വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അനുബന്ധം

ആരാണ്‌ പ്രധാദൂനായ മീഖായേൽ?

ആരാണ്‌ പ്രധാദൂനായ മീഖായേൽ?

മീഖായേൽ എന്നു വിളിക്കപ്പെടുന്ന ആത്മജീവിയെക്കുറിച്ച് ചുരുക്കം ചില പരാമർശങ്ങളേ ബൈബിളിലുള്ളൂ. എങ്കിലും, ആ ഭാഗങ്ങളെല്ലാം അവനെ കർമനിനായിട്ടാണു ചിത്രീരിക്കുന്നത്‌. മീഖായേൽ ദുഷ്ടദൂന്മാരോട്‌ ഏറ്റുമുട്ടുന്നതായി ദാനീയേൽപുസ്‌തത്തിലും സാത്താനോടു വാദിക്കുന്നതായി യൂദായുടെ ലേഖനത്തിലും പിശാചിനോടും ഭൂതങ്ങളോടും യുദ്ധം ചെയ്യുന്നതായി വെളിപ്പാടിലും പറഞ്ഞിരിക്കുന്നു. യഹോയുടെ ഭരണാധിത്യത്തിനു നേരെയുള്ള സകല ആക്രമങ്ങളെയും തടഞ്ഞുകൊണ്ടും ദൈവത്തിന്‍റെ ശത്രുക്കൾക്കെതിരെ പോരാടിക്കൊണ്ടും മീഖായേൽ “ദൈവത്തെപ്പോലെ ആരുള്ളൂ” എന്നർഥമുള്ള തന്‍റെ പേരിനു ചേർച്ചയിൽ ജീവിക്കുന്നു. എന്നാൽ ആരാണ്‌ മീഖായേൽ?

ചിലപ്പോഴൊക്കെ വ്യക്തികൾ ഒന്നിലധികം പേരിൽ അറിയപ്പെടാറുണ്ട്. ഉദാഹത്തിന്‌, ഗോത്രപിതാവായ യാക്കോബിന്‌ ഇസ്രായേൽ എന്നും അപ്പൊസ്‌തനായ പത്രൊസിന്‌ ശീമോൻ എന്നും പേരുണ്ട്. (ഉല്‌പത്തി 49:1, 2; മത്തായി 10:2) അതുപോലെ, ഭൂമിയിൽ ജീവിച്ചിരുന്നതിനു മുമ്പും പിമ്പും ഉള്ള യേശുക്രിസ്‌തുവിന്‍റെ മറ്റൊരു പേരാണ്‌ മീഖായേൽ എന്ന് ബൈബിൾ സൂചിപ്പിക്കുന്നു. അങ്ങനെ പറയാനാകുന്നതിന്‍റെ തിരുവെഴുത്തു കാരണങ്ങൾ നമുക്കിപ്പോൾ നോക്കാം.

പ്രധാദൂതൻ. ദൈവനം മീഖായേലിനെ ‘പ്രധാദൂതൻ’ എന്നു വിളിക്കുന്നു. (യൂദാ 9) ബൈബിളിൽ പ്രധാദൂതൻ എന്ന പദം ഏകവചത്തിൽ മാത്രമേ കാണുന്നുള്ളൂ. “പ്രധാദൂന്മാർ” എന്നു പറഞ്ഞിട്ടേയില്ല. ഇതു സൂചിപ്പിക്കുന്നത്‌ ഒരു പ്രധാദൂനേ ഉള്ളൂ എന്നാണ്‌. മാത്രമല്ല, പ്രധാദൂതൻ എന്ന പദവിയുമായി ബന്ധപ്പെടുത്തി യേശുവിനെക്കുറിച്ചു പറഞ്ഞിട്ടുമുണ്ട്. പുനരുത്ഥാനം പ്രാപിച്ച കർത്താവായ യേശുക്രിസ്‌തുവിനെ സംബന്ധിച്ച് 1 തെസ്സലൊനീക്യർ 4:16 ഇപ്രകാരം പറയുന്നു: ‘കർത്താവു താൻ ഗംഭീനാത്തോടും പ്രധാദൂന്‍റെ ശബ്ദത്തോടും ദൈവത്തിന്‍റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിരും.’ യേശുവിന്‍റെ ശബ്ദം  പ്രധാദൂന്‍റേതായിട്ടാണ്‌ ഇവിടെ വർണിക്കപ്പെട്ടിരിക്കുന്നത്‌. അതിനാൽ യേശുന്നെയാണ്‌ പ്രധാദൂനായ മീഖായേൽ എന്ന് ഈ തിരുവെഴുത്തു സൂചിപ്പിക്കുന്നു.

