന ഏറ്റവും വിലകു​റഞ്ഞ പക്ഷിയായ ഒരു കുരു​കി​ലി​നെ​പ്പോ​ലും വാങ്ങാൻ തികയി​ല്ലാ​യി​രു​ന്നു.