വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 29

‘ക്രിസ്‌തു​വി​ന്റെ സ്‌നേ​ഹ​ത്തെ അറിയാൻ’

‘ക്രിസ്‌തു​വി​ന്റെ സ്‌നേ​ഹ​ത്തെ അറിയാൻ’

1-3. (എ) തന്റെ പിതാ​വി​നെ​പ്പോ​ലെ ആയിരി​ക്കാൻ യേശു​വി​നെ പ്രേരി​പ്പി​ച്ചത്‌ എന്താണ്‌? (ബി) യേശു​വി​ന്റെ സ്‌നേ​ഹ​ത്തി​ന്റെ ഏതു വശങ്ങൾ നാം പരി​ശോ​ധി​ക്കും?

 ഒരു കൊച്ചു​കു​ട്ടി അവന്റെ പിതാ​വി​നെ അനുക​രി​ക്കാൻ ശ്രമി​ക്കു​ന്ന​തു നിങ്ങൾ കണ്ടിട്ടു​ണ്ടോ? പിതാ​വി​ന്റെ നടപ്പും സംസാ​ര​വും പ്രവർത്ത​ന​രീ​തി​യു​മൊ​ക്കെ അവൻ അനുക​രി​ച്ചേ​ക്കാം. കാല​ക്ര​മ​ത്തിൽ കുട്ടി പിതാ​വി​ന്റെ ധാർമി​ക​വും ആത്മീയ​വു​മാ​യ മൂല്യങ്ങൾ സ്വായ​ത്ത​മാ​ക്കു​ക​പോ​ലും ചെയ്‌തേ​ക്കാം. അതേ, സ്‌നേ​ഹ​നി​ധി​യാ​യ പിതാ​വി​നോ​ടു കുട്ടിക്കു തോന്നുന്ന സ്‌നേ​ഹ​വും ആദരവും അദ്ദേഹത്തെ പോലെ ആയിരി​ക്കാൻ അവനെ പ്രേരി​പ്പി​ക്കു​ന്നു.

2 യേശു​വും അവന്റെ സ്വർഗീയ പിതാ​വും തമ്മിലുള്ള ബന്ധം സംബന്ധി​ച്ചെന്ത്‌? “ഞാൻ പിതാ​വി​നെ സ്‌നേ​ഹി​ക്കു​ന്നു” എന്ന്‌ യേശു ഒരു സന്ദർഭ​ത്തിൽ പറഞ്ഞു. (യോഹ​ന്നാൻ 14:31) മറ്റ്‌ ഏതൊരു സൃഷ്ടി​യും അസ്‌തി​ത്വ​ത്തിൽ വരുന്ന​തി​നും വളരെ കാലങ്ങൾക്കു മുമ്പു​ത​ന്നെ യേശു യഹോ​വ​യോ​ടൊ​പ്പം ആയിരു​ന്ന​തി​നാൽ ഈ പുത്ര​നെ​ക്കാൾ കൂടുതൽ യഹോ​വ​യെ സ്‌നേ​ഹി​ക്കാൻ ഒരുപക്ഷേ ആർക്കും കഴിയില്ല. ആ സ്‌നേഹം തന്റെ പിതാ​വി​നെ​പ്പോ​ലെ ആയിരി​ക്കാൻ വിശ്വ​സ്‌ത​നും അർപ്പണ മനോ​ഭാ​വ​മു​ള്ള​വ​നു​മായ ഈ പുത്രനെ പ്രേരി​പ്പി​ച്ചു.—യോഹ​ന്നാൻ 14:9.

3 യഹോ​വ​യു​ടെ ശക്തി, നീതി, ജ്ഞാനം എന്നീ ഗുണങ്ങളെ യേശു പൂർണ​മാ​യി അനുക​രി​ച്ചത്‌ എങ്ങനെ​യെന്ന്‌ ഈ പുസ്‌ത​ക​ത്തി​ന്റെ മുൻ അധ്യാ​യ​ങ്ങ​ളിൽ നാം പരിചി​ന്തി​ച്ചി​രു​ന്നു. എന്നാൽ യേശു തന്റെ പിതാ​വി​ന്റെ സ്‌നേ​ഹ​ത്തെ പ്രതി​ഫ​ലി​പ്പി​ച്ചത്‌ എങ്ങനെ​യാണ്‌? നമുക്ക്‌ യേശു​വി​ന്റെ സ്‌നേ​ഹ​ത്തി​ന്റെ മൂന്നു വശങ്ങൾ പരി​ശോ​ധി​ക്കാം​—ആത്മത്യാഗ മനോ​ഭാ​വം, ആർദ്രാ​നു​കമ്പ, ക്ഷമിക്കാ​നു​ള്ള സന്നദ്ധത.

‘ഇതി​നെ​ക്കാൾ വലിയ സ്‌നേഹം ആർക്കും ഇല്ല’

4. ആത്മത്യാ​ഗ​പ​ര​മാ​യ സ്‌നേ​ഹ​ത്തി​ന്റെ കാര്യ​ത്തിൽ യേശു ഏറ്റവും വലിയ മാനു​ഷി​ക മാതൃ​ക​വെ​ച്ചത്‌ എങ്ങനെ?

4 ആത്മത്യാ​ഗ​പ​ര​മാ​യ സ്‌നേ​ഹ​ത്തി​ന്റെ കാര്യ​ത്തിൽ യേശു മുന്തിയ മാതൃ​ക​വെ​ച്ചു. ആത്മത്യാഗ മനോ​ഭാ​വം ഉണ്ടായി​രി​ക്കു​ന്ന​തിൽ നിസ്സ്വാർഥ​മാ​യി മറ്റുള്ള​വ​രു​ടെ ആവശ്യ​ങ്ങൾക്കും താത്‌പ​ര്യ​ങ്ങൾക്കും നമ്മു​ടേ​തി​നെ​ക്കാൾ പരിഗണന കൊടു​ക്കു​ന്നത്‌ ഉൾപ്പെ​ടു​ന്നു. യേശു അത്തരം സ്‌നേഹം പ്രകട​മാ​ക്കി​യത്‌ എങ്ങനെ? അവൻതന്നെ ഇങ്ങനെ വിശദീ​ക​രി​ച്ചു: “സ്‌നേ​ഹി​ത​ന്മാർക്കു വേണ്ടി ജീവനെ കൊടു​ക്കു​ന്ന​തി​ലും അധിക​മു​ളള സ്‌നേഹം ആർക്കും ഇല്ല.” (യോഹ​ന്നാൻ 15:13, 14എ) യേശു മനസ്സോ​ടെ തന്റെ പൂർണ​ത​യു​ള്ള ജീവൻ നമുക്കു​വേ​ണ്ടി നൽകി. മനുഷ്യ​ച​രി​ത്ര​ത്തി​ലെ ഏറ്റവും വലിയ സ്‌നേ​ഹ​പ്ര​ക​ട​ന​മാ​യി​രു​ന്നു അത്‌. എന്നാൽ യേശു മറ്റു വിധങ്ങ​ളി​ലും ആത്മത്യാ​ഗ​പ​ര​മാ​യ സ്‌നേഹം പ്രകട​മാ​ക്കി.

5. സ്വർഗം വിട്ടു​പോ​ന്നത്‌ ദൈവ​ത്തി​ന്റെ ഏകജാത പുത്രന്റെ ഭാഗത്തെ സ്‌നേ​ഹ​നിർഭ​ര​മാ​യ ഒരു ത്യാഗ​മാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?

