വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 27

“ഹാ, അവന്റെ നന്മ എത്ര വലിയത്‌!”

“ഹാ, അവന്റെ നന്മ എത്ര വലിയത്‌!”

1, 2. ദൈവ​ത്തി​ന്റെ നന്മ എത്ര ദൂരവ്യാ​പ​ക​മാണ്‌, ഈ ഗുണത്തിന്‌ ബൈബിൾ എന്തു പ്രാധാ​ന്യം നൽകുന്നു?

 സൂര്യാ​സ്‌ത​മ​യ​ത്തി​ന്റെ സുന്ദര​ദൃ​ശ്യം ആസ്വദി​ച്ചു​കൊണ്ട്‌ കുറെ സുഹൃ​ത്തു​ക്കൾ ഒരുമി​ച്ചു പുറത്തി​രുന്ന്‌ ആഹാരം കഴിക്കു​ക​യാണ്‌. അവർ ചിരി​ക്കു​ക​യും സംസാ​രി​ക്കു​ക​യും ചെയ്യു​ന്നുണ്ട്‌. അങ്ങകലെ, കറുത്തി​രു​ണ്ട ആകാശ​ത്തു​നിന്ന്‌ മഴയുടെ ആദ്യതു​ള്ളി​കൾ ദാഹി​ച്ചു​നിൽക്കു​ന്ന കൃഷി​യി​ട​ത്തു വീഴു​മ്പോൾ ഒരു കർഷകൻ അതു നോക്കി സംതൃ​പ്‌തി​യോ​ടെ പുഞ്ചിരി തൂകുന്നു. മറ്റൊ​രി​ടത്ത്‌, ഒരു ഭാര്യ​യും ഭർത്താ​വും തങ്ങളുടെ കുഞ്ഞ്‌ പിച്ച​വെ​ച്ചു​ന​ട​ക്കു​ന്ന​തു കണ്ട്‌ സന്തോ​ഷി​ക്കു​ന്നു.

2 അറിഞ്ഞോ അറിയാ​തെ​യോ ആണെങ്കി​ലും ഈ ആളുകൾ ഒരേ സംഗതി​യിൽനിന്ന്‌—യഹോ​വ​യാം ദൈവ​ത്തി​ന്റെ നന്മയിൽനിന്ന്‌—പ്രയോ​ജ​നം അനുഭ​വി​ക്കു​ക​യാണ്‌. “ദൈവം നല്ലവനാണ്‌” എന്ന്‌ മതഭക്ത​രാ​യ ആളുകൾ ആവർത്തി​ച്ചു​പ​റ​യാ​റുണ്ട്‌. എന്നാൽ ബൈബിൾ ദൈവ​ത്തി​ന്റെ ഈ ഗുണത്തിന്‌ അതിലു​മൊ​ക്കെ ഏറെ പ്രാധാ​ന്യം നൽകുന്നു. അതു പറയുന്നു: “ഹാ, അവന്റെ നന്മ എത്ര വലിയത്‌!” (സെഖര്യാ​വു 9:17, NW) പക്ഷേ ആ വാക്കു​ക​ളു​ടെ അർഥം എന്താ​ണെന്ന്‌ ഇക്കാലത്ത്‌ അധിക​മാർക്കും അറിയില്ല. യഹോ​വ​യാം ദൈവ​ത്തി​ന്റെ നന്മയിൽ യഥാർഥ​ത്തിൽ എന്താണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌, ദൈവ​ത്തി​ന്റെ ഈ ഗുണം നമുക്ക്‌ ഓരോ​രു​ത്തർക്കും എന്ത്‌ അർഥമാ​ക്കു​ന്നു?

ദിവ്യ​സ്‌നേ​ഹ​ത്തി​ന്റെ ഒരു പ്രമു​ഖ​വ​ശം

3, 4. നന്മ എന്താണ്‌, യഹോ​വ​യു​ടെ നന്മയെ ഉചിത​മാ​യും ദിവ്യ​സ്‌നേ​ഹ​ത്തി​ന്റെ ഒരു പ്രകട​ന​മെ​ന്നു വർണി​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

3 അനേകം ആധുനിക ഭാഷക​ളി​ലും “നന്മ” എന്നത്‌ പൊതു​വാ​യ അർഥത്തിൽ ഉപയോ​ഗി​ക്കു​ന്ന ഒരു പദമാണ്‌. എന്നാൽ ബൈബി​ളിൽ വെളി​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പ്രകാരം, നന്മ സദ്‌ഗു​ണ​ത്തെ​യും ധാർമിക വൈശി​ഷ്ട്യ​ത്തെ​യും പരാമർശി​ക്കു​ന്നു. അപ്പോൾ, ഒരു അർഥത്തിൽ, യഹോവ നന്മയുടെ നിറകു​ട​മാണ്‌ എന്നു നമുക്കു പറയാ​വു​ന്ന​താണ്‌. ശക്തി, നീതി, ജ്ഞാനം എന്നിവ ഉൾപ്പെ​ടെ​യു​ള്ള അവന്റെ സകല ഗുണങ്ങ​ളും എല്ലാ അർഥത്തി​ലും പൂർണ​മാണ്‌. എന്നിരു​ന്നാ​ലും, നന്മയെ യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തി​ന്റെ ഒരു പ്രകടനം എന്ന്‌ ഉചിത​മാ​യി വർണി​ക്കാ​വു​ന്ന​താണ്‌. എന്തു​കൊണ്ട്‌?

4 ക്രിയാ​ത്മ​ക​മാ​യ, മറ്റുള്ള​വർക്കു പ്രയോ​ജ​നം ചെയ്യുന്ന ഒരു ഗുണമാണ്‌ നന്മ. മനുഷ്യ​രെ സംബന്ധി​ച്ചി​ട​ത്തോ​ളം അത്‌ നീതി​യെ​ക്കാൾപോ​ലും ആകർഷ​ക​മാ​യ ഒരു ഗുണമാണ്‌ എന്ന്‌ അപ്പൊ​സ്‌ത​ല​നാ​യ പൗലൊസ്‌ സൂചി​പ്പി​ച്ചു. (റോമർ 5:7, NW) നീതി​മാ​നാ​യ ഒരു വ്യക്തി നിയമ​ത്തി​ന്റെ വ്യവസ്ഥ​ക​ളോ​ടു വിശ്വ​സ്‌ത​മാ​യി പറ്റിനിൽക്കു​മെ​ന്നു പ്രതീ​ക്ഷി​ക്കാ​വു​ന്ന​താണ്‌, എന്നാൽ നല്ലവനായ ഒരു വ്യക്തി അതി​നെ​ക്കാ​ള​ധി​കം ചെയ്യുന്നു. മറ്റുള്ള​വർക്കു ഗുണം​ചെ​യ്യാ​നു​ള്ള വഴികൾ തേടി​ക്കൊണ്ട്‌ അയാൾ മുൻകൈ എടുക്കു​ന്നു. വ്യക്തമാ​യും, യഹോ​വ​യു​ടെ അതിരറ്റ സ്‌നേ​ഹ​ത്തിൽനിന്ന്‌ ഉത്ഭൂത​മാ​കു​ന്നത്‌ അത്തരം നന്മയാണ്‌.

