വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം ഒമ്പത്‌

നാം ജീവിക്കുന്നത്‌ ‘അന്ത്യകാത്തോ?’

നാം ജീവിക്കുന്നത്‌ ‘അന്ത്യകാത്തോ?’
  • നമ്മുടെ നാളിലെ ഏതെല്ലാം സംഭവങ്ങൾ ബൈബിൾ മുൻകൂട്ടിപ്പഞ്ഞു?

  • “അന്ത്യകാല”ത്തെ ആളുകൾ എങ്ങനെയുള്ളവർ ആയിരിക്കുമെന്നാണ്‌ ദൈവനം പറയുന്നത്‌?

  • “അന്ത്യകാല”ത്തോടനുന്ധിച്ച് ഏതെല്ലാം പ്രോത്സാമായ കാര്യങ്ങൾ ബൈബിൾ മുൻകൂട്ടിപ്പയുന്നു?

1. ഭാവി സംബന്ധിച്ച് നമുക്ക് എവിടെനിന്നു മനസ്സിലാക്കാം?

ടെലിവിഷൻ വാർത്ത കണ്ടിട്ട്, ‘ഈ ലോകത്തിന്‍റെ ഗതിയെന്താകും’ എന്നു നിങ്ങൾ ചിന്തിച്ചുപോയിട്ടുണ്ടോ? നാളെ എന്തു നടക്കുമെന്നു പറയാൻ കഴിയാത്തവിധം അപ്രതീക്ഷിമായാണ്‌ ദുരന്തങ്ങൾ ആഞ്ഞടിക്കുന്നത്‌. (യാക്കോബ്‌ 4:14) എന്നാൽ, ഭാവിയിൽ നടക്കാനിരിക്കുന്നത്‌ എന്താണെന്നു യഹോയ്‌ക്കറിയാം. (യെശയ്യാവു 46:10) നമ്മുടെ നാളുളിൽ സംഭവിക്കുന്ന മോശമായ കാര്യങ്ങൾ മാത്രമല്ല സമീപഭാവിയിൽ നടക്കാനിരിക്കുന്ന വിസ്‌മമായ കാര്യങ്ങളും വളരെനാൾമുമ്പ് അവന്‍റെ വചനമായ ബൈബിൾ മുൻകൂട്ടിപ്പഞ്ഞു.

2, 3. ശിഷ്യന്മാർ യേശുവിനോട്‌ ഏതു ചോദ്യം ചോദിച്ചു, മറുപടി എന്തായിരുന്നു?

2 ദുഷ്ടത തുടച്ചുനീക്കി ഈ ഭൂമി ഒരു പറുദീയാക്കി മാറ്റുന്ന ദൈവരാജ്യത്തെക്കുറിച്ച് യേശു പറയുയുണ്ടായി. (ലൂക്കൊസ്‌ 4:43) ആ രാജ്യം വരുന്നത്‌ എപ്പോഴാണെന്നറിയാൻ ആളുകൾ ആഗ്രഹിച്ചു. ശിഷ്യന്മാർ യേശുവിനോട്‌ ഇങ്ങനെ ചോദിച്ചു: “നിന്‍റെ വരവിന്നും [“സാന്നിധ്യത്തിനും,” NW] ലോകാസാത്തിന്നും [“വ്യവസ്ഥിതിയുടെ സമാപത്തിനും,” NW] അടയാളം എന്ത്?” (മത്തായി 24:3) വ്യവസ്ഥിതിയുടെ സമാപനം എപ്പോഴായിരിക്കുമെന്ന് യഹോയാം ദൈവത്തിനു മാത്രമേ കൃത്യമായി അറിയാവൂ എന്ന് യേശു മറുപടി നൽകി. (മത്തായി 24:36) എന്നിരുന്നാലും, രാജ്യം മനുഷ്യവർഗത്തിനു  യഥാർഥ സമാധാവും സുരക്ഷിത്വവും കൈവരുത്തുന്നതിനു തൊട്ടുമുമ്പ് ഭൂമിയിൽ സംഭവിക്കാനിരുന്ന കാര്യങ്ങൾ യേശു മുൻകൂട്ടിപ്പഞ്ഞു. അവ ഇന്നു നിറവേറിക്കൊണ്ടിരിക്കുയാണ്‌!