5 തന്റെ മനുഷ്യ-പൂർവ അസ്‌തി​ത്വ​ത്തിൽ ദൈവ​ത്തി​ന്റെ ഏകജാത പുത്രന്‌ സ്വർഗ​ത്തിൽ മഹനീ​യ​മാ​യ, ഒരതുല്യ സ്ഥാനമു​ണ്ടാ​യി​രു​ന്നു. അവൻ യഹോ​വ​യും ദശലക്ഷ​ക്ക​ണ​ക്കി​നു വരുന്ന ആത്മജീ​വി​ക​ളു​ടെ സമൂഹ​വു​മാ​യി ഉറ്റ സഹവാസം ആസ്വദി​ച്ചി​രു​ന്നു. ഈ പദവി​ക​ളൊ​ക്കെ ഉണ്ടായി​രു​ന്നി​ട്ടും യഹോ​വ​യു​ടെ പ്രിയ​പു​ത്രൻ “ദാസരൂ​പം എടുത്തു മനുഷ്യ​സാ​ദൃ​ശ്യ​ത്തി​ലാ​യി തന്നെത്താൻ ഒഴിച്ചു.” (ഫിലി​പ്പി​യർ 2:7, 8എ) ‘ദുഷ്ടന്റെ അധീന​ത​യിൽ കിടക്കുന്ന’ ഒരു ലോക​ത്തി​ലെ പാപപൂർണ​രാ​യ മനുഷ്യ​രു​ടെ ഇടയിൽ പാർക്കാൻ അവൻ മനസ്സോ​ടെ ഇറങ്ങി​വ​ന്നു. (1 യോഹ​ന്നാൻ 5:19) അത്‌ ദൈവ​പു​ത്ര​ന്റെ ഭാഗത്തെ സ്‌നേ​ഹ​നിർഭ​ര​മാ​യ ഒരു ത്യാഗ​മ​ല്ലാ​യി​രു​ന്നോ?

6, 7. (എ) തന്റെ ഭൗമിക ശുശ്രൂ​ഷ​ക്കാ​ലത്ത്‌ യേശു ഏതു വിധങ്ങ​ളിൽ ആത്മത്യാ​ഗ​പ​ര​മാ​യ സ്‌നേഹം പ്രകട​മാ​ക്കി? (ബി) യോഹ​ന്നാൻ 19:25-27-ൽ നിസ്സ്വാർഥ സ്‌നേ​ഹ​ത്തി​ന്റെ ഹൃദയ​സ്‌പർശി​യാ​യ ഏതു ദൃഷ്ടാന്തം രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു?

6 തന്റെ ഭൗമിക ശുശ്രൂ​ഷ​യിൽ ഉടനീളം യേശു വ്യത്യ​സ്‌ത വിധങ്ങ​ളിൽ ആത്മത്യാ​ഗ​പ​ര​മാ​യ സ്‌നേഹം പ്രകട​മാ​ക്കി. അവൻ തികച്ചും നിസ്സ്വാർഥ​നാ​യി​രു​ന്നു. അവൻ തന്റെ ശുശ്രൂ​ഷ​യിൽ ആമഗ്നനാ​യി​രു​ന്ന​തി​നാൽ മനുഷ്യർക്കു പതിവുള്ള സാധാരണ സുഖങ്ങൾ അവൻ ബലിക​ഴി​ച്ചു. അവൻ ഒരിക്കൽ ഇപ്രകാ​രം പറഞ്ഞു: “കുറു​ന​രി​കൾക്കു കുഴി​ക​ളും ആകാശ​ത്തി​ലെ പറവകൾക്കു കൂടു​ക​ളും ഉണ്ടു; മനുഷ്യ​പു​ത്ര​ന്നോ തല ചായി​പ്പാൻ ഇടം ഇല്ല.” (മത്തായി 8:20) വിദഗ്‌ധ​നാ​യ ഒരു മരപ്പണി​ക്കാ​രൻ ആയിരു​ന്ന​തി​നാൽ തനിക്കു​വേ​ണ്ടി നല്ല ഒരു വീടു പണിയാ​നോ മനോ​ഹ​ര​മാ​യ ഗൃഹോ​പ​ക​ര​ണ​ങ്ങൾ ഉണ്ടാക്കി വിറ്റ്‌ പണം സമ്പാദി​ക്കാ​നോ അവന്‌ അൽപ്പം സമയം ചെലവ​ഴി​ക്കാ​മാ​യി​രു​ന്നു. എന്നാൽ ഭൗതിക വസ്‌തു​ക്കൾ നേടാൻ അവൻ തന്റെ വൈദ​ഗ്‌ധ്യ​ങ്ങൾ ഉപയോ​ഗി​ച്ചി​ല്ല.

7 യേശു​വി​ന്റെ ആത്മത്യാ​ഗ​പ​ര​മാ​യ സ്‌നേ​ഹ​ത്തി​ന്റെ തികച്ചും ഹൃദയ​സ്‌പർശി​യാ​യ ഒരു ദൃഷ്ടാന്തം യോഹ​ന്നാൻ 19:25-27-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. യേശു​വി​ന്റെ മരണത്തി​നു തൊട്ടു​മുമ്പ്‌ അവന്റെ മനസ്സി​നെ​യും ഹൃദയ​ത്തെ​യും ഭാര​പ്പെ​ടു​ത്തി​യി​രി​ക്കാൻ സാധ്യ​ത​യു​ള്ള കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചു ചിന്തി​ക്കു​ക. സ്‌തം​ഭ​ത്തിൽ കഠോ​ര​വേ​ദ​ന​യാൽ പുളയു​മ്പോ​ഴും, ശിഷ്യ​ന്മാ​രെ​യും പ്രസം​ഗ​വേ​ല​യെ​യും വിശേ​ഷാൽ തന്റെ നിർമ​ല​ത​യെ​യും അത്‌ തന്റെ പിതാ​വി​ന്റെ നാമത്തി​ന്മേൽ എന്തു ഫലം ഉളവാ​ക്കും എന്നതി​നെ​യും കുറി​ച്ചാ​യി​രു​ന്നു അവന്റെ ചിന്ത. യഥാർഥ​ത്തിൽ, മുഴു മനുഷ്യ​വർഗ​ത്തി​ന്റെ​യും ഭാവി അവന്റെ ചുമലിൽ ആയിരു​ന്നു! മരിക്കാൻ നിമി​ഷ​ങ്ങൾ മാത്രം ബാക്കി​യു​ള്ള ആ നിർണാ​യക സാഹച​ര്യ​ത്തി​ലും, യേശു തന്റെ അമ്മയായ മറിയയെ കുറി​ച്ചും കരുതൽ പ്രകട​മാ​ക്കി. സാധ്യ​ത​യ​നു​സ​രിച്ച്‌, മറിയ അപ്പോൾ ഒരു വിധവ ആയിരു​ന്നു. മറിയയെ സ്വന്തം അമ്മയെ പോലെ സംരക്ഷി​ക്കാൻ യേശു അപ്പൊ​സ്‌ത​ല​നാ​യ യോഹ​ന്നാ​നോട്‌ ആവശ്യ​പ്പെ​ട്ടു. അങ്ങനെ യേശു തന്റെ അമ്മയുടെ ശാരീ​രി​ക​വും ആത്മീയ​വു​മാ​യ പരിപാ​ല​ന​ത്തി​നു വേണ്ട ക്രമീ​ക​ര​ണം ചെയ്‌തു. നിസ്സ്വാർഥ സ്‌നേ​ഹ​ത്തി​ന്റെ എത്ര ആർദ്ര​മാ​യ പ്രകടനം!

‘അവന്റെ മനസ്സലി​ഞ്ഞു’

8. യേശു​വി​ന്റെ അനുക​മ്പ​യെ വർണി​ക്കാൻ ബൈബിൾ ഉപയോ​ഗി​ക്കു​ന്ന ഗ്രീക്കു പദത്തിന്റെ അർഥ​മെന്ത്‌?