5-7. “നല്ല ഗുരോ” എന്നു വിളി​ക്ക​പ്പെ​ടാൻ യേശു വിസമ്മ​തി​ച്ചത്‌ എന്തു​കൊണ്ട്‌, ഏതു ഘനമേ​റി​യ സത്യത്തിന്‌ അവൻ അടിവ​ര​യി​ട്ടു?

5 യഹോവ തന്റെ നന്മയിൽ അതുല്യ​നു​മാണ്‌. യേശു മരിക്കു​ന്ന​തിന്‌ കുറേ​നാൾമുമ്പ്‌, ഒരു മനുഷ്യൻ “നല്ല ഗുരോ” എന്നു വിളി​ച്ചു​കൊണ്ട്‌ ഒരു ചോദ്യം ചോദി​ക്കാൻ അവനെ സമീപി​ച്ചു. യേശു ഇങ്ങനെ മറുപടി പറഞ്ഞു: “എന്നെ നല്ലവൻ എന്നു പറയു​ന്ന​തു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല.” (മർക്കൊസ്‌ 10:17, 18) ആ മറുപടി നിങ്ങളെ അമ്പരപ്പി​ച്ചേ​ക്കാം. യേശു ആ മനുഷ്യ​നെ എന്തിനാ​ണു തിരു​ത്തി​യത്‌? യഥാർഥ​ത്തിൽ യേശു ഒരു ‘നല്ല ഗുരു’ അല്ലായി​രു​ന്നോ?

6 ആ മനുഷ്യൻ ‘നല്ല ഗുരു’ എന്ന സംബോ​ധന മുഖസ്‌തു​തി​യോ​ടെ ഒരു സ്ഥാന​പ്പേ​രാ​യി ഉപയോ​ഗി​ക്കു​ക​യാ​യി​രു​ന്നു എന്നു വ്യക്തമാണ്‌. പക്ഷേ യേശു എളിമ​യോ​ടെ, അങ്ങേയറ്റം നല്ലവനായ തന്റെ സ്വർഗീയ പിതാ​വി​ലേക്ക്‌ ആ മഹത്ത്വം തിരി​ച്ചു​വി​ട്ടു. (സദൃശ​വാ​ക്യ​ങ്ങൾ 11:2) അതോ​ടൊ​പ്പം യേശു ഘനമേ​റി​യ ഒരു സത്യത്തിന്‌ അടിവ​ര​യി​ടു​ക കൂടെ​യാ​യി​രു​ന്നു. നന്മയുടെ മാനദണ്ഡം നിശ്ചയി​ക്കു​ന്നത്‌ യഹോ​വ​യാണ്‌. നന്മ എന്തെന്നും തിന്മ എന്തെന്നും തീരു​മാ​നി​ക്കാ​നു​ള്ള പരമമായ അവകാശം അവനു മാത്ര​മാ​ണു​ള്ളത്‌. ആദാമും ഹവ്വായും മത്സര മനോ​ഭാ​വ​ത്തോ​ടെ നന്മതി​ന്മ​ക​ളു​ടെ അറിവി​ന്റെ വൃക്ഷഫലം തിന്നു​കൊണ്ട്‌ ആ അവകാശം സ്വായ​ത്ത​മാ​ക്കാൻ ശ്രമിച്ചു. അവരിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി യേശു താഴ്‌മ​യോ​ടെ, മാനദ​ണ്ഡ​ങ്ങൾ വെക്കാ​നു​ള്ള അവകാശം തന്റെ പിതാ​വി​നു വിട്ടു​കൊ​ടു​ക്കു​ന്നു.

7 തന്നെയു​മല്ല, സകല നന്മയു​ടെ​യും ഉറവ്‌ യഹോവ ആണെന്ന്‌ യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. “എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും” നൽകു​ന്ന​വ​നാണ്‌ യഹോവ. (യാക്കോബ്‌ 1:17) യഹോ​വ​യു​ടെ നന്മ അവന്റെ ഉദാര​മ​ന​സ്‌ക​ത​യിൽ എങ്ങനെ പ്രതി​ഫ​ലി​ക്കു​ന്നു എന്നു നമുക്കു പരി​ശോ​ധി​ക്കാം.

യഹോ​വ​യു​ടെ സമൃദ്ധ​മാ​യ നന്മയുടെ തെളിവ്‌

8. യഹോവ സകല മനുഷ്യ​വർഗ​ത്തോ​ടും നന്മ പ്രകട​മാ​ക്കി​യി​രി​ക്കു​ന്നത്‌ എങ്ങനെ?

8 ജീവി​ച്ചി​രു​ന്നി​ട്ടു​ള്ള ഏതൊ​രാൾക്കും യഹോ​വ​യു​ടെ നന്മയിൽനി​ന്നു പ്രയോ​ജ​നം കിട്ടി​യി​ട്ടുണ്ട്‌. സങ്കീർത്ത​നം 145:9 പറയുന്നു: “യഹോവ എല്ലാവർക്കും നല്ലവൻ.” (ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നത്‌ ഞങ്ങൾ.) സമസ്‌ത​വ്യാ​പ​ക​മാ​യ അവന്റെ നന്മയുടെ ചില ദൃഷ്ടാ​ന്ത​ങ്ങൾ ഏവയാണ്‌? ബൈബിൾ പറയുന്നു: “എങ്കിലും അവൻ നന്മചെ​യ്‌ക​യും ആകാശ​ത്തു​നി​ന്നു മഴയും ഫലപു​ഷ്ടി​യു​ള്ള കാലങ്ങ​ളും നിങ്ങൾക്കു തരിക​യും ആഹാര​വും സന്തോ​ഷ​വും നല്‌കി നിങ്ങളെ തൃപ്‌ത​രാ​ക്കു​ക​യും ചെയ്‌തു​പോ​ന്ന​തി​നാൽ തന്നെക്കു​റി​ച്ചു സാക്ഷ്യം തരാതി​രു​ന്നി​ട്ടി​ല്ല.” (പ്രവൃ​ത്തി​കൾ 14:17) സ്വാദി​ഷ്‌ഠ​മാ​യ ഭക്ഷണം കഴിക്കു​ന്നത്‌ നിങ്ങളെ വളരെ സന്തോ​ഷി​പ്പി​ക്കാ​റി​ല്ലേ? ശുദ്ധജലം ലഭ്യമാ​ക്കു​ന്ന, ഒരിക്ക​ലും നിലയ്‌ക്കാ​ത്ത ജലപരി​വൃ​ത്തി​യും സമൃദ്ധ​മാ​യ ഭക്ഷ്യവ​സ്‌തു​ക്ക​ളു​ടെ ഉത്‌പാ​ദ​ന​ത്തി​നു സഹായി​ക്കു​ന്ന “ഫലപു​ഷ്ടി​യു​ള്ള കാലങ്ങ​ളും” സഹിതം ഈ ഭൂമിയെ രൂപകൽപ്പന ചെയ്‌തു​കൊണ്ട്‌ യഹോവ നന്മ പ്രകട​മാ​ക്കി​യി​ല്ലാ​യി​രു​ന്നെ​ങ്കിൽ നമുക്ക്‌ ആഹാരം ലഭിക്കു​മാ​യി​രു​ന്നി​ല്ല. തന്നെ സ്‌നേ​ഹി​ക്കു​ന്ന​വർക്കു മാത്രമല്ല പിന്നെ​യോ എല്ലാവർക്കും യഹോവ അത്തരം നന്മ ലഭ്യമാ​ക്കി​യി​രി​ക്കു​ന്നു. യേശു പറഞ്ഞു: “അവൻ ദുഷ്ടൻമാ​രു​ടെ​മേ​ലും നല്ലവരു​ടെ​മേ​ലും തന്റെ സൂര്യനെ ഉദിപ്പി​ക്ക​യും നീതി​മാൻമാ​രു​ടെ​മേ​ലും നീതി​കെ​ട്ട​വ​രു​ടെ മേലും മഴ പെയ്യി​ക്ക​യും ചെയ്യു​ന്നു​വ​ല്ലോ.”—മത്തായി 5:45.