3 എന്നാൽ, നാം ജീവിക്കുന്നത്‌ “വ്യവസ്ഥിതിയുടെ സമാപന”ത്തിങ്കലാണ്‌ എന്നതിന്‍റെ തെളിവു പരിശോധിക്കുന്നതിനുമുമ്പ്, മനുഷ്യർ ആരും കണ്ടിട്ടില്ലാത്ത ഒരു യുദ്ധത്തെക്കുറിച്ചു നമുക്ക് ഹ്രസ്വമായൊന്നു പരിചിന്തിക്കാം. അദൃശ്യ ആത്മമണ്ഡത്തിലാണ്‌ അതു നടന്നത്‌. അതിന്‍റെ ഫലം നമ്മെയും ബാധിക്കുന്നുണ്ട്.

സ്വർഗത്തിൽ ഒരു യുദ്ധം

4, 5. (എ) യേശു രാജാവായി അധികാമേറ്റ ഉടൻ സ്വർഗത്തിൽ എന്തു സംഭവിച്ചു? (ബി) വെളിപ്പാടു 12:12 അനുസരിച്ച് സ്വർഗത്തിലെ യുദ്ധത്തിന്‍റെ ഫലം എന്തായിരിക്കുമായിരുന്നു?

4 യേശുക്രിസ്‌തു 1914-ൽ സ്വർഗത്തിൽ രാജാവായെന്ന് മുൻ അധ്യായം വിശദീരിച്ചു. (ദാനീയേൽ 7:13, 14) രാജ്യാധികാമേറ്റ ഉടൻതന്നെ യേശു നടപടി സ്വീകരിച്ചു. “സ്വർഗ്ഗത്തിൽ യുദ്ധം ഉണ്ടായി; മീഖായേലും [യേശുവിന്‍റെ മറ്റൊരു പേര്‌] അവന്‍റെ ദൂതന്മാരും മഹാസർപ്പത്തോടു [പിശാചായ സാത്താൻ] പടവെട്ടി; തന്‍റെ ദൂതന്മാരുമായി മഹാസർപ്പവും പടവെട്ടി” എന്നു ബൈബിൾ പറയുന്നു. * യുദ്ധത്തിൽ പരാജടഞ്ഞ സാത്താനും അവന്‍റെ ദുഷ്ടദൂന്മാരായ ഭൂതങ്ങളും സ്വർഗത്തിൽനിന്നു ഭൂമിയിലേക്ക് എറിയപ്പെട്ടു. സാത്താനും അവന്‍റെ ഭൂതങ്ങളും അങ്ങനെ നീക്കം ചെയ്യപ്പെട്ടതിൽ ദൈവത്തിന്‍റെ വിശ്വസ്‌തരായ ആത്മപുത്രന്മാർ സന്തോഷിച്ചു. എന്നാൽ, മനുഷ്യർക്ക് ആ സന്തോഷം ലഭിക്കുമായിരുന്നില്ല. ബൈബിൾ ഇങ്ങനെ മുൻകൂട്ടിപ്പഞ്ഞു: “ഭൂമിക്കു . . . അയ്യോ കഷ്ടം; പിശാചു തനിക്കു അല്‌പകാമേയുള്ളു എന്നു അറിഞ്ഞു മഹാക്രോത്തോടെ നിങ്ങളുടെ അടുക്കൽ ഇറങ്ങിന്നിരിക്കുന്നു.”—വെളിപ്പാടു 12:7, 9, 12.

