വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 22

‘ഉയരത്തിൽനി​ന്നു​ള്ള ജ്ഞാനം’ നിങ്ങളു​ടെ ജീവി​ത​ത്തിൽ പ്രതി​ഫ​ലി​ക്കു​ന്നു​വോ?

‘ഉയരത്തിൽനി​ന്നു​ള്ള ജ്ഞാനം’ നിങ്ങളു​ടെ ജീവി​ത​ത്തിൽ പ്രതി​ഫ​ലി​ക്കു​ന്നു​വോ?

1-3. (എ) ഒരു കുഞ്ഞി​നെ​ച്ചൊ​ല്ലി​യു​ള്ള തർക്കം കൈകാ​ര്യം ചെയ്‌ത​പ്പോൾ ശലോ​മോൻ അസാധാ​രണ ജ്ഞാനം പ്രകട​മാ​ക്കി​യത്‌ എങ്ങനെ? (ബി) യഹോവ നമുക്ക്‌ എന്തു നൽകു​മെ​ന്നു വാഗ്‌ദാ​നം ചെയ്യുന്നു, ഏതു ചോദ്യ​ങ്ങൾ ഉദിക്കു​ന്നു?

 അതൊരു കുഴപ്പി​ക്കു​ന്ന കേസാ​യി​രു​ന്നു—രണ്ടു സ്‌ത്രീ​കൾ ഒരു കുഞ്ഞി​നെ​ച്ചൊ​ല്ലി തർക്കി​ക്കു​ന്നു. സ്‌ത്രീ​കൾ ഒരേ വീട്ടിൽ പാർത്തി​രു​ന്ന​വ​രാണ്‌, ഏതാനും ദിവസത്തെ വ്യത്യാ​സ​ത്തിൽ രണ്ടു​പേ​രും ഓരോ ആൺകു​ഞ്ഞി​നു ജന്മം നൽകി​യി​രു​ന്നു. ശിശു​ക്ക​ളിൽ ഒന്നു മരിച്ചു. ഇപ്പോൾ, ജീവ​നോ​ടെ​യി​രി​ക്കുന്ന കുഞ്ഞ്‌ തന്റേതാ​ണെന്ന്‌ ഇരു സ്‌ത്രീ​ക​ളും അവകാ​ശ​പ്പെ​ടു​ന്നു. * സംഭവ​ത്തി​നു ദൃക്‌സാ​ക്ഷി​കൾ ആരും ഇല്ലതാ​നും. ഈ കേസ്‌ ഒരു കീഴ്‌ക്കോ​ട​തി​യിൽ വിചാരണ ചെയ്‌തി​രി​ക്കാൻ ഇടയുണ്ട്‌, എന്നാൽ തീരു​മാ​ന​മാ​യി​ല്ല. ഒടുവിൽ പ്രശ്‌നം ഇസ്രാ​യേൽ രാജാ​വാ​യ ശലോ​മോ​ന്റെ അടുക്കൽ എത്തി. സത്യം പുറത്തു​കൊ​ണ്ടു​വ​രാൻ അദ്ദേഹ​ത്തി​നു കഴിയു​മോ?

2 സ്‌ത്രീ​ക​ളു​ടെ തർക്കം കുറെ സമയം ശ്രദ്ധിച്ച ശേഷം, ഒരു വാൾ കൊണ്ടു​വ​രാൻ ശലോ​മോൻ ആവശ്യ​പ്പെ​ട്ടു. കുട്ടിയെ രണ്ടായി പിളർന്നു പാതി വീതം ഓരോ സ്‌ത്രീ​ക്കും കൊടു​ക്കാൻ തികഞ്ഞ ബോധ്യ​ത്തോ​ടെ എന്നപോ​ലെ അദ്ദേഹം ആജ്ഞാപി​ച്ചു. ഉടൻതന്നെ, യഥാർഥ മാതാവ്‌ താൻ ജീവനു തുല്യം സ്‌നേ​ഹി​ക്കു​ന്ന തന്റെ കുഞ്ഞിനെ മറ്റേ സ്‌ത്രീ​ക്കു കൊടു​ത്തു​കൊ​ള്ളാൻ രാജാ​വി​നോട്‌ അഭ്യർഥി​ച്ചു. എന്നാൽ മറ്റേ സ്‌ത്രീ​യാ​ക​ട്ടെ കുട്ടിയെ രണ്ടായി പിളർക്കാൻ നിർബ​ന്ധി​ച്ചു​കൊ​ണ്ടി​രു​ന്നു. ഇപ്പോൾ ശലോ​മോ​നു സത്യം മനസ്സി​ലാ​യി. താൻ ഉദരത്തിൽ വഹിച്ച കുഞ്ഞി​നോ​ടു​ള്ള ഒരമ്മയു​ടെ വാത്സല്യ​ത്തെ കുറിച്ച്‌ അദ്ദേഹ​ത്തിന്‌ അറിവു​ണ്ടാ​യി​രു​ന്നു. തർക്കത്തി​നു തീർപ്പു കൽപ്പി​ക്കാൻ അദ്ദേഹം ആ അറിവ്‌ ഉപയോ​ഗി​ച്ചു. “അവളാണ്‌ അതിന്റെ അമ്മ” (പി.ഒ.സി. ബൈ.) എന്നു പറഞ്ഞു​കൊണ്ട്‌ ശലോ​മോൻ കുഞ്ഞിനെ ഏൽപ്പി​ച്ചു​കൊ​ടു​ത്ത​പ്പോൾ ആ അമ്മയ്‌ക്ക്‌ ഉണ്ടായ ആശ്വാസം ഒന്ന്‌ ഊഹി​ച്ചു​നോ​ക്കൂ.—1 രാജാ​ക്ക​ന്മാർ 3:16-27.

3 അസാധാ​രണ ജ്ഞാനം, അല്ലേ? ശലോ​മോൻ കേസ്‌ തീർപ്പാ​ക്കി​യ വിധം ജനങ്ങൾ കേട്ട​പ്പോൾ അവരിൽ ഭയാദ​ര​വു നിറഞ്ഞു, കാരണം ‘ദൈവ​ത്തി​ന്റെ ജ്ഞാനം രാജാ​വിൽ ഉണ്ട്‌’ എന്ന്‌ അവർ കണ്ടു. യഹോവ അവനു “ജ്ഞാനവും വിവേ​ക​വു​മു​ള്ളോ​രു ഹൃദയം” കൊടു​ത്തി​രു​ന്നു. (1 രാജാ​ക്ക​ന്മാർ 3:12, 28) എന്നാൽ നമ്മെ സംബന്ധി​ച്ചെന്ത്‌? നമുക്കും ദൈവി​ക​ജ്ഞാ​നം പ്രാപി​ക്കാൻ കഴിയു​മോ? തീർച്ച​യാ​യും, എന്തെന്നാൽ ‘യഹോ​വ​യ​ല്ലോ ജ്ഞാനം നല്‌കു​ന്നത്‌’ എന്ന്‌ ശലോ​മോൻ നിശ്വ​സ്‌ത​ത​യാൽ എഴുതി. (സദൃശ​വാ​ക്യ​ങ്ങൾ 2:6) ആത്മാർഥ​മാ​യി അന്വേ​ഷി​ക്കു​ന്ന​വർക്കു ജ്ഞാനം—അറിവും ഗ്രാഹ്യ​വും വകതി​രി​വും നന്നായി ഉപയോ​ഗി​ക്കാ​നു​ള്ള പ്രാപ്‌തി—നൽകു​മെ​ന്നു യഹോവ വാഗ്‌ദാ​നം ചെയ്യുന്നു. നമുക്ക്‌ ഉയരത്തിൽനി​ന്നു​ള്ള ജ്ഞാനം എങ്ങനെ നേടാം? അതു നമുക്കു ജീവി​ത​ത്തിൽ എങ്ങനെ പ്രാവർത്തി​ക​മാ​ക്കാം?