യഹോവ ‘ആകാശ​ത്തു​നി​ന്നു മഴയും ഫലപു​ഷ്ടി​യു​ള്ള കാലങ്ങ​ളും നിങ്ങൾക്കു തരുന്നു’

9. ആപ്പിൾ യഹോ​വ​യു​ടെ നന്മയെ ചിത്രീ​ക​രി​ക്കു​ന്നത്‌ എങ്ങനെ?

9 സൂര്യ​ന്റെ​യും മഴയു​ടെ​യും ഫലപു​ഷ്ടി​യു​ള്ള കാലങ്ങ​ളു​ടെ​യും രൂപത്തിൽ മനുഷ്യ​വർഗ​ത്തോ​ടു യഹോവ ഉദാര​മാ​യി പ്രകട​മാ​ക്കി​യി​രി​ക്കുന്ന നന്മയെ അനേക​രും നിസ്സാ​ര​മാ​യി കരുതു​ന്നു. ദൃഷ്ടാ​ന്ത​ത്തിന്‌, ആപ്പിളി​ന്റെ കാര്യ​മെ​ടു​ക്കു​ക. മിതോ​ഷ്‌ണ മേഖല​ക​ളിൽ സാധാ​ര​ണ​മാ​യി കാണ​പ്പെ​ടു​ന്ന ഒരു ഫലമാണ്‌ ആപ്പിൾ. നിറയെ ശുദ്ധമായ നീരും സുപ്ര​ധാ​ന പോഷ​ക​ങ്ങ​ളും അടങ്ങിയ അത്‌ മനോ​ഹ​ര​വും സ്വാദി​ഷ്‌ഠ​വു​മാണ്‌. ചെമപ്പ്‌, സ്വർണ​നി​റം, മഞ്ഞ, പച്ച തുടങ്ങിയ വർണങ്ങ​ളി​ലാ​യി ഏതാണ്ട്‌ 7,500 വ്യത്യ​സ്‌ത ഇനം ആപ്പിളു​കൾ ലോക​വ്യാ​പ​ക​മാ​യി ഉണ്ടെന്നു നിങ്ങൾക്ക​റി​യാ​മോ? ഒരു ചെറി​യി​ലും അൽപ്പം മാത്രം വലിപ്പ​മു​ള്ളവ മുതൽ ഏതാണ്ട്‌ ഒരു ചെറിയ തേങ്ങയു​ടെ വലിപ്പ​മു​ള്ളവ വരെ ഉണ്ട്‌. ഒരു ചെറിയ ആപ്പിൾകു​രു​വി​നെ വളരെ നിസ്സാ​ര​മാ​യ ഒരു വസ്‌തു​വാ​യി​ട്ടാ​യി​രി​ക്കും നിങ്ങൾ വീക്ഷി​ക്കു​ന്നത്‌. എന്നാൽ അതിൽനി​ന്നാണ്‌ അതിമ​നോ​ഹ​ര​മാ​യ ഒരു വൃക്ഷം വളർന്നു​വ​രു​ന്നത്‌. (ഉത്തമഗീ​തം 2:3, NW) ഓരോ വസന്തത്തി​ലും ആപ്പിൾമ​രം മനോ​ഹ​ര​മാ​യ പുഷ്‌പ​ങ്ങ​ളാൽ അണി​ഞ്ഞൊ​രു​ങ്ങു​ന്നു; ഓരോ ശരത്‌കാ​ല​ത്തും അതു ഫലം ഉത്‌പാ​ദി​പ്പി​ക്കു​ന്നു. ഓരോ വർഷവും ഒരു ശരാശരി ആപ്പിൾമ​രം 19 കിലോ കൊള്ളുന്ന 20 പെട്ടി നിറയ്‌ക്കാൻ വേണ്ടത്ര ഫലം ഉത്‌പാ​ദി​പ്പി​ക്കു​ന്നു—അതും ഏതാണ്ട്‌ 75 വർഷ​ത്തേക്ക്‌.

ഈ ചെറിയ കുരു​വിൽനിന്ന്‌ ആളുകളെ ദശാബ്ദ​ങ്ങ​ളോ​ളം പോഷി​പ്പി​ക്കാ​നും സന്തോ​ഷി​പ്പി​ക്കാ​നും കഴിയുന്ന ഒരു വൃക്ഷം വളരുന്നു

10, 11. നമ്മുടെ ഇന്ദ്രി​യ​ങ്ങ​ളിൽ യഹോ​വ​യു​ടെ നന്മ പ്രതി​ഫ​ലി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ?