5 സ്വർഗത്തിലെ യുദ്ധത്തിന്‍റെ ഫലം എന്തായിരിക്കുമായിരുന്നെന്ന് ദയവായി ശ്രദ്ധിക്കുക. ക്രോനായ സാത്താൻ ഭൂവാസിളുടെമേൽ കഷ്ടം അഥവാ പ്രശ്‌നങ്ങൾ വരുത്തുമായിരുന്നു. നിങ്ങൾ കാണാൻ പോകുന്നതുപോലെ, ആ കഷ്ടത്തിന്‍റെ സമയത്താണ്‌ നാം ഇപ്പോൾ ജീവിക്കുന്നത്‌. എന്നാൽ, അതു താരതമ്യേന ചെറിയൊരു കാലഘട്ടം, “അല്‌പകാലം” ആയിരിക്കും. സാത്താനും അത്‌ അറിയാം. ഈ കാലഘട്ടത്തെ ബൈബിൾ “അന്ത്യകാല”മെന്നാണു  വിളിക്കുന്നത്‌. (2 തിമൊഥെയൊസ്‌ 3:1) പിശാചിന്‍റെ സ്വാധീത്തിൽനിന്നു ദൈവം താമസിയാതെന്നെ ഭൂമിയെ മോചിപ്പിക്കുമെന്നത്‌ നമ്മെ എത്ര സന്തുഷ്ടരാക്കുന്നു! ബൈബിളിൽ മുൻകൂട്ടിപ്പപ്പെട്ടതും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതും ആയ ചില സംഭവങ്ങൾ നമുക്കിപ്പോൾ പരിചിന്തിക്കാം. നാം ജീവിക്കുന്നത്‌ അന്ത്യകാത്താണെന്നും യഹോയെ സ്‌നേഹിക്കുന്നരുടെമേൽ ദൈവരാജ്യം പെട്ടെന്നുന്നെ നിത്യാനുഗ്രങ്ങൾ ചൊരിയുമെന്നും ഇവ തെളിയിക്കുന്നു. ആദ്യമായി, നമ്മുടെ കാലത്തെ ശ്രദ്ധേമാക്കുമെന്നു യേശു മുൻകൂട്ടിപ്പറഞ്ഞ അടയാത്തിന്‍റെ നാലു സവിശേകൾ നമുക്കിപ്പോൾ പരിശോധിക്കാം.

അന്ത്യനാളുളുടെ മുഖ്യ സവിശേകൾ

6, 7. യുദ്ധത്തെയും ക്ഷാമത്തെയും കുറിച്ചുള്ള യേശുവിന്‍റെ വാക്കുകൾ ഇക്കാലത്ത്‌ നിറവേറുന്നത്‌ എങ്ങനെ?

6 “ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും.” (മത്തായി 24:7) കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ മാത്രം യുദ്ധങ്ങളിൽ കൊല്ലപ്പെട്ടതു ദശലക്ഷങ്ങളാണ്‌. ഒരു ബ്രിട്ടീഷ്‌ ചരിത്രകാരൻ ഇങ്ങനെ എഴുതി: “രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിലെ ഏറ്റവും രക്തപങ്കിമായ കാലഘട്ടമായിരുന്നു 20-‍ാ‍ം നൂറ്റാണ്ട്. . . . യുദ്ധങ്ങൾ ഒരു തുടർക്കയായിരുന്നെന്നു പറയാവുന്ന അക്കാലത്ത്‌, സംഘടിത സായുപോരാട്ടം നടക്കാത്ത സമയം വിരളമായിരുന്നു.” വേൾഡ്‌വാച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഒരു റിപ്പോർട്ട് ഇപ്രകാരം പ്രസ്‌താവിക്കുന്നു: “[20-‍ാ‍ം] നൂറ്റാണ്ടിലെ യുദ്ധങ്ങളിൽ മരിച്ചരുടെ എണ്ണം, എഡി ഒന്നാം നൂറ്റാണ്ടു മുതൽ 1899 വരെ നടന്ന മൊത്തം യുദ്ധങ്ങളിൽ  മരിച്ചരുടെ എണ്ണത്തിന്‍റെ മൂന്നിട്ടിയാണ്‌.” 1914 മുതലുള്ള യുദ്ധങ്ങൾ 10 കോടിയിധികം പേരുടെ ജീവൻ അപഹരിച്ചു. പ്രിയപ്പെട്ടരെ യുദ്ധത്തിൽ നഷ്ടമാതു നിമിത്തം കോടിക്കക്കിന്‌ ആളുകൾക്കു ദുഃഖവും ദുരിവും അനുഭവിക്കേണ്ടി വന്നിരിക്കുന്നു. ഒരുപക്ഷേ നിങ്ങൾക്കും ഇത്തരത്തിലുള്ള ഒരു അനുഭവം ഉണ്ടായിട്ടുണ്ടാവാം.