“ജ്ഞാനം സമ്പാദിക്ക”—എങ്ങനെ?

4-7. ജ്ഞാനം സമ്പാദി​ക്കു​ന്ന​തിന്‌ ആവശ്യ​മാ​യ നാലു സംഗതി​കൾ ഏവ?

4 ദൈവിക ജ്ഞാനം പ്രാപി​ക്കാൻ നമുക്കു വലിയ ബുദ്ധി​ശ​ക്തി​യോ ഉന്നത വിദ്യാ​ഭ്യാ​സ​മോ ഉണ്ടായി​രി​ക്ക​ണ​മോ? വേണ്ട. നമ്മുടെ പശ്ചാത്ത​ല​മോ വിദ്യാ​ഭ്യാ​സ​മോ കണക്കി​ലെ​ടു​ക്കാ​തെ തന്റെ ജ്ഞാനം നമുക്കു പങ്കു​വെ​ക്കാൻ യഹോവ സന്നദ്ധനാണ്‌. (1 കൊരി​ന്ത്യർ 1:26-29) എന്നാൽ നാം മുൻകൈ എടുക്കണം, കാരണം “ജ്ഞാനം സമ്പാദിക്ക” എന്നു ബൈബിൾ നമ്മെ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 4:7) നമുക്ക്‌ അത്‌ എങ്ങനെ ചെയ്യാ​നാ​കും?

5 ഒന്നാമ​താ​യി, നാം ദൈവത്തെ ഭയപ്പെ​ടേ​ണ്ട​തുണ്ട്‌. “യഹോ​വാ​ഭ​യം ജ്ഞാനത്തി​ന്റെ ആരംഭം [“ജ്ഞാനത്തി​ലേ​ക്കു​ള്ള ആദ്യപടി,” ദ ന്യൂ ഇംഗ്ലീഷ്‌ ബൈബിൾ] ആകുന്നു” എന്ന്‌ സദൃശ​വാ​ക്യ​ങ്ങൾ 9:10 (NW) പറയുന്നു. ദൈവ​ഭ​യ​മാണ്‌ യഥാർഥ ജ്ഞാനത്തി​ന്റെ അടിസ്ഥാ​നം. എന്തു​കൊണ്ട്‌? ജ്ഞാനത്തിൽ, അറിവ്‌ വിജയ​ക​ര​മാ​യി ഉപയോ​ഗി​ക്കാ​നു​ള്ള പ്രാപ്‌തി ഉൾപ്പെ​ട്ടി​രി​ക്കു​ന്നു എന്ന്‌ ഓർക്കുക. ദൈവത്തെ ഭയപ്പെ​ടു​ക എന്നതു​കൊണ്ട്‌ അർഥമാ​ക്കു​ന്നത്‌ അവന്റെ മുമ്പാകെ പേടിച്ചു വിറയ്‌ക്കു​ന്ന​തി​നെ​യല്ല, പിന്നെ​യോ ഭയാദ​ര​വോ​ടും വിശ്വാ​സ​ത്തോ​ടും കൂടെ അവനെ വണങ്ങു​ന്ന​തി​നെ​യാണ്‌. അത്തരം ഭയം ആരോ​ഗ്യാ​വ​ഹ​മാണ്‌, ശരിയാ​യ​തു ചെയ്യാൻ അതു നമ്മെ ശക്തമായി പ്രചോ​ദി​പ്പി​ക്കു​ക​യും ചെയ്യുന്നു. നമ്മുടെ ജീവി​ത​ത്തെ ദൈവ​ത്തി​ന്റെ ഇഷ്ടവും പ്രവർത്ത​ന​രീ​തി​ക​ളും സംബന്ധിച്ച നമ്മുടെ അറിവി​നു ചേർച്ച​യിൽ കൊണ്ടു​വ​രാ​നും അതു നമ്മെ പ്രേരി​പ്പി​ക്കു​ന്നു. നമുക്കു സ്വീക​രി​ക്കാ​വു​ന്ന അതിലും ജ്ഞാന​മേ​റി​യ ഒരു ഗതി വേറെ​യി​ല്ല, എന്തു​കൊ​ണ്ടെ​ന്നാൽ യഹോ​വ​യു​ടെ പ്രമാ​ണ​ങ്ങൾ അവ അനുസ​രി​ക്കു​ന്ന​വർക്ക്‌ എല്ലായ്‌പോ​ഴും ഏറ്റവും വലിയ പ്രയോ​ജ​ന​ങ്ങൾ കൈവ​രു​ത്തു​ന്നു.

6 രണ്ടാമ​താ​യി, നമ്മൾ താഴ്‌മ​യും എളിമ​യും ഉള്ളവർ ആയിരി​ക്ക​ണം. താഴ്‌മ​യും എളിമ​യും ഇല്ലാത്ത ഒരു വ്യക്തിക്കു ദൈവി​ക​ജ്ഞാ​നം ഉണ്ടായി​രി​ക്കു​ക​യി​ല്ല. (സദൃശ​വാ​ക്യ​ങ്ങൾ 11:2) അത്‌ എന്തു​കൊണ്ട്‌? താഴ്‌മ​യും എളിമ​യും ഉള്ളവരാ​ണെ​ങ്കിൽ, നമുക്ക്‌ എല്ലാം അറിയാ​മെ​ന്നു നാം ഭാവി​ക്കു​ക​യി​ല്ല, നമ്മുടെ അഭി​പ്രാ​യ​ങ്ങ​ളാണ്‌ എപ്പോ​ഴും ശരി എന്നു സമർഥി​ക്കാൻ നാം ശ്രമി​ക്കു​ക​യു​മി​ല്ല. കൂടാതെ, കാര്യങ്ങൾ സംബന്ധിച്ച്‌ യഹോ​വ​യു​ടെ വീക്ഷണം അറിയാൻ നാം ആഗ്രഹി​ക്കും. യഹോവ ‘നിഗളി​ക​ളോ​ടു എതിർത്തു നിൽക്കു​ന്നു,’ എന്നാൽ ഹൃദയ​ത്തിൽ താഴ്‌മ ഉള്ളവർക്കു ജ്ഞാനം പകർന്നു​നൽകാൻ അവനു സന്തോ​ഷ​മേ​യു​ള്ളൂ.—യാക്കോബ്‌ 4:6.

ദൈവി​ക​ജ്ഞാ​നം സമ്പാദി​ക്കു​ന്ന​തിന്‌, അത്‌ അന്വേ​ഷി​ക്കാൻ നാം ശ്രമം ചെലുത്തണം

7 അത്യന്താ​പേ​ക്ഷി​ത​മാ​യി​രി​ക്കുന്ന മൂന്നാ​മ​ത്തെ ഘടകം ദൈവ​ത്തി​ന്റെ എഴുത​പ്പെട്ട വചനത്തി​ന്റെ പഠനമാണ്‌. യഹോ​വ​യു​ടെ ജ്ഞാനം അവന്റെ വചനത്തിൽ വെളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ആ ജ്ഞാനം സമ്പാദി​ക്കു​ന്ന​തിന്‌, അത്‌ അന്വേ​ഷി​ക്കാ​നു​ള്ള ശ്രമം നാം നടത്തേ​ണ്ടി​യി​രി​ക്കു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 2:1-5) നാലാ​മ​താ​യി വേണ്ടത്‌ പ്രാർഥ​ന​യാണ്‌. നാം ആത്മാർഥ​മാ​യി ജ്ഞാനത്തി​നു​വേ​ണ്ടി ദൈവ​ത്തോ​ടു യാചി​ക്കു​ന്നെ​ങ്കിൽ അവൻ അത്‌ ഉദാര​മാ​യി നൽകും. (യാക്കോബ്‌ 1:5) അവന്റെ ആത്മാവി​ന്റെ സഹായ​ത്തി​നു വേണ്ടി​യു​ള്ള നമ്മുടെ പ്രാർഥ​ന​കൾക്ക്‌ ഉത്തരം കിട്ടാ​തി​രി​ക്കു​ക​യി​ല്ല. പ്രശ്‌ന​ങ്ങൾ പരിഹ​രി​ക്കാ​നും അപകടം ഒഴിവാ​ക്കാ​നും ജ്ഞാനപൂർവ​ക​മാ​യ തീരു​മാ​ന​ങ്ങൾ എടുക്കാ​നും സഹായ​ക​മാ​യ ദൈവ​വ​ച​ന​ത്തി​ലെ നിക്ഷേ​പ​ങ്ങൾ കണ്ടെത്തു​ന്ന​തി​നു നമ്മെ പ്രാപ്‌ത​രാ​ക്കാൻ അവന്റെ ആത്മാവി​നു കഴിയും.—ലൂക്കൊസ്‌ 11:13.