10 തന്റെ അനന്തമായ നന്മയിൽ യഹോവ, ‘അതിശ​യ​മാ​യി സൃഷ്ടി​ച്ചി​രി​ക്കു​ന്ന’ ഒരു ശരീരം നമുക്കു നൽകി​യി​രി​ക്കു​ന്നു. തന്റെ പ്രവൃ​ത്തി​ക​ളെ ഗ്രഹി​ക്കാ​നും അവയിൽ ആഹ്ലാദി​ക്കാ​നും നമ്മെ സഹായി​ക്ക​ത്ത​ക്ക​വി​ധം രൂപകൽപ്പ​ന​ചെ​യ്‌ത ഇന്ദ്രി​യ​ങ്ങൾ അവൻ നമുക്കു തന്നിട്ടുണ്ട്‌. (സങ്കീർത്ത​നം 139:14) ഈ അധ്യാ​യ​ത്തി​ന്റെ ആരംഭ​ത്തിൽ വർണി​ച്ചി​രി​ക്കു​ന്ന ആ രംഗങ്ങളെ കുറിച്ചു വീണ്ടും ചിന്തി​ക്കു​ക. അങ്ങനെ​യു​ള്ള നിമി​ഷ​ങ്ങ​ളിൽ ഏതു കാഴ്‌ച​കൾ ആണു നിങ്ങൾക്കു സന്തോഷം കൈവ​രു​ത്തു​ന്നത്‌? ഒരു കുട്ടി​യു​ടെ, സന്തോ​ഷ​ത്താൽ ചുവന്നു​തു​ടു​ത്ത കവിൾത്ത​ട​ങ്ങൾ? വയലേ​ല​ക​ളിൽ പെയ്‌തു​വീ​ഴു​ന്ന മഴമു​ത്തു​കൾ? ചെമപ്പും വയലറ്റും നിറങ്ങൾ ചാലി​ച്ചെ​ടുത്ത്‌ അസ്‌ത​മ​യ​സൂ​ര്യൻ രചിക്കുന്ന സുന്ദര​ദൃ​ശ്യം? 3,00,000 വ്യത്യ​സ്‌ത നിറങ്ങൾ തിരി​ച്ച​റി​യാൻ പര്യാ​പ്‌ത​മാ​യ വിധത്തി​ലാണ്‌ മനുഷ്യ​നേ​ത്രം രൂപകൽപ്പന ചെയ്യ​പ്പെ​ട്ടി​രി​ക്കു​ന്നത്‌! നമ്മുടെ ശ്രവ​ണേ​ന്ദ്രി​യം പ്രിയ​ങ്ക​ര​മാ​യ ഒരു ശബ്ദത്തിന്റെ സ്വരവ്യ​തി​യാ​ന​ങ്ങ​ളും വൃക്ഷാ​ഗ്ര​ങ്ങ​ളെ തഴുകുന്ന കാറ്റിന്റെ മർമര​ങ്ങ​ളും പിച്ച​വെ​ക്കു​ന്ന ശിശു​വി​ന്റെ നിഷ്‌ക​ള​ങ്ക​മാ​യ പൊട്ടി​ച്ചി​രി​യും പിടി​ച്ചെ​ടു​ക്കു​ന്നു. ഇത്തരം ദൃശ്യ​ങ്ങ​ളും ശബ്ദങ്ങളും നമുക്ക്‌ ആസ്വദി​ക്കാൻ കഴിയു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? ബൈബിൾ പറയുന്നു: “കേൾക്കുന്ന ചെവി, കാണുന്ന കണ്ണു, ഇവ രണ്ടും യഹോവ ഉണ്ടാക്കി.” (സദൃശ​വാ​ക്യ​ങ്ങൾ 20:12) എന്നാൽ അവ രണ്ട്‌ ഇന്ദ്രി​യ​ങ്ങൾ മാത്ര​മാണ്‌.

11 ഘ്രാ​ണേ​ന്ദ്രി​യം യഹോ​വ​യു​ടെ നന്മയുടെ മറ്റൊരു തെളി​വാണ്‌. മനുഷ്യ​ന്റെ മൂക്കിന്‌ ഏതാണ്ട്‌ 10,000 വ്യത്യ​സ്‌ത ഗന്ധങ്ങൾ തിരി​ച്ച​റി​യാൻ കഴിയും. ഏതാനും ചിലതി​നെ​ക്കു​റി​ച്ചു ചിന്തി​ക്കു​ക: ഇഷ്ടപ്പെട്ട ഭക്ഷണം, പൂക്കൾ, പഴുത്തു​വീ​ണ ഇലകൾ, കനലിൽനി​ന്നു​യ​രു​ന്ന നേരിയ പുക എന്നിവ​യു​ടെ ഗന്ധങ്ങൾ. നിങ്ങളു​ടെ സ്‌പർശ​ന​ബോ​ധം, മന്ദമാ​രു​ത​ന്റെ തലോ​ട​ലും ഒരു പ്രിയ​സു​ഹൃ​ത്തി​ന്റെ സാന്ത്വ​ന​ദാ​യ​ക​മാ​യ ആശ്ലേഷ​വും ഒരു പഴത്തിന്റെ സംതൃ​പ്‌തി​ദാ​യ​ക​മായ മിനു​സ​വും അനുഭ​വി​ച്ച​റി​യാൻ നിങ്ങളെ പ്രാപ്‌ത​രാ​ക്കു​ന്നു. ആ പഴമൊ​ന്നു കടിക്കു​മ്പോൾ രുചി അറിയാ​നു​ള്ള നിങ്ങളു​ടെ പ്രാപ്‌തി രംഗ​പ്ര​വേ​ശം ചെയ്യുന്നു. പഴത്തിന്റെ സങ്കീർണ​മാ​യ രാസഘടന സൃഷ്ടി​ക്കു​ന്ന നേരിയ രുചി​ഭേ​ദ​ങ്ങ​ളെ പോലും നിങ്ങളു​ടെ രസമു​കു​ള​ങ്ങൾ തിരി​ച്ച​റി​യു​ന്നു. അതേ, യഹോ​വ​യെ സംബന്ധിച്ച്‌ ‘നിന്റെ ഭക്തന്മാർക്കു വേണ്ടി നീ സംഗ്ര​ഹി​ച്ച നിന്റെ നന്മ എത്രവ​ലി​യ​താ​കു​ന്നു’ എന്ന്‌ ഉദ്‌ഘോ​ഷി​ക്കാൻ നമുക്കു സകല കാരണ​വു​മുണ്ട്‌. (സങ്കീർത്ത​നം 31:19) എന്നാൽ തന്റെ ഭക്തന്മാർക്കു​വേ​ണ്ടി യഹോവ നന്മ സംഗ്ര​ഹി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

നിത്യ​പ്ര​യോ​ജ​ന​ങ്ങൾ സഹിത​മു​ള്ള നന്മ

12. യഹോ​വ​യിൽനി​ന്നു​ള്ള ഏതു കരുത​ലു​ക​ളാണ്‌ ഏറ്റവും പ്രധാനം, എന്തു​കൊണ്ട്‌?

12 യേശു ഇങ്ങനെ പറഞ്ഞു: “‘മനുഷ്യൻ അപ്പം​കൊ​ണ്ടു മാത്രമല്ല, ദൈവ​ത്തി​ന്റെ വായിൽകൂ​ടി വരുന്ന സകലവ​ച​നം​കൊ​ണ്ടും ജീവി​ക്കു​ന്നു’ എന്നു എഴുതി​യി​രി​ക്കു​ന്നു.” (മത്തായി 4:4) തീർച്ച​യാ​യും യഹോ​വ​യു​ടെ ആത്മീയ ദാനങ്ങൾ ഭൗതിക ദാനങ്ങ​ളെ​ക്കാൾ പ്രയോ​ജ​ന​പ്ര​ദ​മാണ്‌. കാരണം, അവ നമ്മെ നിത്യ​ജീ​വ​നി​ലേ​ക്കു നയിക്കു​ന്നു. ഈ പുസ്‌ത​ക​ത്തി​ന്റെ 8-ാം അധ്യാ​യ​ത്തിൽ, ഒരു ആത്മീയ പറുദീസ അസ്‌തി​ത്വ​ത്തിൽ കൊണ്ടു​വ​രാൻ ഈ അവസാന നാളു​ക​ളിൽ യഹോവ തന്റെ പുനഃ​സ്ഥാ​പ​ന​ശ​ക്തി ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​താ​യി നാം കണ്ടു. ആ പറുദീ​സ​യു​ടെ ഒരു മുഖ്യ​സ​വി​ശേ​ഷത സമൃദ്ധ​മാ​യ ആത്മീയ ആഹാര​മാണ്‌.