8 തന്റെ പിതാ​വി​നെ​പ്പോ​ലെ യേശു അനുക​മ്പ​യു​ള്ള​വ​നാ​യി​രു​ന്നു. അങ്ങേയ​റ്റ​ത്തെ മനസ്സലി​വോ​ടെ അരിഷ്ടരെ സഹായി​ക്കാൻ കഠിന​യ​ത്‌നം ചെയ്‌ത ഒരുവ​നാ​യി തിരു​വെ​ഴു​ത്തു​കൾ അവനെ വർണി​ക്കു​ന്നു. യേശു​വി​ന്റെ അനുക​മ്പ​യെ കുറി​ക്കാൻ ബൈബിൾ “മനസ്സലി​ഞ്ഞു” എന്നു വിവർത്ത​നം ചെയ്‌തി​രി​ക്കു​ന്ന ഒരു ഗ്രീക്കു പദം ഉപയോ​ഗി​ക്കു​ന്നു. ഒരു പണ്ഡിതൻ ഇങ്ങനെ പറയുന്നു: “അത്‌ . . . ഒരു വ്യക്തി തന്റെ ഉള്ളി​ന്റെ​യു​ള്ളി​ലെ വികാ​ര​ത്താൽ പ്രേരി​ത​നാ​കു​ന്ന​തി​നെ അർഥമാ​ക്കു​ന്നു. അനുക​മ്പ​യെന്ന വികാ​ര​ത്തി​നു​ള്ള ഗ്രീക്കി​ലെ ഏറ്റവും ശക്തമായ പദമാണ്‌ അത്‌.” ആഴമായ അനുകമ്പ യേശു​വി​നെ പ്രവർത്ത​ന​ത്തി​നു പ്രേരി​പ്പി​ച്ച ചില സാഹച​ര്യ​ങ്ങൾ പരിചി​ന്തി​ക്കു​ക.

9, 10. (എ) യേശു​വും അവന്റെ അപ്പൊ​സ്‌ത​ല​ന്മാ​രും ഒരു ഏകാന്ത സ്ഥലം തേടാൻ ഇടയാ​ക്കി​യ സാഹച​ര്യം ഏത്‌? (ബി) ഒരിക്കൽ ജനക്കൂട്ടം യേശു​വി​ന്റെ സ്വകാ​ര്യ​ത​യെ തടസ്സ​പ്പെ​ടു​ത്തി​യ​പ്പോൾ അവൻ എങ്ങനെ പ്രതി​ക​രി​ച്ചു, എന്തു​കൊണ്ട്‌?

9 ആത്മീയ ആവശ്യ​ങ്ങ​ളോ​ടു പ്രതി​ക​രി​ക്കാൻ പ്രേരി​ത​നാ​കു​ന്നു. മർക്കൊസ്‌ 6:30-34-ലെ വിവരണം, മനസ്സലി​വു പ്രകടി​പ്പി​ക്കാൻ യേശു​വി​നെ മുഖ്യ​മാ​യി പ്രേരി​പ്പി​ച്ചത്‌ എന്താ​ണെ​ന്നു കാണി​ച്ചു​ത​രു​ന്നു. ആ രംഗ​മൊ​ന്നു ഭാവന​യിൽ കാണുക. വിപു​ല​മാ​യ ഒരു പ്രസം​ഗ​പ​ര്യ​ട​നം അപ്പോൾ പൂർത്തി​യാ​ക്കി കഴിഞ്ഞി​രു​ന്ന​തി​നാൽ അപ്പൊ​സ്‌ത​ല​ന്മാർ ഉത്സാഹ​ഭ​രി​ത​രാ​യി​രു​ന്നു. അവർ യേശു​വി​ന്റെ അടുക്കൽ മടങ്ങി​വന്ന്‌ തങ്ങൾ കണ്ടതും കേട്ടതു​മാ​യ സകലതും ആകാം​ക്ഷാ​പൂർവം അറിയി​ച്ചു. എന്നാൽ ഒരു വലിയ പുരു​ഷാ​രം അവനു ചുറ്റും തടിച്ചു​കൂ​ടി. യേശു​വി​നും അവന്റെ അപ്പൊ​സ്‌ത​ല​ന്മാർക്കും ആഹാരം കഴിക്കാൻപോ​ലും സമയമി​ല്ലാ​താ​യി. എല്ലാം നിരീ​ക്ഷി​ച്ചു മനസ്സി​ലാ​ക്കാൻ കഴിവു​ള്ള​വ​നാ​യ യേശു, അപ്പൊ​സ്‌ത​ല​ന്മാർ ക്ഷീണി​ത​രാ​ണെ​ന്നു കണ്ടു. “നിങ്ങൾ ഒരു ഏകാന്ത​സ്ഥ​ല​ത്തു വേറി​ട്ടു​വ​ന്നു അല്‌പം ആശ്വസി​ച്ചു​കൊൾവിൻ” എന്ന്‌ അവൻ അവരോ​ടു പറഞ്ഞു. ഒരു വള്ളത്തിൽ കയറി അവർ ഗലീല​ക്ക​ട​ലി​ന്റെ വടക്കേ അറ്റത്തു​കൂ​ടെ തുഴഞ്ഞ്‌ ഒരു ഏകാന്ത സ്ഥലത്ത്‌ എത്തി. എന്നാൽ അവർ വിട്ടു​പോ​കു​ന്നത്‌ ജനക്കൂട്ടം കണ്ടിരു​ന്നു. മറ്റു ചിലരും അതേക്കു​റി​ച്ചു മനസ്സി​ലാ​ക്കി. വള്ളം എത്തുന്ന​തി​നു മുമ്പ്‌ അവരെ​ല്ലാം വടക്കേ തീരം വഴി മറുക​ര​യിൽ എത്തി!

10 ആളുകൾ തന്റെ സ്വകാ​ര്യ​ത​യെ തടസ്സ​പ്പെ​ടു​ത്തി​യ​പ്പോൾ യേശു അസ്വസ്ഥ​നാ​യോ? അശേഷ​മി​ല്ല! തനിക്കാ​യി കാത്തു​നി​ന്നി​രു​ന്ന ആയിര​ങ്ങ​ളെ കണ്ടപ്പോൾ അവന്റെ ഹൃദയം വികാ​രാ​ധീ​ന​മാ​യി. മർക്കൊസ്‌ ഇങ്ങനെ എഴുതി: “അവൻ . . . വലിയ പുരു​ഷാ​ര​ത്തെ കണ്ടു, അവർ ഇടയൻ ഇല്ലാത്ത ആടുക​ളെ​പ്പോ​ലെ ആകകൊ​ണ്ടു അവരിൽ മനസ്സലി​ഞ്ഞു പലതും ഉപദേ​ശി​ച്ചു​തു​ട​ങ്ങി.” ആത്മീയ ആവശ്യ​ങ്ങ​ളു​ള്ള വ്യക്തി​ക​ളാ​യി യേശു അവരെ കണ്ടു. നയിക്കാ​നോ സംരക്ഷി​ക്കാ​നോ ഒരു ഇടയൻ ഇല്ലാതെ, നിസ്സഹാ​യ​രാ​യി അലയുന്ന ആടുകളെ പോലെ ആയിരു​ന്നു അവർ. കരുത​ലു​ള്ള ഇടയന്മാർ ആയിരി​ക്കേ​ണ്ടി​യി​രു​ന്ന മതനേ​താ​ക്ക​ന്മാർ തികഞ്ഞ നിസ്സം​ഗ​ത​യോ​ടെ, സാമാ​ന്യ​ജ​ന​ത്തെ അവഗണി​ച്ചി​രി​ക്കു​ക​യാ​ണെന്ന്‌ യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. (യോഹ​ന്നാൻ 7:47-49) അവനു ജനത്തോ​ടു സഹതാപം തോന്നി. അതു​കൊണ്ട്‌ അവൻ “ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചു” അവരെ പഠിപ്പി​ച്ചു​തു​ട​ങ്ങി. (ലൂക്കൊസ്‌ 9:11) താൻ അവരെ പഠിപ്പി​ക്കു​ന്ന കാര്യ​ങ്ങ​ളോ​ടു​ള്ള അവരുടെ പ്രതി​ക​ര​ണം അറിയു​ന്ന​തി​നു മുമ്പു​ത​ന്നെ യേശു​വിന്‌ അവരോട്‌ അനുകമ്പ തോന്നി എന്നതു ശ്രദ്ധി​ക്കു​ക. മറ്റു വാക്കു​ക​ളിൽ പറഞ്ഞാൽ, ആർദ്രാ​നു​കമ്പ ജനക്കൂ​ട്ട​ത്തെ അവൻ പഠിപ്പി​ച്ച​തി​ന്റെ ഫലം അല്ലായി​രു​ന്നു, പിന്നെ​യോ അങ്ങനെ ചെയ്യു​ന്ന​തി​ന്റെ പിന്നിലെ പ്രേര​ക​ഘ​ട​കം ആയിരു​ന്നു.