8. നാം യഥാർഥ​ത്തിൽ ദൈവി​ക​ജ്ഞാ​നം സമ്പാദി​ച്ചി​ട്ടു​ണ്ടെ​ങ്കിൽ അത്‌ എപ്രകാ​രം ദൃശ്യ​മാ​യി​രി​ക്കും?

8 പതി​നേ​ഴാം അധ്യാ​യ​ത്തിൽ നാം കണ്ടതു​പോ​ലെ, യഹോ​വ​യു​ടെ ജ്ഞാനം പ്രാ​യോ​ഗി​ക​മാണ്‌. തന്നിമി​ത്തം, നാം ദൈവി​ക​ജ്ഞാ​നം വാസ്‌ത​വ​മാ​യും സമ്പാദി​ച്ചി​ട്ടു​ണ്ടെ​ങ്കിൽ, നാം പെരു​മാ​റു​ന്ന വിധത്തിൽ അതു തെളി​ഞ്ഞു​കാ​ണാം. ശിഷ്യ​നാ​യ യാക്കോബ്‌ ദിവ്യ​ജ്ഞാ​ന​ത്തി​ന്റെ ഫലങ്ങളെ കുറിച്ച്‌ ഇങ്ങനെ വർണി​ക്കു​ന്നു: “ഉയരത്തിൽനി​ന്നു​ള്ള ജ്ഞാനമോ ഒന്നാമതു നിർമ്മ​ല​വും പിന്നെ സമാധാ​ന​വും ശാന്തത​യും [“ന്യായ​ബോ​ധ​വും,” NW] അനുസ​ര​ണ​വു​മു​ള്ള​തും [“അനുസ​രി​ക്കാൻ ഒരുക്ക​മു​ള്ള​തും,” NW] കരുണ​യും സൽഫല​വും നിറഞ്ഞ​തും പക്ഷപാ​ത​വും കപടവും ഇല്ലാത്ത​തു​മാ​കു​ന്നു.” (യാക്കോബ്‌ 3:17) ദിവ്യ​ജ്ഞാ​ന​ത്തി​ന്റെ ഈ വശങ്ങളിൽ ഓരോ​ന്നും നാം ചർച്ച​ചെ​യ്യു​മ്പോൾ നമുക്കു സ്വയം ചോദി​ക്കാം, ‘ഉയരത്തിൽനി​ന്നു​ള്ള ജ്ഞാനം എന്റെ ജീവി​ത​ത്തിൽ സ്വാധീ​നം ചെലു​ത്തു​ന്നു​ണ്ടോ?’

‘നിർമ്മ​ല​വും പിന്നെ സമാധാ​ന​പ​ര​വും’

9. നിർമ​ല​രാ​യി​രി​ക്കു​ക എന്നതിന്റെ അർഥ​മെന്ത്‌, നിർമ​ല​ത​യെ ജ്ഞാനത്തി​ന്റെ ഫലങ്ങളിൽ ആദ്യ​ത്തേ​താ​യി പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌ ഉചിത​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

9 ‘ഒന്നാമതു നിർമലം.’ നിർമ​ല​രാ​യി​രി​ക്കു​ക എന്നതിന്റെ അർഥം ബാഹ്യ​മാ​യി മാത്രമല്ല, ആന്തരി​ക​മാ​യും ശുദ്ധരും കളങ്കര​ഹി​ത​രു​മാ​യി​രി​ക്കുക എന്നാണ്‌. ബൈബിൾ ജ്ഞാനത്തെ ഹൃദയ​വു​മാ​യി ബന്ധപ്പെ​ടു​ത്തു​ന്നു, ദുഷ്ട വിചാ​ര​ങ്ങ​ളാ​ലും ആഗ്രഹ​ങ്ങ​ളാ​ലും ആന്തരങ്ങ​ളാ​ലും മലിന​മാ​യ ഒരു ഹൃദയ​ത്തിൽ സ്വർഗീയ ജ്ഞാനത്തി​നു പ്രവേ​ശി​ക്കാ​നാ​വി​ല്ല. (സദൃശ​വാ​ക്യ​ങ്ങൾ 2:10; മത്തായി 15:19, 20) എന്നാൽ, നമ്മുടെ ഹൃദയം നിർമ​ല​മാ​ണെ​ങ്കിൽ—അതായത്‌, അപൂർണ മനുഷ്യർക്കു സാധ്യ​മാ​കു​ന്നി​ട​ത്തോ​ളം ശുദ്ധമാ​ണെ​ങ്കിൽ—നാം ‘ദോഷം വിട്ടൊ​ഴി​ഞ്ഞു ഗുണം ചെയ്യും.’ (സങ്കീർത്ത​നം 37:27; സദൃശ​വാ​ക്യ​ങ്ങൾ 3:7) നിർമ​ല​ത​യെ ജ്ഞാനത്തി​ന്റെ ഫലങ്ങളിൽ ആദ്യ​ത്തേ​താ​യി പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌ ഉചിത​മ​ല്ലേ? ധാർമി​ക​മാ​യും ആത്മീയ​മാ​യും നാം നിർമ​ല​ര​ല്ലെ​ങ്കിൽ, ഉയരത്തിൽനി​ന്നു​ള്ള ജ്ഞാനത്തി​ന്റെ മറ്റു ഫലങ്ങൾ നമുക്ക്‌ എങ്ങനെ യഥാർഥ​ത്തിൽ പുറ​പ്പെ​ടു​വി​ക്കാൻ കഴിയും?

10, 11. (എ) നാം സമാധാ​ന​പ്രി​യർ ആയിരി​ക്കു​ന്ന​തു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) ഒരു സഹാരാ​ധ​ക​നെ നീരസ​പ്പെ​ടു​ത്തി​യെന്ന്‌ നിങ്ങൾക്കു തോന്നു​ന്നെ​ങ്കിൽ, സമാധാ​ന​മു​ണ്ടാ​ക്കു​ന്ന ഒരാളാ​യി നിങ്ങ​ളെ​ത്ത​ന്നെ തെളി​യി​ക്കാൻ എങ്ങനെ കഴിയും? (അടിക്കു​റി​പ്പും കാണുക.)