13, 14. (എ) യെഹെ​സ്‌കേൽ പ്രവാ​ച​കൻ ദർശന​ത്തിൽ എന്തു കണ്ടു, അത്‌ ഇന്ന്‌ നമുക്ക്‌ എന്ത്‌ അർഥമാ​ക്കു​ന്നു? (ബി) തന്റെ വിശ്വ​സ്‌ത ദാസന്മാർക്കു​വേ​ണ്ടി യഹോവ ജീവദാ​യ​ക​മാ​യ ഏത്‌ ആത്മീയ കരുത​ലു​കൾ പ്രദാനം ചെയ്യുന്നു?

13 ബൈബി​ളി​ലെ വലിയ പുനഃ​സ്ഥാ​പന പ്രവച​ന​ങ്ങ​ളി​ലൊ​ന്നിൽ, പുനഃ​സ്ഥാ​പി​ക്ക​പ്പെ​ടു​ക​യും മഹത്ത്വീ​ക​രി​ക്ക​പ്പെ​ടു​ക​യും ചെയ്‌ത ഒരു ആലയത്തി​ന്റെ ദർശനം യെഹെ​സ്‌കേ​ലി​നു കൊടു​ക്ക​പ്പെ​ട്ടു. ആ ആലയത്തിൽനിന്ന്‌ ഒരു നീരൊ​ഴുക്ക്‌ പുറ​പ്പെ​ട്ടു. ഒഴുകി​ക്കൊ​ണ്ടി​രി​ക്കെ അതിന്റെ വീതി​യും ആഴവും കൂടി​ക്കൂ​ടി വന്നു, ഒടുവിൽ അത്‌ “ഒരു നദി” ആയിത്തീർന്നു. ഒഴുകി​ച്ചെന്ന ഇടങ്ങളി​ലെ​ല്ലാം ആ നദി അനു​ഗ്ര​ഹ​ങ്ങൾ കൈവ​രു​ത്തി. അതിന്റെ തീരങ്ങ​ളിൽ തഴച്ചു​വ​ളർന്നു​നി​ന്നി​രുന്ന വൃക്ഷങ്ങൾ ആഹാര​വും രോഗ​ശാ​ന്തി​യും പ്രദാ​നം​ചെ​യ്‌തു. ഉപ്പു​വെ​ള്ളം നിറഞ്ഞ ജീവജാ​ല​ങ്ങ​ളി​ല്ലാ​ത്ത ചാവു​ക​ട​ലി​നു​പോ​ലും ആ നദി ജീവനും ഉത്‌പാ​ദ​ന​ക്ഷ​മ​ത​യും കൈവ​രു​ത്തി. (യെഹെ​സ്‌കേൽ 47:1-12) എന്നാൽ അതി​ന്റെ​യെ​ല്ലാം അർഥ​മെ​ന്താ​യി​രു​ന്നു?

14 യെഹെ​സ്‌കേൽ കണ്ട ആലയം ചിത്രീ​ക​രി​ച്ച​പ്ര​കാ​രം, യഹോവ നിർമ​ലാ​രാ​ധ​ന​യ്‌ക്കുള്ള തന്റെ ക്രമീ​ക​ര​ണം പുനഃ​സ്ഥാ​പി​ക്കു​മെ​ന്നാണ്‌ ദർശനം അർഥമാ​ക്കി​യത്‌. ദർശന​ത്തി​ലെ നദി​യെ​പ്പോ​ലെ തന്റെ ജനത്തി​ലേ​ക്കു പ്രവഹി​ക്കു​ന്ന, ജീവനു​വേ​ണ്ടി​യു​ള്ള ദൈവ​ത്തി​ന്റെ സമൃദ്ധ​മാ​യ കരുത​ലു​കൾ പൂർവാ​ധി​കം വർധി​ച്ചു​കൊ​ണ്ടി​രി​ക്കും. 1919-ൽ നിർമ​ലാ​രാ​ധന പുനഃ​സ്ഥാ​പി​ക്ക​പ്പെ​ട്ട​തു മുതൽ യഹോവ തന്റെ ജനത്തെ ജീവദാ​യ​ക​മാ​യ കരുത​ലു​ക​ളാൽ അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നു. എങ്ങനെ? ബൈബി​ളു​കൾ, ബൈബിൾ സാഹി​ത്യ​ങ്ങൾ, യോഗങ്ങൾ, കൺ​വെൻ​ഷ​നു​കൾ എന്നിവ​യെ​ല്ലാം ദശലക്ഷ​ങ്ങൾക്ക്‌ മർമ​പ്ര​ധാ​ന​മാ​യ സത്യങ്ങൾ എത്തിച്ചു​കൊ​ടു​ക്കാൻ സഹായി​ച്ചി​രി​ക്കു​ന്നു. ഇങ്ങനെ​യു​ള്ള മുഖാ​ന്ത​ര​ങ്ങ​ളാൽ യഹോവ ജീവനു​വേ​ണ്ടി​യു​ള്ള തന്റെ കരുത​ലു​ക​ളിൽ ഏറ്റവും പ്രധാ​ന​മാ​യ ഒന്നിനെ കുറിച്ച്‌—യഹോ​വ​യെ യഥാർഥ​ത്തിൽ സ്‌നേ​ഹി​ക്കു​ക​യും ഭയപ്പെ​ടു​ക​യും ചെയ്യുന്ന സകലർക്കും അവന്റെ മുമ്പാകെ ശുദ്ധമായ നിലയും നിത്യ​ജീ​വ​ന്റെ പ്രത്യാ​ശ​യും കൈവ​രു​ത്തു​ന്ന ക്രിസ്‌തു​വി​ന്റെ മറുവി​ല​യാ​ഗ​ത്തെ കുറിച്ച്‌—ആളുകളെ പഠിപ്പി​ച്ചി​രി​ക്കു​ന്നു. * അതു​കൊണ്ട്‌ ഈ അന്ത്യനാ​ളു​ക​ളിൽ ഉടനീളം, ലോകം ആത്മീയ​ക്ഷാ​മം അനുഭ​വി​ക്ക​വേ, യഹോ​വ​യു​ടെ ജനം ഒരു ആത്മീയ വിരുന്ന്‌ ആസ്വദി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.—യെശയ്യാ​വു 65:13.

15. ക്രിസ്‌തു​വി​ന്റെ സഹസ്രാബ്ദ വാഴ്‌ച​ക്കാ​ലത്ത്‌ യഹോ​വ​യു​ടെ നന്മ വിശ്വ​സ്‌ത മനുഷ്യ​വർഗ​ത്തി​ലേക്ക്‌ ഏതർഥ​ത്തിൽ ഒഴുകും?

15 എന്നാൽ യെഹെ​സ്‌കേൽ ദർശന​ത്തിൽ കണ്ട നദിയു​ടെ ഒഴുക്ക്‌ ഈ പഴയ വ്യവസ്ഥി​തി അവസാ​നി​ക്കു​ന്ന​തോ​ടെ നിലയ്‌ക്കു​ന്നി​ല്ല. മറിച്ച്‌, ക്രിസ്‌തു​വി​ന്റെ സഹസ്രാബ്ദ വാഴ്‌ച​ക്കാ​ലത്ത്‌ അതു പൂർവാ​ധി​കം സമൃദ്ധ​മാ​യി ഒഴുകും. അന്ന്‌, മിശി​ഹൈക രാജ്യം മുഖേന യഹോവ, യേശു​വി​ന്റെ ബലിയു​ടെ മൂല്യം പൂർണ​മാ​യും ഉപയു​ക്ത​മാ​ക്കി​ക്കൊണ്ട്‌ വിശ്വ​സ്‌ത മനുഷ്യ​വർഗ​ത്തെ ക്രമേണ പൂർണ​ത​യി​ലേക്ക്‌ ഉയർത്തും. അന്നു നാം യഹോ​വ​യു​ടെ നന്മയെ​പ്ര​തി എത്ര ആഹ്ലാദി​ക്കും!