7 ‘ക്ഷാമം ഉണ്ടാകും.’ (മത്തായി 24:7) കഴിഞ്ഞ 30 വർഷംകൊണ്ട് ഭക്ഷ്യോത്‌പാനം ഗണ്യമായി വർധിച്ചിട്ടുണ്ടെന്നു ഗവേഷകർ അഭിപ്രാപ്പെടുന്നു. എങ്കിലും, ക്ഷാമം തുടരുയാണ്‌. കാരണം, ഭക്ഷണസാങ്ങൾ വാങ്ങാൻ പലർക്കും വേണ്ടത്ര പണമില്ല അല്ലെങ്കിൽ കൃഷി ചെയ്യാൻ ഇടമില്ല. വികസ്വര രാജ്യങ്ങളിൽ, നൂറുകോടിയിധികം ആളുകൾ ദിവസവും 1 ഡോളറോ അതിൽ താഴെയോ വരുമാനംകൊണ്ടാണു കഴിഞ്ഞുകൂടുന്നത്‌. അവരിൽ ഭൂരിഭാവും വിശപ്പിന്‍റെ പിടിയിലാണ്‌. ലോകാരോഗ്യ സംഘടയുടെ കണക്കനുരിച്ച്, ഓരോ വർഷവും അമ്പതുക്ഷത്തിധികം കുട്ടികൾ മരണമയുന്നത്‌ പ്രധാമായും വികലപോണം നിമിത്തമാണ്‌.

8, 9. ഭൂകമ്പങ്ങളെയും മഹാവ്യാധിളെയും കുറിച്ചുള്ള യേശുവിന്‍റെ പ്രവചങ്ങൾ നിവൃത്തിയേറിയെന്ന് എന്തു തെളിയിക്കുന്നു?

8 ‘വലിയ ഭൂകമ്പങ്ങൾ ഉണ്ടാകും.’ (ലൂക്കൊസ്‌ 21:11) യു.എസ്‌. ജിയോജിക്കൽ സർവേ അനുസരിച്ച്, 1990 മുതൽ ഉണ്ടായിട്ടുള്ള ഭൂകമ്പങ്ങളിൽ പ്രതിവർഷം ശരാശരി 17 എണ്ണം, കെട്ടിങ്ങൾക്കു കേടുരുത്താനോ നിലത്ത്‌ വിള്ളൽവീഴ്‌ത്താനോ തക്ക ശക്തിയുള്ളയായിരുന്നു. ശരാശരിയെടുത്താൽ കെട്ടിങ്ങളെ പൂർണമായും തകർക്കാൻപോന്ന ശക്തമായ ഭൂകമ്പങ്ങൾ ഓരോ വർഷവും ഉണ്ടായിട്ടുണ്ട്.  മറ്റൊരു ഉറവിടം ഇപ്രകാരം പറയുന്നു: “കഴിഞ്ഞ നൂറു വർഷത്തിനിടെ ഭൂകമ്പങ്ങൾ ലക്ഷങ്ങളുടെ ജീവൻ അപഹരിച്ചിരിക്കുന്നു. മരണനിക്കു കുറയ്‌ക്കുന്നതിൽ സാങ്കേതിവിദ്യ വഹിച്ചിരിക്കുന്ന പങ്ക് നാമമാത്രമാണ്‌.”

9 ‘മഹാവ്യാധികൾ ഉണ്ടാകും.’ (ലൂക്കൊസ്‌ 21:11) വൈദ്യശാസ്‌ത്രം വളർന്നിട്ടുണ്ടെങ്കിലും പുതിതും പഴയതും ആയ രോഗങ്ങൾ മനുഷ്യവർഗത്തെ ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുയാണ്‌. ഒരു റിപ്പോർട്ട് അനുസരിച്ച്, ക്ഷയം, മലമ്പനി, കോളറ എന്നിവ ഉൾപ്പെടെയുള്ള പരക്കെ അറിയപ്പെടുന്ന 20  രോഗങ്ങൾ കഴിഞ്ഞ ദശാബ്ദങ്ങളിൽ കൂടുതൽ വ്യാപമായിത്തീർന്നിരിക്കുന്നു. അതുപോലെ, ചില രോഗങ്ങൾ ചികിത്സിച്ചു ഭേദമാക്കുക കൂടുതൽ ദുഷ്‌കമായിക്കൊണ്ടിരിക്കുയുമാണ്‌. പുതുതായി 30 രോഗങ്ങളെങ്കിലും ഇപ്പോൾ രംഗപ്രവേശം ചെയ്‌തിട്ടുണ്ട്. ഇവയിൽ ചിലതു ചികിത്സയില്ലാത്ത മാരക രോഗങ്ങളാണ്‌.