10 ‘പിന്നെ സമാധാ​ന​പ​രം.’ സമാധാ​നം പിന്തു​ട​രാൻ സ്വർഗീയ ജ്ഞാനം നമ്മെ പ്രേരി​പ്പി​ക്കു​ന്നു, ദൈവാ​ത്മാ​വി​ന്റെ ഒരു ഫലമാണ്‌ സമാധാ​നം. (ഗലാത്യർ 5:22) യഹോ​വ​യു​ടെ ജനത്തെ ഒന്നിച്ചു​നി​റു​ത്തു​ന്ന ‘സമാധാ​ന​ബ​ന്ധ​ത്തെ’ ശിഥി​ല​മാ​ക്കാ​തി​രി​ക്കാൻ നാം പ്രത്യേ​കം ശ്രദ്ധി​ക്കു​ന്നു. (എഫെസ്യർ 4:3) സമാധാ​നം ഭഞ്‌ജി​ക്ക​പ്പെ​ടു​മ്പോൾ അതു പുനഃ​സ്ഥാ​പി​ക്കാൻ നാം കഴിയു​ന്ന​തെ​ല്ലാം ചെയ്യുന്നു. ഇതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? “സമാധാ​ന​ത്തിൽ ജീവി​ക്കു​വിൻ. സ്‌നേ​ഹ​ത്തി​ന്റെ​യും ശാന്തി​യു​ടെ​യും ദൈവം നിങ്ങ​ളോ​ടു​കൂ​ടെ​യു​ണ്ടാ​യി​രി​ക്കും” എന്നു ബൈബിൾ പറയുന്നു. (2 കൊരി​ന്ത്യർ 13:11, പി.ഒ.സി.ബൈ.) അതു​കൊണ്ട്‌ നാം സമാധാ​ന​ത്തിൽ ജീവി​ക്കു​ന്ന​തിൽ തുടരു​ന്നി​ട​ത്തോ​ളം കാലം സമാധാ​ന​ത്തി​ന്റെ ദൈവം നമ്മോ​ടു​കൂ​ടെ ഉണ്ടായി​രി​ക്കും. സഹാരാ​ധ​ക​രോ​ടു​ള്ള നമ്മുടെ പെരു​മാ​റ്റ​ത്തിന്‌ യഹോ​വ​യു​മാ​യി നമുക്കുള്ള അടുപ്പ​ത്തോ​ടു നേരിട്ടു ബന്ധമുണ്ട്‌. നാം സമാധാ​നം ഉണ്ടാക്കു​ന്ന​വ​രാണ്‌ എന്ന്‌ എങ്ങനെ തെളി​യി​ക്കാ​നാ​കും? ഒരു ദൃഷ്ടാന്തം പരിചി​ന്തി​ക്കു​ക.

11 നിങ്ങൾ ഒരു സഹാരാ​ധ​ക​നെ നീരസ​പ്പെ​ടു​ത്തി​യ​താ​യി തോന്നു​ന്നെ​ങ്കിൽ എന്തു​ചെ​യ്യ​ണം? യേശു പറഞ്ഞു: “ആകയാൽ നിന്റെ വഴിപാ​ടു യാഗപീ​ഠ​ത്തി​ങ്കൽ കൊണ്ടു​വ​രു​മ്പോൾ സഹോ​ദ​ര​ന്നു നിന്റെ നേരെ വല്ലതും ഉണ്ടെന്നു അവി​ടെ​വെ​ച്ചു ഓർമ്മ​വ​ന്നാൽ നിന്റെ വഴിപാ​ടു അവിടെ യാഗപീ​ഠ​ത്തി​ന്റെ മുമ്പിൽ വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോ​ദ​ര​നോ​ടു നിരന്നു​കൊൾക [“സമാധാ​ന​ത്തി​ലാ​വു​ക,” NW]; പിന്നെ വന്നു നിന്റെ വഴിപാ​ടു കഴിക്ക.” (മത്തായി 5:23, 24) നിങ്ങളു​ടെ സഹോ​ദ​ര​ന്റെ അടുക്ക​ലേ​ക്കു പോകാൻ മുൻകൈ എടുത്തു​കൊണ്ട്‌ നിങ്ങൾക്ക്‌ ആ നല്ല ബുദ്ധി​യു​പ​ദേ​ശം പിൻപ​റ്റാൻ കഴിയും. അയാളു​മാ​യി ‘സമാധാ​ന​ത്തി​ലാ​കു​ക’ * എന്നതാ​യി​രി​ക്ക​ണം നിങ്ങളു​ടെ ലക്ഷ്യം. ആ ലക്ഷ്യം കൈവ​രി​ക്കാൻ നിങ്ങൾ അയാളു​ടെ വ്രണിത വികാ​ര​ങ്ങ​ളെ കണ്ടി​ല്ലെ​ന്നു നടിക്കു​ന്ന​തി​നു പകരം അംഗീ​ക​രി​ക്കു​ക​യാ​യി​രി​ക്കാം വേണ്ടത്‌. സമാധാ​നം പുനഃ​സ്ഥാ​പി​ക്കാ​നു​ള്ള ലക്ഷ്യ​ത്തോ​ടെ നിങ്ങൾ അയാളെ സമീപി​ക്കു​ക​യും ആ മനോ​ഭാ​വം നിലനി​റു​ത്തു​ക​യും ചെയ്‌താൽ തെറ്റി​ദ്ധാ​രണ നീക്കാ​നും ഉചിത​മാ​യ ക്ഷമാപണം നടത്താ​നും ക്ഷമിക്കാ​നും കഴിയും. സമാധാ​ന​മു​ണ്ടാ​ക്കാൻ നിങ്ങൾ മുൻകൈ എടുക്കു​മ്പോൾ, നിങ്ങൾ ദൈവിക ജ്ഞാനത്താൽ നയിക്ക​പ്പെ​ടു​ന്നു​വെ​ന്നു പ്രകട​മാ​ക്കു​ന്നു.

‘ന്യായ​ബോ​ധ​മു​ള്ള​തും അനുസ​രി​ക്കാൻ ഒരുക്ക​മു​ള്ള​തും’

12, 13. (എ) യാക്കോബ്‌ 3:17-ൽ (NW) “ന്യായ​ബോ​ധ​മു​ള്ള” എന്നു വിവർത്ത​നം ചെയ്‌തി​രി​ക്കു​ന്ന പദത്തിന്റെ അർഥ​മെന്ത്‌? (ബി) നാം ന്യായ​ബോ​ധ​മു​ള്ള​വ​രാണ്‌ എന്ന്‌ എങ്ങനെ പ്രകട​മാ​ക്കാൻ കഴിയും?

12 ‘ന്യായ​ബോ​ധ​മു​ള്ളത്‌.’ ന്യായ​ബോ​ധ​മു​ണ്ടാ​യി​രി​ക്കുക എന്നതിന്റെ അർഥ​മെ​ന്താണ്‌? പണ്ഡിത​ന്മാർ പറയു​ന്ന​ത​നു​സ​രിച്ച്‌, യാക്കോബ്‌ 3:17-ൽ “ന്യായ​ബോ​ധ​മു​ള്ള” എന്നു വിവർത്ത​നം ചെയ്‌തി​രി​ക്കു​ന്ന മൂല ഗ്രീക്കു​പ​ദം ഭാഷാ​ന്ത​രം ചെയ്യുക പ്രയാ​സ​മാണ്‌. വിവർത്ത​കർ ‘ശാന്തത​യു​ള്ള,’ ‘ക്ഷമാശീ​ല​മു​ള്ള,’ ‘പരിഗ​ണ​ന​യു​ള്ള’ തുടങ്ങിയ വാക്കുകൾ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. പ്രസ്‌തു​ത ഗ്രീക്കു​പ​ദ​ത്തി​ന്റെ അക്ഷരാർഥം “വഴക്കമുള്ള” എന്നാണ്‌. ഉയരത്തിൽനി​ന്നു​ള്ള ജ്ഞാനത്തി​ന്റെ ഈ വശം നമ്മിൽ സ്വാധീ​നം ചെലു​ത്തു​ന്നു​ണ്ടെ​ന്നു നമുക്ക്‌ എങ്ങനെ പ്രകട​മാ​ക്കാൻ കഴിയും?