യഹോ​വ​യു​ടെ നന്മയുടെ കൂടു​ത​ലാ​യ വശങ്ങൾ

16. യഹോ​വ​യു​ടെ നന്മയിൽ മറ്റു ഗുണങ്ങൾ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു​വെന്ന്‌ ബൈബിൾ എങ്ങനെ പ്രകട​മാ​ക്കു​ന്നു?

16 യഹോ​വ​യു​ടെ നന്മയിൽ ഉദാര​ത​യെ​ക്കാ​ള​ധി​കം ഉൾപ്പെ​ട്ടി​രി​ക്കു​ന്നു. ദൈവം മോ​ശെ​യോട്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ എന്റെ മഹിമ [“നന്മ,” NW] ഒക്കെയും നിന്റെ മുമ്പാകെ കടക്കു​മാ​റാ​ക്കി യഹോ​വ​യു​ടെ നാമത്തെ നിന്റെ മുമ്പാകെ ഘോഷി​ക്കും.” പിന്നീട്‌ വിവരണം ഇങ്ങനെ പറയുന്നു: “യഹോവ, യഹോ​വ​യാ​യ ദൈവം, കരുണ​യും കൃപയു​മു​ള്ള​വൻ, കോപ​ത്തി​നു താമസ​മു​ള്ള​വൻ, മഹാ സ്‌നേ​ഹ​ദ​യ​യും സത്യവും സമൃദ്ധ​മാ​യി ഉള്ളവൻ.” (പുറപ്പാ​ടു 33:19; 34:6, NW) അതു​കൊണ്ട്‌ യഹോ​വ​യു​ടെ നന്മയിൽ ഒട്ടനവധി വിശിഷ്ട ഗുണങ്ങൾ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു. ഇവയിൽ കേവലം രണ്ടെണ്ണം നമുക്കു പരിചി​ന്തി​ക്കാം.

17. എന്താണു കൃപ, നിസ്സാ​ര​രാ​യ അപൂർണ മനുഷ്യ​രോ​ടു യഹോവ അതു പ്രകട​മാ​ക്കി​യി​രി​ക്കു​ന്നത്‌ എങ്ങനെ?

17 ‘കൃപയു​ള്ള​വൻ.’ ഈ ഗുണം തന്റെ സൃഷ്ടി​ക​ളോട്‌ യഹോവ ഇടപെ​ടു​ന്ന രീതി​യെ​ക്കു​റി​ച്ചു നമ്മോടു വളരെ​യ​ധി​കം പറയുന്നു. അധികാ​രി​ക​ളു​ടെ കാര്യ​ത്തിൽ മിക്ക​പ്പോ​ഴും സത്യമാ​യി​രി​ക്കു​ന്ന​തു​പോ​ലെ പരുഷ​നോ നിസ്സം​ഗ​നോ നിഷ്‌ഠു​ര​നോ ആയിരി​ക്കു​ന്ന​തി​നു പകരം, യഹോവ സൗമ്യ​നും ദയാലു​വു​മാണ്‌. ദൃഷ്ടാ​ന്ത​ത്തിന്‌, യഹോവ അബ്രാ​ഹാ​മി​നോട്‌ ഇങ്ങനെ പറഞ്ഞു: “കണ്ണുക​ളു​യർത്തി, ദയവായി നീ നിൽക്കുന്ന ഇടത്തു​നിന്ന്‌, വടക്കോ​ടും തെക്കോ​ട്ടും കിഴ​ക്കോ​ട്ടു പടിഞ്ഞാ​റോ​ട്ടും നോക്കുക.” (ഉല്‌പത്തി 13:14, NW) പല ഭാഷാ​ന്ത​ര​ങ്ങ​ളും “ദയവായി” എന്ന പദം വിട്ടു​ക​ള​ഞ്ഞി​രി​ക്കു​ന്നു. എന്നാൽ മൂല എബ്രാ​യ​പാ​ഠ​ത്തിൽ, പ്രസ്‌താ​വ​ന​യെ ആജ്ഞയിൽനിന്ന്‌ വിനയ​പൂർവ​മാ​യ അഭ്യർഥ​ന​യാ​ക്കി മാറ്റുന്ന ഒരു പ്രത്യയം പദഘട​ന​യിൽ ഉൾപ്പെ​ടു​ന്നു​വെന്ന്‌ ബൈബിൾ പണ്ഡിത​ന്മാർ പറയുന്നു. സമാന​മാ​യ മറ്റ്‌ ഉദാഹ​ര​ണ​ങ്ങ​ളും ഉണ്ട്‌. (ഉല്‌പത്തി 31:12, NW; യെഹെ​സ്‌കേൽ 8:5, NW) ചിന്തി​ക്കു​ക, അഖിലാണ്ഡ പരമാ​ധി​കാ​രി നിസ്സാ​ര​രാ​യ മനുഷ്യ​രോട്‌ “ദയവായി” എന്നു പറയുന്നു. പാരു​ഷ്യ​വും നിർദ​യ​ത്വ​വും ധാർഷ്ട്യ​വു​മൊ​ക്കെ വളരെ സാധാ​ര​ണ​മാ​യി​രി​ക്കുന്ന ഒരു ലോക​ത്തിൽ നമ്മുടെ ദൈവ​മാ​യ യഹോ​വ​യു​ടെ കൃപയെ കുറിച്ചു വിചി​ന്ത​നം ചെയ്യു​ന്നത്‌ നവോ​ന്മേ​ഷ​പ്ര​ദ​മ​ല്ലേ?

18. യഹോവ ‘സത്യം സമൃദ്ധ​മാ​യു​ള്ള​വൻ’ ആണെന്നു പറയു​ന്നത്‌ ഏത്‌ അർഥത്തിൽ, ആ വാക്കുകൾ ആശ്വാ​സ​ക​ര​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