‘യേശു കൈനീ​ട്ടി അവനെ തൊട്ടു’

11, 12. (എ) ബൈബിൾ കാലങ്ങ​ളിൽ കുഷ്‌ഠ​രോ​ഗി​ക​ളെ എങ്ങനെ​യാണ്‌ വീക്ഷി​ച്ചി​രു​ന്നത്‌, എന്നാൽ “കുഷ്‌ഠം നിറ​ഞ്ഞോ​രു” മനുഷ്യൻ യേശു​വി​നെ സമീപി​ച്ച​പ്പോൾ അവൻ എങ്ങനെ പ്രതി​ക​രി​ച്ചു? (ബി) യേശു​വി​ന്റെ സ്‌പർശ​നം കുഷ്‌ഠ​രോ​ഗി​യിൽ എന്തു വികാരം ഉളവാ​ക്കി​യി​രി​ക്കാം, ഒരു ഡോക്ട​റു​ടെ അനുഭവം അതു വിശദ​മാ​ക്കു​ന്നത്‌ എങ്ങനെ?

11 യാതന​യിൽനി​ന്നു മോചി​പ്പി​ക്കാൻ പ്രേരി​ത​നാ​കു​ന്നു. വിവിധ വ്യാധി​ക​ളാൽ വലഞ്ഞി​രു​ന്ന ആളുകൾ യേശു അനുക​മ്പ​യു​ള്ള വ്യക്തി​യാ​ണെ​ന്നു മനസ്സി​ലാ​ക്കി, തന്നിമി​ത്തം അവർ അവനി​ലേക്ക്‌ ആകർഷി​ക്ക​പ്പെ​ട്ടു. പിൻവ​രു​ന്ന സംഭവം ഇതു വിശേ​ഷാൽ വ്യക്തമാ​ക്കു​ന്നു. ഒരിക്കൽ യേശു ഒരു ജനക്കൂ​ട്ട​ത്തോ​ടൊ​പ്പം ആയിരി​ക്കെ, “കുഷ്‌ഠം നിറ​ഞ്ഞോ​രു” മനുഷ്യൻ സമീപി​ച്ചു. (ലൂക്കൊസ്‌ 5:12) ബൈബിൾ കാലങ്ങ​ളിൽ, രോഗ​വ്യാ​പ​ന​ത്തിൽനി​ന്നു മറ്റുള്ള​വ​രെ സംരക്ഷി​ക്കാൻ കുഷ്‌ഠ​രോ​ഗി​ക​ളെ മാറ്റി​പ്പാർപ്പി​ച്ചി​രു​ന്നു. (സംഖ്യാ​പു​സ്‌ത​കം 5:1-4) എന്നിരു​ന്നാ​ലും, കാല​ക്ര​മ​ത്തിൽ, റബ്ബിമാ​രാ​യ നേതാ​ക്ക​ന്മാർ കുഷ്‌ഠ​രോ​ഗ​ത്തോ​ടുള്ള ബന്ധത്തിൽ നിർദ​യ​മാ​യ ഒരു വീക്ഷണം വെച്ചു​പു​ലർത്തു​ക​യും അവരുടെ സ്വന്തം മർദക നിയമങ്ങൾ അടി​ച്ചേൽപ്പി​ക്കു​ക​യും ചെയ്‌തു. * എന്നാൽ യേശു കുഷ്‌ഠ​രോ​ഗി​യോ​ടു പ്രതി​ക​രി​ച്ചത്‌ എങ്ങനെ​യെ​ന്നു കാണുക: “ഒരു കുഷ്‌ഠ​രോ​ഗി അവന്റെ അടുക്കൽ വന്നു മുട്ടു​കു​ത്തി: നിനക്കു മനസ്സു​ണ്ടെ​ങ്കിൽ എന്നെ ശുദ്ധമാ​ക്കു​വാൻ കഴിയും എന്നു അപേക്ഷി​ച്ചു. യേശു മനസ്സലി​ഞ്ഞു കൈ നീട്ടി അവനെ തൊട്ടു: മനസ്സുണ്ടു, ശുദ്ധമാക എന്നു പറഞ്ഞ ഉടനെ കുഷ്‌ഠം അവനെ വിട്ടു​മാ​റി അവന്നു ശുദ്ധി​വ​ന്നു.” (മർക്കൊസ്‌ 1:40-42) കുഷ്‌ഠ​രോ​ഗി അവിടെ വന്നതു​പോ​ലും നിയമ​വി​രു​ദ്ധ​മാ​ണെന്നു യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. എന്നിട്ടും, അവനെ പറഞ്ഞു​വി​ടു​ന്ന​തി​നു പകരം, തികഞ്ഞ മനസ്സലി​വോ​ടെ യേശു അചിന്ത​നീ​യ​മാ​യ ഒരു കാര്യം ചെയ്‌തു—യേശു അവനെ തൊട്ടു!