13 “നിങ്ങളു​ടെ ന്യായ​ബോ​ധം സകല മനുഷ്യ​രും അറിയട്ടെ” എന്നു ഫിലി​പ്പി​യർ 4:5 (NW) പറയുന്നു. മറ്റൊരു ഭാഷാ​ന്ത​രം ഇങ്ങനെ പറയുന്നു: “ന്യായ​ബോ​ധ​മു​ള്ള​വർ എന്ന കീർത്തി ഉണ്ടായി​രി​ക്കു​ക.” (ആധുനിക ഇംഗ്ലീ​ഷി​ലെ പുതി​യ​നി​യ​മം [ജെ. ബി. ഫിലി​പ്‌സ്‌]) നാം നമ്മെത്തന്നെ എങ്ങനെ വീക്ഷി​ക്കു​ന്നു എന്നതിനല്ല, മറ്റുള്ളവർ നമ്മെ എങ്ങനെ കാണുന്നു അല്ലെങ്കിൽ നാം എങ്ങനെ അറിയ​പ്പെ​ടു​ന്നു എന്നതി​നാ​ണു പ്രാധാ​ന്യം എന്നതു ശ്രദ്ധി​ക്കു​ക. ന്യായ​ബോ​ധ​മു​ള്ള ഒരു വ്യക്തി എല്ലായ്‌പോ​ഴും നിയമ​ത്തി​ന്റെ അക്ഷരത്തിൽ കടിച്ചു​തൂ​ങ്ങു​ന്നി​ല്ല, അല്ലെങ്കിൽ തന്റെ ഇഷ്ടത്തി​നൊ​ത്തു കാര്യങ്ങൾ നടക്കണ​മെ​ന്നു നിർബന്ധം പിടി​ക്കു​ന്നി​ല്ല. പകരം, അയാൾ മറ്റുള്ള​വ​രെ ശ്രദ്ധി​ക്കാ​നും, ഉചിത​മാ​യി​രി​ക്കു​മ്പോൾ അവരുടെ താത്‌പ​ര്യം അനുസ​രി​ച്ചു പ്രവർത്തി​ക്കാ​നും സന്നദ്ധനാണ്‌. മറ്റുള്ള​വ​രോ​ടു ശാന്തമാ​യി​ട്ടാ​യി​രി​ക്കും അയാൾ ഇടപെ​ടു​ക, അല്ലാതെ പരുഷ​മാ​യിട്ട്‌ ആയിരി​ക്കി​ല്ല. ഇത്‌ എല്ലാ ക്രിസ്‌ത്യാ​നി​ക​ളെ​യും സംബന്ധി​ച്ചി​ട​ത്തോ​ളം അത്യന്താ​പേ​ക്ഷി​ത​മാ​ണെ​ങ്കി​ലും, മൂപ്പന്മാ​രാ​യി സേവി​ക്കു​ന്ന​വർക്കു വിശേ​ഷാൽ പ്രധാ​ന​മാണ്‌. ശാന്തസ്വ​ഭാ​വം മറ്റുള്ള​വ​രെ ആകർഷി​ക്കു​ന്നു, അത്‌ സഭയി​ലു​ള്ള​വർക്ക്‌ മൂപ്പന്മാ​രെ സമീപി​ക്കു​ക എളുപ്പ​മാ​ക്കി​ത്തീർക്കു​ന്നു. (1 തെസ്സ​ലൊ​നീ​ക്യർ 2:7, 8) നമുക്ക്‌ നമ്മോ​ടു​ത​ന്നെ ചോദി​ക്കാം, ‘പരിഗ​ണ​ന​യും വഴക്കവും ശാന്തസ്വ​ഭാ​വ​വു​മു​ള്ള ഒരു വ്യക്തി എന്നനി​ല​യി​ലാ​ണോ ഞാൻ അറിയ​പ്പെ​ടു​ന്നത്‌?’

14. നാം “അനുസ​രി​ക്കാൻ ഒരുക്ക​മു​ള്ള”വർ ആണെന്നു നമുക്ക്‌ എങ്ങനെ പ്രകട​മാ​ക്കാൻ കഴിയും?

14 ‘അനുസ​രി​ക്കാൻ ഒരുക്ക​മു​ള്ളത്‌.’ അനുസ​രി​ക്കാൻ ഒരുക്ക​മു​ള്ള എന്നു വിവർത്ത​നം ചെയ്‌തി​രി​ക്കു​ന്ന ഗ്രീക്കു​പ​ദം ക്രിസ്‌തീ​യ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളിൽ മറ്റൊ​രി​ട​ത്തും കാണു​ന്നി​ല്ല. ഒരു പണ്ഡിതൻ പറയു​ന്ന​പ്ര​കാ​രം, ഈ പദം “പട്ടാള​ച്ചി​ട്ട​യോ​ടു​ള്ള ബന്ധത്തി​ലാണ്‌ മിക്ക​പ്പോ​ഴും ഉപയോ​ഗി​ക്കു​ന്നത്‌.” അത്‌ “പ്രേരി​പ്പി​ക്കാൻ എളുപ്പ​മു​ള്ള,” “കീഴ്‌പെ​ടൽ മനോ​ഭാ​വ​മു​ള്ള” എന്നീ ആശയങ്ങൾ നൽകുന്നു. ഉയരത്തിൽനി​ന്നു​ള്ള ജ്ഞാനത്താൽ ഭരിക്ക​പ്പെ​ടു​ന്ന ഒരു വ്യക്തി തിരു​വെ​ഴു​ത്തു​കൾ പറയു​ന്ന​തി​നു വൈമ​ന​സ്യം കൂടാതെ കീഴ്‌പെ​ടു​ന്നു. ഒരു തീരു​മാ​നം എടുത്തിട്ട്‌ പിന്നീട്‌ അതു ശരിയ​ല്ലെ​ന്നു തെളി​യി​ക്കു​ന്ന ഏതെങ്കി​ലും വസ്‌തു​ത​കൾ ലഭിക്കു​മ്പോൾ മാറ്റം വരുത്താൻ വിസമ്മ​തി​ക്കു​ന്ന ഒരുവ​നാ​യി​ട്ടല്ല അയാൾ അറിയ​പ്പെ​ടു​ക. പകരം, താൻ തെറ്റായ ഒരു നിലപാ​ടാ​ണു സ്വീക​രി​ച്ചി​രി​ക്കു​ന്നത്‌, അല്ലെങ്കിൽ തെറ്റായ നിഗമ​ന​ങ്ങ​ളി​ലാണ്‌ എത്തിയി​രി​ക്കു​ന്നത്‌ എന്നതിനു വ്യക്തവും തിരു​വെ​ഴു​ത്ത​ധി​ഷ്‌ഠി​ത​വു​മായ തെളിവു ലഭിക്കു​മ്പോൾ അയാൾ പെട്ടെന്ന്‌ തന്റെ നിലപാ​ടി​നു മാറ്റം വരുത്തു​ന്നു. നിങ്ങൾ അങ്ങനെ​യാ​ണോ അറിയ​പ്പെ​ടു​ന്നത്‌?

‘കരുണ​യും സൽഫല​വും നിറഞ്ഞത്‌’

15. കരുണ എന്താണ്‌, യാക്കോബ്‌ 3:17-ൽ “കരുണ”യും “സൽഫല​വും” ഒരുമി​ച്ചു പറഞ്ഞി​രി​ക്കു​ന്നത്‌ ഉചിത​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

15 ‘കരുണ​യും സൽഫല​വും നിറഞ്ഞത്‌.’ * കരുണ ഉയരത്തിൽനി​ന്നു​ള്ള ജ്ഞാനത്തി​ന്റെ ഒരു സുപ്ര​ധാ​ന ഭാഗമാണ്‌. കാരണം, അത്തരം ജ്ഞാനം ‘കരുണ നിറഞ്ഞത്‌’ ആണെന്നു പറയുന്നു. “കരുണ”യും “സൽഫല”വും ഒരുമി​ച്ചു പറഞ്ഞി​രി​ക്കു​ന്ന​തു ശ്രദ്ധി​ക്കു​ക. ഇത്‌ ഉചിത​മാണ്‌. കാരണം ബൈബി​ളിൽ കരുണ മിക്ക​പ്പോ​ഴും മറ്റുള്ള​വ​രി​ലു​ള്ള സജീവ താത്‌പ​ര്യ​ത്തെ—ദയാ​പ്ര​വൃ​ത്തി​ക​ളു​ടേ​തായ സമൃദ്ധ​മാ​യ ഫലങ്ങൾ ഉത്‌പാ​ദി​പ്പി​ക്കു​ന്ന സഹാനു​ഭൂ​തി​യെ—പരാമർശി​ക്കു​ന്നു. ഒരു പരാമർശ​ഗ്ര​ന്ഥം കരുണയെ “ഒരാളു​ടെ ദുരവ​സ്ഥ​യെ പ്രതി ഉണ്ടാകുന്ന സങ്കടത്തി​ന്റേ​താ​യ തോന്ന​ലും അതു സംബന്ധിച്ച്‌ എന്തെങ്കി​ലും ചെയ്യാ​നു​ള്ള ശ്രമവും” എന്നു നിർവ​ചി​ക്കു​ന്നു. അതു​കൊണ്ട്‌, ദൈവി​ക​ജ്ഞാ​നം നിസ്സം​ഗ​മോ ഹൃദയ​ശൂ​ന്യ​മോ കേവലം ബൗദ്ധി​ക​മോ അല്ല. പകരം, അത്‌ ഊഷ്‌മ​ള​വും ഹൃദയം​ഗ​മ​വും പരിഗ​ണ​ന​യു​ള്ള​തു​മാണ്‌. നാം കരുണ​യു​ള്ള​വ​രാണ്‌ എന്ന്‌ എങ്ങനെ പ്രകട​മാ​ക്കാൻ കഴിയും?