18സത്യം സമൃദ്ധ​മാ​യു​ള്ള​വൻ.’ സത്യസ​ന്ധ​ത​യി​ല്ലാ​യ്‌മ ഇന്നത്തെ ലോക​ത്തി​ന്റെ മുഖമു​ദ്ര ആയിത്തീർന്നി​രി​ക്കു​ന്നു. എന്നാൽ “വ്യാജം പറവാൻ ദൈവം മനുഷ്യ​നല്ല” എന്നു ബൈബിൾ നമ്മെ ഓർമി​പ്പി​ക്കു​ന്നു. (സംഖ്യാ​പു​സ്‌ത​കം 23:19) വാസ്‌ത​വ​ത്തിൽ, ‘ദൈവ​ത്തി​നു വ്യാജം പറയാൻ കഴിയില്ല’ എന്ന്‌ തീത്തൊസ്‌ 1:2 (NW) പറയുന്നു. യഹോ​വ​യു​ടെ നന്മ, വ്യാജം പറയുക അവനെ സംബന്ധി​ച്ചി​ട​ത്തോ​ളം അസാധ്യ​മാ​ക്കി​ത്തീർക്കു​ന്നു. അതു​കൊണ്ട്‌, യഹോ​വ​യു​ടെ വാഗ്‌ദാ​ന​ങ്ങൾ തികച്ചും ആശ്രയ​യോ​ഗ്യ​മാണ്‌; അവന്റെ വാക്കുകൾ എല്ലായ്‌പോ​ഴും നിവൃ​ത്തി​യേ​റു​ക​ത​ന്നെ ചെയ്യും. യഹോവ “സത്യത്തി​ന്റെ ദൈവം” എന്നു​പോ​ലും വിളി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. (സങ്കീർത്ത​നം 31:5, NW) അവൻ വ്യാജങ്ങൾ പറയു​ന്ന​തിൽനിന്ന്‌ ഒഴിഞ്ഞു​നിൽക്കു​ന്നു​വെന്നു മാത്രമല്ല, സത്യം സമൃദ്ധ​മാ​യി വിതരണം ചെയ്യു​ക​യും ചെയ്യുന്നു. അവൻ രഹസ്യ​ത്തിൽ കാര്യങ്ങൾ ചെയ്യു​ന്ന​വ​നോ വിവരങ്ങൾ മറച്ചു​വെ​ക്കു​ന്ന​വ​നോ നിഗൂ​ഢ​സ്വ​ഭാ​വ​ക്കാ​ര​നോ അല്ല; മറിച്ച്‌, തന്റെ അതിരറ്റ ജ്ഞാന​ശേ​ഖ​ര​ത്തിൽനിന്ന്‌ അവൻ തന്റെ വിശ്വ​സ്‌ത ദാസന്മാ​രെ ഉദാര​മാ​യി പ്രബു​ദ്ധ​രാ​ക്കു​ന്നു. * അവർ ‘സത്യത്തിൽ നടക്കേ​ണ്ട​തി​നു’ താൻ നൽകുന്ന സത്യങ്ങ​ള​നു​സ​രിച്ച്‌ എങ്ങനെ ജീവി​ക്കാ​മെ​ന്നു​പോ​ലും അവൻ അവരെ പഠിപ്പി​ക്കു​ന്നു. (3 യോഹ​ന്നാൻ 3) പൊതു​വെ യഹോ​വ​യു​ടെ നന്മ നമ്മെ വ്യക്തി​പ​ര​മാ​യി എങ്ങനെ സ്വാധീ​നി​ക്ക​ണം?

‘യഹോ​വ​യു​ടെ നന്മയെ​പ്ര​തി വെട്ടി​ത്തി​ള​ങ്ങു​ക’

19, 20. (എ) സാത്താൻ യഹോ​വ​യു​ടെ നന്മയി​ലു​ള്ള ഹവ്വായു​ടെ വിശ്വാ​സ​ത്തിന്‌ തുരങ്കം​വെ​ക്കാൻ ശ്രമി​ച്ച​തെ​ങ്ങ​നെ, അത്‌ എന്തു ഫലം ഉളവാക്കി? (ബി) യഹോ​വ​യു​ടെ നന്മയ്‌ക്ക്‌ ഉചിത​മാ​യി നമ്മു​ടെ​മേൽ എന്തു ഫലമു​ണ്ടാ​യി​രി​ക്ക​ണം, എന്തു​കൊണ്ട്‌?

19 ഏദെൻതോ​ട്ട​ത്തിൽവെച്ച്‌, സാത്താൻ ഹവ്വായെ പ്രലോ​ഭി​പ്പി​ച്ച​പ്പോൾ, യഹോ​വ​യു​ടെ നന്മയി​ലു​ള്ള അവളുടെ വിശ്വാ​സ​ത്തി​നു തന്ത്രപൂർവം തുരങ്കം​വെ​ച്ചു​കൊ​ണ്ടാണ്‌ അവൻ തുടക്ക​മി​ട്ടത്‌. “തോട്ട​ത്തി​ലെ സകലവൃ​ക്ഷ​ങ്ങ​ളു​ടെ​യും ഫലം നിനക്കു ഇഷ്ടം​പോ​ലെ തിന്നാം” എന്ന്‌ യഹോവ ആദാമി​നോ​ടു പറഞ്ഞി​രു​ന്നു. ആ തോട്ട​ത്തിൽ ആയിര​ക്ക​ണ​ക്കി​നു വൃക്ഷങ്ങൾ ഉണ്ടായി​രു​ന്നി​രി​ക്കാം. എന്നാൽ അതിൽ ഒരു വൃക്ഷത്തിൽനി​ന്നു​ള്ള ഫലം ഭക്ഷിക്ക​രു​തെ​ന്നു മാത്രമേ യഹോവ കൽപ്പി​ച്ചു​ള്ളൂ. എന്നിട്ടും, സാത്താൻ ഹവ്വാ​യോട്‌ ചോദിച്ച ആദ്യ​ചോ​ദ്യം ഇതായി​രു​ന്നു: “തോട്ട​ത്തി​ലെ യാതൊ​രു വൃക്ഷത്തി​ന്റെ ഫലവും നിങ്ങൾ തിന്നരു​തെ​ന്നു ദൈവം വാസ്‌ത​വ​മാ​യി കല്‌പി​ച്ചി​ട്ടു​ണ്ടോ”? (ഉല്‌പത്തി 2:9, 16; 3:1) യഹോവ ഏതോ നന്മ പിടി​ച്ചു​വെ​ച്ചി​രി​ക്കു​ക​യാ​ണെന്ന്‌ ഹവ്വാ​യെ​ക്കൊ​ണ്ടു ചിന്തി​പ്പി​ക്കാൻ യഹോ​വ​യു​ടെ വാക്കു​ക​ളെ സാത്താൻ വളച്ചൊ​ടി​ച്ചു. സങ്കടക​ര​മെ​ന്നു പറയട്ടെ, അവന്റെ തന്ത്രം വിജയി​ച്ചു. ആവശ്യ​മു​ള്ള​തെ​ല്ലാം തനിക്കു പ്രദാനം ചെയ്‌ത ദൈവ​ത്തി​ന്റെ നന്മയെ ഹവ്വാ സംശയി​ച്ചു തുടങ്ങി. അവളുടെ സന്തതി​പ​ര​മ്പ​ര​യിൽപ്പെട്ട അനേകം സ്‌ത്രീ​പു​രു​ഷ​ന്മാ​രും അതുതന്നെ ചെയ്‌തി​രി​ക്കു​ന്നു.