12 യേശു​വി​ന്റെ സ്‌പർശ​നം ആ കുഷ്‌ഠ​രോ​ഗി​യെ സംബന്ധി​ച്ചി​ട​ത്തോ​ളം എന്തർഥ​മാ​ക്കി എന്നു നിങ്ങൾക്കു സങ്കൽപ്പി​ക്കാ​മോ? അതു മനസ്സി​ലാ​ക്കാൻ ഒരു അനുഭവം പരിചി​ന്തി​ക്കു​ക. ഒരു കുഷ്‌ഠ​രോ​ഗ വിദഗ്‌ധ​നാ​യ ഡോ. പോൾ ബ്രാൻഡ്‌ ഇന്ത്യയിൽ താൻ ചികി​ത്സി​ച്ച ഒരു കുഷ്‌ഠ​രോ​ഗി​യെ കുറിച്ചു പറയുന്നു. പരി​ശോ​ധ​നാ സമയത്ത്‌ ഡോക്ടർ രോഗി​യു​ടെ തോളിൽ കൈ വെച്ചു​കൊണ്ട്‌ അയാൾ വിധേ​യ​നാ​കേണ്ട ചികി​ത്സ​യെ കുറിച്ച്‌ ഒരു പരിഭാ​ഷ​ക​യു​ടെ സഹായ​ത്തോ​ടെ വിശദീ​ക​രി​ച്ചു. പെട്ടെന്ന്‌ രോഗി കരയാൻ തുടങ്ങി. “ഞാൻ അരുതാ​ത്തത്‌ എന്തെങ്കി​ലും പറഞ്ഞോ?” ഡോക്ടർ ചോദി​ച്ചു. പരിഭാ​ഷക ആ ചെറു​പ്പ​ക്കാ​ര​ന്റെ ഭാഷയിൽ അയാ​ളോ​ടു കാര്യം ചോദി​ച്ച​റി​ഞ്ഞു, എന്നിട്ട്‌ ഡോക്ട​റോ​ടാ​യി പറഞ്ഞു: “ഇല്ല, ഡോക്ടർ. താങ്കൾ അയാളു​ടെ തോളിൽ കൈ വെച്ചതു​കൊ​ണ്ടാണ്‌ അയാൾ കരയു​ന്ന​തെന്ന്‌ അയാൾ പറയുന്നു. അയാൾ ഇവിടെ വരുന്ന​തി​നു മുമ്പ്‌ വർഷങ്ങ​ളാ​യി ആരും അയാളെ തൊട്ടി​ട്ടി​ല്ലാ​യി​രു​ന്നു.” യേശു​വി​നെ സമീപിച്ച കുഷ്‌ഠ​രോ​ഗി​യെ സംബന്ധി​ച്ചി​ട​ത്തോ​ളം ആ സ്‌പർശ​ന​ത്തിന്‌ അതിലും കൂടിയ അർഥമു​ണ്ടാ​യി​രു​ന്നു. ആ ഒരൊറ്റ സ്‌പർശ​ന​ത്താൽ, അതുവരെ അയാളെ ഭ്രഷ്ടനാ​ക്കി​യി​രു​ന്ന രോഗം അപ്രത്യ​ക്ഷ​മാ​യി.

13, 14. (എ) നയീൻ പട്ടണത്തെ സമീപി​ക്ക​വേ യേശു ഏതു വിലാ​പ​യാ​ത്ര കണ്ടു, ഇതിനെ വിശേ​ഷാൽ സങ്കടക​ര​മാ​യ ഒരു സാഹച​ര്യ​മാ​ക്കി​ത്തീർത്ത​തെന്ത്‌? (ബി) യേശു​വി​ന്റെ അനുകമ്പ നയീനി​ലെ വിധവ​യ്‌ക്കു​വേ​ണ്ടി എന്തു ചെയ്യാൻ അവനെ പ്രേരി​പ്പി​ച്ചു?

13 ദുഃഖം അകറ്റാൻ പ്രേരി​ത​നാ​കു​ന്നു. മറ്റുള്ള​വ​രു​ടെ ദുഃഖ​വും യേശു​വി​നെ ആഴത്തിൽ സ്‌പർശി​ച്ചി​രു​ന്നു. ദൃഷ്ടാ​ന്ത​മാ​യി, ലൂക്കൊസ്‌ 7:11-15-ലെ വിവരണം പരിചി​ന്തി​ക്കു​ക. യേശു​വി​ന്റെ ഭൗമിക ശുശ്രൂ​ഷ​യു​ടെ ഏതാണ്ടു മധ്യത്തി​ലാണ്‌ ഈ സംഭവം നടക്കു​ന്നത്‌. യേശു നയീൻ എന്ന ഗലീലാ പട്ടണത്തി​ന്റെ പ്രാന്ത​പ്ര​ദേ​ശത്ത്‌ എത്തിയി​രു​ന്നു. നഗരത്തി​ന്റെ പടിവാ​തി​ലി​നോട്‌ അടുത്ത​പ്പോൾ അവൻ ഒരു ശവസം​സ്‌കാ​ര യാത്ര കണ്ടു. വളരെ ദുഃഖ​ക​ര​മാ​യ ഒരു സാഹച​ര്യ​മാ​യി​രു​ന്നു അത്‌. മരിച്ച യുവാവ്‌ ഒരു വിധവ​യു​ടെ ഏക മകനാ​യി​രു​ന്നു. ഈ സ്‌ത്രീ ഇതിനു​മു​മ്പും അത്തര​മൊ​രു വിലാ​പ​യാ​ത്ര​യിൽ സംബന്ധി​ച്ചി​രി​ക്കാ​നി​ട​യുണ്ട്‌—തന്റെ ഭർത്താ​വി​ന്റെ ശവസം​സ്‌കാ​ര യാത്ര​യിൽ. ഇക്കുറി അത്‌, അവളുടെ ഏക ആശ്രയ​മാ​യി​രു​ന്ന മകന്റേ​താ​യി​രു​ന്നു. അവളോ​ടു​കൂ​ടെ ഉണ്ടായി​രു​ന്ന ജനക്കൂ​ട്ട​ത്തിൽ വിലാ​പ​ഗീ​ത​ങ്ങൾ ആലപി​ക്കു​ന്ന​വ​രും വാദ്യ​വൃ​ന്ദ​ക്കാ​രും ഉൾപ്പെ​ട്ടി​രി​ക്കാം. (യിരെ​മ്യാ​വു 9:17, 18; മത്തായി 9:23) എന്നിരു​ന്നാ​ലും, യേശു​വി​ന്റെ നോട്ടം ദുഃഖി​ത​യാ​യ മാതാ​വിൽ കേന്ദ്രീ​ക​രി​ച്ചു, തന്റെ പുത്രന്റെ മൃത​ദേ​ഹം വഹിച്ചി​രു​ന്ന മഞ്ചത്തി​നോ​ടു ചേർന്നാ​യി​രി​ക്ക​ണം അവൾ നടന്നി​രു​ന്നത്‌ എന്നതിനു സംശയ​മി​ല്ല.

14 ദുഃഖി​ത​യാ​യ ആ അമ്മയെ കണ്ട്‌ യേശു​വി​ന്റെ മനസ്സലി​ഞ്ഞു. സാന്ത്വ​ന​സ്വ​ര​ത്തിൽ, അവൻ അവളോ​ടു “കരയേണ്ട” എന്നു പറഞ്ഞു. ആരും ആവശ്യ​പ്പെ​ടാ​തെ​ത​ന്നെ അവൻ മഞ്ചത്തി​ന​ടു​ത്തേ​ക്കു ചെന്ന്‌ അതിനെ തൊട്ടു. മഞ്ചം ചുമക്കു​ന്ന​വ​രും സാധ്യ​ത​യ​നു​സ​രിച്ച്‌, ഒപ്പമു​ണ്ടാ​യി​രു​ന്ന​വ​രും പെട്ടെന്നു നിന്നു. അധികാര ശബ്ദത്തിൽ യേശു നിർജീവ ശരീര​ത്തോ​ടു: “ബാല്യ​ക്കാ​രാ എഴു​ന്നേ​ല്‌ക്ക എന്നു ഞാൻ നിന്നോ​ടു പറയുന്നു” എന്നു പറഞ്ഞു. അപ്പോൾ എന്താണു സംഭവി​ച്ചത്‌? ഒരു ഗാഢനി​ദ്ര​യിൽനിന്ന്‌ ഉണർന്നാ​ലെ​ന്ന​പോ​ലെ “മരിച്ചവൻ എഴു​ന്നേ​റ്റു ഇരുന്നു സംസാ​രി​പ്പാൻ തുടങ്ങി”! തുടർന്ന്‌ അത്യന്തം ഹൃദയ​സ്‌പർശി​യാ​യ ഒരു പ്രസ്‌താ​വന നാം വായി​ക്കു​ന്നു: “[യേശു] അവനെ അമ്മെക്കു ഏല്‌പി​ച്ചു​കൊ​ടു​ത്തു.”