16, 17. (എ) ദൈവ​ത്തോ​ടു​ള്ള സ്‌നേ​ഹ​ത്തി​നു പുറമേ, മറ്റെന്തു​കൂ​ടെ പ്രസം​ഗ​വേ​ല​യിൽ പങ്കുപ​റ്റാൻ നമ്മെ പ്രേരി​പ്പി​ക്കു​ന്നു, എന്തു​കൊണ്ട്‌? (ബി) നാം കരുണ നിറഞ്ഞ​വ​രാണ്‌ എന്ന്‌ ഏതു വിധങ്ങ​ളിൽ നമുക്കു പ്രകട​മാ​ക്കാൻ കഴിയും?

16 തീർച്ച​യാ​യും ഒരു പ്രധാന മാർഗം ദൈവ​രാ​ജ്യ സുവാർത്ത മറ്റുള്ള​വ​രു​മാ​യി പങ്കു​വെ​ക്കു​ന്ന​താണ്‌. ഈ വേല ചെയ്യാൻ നമ്മെ പ്രേരി​പ്പി​ക്കു​ന്നത്‌ എന്താണ്‌? മുഖ്യ​മാ​യി അത്‌ ദൈവ​ത്തോ​ടു​ള്ള സ്‌നേ​ഹ​മാണ്‌. എന്നാൽ അതോ​ടൊ​പ്പം കരുണ​യും മറ്റുള്ള​വ​രോ​ടു​ള്ള നമ്മുടെ സഹാനു​ഭൂ​തി​യും പ്രേരക ഘടകങ്ങ​ളാ​യി വർത്തി​ക്കു​ന്നു. (മത്തായി 22:37-39) ഇന്ന്‌ അനേക​രും “ഇടയനി​ല്ലാ​ത്ത ആടുക​ളെ​പ്പോ​ലെ കുഴഞ്ഞ​വ​രും ചിന്നി​യ​വ​രു”മാണ്‌. (മത്തായി 9:36) വ്യാജമത ഇടയന്മാർ അവരെ അവഗണി​ക്കു​ക​യും ആത്മീയ​മാ​യി അന്ധരാ​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. അതു​കൊണ്ട്‌ അവർക്ക്‌, ദൈവ​വ​ച​ന​ത്തിൽ കാണുന്ന ജ്ഞാനപൂർവ​ക​മാ​യ മാർഗ​നിർദേ​ശ​ത്തെ കുറി​ച്ചോ രാജ്യം പെട്ടെ​ന്നു​ത​ന്നെ ഈ ഭൂമി​യിൽ കൈവ​രു​ത്താ​നി​രി​ക്കുന്ന അനു​ഗ്ര​ഹ​ങ്ങ​ളെ കുറി​ച്ചോ അറിയില്ല. അങ്ങനെ നാം നമുക്കു ചുറ്റു​മു​ള്ള​വ​രു​ടെ ആത്മീയ ആവശ്യ​ങ്ങ​ളെ കുറിച്ചു ചിന്തി​ക്കു​മ്പോൾ, യഹോ​വ​യു​ടെ സ്‌നേ​ഹ​നിർഭ​ര​മാ​യ ഉദ്ദേശ്യ​ത്തെ കുറിച്ച്‌ അവരോ​ടു പറയാൻ നമ്മളാ​ലാ​വു​ന്ന​തെ​ല്ലാം ചെയ്യു​ന്ന​തി​നു നമ്മുടെ ഹൃദയം​ഗ​മ​മാ​യ സഹാനു​ഭൂ​തി നമ്മെ പ്രേരി​പ്പി​ക്കു​ന്നു.

മറ്റുള്ള​വ​രോ​ടു കരുണ​യോ സഹാനു​ഭൂ​തി​യോ കാണി​ക്കു​മ്പോൾ നാം ‘ഉയരത്തിൽനി​ന്നു​ള്ള ജ്ഞാനം’ പ്രതിഫലിപ്പിക്കുന്നു

17 നമ്മൾ കരുണ നിറഞ്ഞവർ ആണെന്നു വേറെ ഏതു വിധങ്ങ​ളിൽ നമുക്കു പ്രകട​മാ​ക്കാ​നാ​കും? ശമര്യ​ക്കാ​ര​നെ കുറി​ച്ചു​ള്ള യേശു​വി​ന്റെ ദൃഷ്ടാന്തം ഓർക്കുക. കൊള്ള​യ​ടി​ക്ക​പ്പെട്ട്‌, മർദന​ത്തിന്‌ ഇരയായി അവശനി​ല​യിൽ വഴിയ​രി​കിൽ കിടന്ന യാത്ര​ക്കാ​ര​നെ കണ്ട്‌ ശമര്യ​ക്കാ​ര​ന്റെ മനസ്സലി​ഞ്ഞു. ശമര്യ​ക്കാ​രൻ അയാ​ളോട്‌ ‘കരുണ കാണി​ക്കു​ക​യും’ അയാളു​ടെ മുറി​വു​കൾ കെട്ടു​ക​യും അയാളെ ശുശ്രൂ​ഷി​ക്കു​ക​യും ചെയ്‌തു. (ലൂക്കൊസ്‌ 10:29-37) കരുണ കാണി​ക്കു​ന്ന​തിൽ, ഞെരുക്കം അനുഭ​വി​ക്കു​ന്ന​വർക്കു പ്രാ​യോ​ഗി​ക സഹായം നൽകു​ന്നത്‌ ഉൾപ്പെ​ടു​ന്നു എന്നല്ലേ ഇതു കാണി​ക്കു​ന്നത്‌? “ആകയാൽ അവസരം കിട്ടും​പോ​ലെ . . . എല്ലാവർക്കും, വിശേ​ഷാൽ സഹവി​ശ്വാ​സി​കൾക്കും നന്മചെ​യ്‌ക” എന്നു ബൈബിൾ നമ്മോടു പറയുന്നു. (ഗലാത്യർ 6:10) ചില സാധ്യ​ത​കൾ പരിചി​ന്തി​ക്കു​ക. പ്രായ​മേ​റി​യ ഒരു സഹവി​ശ്വാ​സി​ക്കു ക്രിസ്‌തീ​യ യോഗ​ങ്ങൾക്കു വരാനും പോകാ​നും യാത്രാ​സൗ​ക​ര്യം ആവശ്യ​മാ​യി​രി​ക്കാം. സഭയിലെ ഒരു വിധവ​യ്‌ക്കു വീട്ടിൽ അറ്റകു​റ്റ​പ്പ​ണി​കൾക്കു സഹായം ആവശ്യ​മു​ണ്ടാ​യി​രി​ക്കാം. (യാക്കോബ്‌ 1:27) നിരു​ത്സാ​ഹി​ത​നാ​യ ഒരാൾക്ക്‌ ഉത്സാഹം പകരാൻ ഒരു “നല്ല വാക്ക്‌” ആവശ്യ​മാ​യി​രി​ക്കാം. (സദൃശ​വാ​ക്യ​ങ്ങൾ 12:25) അങ്ങനെ​യു​ള്ള വിധങ്ങ​ളിൽ നാം കരുണ കാണി​ക്കു​മ്പോൾ, ഉയരത്തിൽനി​ന്നു​ള്ള ജ്ഞാനം നമ്മിൽ സ്വാധീ​നം ചെലു​ത്തു​ന്നു എന്നതിനു നാം തെളിവു നൽകു​ക​യാണ്‌.