20 അത്തരം സംശയങ്ങൾ കൈവ​രു​ത്തി​യ ദുഃഖ​ത്തി​ന്റെ​യും ദുരി​ത​ത്തി​ന്റെ​യും ആഴം നമുക്ക​റി​യാം. അതു​കൊണ്ട്‌ യിരെ​മ്യാ​വു 31:12-ലെ (NW) വാക്കുകൾ നമുക്കു ശ്രദ്ധി​ക്കാം. ‘അവർ തീർച്ച​യാ​യും യഹോ​വ​യു​ടെ നന്മയാൽ വെട്ടി​ത്തി​ള​ങ്ങും’ എന്ന്‌ ആ വാക്യം പറയുന്നു. യഹോ​വ​യു​ടെ നന്മ തീർച്ച​യാ​യും നാം സന്തോ​ഷ​ത്താൽ വെട്ടി​ത്തി​ള​ങ്ങാൻ ഇടയാ​ക്ക​ണം. ഇത്ര നന്മ നിറഞ്ഞ നമ്മുടെ ദൈവ​ത്തി​ന്റെ ആന്തരങ്ങളെ നാം ഒരിക്ക​ലും സംശയി​ക്കേ​ണ്ട​തി​ല്ല. നമുക്കു പൂർണ​മാ​യി അവനെ ആശ്രയി​ക്കാ​വു​ന്ന​താണ്‌. കാരണം, തന്നെ സ്‌നേ​ഹി​ക്കു​ന്ന​വർക്കു നന്മ വരാന​ല്ലാ​തെ മറ്റൊ​ന്നും അവൻ ആഗ്രഹി​ക്കു​ന്നി​ല്ല.

21, 22. (എ) യഹോ​വ​യു​ടെ നന്മയോട്‌ ഏതു വിധത്തിൽ പ്രതി​ക​രി​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു? (ബി) അടുത്ത അധ്യാ​യ​ത്തിൽ നാം ഏതു ഗുണം ചർച്ച​ചെ​യ്യും, അതു നന്മയിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

21 കൂടാതെ, ദൈവ​ത്തി​ന്റെ നന്മയെ കുറിച്ചു മറ്റുള്ള​വ​രോ​ടു സംസാ​രി​ക്കാൻ ഒരു അവസരം ലഭിക്കു​മ്പോൾ നാം സന്തോ​ഷി​ക്കു​ന്നു. യഹോ​വ​യു​ടെ ജനത്തെ കുറിച്ച്‌ സങ്കീർത്ത​നം 145:7 പറയുന്നു: “അവർ നിന്റെ വലിയ നന്മയുടെ ഓർമ്മയെ പ്രസി​ദ്ധ​മാ​ക്കും.” നാം ജീവി​ക്കു​ന്ന ഓരോ ദിവസ​വും യഹോ​വ​യു​ടെ നന്മയിൽനിന്ന്‌ ഏതെങ്കി​ലും വിധത്തിൽ നമുക്കു പ്രയോ​ജ​നം ലഭിക്കു​ന്നു. സാധ്യ​മാ​കു​ന്നി​ട​ത്തോ​ളം, പ്രത്യേ​കം എടുത്തു​പ​റ​ഞ്ഞു​കൊണ്ട്‌ യഹോവ നമുക്കാ​യി ചെയ്‌തി​രി​ക്കു​ന്ന നന്മകൾക്കാ​യി അവനു നന്ദി​കൊ​ടു​ക്കു​ന്നത്‌ ഒരു പതിവാ​ക്ക​രു​തോ? ആ ഗുണത്തെ കുറിച്ചു ചിന്തി​ക്കു​ന്ന​തും അതി​നെ​പ്ര​തി ദിനം​തോ​റും യഹോ​വ​യ്‌ക്കു നന്ദി​കൊ​ടു​ക്കു​ന്ന​തും അതിനെ കുറിച്ച്‌ മറ്റുള്ള​വ​രോ​ടു പറയു​ന്ന​തും നമ്മുടെ നല്ലവനായ ദൈവത്തെ അനുക​രി​ക്കാൻ നമ്മെ സഹായി​ക്കും. യഹോവ ചെയ്യു​ന്ന​തു​പോ​ലെ നന്മചെ​യ്യാൻ നാം മാർഗങ്ങൾ തേടു​മ്പോൾ, നാം അവനോട്‌ പൂർവാ​ധി​കം അടുത്തു ചെല്ലും. വൃദ്ധനാ​യി​രു​ന്ന യോഹ​ന്നാൻ അപ്പൊ​സ്‌ത​ലൻ ഇങ്ങനെ എഴുതി: “പ്രിയനേ, നന്മയല്ലാ​തെ തിന്മ അനുക​രി​ക്ക​രു​തു; നന്മ ചെയ്യു​ന്ന​വൻ ദൈവ​ത്തിൽനി​ന്നു​ള്ള​വൻ ആകുന്നു.”—3 യോഹ​ന്നാൻ 11.

22 യഹോ​വ​യു​ടെ നന്മ മറ്റു ഗുണങ്ങ​ളോ​ടും ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു. ദൃഷ്ടാ​ന്ത​ത്തിന്‌, ദൈവം ‘സ്‌നേ​ഹ​ദയ [അഥവാ വിശ്വ​സ്‌ത സ്‌നേഹം] സമൃദ്ധ​മാ​യി ഉള്ളവൻ ആകുന്നു.’ (പുറപ്പാ​ടു 34:6, NW) നന്മയെ പോലെ യഹോവ അത്ര പൊതു​വാ​യി പ്രകട​മാ​ക്കു​ന്ന ഒന്നല്ല ഈ ഗുണം; കാരണം, വിശേ​ഷാൽ തന്റെ വിശ്വ​സ്‌ത ദാസന്മാ​രോ​ടു​ള്ള ബന്ധത്തി​ലാണ്‌ അവൻ അതു പ്രകട​മാ​ക്കു​ന്നത്‌. അവൻ അതു ചെയ്യുന്ന വിധത്തെ കുറിച്ച്‌ നാം അടുത്ത അധ്യാ​യ​ത്തിൽ പഠിക്കു​ന്ന​താ​യി​രി​ക്കും.

^ യഹോവയുടെ നന്മയുടെ ഏറ്റവും വലിയ തെളി​വാണ്‌ മറുവില. ദശലക്ഷ​ക്ക​ണ​ക്കി​നു വരുന്ന ആത്മജീ​വി​ക​ളിൽനിന്ന്‌, നമുക്കു​വേ​ണ്ടി മരിക്കാൻ യഹോവ തിര​ഞ്ഞെ​ടു​ത്തത്‌ തന്റെ പ്രിയ​പ്പെട്ട ഏകജാത പുത്ര​നെ​യാണ്‌.

^ ബൈബിൾ സമുചി​ത​മാ​യി സത്യത്തെ വെളി​ച്ച​ത്തോ​ടു ബന്ധപ്പെ​ടു​ത്തു​ന്നു. “നിന്റെ പ്രകാ​ശ​വും സത്യവും അയച്ചു​ത​രേ​ണ​മേ” എന്നു സങ്കീർത്ത​ന​ക്കാ​രൻ പാടി. (സങ്കീർത്ത​നം 43:3) തന്നിൽനി​ന്നു പഠിക്കാൻ അല്ലെങ്കിൽ പ്രബോ​ധ​നം നേടാൻ ആഗ്രഹി​ക്കു​ന്ന​വ​രു​ടെ​മേൽ യഹോവ സമൃദ്ധ​മാ​യ ആത്മീയ പ്രകാശം ചൊരി​യു​ന്നു.—2 കൊരി​ന്ത്യർ 4:6; 1 യോഹ​ന്നാൻ 1:5.