അന്ത്യകാത്തെ ആളുകൾ

10. 2 തിമൊഥെയൊസ്‌ 3:1-5-ൽ മുൻകൂട്ടിപ്പഞ്ഞിരിക്കുന്ന ഏതെല്ലാം സവിശേളാണ്‌ ഇന്നത്തെ മനുഷ്യരിൽ നിങ്ങൾക്കു കാണാനാകുന്നത്‌?

10 ചില ലോകസംങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കുന്നതിനു പുറമേ, അന്ത്യകാത്തു മനുഷ്യ സമൂഹത്തിലുണ്ടാകുന്ന മാറ്റത്തെക്കുറിച്ചും ബൈബിൾ മുൻകൂട്ടിപ്പഞ്ഞു. പൊതുവേ മനുഷ്യർ എങ്ങനെയുള്ളരായിരിക്കുമെന്ന് അപ്പൊസ്‌തനായ പൗലൊസ്‌ വിശദീരിക്കുയുണ്ടായി. 2 തിമൊഥെയൊസ്‌ 3:1-5-ൽ നാം ഇങ്ങനെ വായിക്കുന്നു: “അന്ത്യകാത്തു ദുർഘങ്ങൾ വരും.” പൗലൊസ്‌ പറഞ്ഞ കാര്യങ്ങളിൽ ചിലതാണ്‌ പിൻവരുന്നവ:

  •   സ്വസ്‌നേഹികൾ

  • ദ്രവ്യാഗ്രഹികൾ

  • അമ്മയപ്പന്മാരെ അനുസരിക്കാത്തവർ

  • നന്ദികെട്ടവർ

  • വാത്സല്യമില്ലാത്തവർ

  • അജിതേന്ദ്രിന്മാർ (ആത്മനിന്ത്രമില്ലാത്തവർ)

  • ഉഗ്രന്മാർ

  • ദൈവപ്രിമില്ലാതെ ഭോഗപ്രിരായിരിക്കുന്നവർ

  • ഭക്തിയുടെ വേഷം ധരിച്ച് അതിന്‍റെ ശക്തി ത്യജിക്കുന്നവർ

11. ദുഷ്ടന്മാർക്കു സംഭവിക്കാനിരിക്കുന്നത്‌ എന്താണെന്നു സങ്കീർത്തനം 92:7 വ്യക്തമാക്കുന്നത്‌ എങ്ങനെ?

11 നിങ്ങളുടെ പ്രദേശത്ത്‌ ഇത്തരക്കാരുണ്ടോ? തീർച്ചയായും. ദുർഗുരായ ആളുകൾ എവിടെയുമുണ്ട്. ഇതു കാണിക്കുന്നത്‌ ദൈവം പെട്ടെന്നുന്നെ നടപടി സ്വീകരിക്കുമെന്നാണ്‌. എന്തെന്നാൽ ബൈബിൾ ഇങ്ങനെ പറയുന്നു: “ദുഷ്ടന്മാർ പുല്ലുപോലെ മുളെക്കുന്നതും നീതികേടു പ്രവർത്തിക്കുന്നരൊക്കെയും തഴെക്കുന്നതും എന്നേക്കും നശിച്ചുപോകേണ്ടതിന്നാകുന്നു.”—സങ്കീർത്തനം 92:7.

സത്‌ഫങ്ങൾ

12, 13. ഈ “അന്ത്യകാല”ത്ത്‌ ‘ജ്ഞാനം വർധിച്ചിരിക്കുന്നത്‌’ ഏതുവിത്തിൽ?

12 ബൈബിൾ മുൻകൂട്ടിപ്പഞ്ഞതുപോലെതന്നെ, ഈ അന്ത്യനാളുകൾ കഷ്ടത നിറഞ്ഞതാണ്‌. എന്നാൽ, പ്രശ്‌നപൂരിമായ ഈ ലോകത്തിലും യഹോയുടെ ആരാധകർക്കിയിൽ സത്‌ഫങ്ങൾ ഉളവായിട്ടുണ്ട്.