15. (എ) യേശു​വി​നു മനസ്സലി​വു തോന്നി​യ​തി​നെ കുറി​ച്ചു​ള്ള ബൈബിൾ വിവര​ണ​ങ്ങൾ, അനുക​മ്പ​യും പ്രവർത്ത​ന​വും തമ്മിലുള്ള ബന്ധം പ്രകട​മാ​ക്കു​ന്നത്‌ എങ്ങനെ? (ബി) ഈ കാര്യ​ത്തിൽ യേശു​വി​നെ നമുക്ക്‌ എങ്ങനെ അനുക​രി​ക്കാ​നാ​കും?

15 ഈ വിവര​ണ​ങ്ങ​ളിൽനിന്ന്‌ നാം എന്താണു പഠിക്കു​ന്നത്‌? ഓരോ സംഭവ​ത്തി​ലും അനുക​മ്പ​യും പ്രവർത്ത​ന​വും തമ്മിലുള്ള ബന്ധം കാണുക. മറ്റുള്ള​വ​രു​ടെ ദുരവസ്ഥ കണ്ടപ്പോ​ഴെ​ല്ലാം യേശു​വി​ന്റെ മനസ്സലി​ഞ്ഞു, അവരോ​ടു​ള്ള അനുകമ്പ അവനെ പ്രവർത്ത​ന​ത്തി​നു പ്രേരി​പ്പി​ച്ചു. നമുക്ക്‌ അവന്റെ മാതൃക എങ്ങനെ പിന്തു​ട​രാൻ കഴിയും? ക്രിസ്‌ത്യാ​നി​ക​ളെന്ന നിലയിൽ സുവാർത്ത പ്രസം​ഗി​ക്കാ​നും ശിഷ്യരെ ഉളവാ​ക്കാ​നു​മു​ള്ള കടപ്പാടു നമുക്കുണ്ട്‌. മുഖ്യ​മാ​യും ദൈവ​ത്തോ​ടു​ള്ള സ്‌നേ​ഹ​മാണ്‌ നമ്മെ പ്രചോ​ദി​പ്പി​ക്കു​ന്നത്‌. എന്നാൽ ഇത്‌ അനുകമ്പ കൂടെ ആവശ്യ​മു​ള്ള ഒരു വേലയാണ്‌ എന്ന്‌ ഓർക്കുക. യേശു​വി​നെ​പ്പോ​ലെ ആളുക​ളോ​ടു നമുക്ക്‌ സമാനു​ഭാ​വം തോന്നു​മ്പോൾ, അവരു​മാ​യി സുവാർത്ത പങ്കു​വെ​ക്കാൻ സാധി​ക്കു​ന്ന​തെ​ല്ലാം ചെയ്യാൻ നമ്മുടെ ഹൃദയം നമ്മെ പ്രേരി​പ്പി​ക്കും. (മത്തായി 22:37-39) കഷ്ടപ്പെ​ടു​ക​യോ ദുഃഖി​ക്കു​ക​യോ ചെയ്യുന്ന സഹവി​ശ്വാ​സി​ക​ളോട്‌ അനുകമ്പ പ്രകട​മാ​ക്കു​ന്ന​തു സംബന്ധി​ച്ചെന്ത്‌? നമുക്ക്‌ അത്ഭുത​ക​ര​മാ​യി ശാരീ​രി​ക കഷ്ടപ്പാടു നീക്കാ​നോ മരിച്ച​വ​രെ ഉയിർപ്പി​ക്കാ​നോ കഴിയില്ല. എന്നിരു​ന്നാ​ലും, മറ്റുള്ള​വ​രി​ലു​ള്ള നമ്മുടെ താത്‌പ​ര്യം അറിയി​ക്കാ​നോ ആവശ്യ​മാ​യ പ്രാ​യോ​ഗി​ക സഹായം കൊടു​ക്കാ​നോ മുൻകൈ എടുത്തു​കൊണ്ട്‌ നമുക്ക്‌ അനുകമ്പ പ്രകട​മാ​ക്കാൻ കഴിയും.—എഫെസ്യർ 4:32.

‘പിതാവേ, ഇവരോ​ടു ക്ഷമി​ക്കേ​ണ​മേ’

16. ദണ്ഡനസ്‌തം​ഭ​ത്തി​ലാ​യി​രു​ന്ന​പ്പോൾ പോലും ക്ഷമിക്കാ​നു​ള്ള തന്റെ സന്നദ്ധത യേശു പ്രകട​മാ​ക്കി​യത്‌ എങ്ങനെ?

16 മറ്റൊരു പ്രധാ​ന​പ്പെട്ട വിധത്തിൽ യേശു തന്റെ പിതാ​വി​ന്റെ സ്‌നേഹം പ്രതി​ഫ​ലി​പ്പി​ച്ചു—അവൻ ‘ക്ഷമിക്കാൻ ഒരുക്ക​മു​ള്ള​വൻ’ ആയിരു​ന്നു. (സങ്കീർത്ത​നം 86:5, NW) ദണ്ഡനസ്‌തം​ഭ​ത്തി​ലാ​യി​രി​ക്കെ പോലും ഈ സന്നദ്ധത പ്രകട​മാ​യി​രു​ന്നു. ലജ്ജാക​ര​മാ​യ ഒരു മരണത്തി​നു വിധേ​യ​മാ​ക്ക​പ്പെ​ട്ട​പ്പോൾ, അവന്റെ കൈക​ളി​ലും പാദങ്ങ​ളി​ലും ആണികൾ തറയ്‌ക്ക​പ്പെ​ട്ട​പ്പോൾ, യേശു എന്തി​നെ​ക്കു​റി​ച്ചാ​യി​രു​ന്നു സംസാ​രി​ച്ചത്‌? വധാധി​കൃ​ത​രെ ശിക്ഷി​ക്കാൻ അവൻ യഹോ​വ​യോട്‌ അപേക്ഷി​ച്ചോ? ഒരിക്ക​ലു​മി​ല്ല, പകരം അവൻ അവസാ​ന​മാ​യി പറഞ്ഞ കാര്യ​ങ്ങ​ളിൽ ഒന്ന്‌ ഇതായി​രു​ന്നു: “പിതാവേ, ഇവർ ചെയ്യു​ന്ന​തു ഇന്നതു എന്നു അറിയാ​യ്‌ക​കൊ​ണ്ടു ഇവരോ​ടു ക്ഷമി​ക്കേ​ണ​മേ.”—ലൂക്കൊസ്‌ 23:34. *

17-19. അപ്പൊ​സ്‌ത​ല​നാ​യ പത്രൊസ്‌ തന്നെ മൂന്നു പ്രാവ​ശ്യം തള്ളിപ്പ​റ​ഞ്ഞത്‌ താൻ ക്ഷമിച്ചു​വെന്ന്‌ ഏതു വിധങ്ങ​ളിൽ യേശു പ്രകട​മാ​ക്കി?