‘പക്ഷപാ​ത​വും കപടവും ഇല്ലാത്തത്‌’

18. ഉയരത്തിൽനി​ന്നു​ള്ള ജ്ഞാനത്താൽ നയിക്ക​പ്പെ​ടു​ന്നെ​ങ്കിൽ നാം നമ്മുടെ ഹൃദയ​ത്തിൽനിന്ന്‌ എന്തു പിഴു​തു​മാ​റ്റാൻ ശ്രമി​ക്ക​ണം, എന്തു​കൊണ്ട്‌?

18 ‘പക്ഷപാതം ഇല്ലാത്തത്‌.’ ദൈവി​ക​ജ്ഞാ​നം വർഗീയ മുൻവി​ധി​യും ദേശീ​യ​ത​യും ഒഴിവാ​ക്കാൻ നമ്മെ പ്രാപ്‌ത​രാ​ക്കു​ന്നു. അത്തരം ജ്ഞാനത്താൽ നയിക്ക​പ്പെ​ടു​ന്നെ​ങ്കിൽ, പക്ഷപാ​തി​ത്വം കാട്ടാ​നു​ള്ള ഏതൊരു പ്രവണ​ത​യെ​യും ഹൃദയ​ത്തിൽനി​ന്നു പിഴു​തു​മാ​റ്റാൻ നാം ശ്രമി​ക്കും. (യാക്കോബ്‌ 2:9) വിദ്യാ​ഭ്യാ​സ യോഗ്യ​ത​യു​ടെ​യോ സാമ്പത്തിക നിലയു​ടെ​യോ സഭാപ​ര​മാ​യ പദവി​ക​ളു​ടെ​യോ അടിസ്ഥാ​ന​ത്തിൽ നാം മറ്റുള്ള​വ​രോ​ടു പക്ഷപാ​ത​പ​ര​മാ​യി പെരു​മാ​റു​ക​യി​ല്ല. അതു​പോ​ലെ, നമ്മുടെ സഹാരാ​ധ​ക​രിൽ ആരെങ്കി​ലും എത്ര എളിയ​വ​രാ​യി കാണ​പ്പെ​ട്ടാ​ലും അവരെ നാം പുച്ഛ​ത്തോ​ടെ വീക്ഷി​ക്കു​ക​യി​ല്ല. യഹോവ അങ്ങനെ​യു​ള്ള​വ​രെ​യും തന്റെ സ്‌നേ​ഹ​ത്തി​നു പാത്ര​ങ്ങ​ളാ​ക്കി​യി​രി​ക്കു​ന്നെ​ങ്കിൽ, തീർച്ച​യാ​യും നാം അവരെ നമ്മുടെ സ്‌നേ​ഹ​ത്തിന്‌ അർഹരാ​യി വീക്ഷി​ക്ക​ണം.

19, 20. (എ) “കപടഭാ​വ​മു​ള്ള​വൻ” എന്നതി​നു​ള്ള ഗ്രീക്കു പദത്തിന്റെ പശ്ചാത്തലം എന്ത്‌? (ബി) നാം “നിർവ്യാ​ജ​മാ​യ സഹോ​ദ​ര​പ്രീ​തി” പ്രകട​മാ​ക്കു​ന്നത്‌ എങ്ങനെ, അതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

19 ‘കപടം ഇല്ലാത്തത്‌.’ “കപടഭാ​വ​മു​ള്ള​വൻ” എന്നതിനെ കുറി​ക്കു​ന്ന ഗ്രീക്കു​പ​ദ​ത്തിന്‌ “ഒരു നാടക​ഭാ​ഗം അഭിന​യി​ക്കു​ന്ന നടനെ” പരാമർശി​ക്കാൻ കഴിയും. പുരാ​ത​ന​കാ​ല​ങ്ങ​ളിൽ, ഗ്രീക്കു നടന്മാ​രും റോമൻ നടന്മാ​രും അഭിന​യ​ത്തി​ന്റെ സമയത്ത്‌ വലിയ മുഖം​മൂ​ടി​കൾ ധരിച്ചി​രു​ന്നു. അതു​കൊണ്ട്‌ “കപടഭാ​വ​മു​ള്ള​വൻ” എന്നതിന്റെ ഗ്രീക്കു​പ​ദം കപടമാ​യി പ്രവർത്തി​ക്കു​ന്ന ഒരു വ്യക്തിയെ പരാമർശി​ക്കു​ന്ന​തിന്‌ ഉപയോ​ഗി​ക്കാൻ തുടങ്ങി. ദൈവിക ജ്ഞാനത്തി​ന്റെ ഈ വശം നാം സഹാരാ​ധ​ക​രോട്‌ ഇടപെ​ടു​ന്ന വിധത്തെ മാത്രമല്ല, നാം അവരെ​ക്കു​റി​ച്ചു ചിന്തി​ക്കു​ന്ന വിധ​ത്തെ​യും സ്വാധീ​നി​ക്ക​ണം.

20 ‘സത്യ​ത്തോ​ടു​ള്ള നമ്മുടെ അനുസ​ര​ണം’ “നിർവ്യാ​ജ​മാ​യ സഹോ​ദ​ര​പ്രീ​തി”യിൽ കലാശി​ക്ക​ണ​മെന്ന്‌ അപ്പൊ​സ്‌ത​ല​നാ​യ പത്രൊസ്‌ പറഞ്ഞു. (1 പത്രൊസ്‌ 1:22) അതേ, സഹോ​ദ​ര​ങ്ങ​ളോ​ടു​ള്ള നമ്മുടെ ആർദ്രത വെറും ബാഹ്യ​പ്ര​ക​ട​ന​മാ​യി​രി​ക്ക​രുത്‌. കപടഭാ​വ​ത്തി​ലൂ​ടെ​യോ നാട്യ​ത്തി​ലൂ​ടെ​യോ മറ്റുള്ള​വ​രെ വഞ്ചിക്കാൻ നാം ശ്രമി​ക്കു​ന്നി​ല്ല. നമ്മുടെ സ്‌നേഹം യഥാർഥ​മാ​യി​രി​ക്ക​ണം, ഹൃദയം​ഗ​മ​മാ​യി​രി​ക്കണം. അങ്ങനെ​യാ​ണെ​ങ്കിൽ, നാം നമ്മുടെ സഹവി​ശ്വാ​സി​ക​ളു​ടെ വിശ്വാ​സം ആർജി​ക്കും, കാരണം നാം പുറമേ കാണി​ക്കു​ന്ന​തു​ത​ന്നെ​യാണ്‌ നമ്മുടെ മനസ്സി​ലും ഉള്ളത്‌ എന്ന്‌ അവർ തിരി​ച്ച​റി​യും. അങ്ങനെ​യു​ള്ള ആത്മാർഥത, ക്രിസ്‌ത്യാ​നി​കൾ തമ്മിലുള്ള തുറന്ന, സത്യസ​ന്ധ​മാ​യ ബന്ധങ്ങൾക്കു വഴി ഒരുക്കു​ന്നു. കൂടാതെ അത്‌, സഭയിൽ വിശ്വാ​സ​ത്തി​ന്റെ ഒരു അന്തരീക്ഷം സൃഷ്ടി​ക്കു​ക​യും ചെയ്യുന്നു.