 13 ‘ജ്ഞാനം വർധിക്കുന്ന’ ഒരു സമയത്തെക്കുറിച്ചു ബൈബിളിലെ ദാനീയേൽ പുസ്‌തകം മുൻകൂട്ടിപ്പഞ്ഞു. അത്‌ എപ്പോഴാണു സംഭവിക്കുക? “അന്ത്യകാല”ത്ത്‌. (ദാനീയേൽ 12:4) പ്രത്യേകിച്ച് 1914 മുതൽ യഹോവ, തന്നെ സേവിക്കാൻ ആത്മാർഥമായി ആഗ്രഹിക്കുന്നരെ ബൈബിൾ പരിജ്ഞാത്തിൽ വളരാൻ സഹായിച്ചിരിക്കുന്നു. ദൈവത്തിന്‍റെ നാമം, അവന്‍റെ ഉദ്ദേശ്യം, യേശുക്രിസ്‌തുവിന്‍റെ മറുവിയാഗം, മരിച്ചരുടെ അവസ്ഥ, പുനരുത്ഥാനം തുടങ്ങിയ വിലയേറിയ സത്യങ്ങൾ സംബന്ധിച്ച കൂടുലായ പരിജ്ഞാനം അവർ നേടിയിരിക്കുന്നു. മാത്രമല്ല, തങ്ങൾക്കു പ്രയോവും ദൈവത്തിനു സ്‌തുതി കരേറ്റുന്നതും ആയ വിധത്തിൽ ജീവിക്കേണ്ടത്‌ എങ്ങനെയെന്ന് യഹോയുടെ ആരാധകർക്കു മനസ്സിലാക്കാൻ കഴിഞ്ഞിരിക്കുന്നു. ദൈവരാജ്യം ചെയ്യുന്ന കാര്യങ്ങളെയും അതു ഭൂമിയിലെ സ്ഥിതിതികൾ നേരെയാക്കുന്ന വിധത്തെയും സംബന്ധിച്ച വ്യക്തമായ ഗ്രാഹ്യവും അവർ സമ്പാദിച്ചിട്ടുണ്ട്. ഈ അറിവുകൊണ്ട് അവർ എന്താണു ചെയ്യുന്നത്‌? ആ ചോദ്യം, ഈ അന്ത്യകാലത്ത്‌ നിറവേറിക്കൊണ്ടിരിക്കുന്ന മറ്റൊരു പ്രവചത്തിലേക്കു നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു.

“രാജ്യത്തിന്‍റെ ഈ സുവിശേഷം . . . ഭൂലോത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും.”—മത്തായി 24:14

14. രാജ്യസുവാർത്താപ്രസംഗം ഇക്കാലത്ത്‌ എത്ര വിപുമാണ്‌, അതു ചെയ്യുന്നത്‌ ആര്‌?

14 “രാജ്യത്തിന്‍റെ ഈ സുവിശേഷം . . . ഭൂലോത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടുംഎന്നു “ലോകാസാന”ത്തെക്കുറിച്ചുള്ള പ്രവചത്തിൽ യേശുക്രിസ്‌തു പറയുയുണ്ടായി. (മത്തായി 24:3, 14) രാജ്യം എന്താണ്‌, അത്‌ എന്തു ചെയ്യും, നമുക്ക് എങ്ങനെ അതിന്‍റെ അനുഗ്രങ്ങളിൽ പങ്കുപറ്റാം എന്നിങ്ങനെ ഈ രാജ്യത്തെക്കുറിച്ചുള്ള സുവാർത്ത ലോകമെമ്പാടുമുള്ള 230-ലധികം ദേശങ്ങളിൽ 400-ലേറെ ഭാഷകളിലായി ഇപ്പോൾ പ്രസംഗിക്കപ്പെടുയാണ്‌. യഹോയുടെ സാക്ഷിളായ ദശലക്ഷക്കക്കിന്‌ ആളുകൾ തീക്ഷ്ണയോടെ രാജ്യസുവാർത്ത പ്രസംഗിക്കുന്നു. അവർ, “സകല ജാതിളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും” നിന്ന് ഉള്ളവരാണ്‌. (വെളിപ്പാടു 7:9) ബൈബിൾ യഥാർഥത്തിൽ എന്താണു പഠിപ്പിക്കുന്നതെന്ന് അറിയാൻ ആഗ്രഹിക്കുന്നരുമായി അവർ സൗജന്യ ഭവന ബൈബിധ്യങ്ങൾ നടത്തുന്നു. സത്യക്രിസ്‌ത്യാനികളെ ‘എല്ലാവരും പകെക്കുമെന്നു’ യേശു മുൻകൂട്ടിപ്പഞ്ഞതിന്‍റെ അടിസ്ഥാത്തിൽ നോക്കുമ്പോൾ ഇത്‌ പ്രവചത്തിന്‍റെ എത്ര മഹത്തായ നിവൃത്തിയാണ്‌!—ലൂക്കൊസ്‌ 21:17.