സേനാനാകൻ. “മീഖായേലും അവന്‍റെ ദൂതന്മാരും മഹാസർപ്പത്തോടു പടവെട്ടി; തന്‍റെ ദൂതന്മാരുമായി മഹാസർപ്പവും പടവെട്ടി” എന്ന് ബൈബിൾ പറയുന്നു. (വെളിപ്പാടു 12:7) അതുകൊണ്ട്, വിശ്വസ്‌ത ദൂതന്മാർ അടങ്ങുന്ന ഒരു സൈന്യത്തിന്‍റെ നായകനാണ്‌ മീഖായേൽ. വെളിപ്പാടു പുസ്‌തകം യേശുവിനെയും ഒരു വിശ്വസ്‌ത ദൂതസൈന്യത്തിന്‍റെ നായകനായി ചിത്രീരിക്കുന്നുണ്ട്. (വെളിപ്പാടു 19:14-16) അപ്പൊസ്‌തനായ പൗലൊസ്‌, “കർത്താവായ യേശു”വിനെയും ‘അവന്‍റെ ശക്തിയുള്ള ദൂതന്മാരെയും’ കുറിച്ചു പ്രത്യേകം പരാമർശിച്ചിരിക്കുന്നു. (2 തെസ്സലൊനീക്യർ 1:6) മീഖായേലിനെയും ‘അവന്‍റെ ദൂതന്മാരെയും’ യേശുവിനെയും ‘അവന്‍റെ ദൂതന്മാരെയും’ കുറിച്ചു ബൈബിൾ പറയുന്നുണ്ടെന്നു ചുരുക്കം. (മത്തായി 13:41; 16:27; 24:31; 1 പത്രൊസ്‌ 3:22) മീഖായേലിന്‍റെ നേതൃത്വത്തിലും യേശുവിന്‍റെ നേതൃത്വത്തിലുമായി, സ്വർഗത്തിൽ വിശ്വസ്‌ത ദൂതന്മാരുടെ രണ്ടു സൈന്യങ്ങൾ ഉണ്ടെന്നു ബൈബിളിൽ യാതൊരു സൂചനയും ഇല്ലാത്തതിനാൽ, സ്വർഗീയ സ്ഥാനം അലങ്കരിക്കുന്ന യേശുക്രിസ്‌തുന്നെയാണ്‌ മീഖായേൽ എന്നു നിഗമനം ചെയ്യുന്നതു ന്യായയുക്തമാണ്‌. *

^ ഖ. 1 മീഖായേൽ എന്ന പേര്‌ ദൈവപുത്രനു ബാധകമാകുന്നുവെന്നു കാണിക്കുന്ന കൂടുതൽ വിവരങ്ങൾക്ക് യഹോയുടെ സാക്ഷികൾ പ്രസിദ്ധീരിച്ചിട്ടുള്ള തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച (ഇംഗ്ലീഷ്‌) വാല്യം 2 പേജ്‌ 393-4; തിരുവെഴുത്തുളിൽ നിന്ന് ന്യായവാദം ചെയ്യൽ പേജ്‌ 218 എന്നിവ കാണുക.