‘പ്രാ​യോ​ഗി​ക​ജ്ഞാ​നം കാത്തു​സൂ​ക്ഷി​ക്കു​ക’

21, 22. (എ) ജ്ഞാനം കാത്തു​സൂ​ക്ഷി​ക്കു​ന്ന​തിൽ ശലോ​മോൻ പരാജ​യ​പ്പെ​ട്ടത്‌ എങ്ങനെ? (ബി) നമുക്ക്‌ എങ്ങനെ ജ്ഞാനം കാത്തു​സൂ​ക്ഷി​ക്കാൻ കഴിയും, അപ്രകാ​രം ചെയ്യു​ന്ന​തി​നാൽ നമുക്ക്‌ ഏതെല്ലാം പ്രയോ​ജ​ന​ങ്ങൾ ലഭിക്കും?

21 ദൈവി​ക​ജ്ഞാ​നം യഹോ​വ​യിൽനി​ന്നു​ള്ള ഒരു ദാനമാണ്‌, നാം കാത്തു​സൂ​ക്ഷി​ക്കേണ്ട ഒന്നാണത്‌. ശലോ​മോൻ പറഞ്ഞു: “എന്റെ മകനേ, . . . പ്രാ​യോ​ഗി​ക ജ്ഞാനവും ചിന്താ​പ്രാ​പ്‌തി​യും കാത്തു​സൂ​ക്ഷി​ക്കു​ക.” (സദൃശ​വാ​ക്യ​ങ്ങൾ 3:21, NW) സങ്കടക​ര​മെ​ന്നു പറയട്ടെ, ശലോ​മോൻത​ന്നെ അതു ചെയ്‌തി​ല്ല. അവൻ അനുസ​ര​ണ​മു​ള്ള ഒരു ഹൃദയം നിലനി​റു​ത്തി​യി​ട​ത്തോ​ളം​കാ​ലം ജ്ഞാനി​യാ​യി തുടർന്നു. എന്നാൽ ഒടുവിൽ, വിജാ​തീ​യ​രാ​യ ഭാര്യ​മാർ അവന്റെ ഹൃദയത്തെ യഹോ​വ​യു​ടെ നിർമ​ലാ​രാ​ധ​ന​യിൽനിന്ന്‌ അകറ്റി​ക്ക​ള​ഞ്ഞു. (1 രാജാ​ക്ക​ന്മാർ 11:1-8) അറിവു ശരിയാ​യി ഉപയോ​ഗ​പ്പെ​ടു​ത്തു​ന്നി​ല്ലെ​ങ്കിൽ അതിന്റെ മൂല്യം നഷ്ടപ്പെ​ടു​മെന്ന്‌ ശലോ​മോ​ന്റെ അനുഭവം കാണി​ക്കു​ന്നു.

22 പ്രാ​യോ​ഗി​ക​ജ്ഞാ​നം നമുക്ക്‌ എങ്ങനെ കാത്തു​സൂ​ക്ഷി​ക്കാൻ കഴിയും? ബൈബി​ളും “വിശ്വ​സ്‌ത​നും വിവേ​കി​യു​മാ​യ അടിമ” ഒരുക്കി​ത്ത​രു​ന്ന ബൈബി​ള​ധി​ഷ്‌ഠി​ത പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും നാം ക്രമമാ​യി വായി​ക്ക​ണ​മെ​ന്നു മാത്രമല്ല, പഠിക്കു​ന്ന​തു പ്രാ​യോ​ഗി​ക​മാ​ക്കാൻ ശ്രമി​ക്ക​യും വേണം. (മത്തായി 24:45, NW) ദിവ്യ​ജ്ഞാ​നം പ്രവൃ​ത്തി​പ​ഥ​ത്തിൽ കൊണ്ടു​വ​രാൻ നമുക്കു സകല കാരണ​വു​മുണ്ട്‌. അത്‌ ഇപ്പോ​ഴ​ത്തെ മെച്ചപ്പെട്ട ജീവി​ത​രീ​തി​യാണ്‌. അത്‌ ദൈവ​ത്തി​ന്റെ പുതിയ ലോക​ത്തി​ലെ ജീവനാ​കു​ന്ന ‘സാക്ഷാ​ലു​ള്ള ജീവനെ പിടി​ച്ചു​കൊ​ള്ളാൻ’ നമ്മെ പ്രാപ്‌ത​രാ​ക്കു​ന്നു. (1 തിമൊ​ഥെ​യൊസ്‌ 6:19) ഏറ്റവും പ്രധാ​ന​മാ​യി, ഉയരത്തിൽനി​ന്നു​ള്ള ജ്ഞാനം നട്ടുവ​ളർത്തു​ന്നത്‌ സകല ജ്ഞാനത്തി​ന്റെ​യും ഉറവായ യഹോ​വ​യാം ദൈവ​ത്തോ​ടു നമ്മെ കൂടുതൽ അടുപ്പി​ക്കു​ന്നു.

^ 1 രാജാ​ക്ക​ന്മാർ 3:16 അനുസ​രിച്ച്‌, ഈ രണ്ടു സ്‌ത്രീ​ക​ളും വേശ്യകൾ ആയിരു​ന്നു. തിരു​വെ​ഴു​ത്തു​കൾ സംബന്ധിച്ച ഉൾക്കാ​ഴ്‌ച (ഇംഗ്ലീഷ്‌) ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “ഈ സ്‌ത്രീ​കൾ വേശ്യകൾ ആണെന്നു പറഞ്ഞി​രി​ക്കു​ന്നത്‌ അവർ വേശ്യാ​വൃ​ത്തി തൊഴി​ലാ​ക്കി​യ​വർ ആണെന്ന അർഥത്തിൽ ആയിരി​ക്കി​ല്ല, പിന്നെ​യോ അവർ പരസം​ഗ​ത്തിൽ ഏർപ്പെ​ട്ട​വ​രാ​യി​രു​ന്നു എന്ന അർഥത്തി​ലാ​കാം. ഇവർ യഹൂദ സ്‌ത്രീ​ക​ളോ അല്ലെങ്കിൽ ഏറെ സാധ്യ​ത​യ​നു​സ​രിച്ച്‌ വിദേശ വംശജ​രാ​യ സ്‌ത്രീ​ക​ളോ ആയിരു​ന്നു.”—യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രി​ച്ചത്‌.

^ “സമാധാ​ന​ത്തി​ലാ​കു​ക” എന്നു വിവർത്ത​നം ചെയ്‌തി​രി​ക്കു​ന്ന ഗ്രീക്ക്‌ പദപ്ര​യോ​ഗം “‘ഒരു മാറ്റം വരുത്തുക, പകരം കൊടു​ക്കു​ക,’ അങ്ങനെ ‘അനുര​ഞ്‌ജ​ന​പ്പെ​ടു​ക’” എന്നർഥ​മു​ള്ള ഒരു ക്രിയ​യിൽനിന്ന്‌ ഉളവാ​യി​രി​ക്കു​ന്ന​താണ്‌. അതു​കൊണ്ട്‌ നമ്മുടെ ലക്ഷ്യം ഒരു മാറ്റം വരുത്തുക, വ്രണി​ത​നാ​യ ആളിന്റെ ഹൃദയ​ത്തിൽനി​ന്നു സാധ്യ​മെ​ങ്കിൽ നീരസം നീക്കുക എന്നതാണ്‌.—റോമർ 12:18.

^ മറ്റൊരു ഭാഷാ​ന്ത​രം ഈ ഭാഗത്തെ “സഹാനു​ഭൂ​തി​യും സത്‌പ്ര​വൃ​ത്തി​ക​ളും നിറഞ്ഞത്‌” എന്ന്‌ വിവർത്ത​നം ചെയ്‌തി​രി​ക്കു​ന്നു.—ജനകീയ ഭാഷയി​ലു​ള്ള ഒരു പരിഭാഷ [ചാൾസ്‌ ബി. വില്യംസ്‌] (ഇംഗ്ലീഷ്‌).