 നിങ്ങൾ എന്തു ചെയ്യും?

15. (എ) ഇത്‌ അന്ത്യകാമാണെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ, എന്തുകൊണ്ട്? (ബി) യഹോയെ എതിർക്കുന്നവർക്കും ദൈവരാജ്യത്തിന്‌ കീഴ്‌പെടുന്നവർക്കും “അവസാനം” എന്തർഥമാക്കും?

15 ഇത്രയധികം ബൈബിൾ പ്രവചങ്ങൾ ഇപ്പോൾ നിറവേറുന്ന സ്ഥിതിക്ക്, നാം ജീവിക്കുന്നത്‌ അന്ത്യകാത്താണ്‌ എന്നതിനോടു നിങ്ങൾ യോജിക്കുന്നില്ലേ? മതി എന്നു യഹോയ്‌ക്കു തോന്നുന്നതുരെ സുവാർത്ത പ്രസംഗിക്കപ്പെട്ടുഴിഞ്ഞാൽ “അവസാനം” വരുമെന്ന് ഉറപ്പാണ്‌. (മത്തായി 24:14) ഭൂമിയിൽനിന്നു ദൈവം ദുഷ്ടത തുടച്ചുനീക്കുന്ന സമയത്തെയാണ്‌ “അവസാനം” എന്നതുകൊണ്ട് അർഥമാക്കുന്നത്‌. മനഃപൂർവം എതിർത്തുനിൽക്കുന്ന സകലരെയും നശിപ്പിക്കാനായി യഹോവ യേശുവിനെയും ശക്തരായ ദൂതന്മാരെയും ഉപയോഗിക്കും. (2 തെസ്സലൊനീക്യർ 1:6-9) സാത്താനും ഭൂതങ്ങളും മേലാൽ ജനതകളെ വഴിതെറ്റിക്കില്ല. അതിനുശേഷം, ദൈവരാജ്യത്തിന്‍റെ നീതിപൂർവമായ ഭരണത്തിനു കീഴ്‌പെടുന്ന സകലരുടെയുംമേൽ അത്‌ അനുഗ്രങ്ങൾ ചൊരിയും.—വെളിപ്പാടു 20:1-3; 21:3-5.

16. നിങ്ങളെ സംബന്ധിച്ചിത്തോളം ജ്ഞാനപൂർവമായ ഗതി എന്താണ്‌?

16 സാത്താന്‍റെ ലോകത്തിന്‍റെ അന്ത്യം സമീപിച്ചിരിക്കുന്നതിനാൽ, “ഞാൻ എന്താണു ചെയ്യേണ്ടത്‌” എന്നു നാം ഓരോരുത്തരും സ്വയം ചോദിക്കേണ്ടതുണ്ട്. യഹോയെയും നമ്മിൽനിന്ന് അവൻ ആവശ്യപ്പെടുന്ന കാര്യങ്ങളെയും സംബന്ധിച്ചു കൂടുലായി തുടർന്നും പഠിക്കുന്നതാണു ജ്ഞാനപൂർവമായ ഗതി. (യോഹന്നാൻ 17:3) ഒരു നല്ല ബൈബിൾ പഠിതാവായിരിക്കുക. യഹോയുടെ ഹിതം ചെയ്യാൻ ശ്രമിക്കുന്ന മറ്റുള്ളരുമായുള്ള ക്രമമായ സഹവാസം നിങ്ങളുടെ ഒരു ശീലമാക്കുക. (എബ്രായർ 10:24, 25) ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് യഹോവ ലഭ്യമാക്കിയിരിക്കുന്ന സമൃദ്ധമായ ജ്ഞാനം സമ്പാദിക്കുയും ദൈവപ്രീതി ലഭിക്കേണ്ടതിനു ജീവിത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുയും ചെയ്യുക.—യാക്കോബ്‌ 4:8.