17 ഒരുപക്ഷേ, ക്ഷമിക്കാ​നു​ള്ള യേശു​വി​ന്റെ മനസ്സൊ​രു​ക്ക​ത്തി​ന്റെ അതിലും ഹൃദയ​സ്‌പർശി​യാ​യ ഒരു ദൃഷ്ടാന്തം അവൻ അപ്പൊ​സ്‌ത​ല​നാ​യ പത്രൊ​സി​നോ​ടു പെരു​മാ​റി​യ വിധത്തിൽ കാണാൻ കഴിയും. പത്രൊസ്‌ യേശു​വി​നെ അതിയാ​യി സ്‌നേ​ഹി​ച്ചി​രു​ന്നു എന്നതിനു സംശയ​മി​ല്ല. യേശു​വി​ന്റെ ജീവി​ത​ത്തി​ലെ അവസാന രാത്രി​യാ​യ നീസാൻ 14-നു പത്രൊസ്‌ അവനോട്‌ പറഞ്ഞു: “കർത്താവേ, ഞാൻ നിന്നോ​ടു​കൂ​ടെ തടവി​ലാ​കു​വാ​നും മരിപ്പാ​നും ഒരുങ്ങി​യി​രി​ക്കു​ന്നു.” എന്നിട്ടും ഏതാനും മണിക്കൂ​റു​കൾ കഴിഞ്ഞ്‌ തനിക്ക്‌ യേശു​വി​നെ അറിയാ​മെന്ന വസ്‌തു​ത​പോ​ലും പത്രൊസ്‌ മൂന്നു പ്രാവ​ശ്യം തള്ളിപ്പ​റ​ഞ്ഞു! മൂന്നാ​മ​ത്തെ പ്രാവ​ശ്യം പത്രൊസ്‌ യേശു​വി​നെ തള്ളിപ്പ​റ​ഞ്ഞ​പ്പോൾ, “കർത്താവു തിരിഞ്ഞു പത്രൊ​സി​നെ ഒന്നു നോക്കി” എന്നു ബൈബിൾ നമ്മോടു പറയുന്നു. തന്റെ പാപഭാ​ര​ത്താൽ വ്യാകു​ല​പ്പെട്ട്‌ പത്രൊസ്‌ “പുറത്തി​റ​ങ്ങി അതിദുഃ​ഖ​ത്തോ​ടെ കരഞ്ഞു.” അന്നു കുറെ കഴിഞ്ഞ്‌ യേശു മരിച്ച​പ്പോൾ ‘എന്റെ കർത്താവു എന്നോടു ക്ഷമിച്ചോ?’ എന്ന്‌ അപ്പൊ​സ്‌ത​ലൻ സംശയി​ച്ചി​രി​ക്കാം.—ലൂക്കൊസ്‌ 22:33, 61, 62.

18 ഉത്തരത്തി​നാ​യി പത്രൊ​സിന്‌ ദീർഘ​കാ​ലം കാത്തി​രി​ക്കേ​ണ്ടി വന്നില്ല. നീസാൻ 16-നു രാവിലെ യേശു പുനരു​ത്ഥാ​നം പ്രാപി​ച്ചു. തെളി​വ​നു​സ​രിച്ച്‌ അന്നേ ദിവസം​ത​ന്നെ അവൻ വ്യക്തി​പ​ര​മാ​യി പത്രൊ​സി​നെ സന്ദർശി​ച്ചു. (ലൂക്കൊസ്‌ 24:34; 1 കൊരി​ന്ത്യർ 15:4-8) ഇത്ര ശക്തമായി തന്നെ തള്ളിപ്പറഞ്ഞ അപ്പൊ​സ്‌ത​ലന്‌ യേശു സവി​ശേ​ഷ​മാ​യ ശ്രദ്ധ കൊടു​ത്തത്‌ എന്തു​കൊണ്ട്‌? അനുതാ​പ​മു​ണ്ടാ​യി​രുന്ന പത്രൊ​സിന്‌, അവന്റെ കർത്താവ്‌ അവനെ അപ്പോ​ഴും സ്‌നേ​ഹി​ക്കു​ക​യും വിലമ​തി​ക്കു​ക​യും ചെയ്യു​ന്നു​ണ്ടെന്ന്‌ ഉറപ്പു​കൊ​ടു​ക്കാൻ യേശു ആഗ്രഹി​ച്ചി​രി​ക്കാം. എന്നാൽ പത്രൊ​സിന്‌ ഉറപ്പു​കൊ​ടു​ക്കാൻ യേശു അതില​ധി​കം ചെയ്‌തു.

19 പിന്നീട്‌ ഒരു സമയത്ത്‌ ഗലീല​ക്ക​ട​ലിൽവെച്ച്‌ യേശു ശിഷ്യ​ന്മാർക്കു പ്രത്യ​ക്ഷ​പ്പെ​ട്ടു. ഈ സന്ദർഭ​ത്തിൽ (മൂന്നു പ്രാവ​ശ്യം തന്റെ കർത്താ​വി​നെ തള്ളിപ്പറഞ്ഞ) പത്രൊ​സി​നു തന്നോ​ടു​ള്ള സ്‌നേ​ഹ​ത്തെ സംബന്ധിച്ച്‌ യേശു മൂന്നു പ്രാവ​ശ്യം അവനോ​ടു ചോദി​ക്കു​ക​യു​ണ്ടാ​യി. മൂന്നാം പ്രാവ​ശ്യ​ത്തി​നു​ശേ​ഷം പത്രൊസ്‌ ഇങ്ങനെ മറുപടി പറഞ്ഞു: “കർത്താവേ, എനിക്കു നിന്നോ​ടു പ്രിയ​മു​ണ്ടു എന്നു നീ അറിയു​ന്നു​വ​ല്ലോ.” ഹൃദയങ്ങൾ വായി​ക്കാൻ കഴിവുള്ള യേശു​വി​നു തീർച്ച​യാ​യും തന്നോ​ടു​ള്ള പത്രൊ​സി​ന്റെ സ്‌നേ​ഹ​ത്തെ​യും പ്രിയ​ത്തെ​യും കുറിച്ചു പൂർണ​മാ​യ അറിവു​ണ്ടാ​യി​രു​ന്നു. എന്നിട്ടും, തന്റെ സ്‌നേഹം സ്ഥിരീ​ക​രി​ക്കാൻ പത്രൊ​സിന്‌ യേശു ഒരു അവസരം കൊടു​ത്തു. അതിലു​പ​രി, യേശു തന്റെ “കുഞ്ഞാ​ടു​ക​ളെ” ‘മേയ്‌ക്കാ​നും’ ‘പാലി​ക്കാ​നും’ പത്രൊ​സി​നെ നിയോ​ഗി​ച്ചു. (യോഹ​ന്നാൻ 21:15-17) പ്രസം​ഗി​ക്കാ​നു​ള്ള നിയമനം നേര​ത്തേ​ത​ന്നെ പത്രൊ​സി​നു ലഭിച്ചി​രു​ന്നു. (ലൂക്കൊസ്‌ 5:10) എന്നാൽ ഇപ്പോൾ വിശ്വാ​സ​ത്തി​ന്റെ ശ്രദ്ധേ​യ​മാ​യ ഒരു പ്രകട​ന​മാ​യി യേശു അവനു ഘനമേ​റി​യ മറ്റൊരു ഉത്തരവാ​ദി​ത്വം കൊടു​ത്തു—ക്രിസ്‌തു​വി​ന്റെ ശിഷ്യ​രാ​യി​ത്തീ​രു​ന്ന​വരെ പരിപാ​ലി​ക്കു​ക. പിന്നീട്‌ അധികം താമസി​യാ​തെ, ശിഷ്യ​ന്മാ​രു​ടെ പ്രവർത്ത​ന​ത്തിൽ ഒരു പ്രമുഖ പങ്കു വഹിക്കാൻ യേശു പത്രൊ​സി​നെ ചുമത​ല​പ്പെ​ടു​ത്തി. (പ്രവൃ​ത്തി​കൾ 2:1-41) യേശു തന്നോടു ക്ഷമിച്ചു എന്നും ഇപ്പോ​ഴും തന്നെ വിശ്വ​സി​ക്കു​ന്നു എന്നും അറിഞ്ഞ​പ്പോൾ പത്രൊ​സിന്‌ എത്ര ആശ്വാസം തോന്നി​യി​രി​ക്ക​ണം!

നിങ്ങൾ ‘ക്രിസ്‌തു​വി​ന്റെ സ്‌നേഹം അറിയു​ന്നു​വോ?’

20, 21. നമുക്ക്‌ എങ്ങനെ പൂർണ​മാ​യി ‘ക്രിസ്‌തു​വി​ന്റെ സ്‌നേ​ഹ​ത്തെ അറിയാൻ’ സാധി​ക്കും?