17. ദുഷ്ടന്മാരുടെ നാശം മിക്കവർക്കും ഒരു അപ്രതീക്ഷിത സംഭവമായിരിക്കാൻ പോകുന്നത്‌ എന്തുകൊണ്ട്?

17 നാം ജീവിക്കുന്നത്‌ അന്ത്യകാത്താണ്‌ എന്നതിന്‍റെ തെളിവ്‌ മിക്കവരും അവഗണിച്ചുയുമെന്നു യേശു മുൻകൂട്ടിപ്പഞ്ഞു. ദുഷ്ടന്മാരുടെ നാശം പെട്ടെന്ന്, ഓർക്കാപ്പുത്തായിരിക്കും സംഭവിക്കുക. മിക്കവർക്കും അത്‌ രാത്രിയിൽ കള്ളൻ വരുന്നതുപോലെ അപ്രതീക്ഷിമായിരിക്കും. (1 തെസ്സലൊനീക്യർ 5:2) യേശു ഈ മുന്നറിയിപ്പു നൽകി: “നോഹയുടെ കാലംപോലെ തന്നേ മനുഷ്യപുത്രന്‍റെ  വരവും ആകും. ജലപ്രത്തിന്നു മുമ്പുള്ള കാലത്തു നോഹ പെട്ടകത്തിൽ കയറിനാൾവരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാത്തിന്നു കൊടുത്തും പോന്നു; ജലപ്രയം വന്നു എല്ലാവരെയും നീക്കിക്കയുവോളം അവർ അറിഞ്ഞതുമില്ല; മനുഷ്യപുത്രന്‍റെ വരവും അങ്ങനെ തന്നേ ആകും.”—മത്തായി 24:37-39.

18. യേശുവിന്‍റെ ഏതു മുന്നറിയിപ്പിനു നാം അതീവശ്രദ്ധ നൽകണം?

18 അതിനാൽ യേശു തന്‍റെ ശ്രോതാക്കളോട്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ ഹൃദയം അതിഭക്ഷത്താലും മദ്യപാത്താലും ഉപജീചിന്തളാലും ഭാരപ്പെട്ടിട്ടു ആ ദിവസം നിങ്ങൾക്കു പെട്ടെന്നു കെണിപോലെ വരാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. അതു സർവ്വഭൂത്തിലും വസിക്കുന്ന ഏവർക്കും വരും. ആകയാൽ ഈ സംഭവിപ്പാനുള്ള എല്ലാറ്റിന്നും ഒഴിഞ്ഞുപോകുവാനും മനുഷ്യപുത്രന്‍റെ മുമ്പിൽ [അംഗീകാത്തോടെ] നില്‌പാനും നിങ്ങൾ പ്രാപ്‌തരാകേണ്ടതിന്നു സദാകാവും ഉണർന്നും പ്രാർത്ഥിച്ചുംകൊണ്ടിരിപ്പിൻ.” (ലൂക്കൊസ്‌ 21:34-36) യേശുവിന്‍റെ ഈ വാക്കുകൾ ഗൗരവമായെടുക്കുക. അതാണ്‌ ഇപ്പോൾ ജ്ഞാനപൂർവമായ ഗതി. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ, യഹോയാം ദൈവത്തിന്‍റെയും ‘മനുഷ്യപുത്രനായ’ യേശുക്രിസ്‌തുവിന്‍റെയും അംഗീകാമുള്ളവർക്ക് സാത്താന്‍റെ കീഴിലുള്ള ഈ വ്യവസ്ഥിതിയുടെ അന്ത്യത്തെ അതിജീവിക്കുന്നതിനും തൊട്ടടുത്തെത്തിയിരിക്കുന്ന അത്ഭുതമായ പുതിയ ലോകത്തിലെ നിത്യജീവൻ നേടുന്നതിനും ഉള്ള പ്രത്യായുണ്ട്!—യോഹന്നാൻ 3:16; 2 പത്രൊസ്‌ 3:13.

^ ഖ. 4 യേശുക്രിസ്‌തുവിന്‍റെ മറ്റൊരു പേരാണ്‌ മീഖായേൽ എന്നു വ്യക്തമാക്കുന്ന വിവരങ്ങൾക്കായി 218-19 പേജുളിലെ അനുബന്ധം കാണുക.