20 യഹോ​വ​യു​ടെ വചനം ക്രിസ്‌തു​വി​ന്റെ സ്‌നേ​ഹ​ത്തെ മനോ​ഹ​ര​മാ​യി വർണി​ക്കു​ന്നു. എന്നാൽ, നാം എങ്ങനെ ക്രിസ്‌തു​വി​ന്റെ സ്‌നേ​ഹ​ത്തോ​ടു പ്രതി​ക​രി​ക്ക​ണം? ‘പരിജ്ഞാ​ന​ത്തെ കവിയുന്ന ക്രിസ്‌തു​വി​ന്റെ സ്‌നേഹം അറിയാൻ’ ബൈബിൾ നമ്മെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. (എഫെസ്യർ 3:19) നാം കണ്ടുക​ഴി​ഞ്ഞ​തു​പോ​ലെ, യേശു​വി​ന്റെ ജീവി​ത​ത്തെ​യും ശുശ്രൂ​ഷ​യെ​യും കുറി​ച്ചു​ള്ള സുവി​ശേഷ വിവര​ണ​ങ്ങൾ അവന്റെ സ്‌നേ​ഹ​ത്തെ കുറിച്ചു നമ്മെ വളരെ​യ​ധി​കം പഠിപ്പി​ക്കു​ന്നു. എന്നിരു​ന്നാ​ലും, ‘ക്രിസ്‌തു​വി​ന്റെ സ്‌നേഹം’ പൂർണ​മാ​യി ‘അറിയുന്ന’തിൽ ബൈബിൾ അവനെ​ക്കു​റി​ച്ചു പറയു​ന്ന​തു മനസ്സി​ലാ​ക്കു​ന്ന​തി​ല​ധി​കം ഉൾപ്പെ​ടു​ന്നു.

21 ‘അറിയുക’ എന്നു വിവർത്ത​നം ചെയ്‌തി​രി​ക്കു​ന്ന ഗ്രീക്ക്‌ പദത്തിന്റെ അർഥം “അനുഭ​വ​ത്തി​ലൂ​ടെ പ്രാ​യോ​ഗി​ക​മാ​യ വിധത്തിൽ” അറിയുക എന്നാണ്‌. യേശു​വി​നെ​പ്പോ​ലെ നാം മറ്റുള്ള​വർക്കു​വേ​ണ്ടി നമ്മെത്തന്നെ നിസ്സ്വാർഥ​മാ​യി വിട്ടു​കൊ​ടു​ത്തു​കൊ​ണ്ടും അവരുടെ ആവശ്യ​ങ്ങ​ളോട്‌ അനുക​മ്പാ​പൂർവം പ്രതി​ക​രി​ച്ചു​കൊ​ണ്ടും ഹൃദയ​പൂർവം അവരോ​ടു ക്ഷമിച്ചു​കൊ​ണ്ടും സ്‌നേഹം പ്രകട​മാ​ക്കു​മ്പോൾ നമുക്ക്‌ യഥാർഥ​മാ​യി അവന്റെ വികാ​ര​ങ്ങൾ മനസ്സി​ലാ​ക്കാൻ കഴിയും. ഈ വിധത്തിൽ, അനുഭ​വ​ത്തി​ലൂ​ടെ നാം ‘പരിജ്ഞാ​ന​ത്തെ കവിയുന്ന ക്രിസ്‌തു​വി​ന്റെ സ്‌നേഹം അറിയാൻ’ ഇടയാ​കു​ന്നു. നാം എത്രയ​ധി​കം ക്രിസ്‌തു​വി​നെ​പ്പോ​ലെ ആകുന്നു​വോ അത്രയ​ധി​കം, യേശു പൂർണ​മാ​യി അനുക​രി​ച്ച നമ്മുടെ സ്‌നേ​ഹ​നി​ധി​യാം ദൈവ​മാ​യ യഹോ​വ​യോ​ടു നാം അടുത്തു ചെല്ലും.

^ ആളുകൾ ഒരു കുഷ്‌ഠ​രോ​ഗി​യിൽനിന്ന്‌ 6 അടി​യെ​ങ്കി​ലും അകലം പാലി​ക്ക​ണ​മെന്ന്‌ റബ്ബിമാ​രു​ടെ നിയമങ്ങൾ നിഷ്‌കർഷി​ച്ചി​രു​ന്നു. കാറ്റുള്ള സമയമാ​ണെ​ങ്കിൽ, കുഷ്‌ഠ​രോ​ഗി​യെ 150 അടി അകലത്തിൽ നിറു​ത്ത​ണ​മാ​യി​രു​ന്നു. കുഷ്‌ഠ​രോ​ഗി​ക​ളെ കണ്ടാൽ ഓടി​യൊ​ളി​ച്ചി​രു​ന്ന ഒരു റബ്ബി​യെ​ക്കു​റി​ച്ചും കുഷ്‌ഠ​രോ​ഗി​ക​ളെ അകറ്റി​നി​റു​ത്താൻ അവരെ കല്ലെറി​ഞ്ഞി​രു​ന്ന ഒരു റബ്ബി​യെ​ക്കു​റി​ച്ചും മിദ്രാഷ്‌ റബ്ബാ പറയുന്നു. അതു​കൊണ്ട്‌ കുഷ്‌ഠ​രോ​ഗി​കൾ, പരിത്യ​ജി​ക്ക​പ്പെ​ടു​ന്ന​തി​ന്റെ വേദന​യും നിന്ദി​ത​രും വേണ്ടാ​ത്ത​വ​രും ആയിരി​ക്കു​ന്ന​തി​ന്റെ ദുഃഖ​വും അറിഞ്ഞി​രു​ന്നു.

^ ലൂക്കൊസ്‌ 23:34-ന്റെ ആദ്യഭാ​ഗം ചില പുരാതന കൈ​യെ​ഴു​ത്തു പ്രതികൾ വിട്ടു​ക​ള​ഞ്ഞി​രി​ക്കു​ന്നു. എന്നിരു​ന്നാ​ലും, മറ്റു പല പ്രാമാ​ണി​ക കൈ​യെ​ഴു​ത്തു പ്രതി​ക​ളി​ലും ഈ വാക്കുകൾ കാണ​പ്പെ​ടു​ന്ന​തു​കൊണ്ട്‌ പുതി​യ​ലോ​ക ഭാഷാ​ന്ത​ര​ത്തിൽ അവ ഉൾപ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. തന്നെ സ്‌തം​ഭ​ത്തിൽ തറച്ച റോമൻപ​ട​യാ​ളി​ക​ളെ കുറി​ച്ചാണ്‌ യേശു സംസാ​രി​ച്ചത്‌ എന്നു വ്യക്തമാണ്‌. അവർ എന്താണു ചെയ്യു​ന്നത്‌ എന്ന്‌ അവർക്ക്‌ അറിയി​ല്ലാ​യി​രു​ന്നു, കാരണം യേശു യഥാർഥ​ത്തിൽ ആരാ​ണെന്ന്‌ അവർക്ക്‌ അറിയാൻ പാടി​ല്ലാ​യി​രു​ന്നു. തീർച്ച​യാ​യും, ആ വധത്തിനു പ്രേരണ നൽകിയ മതനേ​താ​ക്ക​ന്മാർ അതി​നെ​ക്കാൾ കുറ്റക്കാ​രാ​യി​രു​ന്നു. കാരണം, അവർ മനഃപൂർവം ദ്രോഹം പ്രവർത്തി​ക്കു​ക​യാ​യി​രു​ന്നു. അവരിൽ അനേക​രും ക്ഷമ അർഹി​ക്കാ​ത്ത പാപമാ​ണു ചെയ്‌തത്‌.—യോഹ​ന്നാൻ 11:45-53.